നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത റോ​ഡി​ൽ കാ​ർ ക​യ​റ്റി; ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ത്തെ ത​ട​ഞ്ഞ്‌​വെ​ച്ച് നാ​ട്ടു​കാ​ർ; സ്വ​ർ​ണ​മാ​ല ന​ൽ​കി ത​ടി​യൂ​രി മെ​മ്പ​ർ

മൂ​ല​മ​റ്റം: റോ​ഡി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പ് ഇ​തി​ലെ കാ​ർ ഓ​ടി​ച്ച ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വെ​ട്ടി​ലാ​യി. കോ​ണ്‍​ക്രീ​റ്റി​നു മു​ക​ളി​ലൂ​ടെ കാ​റു​മാ​യി പോ​യ ബ്ലോ​ക്ക് മെം​ബ​റെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു വ​ച്ചു. ചോ​റ്റു​പാ​റ മു​ത​ൽ ഉ​ളു​പ്പൂ​ണി ജം​ഗ്ഷ​ൻ വ​രെ​യു​ള്ള റോ​ഡി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ജോ​ലി​ക​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. നി​ർ​മാ​ണം തു​ട​ങ്ങി​യ സ്ഥ​ല​ത്ത് വ​ഴി ബ്ലോ​ക്ക് ചെ​യ്തി​രു​ന്നെ​ങ്കി​ലും മെം​ബ​ർ ആ​ണെ​ന്ന് പ​റ​ഞ്ഞാ​ണു വാ​ഹ​നം ക​യ​റ്റി​യ​ത്. വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽനി​ന്നു 50 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് റോ​ഡ് നി​ർ​മാ​ണം ന​ട​ത്തി വ​രു​ന്ന​ത്.മെം​ബ​റെ ത​ട​ഞ്ഞുവ​ച്ച് നാ​ട്ടു​കാ​ർ കൈ​യേ​റ്റം ചെ​യ്യു​മെ​ന്ന അ​വ​സ്ഥ എ​ത്തി​യ​പ്പോ​ഴേ​യ്ക്കും വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. റോ​ഡ് ന​ശി​പ്പി​ച്ച​തി​ന് മെം​ബ​ർ ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്ക​ണ​മെ​ന്നാ​യി നാ​ട്ടു​കാ​ർ. തു​ട​ർ​ന്നു ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ കേ​സ് എ​ടു​ക്കു​മെ​ന്ന ഘ​ട്ടം വ​ന്ന​പ്പോ​ൾ 40,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കാ​മെ​ന്ന് മെം​ബ​ർ സ​മ്മ​തി​ച്ചു. കൈ​വ​ശം പ​ണ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ സ്വ​ർ​ണ മാ​ല ഊ​രി​ക്കൊ​ടു​ത്ത് മെം​ബ​ർ…

