ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും അപൂർവ ശസ്ത്രക്രിയയിലൂടെ പെൺകുട്ടിയുടെ നട്ടെല്ലിന്റെ വളവു നിവർത്തി. 14 വയസുള്ള പെൺകുട്ടിക്കാണ് ന്യൂറോ സർജറി വിഭാഗത്തിൽ ശസ്ത്രക്രിയ നടത്തിയത്. ജന്മനാലോ വളർച്ചാ ഘട്ടത്തിലോ നട്ടെല്ലിനു വളവുണ്ടാകുന്ന രോഗംമൂലം രണ്ടാഴ്ച മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച ശസ്ത്രക്രിയ നടക്കുകയും ഇന്നലെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. കുട്ടിക്ക് ഇപ്പോൾ ശരിയായി നടക്കാമെന്നു മാത്രമല്ല വൈകല്യാവസ്ഥ തീർത്തും മാറുകയും ചെയ്തു. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കു ലക്ഷങ്ങൾ ചെലവു വരുമ്പോൾ മെഡിക്കൽ കോളജിൽ ഒരു ലക്ഷത്തിനു താഴെ മാത്രമാണ് ചെലവായത്. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമാണ് ശസ്ത്രക്രിയ നടത്തിയത്.
Read MoreCategory: Kottayam
രാജ്യത്ത് സ്വന്തമായി പിൻകോഡുള്ള രണ്ടുപേരിൽ ഒരാൾ ശബരിമല ശ്രീധർമശാസ്താവ്; കത്തുകൾ കൂടുതൽ എത്തുന്നത് തമിഴ്നാട്ടിൽ നിന്ന്…
ഇന്ത്യാ മഹാരാജ്യത്തു സ്വന്തമായി പിന്‍കോഡ് ഉള്ളതു രണ്ടേ രണ്ടു പേര്‍ക്കു മാത്രമാണ്! ഒന്ന്, സാക്ഷാല്‍ ശബരിമല ശ്രീധര്‍മശാസ്താവിന്! മറ്റൊന്ന് ഇന്ത്യയുടെ രാഷ്ട്രപതിക്ക്. 689713 എന്നാണ് അയ്യപ്പ സ്വാമിയുടെ പിന്‍കോഡ്. സന്നിധാനത്തു പ്രവര്‍ത്തിക്കുന്ന തപാല്‍ ഓഫീസിന്റെ പിന്‍കോഡ് ആണിത്. വര്‍ഷത്തില്‍ 76 ദിവസമാണ് സന്നിധാനം തപാല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അയ്യപ്പസ്വാമിക്കു മാത്രമായി തപാല്‍മുദ്രയുമുണ്ട്. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ആലേഖനം ചെയ്തതാണ് തപാല്‍ മുദ്ര. രാജ്യത്ത് മറ്റൊരിടത്തും തപാല്‍ വകുപ്പ് ഇത്തരം വേറിട്ട മുദ്രകള്‍ ഉപയോഗിക്കുന്നില്ല. ഈ മുദ്ര ചാര്‍ത്തിയ കത്തുകള്‍ വീടുകളിലേക്കും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും അയയ്ക്കാന്‍ നിരവധി തീര്‍ത്ഥാടകര്‍ നിത്യവും സന്നിധാനം തപാല്‍ ഓഫീസിലെത്തുന്നുണ്ട്. ഉത്സവകാലം കഴിഞ്ഞാല്‍ തപാല്‍മുദ്ര പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലാണു സൂക്ഷിക്കുക.സന്നിധാനം തപാല്‍ ഓഫീസിലൂടെ നിരവധി കത്തുകളാണ് അയ്യപ്പസ്വാമിക്കു ലഭിക്കുന്നത്. അയ്യപ്പസ്വാമിയുടെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കത്തുകളെത്താറുണ്ട്. ഉദ്ദിഷ്ടകാര്യസാധ്യത്തിനും ജീവിതദുഃഖങ്ങള്‍ പങ്കുവച്ചുമുള്ള കത്തുകളാണ്…
