കോട്ടയം: തമിഴ്നാട്ടിൽ മാത്രമായിരുന്നില്ല ഊട്ടി. കോട്ടയത്തുമുണ്ടായിരുന്നു ഒരു ഊട്ടി. കോട്ടയത്തിന്റെ സ്വന്തം ഊട്ടി ലോഡ്ജ്. തിരുനക്കരയിലെ ഊട്ടി ലോഡ്ജ് ഓർമയിലേക്ക് നിലം പൊത്തുന്നു. തിരുനക്കര ബസ്സ്റ്റാൻഡ് കോംപ്ലക്സ് പൊളിക്കുന്നതോടെ കോട്ടയത്തെ മീറ്റിംഗുകളുടെ കേന്ദ്രമായ ഊട്ടി ലോഡ്ജും ഓർമയാകുകയാണ്. 1970-80 കാലഘട്ടത്തിൽ കോട്ടയത്തെ യോഗങ്ങളുടെയും കൂട്ടായ്മകളുടെയും പ്രധാന വേദിയായിരുന്നു തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലെ ഊട്ടി ലോഡ്ജ്. ഗൂഗിൾ മാപ്പ് ഇല്ലാത്ത കാലത്തു പെട്ടെന്നു കണ്ടെത്താൻ കഴിയുന്ന മട്ടിൽ തലയുയർത്തി നിൽക്കുന്ന കെട്ടിടമായിരുന്നു ഉൗട്ടി ലോഡ്ജ്. 1970 ജനുവരി 20നു ഹോട്ടൽ വ്യാപാരിയായ വി.കെ.സുകുമാരനാണ് ഊട്ടി ലോഡ്ജ് തുറക്കുന്നത്. കോട്ടയത്ത് എത്തുന്ന കച്ചവടക്കാരിൽ പലരും അന്തിയുറങ്ങാൻ സ്ഥലം അന്വേഷിച്ച് അന്ന് എത്തിയിരുന്നതു സുകുമാരന്റെ കടയിലായിരുന്നു. നഗരത്തിൽ കച്ചവടത്തിനും മറ്റുമായി എത്തുന്നവർക്കു കുറഞ ചെലവിൽ അന്തിയുറങ്ങാൻ ഒരിടം ഒരുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ലോഡ്ജ് തുറന്നത്. ഊട്ടിയിൽ എന്നായിരുന്നു സുകുമാരന്റെ വീട്ടുപേര്.…
Read MoreCategory: Kottayam
കിടപ്പിലായ പിതാവിനെ ശുശ്രൂഷിക്കാൻ വീട്ടിൽ നിർത്തിയ പുരുഷ നഴ്സിനെ കാണാനില്ല! മുങ്ങിയത് വീട്ടമ്മയുടെ സ്വർണവും പണവുമായി; ഒടുവില്‍…
കോഴഞ്ചേരി: സുഖമില്ലാതെ കിടപ്പിലായ പിതാവിനെ ശുശ്രൂഷിക്കാൻ വീട്ടിൽ നിർത്തിയ പുരുഷ നഴ്സ് വീട്ടമ്മയുടെ സ്വർണാഭരണങ്ങളും പണവും അപഹരിച്ചു. കേസിൽ കട്ടപ്പന കുന്തളംപാറ തവളപ്പാറ മാറ്റത്തിൽ വീട്ടിൽ പ്രദീപ് കുമാറിനെ (39)കോയിപ്രം പോലീസ് അറസ്റ്റു ചെയ്തു. കവിയൂർ പടിഞ്ഞാറ്റുശേരി ചിറത്തലക്കൽ രഞ്ജി ജോർജിന്റെ ഭാര്യ ഷിജിമോൾ മാത്യുവിന്റെ ആഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. കുടുംബവീടായ തെള്ളിയൂർ മുണ്ടനിൽക്കുന്നതിൽ വീട്ടിൽ ഷിജിയുടെ പിതാവിനെ പരിചരിക്കാനെത്തിയതാണ് ഇയാൾ. കഴിഞ്ഞ ഓഗസ്റ്റ് 14നാണ് യുവാവ് ഷിജിമോളുടെ അച്ഛനെ പരിചരിക്കാനെത്തിയത്. മൂന്നുദിവസം കഴിഞ്ഞപ്പോൾ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ തൂക്കമുള്ള സ്വർണവളയും രണ്ട് ഗ്രാം തൂക്കം വരുന്ന ഒരുജോഡി സ്വർണക്കമ്മലും രണ്ട് പവന്റെ മോതിരവും, 10000 രൂപയും നഷ്ടപ്പെട്ടു. വീട്ടിൽ നിന്നും പുരുഷനഴ്സിനെ കാണാതായതോടെ സെപ്റ്റംബർ ഒന്നിന് ഷിജിമോൾ കോയിപ്രം സ്റ്റേഷനിലെത്തി മൊഴിനൽകിയതിനെത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കോഴഞ്ചേരിയിലെ സ്വകാര്യ…
