ഇടുക്കി: ചിന്നക്കനാല്‍, ഉടുമ്പന്‍ചോല മേഖലകളില്‍ ഭീതി വിതയ്ക്കുന്ന അരിക്കൊമ്പനെ കുടുക്കാനുള്ള ദൗത്യസംഘത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികളില്‍ സംഘത്തെ സഹായിക്കാനുള്ള രണ്ടാമത്തെ കുങ്കിയാനയും എത്തി. വയനാട് മുത്തങ്ങ ആനപ്പന്തിയില്‍നിന്നുള്ള സൂര്യനാണ് ചിന്നക്കനാല്‍ സിമന്റ് പാലത്ത് ഇന്നു രാവിലെയോടെ എത്തിയത്. ഇതിനു മുമ്പും പല ദൗത്യത്തിലും സൂര്യന് പങ്കെടുത്തിട്ടുണ്ട്. 29കാരനായ സൂര്യന് വയനാട്ടിലെ പിഎം-2വിനെ പിടികൂടുന്നതില്‍ കോന്നി സുരേന്ദ്രനൊപ്പം ശക്തമായിനിന്ന ആനയാണ്. ആദ്യമെത്തിയ കുങ്കിയാന വിക്രം ചിന്നക്കനാലിലെ കാലാവസ്ഥയുമായി ഇണങ്ങിക്കഴിഞ്ഞു. സുരേന്ദ്രന്, കുഞ്ചു എന്നീ ആനകളും അടുത്ത ദിവസങ്ങളില്‍ ചിന്നക്കനാലില്‍ എത്തും. വനം വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നാലു കുങ്കിയാനകളെ ഉള്‍പ്പെടുത്തി ഒരു മിഷന് നടപ്പാക്കുന്നത്. അരിക്കൊമ്പനെന്ന കാട്ടാന ശക്തനും ബുദ്ധിമാനുമാണെന്നതും ഇടുക്കിയിലെ വ്യത്യസ്ത ഭൂപ്രകൃതിയും മനസിലാക്കിയാണ് ദൗത്യസംഘം ശ്രമകരമായ ജോലി നടപ്പാക്കാനൊരുങ്ങുന്നത്. അരിക്കൊമ്പന്റെ വിഹാരകേന്ദ്രങ്ങളില്‍ ഇവനെ എത്തിച്ചായിരിക്കും ദൗത്യം പൂര്‍ത്തിയാക്കുക.ശനിയാഴ്ച ആനയെ മയക്കുവെടി വയ്ക്കാനാണു പദ്ധതി.…
Read MoreCategory: Kottayam
കൊടും ക്രിമിനൽ… പക്ഷെ വേദനിച്ചാൽ സത്യം പറയും! എങ്ങനെ മറക്കും പഴയിടം ഇരട്ടക്കൊല; പേടിയോടെയേ ഓർക്കാൻ കഴിയുന്ന ഇരട്ടക്കൊല ഇങ്ങനെ…
എരുമേലി: അറിഞ്ഞവരൊന്നും ഒരിക്കലും മറക്കില്ല പഴയിടം ഇരട്ടക്കൊലക്കേസ്. റിട്ട. സർക്കാർ ഉദ്യോഗസ്ഥരും പിതൃസഹോദരിയുമായ തീമ്പനാല്‍ തങ്കമ്മയെയും (68) ഭര്‍ത്താവ് ഭാസ്കരന് നായരെയും (71) ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ പ്രതി പഴയിടം ചൂരപ്പാടി അരുൺ ശശി (38) യെ പേടിയോടെയേ ആർക്കും ഓർക്കാൻ കഴിയൂ. ആ കേസിന്റെ വിധി നാളെ കോട്ടയം ജില്ലാ സെഷൻസ് കോടതി പറയുമ്പോൾ പത്ത് വർഷം മുമ്പ് പഴയിടത്തെ ഇരുനില വീട്ടിൽ കൊല്ലപ്പെട്ടു കിടന്ന ആ രണ്ട് വയോധികരുടെയും ദൃശ്യം നാട്ടുകാരുടെ മനസിൽ ഭീതിയായി മായാതെയുണ്ടാകും. 2013 ഓഗസ്റ്റ് 28ന് രാത്രിയിലായിരുന്നു നാടിനെ നടുക്കിയ ക്രൂരമായ ആ കൊലപാതകങ്ങൾ. ഒടുവിൽ പിടിക്കപ്പെട്ടശേഷം നിയമത്തിന്റെ പഴുതിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഭുവനേശ്വറിലും കോല്‍ക്കത്തയിലും ചെന്നൈയിലും ഷോപ്പിംഗ് മാളുകളിൽ മോഷണങ്ങൾ നടത്തി പിടിയിലാവുകയായിരുന്നു. കുറ്റകൃത്യങ്ങൾ നിരവധി പുതിയ കാർ വാങ്ങാൻ വേണ്ടിയാണ് മാല മോഷണം തുടങ്ങിയതെന്ന് കോട്ടയത്ത് പിടിക്കപ്പെട്ടപ്പോൾ…
