കുമളി: ജില്ലയിൽ രണ്ട് മുന്നണികൾക്കും തമിഴ്നാട് തലൈവർ എം.കെ. സ്റ്റാലിനാണ് ഹീറോ. ജില്ലയിൽ തമിഴ്നാട് മുഖ്യന്റെ ഫോട്ടോയും ചേർത്തുള്ള ഇടത്,വലത് പോസ്റ്ററുകൾ വ്യാപകമായി നിരന്ന് കഴിഞ്ഞു. പ്രധാനമായും തോട്ടംമേഖലയിലാണ് പോസ്റ്റർ പോര്. ഡിഎംകെ വോട്ട് പെട്ടിയിലാക്കാനുള്ള മുന്നണികളുടെ തന്ത്രത്തിൽ ചിന്താക്കുഴപ്പത്തിലായിരിക്കുന്നത് വോട്ടർമാരാണ്. ഡിഎംകെ പിന്തുണ ആർക്കൊപ്പമെന്ന് വ്യക്തമല്ലെങ്കിലും പോസ്റ്ററുകൾക്ക് പഞ്ഞമില്ല. തമിഴ്നാട്ടിൽ ഡിഎംകെ കോണ്‍ഗ്രസ്, ഇടത് പാർട്ടി സഖ്യത്തിലാണ്. അതു കേരളത്തിലെത്തിയപ്പോഴാണ് പോസ്റ്ററിൽ ഡിഎംകെ എൽഡിഎഫിനൊപ്പമായിരിക്കുന്നത്. എ ഐഡിഎംകെ യുടെ പിന്തുണയും ഇരു മുന്നണികളും അവകാശപ്പെടുന്നുണ്ട. പാർട്ടിയിലെ പിളർപ്പിനെ തുടർന്ന് തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന ഒ. പന്നീർസെൽവം തമിഴ്നാട്ടിൽ എൻഡി എ സഖ്യത്തിലാണ്.
Read MoreCategory: Kottayam
48 മണിക്കൂർ ആള്‍ക്കൂട്ടവും റാലിയും വിലക്കി; ഉത്തരവുമായി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ക്രമസമാധാനപ്രശ്നങ്ങളും അനിഷ്ടസംഭവങ്ങളും ഒഴിവാക്കാന്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പുള്ള സമയപരിധിയില്‍ ജില്ലയില്‍ അനധികൃത ആള്‍ക്കൂട്ടം ചേരലും റാലി, ഘോഷയാത്ര തുടങ്ങിയവ നടത്തുന്നതും ഐപിസി 141ാം വകുപ്പ് പ്രകാരം നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവായി. നിയമവിരുദ്ധമായ ലക്ഷ്യത്തോടുകൂടി അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നതു വിലക്കുന്നതാണ് 141ാം വകുപ്പ്. വൈകുന്നേരം ആറു മുതല്‍ വിലക്കു ബാധകമാണ്. വോട്ടെടുപ്പ് അവസാനിക്കുന്നതിനു മുമ്പുള്ള 48 മണിക്കൂര്‍ സമയപരിധിയില്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഉച്ചഭാഷിണി അനുവദിക്കില്ല. വോട്ടെടുപ്പ് ദിനത്തില്‍ വരണാധികാരി അനുമതി നല്‍കിയിട്ടുള്ള വാഹനങ്ങള്‍ക്കു മാത്രമാണു സഞ്ചരിക്കാൻ അനുമതിയുള്ളത്. സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി വരണാധികാരി അനുമതി നല്‍കിയിട്ടുള്ള വാഹനങ്ങള്‍ വോട്ടെടുപ്പ് ദിനത്തില്‍ ഓടാന്‍ പാടില്ല. പണം, മദ്യം, സമ്മാനങ്ങള്‍ എന്നിവയുടെ വിതരണം തടയാനും ക്രമസമാധാനപ്രശ്നങ്ങളും ബഹളങ്ങളും ഒഴിവാക്കാനും വേണ്ടിയാണിത്. ഇത്തരം അനധികൃത ഇടപാടുകള്‍…
