കണ്ണീരുണാങ്ങാതെ കാർത്തികയിൽ കുടുംബം; അമ്മയുടെ മരണാനന്തര ക്രിയയ്ക്ക് ശേഷം മകൻ ബാത്ത് റൂമിൽ മരിച്ച നിലയിൽ 

എ​ട​ത്വ: ര​ണ്ടാ​ഴ്ച മു​ന്‍​പ് മ​രി​ച്ച മാ​താ​വി​ന്‍റെ ചി​താ​ഭ​സ്മം നി​മ​ജ്ജ​നം ചെ​യ്ത് മ​ട​ങ്ങി​യെ​ത്തി​യ മ​ക​ന്‍ കു​ളി​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍. കോ​ട്ട​യം ക​ങ്ങ​ഴ ഇ​ല​ക്കാ​ട് കാ​ര്‍​ത്തി​ക​യി​ല്‍ സു​രേ​ന്ദ്ര​ന്‍ (63) ആ​ണ് മ​രി​ച്ച​ത്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു മു​ന്‍​പ് കു​ളി​ക്കാ​നാ​യി കു​ളി​മു​റി​യി​ല്‍ ക​യ​റി​യ സു​രേ​ന്ദ്ര​ന്‍ ഏ​റെ സ​മ​യ​ത്തി​നുശേ​ഷ​വും കാ​ണാ​ഞ്ഞ​തി​നെതു​ട​ര്‍​ന്ന് നോ​ക്കു​മ്പോ​ള്‍ സു​രേ​ന്ദ്ര​ന്‍ കു​ളി​മു​റി​യി​ല്‍ വീ​ണു കി​ട​ക്കു​ന്ന​താ​യി കാ​ണു​ക​യാ​യി​രു​ന്നു. വാ​തി​ല്‍ ച​വി​ട്ടി​ത്തു​റ​ന്ന് സു​രേ​ന്ദ്ര​നെ പ​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. മ​ര​ണ​ശേ​ഷം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​തി​നാ​ല്‍ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11.30ന് ​കോ​ട്ട​യം ക​ങ്ങ​ഴ കാ​ര്‍​ത്തി​ക​യി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും. ഭാ​ര്യ: ക​ല. മ​ക്ക​ള്‍: ജി​തി​ന്‍, കൃ​ഷ്ണ​പ്രി​യ.

Read More

ശബരിമലയിൽ വൻതിരക്ക്; ദ​ര്‍​ശ​ന സ​മ​യം ഇനിയും  കൂ​ട്ടാ​നാ​കി​ല്ലെന്ന് ശ​ബ​രി​മ​ല ത​ന്ത്രി; തിരക്കിന് കാരണം പതിനെട്ടാംപടിയിലിലുണ്ടാകുന്ന താമസമെന്ന്  ആരോപണം

  ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​ന സ​മ​യം ഇ​നി വ​ര്‍​ധി​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്. അ​യ​പ്പ​ഭ​ക്ത​രു​ടെ തി​ര​ക്കു പ​രി​ഗ​ണി​ച്ച് നി​ല​വി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ ദ​ർ​ശ​ന​സ​മ​യം ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ത​ന്ത്രി പ​റ​ഞ്ഞു. ‌ഇ​ന്ന​ലെ സ​ന്നി​ധാ​ന​ത്ത് തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഭ​ക്ത​ർ​ക്കു പ​രി​ക്കു​പ​റ്റി​യ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഹൈ​ക്കോ​ട​തി പ്ര​ത്യേ​ക സി​റ്റി​ങ് ന​ട​ത്തി ദ​ർ​ശ​നം ഒ​രു മ​ണി​ക്കൂ​ർ ദീ​ർ​ഘി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. അ​തേ​സ​മ​യം, ഇ​ന്ന​ലെ​ത​ന്നെ ദ​ർ​ശ​ന​സ​മ​യം ഒ​രു മ​ണി​ക്കൂ​ർ ദീ​ർ​ഘി​പ്പി​ച്ച​തി​നാ​ൽ ഇ​നി വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ട​യി​ല്ല.‌ഇ​തി​നി​ടെ പ​തി​നെ​ട്ടാം​പ​ടി​യി​ല്‍ ഉ​ണ്ടാ​കു​ന്ന കാ​ല​താ​മ​സ​മാ​ണ് തി​ര​ക്ക് അ​ധി​ക​മാ​കാ​ന്‍ കാ​ര​ണ​മെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. മി​നി​ട്ടി​ല്‍ 70 തീ​ര്‍​ഥാ​ട​ക​രെ​യെ​ങ്കി​ലും ക​യ​റ്റി​വി​ടാ​ന്‍ ക​ഴി​യ​ണം. ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സി​നാ​ണ് ഇ​തി​ന്‍റെ ചു​മ​ത​ല. പു​തി​യ പോ​ലീ​സ് ബാ​ച്ച് ചു​മ​ത​ല​യേ​റ്റ​തി​നു​ശേ​ഷം മി​നി​ട്ടി​ല്‍ 45 – 50 തീ​ര്‍​ഥാ​ട​ക​രെ മാ​ത്ര​മാ​ണ് ക​യ​റ്റാ​നാ​കു​ന്ന​ത്. നേ​ര​ത്തെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് സം​ഘം 70 തീ​ര്‍​ഥാ​ട​ക​രെ വ​രെ ക​യ​റ്റി​വി​ട്ടി​രു​ന്നു. മു​ഖ്യ​മ​ന്ത്രി യോ​ഗം…