Read Moreഇതോ ദൈവത്തിന്റെ സ്വന്തം നാട് ? മൃതദേഹം കയറ്റാൻ കുടിയിലെ ജീപ്പുകാർ തയാറായില്ല; കമ്പിളിയിൽ കെട്ടി ചുമന്നത് കിലോമീറ്ററുകൾ
മറയൂർ: മറയൂരിലെ ആദിവാസി കുടിയിൽ കൊല്ലപ്പെട്ട രമേശിന്റെ മൃതദേഹം പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുടിയിൽനിന്ന് കമ്പിളിയിൽ കെട്ടി ചുമന്നാണ് മറയൂരിൽ എത്തിച്ചത്. മറയൂരിൽനിന്ന് ആറ് കിലോമീറ്റർ അകലെയാണ് പെരിയകുടി. ഇവിടേക്ക് മറയൂരിൽ നിന്ന് ഓഫ് റോഡ് ജീപ്പുകൾ മാത്രമാണ് പോകുന്നത്. കുടിയിലെ എല്ലാ ആവശ്യങ്ങൾക്കും മറയൂർ ടൗണിൽ പോകുന്നതിനും ഈ ജീപ്പുകൾ തന്നെയാണ് കുടിക്കാർ ഉപയോഗിക്കുന്നത്. പെരിയകുടിയിൽ പത്തോളം ജീപ്പുകൾ ഉണ്ടായിരുന്നിട്ടും കൊലപാതകമായതിനാൽ കുടിയിലെ ജീപ്പുകാർ മൃതദേഹം കയറ്റാൻ തയാറാകാതെവന്നതോടെയാണ് മൃതദേഹം കമ്പിളിയിൽ കെട്ടി ചുമന്നത്.
Read Moreഅധികാരികളെ, ആ ചെറ്യേ സ്പാനറൊന്നെടുക്കൂ..! ഒരാഴ്ചയായി റോഡ് റോളർ റോഡിനു നടുവിൽ; ഗതാഗതതടസവും അപകടഭീതിയും
തീക്കോയി: തീക്കോയി-വാഗമണ്‍ റൂട്ടിൽ റോഡിനു നടുവിലൊരു റോഡ് റോളര്‍. വാഗമണ്‍ റോഡ് പുനരുദ്ധാരണത്തിന് എത്തിച്ച റോഡ് റോളറാണ് തകരാറിലായി റോഡിനു നടുവില്‍ കിടക്കുന്നത്. തീക്കോയിയിലെ പെട്രോള്‍ പമ്പിനു മുന്നിലാണ് റോഡിന്റെ പകുതിയോളം കവര്‍ന്നു റോഡ് റോളര്‍ ഗതാഗതം തടസപ്പെടുത്തുന്നത്. തിരക്കേറിയ വാഗമണ്‍ റോഡില്‍ വളവോട് കൂടിയ ഭാഗത്താണ് ഈ അപകടക്കെണി റോഡിൽ കിടക്കുന്നത്. കഴിഞ്ഞ മാസം അവസാനമാണ് ഈ ഭാഗത്തു റോഡുപണികള്‍ പുനരാരംഭിച്ചത്. എന്നാല്‍, പണികള്‍ പുരോഗമിക്കുന്നതിനിടെ റോളര്‍ തകരാറിലായി. ഇതോടെ പണിയും നിലച്ചു.നാലു ടാര്‍ വീപ്പുകള്‍ നാലു വശത്തും നിരത്തി ടേപ്പ് വലിച്ചൊട്ടിച്ചു ഇപ്പ ശര്യാക്കിത്തരാമെന്നു പറഞ്ഞു പണിക്കാര് സ്ഥലം വിട്ടു. ഇപ്പോള്‍ ദിവസങ്ങളായി ഈ വലിയ വാഹനം റോഡില്‍ത്തന്നെ കിടക്കുകയാണ്.പമ്പിലേക്കു വാഹനങ്ങള്‍ കയറുന്നതിനും ഇറങ്ങുന്നതിനുമൊപ്പം വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങള്‍ കൂടിയാകുന്നതോടെ ഇവിടെ വലിയ അപകട സാഹചര്യമാണ് നിലവിലുള്ളത്. ഒരാഴ്ചയോളമായിട്ടും വാഹനം നന്നാക്കാനോ റോഡില്‍നിന്നു മാറ്റിയിടാനോ…
Read Moreജൈന ഇരട്ടപ്പാതയുടെ രക്തസാക്ഷി! ഇരട്ടപ്പാത വന്നപ്പോൾ ട്രെയിൻ തട്ടി മരിച്ചത് നാട്ടുകാർക്ക് നടപ്പാതയെങ്കിലും വേണമെന്നാവശ്യപ്പെട്ട വീട്ടമ്മ