Read Moreവോട്ട് നോട്ടയ്ക്ക്… മാറിമാറി ഭരിച്ചിട്ടും പട്ടയം നൽകുന്നകാര്യത്തിൽ അലംഭാവം; നോട്ടയിൽ നോട്ടമിടാനുള്ള കാരണം വ്യക്തമാക്കി വാത്തിക്കുടിയിലെ കർഷകർ
ചെറുതോണി: വാത്തിക്കുടിക്കാരുടെ വോട്ട് നോട്ടയ്ക്കെന്ന്. ഇടത്, വലത് മുന്നണികളെ മാറി മാറി ജയിപ്പിച്ചിട്ടുള്ള വാത്തിക്കുടിക്കാർ പട്ടയ വിഷയത്തിൽ ഉടക്കി നിൽക്കുകയാണ് ഇത്തവണ. ഉദ്യോഗസ്ഥരുടെ അലംഭാവത്തിൽ പട്ടയത്തിനായി ഏഴര പതിറ്റാണ്ടായി കാത്തിരിക്കുന്ന നിരവധി കർഷകരുള്ള പഞ്ചായത്താണ് വാത്തിക്കുടി. വാത്തിക്കുടിയുടെ തെരുവോരങ്ങളിൽ മലയോര മക്കൾക്ക് പട്ടയം ലഭിക്കാൻ ലോകാവസാനമാകണോഎന്ന ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത് വർഷങ്ങളായി കാണാം. ഇരു മുന്നണിയെയും മാറി മാറി ജയിപ്പിച്ച് പാർലമെന്റിലും നിയമസഭയിലും എത്തിച്ചിട്ടും ഇവിടുത്തെ പട്ടയ പ്രശ്നത്തിൽ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ചുറ്റുവട്ടത്തുള്ള കർഷകർക്ക് പട്ടയം ലഭിച്ചിട്ടും വാത്തിക്കുടിയിലെ കർഷകർക്ക് പട്ടയം ലഭിച്ചിട്ടില്ല.ഇതാണ് നോട്ടയിൽ നോട്ടമിടാൻ കാരണം.
Read Moreവര്‍ക്ക് ഔട്ട് ചെയ്യുന്ന സമയത്തെച്ചൊല്ലി തര്‍ക്കം; ജിം ഉടമ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു
ഇടുക്കി: കട്ടപ്പനയില്‍ ജിം ഉടമ അഭിഭാഷകനായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കട്ടപ്പന കണിയാരത്ത് ജീവന് പ്രസാദി(28) നെയാണ് കട്ടപ്പനയിലുള്ള ജിം ഉടമ പ്രമോദ് കുത്തിയത്. ഇടതു കൈയിൽ ആഴത്തിലുള്ള മുറിവ് കൂടാതെ ശ്വാസകോശത്തിനും പരുക്കേറ്റത്തിനെ തുടർന്നാണ് നടപടി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന സമയത്തെച്ചൊല്ലി കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടർന്ന് മുൻകൂറായി നൽകിയ തുക തിരികെ ആവശ്യപ്പെട്ട് ജീവനും പ്രമോദും തമ്മിൽ തർക്കം ഉണ്ടാവുകയും ഇതിനിടയിൽ പ്രമോദ് കത്തികൊണ്ട് ജീവനെ കുത്തുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ജിം ഉടമ പ്രമോദിനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.