Read Moreവിശ്വാസമാണ് പക്ഷേ, സുരക്ഷാകാര്യവുമുണ്ട്; ഇരുമുടിക്കെട്ടിൽ തേങ്ങയുമായി വിമാനത്തിൽ യാത്രചെയ്യാം; ഇളവ് മകരവിളക്ക് വരെ മാത്രം
തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് ഇരുമുടികെട്ടിൽ തേങ്ങയുമായി വിമാനത്തിൽ യാത്ര ചെയ്യുന്നതിനുള്ള വിലക്ക് നീക്കി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ഉത്തരവിറക്കി. മകരവിളക്ക് വരെയാണ് ശബരിമല തീർത്ഥാടകർക്ക് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. നേരത്തെ സുരക്ഷാ കാരണങ്ങളാൽ ഇരുമുടി കെട്ടിൽ തേങ്ങയുമായി യാത്ര ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നു. അതേസമയം വിശദമായ പരിശോധനകൾ നടത്തിയതിന് ശേഷമായിരിക്കും ഇരുമുടികെട്ടിൽ തേങ്ങയുമായി വിമാനത്തിൽ യാത്ര ചെയ്യാൻ അനുമതി ലഭിക്കുക എന്നും സിവിൽ ഏവിയേഷൻ ഡയറക്ടർ അറിയിച്ചു.
Read Moreപമ്പ – നിലയ്ക്കൽ സർവീസിലൂടെ കെഎസ്ആർടിസിക്ക് ചാകരക്കോൾ; ചെയിൻ സർവീസിന്169 ബസുകൾ
പത്തനംതിട്ട: ശബരിമല തീർഥാടകരുമായി പന്പയിലേക്കുള്ള സ്പെഷൽ സർവീസുകൾ കെഎസ്ആർടിസിക്കു ലാഭകരം.മണ്ഡല, മകരവിളക്ക് തീർഥാടനകാലത്ത് പരമാവധി മെച്ചമുണ്ടാക്കാനാണ് ഇത്തവണയും കെഎസ്ആർടിസി ശ്രമിക്കുന്നത്. നിലവിലെ പ്രതിസന്ധി ഒരുപരിധിവരെ മറികടക്കുന്നത് തീർഥാടന കാലത്താണ്. പന്പ ബസുകളിലെ അധികനിരക്കാണ് കെഎസ്ആർടിസിക്കു ലാഭകരമാകുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ അധികനിരക്ക് പിൻവലിച്ചിരുന്നുവെങ്കിലും 2018നുശേഷം ഇത് കടന്നുവന്നു. കോവിഡ് കാലത്തും പിന്നീട് നിരക്ക് വർധന വരുത്തിയപ്പോഴേക്കും നിരക്ക് അധികരിച്ചത് അധികമാരും ശ്രദ്ധിക്കാതെ പോയി. ഇതോടെ ഇത്തവണ അധികനിരക്ക് ഈടാക്കാൻ തടസവുമില്ലാതെയായി. നിലയ്ക്കൽ – പന്പ റൂട്ടിൽ 50 രൂപനിലയ്ക്കല്- പമ്പ ചെയിന്‍ സർവീസാണ് അധികനിരക്കിൽ മുന്പിൽ. 22 കിലോമീറ്ററിന് 50 രൂപയാണ് നിരക്ക്. എസി ബസുകളിൽ ഇത് 80 രൂപയാകും. നിലയ്ക്കലിൽ പ്രധാന ഇടത്താവളം സ്ഥാപിക്കുകയും പാർക്കിംഗ് അവിടേക്ക് മാറ്റുകയും ചെയ്തതോടെ തീർഥാടകരെ എത്തിക്കുന്നതിലേക്ക് പത്തുവർഷം മുന്‍പ് ചെയിൻ സർവീസ് ആരംഭിക്കുന്പോൾ 10 രൂപയായിരുന്നു നിരക്ക്.…
