കോട്ടയം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് കോട്ടയത്തു യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് ഏറ്റുമുട്ടലിൽ കലാശിച്ചു. യൂത്ത്കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി എന്നിവർക്കു പരിക്കേറ്റു. യൂത്ത്കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കു നടത്തിയ മാർച്ചാണു സംഘർഷത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി 7.30നാണു സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നഗരത്തിൽനിന്നു മുദ്രാവാക്യം മുഴക്കി സിപിഎം ഓഫീസിലേക്കു പോവുകയായിരുന്നു. ഈ സമയം സിഐടിയു, മോട്ടോർ തൊഴിലാളി യൂണിയൻ ഓഫീസ് പരിസരത്തുനിന്നു ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പഴയ പോലീസ് സ്റ്റേഷൻ വഴി മുദ്രാവാക്യം വിളികളുമായി എത്തി. ഇതിനിടെ കല്ലേറുമുണ്ടായി.ഇരുന്പുവടി പോലുള്ള ആയുധമുപയോഗിച്ചുള്ള ആക്രമണത്തിൽ ചിന്റുവിനും കുഞ്ഞ് ഇല്ലംപള്ളിക്കും പരിക്കേൽക്കുകയായിരുന്നു. നെറ്റിയിലാണ് ഇരുവർക്കും പരിക്കേറ്റിരിക്കുന്നത്. കുഞ്ഞ് ഇല്ലംന്പള്ളിയെ ഉടൻതന്നെ ജില്ലാ ആശുപത്രിയിലേക്കു…
Read MoreCategory: Kottayam
നമ്പർ തിരുത്തിയ ലോട്ടറിയുമായി വഴിയോര ലോട്ടറി കച്ചവടക്കാരെയും വിടാതെ തട്ടിപ്പുകാർ
കറുകച്ചാൽ: നിരത്തുകളിൽ ലോട്ടറി വ്യാപാരം നടത്തുന്ന ചെറുകിട വ്യാപാരികളെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം സജീവമാകുന്നു. നന്പർ തിരുത്തിയ ലോട്ടറികളുമായാണ് ചെറുകിട വ്യാപാരികളെ തേടി ഇവർ എത്തുന്നത്. ജില്ലയിൽ വിവധ ഇടങ്ങളിൽ ഇത്തരം സംഭവം നടക്കുന്നുണ്ട്. നന്പർ തിരുത്തി 1000, 5000 രൂപയുടെ സമ്മാനമുണ്ടെന്നു പറഞ്ഞെത്തുന്ന സംഘം വ്യാപാരികളുടെ കയ്യിലുള്ള പണവും ടിക്കറ്റും അപഹരിക്കുകയാണ്. വ്യാപാരികൾ ലോട്ടറി ഓഫീസിലെത്തുന്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. ഇത്തരത്തിൽ ഏറ്റവും അവസാനം നടന്നത് ബുധനാഴ്ച 11.30ന് കറുകച്ചാൽ നെത്തല്ലൂർ ക്ഷേത്രത്തിന് സമീപം കോട്ടയം റോഡിലായിരുന്നു. ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് 25 ലോട്ടറി ടിക്കറ്റുകളും 1000 രൂപയും തട്ടിയെടുത്തു. നിരത്തിൽ നടന്നു ലോട്ടറി കച്ചവടം നടത്തുന്ന മാന്തുരുത്തി മാപ്പിളക്കുന്നേൽ എം.സി. ജോസഫി (70)ന്റെ പണവും ലോട്ടറി ടിക്കറ്റുകളുമാണ് നഷ്ടമായത്. ലോട്ടറി ടിക്കറ്റുകളുമായി തോട്ടയ്ക്കാട് ഭാഗത്തേക്ക് പോകുന്പോൾ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ ആൾ ജോസഫിന് സമീപത്ത് ബൈക്ക്…
