സ്വ​ര്‍​ണ​വും മൊ​ബൈ​ല്‍​ഫോ​ണും ക​വ​ര്‍​ന്ന കേ​സി​ല്‍ ര​ണ്ടുപേ​ര്‍ അ​റ​സ്റ്റി​ല്‍

കോ​ട്ട​യം: മ​ധ്യ​വ​യ​സ്‌​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ര്‍​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്ന കേ​സി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​രോ​പ്പ​ട ളാ​ക്കാ​ട്ടൂ​ര്‍ ക​വ​ല ഭാ​ഗ​ത്ത് ആ​ന​ക​ല്ലും​ങ്ക​ല്‍ നി​തി​ന്‍ കു​ര്യ​ന്‍ (33), ക​ങ്ങ​ഴ, കാ​നം ത​ട​ത്തി​പ​ടി ഭാ​ഗ​ത്ത് കു​മ്മം​കു​ളം അ​നി​ല്‍ കെ. ​ഉ​തു​പ്പ് (53) എ​ന്നി​വ​രെ​യാ​ണ് ക​റു​ക​ച്ചാ​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍ ക​റു​ക​ച്ചാ​ല്‍ സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്‌​ക​നെ കാ​റി​നു​ള്ളി​ല്‍​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ല്‍ ഫോ​ണും മോ​തി​ര​വും ക​വ​ര്‍​ന്ന​ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 15ന് ​വൈ​കി​ട്ട് നാ​ലോ​ടെ ക​റു​ക​ച്ചാ​ലി​ലു​ള്ള ബാ​റി​നു സ​മീ​പ​ത്തു​വ​ച്ച് കാ​റി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ചു​ക​യ​റു​ക​യും തു​ട​ര്‍​ന്ന് യാ​ത്രാ മ​ധ്യേ മ​ധ്യ​വ​യ​സ്‌​ക​നെ ആ​ക്ര​മി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി മോ​തി​ര​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്നെ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​തി​ന്‍ കു​ര്യ​ന്‍ പാ​മ്പാ​ടി സ്റ്റേ​ഷ​നി​ലെ ആ​ന്‍റി സോ​ഷ്യ​ല്‍ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാ​ളാ​ണ്. എ​സ്എ​ച്ച്ഒ പ്ര​ശോ​ഭ്, എ​സ്ഐ അ​നു​രാ​ജ്, സി​പി​ഒ​മാ​രാ​യ അ​ന്‍​വ​ര്‍ ക​രീം, പ്ര​ദീ​പ്, അ​രു​ണ്‍, നി​യാ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Read More

ഒരു മുറെെ വന്ത് പാർത്തായാ…ചൈ​ത​ന്യ കാ​ര്‍​ഷി​ക​മേ​ള​യി​ല്‍ തി​ര​ക്കേ​റി; താരമായി ഒരു മുറെെ പോത്ത്

