പാക്കില്‍: സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി. ഗാന്ധിനഗറിലെ ജോലിസ്ഥലത്തുനിന്നു മൂത്ത മകള്‍ റിയായുടെ സ്കൂളില്‍ നടക്കുന്ന പിടിഎ മീറ്റിംഗിനായി ഓടിയെത്തിയ രാജിനെ മരണം കവര്‍ന്നെടുത്തത് വിശ്വസിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും. ഹോട്ടല്‍ ജീവനക്കാരനായിരുന്ന രാജ് പാക്കില്‍ കവലയില്‍ ഓട്ടോയിലിറങ്ങിയ നിമിഷം പാഞ്ഞെത്തിയ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അമിതവേഗത്തില്‍ കോട്ടയം ഭാഗത്തുനിന്നുമെത്തിയ ബസ് രണ്ടു ടിപ്പര്‍ ലോറികളെയും മറികടന്നെത്തിയാണ് അപകടത്തിനിടയാക്കിയതെന്നു ദൃക്സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജിനെ നാട്ടുകാര്‍ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യ ബസുകളുടെ അമിതവേഗവും മറ്റു നിയമലംഘനങ്ങളും അതുമൂലമുണ്ടാകുന്ന അപകടങ്ങളും തുടര്‍ക്കഥയായിട്ടും അധികൃതര്‍ അങ്ങാപ്പാറനയം സ്വീകരിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കാല്‍നടയാത്രക്കാരോ ചെറിയ വാഹനങ്ങളോ ബസുകാര്‍ക്ക് പ്രശ്നമല്ലെന്നുള്ളതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ പാക്കില്‍ കവലയില്‍ നടന്നത്. മുക്കിലും മൂലയിലുംനിന്ന് ചെറുവാഹനങ്ങള്‍ക്ക് നിസാര കാര്യങ്ങള്‍ക്കുപോലും പെറ്റി അടിക്കുന്ന പോലീസാകട്ടെ, മരണപ്പാച്ചില്‍…
Read MoreCategory: Kottayam
കോട്ടയം മെഡിക്കൽ കോളജ് പിആർഒ നിയമന വിവാദം; യുവതി ഹാജരാക്കിയത് വ്യാജരേഖകളെന്ന് അധികൃതർ
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പിആർഒ തസ്തികയിൽ പുതിയതായി ആരെയും നിയമിച്ചിട്ടില്ലെന്നും കഴിഞ്ഞദിവസം നടന്ന ഇന്റർവ്യുവിൽ ഒരു യുവ ഉദ്യോഗാർഥിയെ സെലക്ട് ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും സൂപ്രണ്ട് ഓഫീസ് അധികൃതർ വ്യക്തമാക്കി. വ്യാജരേഖയുമായി എത്തിയ യുവതി ഇന്റർവ്യുവിൽ പങ്കെടുക്കുവാൻപോലും നിൽക്കാതെ മടങ്ങിപ്പോയെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും തങ്ങളുടെ ഭാഗത്ത് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ വാദിക്കുന്നു. കഴിഞ്ഞ ആറിനു സൂപ്രണ്ട് ഓഫീസിൽ നടന്ന പിആർഒ നിയമനത്തിനുള്ള ഇന്റർവ്യുവിൽ ഏറ്റുമാനൂർ പേരൂർ സ്വദേശിനിയായ ഒരു യുവതിക്കും ഇന്റർവ്യുവിന് ഹാജരാകുവാൻ കത്ത് അയച്ചിരുന്നുവെന്നും നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പിആർഒ ട്രെയിനിയായിരുന്ന അവർ പങ്കെടുക്കയും അടുത്ത ദിവസം തന്നെ ഇവരെ നിയമിക്കുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തുവെന്നുമായിരുന്നു ആരോപണം. കാക്കനാട് പ്രഫഷണൽ എംപ്ലോയ്മെന്റിൽനിന്നു ലഭിച്ച ലിസ്റ്റ് അനുസരിച്ച് എട്ട് ഉദ്യോഗാർഥികൾക്കാണ് മെഡിക്കൽ കോളജ് എച്ച്ഡിസി ഓഫീസിൽനിന്നു കത്ത് അയച്ചിരുന്നത്.…
