ഇരവിപേരൂർ: കായിക മേഖലകളിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ഇരുപതു വയസുകാരി പ്രിസ്കില്ല ഡാനിയേൽ കേരള പോലീസിൽ ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന പാസിംഗ് ഔട്ട് പരേഡിലൂടെയാണ് പ്രിസ്കില്ല സേനയിൽ അംഗമായത്. ഇല്ലായ്മകളോടും പ്രതിസന്ധികളോടും മല്ലടിച്ചാണ് പ്രിസ്കില്ല ഈ അതുല്യ നേട്ടം കരസ്ഥമാക്കിയത്. യുവജനങ്ങൾക്ക് ഏറെ പ്രചോദനം നൽകുന്നതാണ് പ്രിസ്കില്ലയുടെ ജീവിത കഥ. ഡാനിയേൽ – ഗ്രേസി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് പ്രിസ്കില്ല. കായിക താരമായ പ്രിസ്കില്ല ഇതിനോടകം 36 സംസ്ഥാന മെഡലുകളും 32 ദേശീയ മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്. പത്തോളം റെക്കോർഡുകൾ നേടി. അതിൽ നാലെണ്ണം ഇപ്പോഴും സ്വന്തം പേരിൽ തന്നെ. 800 മീറ്റർ ഓട്ടമാണ് പ്രധാന ഇനം. ഉസൈൻ ബോൾട്ടിന്റെ നാടായ ജമൈക്കയിൽ നടന്ന പരിശീലന ക്യാമ്പിൽ ഇന്ത്യയിൽ നിന്നു സെലക്ഷൻ നേടുകയും പങ്കെടുക്കുകയും ചെയ്തു. കസാക്കിസ്ഥാൻ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.…
Read MoreCategory: Kottayam
വൈക്കം സത്യഗ്രഹ ശതാബ്ദിയിൽ ഗാന്ധി ശില്പത്തോട് അനാദരവ്; നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ചു കേരള മുഖ്യമന്ത്രി പിണറായി വിജയന്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തിയ ഗാന്ധി ശില്പം അനാദരിക്കപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. വൈക്കത്ത് ഗാന്ധി ശില്പം അനാദരിക്കപ്പെട്ടതു സംബന്ധിച്ചു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് നല്കിയ പരാതിയെത്തുടര്‍ന്നാണ് മുഖ്യമന്ത്രി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ശതാബ്ദി ആഘോഷ ചടങ്ങുകള്‍ക്കു ശേഷം മുഖ്യമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തിയ ഗാന്ധി ശില്പം വികൃതമായ നിലയില്‍ പരസ്യമായി പ്രദര്ശിപ്പിച്ചതിനെതിരേയാണ് പരാതി നല്‍കിയത്.
Read Moreവീട്ടില്‍ അതിക്രമിച്ചകയറി പീഡിപ്പിച്ചു, ഫോട്ടോകള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് ഏഴുലക്ഷം രൂപ; പി.എം. റഹിമിനെ പോലീസ് പൊക്കി
പത്തനംതിട്ട: വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ചശേഷം ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി ഏഴുലക്ഷം രൂപ തട്ടിയ പ്രതിയെ വെച്ചൂച്ചിറ പോലീസ് മുംബൈയില്‍ നിന്നു കസ്റ്റഡിയിലെടുത്തു. കോട്ടാങ്ങല്‍ സുബാഷ് കോളനി പൊടിപ്പാറ വീട്ടില്‍ പി.എം. റഹിമിനെ(44)യാണ് മുംബൈ സഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു കസറ്റഡിയിലെടുത്തത്. 2017 ജൂലൈയിലാണ് സംഭവം, വീട്ടില്‍ അതിക്രമിച്ചകയറിയ റഹിം യുവതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. തുടര്‍ന്ന്, ഫോട്ടോകള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി ഏഴുലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ വിദേശത്തേക്ക് മുങ്ങുകയായിരുന്നു. 