ഇടുക്കി: ചിന്നക്കനാലിലും ഇടമലക്കുടിയിലും കാട്ടാനയാക്രമണം. കുണ്ടള ഡാമിനു സമീപവും അടിമാലി-നേര്യമംഗലം റൂട്ടിലും കാട്ടാനക്കൂട്ടം ഇറങ്ങി. ഉടുന്പൻഞ്ചോല ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൂനംമാക്കൽ മനോജ് മാത്യുവിന്റെ വീടിനുനേരേയാണു ചക്കക്കൊന്പന്റെ ആക്രമണം ഉണ്ടായത്. ഇന്നു പുലർച്ചെ നാലോടെ മനോജിന്റെ വീടിനു മുന്നിലെത്തിയ ആന കൊന്പുപയോഗിച്ച് ഭിത്തിയിൽ ശക്തിയായി കുത്തുകയായിരുന്നു. വീടിന്റെ ഭിത്തിയിൽ വിള്ളൽ വീണിട്ടുണ്ട്. അകത്തെ സീലിംഗും തകർന്നുവീണു. മനോജും കുടുംബവും വീടിനകത്ത് ഉറങ്ങുന്പോഴായിരുന്നു ആക്രമണം. ശബ്ദം കേട്ട് ഉണർന്നപ്പോഴേയ്ക്കും കാട്ടാന സ്ഥലംവിട്ടിരുന്നു. ചക്കക്കൊന്പൻ വീട് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇടമലക്കുടിയിൽ ഏഴ് ആനകളടങ്ങുന്ന കൂട്ടമാണ് ആക്രമണങ്ങൾ നടത്തിയത്. സൊസൈറ്റിക്കുടിയിൽ റേഷൻകടയും തൊട്ടുചേർന്നുള്ള പലചരക്കുകടയും കാട്ടാനകൾ തകർത്തു. വാതിലുകളും ജനലുകളും തകർത്തു ഭക്ഷണവസ്തുക്കൾ വലിച്ചുപുറത്തേക്കിട്ടു. തൊട്ടടുത്തുള്ള തെങ്ങ് കടപുഴക്കിയെറിഞ്ഞു. രാത്രി എത്തിയ കാട്ടാനകൾ മണിക്കൂറുകൾക്കുശേഷമാണു മടങ്ങിയത്. പ്രദേശത്ത് ഇതാദ്യമായാണു കാട്ടാനക്കൂട്ടം കടകൾ തകർക്കുന്നത്.കുണ്ടള ഡാമിനടുത്തെത്തിയ കാട്ടാനകളെ തുരത്താൻ ആർആർടി സംഘം…
Read MoreCategory: Kottayam
മോനെ അത് ലോക്കാ ഇങ്ങ് പോര്… മൊബൈൽ മോഷ്ടിച്ചു കടന്നു കളഞ്ഞു; പിന്നാലെ പോലീസെത്തി പിടികൂടി
കോട്ടയം: ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്ടിച്ചയാൾ പിടിയിൽ. ഇടുക്കി സ്വദേശിയായ അഫ്സൽ എന്നയാളാണ് പിടിയിലായത്. തിരുവനന്തപുരം എക്സ്പ്രസിൽ നിന്ന് ചെങ്ങന്നൂർ സ്വദേശിയുടെ ഐഫോൺ മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു ഇയാൾ. തുടർന്നു നടത്തിയ അന്വേഷണത്തിൽ കോട്ടയം എസ്എച്ച്ഒ റെജി. പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Read Moreജസ്ന തിരോധാനക്കേസ്: തുടരന്വേഷണ ഹര്‍ജി കോടതിയിൽ
കോട്ടയം: ജസ്ന തിരോധാനക്കേസില്‍ സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ജസ്നയുടെ അച്ഛന്റെ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി ഇന്നു പരിഗണിക്കും. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ടു പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്നും ജസ്നയെ കാണാതായ സ്ഥലത്തോ, ജസ്നയുടെ സുഹൃത്തിനെപ്പറ്റിയോ, അന്വേഷണം നടത്തിയില്ലെന്നും പരാതിയിൽ പറയുന്നു. എന്നാല്‍ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് സിബിഐ വാദം. ഹര്‍ജിയില്‍ സിബിഐ ഇന്ന് വിശദീകരണം സമര്‍പ്പിക്കും. തിരോധാനത്തിനു പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ക്കു പങ്കുണ്ടെന്നതിനോ മതപരിവര്‍ത്തനം നടത്തിയതിനോ തെളിവില്ല. ജസ്ന മരിച്ചെന്നും കണ്ടെത്താനായിട്ടില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ ജസ്നയെ കണ്ടെത്താനായില്ല എന്ന നിഗമനത്തില്‍ സിബിഐ നല്കുന്ന വിശദീകരണ റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാണ്. 2018 മാർച്ച് 22നാണ് പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിനി ജസ്നയെ കാണാതാകുന്നത്.
