സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തൽ; സ്കൂ​ൾ ജീ​വ​ന​ക്കാ​രനെ കാണാതായിട്ട് 10 ദിവസം;  ആ​ക്‌ഷൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ചു

മാന്നാ​ർ: സ്കൂ​ൾ ജീ​വ​ന​ക്കാ​ര​നെ കാ​ണാ​താ​യി​ട്ട് 10 ദി​വ​സം പി​ന്നി​ടു​ന്നു. കു​ട്ടം​പേ​രൂ​ർ സ​ന്തോ​ഷ് ഭ​വ​ന​ത്തി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ (സു​രേ​ഷ്) തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ക്‌ഷൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് കു​ന്ന​ത്തൂ​ർ യു.​പി സ്കൂ​ൾ പ​രി​സ​ര​ത്ത് കൂ​ടി​യ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​ര​ണ യോ​ഗ​ത്തിന്‍റെ ഉ​ദ്ഘാ​ട​നം സിപിഐ-എം മാ​ന്നാ​ർ ഏ​രി​യ സെ​ക്ര​ട്ട​റി പ്രഫ: പി.​ഡി. ശ​ശി​ധ​ര​ൻ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി.കെ. പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി. ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി.പി. സു​ധാ​ക​ര​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.​ ബി.കെ. ​പ്ര​സാ​ദ് ചെ​യ​ർ​മാ​നാ​യും, ടി.​വി. ര​ത്ന​കു​മാ​രി ക​ൺ​വീ​ന​റാ​യും 101 പേ​ര​ട​ങ്ങു​ന്ന ജ​ന​റ​ൽ ക​മ്മി​റ്റി​യും, 25 പേ​ർ അ​ട​ങ്ങു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു. കു​ന്ന​ത്തൂ​ർ ദേ​വ​സ്വം ഖ​ജാ​ൻ​ജി​യും എ​സ് കെ ​വി ഹൈ​സ്കൂ​ൾ ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്ന അ​നി​ൽ​കു​മാ​റി​നെ മാ​ർ​ച്ച് 10 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യി​ൽ മാ​ന്നാ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സോ​ഷ്യ​ൽ…

Read More

സമദൂരം മറന്നവർ പുറത്ത് പോകൂ…എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു; എ​ൻ​എ​സ്എ​സ് ഭാ​ര​വാ​ഹി​യെ മാ​റ്റി

പാ​​ലാ: മീ​​ന​​ച്ചി​​ൽ താ​​ലൂ​​ക്ക് എ​​ൻ​​എ​​സ്എ​​സ് യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റും എ​​ൻ​​എ​​സ്എ​​സ് ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് അം​​ഗ​​വു​​മാ​​യ സി.​​പി. ച​​ന്ദ്ര​​ൻ നാ​​യ​​രും സ​​ഹ​​ക​​മ്മി​​റ്റി​​ക്കാ​​രും ത​​ൽ​​സ്ഥാ​​ന​​ങ്ങ​​ൾ രാ​​ജി​​വ​​ച്ചു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​​മ​​സ് ചാ​​ഴി​​കാ​​ട​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​ന പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​തി​​നെ​ തു​​ട​​ർ​​ന്ന് എ​​ൻ​​എ​​സ്എ​​സ് നേ​​തൃ​​ത്വം ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത​​നു​​സ​​രി​​ച്ചാ​​ണ് രാ​​ജി.

Read More

വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ മ​ര​ണം അ​ന്വേ​ഷി​ക്ക​ണം; അ​നി​ല്‍ ആന്‍റണി

അ​ടൂ​ര്‍: ക​ട​മ്പ​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ പ​ള്ളി​ക്ക​ല്‍ പ​യ്യ​ന​ല്ലൂ​ര്‍ കൊ​ച്ചു​തു​ണ്ടി​ല്‍ മ​നോ​ജി​ന്‍റെ ദു​രൂ​ഹ​മ​ര​ണ​ത്തി​ല്‍ സ​മ​ഗ്ര​ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​നി​ല്‍ കെ. ​ആ​ന്‍റ​ണി. മ​നോ​ജി​ന്‍റെ പ​യ്യ​ന​ല്ലൂ​രി​ലെ കു​ടും​ബ വീ​ട്ടി​ല്‍ അ​നി​ല്‍ കെ. ​ആന്‍റ​ണി ബ​ന്ധു​ക്ക​ളെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് താ​ലൂ​ക്കി​ലെ 12 വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രും പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. വീ​ട്ടു​കാ​ര്‍​ക്ക് നീ​തി ല​ഭ്യ​മാ​ക്കാ​ന്‍ ഏ​ത​റ്റ​വ​രെ​യും പോ​കു​മെ​ന്നും അ​നി​ല്‍ കെ. ​ആ​ന്‍റണി കു​ടും​ബ​ത്തി​ന് ഉ​റ​പ്പു​ന​ല്‍​കി.

