കടുത്തുരുത്തി: അങ്കണവാടിയിൽ പോയി മടങ്ങുകയായിരുന്ന നാലു വയസുകാരിക്കും ഒപ്പമുണ്ടായിരുന്ന ബധിരയും മൂകയുമായ അമ്മയ്ക്കും തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ഇരവിമംഗലത്തു കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. മാഞ്ഞൂർ പഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ നിർധന കുടുംബാംഗമായ ഇരവിമംഗലം കീരിമുകളേൽ ജോമോന്റെ ഭാര്യ എത്സയ്ക്കും മകൾ ഏയ്ഞ്ചലിനുമാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഒന്നാം വാർഡിലെ ഖാദി ഭവനു സമീപത്തെ അങ്കണവാടിയിൽനിന്ന് ഇരുവരും വീട്ടിലേക്കു മടങ്ങുന്പോൾ ഉച്ചയ്ക്കു 3.30നാണ് സംഭവം. എത്സയുടെ കൈയിൽ പിടിച്ചു നടക്കുകയായിരുന്നു ഏയ്ഞ്ചൽ. ഓടിയെത്തിയ നായ കുട്ടിയുടെ കൈയിൽ കടിച്ചു വലിക്കുകയായിരുന്നു. ശബ്ദമുണ്ടാക്കി നായയെ ഒാടിക്കാൻ എത്സയ്ക്കാവില്ലാത്തതിനാൽ കുട്ടിയെ രക്ഷിക്കാൻ നായയുമായി ഏറെ നേരം മൽപിടിത്തം നടത്തേണ്ടി വന്നു. ഒടുവിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ട് അങ്കണവാടി ജീവനക്കാരും നാട്ടുകാരും ഓടിയെത്തിയാണ് ഇരുവരെയും തെരുവുനായയിൽനിന്നു രക്ഷിച്ചത്. എത്സയ്ക്കു നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. അങ്കണവാടി അധ്യാപിക അന്നമ്മയും…
Read MoreCategory: Kottayam
എസ്എച്ച്ഒയെ കാസർഗോഡിനു പറപ്പിച്ചു; ഫേസ്ബുക്കിൽ എംഎൽഎയ്ക്ക് അഭിനന്ദനം; കമന്റ് ബോക്സിൽ എതിർഗ്രൂപ്പുകൾ തമ്മിൽ പൊരിഞ്ഞയടി…
കോട്ടയം: ജില്ലയിലെ ഒരു എസ്എച്ചഒ യെ കാസർകോഡിനു സ്ഥലം മാറ്റി ഉത്തരവിറങ്ങിയതോടെ എംഎൽഎയ്ക്കു ഫേസ്ബുക്കിൽ അഭിനന്ദനം. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ 62 എസ്എച്ചഒമാരെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഇതിൽ കോട്ടയം ജില്ലയിൽ നിന്നും നാലു എസ്എച്ച്ഒമാർക്കാണ് സ്ഥലംമാറ്റം നല്കിയത്. ഇതിൽ ഈരാറ്റുപേട്ട എസ്എച്ചഒ പ്രസാദ് എബ്രഹാം വർഗീസിനെയാണ് കാസർകോഡ് ജില്ലയിലെ തൃക്കരിപ്പൂരിലേക്ക് മാറ്റിയത്. പകരം തലയോലപ്പറന്പ് എസ്എച്ചഒ ബാബു സെബാസ്റ്റ്യനെ ഈരാറ്റുപേട്ടയിലേക്ക് നിയമിച്ചു . മേലുകാവ്, കടുത്തുരുത്തി സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരെ പരസ്പരം മാറ്റി നിയമിക്കുകയുമാണ് ചെയ്തിരിക്കുന്നത്.