കോട്ടയം: തിരുവനന്തപുരത്തുനിന്ന് ന്യൂഡല്‍ഹിക്കു പുറപ്പെട്ട കേരള എക്സ്പ്രസ് ട്രെയനില്‍ പാറ്റശല്യം രൂക്ഷമാണെന്നു യാത്രക്കാരുടെ പരാതി. ഞായറാഴ്ച എറണാകുളത്തുനിന്നു കയറിയ കേരള എക്സപ്രസിന്റെ എസ്-2 സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചിലെ യാത്രക്കാരന് പോള്‍ വെള്ളാങ്കലാണ് തന്റെ അനുഭവം രാഷ് ട്രദീപികയോട് ഫോണില്‍ അറിയിച്ചത്. ഇതു സംബന്ധിച്ച പരാതി റെയില്‍വെ അധികൃതരെ അറിയിച്ചതായും പോള്‍ പറയുന്നു. ട്രെയിന്‍ പുറപ്പെടും മുന്‍പേ തന്റെ ബാഗിലും സീറ്റിനടിയില്‍ സൂക്ഷിച്ച ലഗേജിലും ഭക്ഷണപ്പൊതിയിലും പാറ്റകള്‍ തയറിപ്പറ്റി. തന്റെ ക്യാബിനിലെ മറ്റ് യാത്രക്കാരുടെയും അനുഭവവും ഇതുതന്നെയായിരുന്നു. യാത്രക്കാര്‍ ഇടയ്ക്ക് സീറ്റിനടിയിലെ ബാഗില്‍നിന്നു പാറ്റകളെ ഓടിക്കാന്‍ പാടുപെടുന്നത് കാണാമായിരുന്നു എന്ന് പോള്‍ പറയുന്നു. ഓരോ യാത്രയ്ക്കു ശേഷവും അണുവിമുക്തമാക്കിയെന്നുള്ള അറിയിപ്പ് കോച്ചുകളിൽ പതിക്കാറുണ്ടെങ്കിലും അനുഭവം മറിച്ചാണെന്നും യാത്രക്കാര്‍ പറയുന്നു. കോച്ചുകൾ കഴുകിവൃത്തിയാക്കാനും അണുവിമുക്തമാക്കാനും സ്വകാര്യ കമ്പനികളെയാണ് റെയില്‍വെ ആശ്രയിക്കുന്നത്. എന്നാല്‍ അവ കാര്യക്ഷമമല്ലെന്നാണു യാത്രക്കാരുടെ അനുഭവം.
Read MoreCategory: Kottayam
നട്ടെല്ലിന്റെ സ്കാനിംഗ് റിപ്പോര്‍ട്ടിനു പകരം നല്കിയതു തലയുടെ റിപ്പോര്‍ട്ട്; കോട്ടയം മെഡിക്കൽ കോളജിലെ താത്കാലിക ജീവനക്കാർക്കെതിരേ വ്യാപക പരാതി
ഗാന്ധിനഗര്‍ : കോട്ടയം മെഡിക്കല്‍ കോളജ് എംആര്‍ഐ സ്കാനിംഗ്, സിടി സ്കാനിംഗ് വിഭാഗങ്ങളില്‍ രോഗികള്‍ക്കു റിപ്പോര്‍ട്ടുകള്‍ മാറി നല്‍കുന്നതായി വ്യാപക പരാതി. പരാതിക്കാരിൽ അധികവും ആശുപത്രി ജീവനക്കാരായതിനാൽ പ്രശ്നം ഒതുക്കിത്തീര്‍ക്കുകയായിരുന്നു. അടുത്തിടെ പാലാ രാമപുരം സ്വദേശിയായ 60കാരന് നട്ടെല്ലിന്റെ എംആര്‍ഐ സ്കാനിംഗ് റിപ്പോർട്ടിനു പകരം നൽകിയതു മറ്റൊരു രോഗിയുടെ തലയുടെ സ്കാനിംഗ് റിപ്പോര്‍ട്ട്. പിന്നീട് റിപ്പോര്‍ട്ട് മാറ്റിവാങ്ങുകയായിരുന്നു. റിപ്പോര്‍ട്ട് വാങ്ങിയ രോഗിയുടെ ബന്ധു മെഡിക്കല്‍ കോളജ് ജീവനക്കാരനായതിനാല്‍ ആശുപത്രി അധികൃതര്‍ക്കു പരാതി നല്‍കിയില്ല. ഈ സംഭവത്തിന് ശേഷം ആശുപത്രിയിലെ മറ്റൊരു ജീവനക്കാരിക്കും ഭര്‍ത്താവിനും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായി. ജീവനക്കാരിയുടെ ഭര്‍ത്താവ് സിടി ആന്‍ജിയോഗ്രാം പരിശോധനയ്ക്കു വിധേയനായി. അവിടെനിന്നു ലഭിച്ചത് മറ്റൊരു രോഗിയുടെ പരിശോധനാ റിപ്പോര്‍ട്ട്. ജീവനക്കാരി വയറിന്റെ സ്കാനിംഗിനു (യുഎസ്ജി) വിധേയമായി ശേഷം ലഭിച്ച റിപ്പോര്‍ട്ടും മാറിപ്പോയിരുന്നു. ഗുരുതരമായ മൂന്നു സംഭവങ്ങള്‍ ഉണ്ടായിട്ടും ആശുപത്രി അധികൃതര്‍ക്ക് പരാതി…
