രാ​ഹു​ലി​ന്‍റെ കോ​ട്ട​യം സ​ന്ദ​ർ​ശ​നം വി​വാ​ദ​മാ​ക്കി ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ൾ

കോ​ട്ട​യം: രാ​ഹു​ല്‍ ഗാ​ന്ധി കോ​ട്ട​യ​ത്ത് എ​ത്തി​യ​ത് ഏ​തു സ്ഥാ​നാ​ര്‍​ഥി​ക്കു​വേ​ണ്ടി ‍? രാ​ഹു​ലി​ന്‍റെ കോ​ട്ട​യം സ​ന്ദ​ര്‍​ശ​ന​ത്തു​ട​ര്‍​ന്നു വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളു​മാ​യി എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം തി​രു​ന​ക്ക​ര പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് മൈ​താ​നി​യി​ല്‍ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലെ പ്ര​സം​ഗ​ത്തി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​രു പ​രാ​മ​ര്‍​ശി​ക്കാ​തി​രു​ന്ന​താ​ണ് എ​ല്‍​ഡി​എ​ഫ് ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ നി​ര​ന്ത​ര​മാ​യ രാ​ഷ്ട്രീ​യ മാ​റ്റം, നി​ല​പാ​ടി​ല്ലാ​യ്മ എ​ന്നീ കാ​ര്യ​ങ്ങ​ളി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യ്ക്കു ബോ​ധ്യ​മു​ള്ള​തി​നാ​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​തി​രു​ന്ന​തെ​ന്നാ​ണ് എ​ല്‍​ഡി​എ​ഫ് വാ​ദം. കോ​ട്ട​യ​ത്ത് രാ​ഹു​ല്‍ ഗാ​ന്ധി വോ​ട്ടു ചോ​ദി​ച്ച​ത് ഇ​ന്ത്യാ​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക്ക് വേ​ണ്ടി​യെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു. ഇ​ന്ത്യ മു​ന്ന​ണി​യു​ടെ അ​ഭി​വാ​ജ്യ ഘ​ട​ക​മാ​ണു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം. മു​ന്ന​ണി രൂ​പീ​ക​ര​ണം മു​ത​ല്‍ താ​നും തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി​യും പാ​ര്‍​ല​മെ​ന്‍റി​ലും പു​റ​ത്തും ഇ​ന്ത്യ മു​ന്ന​ണി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​നു പി​ന്തു​ണ ന​ല്‍​കി. ഇ​ക്കാ​ര്യ​ങ്ങ​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് അ​റി​യാം. അ​തു​കൊ​ണ്ടാ​ണു രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ത്യ മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ര്‍​ഥി​യെ…

Read More

ക​ട്ട​പ്പ​ന കെഎ​സ്ആ​ർ​ടി​സി ക​പ്പ​ൽ യാ​ത്ര ഒ​രു​ക്കു​ന്നു; മൂ​ന്നു നി​ല​ക​ളു​ള്ള യാ​ത്രാകപ്പലിലെ സൗകര്യങ്ങൾ ഇങ്ങനെ…

