കടുത്തുരുത്തി: സമൂഹമാധ്യമത്തിലൂടെ വാഹനം വില്പനയ്ക്ക് എന്ന വ്യാജ പരസ്യം നല്കി യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അകലക്കുന്നം കല്ലൂര്‍ക്കളം വടക്കേട്ട് അമല്‍ ചന്ദ്രനെ (23) യാണു കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തായ സുധിന്‍ സുരേഷും ചേര്‍ന്ന് 2022ല്‍ ഫേസ്ബുക്കിലൂടെ മാര്‍ക്കറ്റ്പ്ലേസ് എന്ന ഓണ്‍ലൈന്‍ വാഹന വില്പന സൈറ്റില്‍ തന്റെ ഓട്ടോറിക്ഷ വില്പനയ്ക്ക് എന്ന പേരില്‍ വ്യാജ പരസ്യം നല്കി എറണാകുളം ചിറ്റൂര്‍ സ്വദേശിയായ യുവാവില്‍നിന്ന് 2,11,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പരസ്യം കണ്ട് ചിറ്റൂര്‍ സ്വദേശിയായ യുവാവ് സുധിന്‍ സുരേഷിനെ ബന്ധപ്പെടുകയും പണവുമായി യുവാവിനോട് കടുത്തുരുത്തിയില്‍ എത്താന്‍ ഇയാള്‍ ആവശ്യപ്പെടുകയുമായിരുന്നു. യുവാവ് പണവുമായി കടത്തുരുത്തിയില് എത്തിയ സമയം സുധിനു പകരം അമല്‍ ചന്ദ്രന് എത്തി വാഹനം നല്കി ആര്‍സി ലെറ്റര്‍ രണ്ട് ദിവസത്തിനുള്ളില്‍ മാറ്റിത്തരാമെന്ന് പറഞ്ഞ് പണവുമായി…
Read MoreCategory: Kottayam
വ്യാജരേഖ ചമച്ച് പ്രതി ജാമ്യം നേടിയ സംഭവം; അഭിഭാഷകരും മജിസ്ട്രേറ്റും തമ്മിലുള്ള തര്‍ക്കം ഹൈക്കോടതിയിൽ
കോട്ടയം: അഭിഭാഷകരും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സിജെഎം) കോടതിയും തമ്മിലുള്ള തര്‍ക്കം ഹൈക്കോടതിയിലേക്ക്. പ്രതി വ്യാജരേഖ ചമച്ച് ജാമ്യം നേടിയ സംഭവത്തില്‍ അഭിഭാഷകന് എം.പി. നവാബിനെതിരേ കേസെടുത്തതില്‍ ബാര്‍ അസോസിയേഷന്റെ കോടതി ബഹിഷ്കരണത്തിനിടെയാണ് വനിതാ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ അസഭ്യം വിളിച്ചു പ്രതിഷേധിച്ചത്. സംഭവം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടക്കുന്നുവെങ്കിലും പ്രതിഷേധം അതിരുകടന്നതോടെയാണ് പ്രശ്നം ഹൈക്കോടതിയിലെത്തിയത്. ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും ഹൈക്കോടതി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും പ്രശ്നം വഷളാവാതിരിക്കാന്‍ അസോസിയേഷന് ഭാരവാഹികളും ഉന്നത ജുഡീഷ്യല്‍ ഉദ്യോഗസ്ഥരും ഇന്നലെ ഹൈക്കോടതിയിലെത്തി അനുനയശ്രമം നടന്നു. കോട്ടയത്തു കഴിഞ്ഞ ദിവസം കോടതി നടപടികള്‍ ബഹിഷ്കരിച്ച് അഭിഭാഷകര്‍ പ്രകടനം നടത്തുകയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ചു സിജെഎം വിവീജ സേതുമോഹന് തയാറാക്കിയ റിപ്പോര്‍ട്ട് ജില്ലാക്കോടതി മുഖേന ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കോടതിക്കുള്ളില്‍ തന്നെ അസഭ്യം പറഞ്ഞു എന്നതടക്കമുള്ള റിപ്പോര്‍ട്ടാണു…