കോ​ട്ട​യം: കാ​ര്‍​ഷി​ക​രം​ഗ​ത്തെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​മാ​യു​ള്ള ചൈ​ത​ന്യ കാ​ര്‍​ഷി​ക​മേ​ള​യി​ല്‍ തി​ര​ക്കേ​റി. ഇ​ന്നു രാ​വി​ലെ മു​ത​ല്‍ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഭ​ക്ഷ്യ​സു​ര​ക്ഷാ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന ഇ​ന്ന് 12.15 ന് ​ഇ​ട​യ്ക്കാ​ട് മേ​ഖ​ല​യു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും തു​ട​ര്‍​ന്ന് നാ​ട​ന്‍​പാ​ട്ട് മ​ത്സ​ര​വും നെ​യി​ല്‍ ഹാ​മ​ര്‍ റ​ണ്‍ മ​ത്സ​ര​വും ന​ട​ത്ത​പ്പെ​ടും. 2.30 നു ​ന​ട​ത്ത​പ്പെ​ടു​ന്ന ഭ​ക്ഷ്യ​സു​ര​ക്ഷ​ദി​നാ പൊ​തു​സ​മ്മേ​ള​നം സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​കി​ട്ട് സി​നി​മാ​റ്റി​ക് ഡാ​ന്‍​സ്, വ​നി​ത​ക​ളു​ടെ വ​ടം​വ​ലി, നാ​ട​കം എ​ന്നി​വ​യു​മു​ണ്ട്. കാ​ര്‍​ഷി​ക വി​ള​പ്ര​ദ​ര്‍​ശ​നം, വ്യ​ത്യ​സ്ത​വും പു​തു​മ നി​റ​ഞ്ഞ​തു​മാ​യ കാ​ര്‍​ഷി​ക മ​ത്സ​ര​ങ്ങ​ള്‍, നാ​ട​ന്‍-​ചൈ​നീ​സ്-​അ​റ​ബി​ക്-​ത​ല​ശേ​രി വി​ഭ​വ​ങ്ങ​ളു​മാ​യു​ള്ള ചൈ​ത​ന്യ ഫു​ഡ് ഫെ​സ്റ്റ്, വി​സ്മ​യ​വും കൗ​തു​ക​വും നി​റ​യ്ക്കു​ന്ന പെ​റ്റ് ഷോ, ​കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ഒ​രു​പോ​ലെ ഉ​ല്ലാ​സ​പ്ര​ദ​മാ​യ അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍​ക്ക്, ഗീ​ര്‍ പ​ശു​ക്ക​ളു​ടെ പ്ര​ദ​ര്‍​ശ​നം, ആ​ടു​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം, വ​ലി​പ്പ​മേ​റി​യ പോ​ത്തി​ന്‍റെ പ്ര​ദ​ര്‍​ശ​നം, വി​ജ്ഞാ​ന​ദാ​യ​ക സെ​മി​നാ​റു​ക​ള്‍, ക​ലാ​സ​ന്ധ്യ​ക​ള്‍, സ്വാ​ശ്ര​യ​സം​ഘ ക​ലാ​വി​രു​ന്നു​ക​ള്‍ എ​ന്നി​വ​യാ​ണ് കാ​ര്‍​ഷി​ക​മേ​ള​യി​ല്‍…

Read More

പെ​റ്റ്സ് ഷോ​പ്പ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം: ഒ​രാ​ള്‍ പി​ടി​യി​ൽ

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പെ​റ്റ്സ് ഷോ​പ്പ് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും നാ​യ്ക്കു​ട്ടി​ക​ളെ​യും മോ​ഷ്ടി​ച്ച കേ​സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ആ​ലം​കോ​ട് ഭാ​ഗ​ത്ത് റം​സിം മ​ന്‍​സി​ല്‍ അ​യൂ​ബ് ഖാ​ന്‍ (62) നെ​യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ക​ഴി​ഞ്ഞ 13ന് ​രാ​ത്രി​യോ​ടെ ഏ​റ്റു​മാ​നൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന പെ​റ്റ്സ് ഷോ​പ്പി​ന്‍റെ ഷ​ട്ട​ര്‍ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റി മേ​ശ​യ്ക്കു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 15,000 രൂ​പ​യും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന നാ​ലു നാ​യ്ക്കു​ട്ടി​ക​ളെ​യും മോ​ഷ്ടി​ച്ചു കാ​റി​ല്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. എ​സ്എ​ച്ച്ഒ പ്ര​സാ​ദ് എ​ബ്ര​ഹാം വ​ര്‍​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍​ക്ക് വെ​ഞ്ഞാ​റ​മൂ​ട്, അ​ഞ്ച​ല്‍, ഇ​ട​വ​ണ്ണ, ആ​റ്റി​ങ്ങ​ല്‍ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ ക്രി​മി​ന​ല്‍ കേ​സു​ക​ളു​ണ്ട്.  