Read Moreനാളെ തിരുനക്കര പൂരം; ആനപ്രേമികള്‍ക്ക് ആവേശമാകാൻ 22 ഗജവീരന്മാര്; പെരുവനം കുട്ടന്മാരാരും 111 കലാകാരന്മാരും അണിനിരക്കുന്ന സ്പെഷല്‍ പഞ്ചാരിമേളം
കോട്ടയം: തിരുനക്കര പൂരത്തിനായി അക്ഷരനഗരി ഒരുങ്ങി. ആന പ്രേമികള്‍ക്കു ഹരം പകര്‍ന്ന് 22 ഗജവീരന്മാര് അണിനിരക്കുന്ന പൂരത്തിന് അകന്പടിയായി പത്മശ്രീ പെരുവനം കുട്ടന്മാരാരും 111 കലാകാരന്മാരും അണിനിരക്കുന്ന സ്പെഷല്‍ പഞ്ചാരിമേളവുമുണ്ട്. വൈകിട്ട് നാലോടെ ആരംഭിക്കുന്ന പുരം രാത്രി ഏഴിന് കുടമാറ്റത്തോടെയാണു സമാപിക്കുന്നത്. ഏഴാം ഉത്സവ ദിനമായ നാളെ വൈകിട്ട് നടക്കുന്ന പൂരത്തിനു വിളംബരമായി ഉച്ചയ്ക്കു മുന്‍പ് നഗര പ്രദേശത്തെ 10 ക്ഷേത്രങ്ങളില്‍നിന്നു ചെറുപൂരങ്ങള്‍ തിരുനക്കരയിലെത്തും. പതിവ് ആചാരങ്ങളോടെ നെറ്റിപ്പട്ടം ചാര്‍ത്തിയ ആനയുടെ പഞ്ചാക്ഷരി മന്ത്രമുരുവിടുന്ന ഭക്തരുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെയാണ് ചെറുപൂരങ്ങള്‍ എത്തുന്നത്. ചെറു പൂരങ്ങള്‍ നഗരത്തിലെത്തിയാല്‍ ടെന്പിള് റോഡു വഴി തെക്കേ ഗോപുര കവാടം കടന്ന് പ്രദക്ഷിണമായി തിരുനക്കര തേവരുടെ സന്നിധിയിലെത്തി അഭിഷേകം നടത്തി പ്രസാദം സ്വീകരിക്കും. തിരുനക്കരയെ ദീപപ്രഭയാല്‍ പ്രകാശപൂരിതമാക്കുന്ന ദേശവിളക്കും ദര്‍ശന പ്രാധാന്യമുള്ള വലിയ വിളക്കും 22നും ഭക്തിസാന്ദ്രമായ പള്ളിവേട്ട 23നും നാടിനെ ആനന്ദലഹരിയിലാഴ്ത്തുന്ന…
Read Moreബസ് ജീവനക്കാരൻ പോലീസ് സ്റ്റേഷനിലും പിഎച്ച്സിയിലും അഴിഞ്ഞാടി! ഉദ്യോഗസ്ഥർക്ക് പരിക്ക്
തൊടുപുഴ: ബസ് ജീവനക്കാരൻ പോലീസ് സ്റ്റേഷനിലും പിഎച്ച്സിയിലും അഴിഞ്ഞാടി; രണ്ടു ഉദ്യോഗസ്ഥർക്ക് പരിക്ക്. എരുമേലി സ്വദേശി ഷാജി തോമസ് (അച്ചായി-47) ആണ് കരിങ്കുന്നം സ്റ്റേഷനിൽ ആക്രമണം അഴിച്ചുവിട്ടത്. എസ്ഐ ബൈജു പി. ബാബു, ഉദ്യോഗസ്ഥനായ അനീഷ് ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്. സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകളും പോലീസ് ജീപ്പിന്റെ ഗ്ലാസും തകർത്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്വകാര്യ ബസിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തത് ചോദ്യംചെയ്തതിന് അസഭ്യവർഷം നടത്തിയതിനാണ് ഇയാളെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പിടികൂടി പോലീസിനു കൈമാറിയത്. സ്റ്റേഷനിൽ എത്തിച്ചതോടെ ഇയാൾ അസഭ്യവർഷവും അക്രമവും നടത്തുകയായിരുന്നു. പിന്നീട് മെഡിക്കൽ പരിശോധനയ്ക്കായി സമീപത്തെ പിഎച്ച്സിയിൽ എത്തിച്ചപ്പോൾ ഇവിടെയും അക്രമാസക്തനായി. കസേരകൾ തകർക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. വൈദ്യപരിശോധനയിൽ മദ്യപിച്ചിരുന്നതായി കണ്ടെത്തി. പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ ജീപ്പിനുള്ളിൽ പോലീസ് ഉദ്യോഗസ്ഥനായ അനീഷ് ആന്റണിയുടെ പുറത്ത് കടിച്ചു…