Read Moreലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു; തെറിച്ചു വീണ യുവാവിന്റെ ദേഹത്ത്കൂടി ലോറി കയറിയിറങ്ങി
രാമപുരം: രണ്ടു സ്കൂട്ടറുകള് തമ്മില്‍ കൂട്ടിയിടിച്ച് തെറിച്ചുവീണ യാത്രക്കാരന്റെ മുകളിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം. രാമപുരം കൊണ്ടാട് മുതുവല്ലൂര്കുന്നേല് ജിസ്മോന് (ഉണ്ണി-40) ആണ് മരണമടഞ്ഞത്. ഇന്നലെ വൈകുന്നേരം 7.30ന് രാമപുരം-കൂത്താട്ടുകുളം റോഡില്‍ പാലവേലിക്ക് സമീപമാണ് അപകടം നടന്നത്. കൂത്താട്ടുകുളം ഭാഗത്തേക്കു പോകുകയായിരുന്നു ലോറി. ജിസ്മോന് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ലോറിയെ ഓവര്‍ട്ടേക്ക് ചെയ്ത് കയറിയപ്പോള്‍ രാമപുരം ഭാഗത്തേക്കു പോവുകയായിരുന്ന മറ്റൊരു സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങള്‍ കൂട്ടിയിടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് ജിസ്മോന് ലോറിയുടെ പിന്‍ചക്രങ്ങള്‍ക്ക് ഇടയിലേക്കു തെറിച്ചുവീണു. ജിസ്മോന് എറണാകുളത്ത് ഫിലിം പ്രൊഡക്ഷന്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. സംസ്കാരം പിന്നീട്. രാമപുരം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Read Moreഇതെന്താ ഇങ്ങനെ..!! നട്ടെല്ലിന്റെ സ്കാനിംഗ് റിപ്പോര്‍ട്ടിനു പകരം നല്കിയതു തലയുടെ റിപ്പോര്‍ട്ട്; സംഭവം കോട്ടയം മെഡിക്കല്‍ കോളജില്‍
ഗാന്ധിനഗര്‍ : കോട്ടയം മെഡിക്കല്‍ കോളജ് എംആര്‍ഐ സ്കാനിംഗ്, സിടി സ്കാനിംഗ് വിഭാഗങ്ങളില്‍ രോഗികള്‍ക്കു റിപ്പോര്‍ട്ടുകള്‍ മാറി നല്‍കുന്നതായി വ്യാപക പരാതി. പരാതിക്കാരിൽ അധികവും ആശുപത്രി ജീവനക്കാരായതിനാൽ പ്രശ്നം ഒതുക്കിത്തീര്‍ക്കുകയായിരുന്നു. അടുത്തിടെ പാലാ രാമപുരം സ്വദേശിയായ 60കാരന് നട്ടെല്ലിന്റെ എംആര്‍ഐ സ്കാനിംഗ് റിപ്പോർട്ടിനു പകരം നൽകിയതു മറ്റൊരു രോഗിയുടെ തലയുടെ സ്കാനിംഗ് റിപ്പോര്‍ട്ട്. പിന്നീട് റിപ്പോര്‍ട്ട് മാറ്റിവാങ്ങുകയായിരുന്നു. റിപ്പോര്‍ട്ട് വാങ്ങിയ രോഗിയുടെ ബന്ധു മെഡിക്കല്‍ കോളജ് ജീവനക്കാരനായതിനാല്‍ ആശുപത്രി അധികൃതര്‍ക്കു പരാതി നല്‍കിയില്ല. ഈ സംഭവത്തിന് ശേഷം ആശുപത്രിയിലെ മറ്റൊരു ജീവനക്കാരിക്കും ഭര്‍ത്താവിനും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായി. ജീവനക്കാരിയുടെ ഭര്‍ത്താവ് സിടി ആന്‍ജിയോഗ്രാം പരിശോധനയ്ക്കു വിധേയനായി. അവിടെനിന്നു ലഭിച്ചത് മറ്റൊരു രോഗിയുടെ പരിശോധനാ റിപ്പോര്‍ട്ട്. ജീവനക്കാരി വയറിന്റെ സ്കാനിംഗിനു (യുഎസ്ജി) വിധേയമായി ശേഷം ലഭിച്ച റിപ്പോര്‍ട്ടും മാറിപ്പോയിരുന്നു. ഗുരുതരമായ മൂന്നു സംഭവങ്ങള്‍ ഉണ്ടായിട്ടും ആശുപത്രി അധികൃതര്‍ക്ക് പരാതി…