Read More

കു​ഞ്ഞ​ൻ വാ​ഴ​യി​ൽ ഏ​ഴു കു​ല​ക​ൾ! നാ​ട്ടി​ലെ താ​ര​മായി കു​ഞ്ഞ​ൻ സു​ന്ദ​രിവാ​ഴ

ഉ​പ്പു​ത​റ: കു​ഞ്ഞ​ൻ വാ​ഴ​യി​ൽ ഏ​ഴു കു​ല​ക​ൾ വി​രി​ഞ്ഞു. ഉ​പ്പു​ത​റ മു​ട്ട​നാ​ൽ എം. ​എ​ൻ. തോ​മ​സെ​ന്ന സ​ണ്ണി​യു​ടെ പു​ര​യി​ട​ത്തി​ലാ​ണ് ഏ​ഴു കു​ല​ക​ളു​മാ​യി 3.25 അ​ടി ഉ​യ​ര​മു​ള്ള വാ​ഴ അ​ത്ഭു​ത​മാ​യി​രി​ക്കു​ന്ന​ത്. 20 ഓ​ളം വാ​ഴ​ക്കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും കു​ഞ്ഞ​നാ​യ വാ​ഴ​യാ​ണ് ഏ​ഴു കു​ല​ക​ളു​മാ​യി താ​ര​മാ​യി നി​ൽ​ക്കു​ന്ന​ത്. 3.25 അ​ടി ഉ​യ​ര​മു​ള്ള സു​ന്ദ​രി​യി​ന​ത്തി​ൽപെ​ട്ട വാ​ഴ​യി​ലാ​ണ് ചു​വ​ട്ടി​ൽ ത​ണ്ടു തു​ര​ന്ന് ഏ​ഴു കു​ല​ക​ൾ പു​റ​ത്തുവ​ന്ന​ത്. വാ​ഴ​ക്കൂ​ന്പു​ക​ൾ വി​രി​ഞ്ഞ് തു​ട​ങ്ങു​ന്ന​തേയു​ള്ളു. ക​ഴി​ഞ്ഞ ദി​വ​സം ഏ​ല ത്തോ​ട്ട​ത്തി​ൽ ഏ​ല​ക്കാ​യ എ​ടു​ക്കാ​ൻ വ​ന്ന തൊ​ഴി​ലാ​ളി​യാ​ണ് ഇത് ക​ണ്ട​ത്. ഉ​ട​നെ സ്ഥ​ല​മു​ട​മ​യെ വി​വ​ര​മ​റി​യി​ച്ചു. പു​ര​യി​ട​ത്തി​ൽനി​ന്നി​രു​ന്ന സു​ന്ദ​രി​യി​ന​ത്തി​ൽപെ​ട്ട​ വാ​ഴ മൂ​ന്നു വ​ർ​ഷം മു​ന്പാ​ണ് പി​രി​ച്ചുവച്ച​ത്. ഈ ​വാ​ഴ​യി​ൽനി​ന്നും 20 ഓ​ളം വാ​ഴ​യു​ണ്ടാ​യി. ഇ​തി​ൽ ഒ​രെ​ണ്ണം സാ​ധാ​ര​ത്ത പോ​ലെ കു​ല​യ്ക്കു​ക​യും ചെ​യ്തു. ​കു​ഞ്ഞ​ൻ സു​ന്ദ​രിവാ​ഴ നാ​ട്ടി​ലെ താ​ര​മാ​ണി​പ്പോ​ൾ.

