വൈ​ക്കത്ത് ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ​യും പി​താ​വി​നെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കോ​ട്ട​യം: വൈ​ക്കം അ​യ്യ​ർ​കു​ള​ങ്ങ​ര​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ​യും പി​താ​വി​നെ​യും വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജോ​ർ​ജ് ജോ​സ​ഫ്(72), ജി​ൻ​സി(30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ജോ​ർ​ജ് ജോ​സ​ഫി​നെ വീ​ടി​നെ സ​മീ​പ​ത്തു​ള്ള തൊ​ഴു​ത്തി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജി​ൻ​സി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ മു​റി​ക്കു​ള്ളി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

പി​താ​വി​ന്‍റെ​യും ര​ണ്ടാ​ന​മ്മ​യു​ടെ​യും ക്രൂ​ര​മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ  ഷെ​ഫീ​ക്കി​ന്‍റെ പോ​റ്റ​മ്മ  രാ​ഗി​ണി​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി

തൊ​ടു​പു​ഴ: പി​താ​വി​ന്‍റെ​യും ര​ണ്ടാ​ന​മ്മ​യു​ടെ​യും ക്രൂ​ര​മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ കു​മ​ളി സ്വ​ദേ​ശി ഷെ​ഫീ​ക്കി​നെ സം​ര​ക്ഷി​ക്കു​ന്ന വാ​ഗ​മ​ണ്‍ കോ​ലാ​ഹ​ല​മേ​ട് സ്വ​ദേ​ശി​നി രാ​ഗി​ണി​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി ഉ​റ​പ്പാ​ക്കി ഉ​ത്ത​ര​വി​റ​ങ്ങി. ജി​ല്ല​യി​ല്‍ വ​നി​താ​ശി​ശു​ക്ഷേ​മ​വ​കു​പ്പി​ല്‍ ആ​ദ്യം ഒ​ഴി​വു വ​രു​ന്ന അ​റ്റ​ന്‍​ഡ​ര്‍ ത​സ്തി​ക​യി​ല്‍ രാ​ഗി​ണി​ക്കു നി​യ​മ​നം ല​ഭി​ക്കും. എ​ന്നാ​ല്‍ ഇ​പ്പോ​ഴും പ​ര​സ​ഹാ​യ​മി​ല്ലാ​തെ കി​ട​ക്ക​യി​ല്‍ നി​ന്നു​പോ​ലും എ​ഴു​ന്നേ​ൽ​ക്കാ​ന്‍ ക​ഴി​യാ​ത്ത ഷെ​ഫീ​ക്കി​നെ വി​ട്ടു​മാ​റി നി​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നാ​ണ് രാ​ഗി​ണി പ​റ​യു​ന്ന​ത്. പ​ത്തു വ​ര്‍​ഷ​മാ​യി രാ​ഗി​ണി​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് ഷെ​ഫീ​ക്ക് ക​ഴി​യു​ന്ന​ത്. തൊ​ടു​പു​ഴ അ​ല്‍ അ​സ്ഹ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജാ​ണ് രാ​ഗി​ണി​യു​ടെ​യും ഷെ​ഫീ​ക്കി​ന്‍റെ​യും സം​ര​ക്ഷ​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. 2013-ജൂ​ലൈ 15നാ​ണ് പി​താ​വി​ന്‍റെ​യും ര​ണ്ടാ​ന​മ്മ​യു​ടെ​യും ക്രൂ​ര​മ​ര്‍​ദ​ന​ത്തി​ന് ഷെ​ഫീ​ക്ക് ഇ​ര​യാ​കു​ന്ന​ത്. മൃ​ത​പ്രാ​യ​നാ​യ നി​ല​യി​ലാ​ണ് നാ​ലു വ​യ​സു​കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പി​ന്നീ​ട്, വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി വെ​ല്ലൂ​ര്‍ ക്രി​സ്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച ഷെ​ഫീ​ക്ക് സാ​വാ​ധാ​നം ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, അ​ങ്ക​ണ​വാ​ടി​യി​ല്‍ ഹെ​ല്‍​പ്പ​റാ​യി ജോ​ലി നോ​ക്കി​യി​രു​ന്ന രാ​ഗി​ണി ഷെ​ഫീ​ക്കി​ന്‍റെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. 2015-ലാ​ണ് രാ​ഗി​ണി​ക്ക്…

