കോട്ടയം: കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ആദ്യമായെത്തുന്ന തിരുനക്കര ഉത്സവത്തിൽ ജനം ഒഴുകിയെത്തുന്നു. 23-നാണ് പകൽപ്പൂരം. ആനപ്രേമികൾക്ക് ഹരവും ആവേശവും പകരുന്ന 22 ഗജവീരൻമാരാണ് തിരുനക്കര പൂരത്തിന് അണിനിരക്കുന്നത്. തിരുനക്കര ശിവൻ, ഭാരത് വിനോദ്, പാന്പാടി സുന്ദരൻ, ഗുരുവായൂർ സിദ്ധാർഥൻ, ചൈത്രം അച്ചു, മീനാട് വനായകൻ, വരടിയം ജയറാം, വേന്പനാട് അർജുനൻ, തോട്ടയ്ക്കാട് കണ്ണൻ, കീഴൂട്ട് ശ്രീകണ്ഠൻ, കുന്നുംമേൽ പരശുരാമൻ, ചിറയ്ക്കൽ കാളിദാസൻ, ഈരാറ്റുപേട്ട അയ്യപ്പൻ, കിരണ്‍ നാരായണൻകുട്ടി, കുന്നത്തൂർ രാമു, കാഞ്ഞിരക്കട് ശേഖരൻ, തെച്ചിക്കോട്ട് കാവ് ദേവീദാസൻ, ഉണ്ണിമങ്ങാട്, ഗണപതി, ചിറയ്ക്കാട്ട് അയ്യപ്പൻ, ഭാരത് വിശ്വനാഥൻ, വേന്പനാട് വാസുദേവൻ, ഉഷശ്രീ ദുർഗാ പ്രസാദ് എന്നിങ്ങനെ 22 ഗജവീരൻമാരാണ് തിരുനക്കര പൂരത്തിന് അണിനിരക്കുന്നത്. 23ന് വൈകുന്നേരം നാലു മുതലാണ് പൂരം. കൊട്ടിക്കയറാൻ ജയറാമെത്തുംപകൽപൂരദിവസം കൊട്ടിക്കയറാൻ ചലച്ചിത്രതാരം ജയറാമെത്തും. ജയറാമും 111 കലാകാരൻമാരും പങ്കെടുക്കുന്ന സ്പെഷൽ പഞ്ചാരിമേളത്തിന് പ്രത്യേകം ക്രമീകരണങ്ങളാണ്…
Read MoreCategory: Kottayam
പ്രായം മുപ്പത്തിയാറ്, കേസുകളുടെ എണ്ണം ഇരുപത്; കഞ്ചാവ് വിതരണക്കാരൻ അവിനാശിനെ കുടുക്കി പോലീസ്
തൊടുപുഴ: കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ വെങ്ങല്ലൂർ ഗുരുനഗർ താന്നിയ്ക്കാമറ്റം അവിനാഷ് ജോർജി (36)നെയാണ് തൊടുപുഴ സിഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ പിടി കൂടിയത്. ഏതാനും ദിവസം മുൻപ് തൊടുപുഴ മുല്ലയ്ക്കൽ ജംഗ്ഷനിൽ നിന്നും 1.150 കിലോ കഞ്ചാവ് പിടി കൂടിയ കേസിൽ ജോസ് മോൻ, അനന്തു എന്നി യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് അവിനാഷാണ് ഇവർക്ക് കഞ്ചാവ് നൽകിയതെന്ന് വ്യക്തമായി. പ്രതി ഒളിവിൽ കഴിയുകയായിരുന്നു. ഇരുപതോളം കേസുകളിൽ പ്രതിയാണ് ഇയാളെന്ന് സിഐ പറഞ്ഞു.