Read Moreവില താഴ്ത്താന്‍ റബര്‍ ബോര്‍ഡ് നീക്കം; ഏപ്രില്‍ രണ്ടാം വാരത്തോടെ ചെറുകിട കര്‍ഷകര്‍ ടാപ്പിംഗ് പുനഃരാരംഭിക്കും
കോട്ടയം: റബര്‍ ഉത്പാദനം നാമമാത്രമായിരിക്കെയും വിദേശവില കുറഞ്ഞു എന്ന കാരണത്താല്‍ റബര്‍ ബോര്‍ഡ് ആഭ്യന്തര വില ഇടിച്ചു. വിദേശവില 228 രൂപ വരെ ഉയര്ന്നതിനുശേം 212 രൂപയിലേക്ക് താഴ്ന്നു. ഇതിന്റെ ചുവടുപിടിച്ച് 188 രൂപ വരെ ഉയര്‍ന്ന ആഭ്യന്തര വില 180 രൂപയിലേക്ക് റബര്‍ ബോര്‍ഡ് താഴ്ത്തി. കഴിഞ്ഞയാഴ്ച കോട്ടയം മാര്‍ക്കറ്റില്‍ 500 ടണ്ണില്‍ താഴെയാണു ഷീറ്റ് ലഭിച്ചത്. പെസഹ, ദുഖഃവെള്ളി ചടങ്ങുകളുടെ പശ്ചാത്തലത്തല് ഈ ആഴ്ചത്തെ വ്യാപാരം നാളെ അവസാനിക്കും. ചരക്കു വരവു കുറഞ്ഞതിനാല്‍ നിലവില്‍ ആഭ്യന്തര വില 200 രൂപയ്ക്ക് മുകളില്‍ എത്തേണ്ടതാണ്. ചിലയിടങ്ങളില്‍ വേനല്‍മഴ ലഭിച്ചതിനാല്‍ ഏപ്രില്‍ രണ്ടാം വാരത്തോടെ ചെറുകിട കര്‍ഷകര്‍ ടാപ്പിംഗ് പുനഃരാരംഭിക്കും. ഉത്പാദനം മെച്ചപ്പെടുന്ന സാഹചര്യത്തില്‍ വില വീണ്ടും ഇടിയും. ഷേഡ്, പ്ലാസ്റ്റിക്, പശ എന്നിവ വാങ്ങാന്‍ സബ്സിഡി അനുവദിക്കുന്ന സ്കീം ഇക്കൊല്ലമുണ്ടാകുമോ എന്നതും വ്യക്തമല്ല. നിലവിലെ സാഹചര്യത്തില്‍…
Read Moreകരിന്പുലിയുടെ ഫോട്ടോ പകർത്തി; ഗൈഡിനെതിരേ കേസെടുത്ത് വനംവകുപ്പ്
മൂന്നാർ: ട്രക്കിംഗ് നടത്തുന്നതിനിടെ വനമേഖലയിൽനിന്നും കരിന്പുലിയുടെ ഫോട്ടോ പകർത്തിയ ടൂറിസ്റ്റ് ഗൈഡിനെതിരേ വനംവകുപ്പ് കേസെടുത്തു. ടൂറിസ്റ്റ് ഗൈഡ് അൻപുരാജിനെതിരേയാണ് കേസ്. സംരക്ഷിത വനമേഖലയിൽ അതിക്രമിച്ചു കയറിയതിന് കേസ് എടുത്തത്. കഴിഞ്ഞ ദിവസം ജർമൻ സ്വദേശികളുമായി ട്രക്കിംഗ് നടത്തുന്നതിനിടയിലാണ് അൻപുരാജ് കരിന്പുലിയെ കണ്ടതും അതിന്റെ ചിത്രം പകർത്തിയതും. സെവൻമല എസ്റ്റേറ്റിലെ ലക്ഷ്മി ഹിൽസിൽനിന്നുമാണ് കരിന്പുലിയുടെ ചിത്രം പകർത്തിയത്. കരിന്പുലിയുടെ ചിത്രം വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് വനം വകുപ്പ് ഹൈറേഞ്ച് സർക്കിൾ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് സി. ആർ. അരുണ്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ നിർദേശിച്ചത്. കരിന്പുലിയെ കണ്ടെത്തിയതോടെ ഈ മേഖലയിലേക്കുള്ള ട്രക്കിംഗിന് താത്കാലിക നിരോധനം ഏർപ്പെടുത്തി.