Read More

മാ​ന്യ​വേ​ഷ​ധാ​രി! ക​റു​ക​ച്ചാ​ലി​ലെ ആ​ഭ​ര​ണ​ശാ​ല​യി​ൽ നി​ന്ന് മൂ​ന്ന് പ​വ​ന്‍റെ മാ​ല​യു​മാ​യി യു​വാ​വ് മുങ്ങി

കോ​ട്ട​യം: ക​റു​ക​ച്ചാ​ലി​ലെ ആ​ഭ​ര​ണ​ശാ​ല​യി​ൽ നി​ന്ന് മൂ​ന്ന് പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യു​മാ​യി യു​വാ​വ് ക​ട​ന്ന് ക​ള​ഞ്ഞു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12:30-നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മാ​സ്ക് ധ​രി​ച്ച് നഗരത്തിലെ സുമംഗലി ആ​ഭ​ര​ണ​ശാ​ല​യി​ലെ​ത്തി​യ മാ​ന്യ​വേ​ഷ​ധാ​രി​യാ​യ യു​വാ​വ്, സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ഏ​റെ നേ​രം സ്ഥ​ല​ത്ത് ചു​റ്റി​പ്പ​റ്റി നി​ന്നു. തു​ട​ർ​ന്ന് മൂ​ന്ന് പ​വ​ന്‍റെ മാ​ല കൈ​ക്ക​ലാ​ക്കി​ ക​ട​യി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ ഇയാൾ സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെന്ന് പോലീസ് അറിയിച്ചു.

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ത്തി​കാ​ണി​ച്ച്  ഭീ​ഷ​ണി​പ്പെ​ടു​ത്തലും ചീത്തവിളിയും; പത്തൊമ്പതുകാരൻ ദീപുവിന്‍റെ പേരിലുള്ള കേസ്കേട്ടാൽ ഞെട്ടും…

പു​തു​പ്പ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പി​ന്തു​ട​ർ​ന്ന് ശ​ല്യ​പ്പെ​ടു​ത്തു​ക​യും ക​ത്തി​കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​തു​പ്പ​ള്ളി പൊ​ങ്ങം​പാ​റ മാ​ളി​യേ​ക്ക​ൽ ദീ​പു എം. ​പ്ര​ദീ​പി​നെ (19)യാ​ണു കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ളും സു​ഹൃ​ത്തും ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ട്യൂ​ഷ​ൻ ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്യു​ക​യും ചീ​ത്ത​വി​ളി​ക്കു​ക​യും ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​രു​വ​രും ഒ​ളി​വി​ൽ പോ​യി. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഈ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ വി​ശ്വ​ജി​ത്തി​നെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ദീ​പു​വി​നു വേ​ണ്ടി തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ കു​മ​ര​ക​ത്തു​നി​ന്ന് അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടു​ന്ന​ത്. ദീ​പു​വി​ന് കോ​ട്ട​യം ഈ​സ്റ്റ്, മ​ണ​ര്‍​കാ​ട്, പാ​മ്പാ​ടി, വാ​ക​ത്താ​നം എ​ന്നി സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ടി​പി​ടി, മോ​ഷ​ണം, ക​ഞ്ചാ​വ് തു​ട​ങ്ങി​യ കേ​സു​ക​ൾ…

Read More

വീ​ട്ട​മ്മ​യു​ടെ ഫോ​ട്ടോ​ക​ൾ കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​പ​മാ​നി​ക്കാ​ൻ ശ്ര​മം;  കന്യാകുമാരിക്കാരൻ ശിവകുമാറിനെ കുടുക്കി പോലീസ്

പാ​ലാ: വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ന്യാ​കു​മാ​രി പേ​ചി​പാ​റ വൈ​പ്പു​മു​ട്ട് വി​ള​യി​ൽ ശി​വ​കു​മാ​റി​നെ(43) യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ക​ഴി​ഞ്ഞ​ ദി​വ​സം വീ​ട്ട​മ്മ​യു​ടെ ഫോ​ട്ടോ​ക​ൾ കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ട​മ്മ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യും പാ​ലാ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെയ്തു.

