അ​ടി​മാ​ലി​യി​ൽ വീ​ട്ട​മ്മ​യു​ടെ കൊ​ല​പാ​ത​കം മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ; കൊല്ലത്തുകാരായ പ്ര​തി​കൾ പി​ടി​യി​ലാ​യ​ത് പാ​ല​ക്കാട്ട് നി​ന്ന്

ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ല്‍ വ​യോ​ധി​ക​യാ​യ വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ല്‍ ത​ല​യ്ക്ക് അ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍ പാ​ല​ക്കാ​ട്ട് പി​ടി​യി​ല്‍. അ​ടി​മാ​ലി കു​ര്യ​ന്‍​സ്പ​ടി ന​ടു​വേ​ലി​ല്‍ കി​ഴ​ക്കേ​തി​ല്‍ പ​രേ​ത​നാ​യ കാ​സി​മി​ന്‍റെ ഭാ​ര്യ ഫാ​ത്തി​മ (70) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ഫാ​ത്തി​മ​യെ വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ കൊ​ല്ലം കി​ളി​കൊ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ കെ.​ജെ.​അ​ല​ക്‌​സ്, ക​വി​ത എ​ന്നി​വ​രെ​യാ​ണ് പാ​ല​ക്കാ​ട്ടു നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. കൃ​ത്യ​ത്തി​നു ശേ​ഷം അ​ടി​മാ​ലി​യി​ല്‍ നി​ന്ന് ക​ട​ന്നു ക​ള​ഞ്ഞ പ്ര​തി​ക​ള്‍ പാ​ല​ക്കാ​ട് എ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് ഇ​വ​രെ പി​ടി കൂ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ ഫാ​ത്തി​മ​യു​ടെ വീ​ട്ടി​ല്‍ വ​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പോ​ലീ​സി​നെ അ​റി​യി​ച്ച​താ​ണ് കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​ത്. ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് വി​വ​രം. പ്ര​തി​ക​ള്‍ ഫാ​ത്തി​മ കാ​സി​മി​ന്‍റെ പ​ക്ക​ല്‍ നി​ന്നു ക​വ​ര്‍​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ അ​ടി​മാ​ലി​യി​ലെ ഒ​രു…

Read More

കു​മ​ളി​യി​ല്‍ ജീ​പ്പും മൂ​ന്നു​പേ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ള്‍ മ​രി​ച്ചു; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

ഇ​ടു​ക്കി: കു​മ​ളി​യി​ല്‍ ബൈ​ക്കും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു യു​വാ​ക്ക​ള്‍ മ​രി​ച്ചു. വ​ണ്ടി​പ്പെ​രി​യാ​ര്‍ ക​ന്നി​മാ​ര്‍​ചോ​ല സ്വ​ദേ​ശി​ക​ളാ​യ അ​ജ​യ് , സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​രു​ണി​നെ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ നി​ല​യി​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​മ​ളി ഹോ​ളി​ഡേ ഹോ​മി​നു സ​മീ​പ​മാ​ണ് ഇ​ന്നു രാ​വി​ലെ അ​പ​ക​ടം ന​ട​ന്ന​ത്. കു​മ​ളി​യി​ല്‍ നി​ന്നു ക​ന്നി​മാ​ചോ​ല​യി​ലേ​ക്ക് പോ​യ ഇ​വ​രു​ടെ ബൈ​ക്ക് കു​മ​ളി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ജീ​പ്പു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ജീ​പ്പി​ന​ടി​യി​ലേ​യ്ക്ക് ഇ​ടി​ച്ചു ക​യ​റി​യ നി​ല​യി​ലാ​യി​രു​ന്നു. ര​ണ്ടു പേ​രും സം​ഭ​വ സ്ഥ​ല​ത്തു വ​ച്ച് ത​ന്നെ മ​രി​ച്ചു. മ​രി​ച്ച സ​ന്തോ​ഷി​ന്‍റെ ഒ​രു കൈ ​അ​പ​ക​ട​ത്തി​ല്‍ അ​റ്റു​പോ​യ നി​ല​യി​ലാ​യി​രു​ന്നു.