Read More

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണം ക​വ​ര്‍​ന്നു; നാ​ലുപേ​ര്‍ അ​റ​സ്റ്റി​ല്‍

കോ​ട്ട​യം: വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തോ​ട്ട​പു​ഴ​ശേ​രി മാ​രാ​മ​ണ്‍ ഭാ​ഗ​ത്ത് പാ​റ​യി​ല്‍ ക​ണ്ട​ത്തി​ല്‍ അ​നി​ല്‍​കു​മാ​ര്‍ (38), കൊ​ല്ലം പെ​രു​നാ​ട് കൊ​ച്ച​ടി​യ​ത്ത് പ​ന​യി​ല്‍ ശ​ശി (കാ​വ​നാ​ട് ശ​ശി-51), തി​രു​വ​ല്ല പൂ​മം​ഗ​ലം ശ​ര​ത് (38), ആ​റ​ന്മു​ള പ​റ​പ്പാ​ട്ടു​ക​ര​യി​ല്‍ ഉ​ല്ലാ​സ് (40) എ​ന്നി​വ​രെ​യാ​ണ് ചി​ങ്ങ​വ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​നി​ല്‍​കു​മാ​റും ശ​ശി​യും ചേ​ര്‍​ന്ന് ബൈ​ക്കി​ല്‍ 18നു ​രാ​വി​ലെ ആ​റി​നു പ​രു​ത്തും​പാ​റ ഭാ​ഗ​ത്തു​വ​ച്ച് പ്ര​ഭാ​ത ന​ട​ത്ത​ത്തി​ന് ഇ​റ​ങ്ങി​യ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ക​ഴു​ത്തി​ല്‍ കി​ട​ന്നി​രു​ന്ന മൂ​ന്നു പ​വ​ന്‍റെ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വ​യോ​ധി​ക​യ്ക്കു സാ​ര​മാ​യ പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. അ​നി​ല്‍​കു​മാ​റും ശ​ശി​യും ചേ​ര്‍​ന്ന് ക​വ​ര്‍​ന്ന മാ​ല വി​ല്‍​ക്കാ​ന്‍ സ​ഹാ​യി​ച്ച​തി​നാ​ണ് ശ​ര​ത്തി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കൂ​ടാ​തെ ഇ​വ​ര്‍​ക്ക് മോ​ഷ​ണ​ത്തി​നു വേ​ണ്ട വാ​ഹ​നം കൊ​ടു​ത്ത​ത് ഉ​ല്ലാ​സ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​യാ​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ വി​ൽ​പ്പ​ന…

Read More

പ​രി​ക്കേ​റ്റ യു​വാ​ക്ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ത്ത പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​ക്ക് ശിപാ​ര്‍​ശ

ക​ട്ട​പ്പ​ന: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് വ​ഴി​യി​ല്‍ കി​ട​ന്ന യു​വാ​ക്ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി വ​ന്നേ​ക്കും. സം​ഭ​വ​ത്തി​ല്‍ ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി.​എ. നി​ഷാ​ദ്‌​മോ​ന്‍ ഇ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. സം​ഭ​വം വി​വാ​ദ​മാ​കു​ക​യും വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ വ​കു​പ്പു​ത​ല നി​ര്‍​ദേ​ശ​മു​ണ്ടാ​യ​ത്. നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രാ​ണ് പ​രി​ക്കേ​റ്റ യു​വാ​ക്ക​ളെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റാ​തെ പോ​യ​ത്. നാ​ട്ടു​കാ​ര്‍ യു​വാ​ക്ക​ളെ പോ​ലീ​സ് വാ​ഹ​ന​ത്തി​ന​ടു​ത്ത് എ​ത്തി​ച്ചെ​ങ്കി​ലും ഓ​ട്ടോ വി​ളി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ പ​റ​ഞ്ഞ് പോ​ലീ​സു​കാ​ര്‍ പോ​കു​ക​യാ​യി​രു​ന്നു. ദി​ശ മാ​റി​യെ​ത്തി​യ പി​ക് അ​പ് ഇ​ടി​ച്ചാ​ണ് ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ടു യു​വാ​ക്ക​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. കാ​ഞ്ചി​യാ​ര്‍ ചൂ​ര​ക്കാ​ട്ട് ജൂ​ബി​ന്‍ ബി​ജു(21), ഇ​ര​ട്ട​യാ​ര്‍ എ​രു​മ​ച്ചാ​ട​ത്ത് അ​ഖി​ല്‍ ആ​ന്‍റ​ണി(23) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രിക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ ക​ട്ട​പ്പ​ന പ​ള്ളി​ക്ക​വ​ല ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​ള്ളി​ക്ക​വ​ല​യ്ക്കു സ​മീ​പ​ത്തെ ക​ട​യി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ടൗ​ണി​ലേ​ക്കു വ​രു​ക​യാ​യി​രു​ന്നു യു​വാ​ക്ക​ള്‍. ഇ​തി​നി​ടെ​യാ​ണ്…

