കു​റ​വി​ല​ങ്ങാ​ട് ഗ്ലൗ​സ് ഗോ​ഡൗ​ണി​ല്‍ തീ​പി​ടി​ത്തം; മുപ്പത് ലക്ഷത്തിന്‍റെ ന​ഷ്ടം ഉണ്ടായെന്ന് ഉടമ


കു​റ​വി​ല​ങ്ങാ​ട്: മു​ട്ടു​ങ്ക​ല്‍ ഭാ​ഗ​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ്ലൗ​സ് ഗോ​ഡൗ​ണി​ല്‍ തീ​പി​ടി​ത്തം. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യ​ണ് ആ​ദ്യ ക​ണ​ക്കു​ക​ള്‍.

കൂ​ത്താ​ട്ടു​കു​ളം ക​ല്ലി​ടു​ക്കി​യി​ല്‍ എ.​എ​ന്‍. ജോ​ണ്‍​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹൈ ​കെ​യ​ര്‍ ഗ്ലൗ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് നാ​ശ​ന​ഷ്ടം നേ​രി​ട്ട​ത്.

മു​ട്ടു​ങ്ക​ല്‍ -മു​ക്ക​വ​ല​ക്കു​ന്ന് റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗോ​ഡൗ​ണി​ല്‍ ഗ്ലൗ​സ് പാ​ക്കിം​ഗാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ന്നി​രു​ന്ന​ത്. ഇ​വി​ടെ ഇ​രു​പ​തോ​ളം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും താ​മ​സി​ച്ചി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ന​ഷ്ട​വും ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ല്‍ 30 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ഉ​ട​മ ജോ​ണ്‍​സ് പ​റ​യു​ന്നു.കെ​ട്ടി​ടം പൂ​ര്‍​ണ‌​മാ​യി ക​ത്തി​ന​ശി​ച്ച നി​ല​യി​ലാ​ണ്.

അ​ഗ്‌​നി​നാ​ള​ങ്ങ​ള്‍ വി​ഴു​ങ്ങി​യ​തോ​ടെ കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു. ജ​ന​റേ​റ്റ​ര്‍ പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.

ഗോ​ഡൗ​ണി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഗ്ലൗ​സും ന​ശി​ച്ചു. കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സും നാ​ട്ടു​കാ​രും ക​ട​ത്തു​രു​ത്തി, പാ​ലാ, വൈ​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സും ചേ​ര്‍​ന്നാ​ണ് തീ ​അ​ണ​ച്ച​ത്.

ഫ​യ​ര്‍​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി. ​ഷാ​ജി​മോ​ന്‍, അ​ജ​യ​ന്‍, അ​നി​ല്‍​കു​മാ​ര്‍, വി. ​മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫ​യ​ര്‍​ഫോ​ഴ്സ് സേ​വ​നം ന​ല്‍​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment