എരുമേലി: മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ അയ്യപ്പഭക്തർ കുളിച്ചിരുന്ന സ്ഥാനത്ത് മനസും ശരീരവും കുളിർത്ത് ഉന്മേഷം പകരുന്ന പുണ്യസ്നാനം ഒരുക്കിയതിന് നന്ദി പറയേണ്ടത് മുൻ ചീഫ് സെക്രട്ടറിയുടെ കവിഹൃദയത്തോട്. ഒപ്പം മുൻ ജില്ലാ കളക്ടർ പി. വേണുഗോപാൽ, മുൻ സ്പെഷൽ ജഡ്ജ് ബാബു എന്നിവരുടെ കൈകളുമുണ്ട്.എരുമേലിയിൽ പേട്ടതുള്ളി ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിക്കഴിയുമ്പോൾ സ്നാനം നടത്തേണ്ടത് ആചാരമാണ്. എന്നാൽ അതിനായി മലിനജലത്തിലിറങ്ങേണ്ട സ്ഥിതിയായിരുന്നു വർഷങ്ങൾക്ക് മുമ്പുവരെ. അത് മാറ്റി ഷവർ ബാത്ത് സംവിധാനം കൊണ്ടുവന്നത് ഘനശ്യാമമോഹനകൃഷ്ണാ.. എന്നത് ഉൾപ്പെടെ ശുദ്ധസംഗീതം തുളുമ്പുന്ന ഒട്ടേറെ ഹൃദയഹാരിയായ ചലച്ചിത്രഗാനങ്ങൾ രചിച്ച മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ആയിരുന്നു. ഒരു കിലോമീറ്ററോളം ദൂരമാണ് പേട്ടതുള്ളേണ്ടത്. അതും ചെരുപ്പില്ലാതെ പകൽ ചുട്ടുപൊള്ളുന്ന ചൂടിൽ ടാർ റോഡിൽ. രാത്രിയിലും പുലർച്ചെയുമാണെങ്കിൽ തുളച്ചു കയറുന്ന തണുപ്പും മഞ്ഞും സഹിക്കണം. പേട്ടതുള്ളൽ കഴിഞ്ഞാണ് ആചാരപരമായ പുണ്യസ്നാനം. ഇതിനുശേഷം…
Read MoreCategory: Kottayam
അക്ഷയ ഭാഗ്യദേവത തുണച്ചത് കാഞ്ഞിരപ്പള്ളിയിലെ സഹോദരങ്ങളെ; ലോട്ടറിക്കട നടത്തുന്ന ഇരുവരേയും ഭാഗ്യം തുണച്ചത് വിവാഹം കഴിഞ്ഞതിന്റെ രണ്ടാമത്തെ ആഴ്ച…
കാഞ്ഞിരപ്പള്ളി: അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം തേടിയെത്തിയത് കാഞ്ഞിരപ്പള്ളിയിലെ സഹോദരങ്ങളെ. ചോറ്റി കിടങ്ങിൽ കെ.എസ്. ശ്രീരാജ്, കെ.എസ്. കൃഷ്ണ എന്നിവർക്കാണ് അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അടിച്ചത്. AR 937475 എന്ന നമ്പറിനാണ് സമ്മാനം. ശനിയാഴ്ച വൈകുന്നേരം കാഞ്ഞിരപ്പള്ളിയിലെ ജയകുമാർ ലോട്ടറി കടയിൽനിന്നാണ് ഇവർ ലോട്ടറിയെടുത്തത്. ഇരുവർക്കും കാഞ്ഞിരപ്പള്ളിയിൽത്തന്നെ കെജിഎസ്, മഹാലക്ഷ്മി എന്നീ ലോട്ടറി കടകളുണ്ട്. എന്നാൽ, ഇവർ ഇടയ്ക്കിടെ മറ്റു ലോട്ടറി കടകളിൽനിന്ന് ലോട്ടറിയെടുക്കാറുണ്ട്. ഇങ്ങനെയെടുത്ത ലോട്ടറിക്കാണ് സമ്മാനം ലഭിച്ചത്. ഇരുവരും കഴിഞ്ഞ 13നാണ് വിവാഹിതരായത്. അശ്വതിയാണ് ശ്രീരാജിന്റെ ഭാര്യ. കൃഷ്ണയുടെ ഭാര്യ ശ്രീക്കുട്ടിയും. ലോട്ടറി ഇന്നു ബാങ്കിൽ ഏൽപ്പിക്കും. വാടകയ്ക്ക് താമസിക്കുന്ന ഇവർക്ക് കാഞ്ഞിരപ്പള്ളിയിൽത്തന്നെ സ്വന്തമായി ഒരു വീട് വയ്ക്കണമെന്നാണ് ആഗ്രഹം.