Read More

കാ​ന​ന​പാ​ത​യി​ൽ വ​ഴി തെ​റ്റി​;  ആന്ധ്രയിൽനിന്ന് കാൽനടയായി എത്തിയ ‌അ​യ്യ​പ്പ​ഭ​ക്ത​ന് വീണു പ​രി​ക്ക് ; സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ

  വ​ണ്ടി​പ്പെ​രി​യാ​ർ:  ക​ക്കി​ക്ക​വ​ല​യി​ൽനി​ന്നു സ​ത്രം കാ​ന​ന​പാ​ത വ​ഴി ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു പോ​യ അ​യ്യ​പ്പ​ഭ​ക്ത​ന് പ​രി​ക്ക്.  ആ​ന്ധ്രാ​പ്ര​ദേ​ശി​ൽനി​ന്ന്  34 ദി​വ​സം മു​ന്പ് പു​റ​പ്പെ​ട്ട്  കാ​​ൽ​ന​ട​യാ​യി ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി വ​ണ്ടി​പ്പെ​രി​യാ​ർ ക​ക്കി​ക്ക​വ​ല​യി​ൽനി​ന്നു സ​ത്രം കാ​ന​ന​പാ​ത​യി​ലൂ​ടെ സ​ന്നി​ധാ​ന​ത്തേ​ക്ക് പു​റ​പ്പെ​ട്ട അ​യ്യ​പ്പ​ഭ​ക്ത​രി​ൽ ഒ​രാ​ൾ​ക്കാ​ണ് ക​ല്ലി​ൽ ത​ട്ടി വീ​ണ് പ​രി​ക്കേ​റ്റ​ത്. ഹൈ​ദരാബാ​ദി​ൽ നി​ന്നെത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തി​ലെ അ​ക്ഷി​തി(15)നാ​ണ് പ​രി​ക്കേ​റ്റ​ത്.  കാ​ന​ന​പാ​ത​യി​ൽ വ​ഴി തെ​റ്റി​യ​തി​നെത്തു​ട​ർ​ന്ന് ദു​ർ​ഘ​ട പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കവേ ക​ല്ലി​ൽ ത​ട്ടി വീ​ഴുകയായിരുന്നു. സ​ത്ര​ത്തി​ൽനി​ന്നു കാ​ന​ന പാ​ത​യി​ലേ​ക്ക് കൃ​ത്യ​മാ​യ സൂ​ച​നാ ബോ​ർ​ഡ് സ്ഥാ​പി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കാ​ലി​ന് പ​രി​ക്കേ​റ്റ​ അ​യ്യ​പ്പ​ഭ​ക്ത​നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വ​ണ്ടി​പ്പെ​രി​യാ​ർ പ്രാ​ഥ​മി​കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും  ഇ​വി​ടെ ഡോ​ക്ട​ർ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ  പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.   

Read More

ആ​യി​രം ദ​യാ​വ​ധം! പി​ടി​ത​രാ​തെ പ​ന്നി​പ്പ​നി; മൂ​വാ​യി​രം പ​ന്നി​ക​ൾ ച​ത്തു ; ക​ട്ട​പ്പ​ന​യി​ലും ഉ​പ്പു​ത​റ​യി​ലും ദ​യാ​വ​ധം

