പാലാ: താമസസ്ഥലത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചുറ്റികയ്ക്ക് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന ഒഡിഷ സ്വദേശി മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഒഡീഷ സ്വദേശിയും നിര്‍മാണ തൊഴിലാളിയുമായ അഭയ് (48) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കടപ്പാട്ടൂരിലെ സ്വകാര്യ കെട്ടിടത്തിലെ താമസ കേന്ദ്രത്തിലായിരുന്നു സംഭവം. അടിയേറ്റ് കോട്ടയം മെഡിക്കല്‍ കോള ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭയ് ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതി പശ്ചിമബംഗാള്‍ ജയ്പാല്‍ഗുരി സ്വദേശി പ്രദീപ് ബർമനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവശേഷം കോട്ടയം വഴി എറണാകുളത്തെത്തി ട്രെയിനില്‍ നാട്ടിലേയ്ക്ക് കടക്കുന്നതിനിടെ കോയമ്പത്തൂരില്‍ ചെന്നിറങ്ങിയ പ്രതിയെ റെയില്‍വേ പോലീസിന്റെ സഹായത്തോടെയാണ് പാലാ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ട അഭയ് തൊഴില്‍ തേടിയെത്തി 24 വര്‍ഷമായി കേരളത്തിലാണ് താമസം. പാലായില്‍ ജോലിക്കെത്തിയ ഇയാള്‍ മരങ്ങാട്ടുപിള്ളി സ്വദേശിനിയായ മലയാളി…
Read MoreCategory: Kottayam
പെണ്‍കുട്ടികള്‍ ഒറ്റയ്ക്കാണെന്നറിഞ്ഞെത്തിയ അവര്‍..! അതിഥിത്തൊഴിലാളികളായ സഹോദരിമാർ ഒളിച്ചിരുന്നത് മൂന്നു മണിക്കൂർ; അമ്പലപ്പാറയില്‍ നടന്ന സംഭവം ഇങ്ങനെ…
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം രൂക്ഷമായി. അതിഥിത്തൊഴിലാളികൾക്കു നേരെയാണ് അതിക്രമമുണ്ടായത്. ആക്രമണം ഭയന്ന് കഴിഞ്ഞ രാത്രി അതിഥിത്തൊഴിലാളികളായ രണ്ട് സഹോദരിമാര്‍ വിറക് സൂക്ഷിക്കുന്ന സ്ഥലത്ത് മൂന്ന് മണിക്കൂറോളം ഒളിച്ചിരിക്കേണ്ടി വന്നു. അമ്പലപ്പാറയിലാണ് സംഭവം. മധ്യപ്രദേശ് ജബല്‍പൂര്‍ സ്വദേശിനികളായ നേഹ, നീലു എന്നിവരാണ് ഉപദ്രവിക്കാനെത്തിയ നാലംഗ സംഘത്തെ ഭയന്ന് വീടിനകത്തുള്ള അടുപ്പിനു താഴെ ഒളിച്ചിരുന്നത്. ഇന്നലെ അർധരാത്രിയോടെയാണ് നാലംഗ സംഘം ഇവരുടെ വീട്ടില്‍ അതിക്രമിച്ചു കയറിയത്. അമ്മ ജ്യോതി, സഹോദരൻ അങ്കിത് എന്നിവർക്കൊപ്പമാണ് ഇവര്‍ അമ്പലപ്പാറയില്‍ വാടകവീട്ടിൽ താമസിക്കുന്നത്. അമ്പലപ്പാറയില്‍ സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത തോട്ടത്തിലെ ജോലിക്കാരാണിവർ. അമ്മയും സഹോദരനും പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി ഒരാഴ്ച മുമ്പ് ജബല്‍പൂരിലേക്ക് പോയിരുന്നു. ഇതോടെ പെണ്‍കുട്ടികള്‍ ഒറ്റയ്ക്കാണെന്നറിഞ്ഞെത്തിയ നാല്‍വര്‍സംഘമാണ് വീടിനുള്ളിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. വീടിനു മുന്നിലെത്തിയ സംഘം പിന്‍വശത്തെ ഷെഡ് തകര്‍ത്തശേഷം കതക് ചവിട്ടിപ്പൊളിച്ച് അകത്തു കയറാൻ ശ്രമിച്ചു.…
Read Moreകോട്ടയം ജില്ലയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പൂട്ടി സീൽ ചെയ്തു; കൾച്ചറൽ സംഘത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന ഓഫീസ് കെട്ടിടത്തിൽ നോട്ടീസ് പതിപ്പിച്ചു