Read Moreവീടൊഴിയാൻ അന്ത്യശാസനം; ഒഴിയില്ലെന്ന് എസ്. രാജേന്ദ്രൻ; ബലമായി ഒഴിപ്പിക്കാന്‍ റവന്യു വകുപ്പ് പോലീസ് സഹായം തേടി
തൊടുപുഴ: താമസിക്കുന്ന വീട്ടില്‍നിന്ന് ഒഴിയണമെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന് റവന്യു വകുപ്പിന്റെ അന്ത്യശാസനം. സ്വയം ഒഴിഞ്ഞു പോയില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കാന്‍ പോലീസിന്റെ സഹായം തേടി ജില്ലാ പോലീസ് മേധാവിക്ക് ദേവികുളം സബ് കളക്ടര്‍ കത്തു നല്കി. എന്നാല്‍ മൂന്നാര്‍ ഇക്കാനഗറിലെ വീട്ടില്‍നിന്ന് എന്തു വന്നാലും ഒഴിയില്ലെന്നാണ് രാജേന്ദ്രന്റെ നിലപാട്. മുന്‍ മന്ത്രി എം.എം. മണി എംഎല്‍എയാണ് നോട്ടീസിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് രാജേന്ദ്രന് ആരോപിച്ചു. ഏറെനാളുകളായി എസ്. രാജേന്ദ്രനും എം.എം. മണിയും തമ്മില്‍ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങളും വാക്പോരുമാണ് നടക്കുന്നത്.ഇക്കാനഗറിലെ ഏഴു സെന്റ് സ്ഥലത്താണ് രാജേന്ദ്രന് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഇത് കൈയേറ്റഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഴിപ്പിക്കാനുള്ള നീക്കം നടത്തുന്നത്. ഏഴു ദിവസത്തിനുള്ളില്‍ വീട്ടില്‍നിന്ന് ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസിലുള്ളത്. ദേവികുളം സബ് കളക്ടറുടെ നിര്‍ദേശാനുസരണം മൂന്നാര്‍ വില്ലേജ് ഓഫീസറാണ് നോട്ടീസ് നല്‍കിയത്. ഇക്കാനഗറിലെ 843, 843 സര്‍വേ നമ്പരുകളില്‍പ്പെട്ട…
Read Moreബാറിൽ പോകാൻ അയൽവാസിയുടെ ഓട്ടോ വിളിച്ചു; ഇടവഴിയിൽവെച്ച് നാലുപേരെക്കൂടി കയറ്റാൻ ആവശ്യപ്പെട്ടു; എതിർത്ത ഓട്ടോക്കാരന് ക്രൂരമർദനം; 21 വയസുള്ള നാലുപേർ അറസ്റ്റിൽ
പാമ്പാടി: പാമ്പാടിയില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.പാമ്പാടി വെള്ളൂര്‍ തൊണ്ണനാംകുന്നേല്‍ കണ്ണന് (21), വെള്ളൂര്‍ കണ്ണംകുളം ആരോമല്‍ മധു (20), വെള്ളൂര്‍ കൈതത്തറ റിറ്റൊമോന്‍ റോയ് (21), വെള്ളൂര്‍ കൊച്ചുപറമ്പില്‍ അനുരാജ് (21) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞദിവസം ഏഴാംമൈല്‍ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ ബാബുവിനെയാണ് ആക്രമിച്ചത്.ബാബുവിന്റെ അയല്‍വാസിയായ ആരോമലും സുഹൃത്തുക്കളും ചേര്‍ന്ന് ബാറിലേക്ക് പോകണമെന്ന് പറഞ്ഞ് ബാബുവിനെ ഓട്ടം വിളിച്ചു. യാത്രാമധ്യേ വഴിയില്‍ വച്ചു ഇവരുടെ സുഹൃത്തുക്കളായ മറ്റു രണ്ടുപേരെ കൂടി ഓട്ടോയില്‍ കയറ്റി. തുടര്‍ന്ന് വീണ്ടും രണ്ടുപേരെ കൂടി ഓട്ടോറിക്ഷയില്‍ കയറ്റണമെന്ന് ആവശ്യപ്പെട്ടു. ഇതു പറ്റില്ലെന്ന് ബാബു പറഞ്ഞു. ബാറിനു മുന്‍വശം എത്തിയശേഷം ഓട്ടോറിക്ഷയില്‍നിന്ന് ഇറങ്ങി യുവാക്കള്‍ ബാബുവിനെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.