ക​ട്ട​പ്പ​ന: കെഎ​സ്ആ​ർ​ടി​സി ക​ട്ട​പ്പ​ന ഡി​പ്പോ​യി​ൽനി​ന്നു അ​റ​ബി​ക്ക​ട​ലി​ലേക്ക് ആ​ഡം​ബ​ര ക​പ്പ​ൽ യാ​ത്ര​യ്ക്ക് അ​വ​സ​രം ഒ​രു​ക്കു​ന്നു. മേയ് ഏ​ഴി​നാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​ഡം​ബ​ര ക്രൂ​സ് യാ​ത്ര ക​പ്പ​ലാ​യ നെ​ഫ​ർ​റ്റി​റ്റി​യി​ലാ​ണ് ഉ​ല്ലാ​സ​യാ​ത്ര. അ​ഞ്ചു​മ​ണി​ക്കൂ​റാ​ണ് ക​ട​ലി​ൽ ചെ​ല​വ​ഴി​ക്കാ​ൻ അ​വ​സ​രം. സം​ഗീ​തം, നൃ​ത്തം, മ്യൂ​സി​ക് വി​ത്ത് അ​പ്പ​ർ ഡെ​ക്ക് ഡി​ജെ, കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ലം, തി​യ​റ്റ​ർ തു​ട​ങ്ങി​യ​വ​യെ​ല്ലാം ക​പ്പ​ലി​ൽ ഉ​ണ്ടാ​കും.48.5 മീ​റ്റ​ർ നീ​ള​വും 14.5 മീ​റ്റ​ർ വീ​തി​യും മൂ​ന്നു നി​ല​ക​ളു​ള്ള യാ​ത്ര​ക്ക​പ്പ​ലാ​ണ് നെ​ഫ​ർ​റ്റി​റ്റി. കേ​ര​ള ഷി​പ്പിം​ഗ് ആ​ൻ​ഡ് ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നെ​ഫ​ർ​റ്റി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.250 ലൈ​ഫ് ജാ​ക്ക​റ്റു​ക​ൾ, 400 പേ​ർ​ക്ക് ക​യ​റാ​വു​ന്ന ലൈ​ഫ് റാ​ഫ്റ്റു​ക​ൾ, ര​ണ്ട് ലൈ​ഫ് ബോ​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ നെ​ഫ​ർ​റ്റി​റ്റി​യി​ൽ ഉ​ണ്ടാ​കും. മു​തി​ർ​ന്ന​വ​ർ​ക്ക് 3,790 രൂ​പ​യും കു​ട്ടി​ക​ൾ​ക്ക് 1,480 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഫോൺ: 0 4 8 6 8 2 5 2 3 3 3, 944 76 11…

Read More

ട്രെ​യി​നി​ല്‍ ത​മി​ഴ്ന​ടി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം; കൊല്ലത്തുകാരൻ അൻസാർ ഖാൻ പോലീസ് പിടിയിൽ

കോ​ട്ട​യം: ത​മി​ഴ് സി​നി​മാ​താ​ര​വും മോ​ഡ​ലു​മാ​യ യു​വ​തി​ക്കു​നേ​രേ ട്രെ​യി​നി​ല്‍ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. കൊ​ല്ലം ച​വ​റ ത​യ്യി​ല്‍ അ​ന്‍​സാ​ര്‍ ഖാ​നാ (25)ണു ​കോ​ട്ട​യം റെ​യി​ല്‍​വേ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 12നു ​ചെ​ന്നൈ-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സി​ലാ​യി​രു​ന്നു സം​ഭ​വം. യു​വ​തി ഉ​റ​ങ്ങു​മ്പോ​ള്‍ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണു കേ​സ്. യു​വ​തി ഉ​ണ​ര്‍​ന്ന​തോ​ടെ ഇ​യാ​ള്‍ ശു​ചി​മു​റി​യി​ല്‍ ഒ​ളി​ച്ചു. ട്രെ​യി​ന്‍ കോ​ട്ട​യ​ത്തെ​ത്തി​യ​പ്പോ​ള്‍ പു​റ​ത്തേ​ക്കു ചാ​ടി. യു​വ​തി പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും ഇ​യാ​ള്‍ ക​ട​ന്നു​ക​ള​ഞ്ഞു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി പി​ടി​യി​ലാ​യ​ത്. ക​ഞ്ചാ​വു കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ഉ​മ്മ​ന്‍ ചാ​ണ്ടി​യുടെ വിയോഗം യുഡിഎഫിന് വലിയ നഷ്ടമെന്ന് രാ​ഹു​ല്‍ ഗാ​ന്ധി