Read More

നാ​​ളെ കു​​രു​​ത്തോ​​ല തി​​രു​​നാ​​ള്‍; ഇ​​നി വ​​ലി​​യ ആ​​ഴ്ച​​യി​​ലേ​​ക്ക്

കോ​​ട്ട​​യം: നാ​​ളെ ഓ​​ശാ​​ന​​ത്തി​​രു​​നാ​​ള്‍. വി​​ശ്വാ​​സി​​ക​​ള്‍​ക്ക് വ​​ലി​​യ നോ​​മ്പി​​ലെ വ​​ലി​​യ ആ​​ഴ്ച​​യി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ദി​​ന​​മാ​​ണ് ഓ​​ശാ​​ന ഞാ​​യ​​ര്‍. യേ​​ശു​​വി​​ന്‍റെ രാ​​ജ​​കീ​​യ ജ​​റു​​സ​​ലേം പ്ര​​വേ​​ശ​​ന​​ത്തെ അ​​നു​​സ്മ​​രി​​ച്ച് നാ​​ളെ ആ​​ശീ​​ര്‍​വ​​ദി​​ക്ക​​പ്പെ​​ട്ട കു​​രു​​ത്തോ​​ല​​ക​​ളേ​​ന്തി ഓ​​ശാ​​ന​​ഗീ​​ത​​ങ്ങ​​ള്‍ ആ​​ല​​പി​​ച്ച് വി​​ശ്വാ​​സി​​ക​​ള്‍ പ്ര​​ദ​​ക്ഷി​​ണ​​മാ​​യി ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കും. കേ​​ര​​ള​​ത്തി​​ലെ വി​​ശ്വാ​​സി​​ക​​ള്‍​ക്ക് ഇ​​ത് കു​​രു​​ത്തോ​​ല​​ത്തി​​രു​​നാ​​ളാ​​ണ്. ഇ​​ളം തെ​​ങ്ങോ​​ല​​ക​​ള്‍ കൈ​​ക​​ളി​​ലേ​​ന്തിയുള്ള ഓശാന യാചരണത്തിനു ശേഷം അ​​വ വീ​​ടു​​ക​​ളി​​ല്‍ പ്ര​​തി​​ഷ്ഠി​​ക്കു​​മ്പോ​​ള്‍ അ​​ത് സു​​ര​​ക്ഷ​​യു​​ടെ ക​​രു​​ത​​ലാ​​യി മാ​​റും. പ്രാ​​ര്‍​ഥ​​ന​​യും ഉ​​പ​​വാ​​സ​​വും തീ​​ര്‍​ഥാ​​ട​​ന​​വു​​മാ​​യി വി​​ശ്വാ​​സി​​ക​​ള്‍ പീ​​ഡാ​​നു​​ഭ​​വ​​വാ​​ര​​ത്തി​​ന്‍റെ വിശുദ്ധാനുഭവത്തി​​ലേ​​ക്കു ക​​ട​​ക്കും. പെ​​സ​​ഹാ​​വ്യാ​​ഴം, ദുഃ​​ഖ​​വെ​​ള്ളി, ദുഃ​​ഖ​​ശ​​നി ദി​​ന​​ങ്ങ​​ളി​​ലെ സ​​ഹ​​നാ​​നു​​ഭ​​വ​​ങ്ങ​​ള്‍​ക്കു​​ശേ​​ഷം തി​​രു​​വു​​ത്ഥാ​​ന​​ത്തി​​ന്‍റെ പു​​ണ്യ​​ദി​​ന​​ത്തി​​ലേ​​ക്കു​​ള്ള പ്ര​​യാ​​ണ​​ത്തി​​ലാ​​ണ് ക്രൈ​​സ്ത​​വ​​ര്‍.

Read More

സർവത്ര ചൂട്; ചു​ട്ടു​പൊ​ള്ളി കോ​ട്ട​യം; താ​പ​നി​ല ‘40.9 ഡി​ഗ്രി’

കോ​ട്ട​യം: കോ​ട്ട​യം റി​ക്കാ​ര്‍​ഡ് ചൂ​ടി​ല്‍ ഇ​ന്ന​ലെ ക​ത്തി​ക്ക​യ​റി. 39.5 എ​ന്ന എ​ക്കാ​ല​ത്തെ​യും റി​ക്കാ​ര്‍​ഡി​ല്‍ ഉ​ച്ച മു​ത​ല്‍ പ​ല ത​വ​ണ താ​പ​നി​ല ഉ​യ​ര്‍​ന്നു. ഐ​എം​ഡി​യു​ടെ വ​ട​വാ​തൂ​ര്‍ സ്റ്റേ​ഷ​നി​ലാ​ണ് കോ​ട്ട​യ​ത്തെ താ​പ​നി​ല പു​തി​യ ഉ​യ​രം തേ​ടി​യ​ത്. ഐ​എം​ഡി ഗ്രാ​ഫി​ല്‍ ഇ​ന്ന​ലെ 40.9 ഡി​ഗ്ര​വ​രെ ഉ​യ​ര്‍​ന്ന​താ​യാ​ണ് രേ​ഖ. സം​സ്ഥാ​ന​ത്തെ​ന്ന​ല്ല രാ​ജ്യ​ത്തു ത​ന്നെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ചൂ​ടാ​യി​രു​ന്നു ഇ​ന്ന​ലെ കോ​ട്ട​യ​ത്ത്. ഇ​ക്കൊ​ല്ലം ര​ണ്ടു ത​വ​ണ കോ​ട്ട​യ​ത്ത് 38.9 ഡി​ഗ്രി​വ​രെ ചൂ​ട് ഉ​യ​ര്‍​ന്നി​രു​ന്നു. ജി​ല്ല​യി​ല്‍​ത​ന്നെ പൂ​ഞ്ഞാ​റി​ലും കു​മ​ര​ക​ത്തും താ​പ​നി​ല ഇ​ന്ന​ലെ വ​ട​വാ​തൂ​രി​നെ​ക്കാ​ള്‍ ഒ​രു ഡി​ഗ്രി കു​റ​വാ​യി​രു​ന്നു. വേ​ന​ല്‍​മ​ഴ പെ​യ്തേ​ക്കു​മെ​ന്ന കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം കാ​റ്റി​ല്‍​പ​റ​ത്തി​യാ​ണ് കൊ​ടും​ചൂ​ട് ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്ന​ത്. ഏ​പ്രി​ല്‍​വ​രെ താ​പ​നി​ല ഉ​യ​ര്‍​ന്നു​നി​ല്‍​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