Read Moreഗവിയില്‍ എ.സി താമസത്തിന് 100 രൂപ..! കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജിന് വനംവകുപ്പിന്റെ പച്ചക്കൊടി
നീണ്ട തർക്കങ്ങൾക്കൊടുവിൽ കെ.എസ്.ആർ.ടി.സി.യുടെ ഗവി ടൂർ പാക്കേജിന് വനംവകുപ്പിന്റെ പച്ചക്കൊടി. തിരുവനന്തപുരം ചീഫ് ഓഫീസിൽനിന്നാണ് ഇതിനുള്ള അനുമതി നൽകിയത്. ടിക്കറ്റ് നിരക്ക്, താമസം, ഭക്ഷണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമായതിനുശേഷം ഡിസംബർ ആദ്യംമുതൽ സർവീസ് ആരംഭിക്കാനാണ് കെ.എസ്.ആർ.ടി.സി.യുടെ തീരുമാനം. തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻമേഖല, എറണാകുളം ഉൾപ്പെടെയുള്ള മധ്യമേഖല, കോഴിക്കോട് ഉൾപ്പെടെയുള്ള വടക്കൻമേഖല എന്നിങ്ങനെയുള്ള കെ.എസ്.ആർ.ടി.സി.യുടെ മൂന്ന് സോണുകളിൽനിന്നും ഇവിടേക്ക് ടൂർ പാക്കേജ് ഉണ്ടാകും. ഒരുദിവസം മൂന്ന് സർവീസുകളാണ് നടത്തുക. ഓൺലൈൻ വഴി ബുക്കുചെയ്യാനുള്ള സൗകര്യവും ഒരുക്കും. ദൂരെനിന്ന് വരുന്ന സർവീസുകൾക്ക് ഗവിക്കൊപ്പം, വാഗമൺ, പരുന്തുംപാറ എന്നീപ്രദേശങ്ങൾകൂടി ഉൾപ്പെടുത്തുന്ന കാര്യം ചർച്ച ചെയ്തുവരുകയാണ്. ഈ പ്രദേശങ്ങളിൽ താമസസൗകര്യത്തിനുള്ള പരിശോധന നടക്കുന്നുണ്ട്. അപേക്ഷ നൽകി ഒൻപതുമാസത്തിനുശേഷമാണ് പാക്കേജിന് വനംവകുപ്പിന്റെ അനുമതി ലഭിക്കുന്നത്.
Read Moreകള്ളനോട്ട് നിർമാണത്തിൽ ഷീബ പുപ്പുലി; അച്ചടിച്ച നോട്ടുകൾ അമ്മയ്ക്ക് നൽകി ലോട്ടറി എടുപ്പിക്കും; വിലാസിനിയെ പൊക്കിയപ്പോൾ…
കോട്ടയം: ലോട്ടറി കച്ചവടക്കാര്‍ക്ക് കള്ളനോട്ട് നല്കി കേസില്‍ അമ്മയെയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ അമ്പലപ്പുഴ കലവൂര്‍ ക്രിസ്തുരാജ് കോളനിയില്‍ പറമ്പില്‍ വിലാസിനി (68), മകള്‍ ഷീബ(34) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. വിലാസിനി ഇന്നലെ കോട്ടയം നഗരത്തിലെ ലോട്ടറിക്കടയില്‍ എത്തി ലോട്ടറി വാങ്ങുന്നതിനായി കള്ളനോട്ട് നല്‍കുകയായിരുന്നു. സംശയം തോന്നിയ കടയുടമ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് വെസ്റ്റ് പോലീസ് സ്ഥലത്തെത്തി നോട്ടുകള്‍ കള്ളനോട്ട് ആണെന്ന് തിരിച്ചറിയുകയും, വിലാസിനിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരുടെ പക്കല്‍നിന്നും 100 രൂപയുടെ 14 വ്യാജ നോട്ടുകളും കണ്ടെടുത്തു. വിലാസിനിയെ ചോദ്യം ചെയ്തതോടെ ഇവരുടെ മകള്‍ കൂടി സംഭവത്തിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കിയ പോലീസ് സംഘം ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന കുറിച്ചി കാലായിപ്പടി ഭാഗത്തെ വീട്ടിലെത്തി മകള്‍ ഷീബയെ പിടികൂടുകയായിരുന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഹാളിലെ കട്ടിലിനടിയില്‍ പത്രപേപ്പറില്‍ ഒളിച്ചു വച്ചിരുന്ന…