Read Moreവെറുതേ കാട്ടുപോത്തിനെ സംശയിച്ചു ! സ്വകാര്യവ്യക്തിയുടെ കൂറ്റന്‍ പോത്തുകള്‍ നാട്ടിലിറങ്ങി നാട്ടുകാരെ പരിഭ്രാന്തിയിലാക്കി
നെടുങ്കണ്ടം: കൈലാസപ്പാറ മേഖലയില്‍ സ്വകാര്യവ്യക്തി അഴിച്ചുവിട്ടു വളര്‍ത്തിയിരുന്ന നാലു പോത്തുകള്‍ പ്രദേശംവിട്ട് പുറത്തുപോയി. കൂറ്റന്‍ പോത്തുകള്‍ നാട്ടിലിറങ്ങിയതോടെ ഇവ കാട്ടുപോത്താണെന്നു സംശയിച്ച നാട്ടുകാര്‍ പരിഭ്രാന്തിയിലായി. നെടുങ്കണ്ടം, മഞ്ഞപ്പാറ, കൈലാസപ്പാറ മേഖലകളില്‍ ഈ പോത്തുകള്‍ കൃഷിയിടത്തില്‍ എത്തിയതോടെ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തുടര്‍ന്നാണ് കൈലാസപ്പാറ മേഖലയില്‍നിന്നു വളർത്തുപോത്തുകള് ഉടമയെ വെട്ടിച്ചു കടന്നതായി വനംവകുപ്പിന് വിവരം ലഭിച്ചത്. നാലു പോത്തുകള്‍ പോയതില്‍ രണ്ടെണ്ണം ഉടമയുടെ അടുക്കല്‍ തിരിച്ചെത്തിയിരുന്നു. ബാക്കിയുള്ളവയാണ് നാട്ടുകാര്‍ക്കു ശല്യമായത്. ഇവയെ കണ്ടെത്തി തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് ഉടമയും ഉദ്യോഗസ്ഥരും.
Read Moreപ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഞീഴൂര്‍ സ്വദേശിക്ക് 25 വര്‍ഷം കഠിന തടവും പിഴയും
കടുത്തുരുത്തി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ ഞീഴൂര്‍ സ്വദേശിയ്ക്ക് 25 വര്‍ഷം കഠിന തടവും 70,000 രൂപ പിഴയും. ഞീഴൂര്‍ മരങ്ങോലില്‍ കരയില്‍ ചക്കരക്കുഴി എഴുപറയില്‍ മത്തായി (55)യെയാണ് കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി ടിറ്റി ജോര്‍ജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു വകുപ്പുകളിലായി രണ്ടര വര്‍ഷം കഠിന തടവും അനുഭവിക്കാന്‍ കോടതി വിധിച്ചു.2017 ജൂണ്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ മത്തായി ആണ്‍കുട്ടിയെ വീട്ടില്‍ ആരുമില്ലാത്ത സമയങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. 2017 ഏപ്രില്‍ ആറിനു കുട്ടിയുമായി വയനാട്ടിലേക്കു പ്രതി പോകുകയായിരുന്നു. വയനാട്ടിൽവച്ചു കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. ഇതു സംബന്ധിച്ചു മാതാപിതാക്കള്‍ പരാതിപ്പെടുകയും കടുത്തുരുത്തി എസ്ഐ ആയിരുന്നു കെ.പി. ടോംസണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റു ചെയ്തു കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. കേസ് പരിഗണിച്ച കോടതി…
Read Moreഅതാ നമ്പർ ഇല്ലാത്ത ഒരു ബൈക്ക്, പോലീസ് കൈ കാണിച്ച ഉടനെ ബൈക്ക് നിർത്തി, പക്ഷേ..! മെഡിക്കൽ സ്റ്റോറിൽനിന്നു ഗുളിക വാങ്ങി മറ്റൊരു പരിപാടി
മാന്നാർ: മെഡിക്കൽ സ്റ്റോറുകളിൽ നിന്നു ഗുളിക വാങ്ങി മയക്കുമരുന്ന് നിർമിക്കുന്ന ലോബിയിലെ പ്രധാനികൾ പിടിയിലായി. ഗുളികകളുമായി കാപ്പാ പ്രതി ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ജിതിൻ ലാൽ, അനന്ദു അരവിന്ദ് എന്നിവരാണ് മാന്നാർ പോലിസിന്റെ വലയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം മാന്നാർ പോലിസ് സംഘം ആലുമൂട് ജംഗ്ഷന് സമീപം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് നമ്പർ ഇല്ലാത്ത ഒരു ബൈക്ക് ശ്രദ്ധയിൽ പെട്ടത്. പോലീസ് കൈ കാണിച്ച ഉടനെ ബൈക്ക് നിർത്തിക്കുകയും ചെയ്തു. ബൈക്കിൽ വന്നവരിൽ സംശയം തോന്നിയതു കാരണം നടത്തിയ പരിശോധനയിലാണ് ഗുളികകൾ കണ്ടെത്തിയത്. ഡോക്ടറുടെ വ്യാജ കുറിപ്പ് ഉണ്ടാക്കിയാണ് പ്രതികൾ ഗുളികകൾ വാങ്ങുന്നത്. നൈട്രോസെപാം എന്ന പേരിലുള്ള ഗുളികയുടെ ഒൻപത് സ്ട്രിപ്പുകളിൽ നിന്ന് 86 ഗുളികകൾ പ്രതികളുടെ കയ്യിൽ നിന്ന് പോലിസ് പിടിച്ചെടുത്തു. ജില്ലയിലെ…
Read Moreഅഡ്മിറ്റ് ആകുന്ന രോഗികളുടെ ശ്രദ്ധയ്ക്ക്..! കോട്ടയം മെഡിക്കൽ കോളജില്‍ ഇനി സൗജന്യ ചികിത്സയില്ല
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്കു പോലും സൗജന്യ ചികിത്സകളും വിവിധ പരിശോധനകളും നിര്‍ത്തി. അതേസമയം, ഭരണ-പ്രതിപക്ഷ രാഷ്ട്രീയേ നേതാക്കൾക്കോ അവരുടെ ബന്ധുക്കൾക്കോ സ്കാനിംഗ് ഉള്‍പ്പെടെ മുഴുവന്‍ ചികിത്സകളും സൗജന്യമായി നൽകുന്പോഴാണു പാവപ്പെട്ടനു സൗജന്യചികിത്സ നിഷേധിക്കുന്നത്. പ്രതിമാസം 1500 രൂപയ്ക്കു മുകളിലുള്ള രോഗികള്‍ തറയില്‍ കിടന്നാല്‍പ്പോലും ഒരു ദിവസം 20 രൂപ കിടക്കയുടെ ഫീസ് നല്‍കണം. രോഗിയെ അഡ്മിറ്റ് ചെയ്യുന്ന കൗണ്ടറില്‍ എത്തിയാല്‍ രോഗിയുടെ കൂടെയെത്തുന്നയാള് ഒരു ഫോറം പൂരിപ്പിച്ച് നല്‍കണം. അതില്‍ കൊടുത്തിരിക്കുന്ന വരുമാനം തെറ്റാണെങ്കില്‍ വില്ലേജ് ഓഫീസര്‍ നല്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എങ്കില്‍ മാത്രമേ രോഗിയെ ഫീസിൽനിന്ന് ഒഴിവാക്കുകയുള്ളൂ. ഫീസ് വാങ്ങേണ്ടി വന്നാല്‍ അതിന്റെ ചുമതല അതത് വാര്‍ഡിലെ നഴ്സുമാര്‍ക്കാണ് . രോഗിക്കു നല്കിയ മരുന്നുകള്‍ കുത്തിവയ്പുകള്‍ എന്നിവയുടെ ഫീസ് നഴ്സ് രേഖപ്പെടുത്തി രോഗിയുടെ ബന്ധുവിനു നല്‍കണം ബന്ധു ആശുപത്രി വികസന…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? കാറിലെത്തിയ യുവാവ് വാങ്ങിയത് 4000 രൂപയുടെ ലോട്ടറി, പക്ഷേ…! മനസ്സുതകർന്ന് 93കാരി