Read Moreഅങ്കത്തട്ടില്‍ പിഴയ്ക്കാതെ ചുവടുകൾ; ആയോധന കലയിലെ മികവിനുള്ള ഉജ്വലബാല്യ പുരസ്കാരം നേടി ആന്‍ മരിയ
കോട്ടയം: അങ്കത്തട്ടില്‍ പിഴയ്ക്കാതെ ചുവടുകള്‍വച്ച ആന്‍ മരിയ നേടിയത് ഉജ്വലബാല്യം പുരസ്കാരം. ആയോധന കലയിലെ മികവു പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈവര്‍ഷത്തെ ഉജ്വല ബാല്യം പുരസ്കാരം ആന്മരിയയെ തേടിയെത്തിയത്. കുഴിമറ്റം വടക്കേടത്ത് ഏബ്രഹാം ജേക്കബിന്റെയും അന്നമ്മ ഏബ്രഹാമിന്റെയും മകളാണ് കോട്ടയം സിഎംഎസ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ ആന്മരിയ. കഴിഞ്ഞ ഏഴു വര്‍ഷമായി കുങ്ഫു പരിശീലിച്ചു വരുന്നു. ഇന്തോനേഷ്യന്‍ ആയോധന കലയായ പെഞ്ച, തായ്ലന്ഡിലെ ആയോധന കലയായ മോയ്തായ് എന്നിവയ്ക്കു പുറമേ കിക്ക് ബോക്സിംഗ്, വുഷു എന്നിവയിലും ആന്‍ മരിയ പരിശീലനം നേടിയിട്ടുണ്ട്. കഴിഞ്ഞ നാഷണല്‍ കുങ്ഫു മീറ്റില്‍ ഫൈറ്റ് വിഭാഗത്തില്‍ സ്വര്‍ണവും ടവ് ലു വിഭാഗത്തില്‍ വെങ്കലവും ആന്മരിയ കരസ്ഥമാക്കിയിരുന്നു. കുങ്ഫു ആന്‍ഡ് യോഗ ഫെഡറേഷന് കേരളയുടെ കീഴില്‍ ചിങ്ങവനത്ത് പ്രവര്‍ത്തിക്കുന്ന സെന്ററിലാണ് ആന്‍മരിയായുടെ പരിശീലനം. സുധീഷ്കുമാര്‍, നിമില്‍ ചെറിയാന് എന്നിവരാണ് പരിശീലകര്‍.സഹോദരിമാരായ…
Read Moreവിണ്ണിലെ താരങ്ങൾ മണ്ണിലുമെത്തി..! ക്രിസ്മസ് രാവുകളിലേക്ക് വഴികാട്ടുവാനായി നക്ഷത്ര വിപണികൾ സജീവമാകുന്നു
കോട്ടയം: വിണ്ണിലെ താരങ്ങൾ മണ്ണിലുമെത്തി. ഡിസംബർ എത്തുംമുന്പേ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നക്ഷത്രവിപണികൾ സജീവമായി. ക്രിസ്മസ് രാവുകളിലേക്ക് വഴികാട്ടുവാനായി വീടുകളിലും സ്ഥാപനങ്ങളിലും നക്ഷത്രവിളക്കുകൾ സ്ഥാപിച്ചുതുടങ്ങി. കോട്ടയം നാഗന്പടത്ത് നക്ഷത്രങ്ങളുടെയും പുൽക്കൂടുകളുടെയും ക്രിസ്മസ് ട്രീകളുടെയും വിപുലമായ ശേഖരവുമായി നക്ഷത്രക്കട ഇത്തവണയും തുറന്നു. വ്യത്യസ്തമായ രൂപത്തിലും വർണങ്ങളിലുമുള്ള നക്ഷത്രങ്ങളാണ് ഇത്തവണ വിപണിയിലെത്തിയിരിക്കുന്നത്. 100 രൂപ മുതൽ 800 രൂപ വരെയുളള നക്ഷത്രങ്ങളുണ്ട്. പുതിയതായി റിലീസ് ചെയ്ത സിനിമകളുടെപേരിലാണ് നക്ഷത്രങ്ങളേറെയും. ലോകകപ്പ് ആവേശത്തിൽ ഫുട്ബോൾ മാതൃകയിലുളള നക്ഷത്രവും വിപണിയിലുണ്ട്.