2019 ഡിസംബര്‍ എട്ടിനാണ് യുവതി പെരുമ്പെട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അന്നത്തെ എസ്ഐ സുരേഷ് ബാബു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന്, പോലീസ് ഇന്‍സ്പെക്ടര്‍ ബി. അനില്‍ അന്വേഷണം ഏറ്റെടുത്തുവെങ്കിലും, ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം, അന്നത്തെ വെച്ചൂച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്. സുരേഷിന്…
Read Moreഗാര്‍ഹിക പീഡനം; ഭാര്യയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: ഗാര്‍ഹിക പീഡനത്തിനു യുവാവ് അറസ്റ്റില്‍, തിരുവല്ല കുറ്റൂര്‍ പടിഞ്ഞാറ്റ് ഓതറ കഴുപ്പുമണ്ണ് പാലനില്‍ക്കുന്നതില്‍ രതീഷാണ് (കണ്ണന്- 37) കോയിപ്രം പോലീസിന്റെ പിടിയിലായത്. രതീഷിന്റെ ഭാര്യ മറിയാമ്മയുടെ പരാതിയിലാണ് അറസ്റ്റ്. 2013 സെപ്റ്റംബര്‍ നാലിനാണ് ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഭര്‍ത്താവില്‍നിന്നു നിരന്തരമായ ശാരീരിക, മാനസിക പീഡനങ്ങള്‍ ഏല്ക്കുന്നുവെന്നാണു പരാതി. വിവാഹശേഷം രതീഷിന്റെ വീട്ടില്‍ കഴിഞ്ഞുവരവേ, കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടങ്ങുകയായിരുന്നു. യുവതിക്ക് ഇയാള്‍ ചെലവിനു നല്കാറില്ലായിരുന്നു. ഇയാളും അമ്മ ഓമനയും ചേര്‍ന്നാണ് അസഭ്യം വിളിയും മര്‍ദ്ദനവും ആരംഭിച്ചത്. ആദ്യകുഞ്ഞു ജനിച്ചശേഷം ചിറയിറമ്പ് നെല്ലിമല ഇളപ്പുങ്കല്‍ വീട്ടില്‍ താമസിക്കുമ്പോഴും മര്‍ദ്ദനം തുടര്‍ന്നതായി പരാതിയില്‍ പറയുന്നു. മറിയാമ്മയുടെ അമ്മയ്ക്കും പ്രതികളുടെ മര്‍ദ്ദനമേറ്റിരുന്നു. നിരന്തരപീഡനങ്ങള്‍ സഹിക്കവയ്യാതെ കഴിഞ്ഞമാസം 14 ന് യുവതി കോയിപ്രം പോലീസിനെ സമീപിച്ച് മൊഴി നല്കി കേസ് എടുപ്പിച്ചു. രതീഷിന്റെ അമ്മ കേസില്‍ രണ്ടാംപ്രതിയാണ് ഇവര്‍ക്കായി…
Read Moreകാശെടുക്കാന്‍ വന്നതല്ല ചേച്ചി, പുറത്തു ഭയങ്കര ചൂടായതുകൊണ്ട് കയറിയതാ..! എടിഎം കൗണ്ടറിൽ മൂർഖൻ പാമ്പ്; വീട്ടമ്മ പേടിച്ചുവിറച്ച് ഓടി
നെടുങ്കണ്ടം: എടിഎം കൗണ്ടറിൽ മുർഖൻ പാമ്പ് കയറിയതിനെത്തുടർന്ന് എടിഎം കൗണ്ടർ പൂട്ടിയിട്ടു. ചൊവാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് കൂട്ടാറിലെ എടിഎം കൗണ്ടറിൽ മുർഖൻ പാമ്പിനെ കണ്ടത്. പണം പിൻവലിക്കാനെത്തിയ വീട്ടമ്മ പാമ്പിനെ കണ്ടതോടെ ഭയന്ന് എടിഎമ്മിൽനിന്നു ഇറങ്ങി വിവരം ബാങ്ക് അധികൃതരെ അറിയിച്ചു. തുടർന്ന് പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ എടിഎം അടച്ചിട്ടു. ഇതിനിടെ ബാങ്ക് അധികൃതരും നാട്ടുകാരും ചേർന്ന് വീണ്ടും എടിഎം കൗണ്ടറിൽ പരിശോധന നടത്തി. പരിശോധനക്കിടെ പാമ്പിനെ കണ്ടെത്തി. വിവരം കല്ലാർ ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ അറിയിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.എസ്. നിഷാദ്, അനിഷ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മുർഖൻ പാമ്പിനെ പിടികൂടി തേക്കടി വനത്തിൽ എത്തിച്ച് തുറന്നുവിട്ടു.
