കട്ടപ്പന: ഭൂമി രജിസ്ട്രേഷൻ നടപടികൾക്ക് കൈക്കൂലി വാങ്ങിയ സംഭവത്തിൽ കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ക്ലർക്ക് എസ്. കനകരാജിനെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ജനുവരി അഞ്ചിന് കിഴക്കൻ മേഖല വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 3,470 രൂപ ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്തിരുന്നു. ഇതേത്തുടർന്നാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയതത്.ഇയാൾക്ക് ചട്ടപ്രകാരമുള്ള ഉപജീവന ബത്തയ്ക്ക് അർഹത ഉണ്ടായിരിക്കുമെന്നു സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. സ്ഥാപനത്തിൽ ആധാരം എഴുത്തുകാർ മുഖേന ഇടപാടുകൾക്ക് കൈക്കൂലിയായി പണം ചോദിച്ചു വാങ്ങുന്നതായും പണം സബ് രജിസ്ട്രാർ ഓഫീസിലെ റിക്കാർഡ് മുറിയിലെ അലമാരയിൽ ഒളിപ്പിച്ചു വച്ചശേഷം വൈകുന്നേരം ജീവനക്കാർ വീതിച്ചെടുക്കുന്നതായും പരാതിയുണ്ടായിരുന്നു. ഇതേത്തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്.
Read MoreCategory: Kottayam
അമ്മയും മകളും ഒരുമിച്ച് സർക്കാർ ജോലിയിലേക്ക്; ജോലിക്കിടയിലും പഠനത്തിന് സമയം കണ്ടെത്തിയപ്പോൾ ഗവൺമെന്റ് ജോലിയെന്ന സ്വപ്നം കൂടെപ്പോന്നു…
കട്ടപ്പന: ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കു പിഎസ്സിയുടെ കായികക്ഷമതാ പരീക്ഷയും വിജയകരമായി പൂർത്തിയാക്കി അമ്മയും മകളും. അടിമാലി കൊരങ്ങാട്ടി ചെറുകുന്നേൽ എം.കെ.ശ്രീജയും മകൾ മേഘയുമാണ് ഒരേ ജോലിക്കായി വിജയവഴി താണ്ടിയത്. പിഎസ്സി പരീക്ഷാ പരിശീലന ക്ലാസുകളിലൊന്നും പങ്കെടുക്കാതെയാണ് ഇരുവരും റാങ്ക് പട്ടികയിൽ ഇടംപിടിക്കുകയും കായികക്ഷമതാ പരീക്ഷയിൽ വിജയിക്കുകയും ചെയ്തത്. വിധവയായ ശ്രീജ 2015ൽ അടിമാലി നോർത്ത് വാർഡിൽനിന്ന് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിക്കുകയും ചെയ്തിരുന്നു. നിലവിൽ ആശാ പ്രവർത്തകയാണ്. ഇതിനിടെ ലഭിക്കുന്ന കുറഞ്ഞ സമയത്തായിരുന്നു പഠനം.ഇളയ മകളും പത്താംക്ലാസ് വിദ്യാർഥിനിയുമായ അനഘയുടെ സഹായത്തോടെയാണ് ഇരുവരും പഠനം നടത്തി സർക്കാർ ജോലിയെന്ന സ്വപ്നം നേടിയത്. ആദിവാസി സമൂഹത്തിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽനിന്നുള്ള പ്രത്യേക നിയമനത്തിലേക്കാണ് ഇവർ യോഗ്യത നേടിയിരിക്കുന്നത്. ശ്രീജ രണ്ടാം തവണയും മേഘ ആദ്യതവണയുമാണ് പിഎസ്സി പരീക്ഷയെഴുതുന്നത്. അടിമാലി ഗവ. എച്ച്എസ്എസിലായിരുന്നു ഇരുവരും പരീക്ഷയെഴുതിയത്.…
