ബാം​ബൂ ക​ർ​ട്ട​ൻ ത​ട്ടി​പ്പ്; കുറഞ്ഞ തുകയ്ക്ക് പറഞ്ഞുതുടങ്ങുന്ന പണി തീരുമ്പോൾ പതിനായിരങ്ങൾ; കൊല്ലത്തുകാരുടെ തട്ടിപ്പിങ്ങനെ…

കോ​ട്ട​യം: ബാം​ബൂ ക​ര്‍​ട്ട​ന്‍റെ പേ​രി​ല്‍ വീ​ണ്ടും ത​ട്ടി​പ്പ്. ചി​ങ്ങ​വ​ന​ത്ത് ത​ട്ടി​പ്പുസം​ഘം ചു​റ്റി​ത്തി​രി​യു​ന്ന​താ​യു​ള്ള മു​ന്ന​റി​യി​പ്പ് വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ള്‍ ത​ട്ടി​പ്പി​ന്‍റെ പു​തി​യ രൂ​പം പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. പു​തു​പ്പ​ള്ളി വെ​ട്ട​ത്തു​ക​വ​ല​യി​ലാ​ണു കൊ​ല്ല​ത്ത് നി​ന്നെ​ത്തി​യ സം​ഘ​ത്തി​ന്‍റെ പു​തി​യ ത​ട്ടി​പ്പ് അ​ര​ങ്ങേ​റി​യി​രി​ക്കു​ന്ന​ത്. 1,500 രൂ​പ വി​ല പ​റ​ഞ്ഞ ബാം​ബു ക​ര്‍​ട്ട​ന്‍ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ള്‍ 17,000 രൂ​പ വേ​ണ​മെ​ന്ന് വീ​ട്ടു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണു പ​രാ​തി. പു​തു​പ്പ​ള്ളി വെ​ട്ട​ത്തു​ക​വ​ല ഏ​റാ​ത്ത് വീ​ട്ടി​ലാ​ണു ക​ഴി​ഞ്ഞ​ദി​വ​സം ത​ട്ടി​പ്പ് ന​ട​ന്ന​ത്. കൊ​ല്ല​ത്തു​നി​ന്നെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യെ​ത്തി​യ ബാം​ബു ക​ര്‍​ട്ട​ന്‍ സം​ഘ​മാ​ണു ക​ഴി​ഞ്ഞ​ദി​വ​സം പു​തു​പ്പ​ള്ളി വെ​ട്ട​ത്തു​ക​വ​ല​യി​ലെ വീ​ട്ടി​ല്‍ എ​ത്തി​യ​ത്. 1,500 രൂ​പ​യാ​ണ് ഇ​വ​ര്‍ ബാം​ബൂ ക​ര്‍​ട്ട​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ആ​ദ്യം ചെ​ല​വ് പ​റ​ഞ്ഞ​ത്. ക​ര്‍​ട്ട​ന്‍ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞ​ശേ​ഷം 17,000 രൂ​പ ആ​കു​മെ​ന്നാ​യി എ​ത്തി​യ സം​ഘം. ഇ​ത്ര​യും വ​ലി​യ തു​ക​യാ​ണെ​ങ്കി​ല്‍ ക​ര്‍​ട്ട​ന്‍ ആ​വ​ശ്യ​മി​ല്ലെ​ന്നാ​യി കു​ടു​ബം പ​റ​ഞ്ഞ​തോ​ടെ ത​ട്ടി​പ്പ് സം​ഘം വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു. ബി​ല്‍ അ​ടി​ച്ചു പോ​യെ​ന്നും പ​ണം ന​ല്‍​കി​യേ​പ​റ്റു​വെ​ന്നും…

Read More

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഒ​മ്പ​താം ച​ര​മ​ദി​നം; പു​തു​പ്പ​ള​ളി​യി​ലേ​ക്ക് ജ​ന​പ്ര​വാ​ഹം