Read Moreവാക്കുതർക്കത്തിനിടെ മകനെ കുത്തികൊലപ്പെടുത്താൻ ശ്രമം; വനത്തിലൊളിച്ച ഗോപാലനെ വലയിലാക്കി പോലീസ്
മുണ്ടക്കയം: മകനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. മ്ലാപ്പാറ കോരുത്തോട് മൂഴിക്കൽ ഭാഗത്ത് കുന്നേൽ വീട്ടിൽ രാമയ്യ എന്ന് വിളിക്കുന്ന ഗോപാലൻ (55) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. മ്ലാപ്പാറ കോരുത്തോട് ഇരുമ്പുകയം ഭാഗത്ത് ഇയാൾ മകനുമായി വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മകനെ കുത്തുകയുമായിരുന്നു. ഫെബ്രുവരി മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിനുശേഷം ഇയാൾ ഒളിവില്‍ പോയി. മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ചെയ്തു. ഇയാളെ അഴുതയാറിന്റെ പരിസരത്തുള്ള വനത്തിൽനിന്നു പിടികൂടുകയായിരുന്നു.മുണ്ടക്കയം സ്റ്റേഷൻ എസ്എച്ച്ഒ എ.എ. ഷൈൻ കുമാർ, എസ്ഐ കെ.ജി. മനോജ്, സിപിഒമാരായ ജോഷി എം. തോമസ്, റഫീഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്…
Read Moreകാർത്യായനിയമ്മയെ കടക്കെണിയിലാക്കിയ കള്ളൻ ഇവനാണ്; ലോട്ടറി വിൽപനക്കാരിയെ കബളിപ്പിച്ച് തട്ടിയെടുത്തത് 50 ടിക്കറ്റുകൾ
തൊടുപുഴ: ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തു. തൊടുപുഴ നഗരത്തിൽ ലോട്ടറി വിൽപ്പന നടത്തുന്ന പന്നിമറ്റം ഉറുന്പനാനിയ്ക്കൽ കാർത്യായനി കൃഷ്ണൻകുട്ടിയാണ് തട്ടിപ്പിനിരയായത്. ഇന്നലത്തെ കേരള സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ അന്‍പതോളം ലോട്ടറികളാണ് അജ്ഞാതൻ ഇവരിൽനിന്നു തട്ടിയെടുത്തത്. കടം വാങ്ങിയ പണം ഉപയോഗിച്ച് വിൽപ്പനയ്ക്കായി വാങ്ങിയ ലോട്ടറികളാണ് ഇയാൾ തന്ത്രപൂർവം തട്ടിയെടുത്തത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. തൊടുപുഴ ജ്യോതി ജംഗ്ഷനു സമീപത്തെ ജ്വല്ലറിക്കു സമീപം ലോട്ടറി വിൽപ്പന നടത്തുന്പോഴായിരുന്നു ഇയാൾ കാർത്യായനിയെ സമീപച്ച് ലോട്ടറി ആവശ്യപ്പെട്ടത്. നല്ല നന്പരുകൾ നോക്കിയെടുക്കാനായി ഇവരുടെ കൈവശം ഉണ്ടായിരുന്ന ലോട്ടറികൾ മുഴുവൻ ഇയാൾ വാങ്ങി. ഇത് നോക്കുന്നതിനിടെ ഒരു നാലക്ക നന്പർ പറഞ്ഞ ഇയാൾ കഴിഞ്ഞ ദിവസത്തെ ലോട്ടറിയുടെ ഫലത്തിൽ ഇതുണ്ടോയെന്ന് നോക്കാൻ ആവശ്യപ്പെട്ടു. കാർത്യായനി ലോട്ടറിയുടെ ഫലം നോക്കുന്നതിനിടെ ഇയാൾ കൈയിലുണ്ടായിരുന്ന പേപ്പറിനുള്ളിൽ കുറെ ലോട്ടറികൾ മാറ്റിയ…