Read Moreമൂന്നു വർഷത്തിനുശേഷം സെക്രട്ടേറിയറ്റിലെ സമരഗേറ്റ് തുറന്നു; അകത്തേക്ക് പ്രവേശനം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് മാത്രം
തിരുവനന്തപുരം: മൂന്നു വർഷ ത്തിനുശേഷം സെക്രട്ടേറിയറ്റിലെ നോർത്ത് ഗേറ്റ് തുറന്നു. ഇന്ന് രാവിലെയാണ് സെക്രട്ടേറിയറ്റിലെ സുരക്ഷാവിഭാഗം ജീവനക്കാർ ഗേറ്റ് തുറന്നത്. കോവിഡിനെ തുടർന്ന് 2020 മാർച്ചിലാണ് നോർത്ത് ഗേറ്റ് എന്ന സമര ഗേറ്റ് അടച്ചത്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും സർക്കാരിനെതിരേ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം തുടർച്ചയായി സമരം നടത്തിവന്നതോടെ സമരഗേറ്റ് അടഞ്ഞുതന്നെ കിടന്നു. കന്റോണ്‍മെന്റ് ഗേറ്റ് വഴി മാത്രമാണ് നിലവിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും സെക്രട്ടേറിയറ്റിനകത്തേക്ക് കടക്കുന്നത്. നോർത്ത് ഗേറ്റിന് സമീപത്താണ് മുഖ്യമന്ത്രിയുടെ പൊതുജനപരാതി പരിഹാര സെൽ . ഗേറ്റ് അടഞ്ഞതോടെ ഏതാനും വർഷങ്ങളായി മറ്റ് ഗേറ്റുകളിലൂടെ മാത്രമാണ് വിവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിലെത്തുന്ന സാധാരണക്കാർക്ക് കടന്ന് ചെല്ലാൻ സാധിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണ് നോർത്ത് ഗേറ്റ് വീണ്ടും തുറന്നത്. എന്നാൽ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾക്കു മാത്രമായിരിക്കും അകത്തേക്ക് പ്രവേശനം.
Read Moreപേഴുംകണ്ടത്തെ കൊലപാതകം! സോഷ്യൽ മീഡിയയിലെ വ്യാജസന്ദേശങ്ങൾ പോലീസിനെ വട്ടം കറക്കി; ഞെട്ടിച്ചത് ആദ്യം പ്രചരിച്ച സന്ദേശം
കട്ടപ്പന: പേഴുംകണ്ടത്തെ കൊലപാതകത്തിൽ പോലീസിനെയും നാട്ടുകാരെയും വട്ടം കറക്കി സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങൾ. അനുമോളുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കാണാതായ ഭർത്താവ് വിജേഷിനെ തേടി ചൊവ്വാഴ്്ച്ച സന്ധ്യയോടെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇ തിനിടെയാണ് വ്യാജ സന്ദേശങ്ങളും പ്രചരിച്ചു തുടങ്ങിയത്. വിജേഷിനെ മേപ്പാറയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്നതായിരുന്നു ആദ്യം പ്രചരിച്ച സന്ദേശം. തുടർന്ന് രാത്രിയിൽ നാട്ടുകാരും പോലീസും പ്രദേശത്ത് പരിശോധന നടത്തി. രാത്രി വൈകി നടത്തിയ തിരച്ചിലിലും മൃതദേഹം കണ്ടെത്താനായില്ല. തിരച്ചിൽ നിർത്തി പോകാൻ തുടങ്ങിയപ്പോൾ അടുത്ത സന്ദേശം എത്തി. കുളത്തിൽ മൃതദേഹം കണ്ടെന്നായിരുന്നു വ്യാജ പ്രചാരണം. ഇവിടെയും പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാടിനെ നടുക്കുന്ന സംഭവം ഉണ്ടാകുന്പോഴും സോഷ്യൽ മീഡിയകൾ ഇത് ആഘോഷമാക്കുന്നത് പോലീസിനെയും നാട്ടുകാരെയും വല്ലാതെ പ്രതിസന്ധിയിലാക്കുകയാണ്.