Read More

 കാ​യം​കു​ളം ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​ൽ യാ​ത്ര​ക്കാ​ര​ന് പാ​മ്പു​ക​ടി​യേ​റ്റു

.കോ​ട്ട​യം: ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​ര​നു പാ​മ്പു​ക​ടി. ഇ​ന്നു രാ​വി​ലെ കാ​യം​കു​ളം ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ എ​ക്സ്പ്ര​സി​ലാ​ണ് സം​ഭ​വം. ആ​റാ​മ​ത്തെ ബോ​ഗി​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​നെ​യാ​ണ് പാ​മ്പു​ക​ടി​ച്ച​ത്. തു​ട​ർ​ന്ന് ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​ര​നെ ഇ​റ​ക്കി​യ ശേ​ഷം ആം​ബു​ല​ൻ​സി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ആ​റാ​മ​ത്തെ ബോ​ഗി​യി​ലെ യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ച്ചു.​യു​വാ​വി​നെ ക​ടി​ച്ച​ത് പാ​മ്പ് ത​ന്നെ​യാ​ണെ​ന്ന് യാ​ത്ര​ക്കാ​രി​ലെ ചി​ല​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, യു​വാ​വി​നെ ക​ടി​ച്ച​ത് പാ​മ്പാ​ണോ എ​ലി​യാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.

Read More

ക​ണി​കാ​ണാ​ൻ‌ മൈ​സൂ​രു​വി​ൽ​നി​ന്ന് സ്വ​ര്‍​ണ​വെ​ള്ള​രി

കോ​ട്ട​യം: വി​ഷു​ക്ക​ണി​യൊ​രു​ക്കാ​ന്‍ സ്വ​ര്‍​ണ​വെ​ള്ള​രി​യെ​ത്തു​ന്ന​തു മൈ​സൂ​രു​വി​ൽ​നി​ന്ന്. ന​ഗ​ര​ത്തി​ലെ വി​പ​ണി​യി​ൽ കു​ഞ്ഞ​ൻ സ്വ​ർ​ണ​വെ​ള്ള​രി​ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള ക​ണി​വെ​ള്ള​രി​യും വി​പ​ണി​യി​ലു​ണ്ട്. മൂ​വാ​റ്റു​പു​ഴ, കു​റു​പ്പ​ന്ത​റ, ക​ടു​ത്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ലും വെ​ള്ള​രി വി​ള​വെ​ടു​ക്കു​ന്നു​ണ്ട്. കൊ​ടും​വേ​ന​ലി​ല്‍ ന​ന​ച്ചും വ​ള​മി​ട്ടും കീ​ട​ങ്ങ​ളെ അ​ക​റ്റി​യും വെ​ള്ള​രി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കു ല​ഭി​ക്കു​ന്ന​തു തു​ച്ഛ​മാ​യ വി​ല​യാ​ണ്. ഇ​ക്കൊ​ല്ലം ഇ​രു​പ​തു രൂ​പ​വ​രെ വി​ല​യു​ണ്ട്. അ​തി​ശ​ക്ത​മാ​യ വേ​ന​ലി​ല്‍ 40 ശ​ത​മാ​നം​വ​രെ വി​ള​ന​ഷ്ട​വും ക​ർ​ഷ​ക​ർ​ക്കു നേ​രി​ടേ​ണ്ടി​വ​ന്നു. അ​യ​ല്‍​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു വെ​ള്ള​രി വ​ൻ​തോ​തി​ല്‍ എ​ത്തു​ന്ന​തും പ്ര​ദേ​ശി​ക ക​ര്‍​ഷ​ക​ര്‍​ക്കു തി​രി​ച്ച​ടി​യാ​ണ്. വി​ഷു​ച്ച​ന്ത​യി​ൽ ഇ​ന്നും നാ​ളെ​യു​മാ​ണു വെ​ള്ള​രി​ക്ക് ഏ​റ്റ​വും വി​ല്‍​പ്പ​ന​യു​ണ്ടാ​കു​ക.