Read Moreകോട്ടയം മെഡിക്കൽ കോളജിലെ റേ ഡിയേഷൻ യന്ത്രം തകരാറിൽ; കാൻസർ രോഗികൾ വലയുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ഓങ്കോളജി വിഭാഗത്തിൽ രോഗികൾക്ക് റേഡിയേഷൻ നൽകുന്ന യന്ത്രം തകരാറിലായതോടെ കാൻസർ രോഗികൾക്ക് ചികിത്സ ലഭ്യമാകുവാൻ വൈകുന്നു. റേഡിയേഷൻ നൽകേണ്ടിവരുന്ന കാൻസർ രോഗികൾക്ക് ലീനിയർ ആക്സിലേറ്റർ യന്ത്രം വഴിയാണ് ചികിത്സ നൽകുന്നത്. യന്ത്രത്തിന്റെ ചില്ലർ ക്യാപ്സൂൾ ഭാഗമാണ് തകരാറിലായത്. യന്ത്രം ഉപയോഗിക്കുന്പോൾ അതിന്റെ താപനില നിയന്ത്രിക്കുന്ന ഭാഗമാണിത്. ബ്ലൂസ്റ്റാർ കന്പനിയാണ് യന്ത്രത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച യന്ത്രം തകരാറിലായപ്പോൾ കന്പനിയുടെ സാങ്കേതിക വിദഗ്ധൻ യന്ത്രം നന്നാക്കിപോയിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് തിങ്കളാഴ്ച യന്ത്രം വീണ്ടും തകരാറിലായി. കന്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി പരിശോധിക്കുകയും സിസ്റ്റം മുഴുവനായി മാറ്റിവ്ക്കണമെന്നും നിർദ്ദേശിച്ചു. 12 വർഷം പഴക്കമുള്ള യന്ത്രമാണിത്. തകരാറിലായ ഭാഗം മാത്രം മാറ്റിയാൽ വീണ്ടും പ്രവർത്തന രഹിതമാകും എന്നുള്ളതുകൊണ്ടാണ് മുഴുവൻ യന്ത്രഭാഗവും മാറ്റുവാൻ കന്പനി പ്രതിനിധികൾ നിർദ്ദേശിച്ചത്. ഇതിന് എട്ടു…
Read Moreഇവിടെ ഒച്ചത്തില്‍ സംസാരിച്ചാല്‍ തല്ലും! ലഹരിസംഘങ്ങൾ നിരീക്ഷണത്തിൽ; മര്‍ദനമേറ്റ സാബുവും ഷാജിയും പറയുന്നത് ഇങ്ങനെ…
കടുത്തുരുത്തി: തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഒച്ചത്തില്‍ സംസാരിച്ചതില്‍ പ്രകോപിതരായ യുവാവിന്റെയും സുഹൃത്തുക്കളുടെയും ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവ്, ലഹരി മാഫിയാ സംഘത്തില്‍പെട്ട മൂന്നുപേര്‍ക്കെതിരെ കടുത്തുരുത്തി പോലീസ് വധശ്രമത്തിന് ഉള്‍പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസടെുത്തിരുന്നു. കോതനല്ലൂര്‍ ജംഗ്ഷനില്‍ ചൊവ്വാഴ്ച്ച രാത്രി 9.30 ഓടെയാണ് സംഭവം. ഒച്ചത്തില്‍ സംസാരിച്ചാല്‍ കോതനല്ലൂര്‍ സ്വദേശികളായ ആണ്ടൂര്‍ വീട്ടില്‍ സാബു (54), സുഹൃത്ത് ഓലിക്കല്‍ വീട്ടില്‍ ഷാജി (56) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരും ബാര്‍ ഹോട്ടലിന് സമീപത്തെ തട്ടുകടയിലിരുന്ന് പരസ്പരം സംസാരിച്ചുക്കൊണ്ട് ഭക്ഷണം കഴിക്കുന്നതിനിടെ സമീപത്തിരുന്ന സുധീഷ് എന്നയാള്‍ ഇവരെ ശാസിച്ചു. ഒച്ചത്തില്‍ സംസാരിച്ചാല്‍ തല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും മര്‍ദനമേറ്റ സാബുവും ഷാജിയും പറഞ്ഞു. തുടര്‍ന്ന് ഇവര്‍ ഇവിടെയിരുന്നു ഭക്ഷണം കഴിക്കുമ്പോഴാണ് സുധീഷ് സുഹൃത്തുക്കളായ മറ്റു രണ്ടുപേരേ കൂടി ഇവിടേക്കു വിളിച്ചു വരുത്തി മൂവരും…
Read Moreമുക്കുപണ്ടം പണയം വയ്ക്കാനെത്തിയ യുവാവ് അറസ്റ്റിൽ; ദിൽജിത്തിന് പണയത്തിന് കൊണ്ടുവന്ന മുക്കുപണ്ടം തിരിച്ചറിയാൻ പ്രയാസമായിരുന്നെന്ന് കടക്കാർ