കോട്ടയം: തൊണ്ണൂറ്റി മൂന്ന് വയസുള്ള ലോട്ടറി വില്‍പ്പനക്കാരിയെ വ്യാജ നോട്ട് നല്കി പറ്റിച്ച് നാലായിരം രൂപയുടെ ലോട്ടറി തട്ടിയെടുത്തു. കോട്ടയം മുണ്ടക്കയത്തിനടുത്ത് കുറുവാമൂഴിയില്‍ തട്ടിപ്പിന് ഇരയായ വയോധികയുടെ ജീവിത മാര്‍ഗം തന്നെ ഇതോടെ നിലച്ചു പോയി. മുണ്ടക്കയം സ്വദേശിനിയായ ദേവയാനിക്കാണ് 4000 രൂപയുടെ ലോട്ടറി നഷ്ടമായത്. 93വയസായ ഇവർ ലോട്ടറി വിറ്റാണ് വര്‍ഷങ്ങളായി ഉപജീവനം നടത്തുന്നത്. ഈ മാസം ആറാം തീയതിയാണ് കാറിലെത്തിയ ഒരു യുവാവ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകള്‍ നല്കിയ ശേഷം ദേവയാനിയമ്മയുടെ കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകളും ഒന്നിച്ച് വാങ്ങിയത്. മുഴുവന്‍ ലോട്ടറിയും വിറ്റതിന്റെ സന്തോഷത്തില്‍ വീട്ടിലേക്കു മടങ്ങും വഴിയാണ് ആ ചെറുപ്പക്കാരന് കൈമാറിയത് കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്റെ നോട്ടിനോട് സാദൃശ്യമുള്ള വെറും കടലാസാണെന്ന് ഈ പാവം തിരിച്ചറിഞ്ഞത്. തന്റെ കൊച്ചുമകന്റെ പ്രായമുളള ഒരു കുട്ടിയാണ് പറ്റിച്ചതെന്ന് മാത്രം ദേവയാനിയമ്മയ്ക്കറിയാം. ഭര്‍ത്താവും മക്കളും…
Read Moreകുടുംബവഴക്ക്; മകനെ ക്രൂരമായി മർദിച്ച് ആശുപത്രിയിലാക്കി; ആത്മഹത്യാ ഭീഷണിയുമായി മരത്തിനു മുകളില്‍ ഗൃഹനാഥൻ; ഒടുവിൽ…
ഇടുക്കി: കുടുംബവഴക്കിനെത്തുടര്‍ന്ന് മരത്തിനു മുകളില്‍ കയറി ഗൃഹനാഥന്റെ ആത്മഹത്യാഭീഷണി. നെടുങ്കണ്ടം അമ്പളിയമ്മാന് കാനം പടിഞ്ഞാറേമുറിയില് ചിന്നസാമിയാണ് ഇന്നു പുലര്‍ച്ചെ ആത്മഹത്യ ഭീഷണി ഉയര്‍ത്തി വലിയ കണിക്കൊന്ന മരത്തിനു മുകളില്‍ കയറിയത്. ഇന്നു രാവിലെ അഞ്ചരയോടെ ചിന്നസാമിയും മകനും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തില്‍ തലയ്ക്കു പരിക്കേറ്റ മകനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണ് രാവിലെ 6.30 ഓടെ ചിന്നസാമി മരത്തിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. കേള്‍വിശേഷി കുറവുള്ള വ്യക്തിയാണ് ചിന്നസാമി. ഫയര്‍ഫോഴ്സും പോലീസും സംഭവസ്ഥലത്ത് എത്തി. ഏറെ നേരത്തെ അനുനയത്തിനൊടുവില്‍ ഇയാള്‍ സ്വമേധയാ താഴെയിറങ്ങി. പിന്നീട് ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിന്നസാമിക്കെതിരേ നെടുങ്കണ്ടം പോലീസ് കേസെടുത്തു.
Read More