Read Moreതൊടുപുഴയിൽ കഞ്ചാവുമായി നാലംഗസംഘം പിടിയിൽ; പാലക്കാട് നിന്ന് സംഘമെത്തിയത് എന്തിനായിരിക്കും; തുമ്പുണ്ടാക്കാൻ എക്സൈസ് ഇന്റലിജന്‍സ്
തൊടുപുഴ: കഞ്ചാവും മാരകായുധങ്ങളുമായി തൊടുപുഴ നഗരത്തില്‍ നാലംഗ സംഘം പിടിയിലായ സംഭവം എക്സൈസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കും. പാലക്കാട് മണ്ണാര്‍കാട് തിരുവിഴാംകുന്ന് മാടാംപാറ എം. ഷാജഹാന് (33), കോട്ടോപാടം വളപ്പില്‍ വി. സുല്‍ഫിക്കര്‍ അലി (27), കോട്ടോപാടം വളപ്പില്‍ വി. മുഹമ്മദ് ഷൗക്കത്തലി (28), കുമരംപുത്തൂര്‍ അക്കിപാടം ബംഗ്ലാവ്പടി ചുങ്കത്ത് സി. മുഹമ്മദ് ഹാരിസ് (38) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പ്രതികളില്‍നിന്നു കഞ്ചാവിനൊപ്പം കഠാര ഉള്‍പ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്ത സാഹചര്യത്തിലാണ് കേസില്‍ എക്സൈസ് വിശദമായ അന്വേഷണം നടത്തുന്നത്. തടി, വാഹനം എന്നിവയുടെ കച്ചവടവുമായി ബന്ധപ്പെട്ട് തൊടുപുഴയിലെത്തിയെന്നാണ് പ്രതികള്‍ എക്സൈസിനു മൊഴി നല്‍കിയത്. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതു മുഖവിലക്കെടുത്തിട്ടില്ല. അഗളിയില്നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നു പ്രതികള്‍ പോലീസിനോടു പറഞ്ഞു.കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ദിലീപ്കുമാര്. വന്‍ മയക്കുമരുന്ന് ഇടപാടിനോ, ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കോ ആയിരിക്കാം…
Read Moreതലയും കൈകാലുകളുമെല്ലാം കടിച്ചെടുത്ത നിലയിൽ; തെരുവു നായ്ക്കളുടെ കൂട്ടയാക്രമണത്തില്‍ നാല് ആടുകള്‍ ചത്തു; നിരവധി ആടുകൾക്ക് പരിക്ക്
പെരുവ: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നാല് ആടുകള്‍ ചത്തു. നാല് ആടുകള്‍ക്ക് ഗുരുതരമായി മുറിവേറ്റു. മുളക്കുളം പാപ്പിനിശേരിയില്‍ ചാക്കോയുടെ ആടുകളെയാണ് കൂട്ടമായെത്തിയ നായകള്‍ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. വീടിന് സമീപത്തെ പാടത്ത് തീറ്റയ്ക്കായി കെട്ടിയിട്ടിരുന്ന പന്ത്രണ്ടോളം ആടുകളെയാണ് കൂട്ടമായെത്തിയ നായ്ക്കള്‍ ആക്രമിച്ചത്. സംഭവസമയത്ത് ചാക്കോയുടെ വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ നായ്ക്കള്‍ ആടുകളെ ആക്രമിച്ച കാര്യം ആരുമറിഞ്ഞില്ല. പിന്നീട് വീട്ടുകാര്‍ എത്തിയപ്പോഴാണ് സംഭവമറിയുന്നത്. ആടുകളുടെ തലയും കൈകാലുകളുമെല്ലാം കടിച്ചെടുത്ത നിലയിലായിരുന്നു. മുറിവേറ്റ ആടുകളില്‍ ചിലതിന്റെ ആരോഗ്യനില മോശമാണ്.
