കോട്ടയം: നഗരമധ്യത്തിലെ മൈതാനം മാലിന്യത്തില്‍ മുങ്ങിയും മാലിന്യ സംസ്കരണ പ്ലാന്റുകള്‍ കാടുമൂടിയും കിടക്കുന്നു. നാഗമ്പടം മുനിസിപ്പല്‍ മൈതാനത്തും എതിർവശത്ത് ലോറി പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തുമാണ് മാലിന്യങ്ങള്‍ കുന്നുക്കൂടിക്കിടക്കുന്നത്. മൈതാനത്താണ് നഗരസഭയുടെ തുമ്പൂര്‍മുഴി പ്ലാന്റു സ്ഥിതി ചെയ്യുന്നത്. എന്നാല്‍, പ്ലാന്റ് പ്രവർത്തനരഹിതമായി കാടുമൂടിയ നിലയിലാണ്. ഇതിനു സമീപത്തായാണ് പ്ലാസ്റ്റിക് ചാക്കുകളില്‍ കെട്ടിയനിലയില്‍ മാലിന്യങ്ങള്‍ അടുക്കിവച്ചിരിക്കുന്നത്. നഗരസഭയുടെ 2013-14 ജനകീയാസൂത്രണ പദ്ധതി മുഖേനയാണ് ഖരമാലിന്യ സംസ്കരണ പ്ലാന്റ് നാഗമ്പടം മൈതാനിയില്‍ സ്ഥാപിച്ചത്. 2015ൽ മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു ഉദ്ഘാടനം ചെയ്ത്. ലോറി പാർക്ക് ചെയ്യുന്ന മൈതാനത്തിന്റെ ഒരു ഭാഗം പൂര്‍ണമായും പേപ്പര്‍ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളാലും നിറഞ്ഞിരിക്കുകയാണ്. പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന നിരവധി കടകളും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കഴിഞ്ഞ ക്രിസ്മസ് രാത്രിയില്‍ മാലിന്യങ്ങള്‍ക്കു തീപിടിക്കുകയും പുസ്തകശാലകളടക്കം കത്തിപ്പോകുകയും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുയും ചെയ്തിരുന്നു. പ്ലാന്റുകള്‍ പ്രവര്‍ത്തിച്ച് നഗരത്തെ…
Read MoreCategory: Kottayam
പാക്കില്‍ സംക്രമവാണിഭത്തിനു ഇന്നു തുടക്കം
ചിങ്ങവനം: പ്രസിദ്ധമായ പാക്കില്‍ സംക്രമത്തിന് ഇന്നു തുടക്കമാകും. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വാണിജ്യസംഗമത്തിന് പാക്കില്‍ ക്ഷേത്ര മൈതാനവും പരിസരങ്ങളും കച്ചവട സാധനങ്ങളാല്‍ ഇന്നലെതന്നെ നിറഞ്ഞു. പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ സ്മരണ നിലനിര്‍ത്തി പാക്കില്‍ സംക്രമവാണിഭം എല്ലാ വര്‍ഷവും നടത്തി വരികയാണ്. കര്‍ക്കിടകം ഒന്നിനാരംഭിച്ച് ഒരുമാസക്കാലം നീണ്ടു നില്ക്കുന്ന സംക്രമവാണിഭം കോവിഡിന്റെ വരവോടെ മുന്‍ വര്‍ഷങ്ങളില്‍ നാമ മാത്രമായി ചുരുങ്ങി. ഇക്കുറി പ്രതാപ കാലം വീണ്ടെടുക്കുവാനുള്ള തിരക്കിലാണ് കച്ചവടക്കാര്‍. സംക്രമവാണിഭക്കാലം നാട്ടകം, പാക്കില്‍ പ്രദേശത്തിന് ഉത്സവകാലം കൂടിയാണ്. അടുക്കളയില്‍നിന്ന് അകന്നുപോയ വീട്ടുപകരണങ്ങള്‍ തൊട്ട് ഹൈടെക് ഉത്പന്നങ്ങള്‍ വരെ വാണിഭത്തിനെത്തും. കൃഷി ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, മണ്‍പാത്രങ്ങള്‍, തഴപ്പായകള്‍, വാണിഭത്തിലെ പ്രധാന ഇനമായ കുടംപുളി എന്നു വേണ്ട ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ കിട്ടുമെന്ന പഴമക്കാരുടെ മൊഴി ഇന്നും നിലനിര്‍ത്തുകയാണ് സംക്രമവാണിഭം.