Read More

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രാ​യ വി​ല​യി​രു​ത്ത​ൽ; മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ

പൊ​ൻ​കു​ന്നം: ഏ​പ്രി​ൽ 26ന് ​ന​ട​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​യി​രി​ക്കു​മെ​ന്ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വി​പ​ത്താ​യ വ​ർ​ഗീ​യ​ത​യെ ചെ​റു​ത്തു​തോ​ൽ​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ എ​ത്ത​ണ​മെ​ന്നും മോ​ൻ​സ് ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു. മ​തേ​ത​ര ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളു​ടെ ഭാ​വി​യെ നി​ർ​ണ​യി​ക്കു​ന്ന സു​പ്ര​ധാ​ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് വ​രാ​ൻ പോ​കു​ന്ന​തെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കോ​ൺ​ഗ്ര​സ്‌ രാ​ഷ്്ട്രീയ കാ​ര്യ​സ​മി​തി അം​ഗം ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ പ​റ​ഞ്ഞു.

Read More

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ ഔ​ട്ട്

പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ര​സ്യ പ്ര​ചാര​ണ​ത്തി​ല്‍ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ ഔ​ട്ട്. പ​ര​സ്യ പ്ര​ചാ​ര​ണ ബാ​ന​റു​ക​ള്‍, ബോ​ര്‍​ഡു​ക​ള്‍, ഹോ​ര്‍​ഡിംഗു​ക​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് പു​നഃ​ചം​ക്ര​മ​ണ (റീ​സൈ​ക്കി​ള്‍) സാ​ധ്യ​മ​ല്ലാ​ത്ത പി​വി​സി ഫ്ള​ക്സ്, പോ​ളി​സ്റ്റ​ര്‍, നൈ​ലോ​ണ്‍, പ്ലാ​സ്റ്റി​ക് കോ​ട്ടിം​ഗു​ള്ള തു​ണി എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന ശു​ചി​ത്വ മി​ഷ​ന്‍റെ ക​ര്‍​ശ​ന നി​ര്‍​ദേ​ശം. പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേശി​ച്ച​തും 100 ശ​ത​മാ​നം കോ​ട്ട​ണ്‍, പ്ലാ​സ്റ്റി​ക് ഇ​ല്ലാ​ത്ത പേ​പ്പ​ര്‍, റീ​സൈ​ക്കി​ള്‍ ചെ​യ്യാ​വു​ന്ന പോ​ളി എ​ത്തി​ലി​ന്‍ എ​ന്നി​വ​യി​ല്‍ പി​വി​സി ഫ്രീ ​റീ​സൈ​ക്ല​ബി​ള്‍ ലോ​ഗോ​യും യൂ​ണി​റ്റി​ന്‍റെ പേ​രും ന​മ്പ​റും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ല്‍ നി​ന്നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​മ്പ​ര്‍, ക്യൂ​ആ​ര്‍ കോ​ഡ് എ​ന്നി​വ പ​തി​പ്പി​ക്ക​ണം. പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​ന് സം​സ്ഥാ​ന ശു​ചി​ത്വ​മി​ഷ​ന്‍ പു​റ​പ്പെ​ടു​വി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യും ക​ള​ക്ട​റു​മാ​യ പ്രേം ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. പ​ര​സ്യ​ദാ​താ​ക്ക​ള്‍ പ​ര​സ്യ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ളും ഹോ​ര്‍​ഡിം​ഗു​ക​ളും പ​രി​സ്ഥി​തി സൗ​ഹാ​ര്‍​ദമാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. കോ​ട്ട​ണ്‍…

Read More

വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം ആ​ര്‍​ഡി​ഒ അ​ന്വേ​ഷി​ക്കും