Read Moreയുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വാഹനം കത്തി നശിച്ചു; സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ…
കോട്ടയം: യുവതി തൂങ്ങിമരിച്ച ഭര്‍തൃവീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ കത്തിനശിച്ചു. ഇന്നു പുലര്‍ച്ചെ 3.10നാണ് തീപിടിച്ചത്. അതിരമ്പുഴ ശ്രീകണ്ഠമംഗലം പാക്കത്തുകുന്നേല്‍ അനില്‍ വര്‍ക്കിയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പറാണ് കത്തിയത്. കഴിഞ്ഞ ഏഴിന് അനിലിന്റെ ഭാര്യ ഷൈമോള്‍ സേവ്യറിനെ (24) വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഭാര്യയുടെ മരണത്തില്‍ അറസ്റ്റിലായ അനിൽ ഇപ്പോൾ റിമാൻഡിൽ ആണ്. ഇതിനിടയിലാണു വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ കത്തി നശിച്ചത്. പുലര്‍ച്ചെ ബൈക്ക് നിര്‍ത്തുന്ന ശബ്ദം കേട്ടെന്ന് വീട്ടുകാര്‍ പറയുന്നു. ഏറ്റുമാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതി മരിച്ച കേസില്‍ വീട്ടുകാര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ടിപ്പര്‍ കത്തി നശിക്കുന്നത്. അതേസമയം ടിപ്പര്‍ സ്വയം കത്തിയതാകാമെന്നാണ് പോലീസ് നിഗമനം.
Read Moreമരണവീട്ടിൽ സംഘർഷം: യുവാവിന് കുത്തേറ്റു
ഇടുക്കി: നെടുങ്കണ്ടത്ത് മരണവീട്ടിലുണ്ടായ സംഘർഷത്തെത്തുടർന്ന് യുവാവിനു കുത്തേറ്റു. നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്. കോണ്‍ഗ്രസ് പ്രവർത്തകനായ ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തിൽ നെടുങ്കണ്ടം പഞ്ചായത്ത് മുൻ അംഗവും കേരള കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജിൻസണ് പൗവ്വത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 12 ഓടെയായിരുന്നു സംഭവം. മരണവീട്ടിൽ എത്തിയ ഇരുവരും തമ്മിൽ നാളെ നടക്കാനിരിക്കുന്ന ബാങ്ക് തെരഞ്ഞെടുപ്പിനെച്ചൊല്ലി വാക്കുതർക്കമുണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനിടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫ്രിജോയെ ജിൻസണ് കുത്തുകയായിരുന്നുവെന്നു പറയുന്നു. ഇരുവരെയും പിടിച്ചു മാറ്റുന്നതിനിടയിൽ മറ്റൊരാൾക്കും പരിക്കേറ്റു. രാത്രിയിൽതന്നെ പോലീസെത്തി ജിൻസണ് പൗവ്വത്തിനെ കസ്റ്റഡിയിലെടുത്തു.