Read Moreതൊടുപുഴയിൽ വ്യാപക ലഹരി വേട്ട; കഞ്ചാവും എംഡിഎംഎയുമായി ആറു യുവാക്കൾ എക്സൈസ് പിടിയിൽ
തൊടുപുഴ: എക്സൈസ് സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി തൊടുപുഴ എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപിന്റെ നേതൃത്വത്തിൽ തൊടുപുഴ മേഖലയിൽ ഇന്നലെ നടത്തിയ വ്യാപക ലഹരി വേട്ടയിൽ എംഡിഎംഎയും കഞ്ചാവുമായി ആറു യുവാക്കൾ പിടിയിൽ. അഞ്ചു വ്യത്യസ്ത കേസുകളാണ് ഇവർ പിടിയിലായത്. പ്രതികളിൽ നിന്നും 124 ഗ്രാം കഞ്ചാവും 150 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. മൂവാറ്റുപുഴ വെള്ളൂർ കുന്നം പെരുംതോട്ടത്തിൽ മാഹിൻ ഇക്ബാലിന്റെ (26) പക്കൽ നിന്നും ഒൻപതു ഗ്രാം കഞ്ചാവുും തൊടുപുഴ കാരിക്കോട് കാരക്കുന്നേൽ ഷിനിൽ റസാക്കിനെ (24) 50 ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്. തൊടുപുഴ ഉരിയരിക്കുന്ന് വാഴയിൽ ജിൽ വി. ജോസി (24) ന്റെ പക്കൽ നിന്നും 150 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തൊടുപുഴ കുമാരമംഗലം ഈട്ടിക്കൽജൈമോൻ ജോസഫ് (24), തൊടുപുഴ മുതലക്കോടം പഴുക്കാകുളം കാഞ്ഞിരത്തിങ്കൾ ശ്രീകാന്ത് രാജപ്പൻ ( 23)…
Read Moreവൃശ്ചികപ്പുലരിയില്‍ ശബരിമല സന്നിധാനത്ത് ഭക്തജനത്തിരക്ക് ; പുതുതായി ചുമതലയേറ്റ മേല്‍ശാന്തി കെ. ജയരാമന് നമ്പൂതിരി സന്നിധാനത്ത് നടതുറന്നു
ശബരിമല: മണ്ഡല വ്രതാരംഭത്തിനു തുടക്കം കുറിച്ച് വൃശ്ചികം പിറന്നു. പുലര്‍ച്ചെ ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട തുറക്കുമ്പോള്‍ ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ രാത്രി മുതല്‍ മലകയറിയ അയ്യപ്പഭക്തര്‍ പുലര്‍ച്ചെയുള്ള ദര്‍ശനത്തിനായി മണിക്കൂറുകള്‍ ക്യൂ നിന്നാണ് എത്തിയത്.പുതുതായി ചുമതലയേറ്റ മേല്‍ശാന്തി കെ. ജയരാമന് നമ്പൂതിരി സന്നിധാനത്തും ഹരിഹരന് നമ്പൂതിരി മാളികപ്പുറം ക്ഷേത്രത്തിലും നട തുറന്നു. ഇന്നലെ രാത്രിയാണ് പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകള്‍ ശബരിമലയില്‍ നടന്നത്. അടുത്ത ഒരുവര്‍ഷം ശബരിമലയില്‍ താമസിച്ചുകൊണ്ട് പുറപ്പെടാ ശാന്തിമാരെന്ന നിലയിലാകും ജയരാമന് നമ്പൂതിരിയും ഹരിഹരന് നമ്പൂതിരിയും പൂജകള്‍ അനുഷ്ഠിക്കുക. മന്ത്രി കെ. രാധാകൃഷ്ണന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ തുടങ്ങിയവര്‍ രാവിലെ ശബരിമല സന്നിധാനത്തുണ്ടായിരുന്നു. ശ്രീകോവിലിനു മുന്നിലെത്തിയ ഇരുവരും തീര്‍ഥം സ്വീകരിച്ചു. ശബരിമലയിലെ തീര്‍ഥാടന ക്രമീകരണങ്ങള്‍ വിലയിരുത്തുന്ന മന്ത്രി ഇന്ന് വിവിധ പരിപാടികളില്‍ പങ്കെടുക്കും.
