ജോണ്‍ മാത്യു സിനിമയിൽ ഹാസ്യനടൻ കുരിതവട്ടം പപ്പു പറയുന്ന ഈ ഡയലോഗ് ഓർമിച്ച് ചിരിക്കാത്ത മലയാളികളില്ല. വെള്ളാനകളുടെ നാട് എന്ന സിനിമ കണ്ടിട്ടുള്ളവർക്കറിയാം ഒരിക്കലും തന്നെക്കൊണ്ട് സാധിക്കാത്ത കാര്യമാണ് പപ്പു അവതരിപ്പിച്ച ടെക്നീഷ്യൻ വളരെ ലാഘവത്തോടെ തട്ടിവിടുന്നത്. വൈക്കം വെച്ചൂർ സ്വദേശി സത്യൻ എന്ന ആശാന്റെ വൈക്കം വെച്ചൂർ റോഡിലെ വർക്ക് ഷോപ്പിന് മുന്നിൽ പൊതുമരാമത്ത് വകുപ്പിന്റെ കേടായ റോഡ് റോളർ വിശ്രമിക്കാൻ തുടങ്ങിയിട്ട് കഴിഞ്ഞ പത്തു വർഷത്തിലധികമായി. അധികാരികൾ പിന്നീട് ഈ വഴി വന്നിട്ടില്ല. റോഡരുകിൽ അപകടത്തിന് കാരണമാകുന്ന വിധത്തിൽ നിത്യവിശ്രമത്തിലായ യന്ത്രത്തിന് അൽപം ദൂരെ മറ്റൊരു റോഡ് റോളറും ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നുണ്ട്. റോഡ് റോളറിന്റെ മെക്കാനിക്കായ സത്യൻ 1994-ൽ ആരംഭിച്ചതാണ് റോഡ് റോളർ വർക്ക് ഷോപ്പ്. റോഡിന്റെ ടാറിംഗ് ജോലിയുമായി ബന്ധപ്പെട്ട എല്ലാ മെഷീനുകളും അദ്ദേഹവും കൂട്ടാളികളും നന്നാക്കും. റോഡ് റോളർ നന്നാക്കുന്ന…
Read MoreCategory: Kottayam
കുഞ്ഞുണ്ടായ സന്തോഷത്തിന് മദ്യസൽക്കാരം നടത്താൻ പണമില്ല! കൂട്ടുകാരനെ നാലംഗ സുഹൃത്തുക്കള്‍ ‘പഞ്ഞിക്കിട്ടു’; സംഭവം വൈക്കത്ത്
വൈക്കം: കുഞ്ഞുണ്ടായ സന്തോഷത്തിന് മദ്യസൽക്കാരം നടത്താൻ പണമില്ലാതിരുന്ന കൂട്ടുകാരനെ നാലംഗ സുഹൃത്ത് സംഘം ആക്രമിച്ചു. ചെന്പു തുരുത്തുമ്മ സ്വദേശിയായ യുവാവിന്റെ ഭാര്യ വൈക്കം താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് പ്രസവിച്ചത്. കുഞ്ഞുണ്ടായ സന്തോഷത്തിൽ വൈക്കത്തെ ബാറിൽ കയറി പിതാവ് മിനുങ്ങുന്പോഴാണ് ബാറിൽ കഴിച്ചു കൊണ്ടിരുന്ന പഴയ കൂട്ടുകാരെ കണ്ടത്. കൂട്ടുകാരൻ തനിക്കു പറ്റാവുന്ന തരത്തിൽ സുഹൃത്തുക്കളെ സൽക്കരിച്ചു. മദ്യ ലഹരിയിൽ കൂട്ടുകാരന്റെ പഴ്സ് സുഹൃത്തുക്കൾ കൈക്കലാക്കി. പഴ്സിനെ ചൊല്ലി ബാറിൽ വച്ചു തന്നെ ഇവർ തർക്കത്തിലേർപ്പെട്ടു. ബഹളത്തിനിടയിൽ കൂട്ടുകാരുടെ പക്കൽ നിന്നും പഴ്സ് നഷ്ടപ്പെട്ടു. പിന്നീട് ആശുപത്രിയിൽ എത്തിയ സുഹൃത്തുക്കൾക്ക് വീണ്ടും മദ്യപിക്കണമെന്ന് ആഗ്രഹമുണ്ടായതോടെ യുവാവിനോട് പണം ആവശ്യപ്പെട്ടെങ്കിലും നൽകാൻ അയാളുടെ പക്കൽ പണമുണ്ടായില്ല. ഇതിൽ പ്രകോപിതരായാണ് സുഹൃത്തുക്കൾ യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. കുഞ്ഞുണ്ടായ ദിവസം തന്നെ സുഹൃത്തുക്കളാൽ ആക്രമിക്കപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കപ്പെട്ടതോടെ യുവാവ് നാട്ടിലും…
Read Moreസൂര്യാഘാതം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം! കത്തിക്കാളും വേനൽച്ചൂടിൽ കോട്ടയം കരിയുന്നു; പൊള്ളുന്ന വെയിലിലും തളരാതെ ട്രാഫിക് പോലീസ്
കോട്ടയം: കുംഭമാസത്തിലെ തിളയ്ക്കുന്ന ചൂട് ഇത്തവണ റിക്കാർഡ് മറികടക്കുമോ? ഇന്നലെമുതൽ പകൽ താപനിലയിൽ മൂന്നു ഡിഗ്രിയുടെവരെ വർധന പ്രവചിച്ചതോടെ ജനം ആശങ്കയിലാണ്. കാലാവസ്ഥയിൽ അനുദിനമുണ്ടാകുന്ന മാറ്റങ്ങളും ജനങ്ങളുടെ അസ്വസ്ഥത വർധിപ്പിക്കുന്നു. ഈ മാസം ആദ്യം രാത്രിയിൽ തണുപ്പും പകൽ പൊള്ളുന്ന ചൂടുമായിരുന്നു. പിന്നീട്, കിഴക്കൻ മേഖലയിൽ മഴ പെയ്തതിനു പിന്നാലെ രാത്രിയിലെ തണുപ്പു മാറി അസഹനീയമായ ഉഷ്ണം അനുഭവപ്പെട്ടു തുടങ്ങി. രണ്ടു ദിവസമായി രാത്രിയിൽ അത്യുഷ്ണമാണ്. ഇന്നലെ പുലർച്ചെ പലയിടങ്ങളിലും കനത്തമൂടൽ മഞ്ഞ് വന്നതും ആശങ്കയ്ക്കു കാരണമായി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കു പ്രകാരം മാർച്ചിൽ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് 2020ലാണ്. അന്ന് മാർച്ച് 18ന് പകൽ താപനില 38.