Read Moreആനയെ മാറ്റിക്കെട്ടുന്നതിനെച്ചൊല്ലി പാപ്പാന്മാർ തമ്മിൽ തർക്കം: ഒന്നാം പാപ്പാനെ കഴുത്തറത്തു കൊന്നു രണ്ടാം പാപ്പാൻ മണികണ്ഠൻ
അടിമാലി: മൂന്നാര്‍ കൊരണ്ടിക്കാട് സ്വകാര്യ ആന സവാരി കേന്ദ്രത്തില്‍ പാപ്പാന്മാര് തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. ആനയുടെ ഒന്നാം പാപ്പാനായ തൃശൂര്‍ സ്വദേശി വിമലിനെ രണ്ടാം പാപ്പാന് മണികണ്ഠന് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്നു രാവിലെയാണ് സംഭവം പുറത്തറിയുന്നത്. ആനയെ മാറ്റിക്കെട്ടുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് സൂചന. വിമലും മണികണ്ഠനും ഒരുമിച്ചായിരുന്നു താമസം. മൂന്നാര്‍ ഡിവൈഎസ്പി കെ.ജെ.മനോജിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിശദമായ പരിശോധനകള്‍ക്കു ശേഷമെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകു എന്ന് പോലീസ് പറഞ്ഞു. പ്രതി മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു വരികയാണ്. വിമലിന്റെ മൃതദേഹം മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
Read Moreജാതിപത്രിയിൽ നിന്നൊരു സ്പൈഡർമാൻ!എഴുന്നേൽക്കാൻ പോലും കഴിയാത്ത ടുട്ടുമോന്റെ അതിജീവനം
നെടുങ്കണ്ടം: ജാതിപത്രിയിൽ നിന്നൊരു സ്പൈഡർമാൻ. തൂക്കുപാലം – പുത്തരിക്കണ്ടം ബ്ലോക്ക് നമ്പർ 479ൽ എം.ഡി. അച്ചൻകുഞ്ഞ്- ഇന്ദിര ദമ്പതികളുടെ മകൻ നിഷാന്തെന്ന ടുട്ടുമോനാ (32) ണു ജാതിപത്രി ഉപയോഗിച്ചു സ്പെഡർമാനെ നിർമിച്ചത്. നട്ടെല്ലിനു ഗുരുതര ക്ഷതമേറ്റു പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയാത്ത ടുട്ടുമോന്റെ അതിജീവനമാണു ഇതിലൂടെ തെളിയുന്നത്. 25 ദിവസം മുൻപു നട്ടെല്ലിന്റെ തകരാറു പരിഹരിക്കാൻ ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്നതിനിടെയാണ് അമ്മ ഇന്ദിര അച്ചാറിടാനായി വാങ്ങിയ ജാതിക്കയിൽ ടുട്ടുമോന്റെ കണ്ണുടക്കിയത്. ജാതിക്കാ കുരുവിനെ ചുറ്റിവരിഞ്ഞുള്ള ജാതിപത്രി ഉപയോഗിച്ച് ഒരു സ്പൈഡർമാനെ നിർമിക്കാം. അങ്ങനെ സ്പൈഡർമാൻ ജാതിപത്രിയിൽ പിറവിയെടുത്തു. മോഹൻ ലാൽ, മമ്മൂട്ടി, തിലകൻ, പൃഥ്വിരാജ്, ദിലീപ്, കെ.എസ്.ചിത്ര, ശ്രീനിവാസൻ, സലിം കുമാർ, കുഞ്ചാക്കോ ബോബൻ, ജഗതി ശ്രീകുമാർ, വിനായകൻ, ഫഹദ് ഫാസിൽ, കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, ജയസൂര്യ, ജയറാം, കാവ്യ മാധവൻ, പ്രേം…
Read Moreകാനനവാസൻ അയ്യനെ കാണാൻ ആദ്യആഴ്ച മലചവിട്ടിയത് നാലു ലക്ഷത്തോളം തീര്‍ഥാടകര്‍; വൈദ്യ സഹായത്തിന് കൺട്രോൾ റും തുറന്നു
