ഈരാറ്റുപേട്ട: കോട്ടയം മൂന്നിലവിൽ രണ്ടുവയസുകാരന്റെ തലയിൽ ചൂടുവെള്ളം ഒഴിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ഇടുക്കി മുണ്ടിയെരുമ സ്വദേശി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കുടുംബ വഴക്കിനെ തുടർന്നാണ് അനൂപ് കുട്ടിയുടെ തലയിൽ ചൂടുവെള്ളം ഒഴിച്ചത്. കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അപകടനില തരണം ചെയ്തതായും അധികൃതർ അറിയിച്ചു.
Read MoreCategory: Kottayam
കൃഷിയിടത്തിലേക്ക് പോയ സുമി രണ്ടു മണിക്കൂറിനു ശേഷവും തിരിച്ചെത്തിയില്ല, ഒടുവില്‍..! യുവതിയെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
നെടുങ്കണ്ടം: യുവതിയെ പുരയിടത്തിലെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കന്പംമെട്ട് ചെന്നാക്കുളം പടിയറമാവ് സുനിലിന്റെ ഭാര്യ സുമി(36) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കൃഷിയിടത്തിലേക്ക് പോയ സുമിയെ കാണാതാകുകയായിരുന്നു. ഉച്ചകഴിഞ്ഞ് ഒന്നോടെ മകളുമൊത്ത് സുമി സ്വന്തം കൃഷിയിടത്തിലേക്ക് പോയിരുന്നു. പിന്നീട് മകളെ തിരിച്ച് വീട്ടിലേക്ക് അയച്ചു. രണ്ടു മണിക്കൂറിനു ശേഷവും സുമി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരേക്കറോളം സ്ഥലമുള്ള ഇവര്‍ കൃഷി ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച വലിയ കുളത്തിന്റെ അടിത്തട്ടിലായാണ് മൃതദേഹം കണ്ടെത്തിയത്. 30,000 ലിറ്ററോളം വെള്ളം കൊള്ളുന്നതാണ് കുളം. ജലം പൂര്‍ണമായും പമ്പ് ചെയ്തു വറ്റിച്ച ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്കാരം ഇന്ന്. മക്കൾ: നയന, നന്ദന, നമിത. കമ്പംമെട്ട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Read Moreകൈക്കൂലി, ഏജന്റുമാർ മുഖേന ! കാഞ്ഞിരപ്പള്ളിയിലെ നാല് മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കോട്ടയം: കൈക്കൂലി കേസിൽ കാഞ്ഞിരപ്പള്ളിയിലെ നാല് മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കാഞ്ഞിരപ്പള്ളി സബ് റീജീയണൽ ട്രാൻസ്പോർട്ട് ഓഫിൽ ജോലി ചെയ്തിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കും ഉൾപ്പെടെയാണ് സസ്പെൻഷൻ. ആർടിഒ ഓഫീസ് ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ 2021 സെപ്റ്റംബർ 14ന് വിജിലൻസ് പൊൻകുന്നം ആർടി ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് എംവിഐ എസ്. അരവിന്ദ്, എഎംവിഐ പി.എസ്. ശ്രീജിത്ത് എന്നിവരെ പിടികൂടിയത്. ഇതോടൊപ്പം ഓഫീസിൽ നടത്തിയ പരിശോധനയിൽ ഓഫീസ് ജീവനക്കാരായ അന്നത്തെ സീനിയർ ക്ലർക്ക് ടിജോ ഫ്രാൻസിസ്, നിലവിലെ സീനിയർ ക്ലർക്ക് സുൽഫത്ത് എന്നിവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവരുടെ പേരിൽ ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങിയത് കണ്ടെടുത്തിരുന്നു. ഗതാഗത വകുപ്പിനു വേണ്ടി ട്രാൻസ്പോർട്ട് കമ്മീഷണറായ ബിജു പ്രഭാകറാണ് ഇവരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയിരിക്കുന്നത്.