അ​ടൂ​ര്‍: ക​ട​മ്പ​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ​യെ ജി​ല്ലാ ക​ള​ക്ട​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി. വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി​രു​ന്ന അ​ടൂ​ര്‍ ഇ​ളം​പ​ള്ളി​ല്‍ പ​യ്യ​ന​ല്ലൂ​ര്‍ കൊ​ച്ചു​തു​ണ്ടി​ല്‍ മ​നോ​ജാ​ണ് (47) വീ​ടു​നു​ള്ളി​ലെ കി​ട​പ്പു​മു​റി​യി​ല്‍ ഫാ​നി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 11-നാ​യി​രു​ന്നു സം​ഭ​വം. അ​മി​ത ജോ​ലി​ഭാ​ര​വും മാ​ന​സി​ക​സ​മ്മ​ര്‍​ദ​വും രാ​ഷ്‌​ട്രീ​യ ഇ​ട​പെ​ട​ലു​ക​ളും മൂ​ല​മു​ള്ള മാ​ന​സി​ക സം​ഘ​ര്‍​ഷ​വു​മാ​ണ് മ​നോ​ജി​നെ ആ​ത്മ​ഹ​ത്യ ചെ​യ്യു​വാ​ന്‍ പ്രേ​രി​പ്പി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചി​രു​ന്നു. മ​നോ​ജി​നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​വും കാ​ര്യ​ക്ഷ​മ​വു​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ടൂ​ര്‍ താ​ലൂ​ക്കി​ലെ 12 വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് വി​ഷ​യം ആ​ര്‍​ഡി​ഒ അ​ന്വേ​ഷി​ക്കു​ന്ന​ത്. പ​രാ​തി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി എ​സ്പി​ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ര്‍ പ്രേം ​കൃ​ഷ്ണ​ന്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ മ​നോ​ജി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ചു. ഭാ​ര്യ​യോ​ടും മ​ക​ളോ​ടും സം​സാ​രി​ച്ച ശേ​ഷം മ​നോ​ജി​ന്‍റെ സ​ഹോ​ദ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ബ​ന്ധു​ക്ക​ളോ​ടും വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു.

Read More

തീ​ര​ദേ​ശ ഹൈ​വേ ന​വീ​ക​ര​ണം: ഡി​പി​ആ​ര്‍ പു​റ​ത്തു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യം

ആ​ല​പ്പു​ഴ: തീ​ര​ദേ​ശ ഹൈ​വേ ന​വീ​ക​ര​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന ഡി​പി​ആ​ര്‍ അ​ടി​യ​ന്ത​ര​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് കെ​എ​ല്‍​സി​എ. പ​റ​വൂ​ര്‍ ക​ട​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ലാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ല​വി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് അ​പ​ര്യാ​പ്ത​മാ​ണെ​ന്നും, ദേ​ശീ​യ​പാ​ത പാ​ക്കേ​ജി​ന് സ​മാ​ന​മാ​യ പാ​ക്കേ​ജ് ന​ല്‍​ക​ണ​മെ​ന്നും, കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന​തോ​ടു​കൂ​ടി ഉ​പ​ജീ​വ​ന​മാ​ര്‍​ഗം ന​ഷ്ട​മാ​കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും, വി​ഴി​ഞ്ഞം അ​തി​ജീ​വ​ന സ​മ​ര​ത്തി​ല്‍ എ​ടു​ത്തി​ട്ടു​ള്ള മു​ഴു​വ​ന്‍ കേ​സു​ക​ളും പി​ന്‍​വ​ലി​ക്ക​ണം എ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മം ഫാ. ​വ​ര്‍​ഗീ​സ് ചെ​റി​യാ​ശേ​രി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​ല്‍​സി​എ രൂ​പ​താ പ്ര​സി​ഡ​ന്‍റ് പി.​ജി. ജോ​ണ്‍ ബ്രി​ട്ടോ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പീ​റ്റ​ര്‍ ത​യ്യി​ല്‍, സ്റ്റീ​ഫ​ന്‍ വ​ട​ക്കേ​ത​യ്യി​ല്‍, റോ​ബി​ന്‍, ധ​ന്യ സെ​ബാ​സ്റ്റ്യ​ന്‍, സു​മേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Read More

ക​ന​ത്ത ചൂ​ടി​ല്‍ ആ​ശ്വാ​സ​മാ​കാ​ൻ സ​ഹ​ക​ര​ണ​വ​കു​പ്പി​ന്‍റെ ത​ണ്ണീ​ര്‍​പ​ന്ത​ലു​ക​ൾ