കോ​ട്ട​യം: അ​ന്ത​രി​ച്ച മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഒ​മ്പ​താം ച​ര​മ​ദി​നാ​ച​ര​ണ​ത്തി​ല്‍ പു​തു​പ്പ​ള​ളി​യി​ലേ​ക്കു ജ​ന​പ്ര​വാ​ഹം. ഇ​ന്നു രാ​വി​ലെ 7.30ന് ​പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ല്‍ ഓ​ര്‍​മ​കു​ര്‍​ബാ​ന​യി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണു പ​ങ്കെ​ടു​ത്ത​ത്. കോ​ട്ട​യം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ യൂ​ഹാ​നോ​ന്‍ മാ​ര്‍ ദി​യ​സ്‌​കോ​റ​സ് വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ര്‍​ന്ന് ക​ല്ല​റ​യി​ല്‍ ധൂ​പ​പ്രാ​ര്‍​ഥ​ന​യും ന​ട​ന്നു. ഇ​ന്നു പു​ല​ര്‍​ച്ചെ മു​ത​ല്‍ ക​ല്ല​റ​യി​ൽ സ​ന്ദ​ര്‍​ശ​ക​രു​ടെ തി​ര​ക്കു​തു​ട​രു​ക​യാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ലെ​ത്തി മെ​ഴു​കു​തി​രി​ക​ള്‍ ക​ത്തി​ച്ചു. വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളും കൂ​ട്ട​മാ​യെ​ത്തി. സ​ഭാ മേ​ല​ധ്യ​ക്ഷ​ന്‍​മാ​രും ക​ല്ല​റ സ​ന്ദ​ര്‍​ശി​ക്കു​ന്നു​ണ്ട്. ന​ട​ൻ ജ​യ​റാം ക​ബ​റി​ട​ത്തി​ലെ​ത്തി പു​ഷ്പ​ച​ക്രം അ​ര്‍​പ്പി​ച്ചു.

Read More

വഴിയാത്രക്കാർക്കിടയിലേക്ക് കാ​ർ ഇ​ടി​ച്ചു​ക‍​യ​റി; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്കു ദാ​രു​ണാ​ന്ത്യം

ചി​ങ്ങ​വ​നം: കു​റി​ച്ചി​യി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ര്‍ ത​ട്ടു​ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക‍​യ​റി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്കു ദാ​രു​ണാ​ന്ത്യം. സ്വാ​മി ദൊ​രെ​യാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ വ​ഴി​യാ​ത്ര​ക്കാ​രാ​യ പോ​ലീ​സു​കാ​ര​നു​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ​ക്കു പ​രി​ക്കേ​റ്റു.ഇ​ന്നു രാ​വി​ലെ ആ​റി​ന് എം​സി റോ​ഡി​ല്‍ കു​റി​ച്ചി കാ​ലാ​യി​പ്പ​ടി​യി​ലാ​ണ് അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു പോവുക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ത​ട്ടു​ക​ട​യി​ല്‍ ഇ​ടി​ച്ച​ശേ​ഷം എ​തി​രേ വ​രി​ക​യാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ലും ഇ​ടി​ച്ചാ​ണ് കാ​ര്‍ നി​ന്ന​ത്. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്വാ​മി ദൊ​രെ​യെ ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​ത്തി​ല്‍ കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് എം​സി റോ​ഡി​ല്‍ ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടു. ചി​ങ്ങ​വ​നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Read More

അയാം റേഞ്ച് പ്ലെയ്സ്..! റേഞ്ച് തേടി ഇനി ഗ​വി നി​വാ​സി​ക​ൾക്ക് അലയേണ്ട; ഗ​വി ഇ​നി മൊ​ബൈ​ല്‍ പ​രി​ധി​യി​ൽ

പ​ത്ത​നം​തി​ട്ട: ഗ​വി നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ മൊ​ബൈ​ല്‍ ക​വ​റേ​ജും ഇ​ന്‍റർ​നെ​റ്റും യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​താ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​റി​യി​ച്ചു. മൊ ​ബൈ​ല്‍ ട​വ​റി​ന്‍റെ ഫൗ​ണ്ടേ​ഷ​ന്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചു. ട​വ​ര്‍ നി​ര്‍​മാ​ണ​ത്തി​നു​ള്ള സാ​മ​ഗ്രി​ക​ള്‍ ഗ​വി​യി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്. ഗ​വി​യി​ല്‍ മൊ​ബൈ​ല്‍ ക​വ​റേ​ജ് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി ടെ​ലി​ഫോ​ണ്‍ അ​ഡൈ്വ​സ​റി ക​മ്മി​റ്റി​യി​ല്‍ നി​ര​വ​ധി ത​വ​ണ ആ​വ​ശ്യം ഉ​ന്ന​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൊ​ബൈ​ല്‍ ക​വ​റേ​ജും ഇ​ന്‍റ​ര്‍​നെ​റ്റും ഗ​വി​യി​ല്‍ ല​ഭ്യ​മാ​ക്കാ​ന്‍ സാ​ധി​ച്ച​തെ​ന്ന് എം​പി പ​റ​ഞ്ഞു. നൂ​റ്റി അ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഗ​വി​യി​ല്‍ അ​ധി​വ​സി​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് വി​ദ്യാ​ഭ്യാ​സം ഓ​ണ്‍​ലൈ​നാ​യി മാ​റി​യ​പ്പോ​ഴും ഗ​വി​യി​ലെ കു​ട്ടി​ക​ള്‍​ക്ക് അ​ത് അ​പ്രാ​യോ​ഗി​ക​മാ​യി​രു​ന്നു. കു​ട്ടി​ക​ള്‍ ഈ ​സ​മ​യ​ത്ത് മൊ​ബൈ​ല്‍ ക​വ​റേ​ജ് തേ​ടി ഉ​ള്‍​വ​ന​ത്തി​ലെ മ​ല​മു​ക​ളി​ലേ​ക്ക് ക​യ​റി പോ​കു​ക​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്ത സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ള്ള ഒ​രു സ്‌​കൂ​ളാ​ണ് ഗ​വി ട്രൈ​ബ​ല്‍ സ്‌​കൂ​ള്‍. കു​ട്ടി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഈ ​സ്‌​കൂ​ളി​ല്‍ കം​പ്യൂ​ട്ട​റു​ക​ളും പ്രി​ന്‍റ​റും…