Read Moreഅച്ഛനും മകളും ഡാമിൽ ചാടിയതായി അഭ്യൂഹം: തെരച്ചിൽ ആരംഭിച്ചു; ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
അടിമാലി ; കോട്ടയം പാന്പാടി ചെന്പൻകുഴിയിലെ വീട്ടിൽ നിന്നും കാണാതായ അച്ഛനും മകളും കല്ലാർകുട്ടി ഡാമിൽ ചാടിയതായി അഭ്യൂഹം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലാർകൂട്ടി പാലത്തിനടുത്ത് കണ്ടെത്തി. ഇന്നലെ രാത്രി എട്ടോടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തിയത്. തെരച്ചിൽ തുടരുന്നുപോലീസ് രാവിലെ മുതൽ അന്വേഷണം നടത്തി. ഫയർഫോഴ്സിന്റെ സ്കൂബാ ടീമും സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാൽ നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ ഇവർ ജലാശയത്തിൽ ചാടിയതിന്റെ മറ്റു ലക്ഷണങ്ങൾ കണ്ടെത്തിയില്ല. ഇന്നലെ കാണാതായവർപാന്പാടി കുരുവിക്കാട്ടിൽ ബിനീഷ് , മകൾ പാർവതി എന്നിവരെ ഇന്നലെ മുതൽ കാണാനില്ലെന്ന് പാന്പാടി പോലീസിൽ പരാതി ലഭിച്ചിരുന്നു. ബിനീഷ് മരപ്പണിക്കാരനും പാർവതി പ്ലസ് വണ്‍ വിദ്യാർഥിനിയുമാണ്. ഇന്നലെ രാവിലെ 11.30 തോടെയാണ് ഇവരെ കാണാതായതായി ബന്ധു ബിജു പാന്പാടി പോലീസിൽ അറിയിച്ചത്.വൈകുന്നേരം വരെ വീട്ടുകാർ പല സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.തുടർന്നാണ് ബിജു സ്റ്റേഷനിലെത്തി രേഖാമൂലം…
Read Moreപായിപ്പാട്ടെ യുവതി നേരിട്ടതു ക്രൂര മർദനം; പട്ടാപ്പകൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ; വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കി അതിക്രമിച്ചു കയറുകയായിരുന്നു
തൃക്കൊടിത്താനം: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച തൃക്കൊടിത്താനം കിളിമല തടത്തിൽ അനീഷിനെ (35) തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്കു 12ന് പായിപ്പാടാണ് സംഭവം. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യുവതി സുഖം പ്രാപിച്ചു വരികയാണ്. യുവതിയുടെ ശരീരമാസകലം പരിക്കേറ്റിട്ടുണ്ടെന്ന് തൃക്കൊടിത്താനം എസ്എച്ച്ഒ ഇ. അജീബ് പറഞ്ഞു. പ്രതി അനീഷിനെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. സ്്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷണം നടത്തുന്ന വൈകൃത സ്വഭാവത്തിനുടമയാണ് അനീഷെന്നും മുന്‍പു കഞ്ചാവ് ബീഡി വലിച്ചതിന് ഇയാളുടെ പേരിൽ കേസുണ്ടെന്നും പോലീസ് പറഞ്ഞു. യുവതിയെ മാനഭംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ചീര കച്ചവടവുമായി നടക്കുന്നതിനിടയിൽ ഇന്നലെ അനീഷ് യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി ഉപദ്രവിക്കുകയായിരുന്നു. യുവതിയുടെ ഭർതൃമാതാവും പിതാവും ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. ഉച്ചയോടെ കോളിംഗ് ബെൽ അടിക്കുന്നത് കേട്ട് ആശുപത്രിയിൽ പോയവർ മടങ്ങിവന്നതാണെന്നു കരുതി യുവതി കതക്…