ക​ട്ട​പ്പ​ന: പ​ന്നി​പ്പ​നി പി​ടി​ത​രാ​തെ പ​ട​ർ​ന്നു പി​ടി​ച്ച​തോ​ടെ നൂ​റു​ക​ണ​ക്കി​നു പ​ന്നി​ക​ളെ അ​ധി​കൃ​ത​ർ കൊ​ന്നു മ​റ​വു​ചെ​യ്തു. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ കൊ​ച്ചു​തോ​വാ​ള നി​ര​പ്പേ​ൽ​ക​ട ഭാ​ഗ​ത്തും ഉ​പ്പു​ത​റ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് ഫാ​മു​ക​ളി​ലെ പ​ന്നി​ക​ളെ ദ​യാ​വ​ധ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് നി​ര​പ്പേ​ൽ ക​ട ഭാ​ഗ​ത്തു ഫാ​മി​ൽ ആ​ദ്യ​മാ​യി പ​ന്നി ച​ത്ത​ത്. അ​പ്പോ​ൾ​ത്ത​ന്നെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ സാ​ന്പി​ൾ ശേ​ഖ​രി​ച്ചു പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ര​ണ്ട് സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു ഭോ​പ്പാ​ൽ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലെ ലാ​ബു​ക​ളി​ലേ​ക്കാ​ണ് അ​യ​ച്ച​ത്. 12 ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു ഫ​ലം ല​ഭി​ച്ച​ത്. 128 പ​ന്നി​ക​ൾ ച​ത്തു ഈ ​കാ​ല​യ​ള​വി​നു​ള്ളി​ൽ ഫാ​മി​ലെ 128 പ​ന്നി​ക​ൾ ച​ത്തി​രു​ന്നു. ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന 12 എ​ണ്ണ​ത്തി​നെ​യാ​ണ് ജി​ല്ലാ എ​പ്പി​ഡെ​മോ​ള​ജി​സ്റ്റ് ഡോ. ​നി​ശാ​ന്ത് എം.​പ്ര​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ദ​യാ​വ​ധം ന​ട​ത്തി​യ​ത്. ക​ട്ട​പ്പ​ന വി​ല്ലേ​ജ് ഓ​ഫീ​സ​ർ എം.​ജെ. ജോ​ർ​ജു​കു​ട്ടി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഡോ.​ജ​യ്സ​ൺ ജോ​ർ​ജ്, ഡോ.​ഗ​ദ്ദാ​ഫി കെ.​പി, ഡോ. ​പാ​ർ​ത്ഥി​പ​ൻ, ഡോ.​ഗീ​ത​മ്മ തു​ട​ങ്ങി​യ​വ​ർ…

Read More

ചു​ള്ള​ന്‍ പ​തി​വു തെ​റ്റി​ച്ചി​ല്ല! സ്ഥി​രം സ​ഞ്ചാ​ര​പ​ഥം അ​ട​ച്ച​പ്പോ​ള്‍, പു​തി​യ പാ​ത ക​ണ്ടെ​ത്തി ചു​ള്ള​ന്‍ കൊ​മ്പ​ന്‍

പ​ത്ത​നം​തി​ട്ട: ക​ക്കാ​ട്ടാ​റ് മു​റി​ച്ചു ക​ട​ന്ന് ചി​റ്റാ​റി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ സ്ഥി​ര​മാ​യെ​ത്തു​ന്ന ചു​ള്ള​ന്‍ കൊ​മ്പ​ന്‍ ക​ഴി​ഞ്ഞ രാ​ത്രി​യും പ​തി​വു തെ​റ്റി​ച്ചി​ല്ല. ത​ന്‍റെ പ​തി​വു സ​ഞ്ചാ​ര​പ​ഥം വ​ന​പാ​ല​ക​ര്‍ അ​ട​ച്ച​പ്പോ​ള്‍ വൈ​കു​ന്നേ​രം മ​റു​ക​ര​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് അ​ല്പം ത​ട​സം നേ​രി​ട്ടു. ഇ​തോ​ടെ വൈ​കു​ന്നേ​ര​ത്തെ സ​മ​യം തെ​റ്റി. എ​ന്നി​രു​ന്നാ​ലും രാ​ത്രി​യോ​ടെ അ​ള്ളു​ങ്ക​ല്‍ ഭാ​ഗ​ത്ത് ആ​ന എ​ത്തി. പു​തി​യ പാ​ത​യി​ലൂ​ടെ അ​ക​ത്തു ക​ട​ന്ന ആ​ന നേ​രം പു​ല​ര്‍​ന്ന​പ്പോ​ള്‍ സ്ഥി​ര​മാ​യി മ​ട​ങ്ങു​ന്ന സ്ഥ​ല​ത്തു​കൂ​ടി വ​ന​പാ​ല​ക​ര്‍ നോ​ക്കി​നി​ല്‍​ക്കേ മ​റു​ക​ര​യി​ലേ​ക്കു നീ​ന്തി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി ഈ ​പ്ര​ദേ​ശ​ത്തു സ്ഥി​ര​മാ​യെ​ത്തു​ന്ന കാ​ട്ടാ​ന നാ​ട്ടു​കാ​ര്‍​ക്ക് ര​സ​ക​ര​മാ​യ കാ​ഴ്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ചു​ള്ളി​ക്കൊ​മ്പ​ന്‍റെ വ​ര​വ് പ​തി​വാ​യ​തോ​ടെ സ​ന്ദ​ര്‍​ശ​ക​രും ഏ​റി. ആ​ളു​ക​ള്‍​ക്കോ വീ​ടു​ക​ള്‍​ക്കോ യാ​തൊ​രു ശ​ല്യ​വു​മു​ണ്ടാ​ക്കാ​ത്ത ആ​ന​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ വി​ദൂ​ര​ങ്ങ​ളി​ല്‍നി​ന്നു​പോ​ലും ആ​ളു​ക​ള്‍ എ​ത്തു​ന്നു​ണ്ട്. അതേസമയം, കു​മ​രം​കു​ന്നി​ലും പ​രി​സ​ര​ങ്ങ​ളി​ലും ക​ന​ത്ത കൃ​ഷി നാ​ശ​മാ​ണു​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. വ​നാ​തി​ര്‍​ത്തി​യി​ല്‍നി​ന്നു ര​ണ്ട് കി​ലോ​മീ​റ്റ​റി​ല്‍ അ​ധി​കം സ​ഞ്ച​രി​ച്ച് ജ​ന​വാ​സ കേ​ന്ദ്ര​മാ​ണ് ആ​ന​യു​ടെ താ​വ​ളം. ആ​ന കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ്…