Read More

നാഗമ്പടത്തുകൂടി പോന്നോളൂ, “ടേ​ക്ക് എ ​ബ്രേ​ക്ക്”; നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം രാ​വി​ലെ ആ​റു മു​ത​ല്‍ രാ​ത്രി 11 വ​രെ

കോ​ട്ട​യം: യാ​ത്ര​ക്കാ​ര്‍​ക്കും ടൗ​ണി​ലെ​ത്തു​ന്ന​വ​ര്‍​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യി നാ​ഗ​മ്പ​ട​ത്ത് നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​മാ​യി ടേ​ക്ക് എ ​ബ്രേ​ക്ക് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ന്നു. രാ​വി​ലെ ആ​റു മു​ത​ല്‍ രാ​ത്രി 11 വ​രെ​യാ​ണ് ടേ​ക്ക് എ ​ബ്രേ​ക്കി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. കെ​ട്ടി​ട​നി​ർ​മാ​ണം ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​ന​വും ഉ​ദ്ഘാ​ട​ന​വും പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ വൈ​കു​ക​യാ​യി​രു​ന്നു. ശു​ചി​മു​റി​ക​ളും വി​ശ്ര​മ​കേ​ന്ദ്ര​വു​മാ​ണ് ടേ​ക്ക് എ ​ബ്രേ​ക്കി​ലു​ള്ള​ത്. പൂ​ര്‍​ണ​മാ​യും ഇ​ന്‍​സി​ന​റേ​റ്റ​ര്‍ ശു​ചി​മു​റി​ക​ളാ​ണു​ള്ള​ത്. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ റാം​പ് സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. ക​ഫ്റ്റീ​രി​യ വി​ഭാ​ഗ​വും മു​ല​യൂ​ട്ടു​ന്ന​തി​നു​ള്ള കേ​ന്ദ്ര​വും പ്ര​ത്യേ​ക​മാ​യി സ​ജ്ജീ​ക​ര​ച്ചി​ട്ടു​ണ്ട്. 35 ല​ക്ഷം രൂ​പ​യാ​ണ് നി​ര്‍​മാ​ണ ചെ​ല​വ്. കു​ടും​ബ​ശ്രീ​ക്കാ​ണു ന​ട​ത്തി​പ്പ് ചു​മ​ത​ല. പ​രാ​തി​യും അ​ഭി​പ്രാ​യ​വും റേ​റ്റിം​ഗും ന​ട​ത്താ​ന്‍ ക്യൂ ​ആ​ര്‍ കോ​ഡ് സം​വി​ധാ​ന​വു​മു​ണ്ട്. നാ​ളെ വൈ​കി​ട്ട് നാ​ലി​ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ടേ​ക്ക് എ ​ബ്രേ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബി​ന്‍​സി സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Read More