Read Moreമാടപ്പള്ളിയിലെ കെ -റെയിൽ വിരുദ്ധ സമരം; പോലീസ് വലിച്ചിഴച്ച വീട്ടമ്മ ജിജി ഉൾപ്പെടെ 15 സ്ത്രീകളുടെ പേരിൽ കേസ്
ബെന്നി ചിറയിൽചങ്ങനാശേരി: മാടപ്പള്ളി വെങ്കോട്ടയിലെ കെ-റെയിൽ വിരുദ്ധ സമരത്തിന്റെ പേരിൽ 55 പേർക്കെതിരേ തൃക്കൊടിത്താനം പോലീസ് കേസ് എടുത്തു. പോലീസ് റോഡിലൂടെ വലിച്ചിഴച്ച വീട്ടമ്മ കൊണ്ടിത്തറ ജിജി ഉൾപ്പെടെ 15 സ്ത്രീകളേയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി റീത്തുപള്ളി ജംഗ്ഷനിലാണ് കേരളം കണ്ട ഏറ്റവും ശക്തമായ കെ-റെയിൽ വിരുദ്ധ സമരം അരങ്ങേറിയത്. ഈ പ്രതിഷേധത്തിൽ പങ്കെടുത്ത 30 പേരെ അന്ന് പോലീസ് അറസ്റ്റ് ചെയ്ത് തൃക്കൊടിത്താനം സ്റ്റേഷനിൽ എത്തിച്ചിരുന്നു. യുഡിഎഫ്, ബിജെപി നേതാക്കൾ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനു മുന്പിൽ മണിക്കൂറുകളോളം നീണ്ട ഉപരോധം നടത്തിയശേഷമാണ് ഇവരെ വിട്ടയച്ചത്. ഇവരുടെ പേരിലും വെങ്കോട്ട മുണ്ടുകുഴി ഭാഗത്ത് സ്ഥാപിച്ച കല്ലുകൾ പിഴുതെറിഞ്ഞ കോട്ടയം ഡിസിസി പ്രസിഡന്റ നാട്ടകം സുരേഷ് ഉൾപ്പെടെ കണ്ടാലറിയാവുന്ന 25പേർക്കെതിരേയും ഉൾപ്പെടെ 55 പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കല്ലിടാൻ എത്തിയ…
Read Moreമുളയ്ക്കാംതുരുത്തിയിലെ റോഡുനവീകരണം ഫണ്ടു ദുര്‍വിനിയോഗമെന്ന് ആക്ഷേപം;വീതികുറഞ്ഞ റോഡിലെ ഓടനിര്‍മാണവും ഭാരവണ്ടികളുടെ ബാഹുല്യവും അപകടങ്ങള്‍ക്കിടയാക്കുന്നു
മങ്കൊമ്പ് നടവഴിക്കു പോലും വകയില്ലാതെ ദുരിതംപേറുന്ന കുട്ടനാടന്‍ മേഖലയ്ക്കുവേണ്ടിയുള്ള റോഡുനവീകരണപദ്ധതിയും ബൈപാസ് നിര്‍മാണവുമെന്ന ലേബലില്‍, യാതൊരു കേടുപാടില്ലാത്ത ടാര്‍റോഡ് കുത്തിയിളക്കി നിര്‍മാണപ്രവര്‍ത്തനം നടത്തി ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം. കുട്ടനാടിനെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന മുളയ്ക്കാംതുരുത്തിയില് നിന്നും തുരുത്തിയിലേക്കുള്ള രണ്ടരകിലോമീറ്റര്‍ റോഡില്‍ ഇപ്പോള്‍ നടന്നുവരുന്ന നവീകരണപ്രവര്ത്തനങ്ങളെക്കുറിച്ചാണ് പരാതിയുയരുന്നത്. ആലപ്പുഴ ജില്ലയിലെ വീയപുരം മുളയ്ക്കാംതുരുത്തി റോഡ് നവീകരണ പദ്ധതിയുടെ വിശദാംശങ്ങള്‍ക്കൊപ്പം കെഎസ്്ടിപിയുടെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ കോട്ടയം ജില്ലയിലെ മുളയ്ക്കാംതുരുത്തിയില് ഇപ്പോള്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടേതാണ്. വീയപുരത്തുനിന്നും എടത്വ, പുതുക്കരി, മാമ്പുഴക്കരി, കിടങ്ങറ, കുന്നംകരി, വാലടി വഴി മുളയ്ക്കാംതുരുത്തിവരെയുള്ള 21.457 കിലോമീറ്റര്‍ റോഡിന്റെ നവീകരണം റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ (ആര്.