Read Moreസ്വാമി ശരണം… എരുമേലിക്ക് ഇന്ന് ആഘോഷരാവ്; നാളെ ഭക്തിയുടെ നിറവിൽ പേട്ടതുള്ളല്‍
എരുമേലി: ഉത്സവത്തിമിര്‍പ്പിലാണ് എരുമേലി. ലോകത്ത് എവിടെ ചെന്നാലും എരുമേലിയുടെ പെരുമ പറയാൻ ആയിരം നാവുണ്ടാകും. അതിന്റെ കാരണമാണ് പേട്ടതുള്ളലും ചന്ദനക്കുടവും. രണ്ടും ആരംഭിക്കാൻ മണിക്കൂറുകള്‍ മാത്രം. ഒന്ന് രാത്രിയുടെ സൗന്ദര്യവും മറ്റൊന്ന് പകലിന്റെ ഭക്തിയും. ഇന്ന് രാത്രിയില്‍ വര്‍ണ വൈവിധ്യവും കലാമികവുകളും സംഗമിക്കുന്ന ചന്ദനക്കുട ആഘോഷം നാടിന്റെ മതേതര സൗന്ദര്യമായി നിറയുമ്പോള്‍ നാളെ പകല്‍ പേട്ടതുള്ളലിന്റെ തീഷ്ണമായ ഭക്തി ഐതിഹ്യ സ്മരണയായി മാറും. വന്‍ തീര്ഥാടകത്തിരക്കിലാണ് എരുമേലി. ചന്ദനക്കുടവും പേട്ടതുള്ളലും കാണാന്‍ ജനക്കൂട്ടം എത്തുമെന്നത് മുന്‍നിര്‍ത്തി ഗതാഗത ക്രമീകരണങ്ങള്‍ ഉള്‍പ്പടെ വിപുലമായ സുരക്ഷാനിയന്ത്രണങ്ങളാണ് പോലിസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 11ന് താലൂക്കില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു വര്‍ഷം ആരവങ്ങളില്ലാതെ ചടങ്ങ് മാത്രമായിരുന്നു ശബരിമല സീസണ്. നൈനാര്‍ മസ്ജിദില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. എംപി, എംഎല്‍എ, ജില്ലാ കളക്ടര്‍മാര്‍, എസ് പി ഉള്‍പ്പടെ…
Read Moreവീണ്ടും തെരുവുനായ്ക്കളുടെ വിളയാട്ടം; 11 പേര്‍ക്കു കടിയേറ്റു; അഞ്ച് ആടുകളെ നായ്ക്കള്‍ കടിച്ചുകൊന്നു
ഗാന്ധിനഗര്‍/അയര്‍ക്കുന്നം: വീണ്ടും തെരുവുനായ്ക്കളുടെ വിളയാട്ടം. ഇന്നലെ രണ്ടിടങ്ങളിലായി നായ്ക്കളുടെ ആക്രമണത്തില്‍ 11 പേര്‍ക്കു കടിയേറ്റു. ഇറഞ്ഞാലില് തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസുകാരന് ഉള്‍പ്പെടെ ഏഴു പേര്‍ക്കു പരുക്കേറ്റു. ഇന്നലെ രാവിലെയാണ് ഇറഞ്ഞാല്‍ ചായക്കട ഭാഗത്ത് തെരുവുനായയുടെ ആക്രമണം. നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തി. നായ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അഞ്ചു വയസുകാരന് ധ്യാന്‍ ഗിരീഷ്, പാറമ്പുഴ മൈലാടുംപാറ സൂസന് അനിയന് (58), ഇതര സംസ്ഥാനക്കാരനും നട്ടാശേരിയില്‍ താമസക്കാരനുമായ അഷ്ബുള് (27), നട്ടാശേരി സ്വദേശികളായ ജനാര്ദനന്(65), ഗോപാലകൃഷ്ണന് നായര്‍ (68), സോമശേഖരന്‍(70), പ്രദേശവാസികളായ ഏലമ്മ എന്നിവര്‍ക്കാണു കടിയേറ്റത്. വിജയപുരം പഞ്ചായത്ത് ഒന്ന്, 19 വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്കാണു കടിയേറ്റത്. ധ്യാനിന്റെ നെഞ്ചിലും കൈയിലും മുറിവുണ്ട്. മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. നായയുടെ കടിയേറ്റവരില്‍ അഞ്ചു പേര്‍ക്കു കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നും പ്രതിരോധ കുത്തിവയ്പ് ലഭിച്ചു. രണ്ടു പേരെ ജില്ലാ…