Read Moreമദ്യം വാങ്ങാനെത്തിയ യുവാവിനെ ആക്രമിച്ചു; യുവാക്കൾ അറസ്റ്റിൽ
ഏറ്റുമാനൂര്‍: മദ്യം വാങ്ങാൻ ക്യൂവില്‍ നിന്ന യുവാവിനെ ആക്രമിച്ചു പണം കവര്‍ന്ന കേസില്‍ രണ്ടുപേർ അറസ്റ്റിൽ. കിഴക്കുംഭാഗം പള്ളിമല കല്ലുവെട്ടു കുഴിയില്‍ ജസ്റ്റിന് സണ്ണി (29), കിഴക്കുംഭാഗം വെട്ടിമുകള്‍ തെക്കേതടത്തില്‍ സച്ചിന്‍സണ്‍ (26) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജസ്റ്റിനും സച്ചിനും ചേര്‍ന്നു കഴിഞ്ഞദിവസം വൈകുന്നേരം 4.30നു ഏറ്റുമാനൂര്‍ ജംഗ്ഷനിലുള്ള ബിവറേജില്‍ മദ്യം വാങ്ങുന്നതിനായി ക്യൂ നിന്ന പട്ടിത്താനം സ്വദേശിയായ യുവാവിനെയും ഇയാളുടെ സുഹൃത്തിനെയും ആക്രമിക്കുകയും യുവാവിന്റെ പോക്കറ്റില്നിന്നും 2,500 രൂപ കവര്‍ന്നെടുത്തു കടന്നുകളയുകയുമായിരുന്നു. യുവാവ് നില്ക്കുന്നതിനു മുന്നിൽ മദ്യം വാങ്ങുന്നതിനായി ഇവര്‍ ഇടിച്ചു കയറിയതു യുവാവ് ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്ന് പ്രതികൾ യുവാവിനെയും സുഹൃത്തിനെയും ചീത്ത വിളിക്കുകയും ആക്രമിക്കുകയും ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നു പണവും കവര്‍ന്നെടുക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Read Moreവീട്ടിൽ വോട്ട്; പ്രവർത്തനങ്ങൾ വിലയിരുത്തി ജില്ലാ പോലീസ് മേധാവി
കോട്ടയം: 2024 ലോക്സഭാ ഇലക്ഷനോടനുബന്ധിച്ച് 85 വയസിനു മുകളിലുള്ളവരും മറ്റു ശാരീരിക അസ്വസ്ഥത നേരിടുന്നവരുമായ ആളുകളുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നതിനുവേണ്ടി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് മിന്നൽ പരിശോധന നടത്തി വിലയിരുത്തി. പോളിംഗ് ഓഫീസർമാരും പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണു വീടുകളിൽത്തന്നെ വോട്ട് ചെയ്യുന്നതിനുവേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വൃദ്ധരുടെ വോട്ട് രേഖപ്പെടുത്തുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടോ എന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വീടുകളിലെത്തി പരിശോധന നടത്തിയത്.
Read Moreമംഗളാദേവിയില്‍ ചിത്ര പൗര്‍ണമി; വന്‍ ഭക്തജനപ്രവാഹം
ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയില്‍ ചിത്രപൗര്‍ണമി ഉത്സവത്തിന് വന്‍ ജന പ്രവാഹം. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ജനങ്ങളാണ് രാവിലെ മുതല്‍ മംഗളാദേവി ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രപൗര്‍ണമി നാളില്‍ മാത്രം ഭക്തര്‍ക്ക് പ്രവേശനമുള്ള ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തുന്നത്. രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂജാരിമാരാണ് ക്ഷേത്രാചാര ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നത്. രാവിലെ ആറു മുതല്‍ ഒന്നാം ഗേറ്റിലൂടെയാണ് ഭക്തരെ കയറ്റിവിട്ടു തുടങ്ങിയത്. പോലീസിന്റെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിക്കുന്നത്. ഇടുക്കി, തേനി എസ്പിമാരുടെ നേതൃത്വത്തിലാണ് ജനങ്ങളെ നിയന്ത്രിക്കുന്നത്. ഉച്ച കഴിഞ്ഞ് 2.30 വരെയാണ് പ്രവേശനം അനുവദിക്കുക. ഇതിനു ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടില്ല. വൈകുന്നേരം 5.30 ന് ശേഷം ക്ഷേത്രപരിസരത്ത് ആരെയും തുടരാനും അനുവദിക്കില്ല. ഭക്തര്‍ക്കായി കുടിവെള്ളവും താത്കാലിക…
Read Moreകൊട്ടിക്കയറി പ്രചാരണം, സജീവമായി വനിതകളും
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പു പ്രചാരണം അവസാനഘട്ടത്തിലേക്ക്. പരസ്യപ്രചാരണം ബുധനാഴ്ച വൈകുന്നേരം അവസാനിക്കുമെന്നിരിക്കെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും തിരക്കിട്ട പ്രചാരണ പരിപാടികളിലാണ്. രണ്ടുമാസത്തോളം നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സമാപന ഘട്ടത്തിലേക്ക് എത്തുന്നത്. സ്ഥാനാര്‍ഥികളുടെ മണ്ഡല പര്യടന പരിപാടികള്‍ പൂര്‍ത്തിയായി വരുന്നു. ഒന്നും രണ്ടും ഘട്ടങ്ങളിലായി നിയമസഭ മണ്ഡലാടിസ്ഥാനത്തിലാണ് പര്യടനം നടന്നത്. ആദ്യഘട്ടത്തില്‍ എത്തപ്പെടാന്‍ കഴിയാതെ വന്ന സ്ഥലങ്ങളിലാണ് തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പര്യടനം നടത്തിയത്. ദേശീയ, സംസ്ഥാന നേതാക്കളുടെ സാന്നിധ്യം പ്രചാരണത്തെ ചൂടുപിടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവര്‍ പത്തനംതിട്ട മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയിരുന്നു. പതിവിനു വ്യത്യസ്തമായി വനിതാ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണഘട്ടങ്ങളില്‍ മൂന്ന് മുന്നണികള്‍ക്കും ലഭിച്ചു. വനിതാ സംഗമം പരിപാടികള്‍ വരെ നടത്തിയായിരുന്നു പ്രചാരണം. സ്ക്വാഡ് പ്രവര്‍ത്തനങ്ങളിലും കുടുംബസംഗമങ്ങളിലും വനിതകള്‍ മുന്നിട്ടു നിന്നു. സ്ഥാനാര്‍ഥി സ്വീകരണ…
Read Moreപോളയന്ത്രങ്ങൾ കട്ടപ്പുറത്ത്; പടിഞ്ഞാറന്‍ ജലാശയങ്ങൾ പോളകൊണ്ട് നിറഞ്ഞ് ജനങ്ങൾ ദുരിതത്തിൽ; ജില്ലാപഞ്ചായത്തും ഫിഷറീസ് വകുപ്പും പിണക്കത്തിൽതന്നെ