കെ.ഐ.) ഭാഗമായുള്ള പദ്ധതിയാണ്. ആലപ്പുഴ ജില്ലയിലെ പദ്ധതിയുടെ മറവിലാണോ, ആവശ്യത്തിനു കലുങ്കുകളും ഓടകളുമെല്ലാം ഉള്‍പ്പെടുത്തി ആധുനികരീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള മുളയ്ക്കാംതുരുത്തിയിലെ റോഡുകുത്തിപ്പൊളിച്ചു തങ്ങളെ ദുരിതത്തിലാക്കുന്നതെന്നാണു നാട്ടുകാരിപ്പോള്‍ ചോദിക്കുന്നത്. https://www.deepika.com/localnews/Localdetailnews.aspx?Distid=KL5&id=1162682 2018ല്‍…
Read Moreകെ റെയിലിനെ എതിർത്താൽ സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിക്കും; അതിവേഗ വിവാദവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി
ഇടുക്കി: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. കെ റെയിലിനെ എതിര്‍ത്താല്‍, സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിച്ച്, പദ്ധതി നടപ്പിലാക്കുമെന്ന് വര്‍ഗീസ് പറഞ്ഞു. നെടുങ്കണ്ടത്ത് നടന്ന പാര്‍ട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ല് പിഴുതെടുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ, ഇന്ത്യയിലെ ജനങ്ങള്‍ പിഴുതെടുക്കുകയാണ്. കേരളത്തിന്റെ വികസനം തടയാനാണ് ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നതെന്നും വർഗീസ് ആരോപിച്ചു.
Read Moreബസ്യാത്രികർ ജാഗ്രതൈ! മോഷണസംഘം എത്തിയിട്ടുണ്ട്; ഉത്സവസ്ഥലങ്ങൾ കേന്ദ്രീകരിച്ചും മോഷണം
കോട്ടയം: ബസ് യാത്രക്കാരുടെ സ്വർണാഭരണങ്ങളും പഴ്സും മോഷണം നടത്തുന്ന സ്ത്രീകളുടെ സംഘം ജില്ലയിൽ. സംഘത്തിൽപ്പെട്ട രണ്ടുപേരെ ഇന്നലെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുനെൽവേലി സ്വദേശിനികളായ ജ്യോതി (ശാന്തി), കാമാക്ഷി (രസികമ്മ) എന്നിവരാണ് ചങ്ങനാശേരി പോലീസിന്റെ പിടിയിലായത്. ഇന്നലെ തിരുവല്ല ഇടിഞ്ഞില്ലം ഭാഗത്തുനിന്നു കോട്ടയത്തേക്കുള്ള കെഎസ്ആർടിസി ബസിൽ വച്ച് ഇവർ യാത്രക്കാരിയുടെ ബാഗിൽ നിന്ന് 1500 രൂപയടങ്ങിയ പഴ്സ് മോഷ്്ടിക്കുകയായിരുന്നു. ചങ്ങനാശേരി കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് എത്തിയപ്പോൾ ഇവർ ഇറങ്ങി. ഈ സമയം യാത്രക്കാരി ബാഗിൽ നോക്കിയപ്പോൾ പഴ്സ് കാണാനില്ല. തുടർന്നു പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇവരെ പിന്തുടർന്നു പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇത്തരത്തിൽ മോഷണം നടത്തുന്ന സംഘം ജില്ലയിൽ എത്തിയിരിക്കുന്നതായി പോലീസിനു വിവരം ലഭിച്ചു. ബസുകളിൽ കയറി തിരക്കുണ്ടാക്കിയാണ് ഇവർ മോഷണം നടത്തുന്നത്. തിരുവല്ല, ചങ്ങനാശേരി കോട്ടയം, കോട്ടയം പാലാ തൊടുപുഴ, പാലാ…