കോ​​ട്ട​​യം: ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ വി​​യോ​​ഗ​​ശേ​​ഷം കോ​​ട്ട​​യ​​ത്ത് ആ​​ദ്യ​​മാ​​യെ​​ത്തു​​ക​​യാ​​ണെ​​ന്നും ആ ​​വി​​യോ​​ഗം യു​​ഡി​​എ​​ഫി​​നു വ​​ലി​​യ ന​​ഷ്ട​​മാ​​ണെ​​ന്നും കോ​​ട്ട​​യ​​ത്ത് പ്ര​​സം​​ഗ​​ത്തി​​ന്‍റെ ആ​​മു​​ഖ​​മാ​​യി രാ​​ഹു​​ല്‍ ഗാ​​ന്ധി പ​​റ​​ഞ്ഞു. തി​​രു​​ന​​ക്ക​​ര ബ​സ് ​സ്റ്റാ​​ന്‍​ഡി​​ല്‍ തി​​ങ്ങി​​നി​​റ​​ഞ്ഞ പ്ര​​വ​​ര്‍​ത്ത​​ക​​രെ സാ​​ക്ഷി​​നി​​ര്‍​ത്തി യു​​ഡി​​എ​​ഫ് സം​​സ്ഥാ​​ന​​ത്ത് എ​​ല്ലാ സീ​​റ്റു​​ക​​ളി​​ലും വി​​ജ​​യി​​ക്കു​​മെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ട്ടു. യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ളാ​​യ വി.​​ഡി. സ​​തീ​​ശ​​ന്‍, പി.​​ജെ.​ ജോ​​സ​​ഫ്, തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, മോ​​ന്‍​സ് ജോ​​സ​​ഫ്, മാ​​ണി സി. ​​കാ​​പ്പ​​ന്‍, അ​​നൂ​​പ് ജേ​​ക്ക​​ബ്, ചാ​​ണ്ടി ഉ​​മ്മ​​ന്‍, പി.​സി. തോ​​മ​​സ്, ഇ.​​ജെ. ആ​​ഗ​​സ്തി, നാ​​ട്ട​​കം സു​​രേ​​ഷ്, കെ.​​സി.​ ജോ​​സ​​ഫ്, ജോ​​യി ഏ​​ബ്ര​​ഹാം, ടോ​​മി ക​​ല്ലാ​​നി, ജോ​​സി സെ​​ബാ​​സ്റ്റ്യ​​ന്‍, ജോ​​ഷി ഫി​​ലി​​പ്പ്, ഫി​​ലി​​പ്പ് ജോ​​സ​​ഫ്, കു​​ര്യ​​ന്‍ ജോ​​യി, ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ് തു​​ട​​ങ്ങി​​യ​​വ​​ര്‍ വേ​​ദി​​യി​​ല്‍ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു. രാ​​ഹു​​ലി​​ന്‍റെ പ്ര​​സം​​ഗം സ്ഥാ​​നാ​​ര്‍​ഥി ഫ്രാ​​ന്‍​സി​സ് ജോ​​ര്‍​ജാ​​ണ് പ​​രി​​ഭാ​​ഷ​​പ്പെ​​ടു​​ത്തി​​യ​​ത്.

Read More

തെ​ര​ഞ്ഞെ​ടു​പ്പി​ന്  ആ​വേ​ശം പ​ക​രാ​ൻ രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് കോ​ട്ട​യ​ത്ത്; വ​മ്പി​ച്ച സ്വീ​ക​ര​ണം ന​ൽ​കാ​ൻ ​ടൗ​ണി​ലേ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ഒ​ഴു​ക്ക്