Read Moreഏകീകൃത സിവില്‍കോഡ്: ബില്‍ വരുന്നതിനുമുമ്പ് തമ്മിലടിക്കുന്നത് അനാവശ്യമെന്ന് വെള്ളാപ്പള്ളി
ചേർത്തല: ഏകീകൃത സിവില്‍കോഡിന്റെ കരടുരൂപം വരുന്നതിനുമുമ്പുതന്നെ കേരളത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുന്നത് അനാവശ്യമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിൽ കേരള നവോത്ഥാന സമിതി സംസ്ഥാനനേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിവിൽകോഡിനെതിരായ സിപിഎം സെമിനാറിൽ എസ്എൻഡിപി യോഗത്തെയും ക്ഷണിച്ചിരുന്നു. തിരക്ക് ആയതിനാൽ തനിക്ക് പങ്കെടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് പ്രതിനിധിയെ അയച്ചത്. അരയക്കണ്ടി സന്തോഷ് സെമിനാറിൽ പങ്കെടുക്കുന്നത് എസ് എൻ ഡി പി പ്രതിനിധിയായാണ്. സെമിനാറിന് പോകുന്നതിൽ പ്രശ്നമില്ല. എന്നാല്‍ സെമിനാറിൽ എന്തുപറയുന്നു എന്നതാണ് പ്രധാനമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 85 സംഘടനകളെ പ്രതിനിധീകരിച്ച് 200 അംഗങ്ങൾ പങ്കെടുക്കുന്ന ക്യാമ്പ് ഇന്നു സമാപിക്കും.
Read Moreസംസ്ഥാനത്ത് തെരുവുനായശല്യം രൂക്ഷം; വാക്സിനേഷന് ഇഴഞ്ഞുതന്നെ
കോട്ടയം: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുമ്പോഴും സംസ്ഥാനത്ത് വാക്സിനേഷന് ഇഴഞ്ഞുതന്നെ. കോട്ടയം ജില്ലയില്‍ ഇതുവരെ 1065 തെരുവു നായ്ക്കള്‍ക്കു മാത്രമാണ് വാക്സിന് നല്‍കിയിരിക്കുന്നത്. തദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മൃഗസംരക്ഷണവകുപ്പാണ് വാക്സിന് നല്‍കുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ താത്പര്യം കാട്ടാത്തതിനാല്‍ പദ്ധതി മുടന്തുകയാണ്. നിലവില്‍ ജില്ലയില്‍ 15 പഞ്ചായത്തുകളില്‍ മാത്രമാണ് തെരുവ്നായ് വാക്സിനേഷന് നടക്കുന്നത്. മറ്റ് പഞ്ചായത്തുകളൊന്നും താത്പര്യം കാട്ടിയിട്ടില്ല. പഞ്ചായത്ത് സെക്രട്ടറിമാരാണു പദ്ധതി നടപ്പിലാക്കേണ്ടത്. നായ്ക്കളെ പിടികൂടാന്‍ ജീവനക്കാരെ അടക്കം നിയോഗിക്കേണ്ടതും ചെലവ് വഹിക്കേണ്ടതും തദ്ദേശസ്ഥാപനങ്ങളാണ്. ജില്ലയില്‍ 43,660 വളര്‍ത്തുനായ്ക്കള്‍ക്ക് വാക്സിനേഷന് എടുത്തിട്ടുണ്ട്. നായ്ക്കളെ വന്ധ്യംകരിക്കുന്നതിനായി കൂടുതല്‍ എബിസി സെന്ററുകള്‍ തുറക്കാനുള്ള നീക്കവും വിജയിച്ചിട്ടില്ല. തദേശസ്ഥാപനങ്ങള്‍ക്ക് സ്ഥലം കണ്ടെത്താന്‍ കഴിയാത്തതാണ് ഇഴയാന്‍ കാരണം. കോടിമതയിലാണ് ജില്ലയിലെ ഏക എബിസി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈക്കത്ത് എബിസി സെന്റര്‍ തുടങ്ങാന്‍ തത്വത്തില്‍ തീരുമാനമായെങ്കിലും നടപടി ആരംഭിച്ചിട്ടില്ല. ശല്യം രൂക്ഷമായതോടെ ഹോട്ട് സ്പോട്ടുകളും മൃഗസംരക്ഷണവകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഒരുമാസം…