4ഉരച്ചുനോക്കിയാലും മുക്കുപണ്ടമാണെന്ന് തിരിച്ചറിയാനാവാത്ത രീതിയിലാണ് ആഭരണങ്ങൾ നിർമിച്ചിരിക്കുന്നത്.കോട്ടയം: നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ചു തട്ടിപ്പ് നടത്തിയാളെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. ചങ്ങനാശേരി പെരുന്ന സ്വദേശി ഡി. ദിൽജിത്തി(27)നെയാണ് പോലീസ് പിടികൂടിയത്. നഗരത്തിലെ ഒരു സ്ഥാപനത്തിൽ എത്തിയ ഇയാൾ സ്വർണാഭരണങ്ങൾ പണയം വയ്ക്കുകയായിരുന്നു. സംശയം തോന്നിയ സ്ഥാപത്തിലെ ജീവനക്കാർ വിശദമായി നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. തുടർന്നു കോട്ടയം ഈസ്റ്റ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഈസ്റ്റ് എസ്ഐ എം.എച്ച്. അനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ദിൽജിത്തിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഉരച്ച് നോക്കിയാലും ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിയാനാവാത്ത രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ഈസ്റ്റ് പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ നാലുവർഷമായി ഇയാൾ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
Read Moreകിടങ്ങൂരിലെ മോഷണം! പിന്നിൽ പ്രഫഷണൽ മോഷ്ടാവ്; പാലാ കൊല്ലപ്പള്ളിയിലും സമാനമായ രീതിയിൽ മോഷണം; അന്വേഷണം ഊർജിതം
കിടങ്ങൂർ: കിടങ്ങൂരിൽ വീട് കുത്തി തുറന്ന് മോഷണവും മൂന്നുവീടുകളിൽ മോഷണശ്രമവും നടന്ന സംഭവത്തിൽ കിടങ്ങൂർ പോലീസ് അന്വേഷണം ഉൗർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും മോഷ്ടാവിനെക്കുറിച്ചു സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. കിടങ്ങൂർ ചിരപ്പുറത്ത് പള്ളിയന്പിൽ ജോബിയുടെ വീട്ടിലാണ് മോഷണം നടന്നത്. സമീപത്തുള്ള നെടുമറ്റത്തിൽ പൊന്നൂസ്, നെടുമറ്റത്തിൽ ടോണി, എടാട്ട് ജോസ് എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. ഞായറാഴ്ച പുലർച്ചെ 1.30നായിരുന്നു സംഭവം. പള്ളിയന്പിൽ ജോബിയുടെ വീടിന്റെ രണ്ടാം നിലയുടെ വാതിൽ കുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാവ് ആറുപവൻ തൂക്കം വരുന്ന മാലയും ഒരുപവൻ തൂക്കം വരുന്ന മോതിരവും മോഷ്ടിച്ചു. കിടപ്പുമുറിയിൽ മേശപ്പുറത്ത് ബോക്സിനുള്ളിൽ ഉൗരി വച്ചിരുന്ന മാലയും വളയുമാണ് മോഷ്ടിച്ചത്. ശബ്ദം കേട്ട് വീട്ടുടമ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു. സമീപ വാസികളെ വിവരമറിയിച്ച് പ്രദേശങ്ങളിൽ തിരച്ചിൽ നടത്തി. ഇതിനെ തുടർന്നാണ് സമീപത്തെ മൂന്നു വീടുകളിലെ മോഷണ…