Read More

കോ​ട്ട​യം ഇന്നലെ ഉറങ്ങിയില്ല; മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ന്നത് ആയിരങ്ങൾ

ജെ​വി​ന്‍ കോ​ട്ടൂ​ര്‍കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു ഹൃ​ദ​യ​മു​രു​കി​ നീ​ങ്ങി​യ വി​ലാ​പ​യാ​ത്രയ്ക്ക് വേഗം ഒട്ടുമില്ലായിരുന്നു. ഒ​രു പ​ക​ലും രാ​ത്രി​യും നീണ്ട കാ​ത്തിരിപ്പിനുശേഷം ഒടുവിൽ കോ​ട്ട​യം തീ​ര്‍​ത്ത ജ​ന​സാ​ഗ​ര​ത്തി​ലേ​ക്ക് യാത്ര എ​ത്തി. ആ​ൾ​ക്കൂ​ട്ടം ല​ഹ​രി​യാ​യി ജീ​വി​ച്ച കേ​ര​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഭൗ​തി​ക​ശ​രീ​രം വ​ഹി​ച്ചു​ള്ള വി​ലാ​പ​യാ​ത്ര തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു പു​റ​പ്പെ​ട്ട് 27 മ​ണി​ക്കൂ​ർ പി​ന്നി​ട്ടാ​ണ് ഇ​ന്നു രാ​വി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ട്ട​ക​മാ​യ കോ​ട്ട​യം ജില്ലയിൽ പ്രവേശിച്ചത്. ​ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധി​യി​ട​ങ്ങ​ളി​ൽ​നി​ന്ന് പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട നേ​താ​വി​നെ ഒ​രു നോ​ക്കു​കാ​ണാ​നും അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നും ഇ​ന്ന​ലെ മു​ത​ൽ കോ​ട്ട​യ​ത്തേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ പു​തു​പ്പ​ള്ളി ഹൗ​സി​ല്‍​നി​ന്ന് വി​ലാ​പ​യാ​ത്ര ആ​രം​ഭി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കോ​ട്ട​യം വ​രെ എം​സി റോ​ഡി​നി​രു​വ​ശ​വും പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട കു​ഞ്ഞു​ഞ്ഞി​നെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു കാ​ണാ​നാ​യി കൈ​കൂ​പ്പി കാ​ത്തു​നി​ന്ന​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും സ​മു​ദാ​യ​നേ​താ​ക്ക​ളും തു​ട​ങ്ങി ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ളാ​ണു…

Read More

നാ​ട്ട​കം ഗ​സ്റ്റ് ഹൗ​സി​ലെ പ്രി​യ​പ്പെ​ട്ട ഒ​ന്നാം ന​മ്പർ മു​റി; ഉമ്മൻചാണ്ടിക്ക് പ്രിയം പു​ട്ടും ക​ട​ല​യും