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തിൽ യുഡിഎഫിന് ആ​വേ​ശം പ​ക​ര്‍​ന്ന് രാ​ഹു​ല്‍​ഗാ​ന്ധി ഇ​ന്നു കോ​ട്ട​യ​ത്ത്. വൈ​കു​ന്നേ​രം നാ​ലി​നു തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ന്‍​ഡ് മൈ​താ​ന​ത്തു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ രാ​ഹു​ല്‍ പ്ര​സം​ഗി​ക്കും. കോ​ട്ട​യ​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, മാ​വേ​ലി​ക്ക​ര സ്ഥാ​നാ​ര്‍​ഥി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, പ​ത്ത​നം​തി​ട്ട സ്ഥാ​നാ​ര്‍​ഥി ആ​ന്‍റോ ആ​ന്‍റ​ണി എ​ന്നി​വ​രെ​ക്കൂ​ടാ​തെ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല, പി.​ജെ. ജോ​സ​ഫ്, എം.​എം. ഹ​സ​ൻ‌ തു​ട​ങ്ങി​യ നേ​താ​ക്ക​ളും വേ​ദി​യി​ലു​ണ്ടാ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.50ന് ​നാ​ഗ​മ്പ​ടം നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ല്‍ ഹെ​ലി​കോ​പ്റ്റ​റി​ല്‍ എ​ത്തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി ശാ​സ്ത്രി റോ​ഡ് വ​ഴി സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ലേ​ക്കും ഇ​വി​ടെ​നി​ന്നു ഗാ​ന്ധി​സ്ക്വ​യ​ര്‍ വ​ഴി സ​മ്മേ​ള​ന വേ​ദി​യി​ലേ​ക്കെ​ത്തും. പ്ര​ചാ​ര​ണ​ത്തി​നു ആ​വേ​ശം പ​ക​രാ​ന്‍ എ​ത്തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യെ സ്വീ​ക​രി​ക്കാ​നും സ​മ്മേ​ള​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​ട്ട​യ​ത്തേ​ക്ക് എ​ത്തി​ത്തു​ട​ങ്ങി. എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നും പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ള്‍ യു​ഡി​എ​ഫ് ഇ​ല​ക്ഷ​ന്‍ ക​മ്മ​റ്റി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ…

Read More

നാ​ടി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി മു​ത​ല്‍ അ​ടു​ക്ക​ള ബ​ജ​റ്റു​വ​രെ; പ്ര​ചാ​ര​ണ​ത്തി​ല്‍ വി​ഷ​യ ദാ​രി​ദ്ര്യ​മി​ല്ലാ​തെ പ​ത്ത​നം​തി​ട്ട

പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ന്‍ ഒ​രാ​ഴ്ച മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ല്‍ വി​ഷ​യ ദാ​രി​ദ്ര്യ​മേ​യി​ല്ല. നാ​ട്ടി​ലെ എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളും പ​ത്ത​നം​തി​ട്ട​ക്കാ​രു​ടെ ച​ര്‍​ച്ച​ക​ളി​ലു​ണ്ട്. നാ​ടി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി മു​ത​ല്‍ അ​ടു​ക്ക​ള ബ​ജ​റ്റു​വ​രെ ച​ര്‍​ച്ച ചെ​യ്തു​കൊ​ണ്ടാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളും മു​ന്ന​ണി​ക​ളും മു​ന്നോ​ട്ടു പോ​കു​ന്ന​ത്. സം​സ്ഥാ​ന​ത്തു ത​ന്നെ ച​ര്‍​ച്ച​യ്ക്ക് അ​ടി​സ്ഥാ​ന​മാ​യ ചി​ല വി​ഷ​യ​ങ്ങ​ള്‍​കൂ​ടി പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നു ച​ര്‍​ച്ച​യി​ലേ​ക്ക് വ​രു​ന്നു​ണ്ട്. പ്രമുഖ കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റണി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങു​മോ​യെ​ന്ന് ഇ​പ്പോ​ഴും പ​ത്ത​നം​തി​ട്ട​യി​ല്‍ ഉ​യ​രു​ന്ന ചോ​ദ്യ​മാ​ണ്. എ​ന്‍​ഡി​എ​യ്ക്കു വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത് എ.​കെ.​ആ​ന്‍റണി​യു​ടെ മ​ക​ന്‍ അ​നി​ല്‍ കെ.​ആ​ന്‍റണി​യാ​യ​തി​നാ​ലാ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ പോ​രാ​ട്ട​ച്ചൂ​ടി​ന് അ​ഞ്ജ​ന​ത്തി​ല്‍ നി​ന്നു​ള്ള വാ​ക്കു​ക​ള്‍​ക്കും പ്രാ​ധാ​ന്യ​മേ​റി​യ​ത്. അ​നി​ല്‍ ആ​ന്‍റ​ണി തോ​ല്‍​ക്ക​ണ​മെ​ന്ന് അ​ര്‍​ഥ​ശ​ങ്ക​യ്ക്കി​ടെ​യി​ല്ലാ​തെ എ.​കെ. ആ​ന്‍റണി പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി അ​നി​ല്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​നെ​യും നേ​താ​ക്ക​ളെ​യും നി​ശി​ത​മാ​യി വി​മ​ര്‍​ശി​ച്ചു രം​ഗ​ത്തി​റ​ങ്ങി​യ അ​നി​ലി​നെ പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ വെ​റു​തെ​വി​ട്ടി​ല്ല. ദ​ല്ലാ​ള്‍…