Read Moreമീൻ കച്ചവടം എതിർത്തു; ഷാപ്പിൽ ഗുണ്ടാത്തലവന്റെ തല്ലുമാല
ഏറ്റുമാനൂർ: കള്ളുഷാപ്പിനു മുന്നിൽ മീൻ കച്ചവടം അനുവദിക്കാത്തതിനെത്തുടർന്ന് ഗുണ്ടാത്തലവനും സംഘവും ജീവനക്കാരെ മർദിക്കുകയും ഷാപ്പ് അടിച്ചുതകർക്കുകയും ചെയ്തു. സംഭവത്തിൽ അതിരമ്പുഴ മമ്മിളിത്തൊടിയിൽ വിഷ്ണു വിശ്വനാഥിനെ (27) ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിഞ്ഞശേഷം അടുത്തിടെയാണു പുറത്തിറങ്ങിയത്. കോട്ടമുറി ടിഎസ് ആറാം നമ്പർ ഷാപ്പിൽ ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു തല്ലുമാല അരങ്ങേറിയത്. ഷാപ്പിന് മുന്പിൽ തട്ടിട്ട് മീൻകച്ചവടം നടത്താൻ അനുമതി നൽകണമെന്ന് വിഷ്ണുവിന്റെ സുഹൃത്ത് നേരത്തെ ഷാപ്പ് മാനേജരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഉടമയോടുകൂടി ആലോചിച്ച് വിവരം പറയാമെന്നായിരുന്നു മാനേജരുടെ മറുപടി. ഇതിന്റെ വിരോധത്തിലാണ് ആക്രമണം നടത്തിയതെന്നു പറയുന്നു. കള്ള് തരാൻ വൈകി എന്നു പറഞ്ഞു ജീവനക്കാരനെ അസഭ്യം പറയുകയും തുടർന്നു കള്ളുകുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനു ശേഷം ഷാപ്പിലെ അലമാരയും കുപ്പികളും അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു.…
Read Moreവൈക്കത്തഷ്ടമിക്ക് കൊടിയേറി; ഡിസംബർ അഞ്ചിനാണു ചരിത്രപ്രസിദ്ധമായ അഷ്ടമി
വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിന് കൊടിയേറി. പഞ്ചാക്ഷരി മന്ത്രങ്ങളാൽ മുഖരിതമായ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇന്നു രാവിലെ 8.45 നും 9.5 നും മധ്യേ തന്ത്രിമാരായ മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റിയത്. കൊടിയേറ്റ് ദർശന സായൂജ്യം നേടാൻ ആയിരങ്ങളാണ് ക്ഷേത്രാങ്കണത്തിൽ എത്തിയത്. കൊടിക്കീഴിൽ തിരുവതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ബി.എസ്. പ്രകാശ് ഭദ്രദീപം കൊളുത്തി. കലാമണ്ഡപത്തിൽ ചലച്ചിത്ര താരം രമ്യാ നമ്പീശൻ ദീപപ്രകാശനം നടത്തി. ഇനിയുള്ള 13 ദിനരാത്രങ്ങൾ ക്ഷേത്ര നഗരി ഉത്സവസാന്ദ്രമാകും. ഡിസംബർ അഞ്ചിനാണു ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി. ആറിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ആറാട്ട് ദിനത്തിൽ ഉദയനാപുരം ക്ഷേത്രത്തിൽ കൂടി പൂജയും വിളക്കും നടത്തും.
Read Moreഓർമകൾ ഒഴുകിയെത്തി, സങ്കടക്കടലിലായി കൂട്ടുകാർ; പാലായിൽ ഒഴുക്കിൽപ്പെട്ട് മരിച്ച സഹപാഠിയെ കാണാൻ കൂട്ടുകാർ എത്തി