  കോ​ട്ട​യം: കേ​ര​ള​ത്തി​ല്‍ എ​വി​ടെ​യാ​ണെ​ങ്കി​ലും ഞാ​യ​റാ​ഴ്ച പു​തു​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലെ​ത്താ​ന്‍ ശ​നി​യാ​ഴ്ച രാ​ത്രി ‍ ഉ​മ്മ​ന്‍ ചാ​ണ്ടി കോ​ട്ട​യ​ത്ത് എ​ത്തും. രാ​ത്രി വൈ​കി വ​രു​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ താ​മ​സം നാ​ട്ട​കം ഗ​സ്റ്റ് ഹൗ​സി​ലാ​ണ്. ഒ​ന്നാം ന​മ്പ​ര്‍ സ്യൂ​ട്ട് റൂം ​ഉ​മ്മ​ന്‍​ചാ​ണ്ടി​ക്കാ​യി എ​പ്പോ​ഴും മാ​റ്റി​വ​യ്ക്കും. രാ​ത്രി ഭ​ക്ഷ​ണം ക​ഞ്ഞി​യും ച​മ്മ​ന്തി​യും പ​പ്പ​ട​വു​മാ​ണ്. അ​ത്താ​ഴം ക​ഴി​ച്ച​ശേ​ഷം ഫ​യ​ലു​ക​ള്‍ നോ​ക്കി​യി​രി​ക്കു​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി എ​ത്ര വൈ​കി ഉ​റ​ങ്ങി​യാ​ലും പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് ഉ​ണ​രു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സി​ബി ജോ​ണ്‍ കൈ​ത​യി​ല്‍ ഓ​ര്‍​ക്കു​ന്നു. ഉ​ണ​ര്‍​ന്നാ​ല്‍ ആ​ദ്യം ഒ​രു ക​പ്പ് കാ​പ്പി നി​ര്‍​ബ​ന്ധം. ഈ ​സ​മ​യം എ​ല്ലാം പ​ത്ര​ങ്ങ​ളും അ​വി​ടെ​യെ​ത്തും പ​ത്ര​വാ​യ​ന ക​ഴി​ഞ്ഞാ​ല്‍ കു​ളി​ച്ച് റെ​ഡി​യാ​കും. പു​ട്ടും ക​ട​ല​യും ക​പ്പ​യും മു​ള​കും ഇ​താ​ണ് രാ​വി​ല​ത്തെ ഇ​ഷ്ട ഭ​ക്ഷ​ണം. ഭക്ഷണം ക​ഴി​ഞ്ഞാ​ല്‍ നേ​രേ പു​തു​പ്പ​ള്ളി​യി​ലേ​ക്ക്. പു​തു​പ്പ​ള്ളി​യി​ല്‍ സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത​തി​നാ​ല്‍ അ​ദ്ദേ​ഹം താ​മ​സി​ച്ചി​രു​ന്ന​ത് ഗ​സ്റ്റ് ഹൗ​സിലായി​രു​ന്നു.

Read More

മൂ​ന്നു ത്ര​യ​ങ്ങ​ള്‍, സമാനതകളില്ലാത്ത ഒരുമ..! ഉമ്മൻചാണ്ടിയുടെ  ഇ​ടം​വ​ലം തോ​ള്‍​ചേ​ര്‍​ന്ന് കെസിയും തിരുവഞ്ചൂരും