Read Moreമദ്യം കഴിച്ച് യുവാക്കള്‍ ഗുരുതരാവസ്ഥയിലായ സംഭവം; മദ്യത്തില്‍ കീടനാശിനി കലര്‍ന്നെന്നു സംശയം; കുപ്പി ലഭിച്ചത് വഴിയില്‍നിന്ന്
ഇടുക്കി: അടിമാലി അപ്സരക്കുന്നില്‍ വഴിയില്‍നിന്നു ലഭിച്ച മദ്യം കഴിച്ച് മൂന്നു യുവാക്കള്‍ ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ വഴിത്തിരിവ്. ഇവര്‍ കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ അംശം കലര്‍ന്നിരുന്നെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കീടനാശിനി എടുത്ത പാത്രത്തില്‍ മദ്യം ഒഴിച്ചു കുടിച്ചതാകാം അപകടത്തിനു കാരണമെന്നാണ് നിഗമനം. സംഭവത്തിൽ പോലീസും എക്സൈസും വിശദമായ അന്വേഷണം ആരംഭിച്ചു. ലഭിച്ച മദ്യം വ്യാജനാണോ വിദേശ മദ്യശാലകളില്‍നിന്നു വാങ്ങിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. മദ്യം നല്കിയ അപ്സരക്കുന്ന് സ്വദേശി സുധീഷിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. മദ്യം വഴിയില്‍നിന്നാണ് ലഭിച്ചതെന്ന മൊഴിയില്‍ ഇയാള്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പോലീസ് പറഞ്ഞു. മദ്യസാമ്പിള്‍ പരിശോധനയ്ക്കായി എക്സൈസ് സംഘം ശേഖരിച്ചിട്ടുണ്ട്. അതേസമയം മദ്യക്കുപ്പി കത്തിച്ചു കളഞ്ഞതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. മദ്യം കഴിച്ച കീരിത്തോട് മടപ്പറമ്പില്‍ മനോജ് (മനു-28), അടിമാലി പടയാട്ടില്‍ കുഞ്ഞുമോന് (40), പുത്തന്‍പറമ്പില്‍ അനു (38) എന്നിവര്‍…
Read Moreഒപ്പറേഷൻ ലൈൻ: കോട്ടയത്ത് ഗതാഗത നിയമലംഘനങ്ങൾക്ക് 2,10,000 പിഴ ഈടാക്കി
കോട്ടയം: അശ്രദ്ധമായി വാഹനമോടിക്കുന്നതു മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള ലൈൻ ട്രാഫിക് ബോധവത്കരണ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ വിവിധ ഗതാഗത നിയമ ലംഘനങ്ങളെത്തുടർന്ന് 225 വാഹനങ്ങളിൽനിന്ന് 2,10,000 രൂപ പിഴ ഈടാക്കി. ആദ്യ ദിവസം ബോധവത്കരണത്തോടൊപ്പം ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുമാണ് നടത്തിയത്. ആർടിഒ കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിൽ കോട്ടയം, ചങ്ങനാശേരി, ഉഴവൂർ, പാലാ, കാഞ്ഞിരപ്പള്ളി, വൈക്കം എന്നീ ഓഫീസുകളിലെ ജോയിന്റ് ആർടിഓമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സേഫ് സോണിലെ ഉദ്യോഗസ്ഥർ തുടങ്ങി അറുപതോളം ഉദ്യോഗസ്ഥർ പങ്കെടുത്തു. ഡ്രൈവർമാർക്ക് ലഘുലേഖകൾ വിതരണം ചെയ്തു. വേഗത കുറഞ്ഞ വാഹനങ്ങൾ ഇടതുവശം ചേർന്നു പോകുന്നതിനും ലൈൻ ട്രാഫിക്ക് അനുസരിച്ച് വാഹനം ഓടിക്കുന്നതിനും നിർദ്ദേശം നൽകി. ഉഴവൂർ, കുറവിലങ്ങാട്, പുതുവേലി, വൈക്കം, ചങ്ങനാശേരി റെയിൽവേ ജംഗ്ഷൻ, തെങ്ങണ, പാലാത്ര ബൈപാസ്, കുരിശുമൂട്,…
Read Moreകുട്ടികളെ നശിപ്പിക്കുന്നവൻ വരുന്നുണ്ടെന്ന അജ്ഞാത സന്ദേശമെത്തി; വന്‍ കഞ്ചാവ് ശേഖരവും എംഡിഎംഎയുമായെത്തിയ യുവാവിനെ കുടുക്കി പോലീസ്