മ​റി​യ​ക്കു​ട്ടി​ക്ക് മാ​ണി സി. ​കാ​പ്പ​ന്‍റെ പി​ന്തു​ണ; ഒ​രു വ​ര്‍​ഷ​ത്തെ പെ​ന്‍​ഷ​ന്‍​തു​ക കൈ​മാ​റി

കോ​ട്ട​യം: സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ക്ഷേ​മ​പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ​പ്പോ​ള്‍ മ​ണ്‍​ച​ട്ടി​യു​മാ​യി തെ​രു​വി​ലി​റ​ങ്ങി ഭി​ക്ഷ​യാ​ചി​ച്ച് കേ​ര​ള​ത്തെ ഇ​ള​ക്കി​മ​റി​ച്ച മ​റി​യ​ക്കു​ട്ടി​ക്ക് ഒ​രു വ​ര്‍​ഷ​ത്തെ ക്ഷേ​മ​പെ​ന്‍​ഷ​ന്‍ തു​ക അ​ഡ്വാ​ന്‍​സാ​യി ന​ല്‍​കി മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ. 19,200 രൂ​പ​യാ​ണ് എം​എ​ല്‍​എ​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം കേ​ര​ള ഡെ​മോ​ക്ര​റ്റി​ക് പാ​ര്‍​ട്ടി ഇ​ന്ന​ലെ കൈ​മാ​റി​യ​ത്. പാ​ര്‍​ട്ടി സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ സി​ബി തോ​മ​സാ​ണ് തു​ക ന​ല്‍​കി​യ​ത്. പ​റ​വൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണു തു​ക കൈ​മാ​റി​യ​ത്.വീ​ട്ടി​ല്‍ അ​രി വാ​ങ്ങാ​ന്‍ കാ​ശി​ല്ല. ഒ​രു ച​ട്ടി വാ​ങ്ങി പി​റ്റേ ദി​വ​സം ഞ​ങ്ങ​ള്‍ പോ​യി. അ​റി​യാ​വു​ന്ന ക​ട​ക​ളി​ലൊ​ക്കെ ക​യ​റി. വി​വാ​ദ​മാ​യ ഭി​ക്ഷാ​ട​ന​ത്തെ​ക്കു​റി​ച്ച് ച​ട​ങ്ങി​ല്‍ മ​റി​യ​ക്കു​ട്ടി പ​റ​ഞ്ഞു. യു​ഡി​എ​ഫ് നേ​താ​വ് പി.​എ​സ്. ര​ഞ്ജി​ത്ത്, കെ​ഡി​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഏ​ലി​യാ​സ് മ​ണ്ണ​പ്പ​ള്ളി, പി.​എ​സ്. പ്ര​കാ​ശ​ന്‍, എ​ന്‍.​ഒ. ജോ​ര്‍​ജ്, സു​മി ജോ​സ​ഫ്, റെ​നി വ​ര്‍​ഗീ​സ്, സ​ന്ധ്യ ചാ​ക്കോ​ച്ച​ന്‍, ലൈ​ബി വ​ര്‍​ഗീ​സ് സം​ബ​ന്ധി​ച്ചു. ഓ​ണ്‍​ലൈ​നി​ല്‍ ച​ട​ങ്ങ് വീ​ക്ഷി​ച്ച മാ​ണി സി. ​കാ​പ്പ​നോ​ട് മ​റി​യ​ക്കു​ട്ടി ന​ന്ദി…

Read More

ബാ​റി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി‍ കാ​റി​ൽ ക​യ​റി എ​സി ഓ​ണാ​ക്കി മ​യ​ങ്ങി; ന​ട​ൻ വി​നോ​ദി​ന്‍റെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത് നി​ശ്ച​ല കൊ​ല​യാ​ളി​യാ​യ കാ​ര്‍​ബ​ണ്‍ മോ​ണോ​ക്‌​സൈ​ഡ്