Read Moreകൊലപാതകമോ… ആത്മഹത്യയോ ?ചങ്ങനാശേരി ബോട്ട് ജെട്ടിക്കുളത്തില് മൃതദേഹം കണ്ടെത്തിയ സംഭവം; പോലീസ് രഹസ്യാന്വേഷണം തുടങ്ങി
ചങ്ങനാശേരി: ചങ്ങനാശേരി ബോട്ട് ജെട്ടിക്കുളത്തില് തലമൂടിക്കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമോ… ആത്മഹത്യയോ. പോലീസ് രഹസ്യാന്വേഷണം തുടങ്ങി. പ്ലാസ്റ്റിക് ഉപയോഗിച്ച് തല മൂടിക്കെട്ടിയിരുന്നതിനാലാണ് പോലീസിനു സംശയം ഉയരുന്നത്. തല മൂടിക്കെട്ടി വെള്ളത്തിലെ പോളക്കെട്ടിലേക്ക് ഇയാള്‍ സ്വയം ചാടിയതാണോ അതോ ആരെങ്കിലും കൊലപ്പെടുത്തി ബോട്ട്ജെട്ടിക്കുളത്തിലേക്കു തള്ളിയതാണോ എന്ന സംശയമാണ് ഉയരുന്നത്. ആളെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തിവരികയാണ്. മൃതദേഹം കണ്ടെത്തിയ ചുറ്റുപാടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. രണ്ടു ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹം ജീര്‍ണാവസ്ഥയിലാണ്. ഇന്നലെ രാവിലെ ബോട്ടുജെട്ടിക്കുളത്തിനു സമീപം എത്തിയവരാണ് ബോട്ട്ജെട്ടിയിലെ പോളക്കൂട്ടത്തിനിടയില് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റുമാര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തി ബന്ധുക്കള്‍ എത്തുമോ എത്തുമോ എന്നറിയാല്‍ ഏതാനുദിവസങ്ങള് സൂക്ഷിക്കും. ചങ്ങനാശേരി എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
Read Moreഗൃഹനാഥനെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു; കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി എസ്ഐയുടെ മകനും സംഘവും പിടിയിൽ
ഇടുക്കി: രാത്രി വീടു കയറി ഗൃഹനാഥനെ ആക്രമിച്ച മോഷണ സംഘം സ്വര്‍ണ മാല കവര്‍ന്നു. കാമാക്ഷി മാളൂര്‍ സിറ്റിയിലാണ് നാലംഗ സംഘം വീടുകയറി ഗൃഹനാഥനെ ആക്രമിച്ച് സ്വര്‍ണമാല തട്ടിയെടുത്തത്. കാമാക്ഷി കേന്ദ്രീകരിച്ചുള്ള കുപ്രസിദ്ധ മോഷ്ടാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവത്തില്‍ മൂന്നു പേരെ തങ്കമണി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. മാളൂര്‍ സിറ്റി സ്വദേശി വേലംപറമ്പില്‍ തങ്കച്ചന്റെ വീട്ടിലാണ് മോഷണം നടന്നത്. തങ്കച്ചന് തനിച്ചാണ് ഇവിടെ താമസിക്കുന്നത്. രാത്രി വീട്ടിലെത്തിയ സംഘം അതിക്രമിച്ചു കയറി തങ്കച്ചനെ ആക്രമിക്കുകയായിരുന്നു. പിന്നീട് സ്വര്‍ണ മാല തട്ടിയെടുത്ത് രക്ഷപെടുകയായിരുന്നു. തങ്കച്ചന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയാണ് സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി എസ്ഐ എന്നറിയപ്പെടുന്ന ബിജുവിന്റെ മകന്റെ നേതൃത്വത്തിലാണ് കവര്‍ച്ചയും ആക്രമണവും നടന്നതെന്ന് പോലീസ് പറഞ്ഞു. നിരവധി മോഷണക്കേസുകളില്‍…