ഗാന്ധിനഗർ: ഇരട്ടപ്പാത വന്നപ്പോൾ നാട്ടുകാർക്ക് നടപ്പാതയെങ്കിലും വേണമെന്നാവശ്യപ്പെട്ട ജൈന (37) ട്രെയിൻ തട്ടി മരിച്ചു. കോട്ടയം നഗരസഭ ഒന്നാം വാർഡിലും അന്പത്തിരണ്ടാം വാർഡിലും റെയിൽവേ ട്രാക്കിനരികിൽ താമസിക്കുന്ന അറുപതോളം വീട്ടുകാർ റെയിൽപ്പാത ഇരട്ടിപ്പിച്ചപ്പോൾ മുതൽ അപകട ഭീതിയിലായിരുന്നു. എംസി റോഡ് ഭാഗത്തേക്ക് റെയിൽപ്പാളം മുറിച്ചു കടന്നാണ് ഇവിടത്തുകാർ പുറം ലോകത്തെത്തിയിരുന്നത്. ഇവർക്ക് റെയിൽപാതയുടെ സമീപത്തുകൂടി സഞ്ചരിക്കാൻ റെയിൽവേയുടെ കൈവശമുള്ള സ്ഥലത്തിന് വാടക നൽകാൻ തയാറാണെന്ന് കോട്ടയം നഗരസഭ റെയിൽവേ അധികൃതരെ അറിയിച്ചിരുന്നു. കെഎസ്ടിപിയുടെ നേതൃത്വത്തിൽ ഗാന്ധി നഗർ – മെഡിക്കൽ കോളജ് റോഡ് നവീകരിക്കുന്പോൾ ഒരു ആംബുലൻസെങ്കിലും ഇറങ്ങത്തക്ക വഴി നിർമിച്ചു നൽകണമെന്ന് എല്ലാ അധികാരികൾക്കും വാർഡ് കൗണ്‍സിലർ സാബു മാത്യു നിവേദനം നൽകിയതിനും ഇതുവരെ അനുകൂല മറുപടി ഉണ്ടായിട്ടില്ല. ബുധനാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ജൈന വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങി ട്രാക്ക് മുറിച്ചുകടന്ന് വീട്ടിലേക്ക്…
Read Moreഎംസി റോഡിലേക്കുള്ള പ്രവേശനകവാടം ! വീതിക്കുറവിൽ ബുദ്ധിമുട്ടി വാഹനയാത്രക്കാർ
സംക്രാന്തി: സംക്രാന്തി-പേരൂർ റോഡിൽ നിന്നു പഴയ എംസി റോഡിലേക്കു പ്രവേശിക്കുന്ന റോഡിന്റെ കവാടത്തിലെ വീതിക്കുറവ് വാഹനയാത്രക്കാർക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു. എംസി റോഡിൽ വലിയ ഗതാഗതത്തിരക്ക് അനുഭവപ്പെടുന്നതിനാൽ നിരവധി വാഹനങ്ങളാണ് സംക്രാന്തി ജംഗ്ഷനിൽ നിന്നും പേരൂർ റോഡിലുടെ തിരിഞ്ഞു പഴയ എംസി റോഡിലുടെ ഏറ്റുമാനൂർ ഭാഗത്തേക്കു സഞ്ചരിക്കുന്നത്. നാളുകൾക്കു മുന്‍പ് ഇവിടുത്തെ ഗതാഗത തിരക്ക് പരിഗണിച്ചു എംസി റോഡിൽനിന്നു സംക്രാന്തി റോഡിലേക്കു പ്രവേശിക്കുന്നതു വണ്‍വേയാക്കി മാറ്റി. ഇപ്പോൾ സംക്രാന്തി – പേരൂർ റോഡിലുടെ എംസി റോഡിലേക്ക് എത്തുന്നവർ സംക്രാന്തി ജംഗ്ഷനിൽ നിന്നും പഴയ എംസി റോഡിൽ പ്രവേശിച്ചു സംക്രാന്തി ലിറ്റിൽ ഫ്ളവർ പള്ളിക്കു മുന്നിലുള്ള വീതി കുറഞ്ഞ വഴിയിലുടെ എംസി റോഡിലേക്ക് പ്രവേശിക്കുകയാണ്. ഇവിടുത്തെ വീതിക്കുറവാണ് വാഹനയാത്രക്കാർ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഏറ്റുമാനൂർ ഭാഗത്തുനിന്നു ധാരാളം വാഹനങ്ങൾ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പഴയ എംസി റോഡിലുടെ സംക്രാന്തി ഭാഗത്തേക്കും എത്തുന്നുണ്ട്. പേരൂർ ഭാഗത്തേക്കു…
Read Moreപനച്ചിക്കാട് ദക്ഷിണ മൂകാംബികയിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ
പനച്ചിക്കാട്: വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം നുകരാൻ ദക്ഷിണ മൂകാംബിയിലേക്ക് കുരുന്നുകളുടെ പ്രവാഹം. രാത്രി 12മുതൽ രക്ഷിതാക്കൾ കുട്ടികളുമായി ക്ഷേത്ര സന്നിധിയിലേക്കെത്തിക്കൊണ്ടിരുന്നു. പുലർച്ചെ നാലിനാണ് പൂജയെടുപ്പോടെ വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. സരസ്വതി സന്നിധിയിൽ പ്രത്യേകം തയാറാക്കിയ വിദ്യാമണ്ഡപത്തിലാണ് വദ്യാരംഭം കുറിക്കൽ നടക്കുന്നത്. നേരത്തെ തന്നെ ബുക്ക് ചെയ്ത് സ്ഥലത്തെത്തിയവർ കുട്ടികളുമായി തങ്ങളുടെ ഉൗഴത്തിനായി കാത്തു നിൽക്കുന്ന കാഴ്ചയാണ് ക്ഷേത്രത്തിനകത്തും പുറത്തും. ഹരിശ്രീ മന്ത്രധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ആചാര്യ·ാരുടെ നിർദേശങ്ങൾ അനുസരിച്ച് ഇണങ്ങിയും, പിണങ്ങിയും, നിലവിളിച്ചുമാണ് കുരുന്നുകൾ അക്ഷര മധുരം നുകരുന്നത്. ഒപ്പം ദേവീ സന്നിധിയിലെ മണൽ തിട്ടയിൽ രക്ഷിതാക്കളും, ഭക്തജനങ്ങളും ഹരിശ്രീ കുറിക്കാനായി തിരക്ക് കൂട്ടുന്നതും കാണാം. ഇന്നു വൈകുന്നേരം വരെ കുട്ടികളെ എഴുത്തിനിരത്താനുള്ള സൗകര്യം അധികൃതർ ക്രമീകരിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള നവരാത്രി കാലത്ത് അക്ഷരദേവതയുടെ സന്നിധിയിലേക്ക് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഒഴുകിയെത്തിയത്. നവമി ദിനമായ ഇന്നലെയും,…
Read More2018 മുതല്‍ ഒരുമിച്ച് താമസം; ലോഡ്ജില്‍ മുറിയെടുക്കും, ബൈക്കില്‍ കറങ്ങും! പിന്നെ നടക്കുന്ന ‘പരിപാടി’ ഇങ്ങനെ…
കോട്ടയം: ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ കണ്ണികളെ കുടുക്കിയതിന്റെ ആശ്വാസത്തില്‍ പൊലീസ്. യുവതിയടക്കം രണ്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരില്‍ നിന്ന് ഇത്തരം സംഘങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് പൊലീസ് സംഘം. കോട്ടയം ജില്ലയിലെ വൈക്കം, വെച്ചൂര്‍ മേഖലകളിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളിലാണ് ഇരുവരും പിടിയിലായത്. കായംകുളം കൃഷ്ണപുരം സ്വദേശികളായ അന്‍വര്‍ ഷായും സരിതയുമാണ് അറസ്റ്റിലായത്. അന്‍വര്‍ ഷായ്ക്ക് ഇരുപത്തി മൂന്നും സരിതയ്ക്ക് ഇരുപത്തി രണ്ടും വയസാണ് പ്രായം. കഴിഞ്ഞ മാസം ഇരുപത്തിനാലിനാണ് വെച്ചൂരിലെ മൂന്ന് ക്ഷേത്രങ്ങളിലെയും പളളിയുടെ കപ്പേളയിലെയും കാണിക്ക വഞ്ചികള്‍ പൊളിച്ച് പണം മോഷ്ടിച്ചത്. മോഷ്ടാക്കള്‍ എത്തിയ ബൈക്കിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അന്‍വര്‍ ഷായും സരിതയും അറസ്റ്റിലായത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മോഷണ സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. 2018…