Read Moreമധ്യവയസ്കയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; ഒളിവിൽപ്പോയ മുഖ്യപ്രതി പിടിയിൽ
ഏറ്റുമാനൂര്‍: മധ്യവയസ്കയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി പോലീസിന്റെ പിടിയിലായി. അതിരമ്പുഴ കോട്ടമുറി കോളനിയില്‍ പേമലമുകളേല്‍ ബിനീഷിനെ (29)യാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തായ മഹേഷും ചേര്‍ന്നു ജനുവരിയിൽ ഏറ്റുമാനൂര്‍ സ്വദേശിനിയായ മധ്യവയസ്കയുടെ വീട്ടില്‍ അതിക്രമിച്ചു കയറി മുഖത്തു മുളകുപൊടിയെറിഞ്ഞശേഷം ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ക്കു മധ്യവയസ്കയോടു മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണം. കേസിൽ മഹേഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ശക്തമായ തിരച്ചിലിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതികൂടി പിടിയിലാകുന്നത്.
Read Moreസഹപ്രവർത്തകന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു; ആശുപത്രി കാന്റീനിൽ അരങ്ങേറിയത് കൊടുംക്രൂരത; നടക്കുന്ന സംഭവം കാഞ്ഞിരപ്പള്ളിയിൽ
കാഞ്ഞിരപ്പള്ളി: ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായ യുവാവിന്റെ മുഖത്ത് തിളപ്പിച്ചുവച്ചിരുന്ന എണ്ണ ഒഴിച്ച കേസിൽ സഹപ്രവര്‍ത്തകനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ കടപ്ലാമറ്റം പെരുമ്പള്ളി മുകളേൽ വീട്ടിൽ ജോബിൻ ജോസഫ് (30) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാവിലെ ഒന്‍പതോടുകൂടി കാഞ്ഞിരപ്പള്ളി ഇരുപത്തിയാറിന് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായ തണ്ണീര്‍മുക്കം സ്വദേശിയായ യുവാവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. ഇയാള്‍ക്ക് യുവാവിനോട് മുന്‍വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പൂരി ഉണ്ടാക്കുന്നതിനായി തിളപ്പിച്ചുവച്ചിരുന്ന എണ്ണ ഒരു പാത്രത്തിലെടുത്ത് ഇയാൾ യുവാവിന്റെ മുഖത്തേക്ക് ഒഴിച്ചത്. ആക്രമത്തിൽ യുവാവിന്റെ കണ്ണിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്എച്ച്ഒ ഫൈസൽ, എസ്ഐമാരായ സക്കീർ ഹുസൈൻ, രഘുകുമാർ, സിപിഒമാരായ ബിനോ, അരുൺ, ബിനോ കെ. രമേശ് എന്നിവർ…
Read Moreതാഴത്തങ്ങാടി ബസ് ദുരന്തത്തിന് 14 വയസ്; അപകട ഭീതി വിട്ടുമാറാതെ പാത
കോട്ടയം: 11 പേര്‍ക്കു ജീവൻ നഷ്ടമായ താഴത്തങ്ങാടി ബസ് ദുരന്തത്തിന്റെ ഓര്‍മയ്ക്കു പതിനാലു വയസ്. 2010 മാര്‍ച്ച് 23നു തിരുനക്കര പകല്‍പ്പൂര ദിനത്തിലായിരുന്നു വൈദ്യുതി പോസ്റ്റിലിടിച്ച് നിയന്ത്രണം വിട്ട് ബസ് 30 അടി താഴ്ചയില്‍ അറുപുഴയാറ്റിലേക്ക് മറിഞ്ഞത്. ചേര്‍ത്തലയില്‍നിന്നു കോട്ടയത്തേക്കുള്ള പിടിഎസ് ബസ് ഉച്ചയ്ക്ക് 2.15നാണ് അപകടത്തില്‍പ്പെട്ടത്. പുഴയുടെ ചെളിത്തട്ടില്‍ മുങ്ങിത്താഴ്ന്ന ബസ് മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് ഉയര്‍ത്താനായത്. ചേർത്തലയിൽ നിന്ന് നിറയെ യാത്രക്കാരുമായി എത്തിയ ബസ് അറുപറ ഭാഗത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. കുമരകത്തേക്കുള്ള ഈ പാതയില്‍ ഇപ്പോഴും അപകടം പതിയിരിക്കുന്നു. പലയിടങ്ങളിലും മുന്നറിയിപ്പു ബോര്‍ഡുകളുമില്ല.