Read More

മൈ​ല​പ്ര, കോ​ന്നി റീജണൽ സഹ. ബാ​ങ്കു​ക​ളി​ൽ ഇ​ഡി അ​ന്വേ​ഷ​ണം

പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര, കോ​ന്നി റീ​ജ​ണ​ല്‍ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ന് ഇ​ഡി എ​ത്തി​യേ​ക്കും. സ​മീ​പ​കാ​ല​ത്ത് കേ​ര​ള​ത്തി​ല്‍ ന​ട​ന്ന വി​വാ​ദ​മാ​യ സ​ഹ​ക​ര​ണ ബാ​ങ്ക് ക്ര​മ​ക്കേ​ടു​ക​ളു​ടേ​തി​നു സ​മാ​ന​മാ​യ ത​ട്ടി​പ്പു​ക​ളെ സം​ബ​ന്ധി​ച്ച് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​നു കൈ​മാ​റി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്നു​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ര​ണ്ട് ബാ​ങ്കു​ക​ളാ​ണ്. മൈ​ല​പ്ര സ​ഹ​ക​ര​ണ ബാ​ങ്ക്, കോ​ന്നി റീ​ജി​യ​ണ​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന​ത് ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​നു സ​മാ​ന​മാ​യ ക്ര​മ​ക്കേ​ടു​ക​ളാ​ണെ​ന്നാ​ണ് ഇ​ഡി​യു​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. 12 സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലാ​ണ് ഇ​ഡി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക്ര​മ​ക്കേ​ടു​ക​ള്‍ അ​തി​രൂ​ക്ഷ​മാ​യി​ട്ടു​ള്ള​തെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ധ​ന​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള റ​വ​ന്യൂ​വ​കു​പ്പി​നാ​ണ് വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യ​ത്. വാ​യ്പ ന​ല്കു​ന്ന​തി​ലെ ക്ര​മ​ക്കേ​ടാ​ണ് പ്ര​ധാ​ന​മാ​യും ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. സ​ഹ​ക​ര​ണ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച് വ​ന്‍​തു​ക അം​ഗ​ങ്ങ​ള​ല്ലാ​ത്ത​വ​ര്‍​ക്കും വാ​യ്പ ന​ല്‍​കി, അം​ഗ​ങ്ങ​ള​ല്ലാ​ത്ത​വ​രി​ല്‍ നി​ന്നു നി​ക്ഷേ​പം സ്വീ​ക​രി​ച്ചു, ഓ​ഡി​റ്റിം​ഗി​ല്‍ ക്ര​മ​ക്കേ​ട് തു​ട​ങ്ങി​യ​വ വി​ശ​ദ​മാ​ക്കി​യാ​ണ് റി​പ്പോ​ര്‍​ട്ട്.മൈ​ല​പ്ര സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍…

Read More

കൊടും ചൂടിനെ പോലും വെല്ലുന്ന പ്ര​ചാ​ര​ണവുമായി സ്ഥാനാർഥികൾ; ആവേശച്ചൂടിൽ പത്തനംതിട്ട