Read More

ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ  കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം; അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബൈ​ക്ക് ര​ണ്ടാ​യി ഒ​ടി​ഞ്ഞു

ചി​ങ്ങ​വ​നം: ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. കോ​ട്ട​യം കി​ളി​രൂ​ര്‍ എ​സ്എ​ന്‍​ഡി​പി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ചെ​ങ്ങ​ളം സൗ​ത്ത് വാ​ഴ​ക്കൂ​ട്ട​ത്തി​ല്‍ അ​നീ​ഷ് ആ​ര്‍. ച​ന്ദ്ര​ന്‍റെ മ​ക​ന്‍ അ​ര​വി​ന്ദ് ആ​ര്‍. അ​നീ​ഷ് (20) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നു എം​സി റോ​ഡി​ല്‍ നാ​ട്ട​കം മ​റി​യ​പ്പ​ള്ളി​ക്കും വി​ല്ലേ​ജ് ഓ​ഫീ​സി​നും മ​ധ്യേ​യു​ള്ള ഇ​റ​ക്ക​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു​നി​ന്നു കോ​ട്ട​യ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കും എ​തി​ര്‍​ദി​ശ​യി​ലെ​ത്തി​യ ഐ​ഷ​ര്‍ ലോ​റി​യും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് അ​ര​വി​ന്ദ് ത​ല​യി​ടി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. ചാ​ലു​കു​ന്നി​ല്‍ സ​ഹോ​ദ​രി ല​ക്ഷ്മി​യെ ട്യൂ​ഷ​ന് കൊ​ണ്ടാ​ക്കി​യ​ശേ​ഷം അ​ര​വി​ന്ദ് പ​ള്ള​ത്തി​ന് പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​തു​ട​ര്‍​ന്ന് അ​ര​വി​ന്ദി​ന്‍റെ മൃ​ത​ദേ​ഹം എം​സി റോ​ഡി​ല്‍​ത്ത​ന്നെ കി​ട​ക്കു​ക​യാ​യി​രു​ന്നു. ചി​ങ്ങ​വ​നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി 108 ആം​ബു​ല​ന്‍​സ് വ​രു​ത്തി​യാ​ണ് മൃ​ത​ദേ​ഹം കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് റോ​ഡി​ല്‍ കൂ​ടി​ക്കി​ട​ന്ന…

Read More

കോ​ട്ട​യ​ത്ത് കി​ണ​റ്റി​ൽ  തി​ര​യി​ള​ക്കം: നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്തി​യി​ൽ;  അന്വേഷണത്തിൽ കണ്ടെത്തിയ കാരണം ഞെട്ടിക്കുന്നത്