Read More

ജെ​സ്ന​യു​ടെ തി​രോ​ധാ​നം: തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​നു സാ​ധ്യ​ത; ആ​ണ്‍​സു​ഹൃ​ത്തു​മാ​യു​ള്ള ബ​ന്ധ​ത്തി​ലേ​ക്ക് അ​ന്വേ​ഷ​ണം പോ​കാ​തി​രു​ന്ന​തിൽ ദു​രൂ​ഹ​ത​

    കോ​ട്ട​യം: ജെ​സ്ന മ​രി​യ ജെ​യിം​സി​ന്‍റെ തി​രോ​ധാ​ന​ത്തി​ല്‍ സി​ബി​ഐ​യു​ടെ തു​ട​ര​ന്വേ​ഷ​ണ​ത്തി​നു സാ​ധ്യ​ത. സി​ബി​ഐ ന​ട​ത്തി​യ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ക​ണ്ടെ​ത്ത​ല്‍ പൂ​ര്‍​ണ​മ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി ജെ​സ്ന​യു​ടെ പി​താ​വ് കൊ​ല്ല​മു​ള കു​ന്ന​ത്ത് ജെ​യിം​സ് തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. ജെ​യിം​സ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ ആ​ക്ഷേ​പ​മു​ണ്ടെ​ങ്കി​ല്‍ അ​റി​യി​ക്കാ​ന്‍ കോ​ട​തി സി​ബി​ഐ​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി. ജെ​സ്ന​യു​ടെ സു​ഹൃ​ത്തു​ക്ക​ള്‍, സ​ഹ​പാ​ഠി​ക​ള്‍ എ​ന്നി​വ​രി​ലേ​ക്കു വേ​ണ്ട​വി​ധ​ത്തി​ല്‍ അ​ന്വേ​ഷ​ണ​മു​ണ്ടാ​യി​ല്ലെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ള്‍ ന​ല്‍​കി​യ സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണ​മു​ണ്ടാ​യി​ല്ലെ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്ന​ത്. ജെ​സ്ന​യെ കാ​ണാ​താ​യ​ശേ​ഷം വ​ന്ന ഫോ​ണ്‍​കോ​ളു​ക​ള്‍ ദു​രൂ​ഹ​ത​യു​യ​ര്‍​ത്തു​ന്നു. ആ​ണ്‍​സു​ഹൃ​ത്തു​മാ​യു​ള്ള ബ​ന്ധ​ത്തി​ലേ​ക്ക് അ​ന്വേ​ഷ​ണം പോ​കാ​തി​രു​ന്ന​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്. മ​തം​മാ​റ്റം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ തു​ട​ങ്ങി​യ ത​ല​ങ്ങ​ളി​ലേ​ക്കു മാ​ത്ര​മാ​ണ് സി​ബി​ഐ നീ​ങ്ങി​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളി​ല്‍​നി​ന്നു സാ​ധ്യ​ത​യു​ടെ ഒ​രു ത​ല​ത്തി​ലേ​ക്കും സി​ബി​ഐ​യ്ക്ക് നീ​ങ്ങാ​നാ​യി​ല്ല. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​ത്തി​ലും സി​ബി​ഐ​യു​ടെ മ​റ്റൊ​രു ടീം ​തു​ട​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചേ​ക്കും.