കോട്ടയം: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനു പിന്നാലെ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പൂട്ടി സീൽ ചെയ്യുന്നു. ഈരാറ്റുപേട്ടയിലും കുമ്മനത്തുമുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പോലീസ് പൂട്ടി സീൽ ചെയ്തു. മുണ്ടക്കയം, ചങ്ങനാശേരി, കറുകച്ചാൽ എന്നിവിടങ്ങളിലുള്ള ഓഫീസുകളും പൂട്ടി. ഇന്നലെ വൈകുന്നേരത്തോടെയാണ് പോലീസ് എത്തി ഓഫീസുകൾ പൂട്ടി സീൽ ചെയ്തത്. ഇതുവരെ ആറ് ഓഫീസുകൾ പൂട്ടി സീൽ ചെയ്തു കഴിഞ്ഞു. ഈരാറ്റുപേട്ട നഗരസഭയിലെ തടവനാൽ ഡിവിഷനിൽ സ്ലോട്ടർ ഹൗസിന് സമീപമുള്ള പീസ്വാലി കൾച്ചറൽ സെന്റർ എന്ന പേരിൽ പ്രവർത്തിച്ച ഓഫീസാണ് പാലാ ഡിവൈഎസ്പി ഗിരീ്ഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നോട്ടീസ് പതിച്ച് പൂട്ടിയത്. 15 വർഷം മുൻപ് പോപ്പുലർ ഫ്രണ്ട് സ്വന്തമായിട്ട് മേടിച്ച സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയുന്നത്. കൾച്ചറൽ സംഘം എന്ന പേരിലാണ് ഇവിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തനം നടത്തിയിരുന്നത്. എന്നാൽ സംഘടനയുടെ…
Read Moreനഗ്നഫോട്ടോകൾ പ്രചരിപ്പിച്ച് നാണകെടുത്തും; കോടതി വളപ്പിൽ അതിജീവിതയെ ഭീഷണിപ്പെടുത്തി യുവാവ്
കോട്ടയം: കോടതി മുറ്റത്തു യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ. പൊൻകുന്നം എലിക്കുളം കാരിക്കകുന്നേൽ ടിജോ വർഗീസാ (42) ണു പാലാ പോലീസിന്റെ പിടിയിലായത്. പാലാ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ നേരത്തെ യുവതി നല്കിയ ലൈംഗിക പീഡന കേസ് നിലനില്‍കെയാണ് ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പാലാ ഫാമിലി കോടതിയുടെ മുറ്റത്തു യുവതിയെ ചീത്തവിളിക്കുകയും പിൻതുടർന്ന് യുവതിയുടെ നഗ്നഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തത്. നഗ്നഫോട്ടോകൾ യുവതിയുടെ മൊബൈൽ ഫോണിലേക്ക് അയച്ച് കൊടുക്കുകയും ചെയ്തു. തുടർന്ന് യുവതി പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കി.
Read Moreകടലോളം വാത്സല്യം നൽകിയ അപ്പനോട് കരളോളം സ്നേഹം; അച്ഛന്റെ ജീവൻ നിലനിർത്താൻ കരൾ പകുത്തുനൽകി മകൾ
മേലൂർ: അപ്പനോടുള്ള സ്നേഹംമൂലം മകൾ പകത്തു നൽകിയത് സ്വന്തം കരൾ.മേലൂർ കല്ലുകുത്തി വടക്കുംഞ്ചേരി നെൽസനാണ് പരിശോധനയിൽ അടിയന്തരമായി കരൾ മാറ്റിവയ്ക്കണമെന്ന ഡോക്ടർമാരുടെ നിർദേശം ലഭിക്കുന്നത്. സാന്പത്തികമായി സഹായങ്ങൾ ഉണ്ടായെങ്കിലും കരൾ മാത്രം ലഭിച്ചില്ല.മറ്റുള്ളവരെ അന്വേഷിച്ച് പിതാവിന്റെ ആരോഗ്യം ബുദ്ധിമുട്ടിലാൻ തുടങ്ങിയതറിഞ്ഞ നഴ്സിംഗ് ആദ്യ വർഷ വിദ്യാർഥിനിയായ മകൾ എവിലിൻ തന്റെ കരൾ നൽകാമെന്ന് തീരുമാനിക്കുകയായിരുന്നു. അമ്മ ബിനു, സഹോദരി ഇഷിത ഉൾപ്പെടെ എല്ലാവരെയും വിവരങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. വിശ്രമശേഷം ഇരുവരും ആരോഗ്യത്തോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. നെൽസന് തുടർചികിത്സ വേണം. എവിലിന് ഇപ്പോൾ ചികിത്സയില്ല. പെരുന്പാവൂരിലെ സാൻജോ കോളജ് ഓഫ് നഴ്സിങ്ങിൽ പഠനത്തിനായി പോയി തുടങ്ങി. പൂർവ വിദ്യാലയമായ എസ്എച്ച് കോണ്‍വെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എവിലിന് സ്വീകരണം നൽകി. ചടങ്ങിൽ മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ,ചാലക്കുടി പള്ളി വികാരി ഫാ. ജോളി…
Read Moreവില്പനയ്ക്കു വച്ച സ്കൂട്ടറിനരുകിൽ രാത്രികാലങ്ങളിൽ യുവാക്കളുടെ തിരക്ക്; പരിസരവാസികൾ സംഭവം പോലീസിനെ അറിയിച്ചു; ബൈക്ക് പരിശോധിച്ച പോലീസ് ഞെട്ടി….