പ​ത്ത​നം​തി​ട്ട: കൊ​ടും​ചൂ​ടി​നെ വെ​ല്ലു​ന്ന ത​ര​ത്തി​ല്‍ പ്ര​ചാ​ര​ണം കൊ​ടു​മ്പി​രി കൊ​ള്ളു​ന്നു. പ​ക​ല്‍​ച്ചൂ​ടി​ന്‍റെ കാ​ഠി​ന്യം വ​ക​വ​യ്ക്കാ​തെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ്ര​ചാ​ര​ണ​ത്തി​ലാ​ണ്. വോ​ട്ടെ​ടു​പ്പി​ന് ഇ​നി ര​ണ്ടാ​ഴ്ച മാ​ത്രം അ​വ​ശേ​ഷി​ച്ചി​രി​ക്കേ പ​ര​മാ​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ നേ​രി​ട്ടെ​ത്തി വോ​ട്ടു​റ​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. രാ​വി​ലെ ആ​രം​ഭി​ക്കു​ന്ന പ്ര​ചാ​ര​ണ​ത്തി​ന് ഉ​ച്ച​യ്ക്ക് ഒ​രു ഇ​ട​വേ​ള ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തു സാ​ധ്യ​മാ​കാ​ത്ത നി​ല​യി​ലാ​ണ്. രാ​ത്രി പ​ത്തോ​ടെ​യാ​ണ് പ​ര്യ​ട​നം എ​ല്ലാ​ദി​വ​സ​വും സ​മാ​പി​ക്കു​ന്ന​ത്. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തോ​മ​സ് ഐ​സ​ക് ആ​ദ്യ​ഘ​ട്ട മ​ണ്ഡ​ല​പ​ര്യ​ട​നം പൂ​ര്‍​ത്തീ​ക​രി​ച്ചു. ര​ണ്ടാം​ഘ​ട്ട പ​ര്യ​ട​ന​ത്തി​നാ​ണ് ഇ​ന്ന​ലെ ആ​റ​ന്മു​ള​യി​ല്‍ തു​ട​ക്ക​മാ​യ​ത്. ഏ​ഴ് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ എ​ത്താ​തി​രു​ന്ന ബൂ​ത്തു​ക​ളും വാ​ര്‍​ഡു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ടു​ത്ത പ​ര്യ​ട​നം. ഇ​ന്ന​ലെ ആ​റ​ന്മു​ള​യി​ലെ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് ഇ​തി​നു തു​ട​ക്ക​മാ​യി. ഇ​ന്ന് കോ​ന്നി മ​ണ്ഡ​ല​ത്തി​ലാ​ണ് പ​ര്യ​ട​നം. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ന്റോ ആ​ന്റ​ണി ഇ​ന്ന​ലെ കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം മൈ​ല​പ്ര പ​ഞ്ചാ​യ​ത്തി​ല്‍ സ​മാ​പി​ച്ചു. ഒ​രു മ​ണ്ഡ​ല​ത്തി​ല്‍ ഒ​ന്നും ര​ണ്ടും ദി​വ​സ​ങ്ങ​ളി​ലെ…

Read More

മെ​ഡി​.‍ കോ​ള​ജ് അ​ടി​പ്പാ​ത നി​ര്‍​മാ​ണം; രോ​ഗി​ക​ള്‍​ക്കു ദു​രി​ത​യാ​ത്ര

ഗാ​ന്ധി​ന​ഗ​ര്‍: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​ടി​പ്പാ​ത നി​ർ​മാ​ണം രോ​ഗി​ക​ളെ​യും യാ​ത്ര​ക്കാ​രെ​യും വ​ല​യ്ക്കു​ന്ന​താ​യി പ​രാ​തി. ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ആം​ബു​ല​ന്‍​സി​ല്‍ വ​രു​ന്ന രോ​ഗി​ക​ള്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും ബു​ദ്ധി​മു​ട്ടാ​കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ​ത്താ​ൻ വൈ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു നി​ല​വി​ലു​ള്ള​ത്. ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ വീ​തി കൂ​ട്ടു​ന്ന​തി​നാ​യി ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ള്‍ നി​ര്‍​മി​ച്ച വെ​യി​റ്റിം​ഗ് ഷെ​ഡ് പൊ​ളി​ച്ചു​മാ​റ്റി​യി​രു​ന്നു. പൂ​ഴി നി​ര​ത്തി​യാ​ണു റോ​ഡി​നു വീ​തി​യു​ണ്ടാ​ക്കി​യ​ത്.  അ​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്പോ​ൾ പൊ​ടി​ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. പാ​ത നി​ര്‍​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു പ​ക​ല്‍ മു​ഴു​വ​ന്‍ അ​പ്ര​ഖ്യാ​പി​ത പ​വ​ര്‍ ക​ട്ടാ​ണ്. രാ​വി​ലെ ഒ​മ്പ​തി​നു വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചാ​ല്‍ വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷ​മേ പു​നഃ​സ്ഥാ​പി​ക്കു. ഈ ​ഭാ​ഗ​ത്തു​ള്ള വീ​ടു​ക​ളും വ്യാ​പാ​രി​ക​ളും ഇ​തു​മൂ​ലം വ​ലി​യ ക്ലേ​ശ​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. ബ​സ്, ടാ​ക്സി, ഓ​ട്ടോ​റി​ക്ഷ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും ആം​ബു​ല​ന്‍​സി​നും രോ​ഗി​ക​ളു​മാ​യി വ​രു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്കു​വാ​ന്‍ മ​റ്റൊ​രു ഗെ​യ്റ്റ് തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്നു​മാ​ണു രോ​ഗി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം. പൊ​ടി​ശ​ല്യം ഒ​ഴി​വാ​ക്കാ​ന്‍ ക​രാ​റു​കാ​ര​ന്‍ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ…