Read Moreഅധസ്ഥിതർക്ക് അക്ഷരാഭ്യാസം സാധ്യമാക്കിയ അയ്യൻകാളിയുടെ പ്രതിമ അക്ഷര നഗരിയിൽ സ്ഥാപിക്കണമെന്ന് കല്ലറ പ്രശാന്ത്
കോട്ടയം: അക്ഷരവും അറിവും അകറ്റിനിർത്തിയിരുന്ന കാലഘട്ടത്തിൽ ഒരു വർഷക്കാലം കാർഷിക സമരം നടത്തി അക്ഷരം സാധ്യമാക്കിയ നവോത്ഥാന നായകൻ മഹാത്മാ അയ്യൻകാളിയുടെ പ്രതിമ അക്ഷര നഗരിയായ കോട്ടയത്ത് സ്ഥാപിക്കണമെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് ആവശ്യപ്പെട്ടു. കോട്ടയം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളിയുടെ 81-ാം ചരമ വാർഷിക അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കല്ലറ പ്രശാന്ത്. യൂ ണിയൻ പ്രസിഡന്റ് കെ.സി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് നാട്ടകം അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി മധു നീണ്ടൂർ, സംസ്ഥാന സമിതി അംഗം ഒ.കെ സാബു, യൂണിയൻ നേതാക്കളായ സുനിൽ പട്ടാശേരി, സനീഷ് ആർപ്പൂക്കര, പൊന്നപ്പൻ കിളിരൂർ, സലിമോൻ, സന്തോഷ് കുമാരനെല്ലൂർ എന്നിവർ പ്രസംഗിച്ചു. കോട്ടയം താലൂക്ക് യൂണിയന്റെ കീഴിലുള്ള ശാഖകളിൽ വിവിധ ചടങ്ങുകളോടുകൂൂടെ…
Read Moreഅനീഷയുടെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നു, പക്ഷേ..! ഭാര്യ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ; സംഭവത്തെപ്പറ്റി പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ…
ഇളംകാട്: ഭാര്യ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. 2021 ജൂലൈ ആറിന് ഇളംകാട് ടോപ്പ് സ്വദേശിനിയായ കൂവളത്ത് റഹ്മത്ത് അലിയുടെ മകൾ അനീഷ (21) തൂങ്ങി മരിച്ച സംഭവത്തിലാണ് ഭർത്താവ് കോഴിക്കോട് പയ്യോളി സ്വദേശിയായ മൂപ്പിക്കതിൽ നാസറിനെ (25) കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ അറസ്റ്റ് ചെയ്തത്. സംഭവത്തെപ്പറ്റി പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ: നെടുങ്കണ്ടം സ്വദേശിയായ യുവാവുമായി അനീഷയുടെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നു. വിവാഹം ക്ഷണിക്കാനായി കോഴിക്കോടുള്ള സഹോദരിയുടെ വീട്ടിൽ റഹ്മത്ത് അലിയും കുടുംബവും എത്തുകയും ഒരാഴ്ച ഇവിടെ തങ്ങുകയും ചെയ്തു. ഇതിനിടയിൽ അനീഷയെ റഹ്മത്ത് അലിയുടെ സഹോദരി പുത്രൻ നാസറിനായി വിവാഹം ആലോചിച്ചെങ്കിലും റഹ്മത്ത് അലി സമ്മതിക്കാത്തതിനെത്തുടർന്ന് നടന്നില്ല. പിന്നീട് ഇവർ അനീഷയെ ഇളംകാട്ടിലുള്ള വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് റഹ്മത്ത് അലി പോലീസിൽ പരാതി നൽകിയെങ്കിലും രണ്ടുപേരും പ്രായപൂർത്തിയായതിനാൽ ഒരുമിച്ച് ജീവിക്കാൻ അനുമതി നൽകുകയായിരുന്നു.…