പത്തനംതിട്ട: മണ്ഡലമഹോത്സവത്തിനായി നടതുറന്ന് ആദ്യ ആഴ്ചയില്‍ നാലു ലക്ഷത്തോളം അയ്യപ്പഭക്തര്‍ ശബരിമല ദര്‍ശനത്തിനെത്തി. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലെല്ലാം ശരാശരി 60,000 ഓളം പേരാണ് ശബരിമല ദര്‍ശനത്തിനെത്തിയത്. തിങ്കളാഴ്ചയായിരുന്നു ഏറ്റവും കൂടുതല്‍ ബുക്കിംഗ് ഉണ്ടായിരുന്നത്. 71,000 പേര് ബുക്ക് ചെയ്തതില്‍ 68,000 ലധികം പേര് സന്നിധാനത്തെത്തി. ചെവ്വാഴ്ച 54,000 പേരായിരുന്നു ദര്‍ശനത്തിനായി ബുക്ക് ചെയ്തിരുന്നത്. ഇന്നും അരലക്ഷത്തോളം ബുക്കിംഗുണ്ട്. തിരക്ക് വര്‍ധിച്ചതോടെ ഇന്നലെ മുതല്‍ ഉച്ചകഴിഞ്ഞ് ഒരു മണിക്കൂര്‍ അധികസമയം കൂടി ദര്‍ശനത്തിന് അനുവദിച്ചിട്ടുണ്ട്. മൂന്നിനു നട തുറക്കും. പ്ലാസ്റ്റിക് ഒഴിവാക്കണം: മന്ത്രി രാധാകൃഷ്ണൻശബരിമല: ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് അഭ്യര്‍ത്ഥിച്ചു. കുടിവെള്ളത്തിനായി പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം മറ്റു കുപ്പികള്‍ ഉപയോഗിക്കാനുംപ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് പകരം തുണി സഞ്ചിയോ, പേപ്പര്‍ ബാഗോ ഉപയോഗിക്കാനും പമ്പ നദിയില്‍ തുണികളും പ്ലാസ്റ്റിക്…
Read Moreചികിത്സാപിഴവിനെ തുടർന്ന് വിദ്യാർഥിയുടെ കൈമുറിച്ച് മാറ്റിയ സംഭവം: ഡോക്ടർമാർക്കെതിരേ കേസെടുത്ത് പോലീസ്
തലശേരി: ചികിത്സാപിഴവിനെ തുടർന്ന് 17 കാരന്റെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാർക്കെതിരേ ടൗൺ പോലീസ് കേസെടുത്തു. ചേറ്റംകുന്ന് നാസ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബൂബക്കർ സിദ്ദീഖിന്റെ മകൻ സുൽത്താന്റെ കൈ മുറിച്ചുമാറ്റിയ സംഭവത്തിലാണ് തലശേരി ജനറൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം സർജൻ ഡോ. വിജുമോൻ ഉൾപ്പെടെയുള്ളവർക്കെതിരേ ടൗൺ പോലീസ് കേസെടുത്തത്. തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർക്കു പുറമെ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരും കേസിൽ പ്രതികളാകും. ഇന്ത്യൻ ശിക്ഷാനിയമം 338 പ്രകാരമാണ് അശ്രദ്ധമായി ചികിത്സിച്ചതിനാണ് ഇവർക്കെതിരേ കേസെടുത്തിട്ടുള്ളത്. ഒക്ടോബർ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിനടുത്തുള്ള ഗ്രൗണ്ടിൽ കളിക്കുന്നതിനിടയിൽ വീണ് സുൽത്താന്റെ കൈ എല്ല് പൊട്ടുകയായിരുന്നു. തുടർന്നുള്ള ചികിത്സയ്ക്കിടയിലാണ് സുൽത്താന്റെ ഇടതു കൈ മുറിച്ചുമാറ്റേണ്ടി വന്നത്. സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിടുകയും അന്വേഷണം നടക്കുകയും ചെയ്യുന്നതിനിടയിലാണ് പോലീസ് കേസെടുത്തത്. കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരമാണ് പോലീസ് കേസ്…
Read More