കോ​ട്ട​യം: കി​ണ​റ്റി​ൽ നി​ന്നു തി​ര​യി​ള​ക്ക​വും പു​ക​യും വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും പ​രി​ഭ്രാ​ന്തി​യി​ൽ. കോ​ട്ട​യ​ത്തി​നു സ​മീ​പം വാ​രി​ശേ​രി​യി​ൽ കു​ഴി​ക്കാ​ട്ടി​ൽ ടി​ന്‍റോ ജോ​സ​ഫി​ന്‍റെ വീ​ടി​ന്‍റെ മു​റ്റ​ത്തെ കി​ണ​റ്റി​ലാ​ണ് ഇ​ന്ന​ലെ മു​ത​ൽ തി​രി​യ​ളി​ക്കം ക​ണ്ട​ത്. ഇ​ന്നു രാ​വി​ലെ തി​ര​യി​ള​ക്ക​വും പു​ക​യും ഉ​യ​രു​ന്ന​തു ക​ണ്ട് ആ​ളു​ക​ൾ ത​ടി​ച്ചു കൂ​ടി. ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സും ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ബി​ജു എ​സ്. കു​മാ​റും സ്ഥ​ല​ത്തെ​ത്തി. പ​രി​ശോ​ധ​ന​യി​ൽ കി​ണ​റ്റി​നു​ള്ളി​ൽ ഒ​രു മോ​ട്ടോ​ർ ഉ​ണ്ടെ​ന്നും നി​ല​വി​ലെ മോ​ട്ടോ​റി​ന്‍റെ ക​ണ​ക്ഷ​നി​ൽ നി​ന്ന് ഈ ​മോ​ട്ടോ​റി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി മോ​ട്ടോ​ർ ചൂ​ടാ​യി വെ​ള്ളം തി​ള​ച്ച​താ​ണെ​ന്നാ​ണ് നി​ഗ​മ​നം. കി​ണ​റ്റി​ൽ നി​ന്നു വെ​ള്ളം എ​ടു​ക്കു​ന്ന സ​മീ​പ​ത്തെ വീ​ട്ടി​ൽ നി​ന്നു​മു​ള്ള ക​ണ​ക്ഷ​ൻ ഓ​ഫാ​ക്കി​യ​പ്പോ​ൾ തി​ര​യി​ള​ക്കം നി​ന്നു. സം​ഭ​വം അ​റി​ഞ്ഞ് നി​ര​വ​ധി​യാ​ളു​ക​ൾ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

Read More

ന​​ഷ്ട​​പ്പെ​​ട്ട 30 മൊ​​ബൈ​​ല്‍ ഫോ​​ണു​​ക​​ള്‍ ക​​ണ്ടെ​​ത്തി ന​​ല്‍​കി സൈ​​ബ​​ര്‍ പോ​​ലീ​​സ്; മോഷണ മുതൽ വാങ്ങി വിൽക്കുന്ന കടക്കാർക്കെതിരെ നടപടിയെന്ന് പോലീസ്

കോ​​ട്ട​​യം: ക​​ഴി​​ഞ്ഞ എ​​ട്ടു മാ​​സ​​ത്തി​​നി​​ട​​യി​​ല്‍ ജി​​ല്ല​​യി​​ല്‍​നി​​ന്നു കാ​​ണാ​​താ​​യ മു​​പ്പ​​ത് മൊ​​ബൈ​​ല്‍ ഫോ​​ണു​​ക​​ള്‍ ക​​ണ്ടെ​​ത്തി ഉ​​ട​​മ​​സ്ഥ​​ര്‍​ക്ക് തി​​രി​​കെ ന​​ല്‍​കി കോ​​ട്ട​​യം സൈ​​ബ​​ര്‍ പോ​​ലീ​​സ്. ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ര്‍​ത്തി​​ക് ന​​ഷ്ട​​പ്പെ​​ട്ട​​വ​​രു​​ടെ മൊ​​ബൈ​​ല്‍ ഫോ​​ണു​​ക​​ള്‍ തി​​രി​​കെ ന​​ല്‍​കി. പാ​​ല​​ക്കാ​​ട് മു​​ത​​ല്‍ തി​​രു​​നെ​​ല്‍​വേ​​ലി വ​​രെ​​യു​​ള്ള 30 പേ​​രു​​ടെ മൊ​​ബൈ​​ല്‍ ഫോ​​ണു​​ക​​ളാ​​ണ് തി​​രി​​കെ ന​​ല്‍​കി​​യ​​ത്. കോ​​ട്ട​​യം സൈ​​ബ​​ര്‍ പോ​​ലീ​​സ് നി​​ര​​ന്ത​​ര​​മാ​​യി ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​ക​​ള്‍​ക്ക് ഒ​​ടു​​വി​​ലാ​​ണ് ഫോ​​ണു​​ക​​ള്‍ ക​​ണ്ടെ​​ത്തി​​യ​​ത്. മൊ​​ബൈ​​ല്‍ മോ​​ഷ്ടാ​​ക്ക​​ള്‍ ഇ​​ത്ത​​രം മൊ​​ബൈ​​ലു​​ക​​ള്‍ മോ​​ഷ​​ണ​​ശേ​​ഷം വി​​ല്‍​ക്കു​​ക​​യാ​​ണ് പ​​തി​​വ്. ഇ​​ത്ത​​ര​​ത്തി​​ല്‍ മോ​​ഷ്ടി​​ക്ക​​പ്പെ​​ടു​​ന്ന ഫോ​​ണു​​ക​​ള്‍ നി​​സാ​​ര വി​​ല​​യ്ക്ക് വാ​​ങ്ങി ക​​ട​​യി​​ല്‍ വി​​ല്പ​​ന ന​​ട​​ത്തു​​ന്ന ക​​ട​​യു​​ട​​മ​​ക​​ള്‍​ക്കെ​​തി​​രെ​​യും ശ​​ക്ത​​മാ​​യ നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് കെ. ​​കാ​​ര്‍​ത്തി​​ക് പ​​റ​​ഞ്ഞു. ജി​​ല്ലാ ക്രൈം​​ബ്രാ​​ഞ്ച് ഡി​​വൈ​​എ​​സ്പി ടി.​​എം. വ​​ര്‍​ഗീ​​സ്, സൈ​​ബ​​ര്‍ സ്റ്റേ​​ഷ​​ന്‍ എ​​സ്എ​​ച്ച്ഒ വി.​​ആ​​ര്‍. ജ​​ഗ​​ദീ​​ഷ്, എ​​സ്‌​​ഐ പി.​​എ​​ന്‍. ജ​​യ​​ച​​ന്ദ്ര​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Read More