ഇതിൽ ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസിനെ സ്ഥലം മാറ്റിയതാണ് ഫേസ്ബേുക്കിൽ ചർച്ചയായിരിക്കുന്നത്. അടുത്തയിടെ ഈരാറ്റുപേട്ട സ്റ്റേഷൻ പരിധിയിപ്പെട്ട ഒരു ബാങ്ക് ഇലക്ഷനുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭരണകക്ഷിയിൽപ്പെട്ട ചില നേതാക്കൾ എസ്എച്ചഒയെ സ്ഥലം മാറ്റുമെന്നു ഒളിഞ്ഞു തെളിഞ്ഞും പറഞ്ഞിരുന്നു. ഇതിന്റെ ഫലമായിട്ടാണ് ഇദേഹത്തെ കാസർകോഡിനു തട്ടിയത്. ഈ എസ്എച്ചഒയെ…
Read Moreകായികപ്രതിഭകളായ വൃദ്ധദമ്പതികൾ ‘സ്വർഗത്തിലെ കനി’ കുമരകത്തു വിളയിച്ച് വീണ്ടും താരങ്ങളാകുന്നു
കുമരകം: സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട് കുമരകത്തും വിളയിച്ചു കായികപ്രതിഭകളായ വൃദ്ധദന്പതികൾ വീണ്ടും താരങ്ങളായി. കുമരകത്തെ ചെളി നിറഞ്ഞ മണ്ണിൽ ഔഷധഗുണങ്ങളേറെയുള്ള ഗാഗ് ഫ്രൂട്ട് നട്ടുവളർത്തി വിജയഗാഥ രചിച്ചത് വെറ്ററൻസ് കായിക മത്സരങ്ങളിൽ വിജയിച്ച് നിരവധി മെഡലുകൾ കരസ്ഥമാക്കിയ കുമരകം നാലാം വാർഡിൽ ആപ്പീത്ര അനിനിവാസിൽ ഐസക് (76)-അന്ന (75) ദന്പതികളാണ്. ഒരു വർഷം മുന്പ് ഇവരുടെ മകൻ ഐമേഷിന്റെ സുഹൃത്ത് നൽകിയ വിത്തുകൾ പാകി മുളപ്പിച്ചപ്പോൾ ലഭിച്ചത് ഗാഗ് ചെടിയാണ്. പെണ്ചെടി നന്നായി വളർന്നെങ്കിലും കായ്ഫലമില്ലാതിരുന്നു. വീണ്ടും വിത്തുകൾ മുളപ്പിച്ചപ്പോൾ ആണ്ചെടിയും വളർന്നു പൂവിടുകയും പരാഗണം നടന്നു ധാരാളം കായ്കളുണ്ടാകുകയും ചെയ്തു. കേവലം നാലു സെന്റ് സ്ഥലത്താണു വീടും ഗാഗ് ഫ്രൂട്ട് കൃഷിയും. കടുത്ത ചുവപ്പുനിറമുള്ള ഗാഗ് ഫ്രൂട്ടിനു നേരിയ കയ്പുണ്ട്. വിദേശങ്ങളിൽ മരുന്ന്, സൗന്ദര്യ വസ്തുക്കൾ, എണ്ണ തുടങ്ങിയവ ഉത്പാദിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ…
Read Moreപ്രണയ തട്ടിപ്പ്, ലഹരി മാഫിയ വിളയാട്ടം ; കടുത്തുരുത്തിയിൽ ജാഗ്രതാ സമിതി
കടുത്തുരുത്തി: പ്രണയതട്ടിപ്പ്, ലഹരി മാഫിയ സംഘങ്ങൾക്കെതിരേ നടപടി കർശനമാക്കാൻ കടുത്തുരുത്തിയിൽ ഇനി മുതൽ ജാഗ്രതാ സമിതിയുണ്ടാവും. സാമൂഹ്യവിരുദ്ധ പ്രവർത്തികൾക്കെതിരേ ജാതി, മത, വർഗ, രാഷ്ട്രീയ വ്യത്യാസമില്ലാതെ നടപടിക്കൊരുങ്ങുകയാണ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ കടുത്തുരുത്തിയിലെ നാട്ടുകാർ. കടുത്തുരുത്തിയിലും പരിസര പ്രദേശങ്ങളിലുമായി അടുത്ത കാലത്തായി നടന്ന പ്രണയതട്ടിപ്പ് കേസ്, വിദ്യാർഥികൾക്കിടയിൽ വ്യാപകമായി വരുന്ന