ജി​ബി​ന്‍ കു​ര്യ​ന്‍കോ​ട്ട​യം: ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഇ​ടം​വ​ലം തോ​ളോ​ടു തോ​ള്‍​ചേ​ര്‍​ന്നു തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നും കെ.​സി. ജോ​സ​ഫും. ഈ ​മൂ​ന്നു ത്ര​യ​ങ്ങ​ള്‍ ചേ​ര്‍​ന്ന് കോ​ണ്‍​ഗ്ര​സി​ലും കേ​ര​ള രാ​ഷ്‌ട്രീയ​ത്തി​ലും ഭ​ര​ണ​ത്തി​ലും സൃ​ഷ്ടി​ച്ച​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഒ​രു​മ​യും മു​ന്നേ​റ്റ​വും ക​രു​ത്തു​മാ​ണ്. കെ​എ​സ് യു ​നേ​താ​വി​ല്‍​നി​ന്നു മു​ഖ്യ​മ​ന്ത്രി​പ​ദം വ​രെ ഉ​മ്മ​ന്‍ ചാ​ണ്ടി എ​ത്തു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ര​ണ്ടു​പേ​ർ. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ ​ഗ്രൂ​പ്പി​നു നേ​തൃ​ത്വം ന​ല്‍​കി​യ​തും ഇ​രു​വ​രു​മാ​ണ്. എം​ടി സെ​മി​നാ​രി സ്‌​കൂ​ള്‍ ലീ​ഡ​റാ​യി കെ​എ​സ്‌യു ​പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന​നെ അ​ഭി​ന​ന്ദി​ക്കാ​നാ​യി കെ​എ​സ് യു ​നേ​താ​വാ​യ ഉ​മ്മ​ന്‍​ചാ​ണ്ടി എ​ത്തു​ന്ന​തു മു​ത​ല്‍ തു​ട​ങ്ങി ആ​റു പ​തി​റ്റാ​ണ്ടു കാ​ല​ത്തെ ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ​യാ​ണ് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നു പ​റ​യാ​നു​ള്ള​ത്. ഇ​എം​എ​സ് മ​ന്ത്രി​സ​ഭ​യ്‌​ക്കെ​തി​രേ വി​ദ്യാ​ര്‍​ഥി കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ സ​മ​ര​പോ​രാ​ട്ട​ങ്ങ​ള്‍ ഇ​പ്പോ​ഴും ആ​വേ​ശം പ​ക​രു​ന്ന​താ​ണ്. കാ​റ്റു​വി​ത​ച്ചു കൊ​ടു​ങ്കാ​റ്റ് കൊ​യ്യ​രു​തെ​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പ്ര​സ്താ​വ​ന ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ​യു​ള​ള താ​ക്കീ​താ​യി​രു​ന്നു.അ​ഞ്ച​ല്‍ കോ​ള​ജി​ല്‍ വെ​ടി​വ​യ്പ്പു​ണ്ടാ​യി…

Read More

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നി​ര്യാ​ണം; കോ​ട്ട​യ​ത്ത് നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ്  ഒ​ന്നു മു​ത​ല്‍ ക​ട മു​ട​ക്കം

കോ​ട്ട​യം: ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ കോ​ട്ട​യം ജി​ല്ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു മു​ത​ല്‍ അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു. പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും നാ​ളെ രാ​വി​ലെ മു​ത​ല്‍ അ​വ​ധി​യാ​യി​രി​ക്കും.ജി​ല്ലാ വ്യാ​പാ​ര ഭ​വ​നി​ല്‍ ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സു​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​കെ.​എ​ന്‍ പ​ണി​ക്ക​ര്‍, ട്ര​ഷ​റാ​ര്‍ വി.​എം. മു​ജീ​ബ് റ​ഹ്മാ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​സി. ജോ​സ​ഫ്, കെ.​ജെ. മാ​ത്യു, പി. ​ശി​വ​ദാ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ ഗി​രീ​ഷ് കോ​നാ​ട്ട്, ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര, എം.​എ. അ​ഗ​സ്റ്റി​ന്‍, പി.​എ​സ്. കു​ര്യാ​ച്ച​ന്‍, എ​ബി സി. ​കു​ര്യ​ന്‍, സ​ജി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Read More

പു​തു​പ്പ​ള്ളി​ക്കാ​രു​ടെ സ്വ​ന്തം കു​ഞ്ഞൂ​ഞ്ഞ്; അ​ദ്ദേ​ഹ​ത്തി​ന്‍റെ ഊ​ര്‍​ജ​വും ശ​ക്തി​യും  പുതുപ്പള്ളിക്കാരും