Read Moreതട്ടിക്കൊണ്ടുപോകലിനു പിന്നില്‍ ഗുണ്ടാസംഘം! മര്‍ദനം വീഡിയോആവശ്യപ്പെട്ട്, പരാതിയില്ലാതെ ബാബുക്കുട്ടന്; യുവാവിന്റെ മൊഴി ദുരൂഹത വര്‍ധിപ്പിക്കുന്നു
പത്തനംതിട്ട: മലയാലപ്പുഴ വെട്ടൂരില്‍ നിന്നു തട്ടിക്കൊണ്ടുപോയ യുവാവിനെ പിറ്റേന്നു പുലര്‍ച്ചെ കാലടിയില്‍ ഇറക്കിവിട്ട സംഭവത്തിനു പിന്നിലെ ഗുണ്ടാസംഘത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളില്ല. ഇവരെ കണ്ടെത്താന്‍ ശ്രമം നടക്കുന്നതായി പോലീസ് പറയുമ്പോഴും തനിക്ക് പരാതിയില്ലെന്നു പറഞ്ഞ തട്ടിക്കൊണ്ടുപോകലിന് ഇരയായ യുവാവിന്റെ മൊഴി ദുരൂഹത വര്‍ധിപ്പിക്കുന്നു. കുമ്പഴ വെട്ടൂര്‍ ചാങ്ങിയല് ബാബുക്കുട്ടനെ (അജേഷ് കുമാര്‍, 38)യാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.40ന് വീട്ടില്‍ നിന്നും ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകലിനു പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ഡല്‍ഹി വ്യവസായിയായ മലയാലപ്പുഴ സ്വദേശിയുടെ ക്വട്ടേഷനാണെന്ന സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. ബാബുക്കുട്ടന്റെ കൈവശമുണ്ടെന്നു സംശയിക്കുന്ന വീഡിയോ ദൃശ്യം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറിയതെന്ന സംശയവുമുണ്ട്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് ഇയാള്‍ തയാറാകാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു. കട്ട നിര്‍മാണ കമ്പനി ഉടമയും വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റുമാണ് ബാബുക്കുട്ടന്. വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ എത്തിയ അഞ്ചംഗ സംഘം ബാബുക്കുട്ടനെ…
Read Moreപ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി! നിർബന്ധിച്ച് പ്രണയം സമ്മതിപ്പിക്കണം; ലക്ഷ്യംപാളി, രണ്ടുപേർ അറസ്റ്റിൽ; സംഭവം കോട്ടയത്ത്
കോട്ടയത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂര്‍ കാനം നെട്ടംപ്ലാക്കൽ വീട്ടിൽ തങ്കപ്പൻ മകൻ അനന്തു.എന്‍.എസ് (19), പീരുമേട് പള്ളിക്കുന്ന് ഭാഗത്ത് സതീഷ് ഭവനം വീട്ടിൽ ജയകുമാര്‍ മകൻ പ്രവീൺ കുമാര്‍ (19)എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ഇന്നലെ കോട്ടയം സി.എം.എസ് കോളേജിന് പുറകുവശത്തുള്ള റോഡിലൂടെ നടന്നുവരികയായിരുന്ന പെൺകുട്ടിയെ ബലംപ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും ശക്തമായ വാഹന പരിശോധന നടത്താൻ നിർദ്ദേശം നൽകുകയും, തുടർന്ന് പോലീസ് സംഘം നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി ശക്തമായ വാഹന പരിശോധന നടത്തുകയും ഇരുവരെയും വാഹനവുമായി നിമിഷങ്ങൾക്കകം അയ്മനം പൂന്ത്രക്കാവിൽ വച്ച് പിടികൂടുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.ഐ ശ്രീജിത്ത്,ബിനു ആർ നായർ, സി.പി.ഓ ഷൈൻ…
Read Moreഇവന് ആള് ചില്ലറക്കാരനല്ല! ചെം ചെവിയൻ ആമ വലയിൽ കുടുങ്ങി; ഇവന്റെ സാന്നിധ്യം ജലാശയത്തില്‍ ഉണ്ടായാല്‍ സംഭവിക്കുന്നത്…
കുടയത്തൂർ: മീൻ പിടിക്കാൻ മലങ്കര ജലാശയത്തിൽ കെട്ടിയിരുന്ന വലയിൽ ചെം ചെവിയൻ ആമ കുടുങ്ങി. കുടയത്തൂർ വടക്കേതിൽ ജോയ്സ് കെട്ടിയിട്ടിരുന്ന വലയിലാണ് ചെം ചെവിയൻ ആമ കുടുങ്ങിയത്. ഇന്നലെ രാവിലെ വല അഴിച്ചപ്പോഴാണ് വലയിൽ കുടുങ്ങിയ നിലയിൽ ആമയെ കണ്ടത്. ജലാശയങ്ങളിൽ അപൂർവമായി കണ്ടുവരുന്നതാണ് ചെം ചെവിയൻ ആമ. ഇത് ചെറുമീനുകളെ തിന്നുനശിപ്പിക്കുന്ന വിഭാഗത്തിൽപ്പെട്ടതാണ്. ഇവയുടെ സാന്നിധ്യം ജലാശയത്തിലെ മീനിന്റെ അളവിനെ കുറയ്ക്കാൻ ഇടയാക്കുമെന്നാണ് പറയുന്നത്. വലയിൽ കുടുങ്ങിയ ചെം ചെവിയൻ ആമയെ വനംവകുപ്പ് അധികൃതർക്കു കൈമാറി.