Read Moreകോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ വിജയം! എല്ലാം ശരവേഗത്തിൽ…
ഗാന്ധിനഗർ/കോട്ടയം: ആരോഗ്യരംഗത്ത് മികവിന്റെ നേട്ടവുമായി കോട്ടയം മെഡിക്കൽ കോളജിൽ ഹൃദയമാറ്റ ശസ്ത്രക്രിയ വീണ്ടും വിജയം. ചങ്ങനാശേരി പായിപ്പാട് മുട്ടത്തേട് എം.ആർ. രാജേഷി (35) നാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ മസ്തിഷ്ക മരണം സംഭവിച്ച മഹാരാഷ്ട്ര സ്വദേശിനി ശ്യാമള രാമകൃഷ്ണന്റെ (52) ഹൃദയമാണ് രാജേഷിന് തുന്നിപ്പിടിപ്പിച്ചത്. മേസ്തിരി പണി ചെയ്യുന്ന രാജേഷിന് നാലു വർഷം മുമ്പാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. കാലിന്റെ പത്തിയിലും മറ്റും നീരുവന്നു വീർക്കുകയും പിന്നീട് ശരീരം മുഴുവൻ നീര് വ്യാപിക്കുകയുമായിരുന്നു. തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. വിശദമായ പരിശോധനയിലാണ് കാർഡിയോ മയോപ്പതി എന്ന ഹൃദയസംബന്ധമായ അസുഖമാണ് രാജേഷിനെന്ന് കണ്ടുപിടിച്ചത്. രക്തം പമ്പ് ചെയ്യുന്നതിന്റെ സമ്മർദ്ദം കുറവായിരുന്നു. ഹൃദയധമനികളിലെ വാൽവുകൾക്ക് പ്രവർത്തനശേഷിയുമില്ലാത്ത അവസ്ഥയായിരുന്നു. ഈ അവസ്ഥയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ വിലയിരുത്തി. തുടർന്ന് ഒരു വർഷം…
Read Moreകാഞ്ചിയാർ കൊലപാതകം! മൃതദേഹം വീട്ടിൽനിന്നു മാറ്റാൻ ബിജേഷ് സുഹൃത്തുക്കളോട് വാഹനം ആവശ്യപ്പെട്ടിരുന്നു…
കട്ടപ്പന: കാഞ്ചിയാറ്റിൽ യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വീട്ടിൽനിന്നു മാറ്റുന്നതിന് ഭർത്താവ് ബിജേഷ് സുഹൃത്തുക്കളോടു വാഹനം ആവശ്യപ്പെട്ടിരുന്നതായി വിവരം. പിക്കപ്പ് ഡ്രൈവറായ ബിജേഷ് ഓട്ടം പോകുന്നതിനായി സുഹൃത്തുക്കളോടു വാഹനം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, പല തവണയായി സാമ്പത്തിക ഇടപാടിൽ കൃത്യത ഇല്ലാത്തതിനാൽ ഇവർ ആരും ബിജേഷിനു വാഹനം നൽകാൻ തയാറായില്ല. അനുമോളുടെ മൃതദേഹം മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോയി മറവ് ചെയ്യുന്നതിനായിരുന്നു ബിജേഷ് വാഹനം ആവശ്യപ്പെട്ടതെന്നാണ് പോലീസ് കരുതുന്നത്. ഇതിനു സാധിക്കാതെവന്നതോടെയാണു മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു കടന്നതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 21ന് വൈകുന്നേരമാണ് കാഞ്ചിയാർ സ്വദേശിനിയായ അധ്യാപിക അനുമോളെ (വത്സമ്മ) സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇതിനു പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയുമായിരുന്നു.
Read Moreപടം പൊഴിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി! ഇരയെടുത്ത് മടങ്ങുംവഴി വലയില്‍ കുടുങ്ങി; ഒടുവില്‍…
പനച്ചിക്കാട്: വലയില്‍ കുരുങ്ങി അവശനിലയില്‍ കിടന്ന മൂര്‍ഖന്‍ പാമ്പിനെ വനം വകുപ്പിന്റെ സ്നേക് റെസ്ക്യൂവറെത്തി രക്ഷപ്പെടുത്തി. പനച്ചിക്കാട്, ചോഴിയക്കാട് പനച്ചിയില്‍ മിനോയിയുടെ വീട്ടുപരിസരത്ത് ഉപേക്ഷിക്കപ്പെട്ടു കിടന്ന വലയിലാണ് ഇന്നലെ രാവിലെ 10 അടിയോളം നീളമുള്ള മൂര്‍ഖന്‍ കുരുങ്ങിയത്. പടം പൊഴിഞ്ഞ് കിടന്ന പാമ്പിനെ ദിവസങ്ങളായി വീട്ടുപരിസരത്തു കണ്ടിരുന്നതായി വീട്ടുകാര്‍ പറയുന്നു. ഇന്നലെ രാവിലെ ഇരയെടുത്തു പോകാന്‍ കഴിയാതെ വലയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ വാര്‍ഡ് മെംബര്‍ ജയനെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിനേയും വിവരം അറിയിച്ചു. റോയി മാത്യു വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പിന്റെ സ്നേക്ക് റെസ്ക്യൂവര്‍ തിരുവാര്‍പ്പ് സ്വദേശി ഡോ. വിശാല്‍ സോണി സ്ഥലത്തെത്തി റോയി മാത്യുവിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പാമ്പിനെ വലയില്‍നിന്നു രക്ഷപ്പെടുത്തുകയായിരുന്നു. പിടികൂടിയ പാമ്പിനെ വനം വകുപ്പിനു കൈമാറും.
Read More