Read More

ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചും സര്‍വീസുകള്‍ നിര്‍ത്തിയും കെഎസ്ആര്‍ടിസിയുടെ ഇരുട്ടടി

പ​ത്ത​നം​തി​ട്ട: ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ അ​ട​ക്കം വെ​ട്ടി​ക്കു​റ​ച്ച് കെ​എ​സ്ആ​ര്‍​ടി​സി യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​രു​ട്ട​ടി​യാ​യി. പ​ത്ത​നം​തി​ട്ട ഡി​പ്പോ​യ്ക്കു മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ഷെ​ഡ്യൂ​ളു​ക​ള്‍ ഇ​ത​ര ഡി​പ്പോ​യ്ക്കു കൈ​മാ​റു​ക​യും ചെ​യ്തു. സം​സ്ഥാ​ന​ത്തു ത​ന്നെ ഏ​റ്റ​വു​മ​ധി​കം വ​രു​മാ​നം ല​ഭി​ച്ചു​വ​ന്ന പ​ത്ത​നം​തി​ട്ട ഡി​പ്പോ​യ്ക്കും പു​തി​യ ഷെ​ഡ്യൂ​ള്‍ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ള്‍ പാ​ര​യാ​യി​രി​ക്കു​ക​യാ​ണ്. പ​ത്ത​നം​തി​ട്ട​യു​ടെ ജി​ല്ലാ ഡി​പ്പോ പ​ദ​വി​യും എ​ടു​ത്തു​ക​ള​ഞ്ഞു. പ്ര​തി​ദി​ന വ​രു​മാ​നം 30,000 രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ ല​ഭി​ച്ചി​രു​ന്ന പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ലെ പു​ന​ലൂ​ര്‍ – എ​റ​ണാ​കു​ളം ഫാ​സ്റ്റ് പു​ന​ലൂ​ര്‍ ഡി​പ്പോ​യ്ക്ക് കൈ​മാ​റി. രാ​വി​ലെ 5.45ന് ​പു​ന​ലൂ​രി​ല്‍ പോ​യി അ​വി​ടെ നി​ന്നു പ​ത്ത​നാ​പു​രം, കോ​ന്നി, പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല വ​ഴി എ​റ​ണാ​കു​ള​ത്തി​ന് സ​ര്‍​വീ​സ് ന​ട​ത്തി​വ​ന്ന ഷെ​ഡ്യൂ​ള്‍ ആ​യി​രു​ന്നു. രാ​വി​ലെ പു​ന​ലൂ​രി​ലേ​ക്കും രാ​ത്രി പു​ന​ലൂ​രി​ല്‍ നി​ന്ന് പ​ത്ത​നം​തി​ട്ട​യ്ക്കു​ള്ള ട്രി​പ്പി​നും യാ​ത്ര​ക്കാ​ര്‍ കു​റ​വാ​ണെ​ന്ന​താ​ണ് ഷെ​ഡ്യൂ​ള്‍ പു​ന​ലൂ​ര്‍ ഡി​പ്പോ​യ്ക്കു കൈ​മാ​റാ​ന്‍ കാ​ര​ണം. ഇ​തേ കാ​ര​ണം ചൂ​ണ്ടി​കാ​ട്ടി ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​രു​മാ​നം ല​ഭി​ച്ചി​രു​ന്ന പ​ത്ത​നം​തി​ട്ട – മു​ണ്ട​ക്ക​യം ചെ​യി​ന്‍…

Read More

ദേ​ശ​വി​ള​ക്കു തെ​ളി​ഞ്ഞു; സ്വ​ർ​ണ​പ്ര​ഭ​യാ​യി തി​രു​ന​ക്ക​ര

കോ​ട്ട​യം: തി​രു​ന​ക്ക​ര ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വ​ലി​യ വി​ള​ക്ക് ഭ​ക്തി സാ​ന്ദ്ര​മാ​യി. വ​ലി​യ​വി​ള​ക്ക് ദേ​ശ​വി​ള​ക്കാ​യാ​ണ് ആ​ച​രി​ച്ച​ത്. പ​ടി​ഞ്ഞാ​റേ ന​ട, തെ​ക്കേ​ന​ട, വ​ട​ക്കേ​ന​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​രു​ക്കി​യ ദീ​പ​ക്കാ​ഴ്ച​ക​ള്‍​ക്കൊ​പ്പം ഇ​ത്ത​വ​ണ ക്ഷേ​ത്ര മൈ​താ​ന​വും ദീ​പ​പ്ര​ഭ​യാ​ല്‍ പ്ര​കാ​ശി​ത​മാ​യി. വൈ​കു​ന്നേ​ര​ത്തോ​ടെ കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നു ഭ​ക്ത​ര്‍ ദേ​ശ​വി​ള​ക്ക് തെ​ളി​യി​ക്കാ​നെ​ത്തി. വൈ​കു​ന്നേ​രം ആ​റി​ന് കാ​ഴ്ച​ശ്രീ​ബ​ലി​യ്ക്കു ശേ​ഷം ദേ​ശ​വി​ള​ക്കി​നു തി​രു​വി​താം​കൂ​ര്‍ രാ​ജ കു​ടും​ബാം​ഗം ഗൗ​രി ല​ക്ഷ്മി​ഭാ​യി ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. ശ​ബ​രി​മ​ല അ​യ്യ​പ്പ സേ​വാ​സ​മാ​ജം സ്ഥാ​പ​ക ട്ര​സ്റ്റി വി.​കെ. വി​ശ്വ​നാ​ഥ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. പ​ടി​ഞ്ഞാ​റേ ന​ട ഭ​ക്ത​ജ​ന സ​മി​തി, ചൈ​ത​ന്യ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍, തി​രു​ന​ക്ക​ര​ക്കു​ന്ന് റെ​സി​ഡ​ന്‍റ്സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​ർ ദേ​ശ​വി​ള​ക്കി​നു നേ​തൃ​ത്വം ന​ൽ​കി. രാ​ത്രി 9.30ന് ​നാ​ട്യ​പൂ​ര്‍​ണ സ്കൂ​ള്‍ ഓ​ഫ് ഡാ​ന്‍​സ് നാ​ട്യ​ശ്രീ രാ​ജേ​ഷ് പാ​മ്പാ​ടി​യു​ടെ ആ​ന​ന്ദ ന​ട​നം ദേ​ശ​വി​ള​ക്കാ​ഘോ​ഷ​ത്തി​നു പൊ​ലി​മ​യേ​കി. രാ​ത്രി 10 മു​ത​ല്‍ 12 വ​രെ​യാ​യി​രു​ന്നു ദ​ര്‍​ശ​ന പ്രാ​ധാ​ന്യ​മു​ള്ള വ​ലി​യ വി​ള​ക്ക്. ഒ​മ്പ​താം ഉ​ത്സ​വ​മാ​യ ഇ​ന്നു പ​ള്ളി​വേ​ട്ട​യാ​ണ്.…

Read More

ഓ​ട്ടം പോ​കു​ന്ന​തി​നാ​യി വി​ളി​ച്ചു വ​രു​ത്തി ഓ​ട്ടോ ഡ്രൈ​വ​റെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു; ഗൃ​ഹ​നാ​ഥ​ന്‍ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ചു