Read Moreഒമ്പതുമാസത്തെ പരിചയം പ്രണയത്തിലേക്ക്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനെട്ടുകാരന് പിടിയില്‍
കോഴഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിനു വിധേയമാക്കിയ കേസില്‍ പതിനെട്ടുകാരന് പിടിയില്‍. പെണ്‍കുട്ടിയെ പ്രണയം നടിച്ചു വശത്താക്കിയശേഷം വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കോഴഞ്ചേരി ഈസ്റ്റ് കെഎസ്എച്ച്ബി കോളനിയില്‍ ബിജിത്താണ് (18) അറസ്റ്റിലായത്. സ്കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുമായി ഇയാള്‍ ഒമ്പതുമാസമായി പരിചയത്തിലായിരുന്നുവെന്നു പറയുന്നു. പ്രണയം നടിച്ചു പലസ്ഥലങ്ങളിലും വാഹനങ്ങളില്‍ കൊണ്ടുപോയി ശാരീരികമായി ചൂഷണം ചെയ്തെന്നു പരാതിയിലുണ്ട്. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് വിവരം പുറത്തിറയുന്നത്. തുടര്‍ന്ന് ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ബിജിത്തിനെ പിടികൂടുകയായിരുന്നു. പത്തനംതിട്ട ഡിവൈഎസ്പി കെ നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ ആറന്മുള പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സി. കെ. മനോജ്, എസ്ഐ അനിരുദ്ധന് തുടങ്ങിയവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തിയത്.
Read Moreസ്റ്റേജ് ഷോ നടത്താമെന്നു പറഞ്ഞ് 39 ലക്ഷം രൂപ തട്ടിച്ച സംഭവം ; സണ്ണി ലിയോണിനെതിരായ കേസിന് സ്റ്റേ
കൊച്ചി: കേരളത്തിലും വിദേശത്തുമായി സ്റ്റേജ് ഷോ നടത്താമെന്നു പറഞ്ഞ് 39 ലക്ഷം രൂപ തട്ടിയെടുത്തെന്ന സണ്ണി ലിയോണിനെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കാൻ ബോളിവുഡ് നടി സണ്ണി ലിയോണ്‍, ഭർത്താവ് ഡാനിയൽ വെബർ, ഇവരുടെ കന്പനി ജീവനക്കാരൻ സുനിൽ രജനി എന്നിവർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നടപടി. പെരുന്പാവൂർ അറയ്ക്കപ്പടി സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2018- 19 കാലഘട്ടത്തിൽ തട്ടിപ്പു നടത്തിയെന്നാണ് കേസ്. എന്നാൽ ഷോ നടത്താമെന്നു പറഞ്ഞു പണം തരാതെ തന്നെയാണ് പരാതിക്കാരൻ പറ്റിച്ചതെന്ന് സണ്ണി ലിയോണിന്റെ ഹർജിയിൽ പറയുന്നു. 2018 മേയ് 11 നു കോഴിക്കോട്ട് ഷോ നടത്താനായിരുന്നു തീരുമാനിച്ചതെന്നും സംഘാടകർ ഇതിനു 30 ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചെന്നും ഹർജിയിൽ പറയുന്നു. 15…
Read More