കോട്ടയം: പാ​മ്പാ​ടി സ്വ​ദേ​ശി​യാ​യ ന​ട​ന്‍ വി​നോ​ദ് തോ​മ​സി​ന്‍റെ മ​ര​ണ​കാ​ര​ണം കാ​റി​ല്‍​നി​ന്ന് കാ​ര്‍​ബ​ണ്‍ മോ​ണോ​ക്‌​സൈ​ഡ് ശ്വ​സി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണെ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ത്തി​യ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ലാ​ണ് മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​യ​ത്. കാ​റി​ല്‍ മ​യ​ക്ക​ത്തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി മ​ര​ണം സം​ഭ​വി​ച്ചു​വെ​ന്നാ​ണ് അ​നു​മാ​നം. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. പാ​മ്പാ​ടി​യി​ലെ ബാ​റി​ല്‍ എ​ത്തി​യ വി​നോ​ദ് പു​റ​ത്തി​റ​ങ്ങി ത​ന്‍റെ കാ​ര്‍ സ്റ്റാ​ര്‍​ട്ട് ചെ​യ്ത് എ​സി ഓ​ണാ​ക്കി​യ ശേ​ഷം ഗ്ലാ​സ് ഉ​യ​ര്‍​ത്തി പൂ​ട്ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും പു​റ​ത്തി​റ​ങ്ങാ​താ​യ​പ്പോ​ള്‍ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന് അ​സ്വ​ഭാ​വി​ക​ത തോ​ന്നു​ക​യും കാ​റി​ന്‍റെ ഗ്ലാ​സ് പൊ​ട്ടി​ച്ച് വി​നോ​ദി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സം​സ്‌​കാ​രം നാ​ളെ മു​ട്ട​മ്പ​ലം പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ ന​ട​ക്കും.  

Read More

എ ​ഗ്രൂ​പ്പ് നേ​തൃ​ത്വ​ത്തി​ലും ചേ​രി; കോ​ട്ട​യം കോ​ണ്‍​ഗ്ര​സ് ര​ണ്ടു ത​ട്ടി​ല്‍

കോ​ട്ട​യം: ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കോ​ട്ട​യം ത​ട്ട​ക​ത്തി​ല്‍ എ ​ഗ്രൂ​പ്പി​നു​ള്ളി​ല്‍ ധ്രു​വീ​ക​ര​ണം. ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കൊ​പ്പ​മാ​യി​രു​ന്ന തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നും കെ.​സി. ജോ​സ​ഫും എ ​ഗ്രൂ​പ്പി​ല്‍​ത​ന്നെ വ്യ​ത്യ​സ്ത നി​ല​പാ​ടു​കാ​രാ​യി. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ലും എ ​ഗ്രൂ​പ്പി​ലെ ഈ ​നേ​തൃ​ധ്രു​വീ​ക​ര​ണം വ്യ​ക്ത​മാ​യി​രു​ന്നു.ഇ​തി​ലെ വി​ജ​യ​പ​രാ​ജ​യ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട​തും തി​രു​വ​ഞ്ചൂ​ര്‍-​കെ​സി ഗ്രൂ​പ്പു​ക​ളു​ടെ ലേ​ബ​ലി​ല്‍​ത​ന്നെ​യാ​ണ്. അ​തേ​സ​മ​യം എ ​ഗ്രൂ​പ്പി​ല്‍​ത്ത​ന്നെ ചാ​ണ്ടി ഉ​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു ശാ​ക്തി​ക​ചേ​രി ജി​ല്ല​യി​ല്‍ രൂ​പ​പ്പെ​ട്ടു​വ​രി​ക​യാ​ണ്. 2016ല്‍ ​എ​ല്‍​ഡി​എ​ഫ് ഭ​ര​ണം നേ​ടി​യ​പ്പോ​ള്‍ പ്ര​തി​പ​ക്ഷ നേ​തൃ​ത്വ​ത്തെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ല്‍ രൂ​പം​കൊ​ണ്ട ചേ​രി​തി​രി​വാ​ണ് പി​ല്‍​ക്കാ​ല​ങ്ങ​ളി​ലും തു​ട​ര്‍​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​തി​ഫ​ലി​ച്ച​ത്. നി​ല​വി​ല്‍ എ ​ഗ്രൂ​പ്പും ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​ഴ​യ തി​രു​ത്ത​ല്‍​വാ​ദി ഗ്രൂ​പ്പും ജി​ല്ല​യി​ല്‍ സ​ജീ​വ​മ​ല്ല. ഒ​റ്റ​പ്പെ​ട്ട നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ങ്കി​ലും ആ​ള്‍​ബ​ല​വും ഭാ​ര​വാ​ഹി​ക​ളി​ല്‍ ഭൂ​രി​പ​ക്ഷ​വും ജി​ല്ല​യി​ല്‍ എ ​ഗ്രൂ​പ്പി​നു​ത​ന്നെ​യാ​ണ്. എ​ന്നാ​ല്‍ കോ​ട്ട​യം​കാ​രാ​യ ര​ണ്ടു മു​ന്‍​നി​ര സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ നി​ല​പാ​ടു​ക​ള്‍ ലോ​ക് സ​ഭാ…