Read Moreമിടുമിടുക്കി! രണ്ടു വയസിനുള്ളിൽ ഏവരെയും അതിശയിപ്പിച്ചു; കരസ്ഥമാക്കിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും കലാംസ് വേൾഡ് റിക്കാർഡും
എരുമേലി: രണ്ടു വയസിനുള്ളിൽ ഏവരെയും അതിശയിപ്പിച്ചുകൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും കലാംസ് വേൾഡ് റിക്കാർഡും കരസ്ഥമാക്കിയിരിക്കുകയാണ് ചേനപ്പാടി മറ്റേന്നാൽ വീട്ടിൽ മഹേഷിന്റെയും ഗ്രീഷ്മയുടെയും മകൾ ശ്രേയ എം. നായർ എന്ന കൊച്ചുമിടുക്കി. ഡിസംബർ 28ന് രണ്ടാം പിറന്നാൾ ആഘോഷിച്ച ശ്രേയമോൾ എക്സ്ട്രാ ഓർഡിനറി ഗ്രാസ്പിംഗ് പവർ ജീനിയസ് കിഡ് എന്ന കലാംസ് വേൾഡ് റിക്കാർഡും ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡുമാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഏറ്റവും ചെറിയ പ്രായത്തിൽ വിവിധങ്ങളായ 250ൽ അധികം വിവരങ്ങൾ ഹൃദ്യസ്ഥം ആക്കി, അവ ഉത്തരങ്ങളായി ചുറുചുറുക്കോടെ പറഞ്ഞതിനാണ് അവാർഡ്. വളർത്തു മൃഗങ്ങൾ, വന്യജീവികൾ, പക്ഷികൾ, പഴങ്ങൾ, അരുമ മൃഗങ്ങൾ, വാഹനങ്ങൾ, പച്ചക്കറികൾ, മത്സ്യങ്ങൾ, ജീവികളുടെ ശബ്ദങ്ങൾ തുടങ്ങി 250ൽ അധികം വാക്കുകളും പേരുകളും ശബ്ദങ്ങളും ശ്രേയമോൾ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. പിതാവ് മഹേഷ് എസ്. നായർ ഒമാനിൽ ജോലി ചെയ്യുന്നു. മാതാവ് ഗ്രീഷ്മയും…
Read Moreമൂന്നാറിലേക്ക് പോയ വിനോദയാത്ര, ഒടുവില്‍..! നവദമ്പതികളുടെ ബൈക്ക് മറിഞ്ഞു; യുവാവ് മരിച്ചു
ഇടുക്കി: ചെമ്മണ്ണാറിൽ നവദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഫോർട്ട് കൊച്ചി സ്വദേശി സെൻസ്റ്റെൻ വിൽഫ്രഡ്(35) ആണ് മരിച്ചത്. ഭാര്യ മേരി സഞ്ജുവിന്(28) ഗുരുതരമായി പരിക്കേറ്റു. മൂന്നാറിലേക്ക് വിനോദയാത്ര പോയ ദമ്പതികളുടെ ബൈക്ക്, ചെമ്മണ്ണാർ ഗ്യാപ് റോഡിൽ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു. റോഡിലെ ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായിയാണ് ബൈക്ക് മറിഞ്ഞത്. അപകടം നടന്നയുടൻ ഇരുവരെയും നാട്ടുകാർ അടിമാലി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സെൻസ്റ്റെന്റെ ജീവൻ രക്ഷിക്കാനായില്ല.