കോട്ടയം: കാറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ 12.5 കിലോഗ്രാം കഞ്ചാവും 0.53 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. നീണ്ടൂര്‍ കൃഷിഭവന് ഭാഗത്ത് കുറുപ്പിനകത്ത് ലൈബു കെ.സാബു (29) വിനെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയില്‍ ഏറ്റുമാനൂര്‍ ഓണംതുരുത്ത് ഭാഗത്ത് മയക്കുമരുന്ന് വില്‍പ്പനയ്ക്കായി യുവാവ് എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തികിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഏറ്റുമാനൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ എംഡിഎംഎയുമായി പിടികൂടുന്നത്. തുടര്‍ന്ന് പോലീസ് സംഘം നടത്തിയ വിശദമായ പരിശോധനയിലാണ് കാറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 12.5 കിലോയോളം കഞ്ചാവും കണ്ടെടുത്തത്. ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി. ജോണ്‍ കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷ്, ഏറ്റുമാനൂര്‍ എസ്എച്ച്ഒ സി.ആര്. രാജേഷ് കുമാര്‍, ഗാന്ധിനഗര്‍ സ്റ്റേഷന് എസ്എച്ച്ഒ കെ. ഷിജി,…
Read Moreഒന്നുരണ്ടുമല്ല പതിനെട്ടെണ്ണം… കാടുകയറാൻ കൂട്ടാക്കാതെ കാട്ടാനക്കൂട്ടം: ഭീതിയുടെ നടുവിൽ മുണ്ടക്കയത്തെ തൊഴിലാളി കുടുംബങ്ങൾ
മുണ്ടക്കയം ഈസ്റ്റ്: കാടിറങ്ങിയ കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ നിലയുറപ്പിച്ചതോടെ തൊഴിലാളി കുടുംബങ്ങൾ ഭീതിയിൽ. ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ കുപ്പക്കയം, മണിക്കൽ പ്രദേശങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. ചെറുതും വലുതുമായ 18 ആനകളാണ് എസ്റ്റേറ്റിലെ ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. കൊച്ചു കുട്ടികൾ പഠിക്കുന്ന മാട്ടുക്കട്ട സ്കൂളിന് സമീപം വരെ കാട്ടാനക്കൂട്ടം എത്തിയതോടെ ഭീതിയോടെയാണ് തൊഴിലാളി കുടുംബങ്ങൾ കഴിയുന്നത്. തൊഴിലാളികൾ നട്ടുവളർത്തുന്ന എല്ലാ കൃഷികളും കാട്ടാനക്കൂട്ടം നശിപ്പിക്കുകയാണ്. ആനയുടെ ശല്യം ഒഴിവാക്കാൻ ആന ഭക്ഷിക്കുന്ന എല്ലാ വിളകളും വെട്ടിക്കളയുകയാണ് ഇവിടുത്തെ തൊഴിലാളി കുടുംബങ്ങൾ ചെയ്യുന്നത്. പുലർച്ചെ ടാപ്പിംഗിനോ, വൈകുന്നേരങ്ങളിൽ വീടിന് പുറത്ത് ഇറങ്ങാനോ പറ്റാത്ത സാഹചര്യമാണെന്നും തൊഴിലാളികൾ പറയുന്നു. എസ്റ്റേറ്റിൽ മാസങ്ങളായി കാട്ടാനശല്യം രൂക്ഷമായിട്ടും ആനകളെ ഉൾവനത്തിലേക്ക് കയറ്റിവിടുന്നതിനുള്ള യാതൊരു നടപടിയും വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. അടിയന്തര നടപടി സ്വീകരിക്കണംവന്യമൃഗശല്യത്തിൽ സർക്കാർ അലംഭാവം വെടിഞ്ഞ് തൊഴിലാളികളുടെ ജീവൻ…