Read Moreആറു വർഷം മാത്രം വ്യവസ്ഥ പാലിച്ച തണ്ണീർമുക്കം ബണ്ട്! ഇത്തവണ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ തുറക്കുന്നത് ഒരു മാസം മുമ്പേ…
കുമരകം: കുട്ടനാടൻ പാടശേഖരങ്ങളിൽ ഇരുപ്പുകൃഷി ചെയ്തു നെല്ലുത്പാദനം കൂട്ടുക എന്ന ലക്ഷ്യത്തോടെ നിർമിച്ചതാണ് തണ്ണീർമുക്കം ബണ്ട്. 1974ൽ ബണ്ട് നിർമിച്ചപ്പാേൾ ഡിസംബർ പകുതി മുതൽ മാർച്ച് 15 വരെയുള്ള മൂന്നു മാസം ബണ്ടിന്റെ ഷട്ടർ അടച്ചിട്ട് കടലിൽനിന്ന് ഉപ്പുവെള്ളം കയറുന്നതു തടയണമെന്നും ഒമ്പതു മാസം ഷട്ടർ തുറന്നു കിടക്കണമെന്നതുമായിരുന്നു വ്യവസ്ഥ. ബണ്ട് നിർമിച്ചിട്ട് 49 വർഷം പിന്നിട്ടപ്പാേൾ ആറു വർഷം മാത്രമാണ് വ്യവസ്ഥ പാലിച്ചു തുറന്നത്. പിന്നീട് ആറു മാസംവരെ ബണ്ട് അടഞ്ഞുതന്നെ കിടക്കുന്ന സ്ഥിതിയുമുണ്ടായി. ഇതു കുട്ടനാട്ടിലെ പരിസ്ഥിതിയെ സാരമായി ബാധിച്ചു. ഒഴുക്കു നിലച്ചതു മൂലം ജലാശയങ്ങൾ മാലിന്യവാഹിനികളായി. പോളയും മറ്റു ജലസസ്യങ്ങളും തിങ്ങിനിറഞ്ഞ് ജലഗതാഗതം തടസപ്പെട്ടു. മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞു. കാലാവസ്ഥ വ്യതിയാനം മൂലം കാർഷിക കലണ്ടർപ്രകാരം നെൽകൃഷി ഇറക്കാനാകാതെ വരുകയും കൊയ്ത്ത് വെെകുകയും ചെയ്തു. ഇതോടെ മാർച്ച് 15ന് ബണ്ട് തുറക്കുന്നതിനെ കർഷകർ…
Read Moreനവജാതശിശുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍; ജീവൻ നിലനിർത്തുന്നത് ഓക്സിജന്റെ സഹായത്താൽ
ഗാന്ധിനഗര്‍: പ്രസവശേഷം ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഓക്സിജന്റെ സഹായത്തോടെയാണു കുഞ്ഞിന്റെ ജീവന് നിലനിര്‍ത്തുന്നത്. 32 ആഴ്ച മാത്രം പ്രായമായ കുട്ടിക്ക് 1.300 ഗ്രാം തുക്കം മാത്രമേയുള്ളുവെന്നും ഐസിഎച്ച് സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ് പറഞ്ഞു. ചെങ്ങന്നൂര്‍ കോട്ട സ്വദേശിനിയാണു വീട്ടില്‍വച്ചു പ്രസവിച്ചശേഷം ശിശുവിനെ ശുചിമുറിയിലെ ബക്കറ്റില്‍ ഇട്ടത്. അതിനുശേഷം അമിത രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്നു ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടിനാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചേശേഷം യുവതി ഡോക്ടര്‍മാരോടു പറഞ്ഞതു പ്രസവശേഷം കുഞ്ഞു മരണപ്പെട്ടന്നതിനെത്തുടര്ന്ന് കുഴിച്ചിട്ടെന്നായിരുന്നു. കൂടെയുണ്ടായിരുന്ന മൂത്തമകന് പറഞ്ഞത് ശുചിമുറിയിലെ ബക്കറ്റില്‍ ഉണ്ടെന്നായിരുന്നു. ഉടന്‍തന്നെ ആശുപത്രി അധികൃതര്‍ പോലീസിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അധികൃതരെയും വിവരം അറിയിച്ചു. പോലീസില്‍ വിവരം ലഭിച്ച ഉടന്‍ എസ്എച്ച്ഒ വിപിന്റെ നേതൃത്വത്തിലുള്ള…
