എ​സ്എ​ച്ച്ഒയെ ​കാ​സ​ർ​ഗോ​ഡി​നു പ​റ​പ്പി​ച്ചു; ഫേ​സ്ബു​ക്കി​ൽ  എം​എ​ൽ​എ​യ്ക്ക് അ​ഭി​ന​ന്ദ​നം; കമന്‍റ് ബോക്സിൽ എതിർഗ്രൂപ്പുകൾ തമ്മിൽ പൊരിഞ്ഞയടി…


കോ​ട്ട​യം: ജി​ല്ല​യി​ലെ ഒ​രു എ​സ്എ​ച്ച​ഒ യെ ​കാ​സ​ർ​കോ​ഡി​നു സ്ഥ​ലം മാ​റ്റി ഉ​ത്ത​ര​വി​റ​ങ്ങി​യ​തോ​ടെ എം​എ​ൽ​എ​യ്ക്കു ഫേ​സ്ബു​ക്കി​ൽ അ​ഭി​ന​ന്ദ​നം.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​സ്ഥാ​ന​ത്തെ 62 എ​സ്എ​ച്ച​ഒ​മാ​രെ സ്ഥ​ലം മാ​റ്റി​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​തി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്നും നാ​ലു എ​സ്എ​ച്ച്ഒ​മാ​ർ​ക്കാ​ണ് സ്ഥ​ലം​മാ​റ്റം ന​ല്കി​യ​ത്.

ഇ​തി​ൽ ഈ​രാ​റ്റു​പേ​ട്ട എ​സ്എ​ച്ച​ഒ പ്ര​സാ​ദ് എ​ബ്ര​ഹാം വ​ർ​ഗീ​സി​നെ​യാ​ണ് കാ​സ​ർ​കോ​ഡ് ജി​ല്ല​യി​ലെ തൃ​ക്ക​രി​പ്പൂ​രി​ലേ​ക്ക് മാ​റ്റി​യ​ത്. പ​ക​രം ത​ല​യോ​ല​പ്പ​റ​ന്പ് എ​സ്എ​ച്ച​ഒ ബാ​ബു സെ​ബാ​സ്റ്റ്യ​നെ​ ഈ​രാ​റ്റു​പേ​ട്ട​യി​ലേ​ക്ക് നി​യ​മി​ച്ചു .

മേ​ലു​കാ​വ്, ക​ടു​ത്തു​രു​ത്തി സ്റ്റേ​ഷ​നു​ക​ളി​ലെ എ​സ്എ​ച്ച്ഒ​മാ​രെ പ​ര​സ്പ​രം മാ​റ്റി നി​യ​മി​ക്കു​ക​യു​മാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്.​ഇ​തി​ൽ ഈ​രാ​റ്റു​പേ​ട്ട എ​സ്എ​ച്ച്ഒ പ്ര​സാ​ദ് ഏ​ബ്ര​ഹാം വ​ർ​ഗീ​സി​നെ സ്ഥ​ലം മാ​റ്റി​യ​താ​ണ് ഫേസ്ബേു​ക്കി​ൽ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്.

അ​ടു​ത്ത​യി​ടെ ഈ​രാ​റ്റു​പേ​ട്ട സ്റ്റേ​ഷ​ൻ പ​രി​ധി​യി​പ്പെ​ട്ട ഒ​രു ബാ​ങ്ക് ഇ​ല​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭ​ര​ണ​ക​ക്ഷി​യി​ൽ​പ്പെ​ട്ട ചി​ല നേ​താ​ക്ക​ൾ എ​സ്എ​ച്ച​ഒ​യെ സ്ഥ​ലം മാ​റ്റു​മെ​ന്നു ഒ​ളി​ഞ്ഞു തെ​ളി​ഞ്ഞും പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് ഇ​ദേ​ഹ​ത്തെ കാ​സ​ർ​കോ​ഡി​നു ത​ട്ടി​യ​ത്. ഈ ​എ​സ്എ​ച്ച​ഒ​യെ സ്ഥ​ലം മാ​റ്റി​യ സ​ന്തോ​ഷ​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ച് ഒ​രാ​ൾ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ടു​ക​യും ഈ ​പോ​സ്റ്റി​നു താ​ഴെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ക​മ​ന്‍​റു​ക​ൾ വ​രി​ക​യും ചെ​യ്യു​ന്നു​ണ്ട്.

എ​സ്എ​ച്ച്ഒ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​റു​ടെ ച​ങ്കാ​യി​രു​ന്നു​വെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ സ്ഥ​ലം മാ​റ്റ​ത്തി​നു പി​ന്നി​ൽ ജി​ല്ല​യി​ലെ ഒ​രു നേ​താ​വി​ന്‍റെ ശി​ങ്കി​ടി​ക​ളു​ടെ പാ​സി​ല്ലാ​ത്ത ക​ള്ള് വ​ണ്ടി​യും മ​ണ്ണ് ലോ​റി​യും പി​ടി​ച്ച​തി​ലു​ള്ള ക​ലി​പ്പാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ഈ​രാ​റ്റു​പേ​ട്ട മേ​ഖ​ല​യി​ലെ ഗു​ണ്ടാ സം​ഘ​ങ്ങ​ളെ​യും ക​ഞ്ചാ​വ് മാ​ഫി​യ​യെ സം​ഘ​ത്തെ​യും ഒ​തു​ക്കി​യ​ത് ഇ​ദേ​ഹ​മാ​യി​രു​ന്നു.

വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ കൃ​ത്യ​മാ​യി ജോ​ലി ചെ​യ്തി​രു​ന്ന എ​സ്എ​ച്ച​ഒ​യെ സ്ഥ​ലം മാ​റ്റി​യ​തി​ൽ ജി​ല്ല​യി​ലെ പോ​ലീ​സ് സേ​ന​യ്ക്കു​ള്ളി​ലും അ​മ​ർ​ഷ​മു​ണ്ട്.

 

Related posts

Leave a Comment