ഭീ​​തി ഒ​​ഴി​​യാ​​തെ ടി​​ആ​​ർ ആ​​ൻ​​ഡ് ടി ​​എ​​സ്റ്റേ​​റ്റ്; പോ​​യ​​തി​​ലും വേ​​ഗ​​ത്തി​​ൽ  ജനവാസമേഖലയിൽ തി​​രി​​ച്ചി​​റ​​ങ്ങി കാ​​ട്ടാ​​ന​​ക്കൂ​​ട്ടം

മു​​ണ്ട​​ക്ക​​യം ഈ​​സ്റ്റ്: കാ​​ടു​​ക​​യ​​റ്റി​​യ കാ​​ട്ടാ​​ന​​ക്കൂ​​ട്ടം പോ​​യ​​തി​​ലും വേ​​ഗ​​ത്തി​​ൽ ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ൽ തി​​രി​​ച്ചെ​​ത്തി. പെ​​രു​​വ​​ന്താ​​നം പ​​ഞ്ചാ​​യ​​ത്തി​​ലെ ടി​​ആ​​ർ ആ​​ൻ​​ഡ് ടി ​​എ​​സ്റ്റേ​​റ്റി​​ലെ ഇ​​ഡി​​കെ ഡി​​വി​​ഷ​​നി​​ലാ​​ണ് വീ​​ണ്ടും കാ​​ട്ടാ​​ന​​ക്കൂ​​ട്ട​​മെ​​ത്തി​​യ​​ത്. മു​​ണ്ട​​ക്ക​​യം – മ​​ത​​മ്പ പ്ര​​ധാ​​ന റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ൽ ഇ​​രു​​പ​​തി​​ല​​ധി​​കം കാ​​ട്ടാ​​ന​​ക​​ൾ കൂ​​ട്ട​​മാ​​യി നി​​ല​​യു​​റ​​പ്പി​​ച്ച​​തോ​​ടെ മേ​​ഖ​​ല​​യി​​ലേ​​ക്കു​​ള്ള വാ​​ഹ​​ന ഗ​​താ​​ഗ​​ത​​വും നി​​ല​​ച്ചു. വ​​നം വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ടു​​വ​​യു​​ടെ ശ​​ബ്ദം ഉ​​ണ്ടാ​​ക്കി​​യും വെ​​ടി പൊ​​ട്ടി​​ച്ചും കാ​​ട്ടാ​​ന​​ക്കൂ​​ട്ട​​ത്തെ വ​​ന​​ത്തി​​ലേ​​ക്ക് ക​​യ​​റ്റി​​വി​​ടാ​​ൻ ശ്ര​​മം ന​​ട​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും പ​​രാ​​ജ​​യ​​പ്പെ​​ടു​​ക​​യാ​​ണ്. കാ​​ട്ടാ​​ന​​ശ​​ല്യം തു​​ട​​ങ്ങി​​യി​​ട്ട് ഒ​​രു വ​​ർ​​ഷം മേ​​ഖ​​ല​​യി​​ൽ കാ​​ട്ടാ​​ന​​ശ​​ല്യം തു​​ട​​ങ്ങി​​യി​​ട്ട് ഒ​​രു വ​​ർ​​ഷ​​ത്തി​​ന​​ടു​​ത്താ​​യി. നി​​ര​​വ​​ധി പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ​​ക്ക് ഒ​​ടു​​വി​​ലാ​​ണ് ആ​​ന​​ക്കൂ​​ട്ട​​ത്തെ കാ​​ടു​​ക​​യ​​റ്റാ​​ൻ വ​​നം വ​​കു​​പ്പ് ന​​ട​​പ​​ടി തു​​ട​​ങ്ങി​​യ​​ത്. ആ​​ദ്യം പ​​ട​​ക്കം പൊ​​ട്ടി​​ച്ചാ​​യി​​രു​​ന്നു ആ​​ന​​ക​​ളെ വ​​ന​​ത്തി​​ലേ​​ക്ക് ക​​യ​​റ്റി​​വി​​ട്ടി​​രു​​ന്ന​​ത്. വ​​നം വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പോ​​കു​​ന്ന​​തി​​ന് തൊ​​ട്ടു​​പി​​ന്നാ​​ലെ കാ​​ട്ടാ​​ന​​ക​​ൾ വീ​​ണ്ടും ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ലെ​​ത്തും. ഒ​​രാ​​ഴ്ച​​യ്ക്കു​​ശേ​​ഷം വ​​നം വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ മ​​ട​​ങ്ങി​​വ​​രു​​മ്പോ​​ഴേ​​ക്കും ക​​ർ​​ഷ​​ക​​രു​​ടെ ക​​പ്പ, റ​​ബ​​ർ, തെ​​ങ്ങ്, വാ​​ഴ…

Read More

മ​ര​ണ​വീ​ട്ടി​ൽനി​ന്നു പ​ണം അ​പ​ഹ​രി​ച്ച കേ​സ്; നാ​ലു​മാ​സ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മോ​ഷ്ടാ​വ് പി​ടി​യി​ൽ‌

ഈ​രാ​റ്റു​പേ​ട്ട: മ​ര​ണ​വീ​ട്ടി​ൽനി​ന്നു പ​ണം അ​പ​ഹ​രി​ച്ച കേ​സി​ൽ നാ​ലു​മാ​സ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ൽ. കോ​ട്ടൂ​ർ പി​ണ്ണാ​ക്ക​നാ​ട് അ​മ്പാ​ട്ട് ഫ്രാ​ൻ​സി​സി (39)നെ​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ക​ഴി​ഞ്ഞ​മാ​സം 22നു ​കോ​ട്ട​യം ബേ​ക്ക​ർ വി​ദ്യാ​പീ​ഠം സ്കൂ​ൾ ബ​സി​ന്‍റെ ഗ്ലാ​സ് എ​റി​ഞ്ഞു പൊ​ട്ടി​ക്കു​ക​യും തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​വു​ക​യും ആ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ഇ​യാ​ൾ​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​തി​നൊ​ടു​വി​ൽ ചി​ങ്ങ​വ​ന​ത്ത് നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് കോ​ട്ട​യം ജി​ല്ല​യി​ലെ തി​ട​നാ​ട്, കാ​ഞ്ഞി​ര​പ്പ​ള്ളി, പൊ​ൻ​കു​ന്നം,പാ​ലാ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 16 ഓ​ളം മോ​ഷ​ണ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കൂ​ടാ​തെ പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​നി​ൽ​മ​ര​ണ​വീ​ട്ടി​ൽ​നി​ന്നു പ​ണം അ​പ​ഹ​രി​ച്ച കേ​സി​ൽ നാ​ലു​മാ​സ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു.