Read Moreഎങ്ങനെ മുതലാളിമാരാകാമെന്ന ചിന്ത; തൊഴിലുടമയുടെ ആധാരങ്ങളും ചെക്കും മോഷ്ടിച്ചു മുങ്ങി; ഒടുവിൽ പണിപാളി
ഇടുക്കി: തൊഴിലുടമയുടെ ആധാരങ്ങളും ചെക്ക് ലീഫുകളും മോഷ്ടിച്ച കേസില്‍ രണ്ടു പേര് പിടിയില്‍.കട്ടപ്പന പടികര ജോസഫിന്റെ ( അല്‍ഫോന്‍സാ ജോസഫ് ) തൊഴിലാളി ആയിരുന്ന കട്ടപ്പന ഇലവന്‍കുന്നില്‍ ജോബി ജോര്‍ജ് (30), തൂക്കുപാലം മേലാട്ട് പ്രവീണ്‍ ജോസ് എന്നിവരാണു പിടിയിലായത്. ജോസഫിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തുവന്നിരുന്ന ജോബി കോടികള്‍ വില വരുന്ന സ്ഥലങ്ങളുടെ ആധാരങ്ങളും ചെക്ക് ലീഫുകളും ഉള്‍പ്പെടെ മോഷ്ടിച്ചു കൊണ്ടുപോയി ഭീഷണിപ്പെടുത്തി വന്‍തുക തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ജോസഫ് നല്കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തില്‍ സിഐ വിശാല്‍ ജോണ്സണ്, എസ്ഐ മാരായ സജിമോന്‍ ജോസഫ്, ഷംസുദ്ദീന്, എസ്സിപിഒ മാരായ ഷിബു, പി.ജെ.സിനോജ്, ജോബിന് ജോസ് , സിപിഒ വി.കെ.അനീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രവീണ്‍ മുമ്പ് പുളിയന്മലയില്നിന്ന് ഏലയ്ക്ക സ്റ്റോര്‍ ജീവനക്കാരനെ…
Read Moreസാഹസികത ഇഷ്ടമാണോ? ഇങ്ങോട്ടുപോരൂ… അടിമുടി അണിഞ്ഞൊരുങ്ങി ഏകയം വെള്ളച്ചാട്ടം…
പെരുവന്താനം: പ്രകൃതി മനോഹാരിത തുളുമ്പിനിൽക്കുന്ന ഏകയം വെള്ളച്ചാട്ടം അടിമുടി അണിഞ്ഞൊരുങ്ങുന്നു. പെരുവന്താനം ടൗണിൽനിന്നു ആനച്ചാരി റൂട്ടിൽ അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ എകയം വെള്ളച്ചാട്ടത്തിനു സമീപമെത്താം. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ ആകർഷിക്കത്തക്ക വിധത്തിലുള്ള എല്ലാ ഘടകങ്ങളാലും സമ്പന്നമാണ് ഏകയം വെള്ളച്ചാട്ടം. കാടിന്റെ വശ്യതകാടിന്റെ വശ്യതയിൽനിന്നു പാറക്കെട്ടുകളിലുടെ ഒഴുകി ഇറങ്ങുന്ന വെള്ളച്ചാട്ടമാണ് മുഖ്യ ആകർഷണം. കാടിനുള്ളിലെ മലനിരകളില്‍നിന്നു ഒഴുകിയെത്തുന്ന ശുദ്ധമായ ജലം എഴുപതടിയോളം ഉയരത്തില്‍നിന്നു പാറക്കെട്ടിലൂടെ ശക്തിയായി താഴേക്കു പതിക്കുന്ന ദൃശ്യമാണ് ഇവിടെയുള്ളത്. കാലങ്ങളായുള്ള നീരൊഴുക്ക് ഇവിടെ പ്രകൃതിദത്തമായ വലിയ തടാകവും സൃഷ്ടിച്ചിട്ടുണ്ട്. ചുറ്റും വലിയ പാറക്കല്ലുകളാണ്. അത് അപകട സാധ്യത കൂട്ടുന്നുണ്ടെങ്കിലും സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് ഇഷ്ടപ്പെടുന്ന സ്ഥലമാകും ഏകയം. വെള്ളച്ചാട്ടത്തിന്റെ ശബ്ദവും കാടിന്റെ വശ്യതയും പൂർണതയിൽ ആസ്വാദിക്കുവാൻ നേരിട്ടെത്തുകതന്നെ വേണം. നിരവധി പദ്ധതികൾഏകയം വെള്ളച്ചാട്ടത്തിന്റെ മനോഹാരിത പുറംലോകം അറിയാൻ തുടങ്ങിയിട്ട് കഴിഞ്ഞ ഏതാനും വർഷങ്ങളേ ആയുള്ളൂ. ഇപ്പോൾ നിരവധി…
Read More