Read More

ബ്രേക്കില്ലാത്ത സൈക്കിളില്‍ യാത്ര! തെക്കേ ഇന്ത്യ ചുറ്റി പ്രകാശന്‍ സ്വാമി ശബരിമലയിലേക്ക്‌

ക​ടു​ത്തു​രു​ത്തി: ബ്രേ​ക്കി​ല്ലാ​ത്ത സൈ​ക്കി​ളി​ൽ തെ​ക്കേ​യി​ന്ത്യ ചു​റ്റി പ്ര​കാ​ശ​ൻ​സ്വാ​മി ശ​ബ​രി​മ​ല​യി​ലേ​ക്ക്. ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​യ പ്ര​കാ​ശ​ൻ ഒ​രു​വ​ർ​ഷം മു​മ്പാ​ണ് സൈ​ക്കി​ളി​ൽ നാ​ട് ചു​റ്റി ക്ഷേ​ത്ര​ദ​ർ​ശ​നം തു​ട​ങ്ങി​യ​ത്. രാ​മേ​ശ്വ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര തെ​ക്കേ​യി​ന്ത്യ​യി​ലെ സം​സ്ഥാ​ന​ങ്ങ​ൾ പി​ന്നി​ട്ട ശേ​ഷ​മാ​ണ് കേ​ര​ള​ത്തി​ലേ​ക്കെ​ത്തി​യ​ത്. ഭാ​ര​ത് സ​ർ​ക്ക​സി​ലെ ക​ലാ​കാ​ര​നാ​യി​രു​ന്നു 77-കാ​ര​നാ​യ പ്ര​കാ​ശ​ൻ. ഇ​താ​ണ് പ്ര​കാ​ശ​നെ ബ്രേ​ക്കി​ല്ലാ​ത്ത സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റാ​ൻ േപ്ര​രി​പ്പി​ച്ച​ത്. മു​മ്പ് സൈ​ക്കി​ളി​ൽ ജ​മ്മു​ക​ശ്മീ​രി​ലെ ല​ഡാ​ക്കി​ലും പോ​യി​രു​ന്നെ​ന്ന് പ്ര​കാ​ശ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​ടു​ത്തു​രു​ത്തി ത​ളി​യി​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും പോ​ലീ​സി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​ഞ്ചാ​രം. ഇ​ത്ത​വ​ണ​ത്തെ യാ​ത്ര​യ്ക്കി​ടെ​യി​ൽ ത​മി​ഴ്നാ​ട്ടി​ൽ​വ​ച്ച് ത​ന്റെ ആ​ധാ​ർ കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളും തു​ണി​ക​ളും മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​പോ​യി​രു​ന്നു.

Read More