Read Moreമനുഷ്യന്റെ ക്രൂരതയിൽ പക്ഷിക്കു ദാരുണാന്ത്യം; മരത്തിന് മുകളിൽ പ്ലാസ്റ്റിക് നൂലിൽ കുടങ്ങി തൂങ്ങിയാടിയത് മണിക്കൂറുകളോളം
കുമരകം: മനുഷ്യന്റെ ക്രൂരതയ്ക്കിരയായി പക്ഷിക്കു ദാരുണാന്ത്യം. തൊണ്ടയിൽ കുരുങ്ങിയ ചൂണ്ടയുമായി മരച്ചില്ലയിലെ പ്ലാസ്റ്റിക് നൂലിൽ മണിക്കൂറുകളോളം തൂങ്ങിക്കിടുന്ന മുണ്ടി ഇന്നലെ രാത്രിചത്തു. കുമരകം ഗവ. ആശുപത്രി റോഡിൽ മനയത്ത് പാലത്തിനു സമീപത്തെ വലിയ തണൽമരത്തിന്റെ മുകളിലാണ് മുണ്ടി പ്ലാസ്റ്റിക് നൂലിൽ തൂങ്ങികിടന്നത്. മുണ്ടിയുടെ നിസഹായവസ്ഥ കണ്ടു സമീപവാസികൾ എത്തിയെങ്കിലും വളരെ ഉയരത്തിൽ തൂങ്ങിക്കിടന്നതിനാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല. വയലിൽ എത്തുന്ന വെളിര്, മുണ്ടി തുടങ്ങിയ പക്ഷികളെ ചൂണ്ടയിൽ മീൻ തീറ്റയായിട്ട് കുമരകം മേഖലയിൽ വ്യാപകമായി പിടിക്കുന്നുണ്ട്.
Read Moreപാലാ ടൗണിലെ ലോട്ടറി വില്പനക്കാരായ യുവാവിന്റെയും യുവതിയുടെയും മരണം; ഇരുവരേയും കാണാതായിട്ട് രണ്ട് ദിവസം; ദുരൂഹത അന്വേഷിച്ച് പോലീസ്
പാലാ: പാലാ ടൗണിലെ ലോട്ടറി വില്പനക്കാരായ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. രണ്ടു ദിവസം മുന്‍പ് ഇവരെ കാണാതായിരുന്നു. ലോട്ടറി വില്പനക്കാരിയുടെ മൃതദേഹം പാലാ വലവൂര്‍ ഐഐഐടിക്കു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് ഇന്നലെ കണ്ടെത്തിയത്. വലവൂര്‍ സ്വദേശി പ്രീതി (31) ആണു മരിച്ചത്. മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയില്‍ ഒരു പുരയിടത്തിലാണു കണ്ടെത്തിയത്. മൃതദേഹം അഴുകി തുടങ്ങിയനിലയിലാണ്. കഴുത്തില്‍ ഷാള്‍ കുരുക്കിയ നിലയിൽ വിവസ്ത്രമായാണു പ്രീതിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുന്‍പു കാണാതായ ലോട്ടറി വില്‍പ്പനക്കാരനായ പ്രകാശനെ ശനിയാഴ്ച തൂങ്ങിമരിച്ച നിലയില്‍ വീടിനു സമീപം കണ്ടെത്തിയിരുന്നു. ഇവരെ കാണാനില്ലെന്നു പരാതി ലഭിച്ചിരുന്നു. രണ്ടു മരണങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയെ കൊലപ്പെടുത്തി പ്രകാശ് ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read Moreപാലായിൽ വാഹനമിടിച്ചു വ്യാപാരി മരിച്ച സംഭവം; ദൃക്സാക്ഷികൾ ഇല്ലാതിരുന്നിട്ടും പ്രതിയെ കുടുക്കി ; പോലീസ് അന്വേഷണ വഴിയിങ്ങനെ..