മദ്യം, മയക്കുമരുന്ന് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയ്ക്കെതിരെ ജാഗ്രത പുലർത്താനും ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സാമൂഹ്യ വിരുദ്ധ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിനുമായി കടുത്തുരുത്തിയിൽ രൂപീകരിച്ച ജാഗ്രതി സമിതിയുടെ പ്രഥമയോഗത്തിലാണ് ഇക്കാര്യങ്ങൾ ശക്തമായി നേരിടാൻ തീരുമാനിച്ചത്. പോലീസ്, എക്സൈസ് വകുപ്പുകളുമായി സഹകരിക്കുംകടത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിൽ നടന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ടു കർശന നടപടികൾക്കു തീരുമാനങ്ങളെടുത്തത്. രാവിലെയും വൈകുന്നേരങ്ങളിലും ടൗണിലും സ്കൂളുകളുടെ പരിസര പ്രദേശങ്ങളിലും പോലീസിന്റെയും എക്സൈസിന്റെയും സാന്നിദ്ധ്യം ഉറപ്പ് വരുത്താൻ നടപടി സ്വീകരിക്കുമെന്ന് യോഗം ഉദ്ഘാടനം…
Read Moreആശുപത്രിയിൽ കിടക്കുന്ന കുട്ടിയുടെ പേരിൽ ചികിത്സാ ധനസമാഹരണമെന്ന പേരിൽ പണപ്പിരിവ്; മൂന്നംഗസംഘം പിടിയിൽ
കോട്ടയം: ആർസിസിയിൽ ചികിത്സയിലുള്ള കൊല്ലം സ്വദേശിനിയായ ഒരു വയസുകാരിയുടെ ചികിത്സാ ധനസമാഹരണമെന്ന പേരിൽ പണപ്പിരിവ് നടത്തി ധൂർത്തും ആർഭാട ജീവിതവും നയിച്ചുവന്ന പിടികിട്ടാപ്പുള്ളിയടക്കം മൂന്നംഗ തട്ടിപ്പു സംഘം പിടിയിൽ. മലപ്പുറം ചെമ്മൻകടവ് കണ്ണത്തുംപാറ സഫീർ (38), കോട്ടയം ഒളശ റാംമതേയിൽ ലെനിൽ (28), ചെങ്ങളം കടയ്ക്കൽ ജോമോൻ (28) എന്നിവരെയാണ് കഴിഞ്ഞ ദിവസം പാലാ പോലീസ് അറസ്റ്റ് ചെയ്ത്ത്. രക്താർബുദ ബാധിതയായി തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന കൊല്ലം പന്മന സ്വദേശിനിയായ ഒരു വയസുകാരിയുടെ പേരിൽ ടൗണ് ബസ് സ്റ്റാൻഡ് ഭാഗത്ത് പണപ്പിരിവ് നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി നാട്ടുകാരിൽനിന്നു പണം പിരിച്ച് ആർഭാട ജീവിതം നയിച്ചുവരികയായിരുന്നു സംഘം. വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാരോടും കുട്ടിയുടെ ചികിത്സാ സഹായത്തിനായി ചിത്രവും ഫോണ്നന്പരും ചേർത്ത ഫ്ളക്സ് പ്രദർശിപ്പിച്ചായിരുന്നു പണപ്പിരിവ്. ഇതിനിടെ ഫ്ളക്സിൽ ചേർത്തിരിക്കുന്ന ഫോണ് നന്പറിൽ വിളിച്ചപ്പോൾ…
Read Moreഒറ്റയ്ക്ക് താമസിച്ചയാൾ മരിച്ചു; മൃതദേഹത്തിന് ഒരു ദിവസം കാവൽ നിന്ന് വളർത്തുനായ; വീടിനുള്ളിലേക്ക് ആരെയും കയറ്റാതെ നായ; ഒടുവിൽ….