ക​​ടു​​ത്തു​​രു​​ത്തി: ഓ​​ട്ടം പോ​​കു​​ന്ന​​തി​​നാ​​യി വീ​​ട്ടി​​ലേ​​ക്കു വി​​ളി​​ച്ചു വ​​രു​​ത്തി​​യ ഓ​​ട്ടോ​​റി​​ക്ഷ ഡ്രൈ​​വ​​റെ കു​​ത്തി പ​​രി​​ക്കേ​​ല്‍പ്പി​​ച്ച ശേ​​ഷം ഗൃ​​ഹ​​നാ​​ഥ​​ന്‍ വീ​​ടി​​നു​​ള്ളി​​ല്‍ തു​​ങ്ങി​മ​​രി​​ച്ചു. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12ന് ​​അ​​റു​​നൂ​​റ്റി​​മം​​ഗ​​ല​​ത്താ​​ണ് സം​​ഭ​​വം. റ​​ബ​​ര്‍​വെ​​ട്ടു തൊ​​ഴി​​ലാ​​ളി​​യാ​​യ അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം മു​​ള്ളം​​മ​​ട​​യ്ക്ക​​ല്‍ ഷി​​ബു ലൂ​​ക്കോ​​സാ (48) ണു ​​തൂ​​ങ്ങി മ​​രി​​ച്ച​​ത്. അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം സ്റ്റാ​ൻ​ഡി​​ലെ ഓ​​ട്ടോ​​റി​​ക്ഷ ഡ്രൈ​​വ​​റാ​​യ കെ​എ​​സ് പു​​രം വ​​ട​​ക്കേ​ക​​ണ്ണം​​ക​​ര​​യ​​ത്ത് വി. ​​എ​​സ്. പ്ര​​ഭാ​​തി(40) നാ​​ണ് കു​​ത്തേ​​റ്റ​​ത്.സം​​ഭ​​വ​​ത്തെ​​പ്പ​​റ്റി പോ​​ലീ​​സ് പ​​റ​​യു​​ന്ന​​ത് – ടാ​​പ്പിം​​ഗ് തൊ​​ഴി​​ലാ​​ളി​​യാ​​യ ഷി​​ബു ഉ​ച്ച​യ്ക്ക് പ​​ന്ത്ര​​ണ്ടോ​​ടെ പ്ര​​ഭാ​​തി​​നെ ഓ​​ട്ടം പോ​​കു​​ന്ന​​തി​​നാ​​യി വീ​​ട്ടി​​ലേ​​ക്ക് വി​​ളി​​ച്ചു വ​​രു​​ത്തി. വീ​​ട്ടി​​ലെ​​ത്തി​​യ പ്ര​​ഭാ​​തു​​മാ​​യി സം​​സാ​​രി​​ക്കു​​ന്ന​​തി​​നി​​ടെ റ​​ബ​​ര്‍ ക​​ത്തി ഉ​​പ​​യോ​​ഗി​​ച്ചു ഷി​​ബു കു​​ത്തു​​ക​​യാ​​യി​​രു​​ന്നു. നെ​​ഞ്ചി​​ന് സ​​മീ​​പം കു​​ത്തേ​​റ്റ പ്ര​​ഭാ​​ത് ഓ​​ട്ടോ​​റി​​ക്ഷ ഓ​​ടി​​ച്ചു​​ കൊ​​ണ്ട് ഇ​​വി​​ടെ​നി​​ന്നു ര​​ക്ഷ​​പ്പെ​​ട്ടു. ഓ​​ട്ട​​ത്തി​​നി​​ടെ അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം സെ​ന്‍റ് തോ​​മ​​സ് മ​​ല​​ക​​യ​​റ്റ പ​​ള്ളി​​യു​​ടെ ഭാ​​ഗം പി​​ന്നി​​ട്ട​​പ്പോ​​ള്‍ ക​​യ​​റ്റ​​ത്തി​​ല്‍ നി​​യ​​ന്ത്ര​​ണം​വി​​ട്ട ഓ​​ട്ടോ​​റി​​ക്ഷ റോ​​ഡ​​രി​​കി​​ലെ കൈ​യാ​​ല​​യ്ക്കും വൈ​​ദ്യു​​തി പോ​​സ്റ്റി​​നു​​മി​​ട​​യി​​ലേ​​ക്ക് ഇ​​ടി​​ച്ചു​ക​​യ​​റി​നി​​ന്നു. കു​​ത്തേ​​റ്റ് ര​​ക്തം…

Read More

യു​വ​തി​യു​ടെ വീ​ടും സ്ഥ​ല​വും സ്വ​ന്ത​മാ​ക്കി​യ ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചു; മ​ധ്യ​വ​യ​സ്ക​ൻ പോ​ലീ​സ് പി​ടി​യി​ൽ