Read More

വീ​ട്ട​മ്മ​യു​മാ​യു​ള്ള പി​ടി​വ​ലി​ക്കി​ടെ വൃ​ദ്ധ​ൻ വീ​ണു മ​രി​ച്ചു; പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മ​ര​ണ​കാ​ര​ണം വീ​ണ​തു​മൂ​ല​മ​ല്ല; വ​ണ്ണ​പ്പു​റ​ത്തെ സം​ഭ​വം ഇ​ങ്ങ​നെ

വ​ണ്ണ​പ്പു​റം: വ​ഴി​ത്ത​ർ​ക്ക​ത്തി​നി​ടെ​യു​ണ്ടാ​യ പി​ടി​വി​ലി​ക്കി​ട​യി​ൽ താ​ഴെ വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ വീ​ട്ട​മ്മ​യെ മ​ക​ൾ​ക്കൊ​പ്പം അ​യ​ച്ചു. മു​ള്ള​രി​ങ്ങാ​ട് മ​ന്പാ​റ പോ​ങ്ങം​കോ​ള​നി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സു​രേ​ന്ദ്ര​ൻ (73) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ക​ല്ലു​ങ്ക​ൽ ദേ​വ​കി (60)യെ ​ആ​ണ് വി​ട്ട​യ​ച്ച​ത്. ക​ഴി​ഞ്ഞ 10ന് ​രാ​വി​ലെ ചാ​യ​ക്ക​ട​യി​ൽ പോ​യി ഭ​ക്ഷ​ണം ക​ഴി​ച്ച് ഓ​ട്ടോ​യ്ക്ക് തി​രി​കെ വീ​ട്ടി​ലേ​യ്ക്ക് പോ​കു​ന്പോ​ഴാ​ണ് സു​രേ​ന്ദ്ര​നും അ​യ​ൽ​വാ​സി​യാ​യ ദേ​വ​കി​യു​മാ​യി വ​ഴി​യെ​ച്ചൊ​ല്ലി വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ പി​ടി​വ​ലി​ക്കി​ട​യി​ൽ സു​രേ​ന്ദ്ര​ൻ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ദേ​വ​കി​യും നി​ല​ത്തു വീ​ണെ​ങ്കി​ലും ഇ​വ​ർ പി​ന്നീ​ട് എ​ഴു​ന്നേ​റ്റു പോ​യി. തു​ട​ർ​ന്ന് കാ​ളി​യാ​ർ പോ​ലീ​സ് അ​സ്വ​ാഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് ദേ​വ​കി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ആ​ശു​പ​ത്രി​യി​ൽ ദേ​വ​കി പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സു​രേ​ന്ദ്ര​ന്‍റെ മ​ര​ണം സൂ​ര്യാ​ത​പം മൂ​ല​മാ​ണെ​ന്ന പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തു വ​ന്ന​തോ​ടെ​യാ​ണ് ദേ​വ​കി​യെ വി​ട്ട​യ​ച്ച​ത്.