Read More

സി.​ജെ. ഫി​ലി​പ്പോ​സ് അന്തരിച്ചു

കൂ​രോ​പ്പ​ട: ചി​റ​ക്കാ​ട്ട് സി.​ജെ. ഫി​ലി​പ്പോ​സ് (ലാ​ലു-64, റി​ട്ട. എ​ഇ​ഒ, കോ​ട്ട​യം വെ​സ്റ്റ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 4.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം കൂ​രോ​പ്പ​ട ഹോ​ളി ക്രോ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ മാ​ർ​ട്ടി​ന (റി​ട്ട. അ​ധ്യാ​പി​ക) അ​ങ്ക​മാ​ലി പാ​റേ​കാ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മെ​ൽ​വി​ൻ ഫി​ലി​പ്പ് (യു​കെ), മി​ലു ട്രീ​സാ ഫി​ലി​പ്പോ​സ് (യു​കെ). മ​രു​മ​ക​ൾ: ടോം​സി റാ​ണി ടോം തോട്ടുവ മേവിട (​യു​കെ).

Read More

മീ​ന​ച്ചൂ​ടി​ൽ വാ​ടി പ്ര​ചാ​ര​ണം; പ്ര​വ​ർ​ത്ത​ക​ർ​ക്കും ക്ഷാ​മം

കു​റ​വി​ല​ങ്ങാ​ട്: ക​ടു​ത്ത മീ​ന​ച്ചൂ​ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​വേ​ശം കു​റ​യു​ന്നു. ആ​ളെ​ക്കി​ട്ടാ​ത്ത​തും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. മു​ന്‍​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ൾ കൊ​ഴു​ക്കു​ന്നി​ല്ല. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഫ്രാ​ൻ​സി​സ് ജോ​ർ​ജും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ചാ​ഴി​കാ​ട​നും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യും പ​ര്യ​ട​ന​ങ്ങ​ളും യോ​ഗ​ങ്ങ​ളു​മാ​യി മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​യു​ണ്ട്. ക​ര്‍​മ​പ​രി​പാ​ടി​ക​ളി​ല്‍ മു​ന്ന​ണി​ക​ള്‍​ക്കു മു​ന്നേ​റ്റ​മു​ണ്ടെ​ങ്കി​ലും യു​വ​ജ​ന​ങ്ങ​ള​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​ക​രു​ടെ കു​റ​വ് പ്ര​ച​ര​ണ​ത്തി​ന്‍റെ ആ​വേ​ശം ത​ള​ര്‍​ത്തി​യി​ട്ടു​ണ്ട്. ഭ​വ​ന​സ​ന്ദ​ര്‍​ശ​ന​ങ്ങ​ളും സ്ക്വാ​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​നം ബൈ​ക്ക് റാ​ലി​യും മേ​ള​ങ്ങ​ളു​മാ​യി കൊ​ഴു​പ്പി​ച്ചെ​ടു​ക്കാ​ന്‍ പ​രി​ശ്ര​മ​ങ്ങ​ള്‍ മു​ന്ന​ണി​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്. മീ​ന​ച്ചൂ​ട് സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും വ​ല​യ്ക്കു​ന്നു​ണ്ട്. പ​തി​വി​നു വി​പ​രീ​ത​മാ​യി സ​മ്മേ​ള​ന​ങ്ങ​ളി​ലെ​ല്ലാം കു​പ്പി​വെ​ള്ളം ഒ​രു​ക്കി​യി​ട്ടു​ള്ള​ത് പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ഴ്ച​യാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ത​ട്ട​കം എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​ടു​ത്തു​രു​ത്തി​യി​ല്‍ ശ​ക്തി​പ​രീ​ക്ഷ​ണ​ത്തി​ല്‍ വി​ജ​യം നേ​ടാ​നു​ള്ള ത​ന്ത്ര​ങ്ങ​ള്‍ മു​ന്ന​ണി​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്. അ​സ​ന്നി​ഹി​ത വോ​ട്ട​ര്‍​മാ​രു​ടെ വോ​ട്ടു​ക​ളി​ല്‍ മു​ന്ന​ണി​ക​ള്‍ ക​ണ്ണു​വ​ച്ചി​ട്ടു​ണ്ട്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ മു​തി​ര്‍​ന്ന പൗ​ര​ന്മാ​രെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​ക്കാ​ന്‍ ന​ന്നേ ക​ഷ്ട​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും…