ക​റു​ക​ച്ചാ​ൽ: കോ​ട്ട​യം ക​റു​ക​ച്ചാ​ലി​ൽ വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി മാ​ത്യു കെ ​ഫി​ലി​പ്പാ​ണ് പി​ടി​യി​ലാ​യ​ത്. വീ​ട്ട​മ്മ​ക്ക് ലോ​ൺ എ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രു​വ​രും പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. അ​തി​നി​ടെ ഇ​വ​രു​ടെ പേ​രി​ലു​ള്ള വീ​ടും സ്ഥ​ല​വും മാ​ത്യു​വി​ന്‍റെ പേ​രി​ലേ​ക്ക് എ​ഴു​തി​വാ​ങ്ങി​യി​രു​ന്നു. ഇ​ത് തി​രി​കെ ന​ൽ​കാ​തെ വീ​ട്ട​മ്മ​യെ തു​ട​ർ​ച്ച​യാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി. പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

സ്റ്റാ​റ്റ​സി​ല്‍ ഇ​നി ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ; പ​രി​ഷ്കാ​ര​വു​മാ​യി വാ​ട്സാ​പ്പ്

കോ​ട്ട​യം: ഇ​നി വാ​ട്സാ​പ്പ് സ്റ്റാ​റ്റ​സു​ക​ള്‍ 30 സെ​ക്ക​ന്‍റി​ല്‍ ഒ​തു​ക്കേ​ണ്ട. സ്റ്റാ​റ്റ​സു​ക​ളു​ടെ പ​ര​മാ​വ​ധി ദൈ​ര്‍​ഘ്യം 60 സെ​ക്ക​ന്‍റാ​യി വ​ര്‍​ധി​പ്പി​ക്കു​ന്ന ഫീ​ച്ച​ര്‍ പ​രീ​ക്ഷ​ണ​ഘ​ത്തി​ലാ​ണ്. ദൈ​ർ​ഘ്യം 60 സെ​ക്ക​ന്‍റ് ആ​ക്കു​ന്ന​തു സ്റ്റാ​റ്റ​സി​നു സ്വീ​കാ​ര്യ​ത​യേ​റും. ആ​ൻ‌​ഡ്രോ​യി​ഡ് ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കാ​യു​ള്ള വാ​ട്സാ​പ്പി​ന്‍റെ ബീ​റ്റ പ​തി​പ്പ് 2.24.7.6 ല​ഭ്യ​മാ​യ​വ​ര്‍​ക്ക് ഇ​പ്പോ​ള്‍ ത​ന്നെ ഇ​തു സാ​ധ്യ​മാ​വു​ന്നു​ണ്ട്. വാ​ട്സാ​പ്പി​ന്‍റെ ബീ​റ്റ ടെ​സ്റ്റ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​റി​യ​വ​ര്‍​ക്കാ​ണ് ബീ​റ്റ അ​പ്ഡേ​റ്റ് ല​ഭി​ക്കു​ന്ന​ത്. മ​റ്റൊ​രു പ്ര​ധാ​ന അ​പ്ഡേ​ഷ​നും വാ​ട്സാ​പ്പി​ന്‍റെ ബീ​റ്റ​യി​ല്‍ ല​ഭ്യ​മാ​യി​ട്ടു​ണ്ട്. ക്യു​ആ​ര്‍ കോ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം ന​ല്‍​കാ​ന്‍ സാ​ധി​ക്കു​ന്ന​താ​ണു പ്ര​ധാ​ന മാ​റ്റം. ഇ​തി​നാ​യി ക്യു​ആ​ര്‍ കോ​ഡ് സ്കാ​ന്‍ ചെ​യ്യാ​നു​ള്ള ഓ​പ്ഷ​ന്‍ ല​ഭ്യ​മാ​ക്കി. എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും ടെ​സ്റ്റിം​ഗ് കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ല​ഭ്യ​മാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

Read More

കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കിടന്നുറങ്ങിയ യുവാവിന്‍റെ മൊ​ബൈ​ൽ മോ​ഷ്ടിച്ചു; പോലീസ് പിന്തുടർന്ന് വലയിലാക്കി

കോ​ട്ട​യം: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മു​രു​ക​ൻ(58) ആ​ണ് പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന പാ​ലാ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ 25000 രൂ​പ വി​ല​മ​തി​ക്കു​ന്ന ഫോ​ണാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്. യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നാ​ഗ​ന്പ​ടം പ്രൈ​വ​റ്റ് ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​വ​ച്ച് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. റെ​യി​ൽ​വേ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ റെ​ജി. പി. ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​തി​നു മു​ൻ​പും സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Read More