കോട്ടയം: ചങ്ങനാശേരി- കോട്ടയം എംസി റോഡരികിൽ വില്പനയ്ക്കായി പ്രദർശിപ്പിച്ചിരുന്ന സ്കൂട്ടറിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. 1.540 കിലോ കഞ്ചാവാണ് രജിസ്റ്റർ ചെയ്യാത്ത സ്കൂട്ടറിൽ ഒളിപ്പിച്ചുവച്ചിരുന്നത്. ചുമതലക്കാരൻ കുട്ടനാട് കാവാലം സ്വദേശി അമർ കുമാർ ഉല്ലാസിനെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. സുബിൻ, അജയ് എന്നീ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. സ്കൂട്ടർ സൂക്ഷിച്ചിരുന്നിടത്തു രാത്രി വൈകിയും ലൈറ്റുകൾ തെളിഞ്ഞു കിടക്കുന്നതും യുവാക്കൾ വന്നുപോകുന്നതും പരിസരവാസികളിൽ സംശയം ഉളവാക്കി. എൻഡിപിഎസ് സ്പെഷൽ ഡ്രൈവുമായി ബന്ധപ്പെട്ട നന്പറുകളിൽ പരിസരവാസികൾ വിവരം അറിയിച്ചതിനെത്തുടർന്നു ചങ്ങനാശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.പി. പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ എ.എസ്. ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ഷിജു, അമൽ ദേവ്, ഡ്രൈവർ റോഷി വർഗീസ് എന്നിവരുമുണ്ടായിരുന്നു.
Read Moreഗോകുലും വിദ്യാര്‍ഥിനിയും നാളുകളായി പ്രണയത്തിലായിരുന്നു, പക്ഷേ..! പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍
കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍. കട്ടപ്പന വെള്ളയാംകുടി കണിയാംപറമ്പില്‍ ഗോകുല്‍ (21), ഇരട്ടയാര്‍ നത്തുകല്ല് തെങ്ങുംമൂട്ടില്‍ മെബിന് (19) എന്നിവരാണ് അറസ്റ്റിലായത്. 17 വയസുകാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. ഗോകുലും വിദ്യാര്‍ഥിനിയും നാളുകളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ 26ന് വയറുവേദനയെത്തുടർന്ന് പെണ്‍കുട്ടിയെ ഗോകുല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് സുഹൃത്ത് മെബിന്റെ വീട്ടിലെത്തിച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തു വന്നത്. തുടര്‍ന്ന് കട്ടപ്പന പോലീസില്‍ വിവരം അറിയിക്കുകയും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. പീഡനം നടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കേസെടുത്ത പോലീസ് ഗോകുലിനെ ചെറുതോണിയില്‍നിന്നും മെബിനെ ഇയാളുടെ വീട്ടില്‍നിന്നുമാണ് പിടികൂടിയത്. പോക്സോ അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരെയും കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കട്ടപ്പന എസ്എച്ച്ഒ വിശാല്‍ ജോണ്സണ്, എസ്ഐ ഡി. സുരേഷ്,…
Read Moreമറയൂര്‍ ടൗണിന് സമീപം യുവാവിന്റെ പരാക്രമം! ബാറും റസ്റ്ററന്റും ലോഡ്ജും രണ്ടു മണിക്കൂര്‍ നേരത്തേക്ക് അടച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മറയൂര്‍: മറയൂര്‍ ടൗണിന് സമീപം പുതച്ചിവയല്‍ ഭാഗത്ത് ലഹരിവസ്തുക്കള്‍ ഉപയോഗിച്ച ശേഷം യുവാവിന്റെ പരാക്രമം. ഇന്നലെ വൈകുന്നേരം നാലോടെ ചന്ദന ബാറിലെത്തിയ യുവാവ് റസ്റ്ററന്റിൽ ഉണ്ടായിരുന്നവരെയും ജീവക്കാരെയും ആക്രമിക്കുകയായിരുന്നു. ഇതേതുടർന്ന് ബാറും റസ്റ്ററന്റും ലോഡ്ജും രണ്ടു മണിക്കൂര്‍ നേരത്തേക്ക് അടക്കേണ്ടിവന്നു. പുറത്തിറങ്ങിയ യുവാവ് ബാറിന് നേരെ കല്ലെറിയുകയും മറയൂര്‍ -ഉദുമലപേട്ട റോഡില്‍ ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. പിന്നീട് പോലീസ് എത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. മറയൂര്‍ പട്ടിക്കാട് സ്വദേശിയായ യുവാവാണ് രണ്ടു മണിക്കൂര്‍ നേരം പരാക്രമം നടത്തിയത്.