Read Moreവീട്ടിലേക്ക് കയറിയും തെരുവ് നായ്ക്കളുടെ വിളയാട്ടം;പുരയിടത്തിൽ കെട്ടിയിട്ടിരുന്ന ആടിനു നേരെ ആക്രമണം; ചെവി പറിഞ്ഞു തൂങ്ങിയ നിലയിൽ
കുമരകം: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ആടിനു ഗുരുതരമായി പരിക്കേറ്റു.കുമരകം ചക്രംപ്പടിയിൽ മറ്റീത്ര ഭാഗത്ത് പെരുംചേരിക്കരി മോനച്ചന്റെ ആടിനെയാണ് നായ്ക്കൾ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. മോനച്ചന്റെ വീടിനു സമീപത്തെ പുരയിടത്തിൽ കെട്ടിയിട്ടിരുന്ന ആടിനെ അഞ്ചോളം തെരുവ് നായ്ക്കൾ ആക്രമിക്കുകയായിരുന്നു. നായ്ക്കളുടെ കടിയേറ്റ് ആടിന്റെ ചെവി പറിഞ്ഞു തൂങ്ങിയ നിലയിലാണ്. ശരിരത്തിന്റെ പല ഭാഗത്തും കടിയേറ്റിട്ടുണ്ട്. സംഭവം കണ്ട് ഓടിയെത്തിയ സമീപ വാസിയായ കമ്പിയിൽ നിബീഷിനെയും നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് കൂടുതൽ ആൾക്കാർ എത്തിയാണ് ആടിനെ നായക്കൂട്ടത്തിൽനിന്നു രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ആടിനെ കോടിമതയിലെ ജില്ലാ മൃഗാശുപത്രിയിലെത്തിച്ചു. സമീപ പ്രദേശങ്ങളിൽ നായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
Read Moreഉറങ്ങിക്കിടന്ന സുഹൃത്തിനെ തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി; കൊലപ്പെട്ട അഭയ് മലയാളി യുവതിയെ വിവാഹം ചെയ്ത് മരങ്ങാട്ടുപിള്ളിയിൽ താമസിച്ചു വരുകയായിരുന്നു
പാലാ: താമസസ്ഥലത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചുറ്റികയ്ക്ക് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന ഒഡിഷ സ്വദേശി മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഒഡീഷ സ്വദേശിയും നിര്‍മാണ തൊഴിലാളിയുമായ അഭയ് (48) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കടപ്പാട്ടൂരിലെ സ്വകാര്യ കെട്ടിടത്തിലെ താമസ കേന്ദ്രത്തിലായിരുന്നു സംഭവം. അടിയേറ്റ് കോട്ടയം മെഡിക്കല്‍ കോള ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭയ് ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതി പശ്ചിമബംഗാള്‍ ജയ്പാല്‍ഗുരി സ്വദേശി പ്രദീപ് ബർമനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവശേഷം കോട്ടയം വഴി എറണാകുളത്തെത്തി ട്രെയിനില്‍ നാട്ടിലേയ്ക്ക് കടക്കുന്നതിനിടെ കോയമ്പത്തൂരില്‍ ചെന്നിറങ്ങിയ പ്രതിയെ റെയില്‍വേ പോലീസിന്റെ സഹായത്തോടെയാണ് പാലാ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ട അഭയ് തൊഴില്‍ തേടിയെത്തി 24 വര്‍ഷമായി കേരളത്തിലാണ് താമസം. പാലായില്‍ ജോലിക്കെത്തിയ ഇയാള്‍ മരങ്ങാട്ടുപിള്ളി സ്വദേശിനിയായ മലയാളി…
Read More