ഭരണങ്ങാനം: ഓർമകൾ ഒഴുകിയെത്തിയപ്പോൾ ഹെലന്റെ ചേതനയറ്റ ശരീരത്തിലേക്കു നോക്കാനാവാതെ കൂട്ടുകാരും അധ്യാപകരും സങ്കടത്തിന്റെ നിലയില്ലാക്കയത്തിലായി. ഒഴുക്കിൽപ്പെട്ട് മരിച്ച ഹെലൻ അലക്സി (13)ന്റെ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചപ്പോൾ വൈകാരിക രംഗങ്ങൾക്കാണ് ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ് സ്കൂൾ സാക്ഷിയായത്. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്സിന്റെ (സിബിച്ചൻ) മകളാണ് ഹെലൻ. എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഹെലൻ ബുധനാഴ്ച സ്കൂളിൽനിന്നു വീട്ടിലേക്കു മടങ്ങുമ്പോൾ ചിറ്റാനപ്പാറയ്ക്കു സമീപം തോട്ടിലേക്കു കാൽ വഴുതിവീഴുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് 23 കിലോമീറ്ററോളം അകലെനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട് മൂന്നിന് ഏറ്റുമാനൂർ പേരൂരിലെ വേണാട്ടുമാലി പഞ്ചായത്തുകടവിൽനിന്നാണ് മൃതദേഹം കിട്ടിയത്. മൃതദേഹം ആറ്റിലൂടെ ഒഴുകിവരികയായിരുന്നു. ഹെലന്റെ ഒപ്പമുണ്ടായിരുന്ന നി വേദ്യ എന്ന കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. ബുധനാഴ്ച രാത്രി വരെ നീണ്ട തെരച്ചിലിൽ ഹെലനെ കണ്ടെത്താനായില്ല. ഇന്നലെയും തെരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം പേരൂരിൽ കണ്ടെത്തിയത്. വൈകിട്ട് മൂന്നിന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന…
Read Moreകൂത്രപ്പളളിയിൽ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; യുവതി ഉൾപ്പെടെ 10 പേര് അറസ്റ്റില്‍
കറുകച്ചാല്‍: കറുകച്ചാല്‍ കൂത്രപ്പള്ളി പള്ളിക്കു സമീപം യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്തു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി മാമ്മൂട് കൊച്ചുറോഡ് ഭാഗത്ത് വലിയപറമ്പില്‍ വീട്ടില്‍ രാഹുല്‍ സുരേന്ദ്രന് (28), മാടപ്പള്ളി മാമ്മൂട് മാന്നില ഭാഗത്ത് കുന്നേല്‍ വീട്ടില്‍ അപ്പൂസ് എന്ന് വിളിക്കുന്ന ജസ്റ്റിന് ജോസഫ് (24), മാടപ്പള്ളി സ്വദേശി സെബിന് പി. സിബിച്ചന് (19), പത്തനംതിട്ട സ്വദേശി പി.ആര്. അമല്‍ രാജ് (19), മാടപ്പള്ളി സ്വദേശി വിവേക് വിനോദ് (18), മൂവാറ്റുപുഴ കല്ലൂര്‍ക്കാട് ഭാഗത്ത് നിരപ്പേല്‍ വീട്ടില്‍ ഗോപിക (23), തിരുവല്ല സ്വദേശി എം.എ. ആഷിഷ് (18), മാടപ്പള്ളി മാമ്മൂട് കണിച്ചുകുളം ഭാഗത്ത് ചിറയില്‍ വീട്ടില്‍ ക്രിസ്റ്റിന് രാജു (26), തിരുവല്ല സ്വദേശി സി.എസ്. സാജു (18), തിരുവല്ല കുറ്റൂര്‍ ഭാഗത്ത് ചിറ്റക്കാട്ട് വീട്ടില്‍ സഞ്ജുകുമാര്‍ (22) എന്നിവരെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റ്…
Read Moreപെൺകുട്ടികളുടെ ലാപ്ടോപ്പും മൊബൈൽഫോണും കവർന്നു; മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ആർപിഎഫ്