Read Moreതേക്കുതടി മോഷ്ടിച്ച കേസിൽ തടിക്കച്ചവടക്കാരൻ അറസ്റ്റിൽ; വിറ്റ തേക്ക് വീണ്ടും മോഷ്ടിച്ച കളളനെ കുടുക്കിയതിങ്ങനെ…
പാലാ: തേക്കുതടി മോഷ്ടിച്ച കേസിൽ തടിക്കച്ചവടക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. പാലാ പൂവരണി താന്നിപ്പൊതിയിൽ വിൻസെന്റി (50)നെയാണ് പാലാ പോലീസ് അറസ്റ്റു ചെയ്തത്. തടിക്കച്ചവടക്കാരനായ വിൻസെന്റ് ഈരാറ്റുപേട്ട സ്വദേശിയായ സലിം എന്നയാൾക്ക് തേക്കുതടി വിൽക്കുകയായിരുന്നു. ഈ വിൽപ്പന നടത്തിയ തടി തന്നെയാണ് വിൻസെന്റ് മോഷ്ടിച്ചത്. വിൻസെന്റ് മറ്റൊരാളിൽനിന്നും വാങ്ങിയ തടിയാണ് സലിമിന് വിറ്റത്. സലിം തടി വിളക്കുമരുതു ഭാഗത്ത് സൂക്ഷിക്കുകയും ഇത് മറ്റൊരാൾക്ക് വിൽപ്പന നടത്തുകയും ചെയ്തു. തടി എടുക്കാൻ ചെന്ന സമയം ഇതു മോഷണം പോയതായി കാണുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തടി മോഷ്ടിച്ചത് വിൻസന്റ് തന്നെയാണെന്നു കണ്ടെത്തുകയായിരുന്നു. വിൻസെന്റ് തടി സലീമിനു കച്ചവടം നടത്തിയ അന്നു രാത്രിതന്നെ പിക്കപ്പ് വാനുമായി വന്ന് തടി കടത്തിക്കൊണ്ടു പോകുകയായിരുന്നു. വാൻ ഡ്രൈവറോട് തന്റെ തടിയാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് വിൻസെന്റ് തടി കയറ്റിക്കൊണ്ടു…
Read Moreഓപ്പറേഷന് ടേബിളില്‍ വീട്ടമ്മയോട് മോശമായി പെരുമാറി; അറ്റന്‍ഡര്‍ അറസ്റ്റില്‍; സംഭവം ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രിയില്‍
ഇടുക്കി: ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയോടെ അറ്റന്‍ഡര്‍ മോശമായി പെരുമാറിയതായി പരാതി. സംഭവത്തില്‍ കോതമംഗലം പുതുപ്പാടി പുണച്ചില്‍ വീട്ടില്‍ പൗലോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈക്ക് പൊട്ടലേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ വീട്ടമ്മയാണ് പരാതിക്കാരി. കൈക്ക് പൊട്ടലേറ്റതിനാല്‍ വീട്ടമ്മയ്ക്ക് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിച്ചിരുന്നു. തുടര്‍ന്ന് ഇവരെ ഓപ്പറേഷന് ടേബിളില്‍ എത്തിച്ചപ്പോള്‍ അറ്റന്‍ഡര്‍ മോശമായി പെരുമാറിയെന്നാണ് പരാതി. മറ്റ് ജീവനക്കാര്‍ മാറിയ സമയത്തായിരുന്നു സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More