Read Moreഇത് പ്രതികൂല സാഹചര്യം; അപ്പർകുട്ടനാട്ടിൽനിന്ന് താറാവുകൃഷി നാടുകടക്കുന്നു
വൈക്കം: ജലമലിനീകരണവും പരിപാലനച്ചെലവിലെ വർധനവും അടിക്കടിയുണ്ടാകുന്ന പക്ഷിപ്പനിയും കാരണം അപ്പർകുട്ടനാട്ടിലെ താറാവുകൃഷി നാടുകടക്കുന്നു. വെച്ചൂർ, തലയാഴം, അയ്മനം, ആർപ്പൂക്കര തുടങ്ങി അപ്പർകുട്ടനാട്ടിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ പതിറ്റാണ്ടുകളായി സജീവമായി നടന്നുവന്ന താറാവുകൃഷിയാണ് പാലക്കാട്, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുമാറുന്നത്. വെച്ചൂർ, അയ്മനം, ആർപ്പൂക്കര കുമരകം തുടങ്ങിയ ഗ്രാമപ്രദേശങ്ങളിൽ 500 മുതൽ 10,000 താറാവുകളെവരെ വളർത്തുന്ന താറാവുകർഷകരാണ് ഉണ്ടായിരുന്നത്. അടിക്കടിവരുന്ന പക്ഷിപ്പനിയും വേമ്പനാട്ടുകായലും ഇടയാറുകളും നാട്ടുതോടുകളും മലിനമാകുന്നതും താറാവുകളിൽ രോഗബാധയുണ്ടാകുന്നതും പ്രതികൂലമായി ബാധിക്കുന്നതുകൊണ്ടാണ് കർഷകർ ഗത്യന്തരമില്ലാതെ മറ്റു സ്ഥലങ്ങളിലേക്കു താറാവുകൃഷി മാറ്റുന്നത്. ഇതുമൂലം പോഷകസമൃദ്ധമായ നാടൻതാറാവുമുട്ട നാട്ടിൻപുറങ്ങളിൽ കിട്ടാത്ത സ്ഥിതിയായി. മുട്ടക്ഷാമം മൂലം12 രൂപ വിലയുണ്ടായിരുന്ന താറാവുമുട്ടയ്ക്ക് 14, 15 രൂപവരെ വിലയേറുന്നു. താറാവു കർഷകർ ഏറ്റവും നേട്ടമുണ്ടാക്കുന്ന ഈസ്റ്റർ വിഷു ഉത്സവകാലത്ത് ഇക്കുറി നാടൻ പൂവൻ താറാവുകളെ കിട്ടാൻ ഉപഭോക്താക്കൾ ഏറെ അലയേണ്ടിവരും. മുൻകാലങ്ങളിൽ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ വലിയ തുക…
Read Moreനിർമാണം പൂർത്തിയാകാത്ത റോഡിൽ കാർ കയറ്റി; ബ്ലോക്ക് പഞ്ചായത്തംഗത്തെ തടഞ്ഞ്വെച്ച് നാട്ടുകാർ; സ്വർണമാല നൽകി തടിയൂരി മെമ്പർ
മൂലമറ്റം: റോഡിന്റെ കോണ്‍ക്രീറ്റ് ജോലികൾ പൂർത്തിയാകുന്നതിനു മുന്‍പ് ഇതിലെ കാർ ഓടിച്ച ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം വെട്ടിലായി. കോണ്‍ക്രീറ്റിനു മുകളിലൂടെ കാറുമായി പോയ ബ്ലോക്ക് മെംബറെ നാട്ടുകാർ തടഞ്ഞു വച്ചു. ചോറ്റുപാറ മുതൽ ഉളുപ്പൂണി ജംഗ്ഷൻ വരെയുള്ള റോഡിന്റെ കോണ്‍ക്രീറ്റ് ജോലികളാണ് നടന്നുവരുന്നത്. നിർമാണം തുടങ്ങിയ സ്ഥലത്ത് വഴി ബ്ലോക്ക് ചെയ്തിരുന്നെങ്കിലും മെംബർ ആണെന്ന് പറഞ്ഞാണു വാഹനം കയറ്റിയത്. വാഴൂർ സോമൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നു 50 ലക്ഷം രൂപ മുടക്കിയാണ് റോഡ് നിർമാണം നടത്തി വരുന്നത്.മെംബറെ തടഞ്ഞുവച്ച് നാട്ടുകാർ കൈയേറ്റം ചെയ്യുമെന്ന അവസ്ഥ എത്തിയപ്പോഴേയ്ക്കും വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. റോഡ് നശിപ്പിച്ചതിന് മെംബർ നഷ്ടപരിഹാരം കൊടുക്കണമെന്നായി നാട്ടുകാർ. തുടർന്നു നടത്തിയ ചർച്ചയിൽ കേസ് എടുക്കുമെന്ന ഘട്ടം വന്നപ്പോൾ 40,000 രൂപ നഷ്ടപരിഹാരം കൊടുക്കാമെന്ന് മെംബർ സമ്മതിച്ചു. കൈവശം പണമില്ലാതിരുന്നതിനാൽ സ്വർണ മാല ഊരിക്കൊടുത്ത് മെംബർ…
Read More