Read More

ജില്ലയിലെ എറ്റവും വലിയ എം​ഡി​എം​എ​വേട്ട; ആറ് ലക്ഷത്തിലധികം വിലവരുന്ന സാധനം; പി​ടി​യി​ലാ​യ യു​വാ​വി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം

കോ​ട്ട​യം: എം​ഡി​എം​എ​യു​മാ​യി കോ​ട്ട​യം ന​ഗ​ര​ത്തി​ൽ​നി​ന്നും യു​വാ​വി​നെ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കും. കാ​രാ​പ്പു​ഴ പു​ന്നാം​പ​റ​ന്പി​ൽ ഗോ​കു​ലി​നെ (25)യാ​ണു 40 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഇ​ന്ന​ലെ രാ​ത്രി വെ​സ്റ്റ് പോ​ലീ​സും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്. മു​ന്പും ഗോ​കു​ലി​നെ ല​ഹ​രി​ക്കേ​സി​ൽ പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ എം​ഡി​എം​എ വേ​ട്ട​യാ​ണി​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ ന​ഗ​ര​ത്തി​ൽ അ​ന​ശ്വ​ര തീ​യേ​റ്റ​റി​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. കോ​ട്ട​യ​ത്ത് മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് എം​ഡി​എം​എ എ​ത്തി​ച്ച കേ​സി​ലെ പ്ര​തി​യാ​യ സു​ന്ദ​റി​ന്‍റെ സു​ഹൃ​ത്താ​ണ് ഇ​യാ​ൾ. ഇ​രു​വ​രും ത​മ്മി​ൽ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്നോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. വെ​സ്റ്റ് എ​സ്ഐ കെ.​ആ​ർ. പ്ര​ശാ​ന്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

Read More

മ​ഞ്ഞിൽപ്പുതച്ച്   മൂ​ന്നാ​ർ; പു​ല​ർ​ച്ചെ മൂ​ന്നാ​റി​ല്‍ ത​ണു​പ്പ് മൈ​ന​സ് ഒ​രു ഡി​ഗ്രി ; മഞ്ഞ് മൂടിയ താഴ്വരകാണാൻ സഞ്ചാരികളുടെ തിരക്ക്