Read Moreമഹാസംഗമവുമായി കേരള കോണ്‍ഗ്രസ്-എം; പങ്കെടുക്കുന്നത് 14 ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകർ
കോട്ടയം: യുവാക്കളെയും കര്‍ഷകരെയും സംഘടിപ്പിച്ച് പാര്‍ട്ടിയുടെ കരുത്തു കാട്ടാന്‍ കേരള കോണ്‍ഗ്രസ്-എം. ഇതിന്റെ ഭാഗമായി മാര്‍ച്ച് രണ്ട് മുതൽ അഞ്ചുവരെ തിരുനക്കര മൈതാനത്ത് അധ്വാനവര്‍ഗ യുവസംഗമം എന്ന പേരില്‍ യൂത്ത് ഫ്രണ്ട്-എം യുവജന സമ്മേളനം നടക്കും. സെമി കേഡര്‍ പാര്‍ട്ടിയായി മാറുന്നതിന്റെ ഭാഗമായിട്ടാണ് 14 ജില്ലകളില്‍ നിന്നു പ്രവര്‍ത്തകർ പങ്കെടുക്കുന്ന മഹാസംഗമം.കെ.എം. മാണിയുടെ അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ യുവാക്കളെ കൂടുതല്‍ കര്മശേഷിയുള്ളവരാക്കുന്നതിന്റെ ഭാഗമായിട്ടും കാര്‍ഷികമേഖലയിലേക്കും സംരംഭകത്വത്തിലേക്കും യുവാക്കളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുമുള്ള യുവജന സംഗമത്തിന് അധ്വാനവര്‍ഗ യുവസംഗമം എന്നാണു പേരിട്ടിരിക്കുന്നത്. യുവസംഗമം പാര്‍ട്ടിയുടെ യുവജന പ്രസ്ഥാനത്തിന്റെ കരുത്തുകാട്ടുന്നതായിരിക്കുമെന്ന് യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് റോണി മാത്യു രാഷ് ട്രദീപികയോടു പറഞ്ഞു. എന്റെ നാട്, എന്റെ തൊഴില്‍, എന്റെ അഭിമാനം എന്നു പേരിട്ടിരിക്കുന്ന യുവജന സമ്മേളനത്തിന് രണ്ടിനു വൈകിട്ട് 1964ല്‍ കേരള കോണ്‍ഗ്രസ് രൂപീകൃതമായ തിരുനക്കര മൈതാത്ത് പതാക…
Read Moreവലയിൽ കുടുങ്ങിയ പെരുന്പാന്പിനു ശസ്ത്രക്രിയ! പിടികൂടിയ പാമ്പിന് പന്ത്രണ്ടരക്കിലോ ഭാരവും എട്ടടി നീളവും
ചങ്ങനാശേരി: മീൻവലയിൽ കയറി പരിക്കേറ്റ പെരുന്പാന്പിനു ഇൻജക്ഷനും ശസ്ത്രക്രിയയും. വാഴപ്പള്ളി ക്ഷേത്രത്തിനു സമീപമുള്ള പാടശേഖരത്തിലെ മീന്‍ വലയിലാണ് ഇന്നലെ പെരുമ്പാമ്പ് കുടുങ്ങിയത്. ഇന്നലെ രാവിലെയാണ് വലയില്‍ കുടുങ്ങിയ നിലയില്‍ പെരുമ്പാമ്പിനെ നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പെരുമ്പാമ്പിനെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സ്നേക്ക് റെസ്ക്യൂ ടീം എത്തി രക്ഷപ്പെടുത്തി. മുറിവേറ്റ പാമ്പിനെ ഫോറസ്റ്റ് വിഭാഗത്തിന്റെ അനുമതിയോടെ കോട്ടയം കോടിമതയിലെ വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ചു ശസ്ത്രക്രിയ അടക്കമുള്ള ചികിത്സ നല്കിയ ശേഷം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കു കൈമാറി. പിടികൂടിയ പാമ്പിന് ഏകദേശം പന്ത്രണ്ടരക്കിലോ ഭാരവും എട്ടടി നീളവും ഉണ്ട്. സ്നേക്ക് റെസ്ക്യൂ ടീമിലുള്ള വിഷ്ണു മാടപ്പള്ളി, കോട്ടയം കണ്ട്രോള് റൂമിലെ സിവില്‍ പോലീസ് ഓഫീസറും ടീമംഗവുമായ മുഹമ്മദ് ഷെഫിന് എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിനെ വലയില്‍നിന്നു രക്ഷപ്പെടുത്തിയത്.
Read More