കോ​ട്ട​യം: ക​ന​ത്ത​ചൂ​ടി​ല്‍ വ​ല​യു​ന്ന യാ​ത്ര​ക്കാ​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും കു​ടി​വെ​ള്ള​വും സം​ഭാ​ര​വു​മ​ട​ക്കം സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി സ​ഹ​ക​ര​ണ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ത​ണ്ണീ​ര്‍​പ​ന്ത​ലു​ക​ള്‍ ആ​രം​ഭി​ച്ചു. പാ​മ്പാ​ടി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​മ്പാ​ടി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ആ​രം​ഭി​ച്ച ത​ണ്ണീ​ര്‍​പ​ന്ത​ലി​ല്‍​നി​ന്നു കു​ടി​വെ​ള്ളം പ​ക​ര്‍​ന്നു​ന​ല്‍​കി സ​ഹ​ക​ര​ണ ത​ണ്ണീ​ര്‍​പ​ന്ത​ലി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​ര്‍​വ​ഹി​ച്ചു. ചൂ​ട് ഉ​യ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു സ​ഹാ​യ​മാ​കും​വി​ധം സം​സ്ഥാ​ന​ത്തെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ത​ണ്ണീ​ര്‍​പ​ന്ത​ലു​ക​ള്‍ ഒ​രു​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം ക​ഴി​ഞ്ഞ വ​ര്‍​ഷം സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ ത​ണ്ണീ​ര്‍​പ​ന്ത​ലു​ക​ള്‍ ഒ​രു​ക്കി​യി​രു​ന്നു. ഇ​ത്ത​വ​ണ പ​ല മേ​ഖ​ല​യി​ലും ചൂ​ടു വ​ള​രെ കൂ​ടി​യി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം സ​ഹ​ക​ര​ണ വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​ക​യാ​ണ്. എ​ല്ലാ ബാ​ങ്കു​ക​ളും അ​വ​രു​ടെ മേ​ഖ​ല​യി​ലെ പൊ​തു​ഇ​ട​ങ്ങ​ളി​ലും വ്യാ​പാ​ര തെ​രു​വു​ക​ളി​ലും ആ​വ​ശ്യാ​നു​സ​ര​ണം ത​ണ്ണീ​ര്‍ പ​ന്ത​ലു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും വേ​ന​ല്‍ അ​വ​സാ​നി​ക്കും​വ​രെ ഇ​വ നി​ല​നി​ര്‍​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

രാജേഷിന്‍റെ ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്ക് അ​തി​ര​ന്പു​ഴ ഒ​രു​മി​ക്കു​ന്നു

‌‌അ​തി​ര​മ്പു​ഴ: മ​ഞ്ഞ​പ്പി​ത്തം മൂ​ർഛി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി ക​ര​ൾ മാ​റ്റി​വ​യ്ക്കാ​ൻ ഒ​രു​ങ്ങു​ന്ന രാ​ജേ​ഷി​നെ നെ​ഞ്ചോ​ടു​ചേ​ർ​ത്ത് അ​തി​ര​മ്പു​ഴ. അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ ഏ​റ്റു​മാ​നൂ​ർ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് ജം​ഗ്ഷ​നു സ​മീ​പം ചേ​ന​പ്പാ​ടി​യി​ൽ രാ​ജേ​ഷ് സി. ​കു​മാ​റി (46)ന് ​ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു ചെ​ല​വാ​കു​ന്ന തു​ക ക​ണ്ടെ​ത്താ​ൻ 24ന് ​അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 22 വാ​ർ​ഡു​ക​ളി​ലും ഭ​വ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തും. മ​ഞ്ഞ​പ്പി​ത്തം വ​ഷ​ളാ​യ​തോ​ടെ ക​ര​ളി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ​രി​ശോ​ധ​ന​യി​ൽ ക​ര​ൾ മാ​റ്റി​വ​യ്ക്കു​ക​യേ മാ​ർ​ഗ​മു​ള്ളു എ​ന്നു ക​ണ്ടെ​ത്തി. ര​ക്ത​ബ​ന്ധ​ത്തി​ലു​ള്ള ദാ​താ​ക്ക​ൾ ഉ​ണ്ടെ​ങ്കി​ലേ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ര​ൾ മാ​റ്റി​വ​യ്ക്കാ​ൻ സാ​ധി​ക്കൂ. ആ​രു​ടെ​യും ര​ക്ത​ഗ്രൂ​പ്പു​മാ​യി ചേ​രാ​തെ വ​ന്ന​തോ​ടെ​യാ​ണ് അ​മൃ​ത ആ​ശു​പ​ത്രി​യെ സ​മീ​പി​ച്ച​ത്. ക​ര​ൾ ദാ​താ​വി​നെ ല​ഭി​ച്ച​തോ​ടെ ശ​സ്ത്ര​ക്രി​യ​യ്ക്കു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി. 21ന് ​ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ തീ​രു​മാ​ന​വു​മാ​യി. ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു​വേ​ണ്ടി വ​രു​ന്ന ഭീ​മ​മാ​യ തു​ക ക​ണ്ടെ​ത്താ​നാ​കാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് രാ​ജേ​ഷും കു​ടും​ബ​വും. വീ​ടി​നോ​ടു ചേ​ർ​ന്നു ന​ട​ത്തു​ന്ന…