Read More

വേ​ന്പ​നാ​ട്ട് കാ​യ​ലി​ൽ നാ​ട​ൻ മീ​ൻ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ലം

കോ​ട്ട​യം: വേ​മ്പ​നാ​ട്ട് കാ​യ​ലി​ലും അ​നു​ബ​ന്ധ തോ​ടു​ക​ളി​ലും നാ​ട​ന്‍ മീ​ന്‍​പി​ടി​ത്ത​കാ​ല​മാ​ണ്. വേ​ന​ലി​ല്‍ ജ​ല​നി​ര​പ്പു കു​റ​യു​ന്ന​തോ​ടെ ഉ​ട​ക്കു​വ​ല​യി​ട്ടാ​ണു മീ​ന്‍ പി​ടി​ത്തം. വ​ള്ള​ങ്ങ​ളി​ല്‍​പോ​യി ഉ​ട​ക്കു​വ​ല വി​രി​ച്ചാ​ണു പ്ര​ധാ​ന​മാ​യും മീ​ൻ​പി​ടി​ത്തം. വീ​ശു​വ​ല ഉ​പ​യോ​ഗി​ച്ചും മീ​ൻ​പി​ടി​ത്തം ന​ട​ക്കു​ന്നു​ണ്ട്. ക​രി​മീ​നും വ​രാ​ലും കൂ​രി​യും പു​ല്ല​നും ചേ​റു​മീ​നും പ​ര​ലു​മാ​ണു പ്ര​ധാ​ന​മാ​യും ല​ഭി​ക്കു​ന്ന​ത്. കാ​യ​ല്‍ മ​ത്സ്യ​വ്യാ​പ​ന പ​ദ്ധ​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ക്ഷേ​പി​ച്ച മീ​ന്‍​കു​ഞ്ഞു​ങ്ങ​ളാ​ണ് ഇ​വ​യേ​റെ​യും. മീ​ന്‍ ന​ന്നാ​യി ല​ഭി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ മൂ​വാ​യി​രം രൂ​പ​വ​രെ വ​രു​മാ​നം ല​ഭി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ണ്ട്. വ​ലി​യ ക​രി​മീ​ൻ കി​ലോ​ഗ്രാം 500 രൂ​പ​യും ഇ​ട​ത്ത​ര​ത്തി​ന് 400 രൂ​പ​യും ചെ​റു​തി​ന് 300 രൂ​പ​യു​മാ​ണ് നി​ര​ക്ക്. വ​രാ​ലും കൂ​രി​യും പു​ല്ല​നും 250 രൂ​പ​യാ​ണു വി​ല. തോ​ടു​ക​ളി​ൽ​നി​ന്നും കാ​യ​ലു​ക​ളി​ൽ​നി​ന്നും മീ​ന്‍​പി​ടി​ച്ച് തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​വി​ലും റോ​ഡ​രു​കി​ലും നേ​രി​ട്ടു വി​ല്‍​ക്കു​ക​യാ​ണ്. ചി​ല​ര്‍​ക്ക് റി​സോ​ര്‍​ട്ടു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ഷാ​പ്പു​ക​ളി​ലും​നി​ന്ന് പ​തി​വാ​യി ഓ​ര്‍​ഡ​ര്‍ ല​ഭി​ക്കു​ന്നു​ണ്ട്. ക​ച്ച​വ​ട​ത്തി​ല്‍ ഇ​ട​നി​ല​ക്കാ​രി​ല്ലെ​ന്ന​താ​ണു തൊ​ഴി​ലാ​ളി​ക​ള്‍​ക്കു നേ​ട്ടം. വ​ള്ളം, വ​ല, മ​ണ്ണെ​ണ്ണ എ​ന്നി​വ​യു​ടെ ചെ​ല​വു​ക​ണ​ക്കാ​ക്കി​യാ​ല്‍ ഉ​ട​ക്കു​വ​ല ഉ​പ​യോ​ഗി​ച്ചു​ള്ള…

Read More