Read Moreആർക്കും വിലക്കില്ല; പാർട്ടിക്ക് ഒരു നയവും സംഘടനാപരമായ നടപടിക്രമങ്ങളുമുണ്ടെന്ന് ഓർമിപ്പിച്ച് നാട്ടകം സുരേഷ്
കോട്ടയം: ശശി തരൂരിന്റെ സമ്മേളനങ്ങളിൽ ആർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും എല്ലാവർക്കും സമ്മേളനത്തിൽ പങ്കെടുക്കാമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് രാഷ് ട്രദീപികയോടു പറഞ്ഞു. സംഘടനാപരമായ രീതയിലല്ല സമ്മേളനം സംഘടിപ്പിച്ചത്. ഡിസിസി നേതൃത്വവുമായി സമ്മേളനത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. അതിനാൽ താൻ പങ്കെടുക്കുന്നില്ല. തന്നെ ക്ഷണിച്ചിട്ടുമില്ല. എന്നാൽ ആരു പങ്കെടുക്കുന്നതിലും വിരോധമില്ല. ശശി തരൂർ കോണ്‍ഗ്രസിന്റെ നേതാവാണ്. അദ്ദേഹം ജില്ലയിൽ എത്തുന്നതിൽ സന്തോഷമേയുളളു. എന്നാൽ പാർട്ടിക്ക് ഒരു നയവും സംഘടനാപരമായ നടപടിക്രമങ്ങളുമുണ്ട്. ഇതു പാലിക്കാതെയാണ് സമ്മേളനം. അതിനാലാണ് പങ്കെടുക്കാത്തതെന്ന് നാട്ടകം സുരേഷ് പറഞ്ഞു. അച്ചടക്കസമിതിക്ക് പരാതി നൽകികോട്ടയം: ശശി തരൂരിനെതിരേ പാർട്ടി അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനു പരാതി നൽകിയെന്നു ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. എഐസിസിസിക്കും പരാതി നൽകും. തരൂർ അച്ചടക്ക ലംഘനം നടത്തിയിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിനെതിരേ പരാതി ലഭിച്ചിട്ടുണ്ട്. വ്യവസ്ഥാപിതമായ ചട്ടക്കൂടിൽ നിന്നുകൊണ്ടല്ല പരിപാടികൾ. ജില്ലാ കോണ്‍ഗ്രസ്…
Read Moreഅമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിലായ സംഭവത്തില്‍ പോലീസിന്റെ സംശയം ശരിയായിരുന്നു..! ബിജു തന്ത്രം പാളിയത് ഇങ്ങനെ…
കോട്ടയം: അമ്മയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബിജു മുന്‍പും പലതവണ അമ്മയെ മർദിച്ചിട്ടുണ്ടെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പനച്ചിക്കാട് പാതിയപ്പള്ള് കടവ് തെക്കേകുറ്റ് ബിജു (52) വിനെയാണു അമ്മയെ മർദിച്ചുകൊന്ന കേസിൽ ചിങ്ങവനം പോലീസ് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പരിക്കിനെതുടർന്നു ബിജുവിന്റെ അമ്മ സതി(80) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ 23നു മരണപ്പെട്ടിരുന്നു. അമ്മ വീണു പരിക്കുപറ്റിയതെന്നാണ് ബിജു ആശുപത്രിയിൽ പറഞ്ഞിരുന്നത്. തുടർന്നു മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ പോലീസിന് സംശയം തോന്നിയതോടെ പോസ്റ്റുമോർട്ടം നടത്താൻ നിർദേശം നൽകി. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ സതിയുടെ നെഞ്ചിലും മുഖത്തും പറ്റിയ സാരമായ പരിക്കാണു മരണ കാരണമെന്ന് ആശുപത്രി അധികൃതർ കണ്ടെത്തി. ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിൽ മകൻ ബിജു അമ്മയുമായി വഴക്കുണ്ടാക്കി നെഞ്ചിലും മുഖത്തും…
Read Moreകുടുംബ വഴക്കിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ സ്റ്റീല്‍ പൈപ്പുകൊണ്ടടിച്ചു! പിതാവ് അറസ്റ്റില്‍