Read More

പാ​ന്പു​ഭീ​തി​യി​ൽ ‘പാ​സ​ഞ്ചേ​ഴ്സ്’! ബോ​ഗി​ക്കു​ള്ളി​ല്‍ പാ​മ്പു​ക​യ​റി​ല്ല, ഏ​റി​യാ​ല്‍ എ​ലി ക​യ​റാ​നു​ള്ള സാ​ധ്യ​ത​യേ​യു​ള്ളു​ എന്ന് റെ​യി​ല്‍​വെ

കോ​ട്ട​യം: പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ ബോ​ഗി​ക്കു​ള്ളി​ല്‍ പാ​മ്പു​ക​യ​റി​ല്ലെ​ന്നും ഏ​റി​യാ​ല്‍ എ​ലി ക​യ​റാ​നു​ള്ള സാ​ധ്യ​ത​യേ​യു​ള്ളു​വെ​ന്നും റെ​യി​ല്‍​വെ പ​റ​യു​ന്നു. അ​തേ​സ​മ​യം കൊ​ച്ചി-​മ​ധു​ര എ​ക്‌​സ്പ്ര​സ് ട്രെ​യി​നി​ല്‍ കോ​ട്ട​യ​ത്തി​നും ഏ​റ്റു​മാ​നൂ​രി​നും ഇ​ട​യി​ല്‍ ഇ​ന്ന​ലെ യാ​ത്ര​ക്കാ​ര​ന് പാ​മ്പു​ക​ടി​യേ​റ്റ​തി​ല്‍ യാ​ത്ര​ക്കാ​ർ ആ​ശ​ങ്ക​യി​ൽ. യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​നു​ക​ളു​ടെ വാ​തി​ലു​ക​ള്‍ ബ​ന്ധി​ക്കാ​റു​ണ്ടെ​ങ്കി​ലും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​വ​യു​ടെ വി​ട​വു​ക​ളി​ലൂ​ടെ​യോ ജ​നാ​ല​ക​ളി​ലൂ​ടെ​യോ കം​പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ പാ​മ്പ് ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. പാ​ള​ങ്ങ​ളു​ടെ അ​ടി​യി​ല്‍ എ​ലി​യും പാ​മ്പും നാ​യ​ക​ളും പ​തി​വു​ള്ള​തു​മാ​ണ്. അ​തേ സ​മ​യം യാ​ത്ര​ക്കാ​ര്‍ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ല​ഗേ​ജി​ല്‍ പാ​മ്പ് ക​യ​റി​പ്പ​റ്റി ഇ​ത് യാ​ത്ര​ക്കാ​ര്‍ ഭീ​ഷ​ണി​യാ​കാ​മെ​ന്ന് റെ​യി​ല്‍​വെ സു​ര​ക്ഷാ വി​ഭാ​ഗം സം​ശ​യി​ക്കു​ന്നു. തി​ര​ക്കേ​റി​യ ജ​ന​റ​ല്‍ കം​പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ളി​ല്‍ സു​ര​ക്ഷ​യും ജാ​ഗ്ര​ത​യും ക്ര​മീ​ക​രി​ക്കു​ക എ​ളു​പ്പ​മ​ല്ല. മീ​ന്‍​പാ​ത്ര​ങ്ങ​ളും കു​ട്ട​യും വ​ട്ടി​യും പ​ണി​സാ​ധ​ന​ങ്ങ​ളു​മാ​യി ട്രെ​യി​നി​ല്‍ ക​യ​റു​ന്ന യാ​ത്ര​ക്കാ​ര്‍ ഏ​റെ​യാ​ണ്. യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​മ്പോ​ള്‍ ബോ​ഗി​യു​ടെ പു​റം​ഭാ​ഗം ക​ഴു​കു​ന്ന​തി​നൊ​പ്പം ഉ​ള്‍​വ​ശം വാ​ക്വം ക്ലീ​ന​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് വൃ​ത്തി​യാ​ക്കു​ക. പാ​റ്റ​യും പ​ല്ലി​യും മൂ​ട്ട​യും പോ​ലു​ള്ള ജീ​വി​ക​ളെ ഇ​ത്ത​ര​ത്തി​ലാ​ണ് ഒ​ഴി​വാ​ക്കു​ക.…