കോട്ടയം: വാഹനമിടിച്ചു വ്യാപാരി മരിച്ച സംഭവത്തില്‍, വാഹനത്തിന്റെ ശബ്ദത്തില്‍നിന്നു കിട്ടിയ സൂചനയില്‍ പ്രതിയെ പോലീസ് പിടികൂടി. വാഹനവും കസ്റ്റഡിയിൽ എടുത്തു. മണിമല കടയനിക്കാട് ഷാപ്പിനുസമീപം കട നടത്തിയിരുന്ന കടയനിക്കാട് സ്വദേശിയെ ഇടിച്ചശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പാലാ അന്തിനാട് സ്വദേശി പുളിക്കല്‍ അനീഷ് ചന്ദ്രനെയും ഇടിച്ച വാഹനവുമാണ് മണിമല പോലീസ് കണ്ടെത്തിയത്. നാലിനു രാത്രി 8.45നു കടയടച്ച് റോഡിന്റെ വശംചേർന്നു വീട്ടിലേക്കു നടന്നുപോവുകയായിരുന്ന കമലനെ മണിമലയില്‍നിന്നു വന്ന വാഹനമാണ് ഇടിച്ചുതെറിപ്പിച്ചശേഷം നിര്‍ത്താതെ പോയത്. രക്തം വാര്‍ന്ന് റോഡില്‍ കിടന്ന കമലനെ അതുവഴി വന്ന സ്കൂട്ടര്‍ യാത്രക്കാരും അയല്‍വാസികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന സംഭവത്തില്‍ വാഹനം കണ്ടെത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് ജില്ലാപോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയായിരുന്നു. അപകടം നടന്ന പരിസരത്തു താമസിക്കുന്ന ഒരാൾ നല്കിയ വാഹനത്തിന്റെ ശബ്ദത്തിന്റെ സൂചനയില്‍ നിന്നാണ് അന്വേഷണം…
Read Moreമോഷ്ടാവില്‍നിന്നു കണ്ടെത്തിയ പണം ഉടമയെ തിരികെ ഏൽപ്പിച്ചു; മാതൃകയായി മെഡിക്കൽ കോളജ് ജീവനക്കാരൻ
ഗാന്ധിനഗര്‍: മോഷ്ടാവിൽനിന്നു കണ്ടെത്തിയ പണം ഉടമയെ തിരിച്ചേൽപ്പിച്ച് മെഡിക്കല്‍ കോളജ് ജീവനക്കാർ മാതൃകയായി. ഇന്നലെ രാവിലെ മെഡിക്കല്‍ കോളജ് ജനറല്‍ സര്‍ജറി ഒപി വിഭാഗത്തിലാണ് സംഭവം. തെള്ളകം കുറിച്ചിയാംമലയില് ആന്‍സമ്മ വര്‍ക്കിയുടെ 5,000 രൂപയടങ്ങുന്ന പേഴ്സാണ് മോഷ്ടിക്കപ്പെട്ടത്. ആന്‍സമ്മ ജനറല്‍ സര്‍ജറിവിഭാഗത്തിലെ ഡോക്ടറെ കാണുന്നതിനായി രോഗികള്‍ക്കും കൂട്ടിരി പ്പുകാര്ക്കുമുള്ള കസേരയില്‍ ഇരിക്കുകയായിരുന്നു. ഇതിനിടയില്‍ സമീപത്തെ കസേരയില്വച്ചിരുന്ന പേഴ്സ് കാണാതാകുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ കൗണ്ടറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എം.ആര്. രാജേന്ദ്രനെ വിവരം അറിയിച്ചു. അദ്ദേഹം ഉടന്‍ തന്നെ മൈക്കിലൂടെ പണം നഷ്ടപ്പെട്ട വിവരം അനൗണ്‍സ് ചെയ്തു. പണം മോഷ്ടിച്ചവര്‍ എത്രയും പെട്ടെന്ന് അന്വേഷണ കൗണ്ടറിലോ, സെക്യൂരിറ്റി ഓഫീസിലോ എത്തിക്കുക ഇല്ലെങ്കില്‍ മോഷ്ടാവിനെ സിസിടിവിയിലൂടെ കണ്ടെത്തി പോലീസിനു കൈമാറുമെന്നായിരുന്നു അറിയിപ്പ്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു യുവാവ് ന്യൂറോ മെഡിസിന് ഒ.പി വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.കെ. വിജയമ്മയുടെ കൈയിൽ പേഴ്സ് ഏൽപ്പിക്കുകയായിരുന്നു.…
Read More