ഇടുക്കി: അന്തരിച്ച റിട്ട. എഎസ്ഐയുടെ മൃതദേഹത്തിന് ഒരു ദിവസം മുഴുവൻ കാവൽ നിന്ന് വളർത്തുനായ. അടിമാലി എസ്.എന്. പടിയില് കൊന്നയ്ക്കല് കെ.കെ. സോമനാൻ (67) ആണ് വീട്ടില് മരിച്ചത്. സോമൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസം. കൂട്ടിന് ഉണ്ണി എന്ന വളർത്തുനായയും. ശനിയാഴ്ച വൈകിട്ട് മുതൽ സോമനെ ആരും കണ്ടിരുന്നില്ല. മരുമകൻ ഉമേഷ്, സോമന്റെ ഫോണിൽ വിളിച്ചുവെങ്കിലും ആരും ഫോണെടുത്തില്ല. ഈ സമയം വളർത്തുനായ കുരയ്ക്കുന്നുണ്ടായിരുന്നു. ഞായറാഴ്ചയും സോമന്റെ വിവരമൊന്നും ഇല്ലാതിരുന്നതോടെ ഉമേഷ് വീട്ടിലെത്തി. തുടർന്നാണ് മരണവിവരം അറിയുന്നത്. ഉമേഷ് നാട്ടുകാരേയും, പോലീസിനേയും വിവരം അറിയിച്ചു. ആളുകൾ കൂടിയതോടെ വളർത്തുനായ ആരെയും വീട്ടിൽ കയറ്റിയില്ല. തുടർന്ന്, പോലീസും നാട്ടുകാരും സ്ഥലത്ത് നിന്നും മാറി. ഉമേഷ് തനിയെ വീട്ടിലെത്തിയപ്പോൾ വളർത്തുനായ ശാന്തമാകുകയായിരുന്നു. പിന്നീട് നായയെ അവിടെ നിന്നും മാറ്റി. വൈകുന്നേരത്തോടെയാണ് മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്. കഴിഞ്ഞ 10 വർഷങ്ങളായി സോമനൊപ്പം…
Read Moreമേലുകാവ് പള്ളിയിൽ മോഷണം; വാതിൽ തകർത്തത് കരിങ്കല്ല് ഉപയോഗിച്ച്; സംഭവം പോലീസിന്റെ മൂക്കിനുതാഴെ
മേലുകാവ്: മേലുകാവ് സെന്റ് തോമസ് പള്ളിയിൽ മോഷണം. കരിങ്കല്ല് ഉപയോഗിച്ച് ഇടിച്ച് വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. പള്ളിക്കുള്ളിലുണ്ടായിരുന്ന രണ്ട് നേർച്ചക്കുറ്റികൾ ഇവിടെനിന്ന് എടുത്ത് നിർമാണത്തിലിരിക്കുന്ന പാരിഷ് ഹാളിനോടു ചേർന്നുള്ള ഷെഡിൽ എത്തിച്ച് തകർത്താണ് പണം അപഹരിച്ചത്. നേർച്ചക്കുറി തകർക്കാൻ ഉപയോഗിച്ച കരിങ്കല്ലും ഇരുന്പുദണ്ഡും സമീപത്തുതന്നെ ഉപേക്ഷിച്ച നിലയിൽ കിടപ്പുണ്ട്. പള്ളിയുടെ വാതിൽ തകർക്കാൻ ഉപയോഗിച്ച കരിങ്കല്ലുകളും വാതിലിന് സമീപത്തായി കിടപ്പുണ്ടായിരുന്നു. മേലുകാവ് ടൗൺ പോലീസ് സ്റ്റേഷനിൽനിന്നു 100 മീറ്ററിനുള്ളിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഇന്നലെ രാവിലെ എത്തിയ ദേവാലയ ശുശ്രൂഷിയാണ് മോഷണവിവരം ആദ്യമറിഞ്ഞത്. തുടർന്ന് പള്ളി അധികൃതർ പോലീസിലറിയിച്ചു. മോഷണത്തിന് പിന്നിൽ ഒന്നിലധികം ആളുകളുണ്ടെന്നാണ് പോലിസിന്റെ നിഗമനം. വിരലടയാള വിദഗ്ധരും സയന്റിഫിക് പരിശോധകരും സ്ഥലത്തെത്തി. സ്ഥലത്തെത്തിയ പോലീസ് നായ മണം പിടിച്ച് പള്ളിയിൽനിന്ന് ഓടി ഷെഡിലെത്തിയ ശേഷം നിർമാണത്തിലിരിക്കുന്ന പാരീഷ് ഹാളിനുള്ളിലൂടെ കയറി സമീപത്തെ റോഡിലൂടെ…