മൂ​ന്നാ​ര്‍: മൂ​ന്നാ​ർ ശൈ​ത്യ​കാ​ല സീ​സ​ണി​ലെ ത​ണു​പ്പ് മൈ​ന​സ് ഡി​ഗ്രി​യി​ലെ​ത്തി. സാ​ധാ​ര​ണ ശൈ​ത്യ​കാ​ല​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഡി​സം​ബ​ര്‍ ആ​ദ്യ​വാ​രം​ത​ന്നെ മൈ​ന​സ് ഡി​ഗ്രി​യി​ലെ​ത്തു​ന്ന ത​ണു​പ്പ് ഇ​ത്ത​വ​ണ എ​ത്താ​ന്‍ വൈ​കി​യെ​ങ്കി​ലും മു​ട​ങ്ങി​യി​ല്ല. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നാ​റി​ല്‍ ത​ണു​പ്പ് മൈ​ന​സ് ഒ​രു ഡി​ഗ്രി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ന്നി​മ​ല, സൈ​ല​ന്‍റ് വാ​ലി , ചെ​ണ്ടു​വാ​ര, ചി​റ്റു​വാ​ര, എ​ല്ല​പ്പെ​ട്ടി, ല​ക്ഷ്മി, ലോ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ത​ണു​പ്പ് മൈ​ന​സി​ലെ​ത്തി​യ​ത്. സെ​വ​ന്‍​മ​ല, ദേ​വി​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​പ​നി​ല പൂ​ജ്യ​ത്തി​ലേ​ക്ക് താ​ഴ്ന്നു. അ​തി​രാ​വി​ലെ മ​ഞ്ഞു​മൂ​ടി​യ നി​ല​യി​ല്‍ കാ​ണ​പ്പെ​ടു​ന്ന പു​ല്‍​മേ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​വാ​ന്‍ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്. കേ​ര​ള- ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി ഗ്രാ​മ​മാ​യ വ​ട്ട​വ​ട​യി​ലും ക​ന​ത്ത ത​ണു​പ്പാ​ണ് ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ വ​ട്ട​വ​ട​യി​ലെ ത​ണു​പ്പ് ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല​യാ​യ പൂ​ജ്യ​ത്തി​ലെ​ത്തി. ഇ​ത്ത​വ​ണ​ത്തെ ശൈ​ത്യ​കാ​ല സീ​സ​ണി​ല്‍ മൂ​ന്നാ​റി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും ക​ന​ത്ത ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Read More

പ​ണി പാ​ളി…മാ​ലി​ന്യ​ത്തി​നൊ​പ്പം തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്; പാലാക്കാരൻ അച്ചായനെ ക​ണ്ടെ​ത്തി പി​ഴ ഈ​ടാ​ക്കി

കോ​ട്ട​യം: വീ​ട്ടു​മാ​ലി​ന്യ​ത്തി​നൊ​പ്പം വീ​ട്ടു​ട​മ​യു​ടെ തി​രി​ച്ച​റി​യി​ൽ കാ​ർ​ഡും. മാ​ലി​ന്യം ത​ള്ളി​യാ​ളെ കൈ​യോ​ടെ പി​ടി​കൂ​ടി പ​ഞ്ചാ​യ​ത്ത്. പാ​ലാ​യ്ക്കു സ​മീ​പം ന​ഗ​രാ​തി​ർ​ത്തി​യി​ൽ ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്ത് റോ​ഡ് പു​റ​ന്പോ​ക്കി​ൽ വീ​ട്ടു മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​യാ​ളെ​യാ​ളെ​യാ​ണ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്തി​ലെ 11-ാം വാ​ർ​ഡി​ൽ​പ്പെ​ട്ട പാ​ന്പൂ​രാ​ൻ​പാ​റ ഭാ​ഗ​ത്തെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തോ​ട് ചേ​ർ​ന്നു​ള്ള റോ​ഡ് പു​റ​ന്പോ​ക്കി​ലാ​ണ് വീ​ട്ടു​മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​ത്.​ വീ​ട്ടു മാ​ലി​ന്യ​ങ്ങ​ൾ​ക്കൊ​പ്പം ഉ​പേ​ക്ഷി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ​യി​ൽ​നി​ന്നാ​ണു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ആ​ളെ ക​ണ്ടെ​ത്തി​യ​ത്. പി​ഴ ഈ​ടാ​ക്കി ഇ​യാ​ളെ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു. ഹ​രി​ത ക​ർ​മ്മ സേ​നാം​ഗ​ങ്ങ​ളാ​ണ് മാ​ലി​ന്യ നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് നി​ക്ഷേ​പ​ക​ന്‍റെ ഫോ​ണ്‍ ന​ന്പ​ർ സ​ഹി​തം വി​ലാ​സം ക​ണ്ടെ​ത്തി പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഒ​രു മ​ണി​ക്കൂ​റി​ന​കം ആ​ളെ വി​ളി​ച്ചു വ​രു​ത്തി​യാ​ണ് പി​ഴ​യി​ട്ട​ത്. ഈ ​ഭാ​ഗ​ത്ത് സ്ഥി​ര​മാ​യി മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന്…

Read More