Read More

ഇ​റ​ങ്ങി വാ​ടാ വോ​ട്ട് ചെ​യ്യാം… വിളിക്കുന്നത് കുഞ്ഞച്ചനാ… കോട്ടയം കുഞ്ഞച്ചൻ!

കോ​ട്ട​യം: എ​ടാ പാ​പ്പീ, അ​പ്പീ, മാ​ത്താ, പോ​ത്താ, ഇ​റ​ങ്ങി വാ​ടാ വോ​ട്ട് ചെ​യ്യാം… വി​ളി​ക്കു​ന്ന​ത് കു​ഞ്ഞ​ച്ച​നാ​ണ്, സാ​ക്ഷാ​ല്‍ കോ​ട്ട​യം കു​ഞ്ഞ​ച്ച​ന്‍. ഈ ​തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് എ​ല്ലാ​വ​രും വോ​ട്ട് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട്ട​യം കു​ഞ്ഞ​ച്ച​ന്‍ വ​രും, വോ​ട്ട​ര്‍ കു​ഞ്ഞ​ച്ച​നാ​യി.ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട​ര്‍​മാ​രു​ടെ പ​ങ്കാ​ളി​ത്തം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സി​സ്റ്റ​മാ​റ്റി​ക് വോ​ട്ട​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് ഇ​ല​ക്‌​ട്ര​റ​ല്‍ പാ​ര്‍​ട്ടി​സി​പ്പേ​ഷ​ന്‍റെ(​സ്വീ​പ്) ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ല​യു​ടെ ഭാ​ഗ്യ​ചി​ഹ്ന​മാ​ണ് കോ​ട്ട​യം വോ​ട്ട​ര്‍ കു​ഞ്ഞ​ച്ച​ന്‍ എ​ന്ന ക​ഥാ​പാ​ത്രം. കു​മ​ര​ക​ത്തെ ബാ​ക്ക് വാ​ട്ട​ര്‍ റി​പ്പി​ള്‍​സി​ലെ കാ​യ​ലോ​ര​ത്ത് ഹൗ​സ് ബോ​ട്ടി​ല്‍ വ​ന്നി​റ​ങ്ങി​യ വോ​ട്ട​ര്‍ കു​ഞ്ഞ​ച്ച​ന്‍റെ മാ​സ് എ​ന്‍​ട്രി​യും വേ​റി​ട്ട​താ​യി.മ​ല​യാ​ള​സി​നി​മ​യി​ലെ സൂ​പ്പ​ര്‍​താ​രം മ​മ്മൂ​ട്ടി​യു​ടെ ഐ​ക്ക​ണി​ക് ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ കോ​ട്ട​യം കു​ഞ്ഞ​ച്ച​നെ​പ്പോ​ലെ ത​ല​യി​ല്‍ തോ​ര്‍​ത്തും ചു​റ്റി കൂ​ളിം​ഗ് ഗ്ലാ​സും വ​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍ വോ​ട്ട​ര്‍ കു​ഞ്ഞ​ച്ച​നെ നൃ​ത്ത​ച്ചു​വ​ടു​ക​ളോ​ടെ വ​ര​വേ​റ്റു. അ​വ​ര്‍​ക്കൊ​പ്പം ജി​ല്ലാ ക​ള​ക്ട​ര്‍ വി. ​വി​ഗ്നേ​ശ്വ​രി​യും ചു​വ​ടു​വ​ച്ച​പ്പോ​ള്‍ വോ​ട്ട​ര്‍ കു​ഞ്ഞ​ച്ച​ന്‍റെ വ​ര​വ് ക​ള​റാ​യി. വോ​ട്ട​ര്‍ കു​ഞ്ഞ​ച്ച​ന്‍റെ ബോ​ധ​വ​ത്ക​ര​ണ മാ​സ്‌​കോ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍…