Read More

പ​ത്ത​നം​തി​ട്ട​യി​ല്‍ വി​ജ​യം ഉ​റ​പ്പി​ക്ക​ണ​മെ​ന്ന് നേ​താക്കളോടു മോ​ദി

പ​ത്ത​നം​തി​ട്ട: അ​നി​ല്‍ കെ. ​ആ​ന്‍റണി​യു​ടെ വി​ജ​യം പ​ത്ത​നം​തി​ട്ട​യി​ല്‍ ഉ​റ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന, ജി​ല്ലാ നേ​തൃ​ത്വ​ങ്ങ​ള്‍​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നി​ര്‍​ദേ​ശം. ക​ഴി​ഞ്ഞ​ത​വ​ണ 2,97,396 വോ​ട്ടു നേ​ടി​യ മ​ണ്ഡ​ല​ത്തി​ല്‍ ഇ​ക്കു​റി കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ചു ന​ട​ത്തി​യ യോ​ഗ​ത്തി​ല്‍ ക​ണ്ട ആ​വേ​ശം നി​ല​നി​ര്‍​ത്താ​ന്‍ അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. 2014നെ ​അ​പേ​ക്ഷി​ച്ച് 13.50 ശ​ത​മാ​നം വോ​ട്ട് ബി​ജെ​പി​ക്കു മ​ണ്ഡ​ല​ത്തി​ല്‍ വ​ര്‍​ധി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​നാ​യി​രു​ന്നു സ്ഥാ​നാ​ര്‍​ഥി. ഇ​ത്ത​വ​ണ എ ​പ്ല​സ് മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍​പെ​ടു​ത്തി​യാ​ണ് ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വം പ​ത്ത​നം​തി​ട്ട​യെ പ​രി​ഗ​ണി​ച്ചി​ട്ടു​ള്ള​ത്.മ​ണ്ഡ​ല​ത്തി​ലെ സാ​ഹ​ച​ര്യം സ്ഥാ​നാ​ര്‍​ഥി അ​നി​ല്‍ കെ. ​ആന്‍റ​ണി​യോ​ടു മോ​ദി നേ​രി​ട്ട് ആ​രാ​ഞ്ഞി​രു​ന്നു. ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​യ ന​രേ​ന്ദ്ര​മോ​ദി​യു​ടെ തൊ​ട്ട​ടു​ത്ത സീ​റ്റി​ലാ​യി​രു​ന്ന അ​നി​ലു​മാ​യി ദീ​ര്‍​ഘ​നേ​രം അ​ദ്ദേ​ഹം സം​സാ​രി​ച്ചു. അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ അ​നി​ലി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം ദേ​ശീ​യ നേ​തൃ​ത്വ​മാ​ണ് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് നി​ര്‍​ദേ​ശി​ച്ച​ത്. കേ​ന്ദ്ര​മ​ന്ത്രി അ​മി​ത്ഷാ മു​ന്‍​കൈ​യെ​ടു​ത്താ​ണ് അ​നി​ലി​നെ പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് അ​യ​ച്ച​ത്. സം​സ്ഥാ​ന, ജി​ല്ലാ നേ​തൃ​ത്വ​ങ്ങ​ള്‍​ക്ക് ഇ​ത്…

Read More