Read Moreജീവിതത്തിലെ കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിച്ചറിഞ്ഞ കൊച്ചുമിടുക്കി! ബജ്ജിക്കടയിൽനിന്ന് രുചിയുള്ള എ പ്ലസ്
കുമരകം: ജീവിതത്തിലെ കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിച്ചറിഞ്ഞ കൊച്ചുമിടുക്കിക്കു പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്. കുമരകം 11-ാം വാർഡിൽ ചാർത്തുശേരി വീട്ടിൽ ഗിരീഷ്- രാധാദേവി ദന്പതികളുടെ മകൾ ഐശ്വര്യ ലക്ഷ്മിയാണ് 98 ശതമാനം മാർക്കോടെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയത്. പത്താം ക്ലാസിൽ 94 ശതമാനം മാർക്കോടെയാണ് ഐശ്വര്യ ലക്ഷ്മി വിജയിച്ചത്. കുടുംബത്തിന്റെ ആശ്രയമായിരുന്ന അച്ഛൻ ഗിരീഷിന്റെ കാൽ പ്രമേഹം ബാധിച്ചു മുറിച്ചു മാറ്റിയതോടെ കുടുംബം പോറ്റാനുള്ള ഉത്തരവാദിത്വം അമ്മ രാധാദേവിയുടെ ചുമലിലായി. 10 മാസങ്ങൾക്ക് മുന്പ് ഗിരീഷ് മരണപ്പെടുന്നതു വരെ കുടുംബച്ചെലവുകൾക്കൊപ്പം ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും ചികിത്സാ ചെലവുകളും നടത്താൻ രാധാദേവി കണ്ടെത്തിയ മാർഗം ബജ്ജിക്കടയായിരുന്നു. പഠനത്തിൽ ശ്രദ്ധിക്കുന്നതിനൊപ്പം അമ്മയെ ബജ്ജിക്കടയിൽ സഹായിക്കാനും കൊച്ചുമിടുക്കി സമയം കണ്ടെത്തി. രാവിലെയും വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും കടയിൽ അമ്മയെ സഹായിക്കാനെത്തുമെങ്കിലും പഠനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലായിരുന്നു. ഇപ്പോൾ നീറ്റ്…
Read Moreലേലം വീണ്ടും പുലിവാലായി! മൂന്ന് തവണ നടത്തിയിട്ടും അഴിയാതെ നിയമക്കുരുക്ക്; എരുമേലി പഞ്ചായത്ത് സെക്രട്ടറിക്കെതിരേ പരാതി