Read More

ഇ​ത് കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ “എ​സി’ റോ​ഡ്; ക​ല്യാ​ണ ഫോ​ട്ടോ ഷൂ​ട്ടു​കാരുടെ ഇഷ്ടയിടം

കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​നെ​യാ​ണ് എ​സി റോ​ഡ് എ​ന്നു വി​ളി​ക്കു​ന്ന​തെ​ങ്കി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​ര്‍​ക്കു​മു​ണ്ട് ഒ​രു “എ​സി’ റോ​ഡ്. ക​ടു​ത്ത വേ​ന​ല്‍​ച്ചൂ​ടി​ല്‍ നാ​ടും ന​ഗ​ര​വും വെ​ന്തു​രു​കു​മ്പോ​ള്‍ ആ​ശ്വാ​സ​ത്തി​ന്‍റെ ത​ണ​ലും കു​ളി​ര്‍​മ​യും ന​ല്‍​കു​ക​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്നും​ഭാ​ഗം ടി​ബി റോ​ഡ് എ​ന്ന എ​സി റോ​ഡ്. എ​സി​യി​ലി​രി​ക്കു​ന്ന അ​നു​ഭൂ​തി​യാ​ണ് ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്പോ​ൾ. കു​ന്നും​ഭാ​ഗം മു​ത​ല്‍ മ​ണ്ണാ​റ​ക്ക​യം​വ​രെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി നി​ല്‍​ക്കു​ന്ന ത​ണ​ല്‍​മ​ര​ങ്ങ​ളാ​ണ് റോ​ഡി​നെ കു​ളി​ർ​മ​യോ​ടെ നി​ല​നി​ർ​ത്തു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​മ്പു തൈ​ക​ള്‍ ന​ടു​ക​യും അ​തി​നെ പ​രി​പാ​ലി​ക്കു​ക​യും ചെ​യ്ത ക​രി​പ്പാ​പ്പ​റ​മ്പി​ല്‍ ഡൊ​മി​നി​ക് ഏ​ബ്രാ​ഹം എ​ന്ന ഇ​ങ്കാ​ച്ച​നാ​ണ് ഈ ​ത​ണ​ലി​ട​ത്തി​ന്‍റെ അ​വ​കാ​ശി. 1980ക​ളു​ടെ പ​കു​തി​യോ​ടെ​യാ​ണു തൈ​ക​ള്‍ ന​ട്ട​ത്. വാ​ക, മ​രു​ത്, അ​ക്വേ​ഷ്യ, പ്ര​ത്യേ​ക ഇ​നം കൊ​ന്ന എ​ന്നി​വ​യാ​ണു ന​ട്ടു​പി​ടി​ച്ച​ത്. നാ​ടി​നു ത​ണ​ല്‍ ഒ​രു​ക്കു​ന്ന ന​ല്ല ശീ​ല​ത്തി​ന്‍റെ ശേ​ഷി​പ്പു​ക​ളാ​ണ് ടി​ബി റോ​ഡ്. വേ​ന​ല്‍​ക്കാ​ല​ത്തെ ക​ടു​ത്ത​ചൂ​ടി​നു മാ​ത്ര​മ​ല്ല, മ​ഴ​ക്കാ​ല​ത്തു കു​ട​പോ​ലെ ആ​ശ്വാ​സ​മാ​കു​ക​യും ചെ​യ്യു​ന്നു വൃ​ക്ഷ​ങ്ങ​ൾ. വാ​ഹ​നം നി​ര്‍​ത്തി അ​ല്‍​പ്പം വി​ശ്ര​മി​ക്കാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​മെ​ല്ലാം ആ​ളു​ക​ള്‍…

Read More