Read Moreമകൾക്കു മുന്നിൽ പിതാവ് ട്രെയിനിൽനിന്നു വീണു മരിച്ചു! പിതാവ് അപകടത്തിൽപ്പെട്ടതു കണ്ട അൻസ ട്രെയിനിൽനിന്ന് ഇറങ്ങാൻ ശ്രമിക്കവേ പ്ലാറ്റ്ഫോമിലേക്കു വീണു
ചങ്ങനാശേരി: മകളെ ട്രെയിനിൽ യാത്രയയ്ക്കാനെത്തിയ പിതാവ് ട്രെയിനിൽനിന്നു കാൽ വഴുതി വീണു മരിച്ചു. പിതാവ് അപകടത്തിൽപ്പെടുന്നതുകണ്ട് ഇറങ്ങാൻ ശ്രമിച്ച മകൾക്കു ട്രെയിനിൽനിന്നു വീണു പരിക്കേറ്റു. ചങ്ങനാശേരി വടക്കേക്കര പാലാത്ര അലക്സ് സെബാസ്റ്റ്യൻ (ജോമിച്ചൻ-62, എക്സ് മിലിട്ടറി) ആണ് മരിച്ചത്. മകൾ അൻസ(21)യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 4.30ന് ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. എറണാകുളം രാജഗിരി കോളജിൽ എൻജിനിയറിംഗ് വിദ്യാർഥിനിയായ അൻസയെ കോളജിലേക്കു പോകുന്നതിനായി ഐലൻഡ് എക്സ്പ്രസിൽ കയറ്റി ലഗേജുകൾ വച്ചശേഷം തിരിച്ചിറങ്ങാൻ ശ്രമിക്കുന്പോൾ ട്രെയിൻ നീങ്ങിത്തുടങ്ങുകയും അലക്സ് സെബാസ്റ്റ്യൻ കാൽവഴുതി ട്രെയിനിനും പ്ലാറ്റ്ഫോ മിനുമിടയിലേക്കു വീഴുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിതാവ് അപകടത്തിൽപ്പെട്ടതു കണ്ട അൻസ ട്രെയിനിൽനിന്ന് ഇറങ്ങാൻ ശ്രമിക്കവേ പ്ലാറ്റ്ഫോമിലേക്കു വീണു. അലക്സ് സെബാസ്റ്റ്യൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. അൻസയെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ അടിയന്തര ശുശ്രൂഷ നൽകി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി അത്യാഹിത…
Read Moreപ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ജനതയ്ക്ക് ഇരുട്ടടിയായി ബാങ്കുകളുടെ ജപ്തി നടപടി
കൂട്ടിക്കൽ: പ്രകൃതി താണ്ഡവമാടി വീടും സ്ഥലവും നഷ്ടപ്പെട്ട മലയോര മേഖലയിലെ ജനങ്ങൾക്കുമേൽ കേരള ബാങ്കിന്റെ നേതൃത്വത്തിൽ വീടുകളിൽ ജപ്തി നോട്ടീസ്. വിദ്യാഭ്യാസ വായ്പയായും കാർഷിക വായ്പയായും ഭവന വായ്പയും ചെറുകിട സംരംഭ വായ്പയും ഉൾപ്പെടെ നിരവധി പേരാണ് വീടും സ്ഥലവും പണയം വച്ച് ലോണ്‍ എടുത്തിട്ടുള്ളത്. ഇതാണിപ്പോൾ പിഴയും പിഴപ്പലിശയും കൂട്ടുപലിശയും ചേർന്ന് വൻ തുകയായി മാറി ജപ്തി നടപടിയിലേക്ക് എത്തിയിരിക്കുന്നത്. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ഇവർ എങ്ങനെ ഈ പണം തിരിച്ചടയ്ക്കുമെന്ന് അറിയാതെ വിഷമിക്കുകയാണ്. പുനരധിവാസം പോലും ഇതുവരെയും എങ്ങുമെത്താത്ത ഇവിടുത്തെ ജനങ്ങൾക്കുമേലാണ് ഇരുട്ടടിയായി ബാങ്കുകളുടെ ജപ്തി നടപടിയും എത്തിയിരിക്കുന്നത്. ഏന്തയാർ വള്ളക്കാട് ദാമോദരനും ഭാര്യ വിജയമ്മയും ചേർന്ന് വീടുപണിക്കായി 2012ൽ എടുത്ത ആറ് ലക്ഷം രൂപ ഇപ്പോൾ 17 ലക്ഷം രൂപയായി വർധിച്ചു. മാർച്ച് 31നു മുന്‍പ് പണം അടച്ചില്ലെങ്കിൽ വീടും സ്ഥലവും ജപ്തി…
Read More