കോട്ടയം: ട്രെയിനിൽനിന്ന് പെൺകുട്ടിയുടെ ലാപ്ടോപ്പും മൊബൈൽഫോണും കവർന്നു കടന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ആർപിഎഫ്. കൊല്ലം അഞ്ചുതെങ്ങ് സ്വദേശി കൃസ്തുദാസാണ് (46) പിടിയിലായത്. പത്തനംതിട്ട പ്രക്കാനം സ്വദേശി ശ്രീമോളുടെ ലാപ്ടോപ്പും ഫോണുമാണ് കവർന്നത്. ഇന്നലെ പുലർച്ചെ അഞ്ചോടെ വഞ്ചിനാട് എക്സ്പ്രസിലായിരുന്നു സംഭവം. ശ്രീമോളും സഹോദരനും ഡി വൺ കോച്ചിൽ ചെങ്ങന്നൂരിലേക്കു വരികയായിരുന്നു. പുലർച്ചെ ഉറക്കത്തിലായിരുന്നതിനാൽ ബാഗ് മോഷണം പോയത് ശ്രീമോൾ അറിഞ്ഞില്ല. എന്നാൽ സംശയം തോന്നി പരിശോധിച്ചതോടെ ഒരാൾ ബാഗുമായി കോട്ടയത്ത് ഇറങ്ങിയതായി അറിഞ്ഞു. അപ്പോഴേക്കും ട്രെയിൻ കോട്ടയം വിട്ടിരുന്നു. ശ്രീമോളും സഹോദരനും ചങ്ങനാശേരിയിൽ ഇറങ്ങി തിരിച്ച് കോട്ടയത്തേക്ക് എത്തി റെയിൽവെ പോലീസിൽ പരാതി നൽകി. ഉടൻ തന്നെ അന്വേഷണം ആരംഭിച്ച ആർപിഎഫ് എസ്ഐ എ.ജി. ജിബിന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ വലയിലാക്കി. മോഷ്ടിച്ച ഫോൺ ആണ് പ്രതിക്കു കുരുക്കായത്. സൈബർ പോലീസിന്റെ സഹായത്തോടെനടത്തിയ അന്വേഷണത്തിൽ…
Read Moreതീർഥാടകരെ വലച്ച് അധികൃതർ; പമ്പ സര്‍വീസിന് അള്ളുവച്ച് റെയില്‍വേ
കോട്ടയം: കെഎസ്ആര്‍ടിയുടെ പമ്പ സര്‍വീസിന് അള്ളുവച്ച് റെയില്‍വേ. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ മുന്‍ വര്‍ഷങ്ങളില്‍ നല്‍കിവന്ന സൗകര്യം നിഷേധിച്ചാണ് റെയില്‍വേ കെഎസ്ആര്‍ടിസിയെ ബുദ്ധിമുട്ടിക്കുന്നത്. റെയില്‍വേ സ്റ്റേഷനു മുന്‍വശത്തുതന്നെ കൗണ്ടര്‍ തുറക്കാനുള്ള സൗകര്യവും മൈക്ക് അനൗണ്‍സ്മെന്റും നേരത്തെ അനുവദിച്ചിരുന്നു. എന്നാല്‍ ഇത്തവണ മൈക്ക് അനൗണ്‍സ്മെന്റിനുള്ള സൗകര്യം നല്‍കിയിട്ടില്ല. മാത്രമല്ല ഓഫീസ് അനുവദിച്ചതാകട്ടെ 25 മീറ്ററോളം അകലെ പെട്ടന്നു ശ്രദ്ധ ലഭിക്കാത്ത സ്ഥലത്തും. ട്രെയിന്‍ എത്തുമ്പോള്‍ മൈക്ക് അനൗണ്‍സ്മെന്റിലൂടെ തീര്‍ഥാടകര്‍ക്ക് ബസിന്റെ വിവരങ്ങള്‍ നല്‍കുകയാണ് ചെയ്തുവന്നിരുന്നത്. ഇത് തീര്‍ഥാടകര്‍ക്കും സഹായകരമായിരുന്നു. ഈ സൗകര്യം നിര്‍ത്തലാക്കിയത് സ്റ്റേഷന് നവീകരണ പ്രവര്‍ത്തനങ്ങളുടെ പേരിലാണെങ്കിലും സ്വകാര്യ ടാക്സികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. മണ്ഡലകാലത്തിനു ശേഷം മാത്രമേ സ്റ്റേഷന് നവീകരണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയുള്ളുവെങ്കിലും പ്രവേശന കവാടത്തിനു സമീപം കൗണ്ടര്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് റെയില്‍വേ. തോമസ് ചാഴികാടന് എംപി, റെയില്‍വെ പാസഞ്ചേഴ്സ് അമ്നിറ്റി കമ്മിറ്റി ചെയര്മാന് പി.കെ.…
Read More