കോ​ട്ട​യം: പു​തു​പ്പ​ള്ളി​ക്കാ​രു​ടെ സ്വ​ന്തം കു​ഞ്ഞൂ​ഞ്ഞ് ഇ​നി​യി​ല്ല എ​ന്ന ആ ​വാ​ര്‍​ത്ത ഞെ​ട്ട​ലോ​ടെ​യും വ​ലി​യ ദുഃ​ഖ​ത്തോ​ടെ​യു​മാ​ണ് പു​തു​പ്പ​ള്ളി​ക്കാ​ര്‍ ഇ​ന്നു പു​ല​ർ​ച്ചെ കേ​ട്ട​ത്. രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ തി​ര​ക്കു​ക​ള്‍ എ​ത്ര​യാ​യി​രു​ന്നാ​ലും പു​തു​പ്പ​ള്ളി​യും പു​തു​പ്പ​ള്ളി​ക്കാ​രു​മാ​യി​രു​ന്നു ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ എ​ല്ലാം. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഊ​ര്‍​ജ​വും ശ​ക്തി​യും അ​വ​രാ​യി​രു​ന്നു. മ​ര​ണ​വാ​ര്‍​ത്ത​യ​റി​ഞ്ഞ​തു മു​ത​ൽ നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും പു​തു​പ്പ​ള്ളി ക​രോ​ട്ടു​വ​ള്ള​ക്കാ​ലി​ൽ വീ​ട്ടി​ലേ​ക്കു പ്ര​വ​ഹി​ക്കു​ക​യാ​ണ്. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സ​ന്ത​ത സ​ഹ​ചാ​രി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്കാ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു. സ​ഹോ​ദ​ര​ന്‍ അ​ല​ക്‌​സ് വി. ​ചാ​ണ്ടി​യും കു​ടും​ബാം​ഗ​ങ്ങ​ളും വീ​ട്ടി​ലു​ണ്ട്. പു​തു​പ്പ​ള്ളി ക​വ​ല​യി​ലും അ​ങ്ങാ​ടി​യി​ലും കോ​ണ്‍​ഗ്ര​സ് പ​താ​ക താ​ഴ്ത്തി​ക്കെ​ട്ടി. ക​റു​ത്ത കൊ​ടി​ക​ളും ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു​ള്ള ബോ​ര്‍​ഡു​ക​ളും വ​ഴി​നീ​ളെ സ്ഥാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​മാ​ണ് പു​തു​പ്പ​ള്ളി ക​രോ​ട്ടു​വ​ള്ള​ക്കാ​ലി​ല്‍ വീ​ട്. എം​എ​ല്‍​എ​യും മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യൊ​ക്കെ​യി​രി​ക്കു​ന്പോ​ഴും ഞാ​യാ​റാ​ഴ്ച ദി​വ​സം രാ​വി​ലെ അ​ദ്ദേ​ഹം പു​തു​പ്പ​ള്ളി ത​റ​വാ​ട്ടു​വീ​ട്ടി​ലെ​ത്തും. പു​തു​പ്പ​ള്ളി പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന…

Read More

കു​റ​വി​ല​ങ്ങാ​ട് ഗ്ലൗ​സ് ഗോ​ഡൗ​ണി​ല്‍ തീ​പി​ടി​ത്തം; മുപ്പത് ലക്ഷത്തിന്‍റെ ന​ഷ്ടം ഉണ്ടായെന്ന് ഉടമ

കു​റ​വി​ല​ങ്ങാ​ട്: മു​ട്ടു​ങ്ക​ല്‍ ഭാ​ഗ​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ്ലൗ​സ് ഗോ​ഡൗ​ണി​ല്‍ തീ​പി​ടി​ത്തം. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യ​ണ് ആ​ദ്യ ക​ണ​ക്കു​ക​ള്‍. കൂ​ത്താ​ട്ടു​കു​ളം ക​ല്ലി​ടു​ക്കി​യി​ല്‍ എ.​എ​ന്‍. ജോ​ണ്‍​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹൈ ​കെ​യ​ര്‍ ഗ്ലൗ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് നാ​ശ​ന​ഷ്ടം നേ​രി​ട്ട​ത്. മു​ട്ടു​ങ്ക​ല്‍ -മു​ക്ക​വ​ല​ക്കു​ന്ന് റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗോ​ഡൗ​ണി​ല്‍ ഗ്ലൗ​സ് പാ​ക്കിം​ഗാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ന്നി​രു​ന്ന​ത്. ഇ​വി​ടെ ഇ​രു​പ​തോ​ളം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും താ​മ​സി​ച്ചി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ന​ഷ്ട​വും ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ല്‍ 30 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ഉ​ട​മ ജോ​ണ്‍​സ് പ​റ​യു​ന്നു.കെ​ട്ടി​ടം പൂ​ര്‍​ണ‌​മാ​യി ക​ത്തി​ന​ശി​ച്ച നി​ല​യി​ലാ​ണ്. അ​ഗ്‌​നി​നാ​ള​ങ്ങ​ള്‍ വി​ഴു​ങ്ങി​യ​തോ​ടെ കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു. ജ​ന​റേ​റ്റ​ര്‍ പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ഗോ​ഡൗ​ണി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഗ്ലൗ​സും ന​ശി​ച്ചു. കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സും നാ​ട്ടു​കാ​രും ക​ട​ത്തു​രു​ത്തി, പാ​ലാ, വൈ​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സും ചേ​ര്‍​ന്നാ​ണ് തീ ​അ​ണ​ച്ച​ത്. ഫ​യ​ര്‍​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി. ​ഷാ​ജി​മോ​ന്‍, അ​ജ​യ​ന്‍, അ​നി​ല്‍​കു​മാ​ര്‍,…

Read More