Read More

ഹോ​ട്ട​ലു​ട​മ​യു​ടെ കൊ​ല​പാ​ത​കം; ക​രു​തി​ക്കൂ​ട്ടി ചെ​യ്ത കൃ​ത്യം

കോ​ട്ട​യം: ഹോ​ട്ട​ല്‍ ഉ​ട​മ​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ക​റു​ക​ച്ചാ​ല്‍ കൂ​ത്ര​പ്പ​ള്ളി തെ​ങ്ങോ​ലി ഭാ​ഗ​ത്ത് കൈ​നി​ക്ക​ര വീ​ട്ടി​ല്‍ ജോ​സ് കെ. ​തോ​മ​സി(45) ന്‍റെ പേ​രി​ല്‍ നേ​ര​ത്തെ​യും നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ്. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തു തു​ട​രു​ക​യാ​ണ്. ഹോ​ട്ട​ലു​ട​മ മാ​വേ​ലി​ക്ക​ര ത​ട്ടാ​ര​മ്പ​ലം കു​ടി​യൂ​ര്‍ ഭാ​ഗ​ത്ത് ചെ​മ്പ​ക​ശേ​രി​ല്‍ ര​ഞ്ജി​ത്ത്. എ​സ് (37) ആ​ണു മ​ര​ണ​മ​ട​ഞ്ഞ​ത്. മാ​മ്മൂ​ട് ദൈ​വം​പ​ടി​യി​ലു​ള്ള ഹോ​ട്ട​ലി​ലാ​ണു സം​ഭ​വം. പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ക്കു​ത​ര്‍​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നു പ​റ​യു​മ്പോ​ഴും മ​റ്റു ചി​ല ത​ര്‍​ക്ക​ങ്ങ​ളു​ണ്ടെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഇ​യാ​ള്‍ ക​ത്തി​യു​മാ​യെ​ത്തി ക​രു​തി​ക്കൂ​ട്ടി ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി 9.30ന് ​ഹോ​ട്ട​ലി​ല്‍ വ​ച്ചാ​ണ് തോ​മ​സ് ര​ഞ്ജി​ത്തി​നെ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. പ​രി​ക്കേ​റ്റ ര​ഞ്ജി​ത്തി​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ആ​ദ്യം ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് പ​രു​മ​ല​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​ണ് ഇ​യാ​ള്‍ മ​രി​ച്ച​ത്. ആ​ക്ര​മ​ത്തി​നു​ശേ​ഷം…

Read More