എരുമേലി: ലേലം മൂന്ന് തവണ നടത്തിയിട്ടും അഴിയാതെ നിയമക്കുരുക്ക്. എരുമേലി പഞ്ചായത്ത് അധികൃതർക്കാണ് ലേലം തലവേദനയായത്. പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ രണ്ട് കട മുറികളുടെ ലേലമാണ് കുരുക്കിലായത്. കഴിഞ്ഞ ദിവസം ഈ കടമുറികൾ ലേലം ചെയ്തതും പഞ്ചായത്ത് രാജ് ചട്ടങ്ങൾ ലംഘിച്ചാണെന്നാണ് ഇപ്പോഴത്തെ പരാതി. നേരത്തെ രണ്ട് തവണ ലേലം നടന്നെങ്കിലും ചട്ട ലംഘനം ഉന്നയിച്ച് പരാതികൾ എത്തിയതോടെ റദ്ദാക്കേണ്ടി വന്നിരുന്നു. ഇതേത്തുടർന്ന് രണ്ട് മുറികളും പട്ടിക ജാതി സംവരണമാക്കാൻ അധികൃതർ നിർബന്ധിതരായി. ഇതിന് ശേഷമാണ് മൂന്നാം തവണ കഴിഞ്ഞ ദിവസം ലേലം നടന്നത്. എന്നാൽ ഇതും ചട്ട ലംഘനം ആണെന്നാണ് ഇപ്പോഴത്തെ പരാതി. ആദ്യ തവണ ലേലം നടന്നത് കട മുറികളെ ജനറൽ വിഭാഗത്തിൽ ഉൾപ്പെടുത്തിയായിരുന്നു. ഈ ലേലത്തിൽ പങ്കെടുത്തവർ വാടകനിരക്ക് കൂടുതലാണെന്ന് അറിയിച്ച് ലേലം വിളിക്കാതെ പിന്മാറി. ഇതോടെ ലേലം പരാജയപ്പെട്ടു. അപ്പോഴാണ് നേരത്തെ…
Read Moreകോട്ടയം പനിക്കിടക്കയിൽ; ഡോക്ടർമാരുടെ കുറവ് മൂലം പനി ക്ലിനിക്കിലെ നീണ്ട ക്യൂ രോഗികളെ ബുദ്ധിമുട്ടിക്കുന്നു; കോവിഡ് നിരക്ക് ഉയരുന്നു
കോട്ടയം: ജില്ലയിൽ പനിബാധിതരേറുന്നു. കുട്ടികൾക്കും മുതിർന്നവരിലും പനിബാധിതരുടെ എണ്ണം ഒരോ ദിവസം കൂടുകയാണ്. ഒരു ദിവസം ജില്ലയിൽ 700 മുതൽ 800 വരെയാളുകൾ പനി ബാധിതരാകുന്നുണ്ട്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളും പനിബാധിതരാൽ നിറഞ്ഞിരിക്കുകയാണ്. മെഡിക്കൽ കോളജിലും കുട്ടികളുടെ ആശുപത്രിയിലും പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം ഉയർന്നു തന്നെയാണ്. കാലാവസ്ഥ വ്യതിയാനം മൂലമാണ് പനി വ്യാപകമാകുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. വൈറൽ പനി ബാധിതരാണേറെയും. ജലദോഷം, ശക്തമായ ചുമ എന്നിവയോടു കൂടിയുള്ള പനിയാണ് ഭൂരിഭാഗം പേർക്കും. പനി മാറിയാലും പലർക്കും ചുമയും ക്ഷീണവും വിട്ടുമാറുന്നില്ല. ഇങ്ങനെയുള്ളവർ വീണ്ടും ചികിത്സ തേടിയെത്തുന്നുണ്ട്. കുട്ടികളിൽ പനിക്കൊപ്പം വയറിളക്കവുമുണ്ട്. ചില പ്രദേശങ്ങളിൽ കുട്ടികളിൽ തക്കാളി പനിയും വ്യാപകമാണ്.പനിക്കൊപ്പം ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണവും കൂടുകയാണ്. 400 മുതൽ 500വരെയാണ് ഓരോ ദിവസത്തെയും കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ ദിവസം 500നു മുകളിൽ എത്തിയിരുന്നു.…
Read More