കോട്ടയം: ലക്ഷങ്ങള്‍ മുടക്കി ജില്ലാ പഞ്ചായത്ത് പോളവാരല്‍ യന്ത്രവും കോട്ടയം നഗരസഭ പോള സംസ്കരണ യൂണിറ്റും സ്ഥാപിച്ചെങ്കിലും രണ്ടും പാഴായി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യന്ത്രവും പ്ലാന്റും പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ല. വേനലിന്റെ രൂക്ഷതയില്‍ കോട്ടയം നഗരത്തിലെ ജലാശയങ്ങളിലും മീനച്ചിലാറ്റിലും കൊടൂരാറ്റിലുമെല്ലാം പോള നിറഞ്ഞ് ജനജീവിതം ദുഃസഹമായിരിക്കുകയാണ്. പ്ലാന്റും യന്ത്രവും കേടാകുകയും ലക്ഷങ്ങള്‍ പാഴാകുകയും ചെയ്തിരിക്കുകയാണ്. പോളശല്യം ഒഴിവാക്കാന്‍ ശാസ്ത്രീയ മാര്‍ഗം അവലംബിക്കുന്നതിന്റെ ഭാഗമായി അഞ്ചു വര്‍ഷം മുമ്പു നഗരസഭ 52 ലക്ഷം മുടക്കി കോടിമത പച്ചക്കറി മാര്‍ക്കറ്റിനോടു ചേര്‍ന്ന് പ്ലാന്റ് നിര്‍മിച്ചത്. പോളയും മറ്റും സംസ്കരിച്ചു വൈദ്യുതി ഉത്പാദിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണു പണം അനുവദിച്ചത്. നഗരസഭയുടെ നേതൃത്വത്തില്‍ ഫിഷറീസ് വകുപ്പിന്റെ ഫിര്‍മ ഏജന്‍സിയാണ് പ്ലാന്റ് നിര്‍മിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് ആറു മാസം കഴിഞ്ഞപ്പോള്‍ നിലച്ചു. പ്ലാന്റിലെ ചോപ്പര്‍ കേടായതാണു കാരണം. നന്നാക്കുന്നതു സംബന്ധിച്ച് നഗരസഭയും ഫിഷറീസ്…
Read Moreരാത്രിയായാൽ വീട്ടിലേക്ക് പറന്നെത്തുന്നത് ആയിരക്കണക്കിന് മുപ്ലിവണ്ടുകൾ; വണ്ടിനെ ഭയന്ന് രാത്രിഭക്ഷണവും ഉറക്കവും നഷ്ടപ്പെട്ട് നാട്ടുകാർ
കടുത്തുരുത്തി: വേനല്‍മഴയെത്തുടര്‍ന്ന് നാട്ടില്‍ മുപ്ലി വണ്ട് ശല്യം രൂക്ഷം. ലൂപ്റോപ്സ് ട്രിസ്റ്റിസ് എന്ന ശാസ്ത്രനാമമുള്ള മുപ്ലി വണ്ടുകള്‍ കൂട്ടത്തോടെ വീടുകളിലേക്കെത്തുന്നതോടെ ജനജീവിതം ദുരിതപൂര്‍ണമാവുകയാണ്. കടുത്തുരുത്തി, കുറവിലങ്ങാട്, പാലാ, കാഞ്ഞിരപള്ളി, പാമ്പാടി തുടങ്ങിയ പ്രദേശങ്ങളില്‍ വണ്ടുകളുടെ ശല്യം രൂക്ഷമാണ്. ആയിരക്കണക്കിന് വണ്ടുകളാണ് കൂട്ടത്തോടെ വീടുകളിലേക്ക് ഇരച്ചെത്തുന്നത്. കൂടാതെ വീടിനുള്ളില്‍ രാത്രിയില്‍ മൂളിപറക്കുന്ന ഇവയുടെ ശല്യത്തില്‍ വീട്ടുകാരുടെ ജീവിതം വലിയ പ്രതിസന്ധിയിലാവും. വീടുകളില്‍ കടക്കുന്ന വണ്ട് ഭിത്തികളിലും തട്ടുകളിലും പാത്രങ്ങളിലുമെല്ലാം പറ്റി പിടിച്ചിരിക്കും. കൂട്ടത്തോടെ എത്തുന്ന ഇവയെ തുരത്താന്‍ ഒരു മാര്‍ഗവുമില്ലാതെ വീട്ടുകാര്‍ വിഷമിക്കുകയാണ്. വേനല്‍മഴ പെയ്തതോടെ മുപ്ലിവണ്ടിന്റെ എണ്ണം കൂടിയുട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. റബര്ത്തോട്ടങ്ങള്ക്ക് സമീപമുള്ള വീടുകളിലാണ് വണ്ടിന്റെ ശല്യം രൂക്ഷമായിരിക്കുന്നത്. ഓടിട്ട വീടുകളിലും മച്ചുള്ള വീടുകളുടെ മുകളിലും ഭിത്തികളിലുമെല്ലാം പകല്‍സമയത്ത് കൂട്ടമായി വണ്ടുകള്‍ പറ്റി പിടിച്ചിരിക്കും. രാത്രിയില്‍ ലൈറ്റിന്റെ പ്രകാശം തെളിയുന്നതോടെ ഇവ കൂട്ടമായി ഭിത്തികളില്‍ വന്നു…
Read More