പത്തനംതിട്ട: കുടുംബ വഴക്കിനിടെ സ്റ്റീല്‍ പൈപ്പ് കൊണ്ടുള്ള അച്ഛന്റെ അടിയേറ്റ് എട്ടുമാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്. സംഭവത്തില്‍ അടൂര്‍ സ്വദേശി ഷിനുമോനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ അമ്മയേയും ഭാര്യയേയും മര്‍ദിക്കുന്നതിനിടെ കുഞ്ഞിനും സ്റ്റീല്‍ പൈപ്പുകൊണ്ടുള്ള അടിയേല്‍ക്കുകയായിരുന്നു. അടിയുടെ ശക്തിയില്‍ താടിയെല്ലിന് പരിക്കേറ്റ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയത്തിൽ വീഴ്ത്തി;ലൈംഗികമായി പീഡിപ്പിച്ചശേഷം വീഡിയോ കാട്ടി ഭീഷണിപ്പെടുത്തൽ; ടിനു സണ്ണിയെ കുടുക്കി പോലീസ്
കുറവിലങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെളിയന്നൂര്‍ താമരക്കാട് പിണ്ടികനാല് ടിനു സണ്ണി (33)യെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. തുടർന്നു പെണ്‍കുട്ടിക്ക് വീഡിയോ അയച്ചു നല്കി ഭീഷണിപ്പെടുത്തി. പരാതിയെത്തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എസ്എച്ച്ഒ നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreവിഴിഞ്ഞത്ത് വര്‍ഗീയ കലാപത്തിന് സര്‍ക്കാര്‍ ശ്രമം; സമരം അടിച്ചമര്‍ത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
കോട്ടയം: വിഴിഞ്ഞത്തെ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതിന് പകരം വര്‍ഗീയ കലാപം സൃഷ്ടിച്ച് ജനങ്ങളെ തമ്മിലടിപ്പിച്ച് സമരം അടിച്ചമര്‍ത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അച്ചടക്കസമിതി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. യുഡിഎഫ് ജില്ലാ നേതൃയോഗം കോട്ടയം ഡിസിസി ഓഫീസില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യുസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായില്‍, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കുര്യന് ജോയി, സലിം പി. മാത്യു, റഫീക്ക് മണിമല, നീണ്ടൂര്‍ പ്രകാശ്, ടി.സി. അരുണ്‍, ടോമി വേദഗിരി, എന്‍ ഐ. മത്തായി, പി.എം. സലിം, ജോയി ചെട്ടിശേരി, എസ്. രാജീവ്, കുര്യന് പി. കുര്യന് അജിത്ത് മുതിരമല, അസീസ് കുമാരനല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read Moreപട്ടയപ്രശ്നം, ബഫർസോൺ, റബർ വിലയിടിവ്; ക്രിയാത്മകമായി ഇടപെടാൻ പ്രാദേശിക രാഷ്ട്രീയ കക്ഷികൾക്ക് മാത്രമേ കഴിയൂവെന്ന് ജോസ് കെ മാണി
കാഞ്ഞിരപ്പള്ളി: പട്ടയപ്രശ്നം, ബഫർസോൺ, റബർ വിലയിടിവു വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ കേരള കോൺഗ്രസ് -എം പോലുള്ള പ്രാദേശിക രാഷ്ട്രീയ കക്ഷികൾക്ക് മാത്രമേ കഴിയൂ എന്ന് ജോസ് കെ. മാണി എംപി. വിവിധ പാർട്ടികളിൽ നിന്ന് രാജിവച്ച് കേരള കോൺഗ്രസ് -എമ്മിൽ ചേർന്നവർക്ക് അംഗത്വം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജോസ് കൊച്ചുപുര, സിബി കുടംതൂക്കിൽ, പി.സി ജോസഫ് പാറടിയിൽ, പ്രഫ. ടോമി പുലിക്കുന്നേൽ, ജെയിംസ് മേനാംതോട്ടത്തിൽ, മാത്യു കെ. തോമസ് കരിപ്പാപറമ്പിൽ, എൻ.പി. സോമൻ ആഞ്ഞിലിമൂട്ടിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ 150 ഓളം പ്രവർത്തകർ കേരളാ കോൺഗ്രസ് -എം മെംബർഷിപ്പ് സ്വീകരിച്ചു. പാറത്തോട് മണ്ഡലം പ്രസിഡന്റ് കെ.ജെ. തോമസ് കട്ടക്കൽ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ഡോ. എൻ. ജയരാജ് എംഎൽഎ, പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത്, ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു, സംസ്ഥാന സെക്രട്ടറിമാരായ…
Read More