Read More114 സെന്റിമീറ്റർ നീളവും 94 സെന്റിമീറ്റർ വീതിയുമുള്ള ചേമ്പില!കാർഷികമേഖലയിലെ ആദ്യ ഗിന്നസ് റെക്കോർഡ് റെജി ജോസഫിന്
പത്തനംതിട്ട: 114 സെന്റിമീറ്റർ നീളവും 94 സെന്റിമീറ്റർ വീതിയുമുള്ള ചേമ്പില സ്വന്തമായി ഉത്പാദിപ്പിച്ചതിന് ദി ലാർജസ്റ്റ് ടാരോ ലീഫ് കാറ്റഗറിയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് റാന്നി സ്വദേശിയായ റെജി ജോസഫിന് ലഭിച്ചു. ഒറീസക്കാരനായ ജയറാം റാണയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് അഞ്ചുവർഷത്തെ പരിശ്രമ ഫലമായാണ് റെജി ജോസഫിന് മറികടക്കാൻ സാധിച്ചത്. കാർഷിക മേഖലയിൽ കേരളത്തിന് ലഭിക്കുന്ന ആദ്യത്തെ ഗിന്നസ് സർട്ടിഫിക്കറ്റാണ് ഇത്. ഓൾ ഗിന്നസ് വേൾഡ് റെക്കോഡ്സി (ആഗ്രഹ്)ന്റെ സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ, സെക്രട്ടറി ഡോ. ഗിന്നസ് സുനിൽ ജോസഫ് എന്നിവർ ചേർന്ന് റെജി ജോസഫിനു സമ്മാനിച്ചു. ചേമ്പിന്റെ ഇലകൾ റാന്നി സെന്റ് തോമസ് കോളജ് , ചങ്ങനാശേരി എസ്ബി കോളജ് എന്നിവിടങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് റെജി പത്രസമ്മേളനത്തിൽ പറഞ്ഞു. ആഗ്രഹ് സംസ്ഥാന കോ -ഓർഡിനേറ്റർ അശ്വിൻ വാഴുവേലിൽ, ജില്ലാ കൃഷിവിജ്ഞാന കേന്ദ്ര ശാസ്ത്രജ്ഞൻ ഡോ. സി.പി.…
Read Moreനെടുങ്കണ്ടത്തെ സിപിഎമ്മിൽ ചേരിപ്പോര്; എതിരാളികളെ തോൽപ്പിക്കാൻ സ്വന്തം ബൈക്ക് കത്തിച്ച് ബ്രാഞ്ച് സെക്രട്ടറി; കത്തിക്കൽ തന്ത്രം പൊളിഞ്ഞതിങ്ങനെ…
നെടുങ്കണ്ടം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഇരുചക്രവാഹനം കത്തിച്ചെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം ബ്രാഞ്ച് സെക്രട്ടറി സ്വന്തമായി കത്തിച്ചതാണെന്നു കണ്ടെത്തൽ. സംഘർഷത്തിനിടെ മാല കവർന്നെന്ന പരാതിയും വ്യാജമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മാല ബ്രാഞ്ച് സെക്രട്ടറി തന്നെ ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തിയെന്നും പോലീസ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. ബ്രാഞ്ച് സെക്രട്ടറി വ്യാജ പരാതി നൽകിയെന്ന നിഗമനത്തിലാണ് പോലീസ്.സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം കത്തിക്കുകയും അതിക്രമം നടത്തുകയും സ്വർണാഭരണം കവർന്നതെന്നുമാണ് ബ്രാഞ്ച് സെക്രട്ടറിയുടെ പരാതി. സിപിഎം പാമ്പാടുംപാറ ലോക്കൽ കമ്മിറ്റിയുടെ കീഴിൽ വരുന്ന ചേമ്പളം ബ്രാഞ്ച് സെക്രട്ടറി ഷാരോണിനു നേരെയാണ് അതിക്രമം നടന്നത്. ഷാരോണിന്റെ ബൈക്ക് ആക്രമണത്തിനെത്തിയ സംഘം കത്തിച്ചെന്നായിരുന്നു പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് വട്ടപ്പാറയ്ക്കു സമീപം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബ്രാഞ്ച് സെക്രട്ടറിക്കു നേരെ ആക്രമണവും ബൈക്ക് കത്തിക്കലും നടന്നത്. പാർട്ടിയിൽ ചേരി തിരിഞ്ഞുണ്ടായ…
Read More