Read Moreകായൽഭംഗി ആസ്വദിക്കാൻ കുമരകത്ത് ഹനുമാൻ കുരങ്ങും! ഏതോ വാഹനത്തിൽ ഒരാഴ്ച മുന്‍പ് കോട്ടയത്തെത്തിയ വാനരൻ കുമരകത്ത് എത്തിയത് തിരുവാതുക്കൽ വഴി
കുമരകം: കുമരകത്ത് വീണ്ടും കുരങ്ങനെത്തി. സൈലന്റ് വാലിയിൽ കാണപ്പെടുന്ന ഹനുമാൻ കുരങ്ങനാണ് രണ്ടു ദിവസമായി കുമരകത്തു കറങ്ങി നടക്കുന്നത്. ഏതോ വാഹനത്തിൽ ഒരാഴ്ച മുന്‍പ് കോട്ടയത്തെത്തിയ വാനരൻ തിരുവാതുക്കൽ വഴിയാണ് കുമരകം മുത്തേരിമട ഭാഗത്തെത്തിയത്. ഇന്നലെ രാവിലെ കുമരകം പെട്രോൾ പന്പിലും കണ്ണാടിച്ചാൽ ഭാഗത്തെ പുരയിടങ്ങളിലുമായാണ് കറങ്ങി നടന്നത്. മാസങ്ങൾക്കു മുന്‍പും കുമരകത്ത് കുരങ്ങന്മാർ എത്തിയിരുന്നെങ്കിലും ഗ്രേ കുരങ്ങുകൾ അഥവാ ഹനുമാൻ കുരങ്ങ് വർഗത്തിൽപ്പെട്ടതാണ് ഇപ്പോഴത്തേത്. തൊപ്പി കുരങ്ങൻ എന്നും പേരുള്ള ഇവ കേരളത്തിൽ പശ്ചിമഘട്ടത്തിലും സൈലന്റ് വാലിയിലുമാണ് കാണപ്പെടുന്നത്. കടും കറുപ്പ് മുഖവും കൈകാലുകളും നീണ്ട ഭംഗിയുള്ള വാലുകളും ഇവയുടെ പ്രത്യേകതയാണ്. ഇലകളും പഴവർഗങ്ങളുമാണ് ആഹാരം. കുമരകം പട്രോൾ പന്പിലും പരിസരത്തും കറങ്ങിനടന്ന ശേഷം ആറ്റാമംഗലം പള്ളിപ്പുരയിടത്തിലെ മാവുകളിലും തണൽ മരങ്ങളിലും ഏറെ നേരം ചാടി നടന്നു. ചോതിരക്കുന്നേൽ ജോർജുകുട്ടിയുടെ കടയിൽനിന്നും കൈക്കലാക്കിയ ഒരു കിലോയോളം…
Read Moreമുഖം മാറുമോ, നാറുമോ ? അയ്മനം മിനി ഇൻഡോർ സ്റ്റേഡിയം നിറയെ വിവാദം; സ്റ്റേഡിയത്തിൽ വിള്ളൽ; പില്ലറുകൾ ചെരിഞ്ഞു
അയ്മനം: കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ അയ്മനം മിനി ഇൻഡോർ സ്റ്റേഡിയത്തിന്റെ പിന്നാന്പുറങ്ങളിൽ അഴിമതിക്കഥയോ? അഞ്ചേ കാൽകോടി രൂപ മുതൽ മുടക്കി നിർമിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു ദിവസങ്ങൾക്കുള്ളിൽത്തന്നെ നിർമാണത്തിലെ പോരായ്മ പുറത്തുവന്നിരുന്നു. ഇപ്പോൾ കൂടുതൽ തകരാറുകൾ വെളിച്ചത്തുവരുന്നതായും ആരോപണമുണ്ട്. 15,000 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം നിർമിക്കുന്നതായിരുന്നു പദ്ധതി. സ്റ്റേഡിയം യാഥാർഥ്യമാകുന്പോൾ കായിക സ്വപ്നങ്ങൾക്കു ചിറക് മുളയ്ക്കുന്നതിനൊപ്പം പ്രളയ ഭീഷണിയുള്ള അയ്മനത്തു പുനരധിവാസ ക്യാന്പായും ഉപയോഗിക്കാമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. മുഖം മാറുമോ, നാറുമോ? കായികരംഗത്തു ശ്രദ്ധ കേന്ദ്രീകരിക്കാനായി 17 വർഷങ്ങൾക്കു മുന്‍പ് പഞ്ചായത്ത് അധികൃതർ ജയന്തിക്കവലയിലെ അയ്മനം ചാമത്തറ റോഡരികിൽ വാങ്ങിയ സ്ഥലത്താണ് സ്റ്റേഡിയം നിർമിച്ചത്. മുൻ എംഎൽഎയായിരുന്ന സുരേഷ് കുറുപ്പിന്റെ ശ്രമഫലമായി സംസ്ഥാന ബജറ്റിൽ അനുവദിച്ച 25 മിനി സ്റ്റേഡിയത്തിൽ ഒന്നായി അയ്മനവും മാറിയത്. രണ്ട് ബാഡ്മിന്റണ്‍ കോർട്ടുകൾ, ഒരു വോളിബോൾ കോർട്ട്, സ്ത്രീകൾക്കും പുരുഷന്മാർക്കും…
Read More