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ 38 ഡിഗ്രി വരെയെത്തിയ ചൂട് ഇത്തവണ റിക്കാർഡ് മറികടന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ മാസം തുടങ്ങിയതുമുതൽ…
Read Moreസ്കൂള്‍ അധികൃതരോട് അവള് എല്ലാം തുറന്നുപറഞ്ഞു! പതിമൂന്നുകാരിക്ക് നേരേ ലൈംഗികാതിക്രമം; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
റാന്നി: പതിമൂന്നുകാരിക്ക് നേരേ ഗുരുതരമായ ലൈംഗികാതിക്രമം കാട്ടിയ അമ്മയുടെ സുഹൃത്തിനെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി കോത്താനി ഇടമണ്‍ പാട്ടക്കാല വീട്ടില്‍ ഷിജു (സന്തോഷ് – 40) വിനെയാണ് റാന്നി പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പിടികൂടിയത്. പീഡനശ്രമം കുട്ടിയില്‍ നിന്നും അറിഞ്ഞ സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും അവര്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതിനെത്തുടര്‍ന്ന് പോലീസ് പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരേ കേസെടുക്കുകയായിരുന്നു. പിതാവ് ഉപേക്ഷിച്ചുപോയ പെണ്‍കുട്ടി അമ്മയുമൊത്താണ് താമസം. റാന്നി പോലീസ് ഇന്‍സ്പെക്ടര്‍ എം.ആര്. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Read Moreഅജ്ഞാതനായ ആ ഭാഗ്യവാൻ ആര് ? മുക്കൂട്ടുതറയിൽ ഇന്നലെ 80 ലക്ഷം അടിച്ച ഭാഗ്യവാനെ തേടി വില്പനക്കാരൻ മനോജ്
മുക്കൂട്ടുതറ: ഒന്നാം സമ്മാനം താൻ വിറ്റ ലോട്ടറി ടിക്കറ്റിനാണെന്ന് അറിഞ്ഞത് മുതൽ എലിവാലിക്കര കാഞ്ഞിരക്കാട്ട് മനോജ് തിരയുകയാണ് ആ ബമ്പർ ഭാഗ്യവാനെ. ടിക്കറ്റുമായി ഭാഗ്യവാൻ എത്തിയാൽ മനോജിനും ഭാഗ്യം കമ്മീഷനായി കനിയും. കേരള ലോട്ടറി കാരുണ്യയുടെ ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 80 ലക്ഷം മുക്കൂട്ടുതറയിൽ വിറ്റ കെ.ഡി. 106268 ടിക്കറ്റിനാണ്. ലോട്ടറി വിൽപനക്കാരനായ മനോജ് ആയിരുന്നു ഈ ടിക്കറ്റ് വിറ്റത്. എന്നാൽ, ആരാണ് ടിക്കറ്റ് വാങ്ങിയതെന്ന് കൃത്യമായി ഓർമയില്ല. എരുമേലിയിലെ കെ. മധു ലക്കി സെന്ററിൽ നിന്നാണ് മനോജ് ടിക്കറ്റുകൾ വിൽപനക്കായി വാങ്ങിയത്. വർഷങ്ങളായി ലോട്ടറി വില്പനക്കാരനായ മനോജ് ഭാഗ്യവാൻ ഉടനെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്. അജ്ഞാതനായ ആ ഭാഗ്യവാൻ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിൽ നാടും കാത്തിരിക്കുന്നു.
Read Moreപെട്രോൾ പമ്പ് ഉടമയും ജെസിബി ഡ്രൈവറും നടുറോഡിൽ ഏറ്റുമുട്ടി; ഇല്ലിക്കൽ ടൗണിലെ ഏറ്റുമുട്ടലിൽ ഒടുവിൽ പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ…
കുമരകം: ഇല്ലിക്കൽ കവലയ്ക്കു സമീപം പ്രവർത്തിച്ചിരുന്ന പെട്രോൾ പന്പ് ഉടമയും ഡീസൽ അടിച്ചതിന് പണം നൽകാനുള്ള ജെസിബി ഡ്രൈവറും തമ്മിൽ ഏറ്റുമുട്ടി. പമ്പ് ഇപ്പോൾ പ്രവർത്തനരഹിതമാണെങ്കിലും മുന്‍പ് ഡീസൽ അടിച്ച ഇനത്തിൽ നൽകുവാനുള്ള പണം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഉടമ സജു ജോണിന് മർദനമേറ്റത്. ഇല്ലിക്കൽ താമസിച്ചുവരുന്ന എറണാകുളം സ്വദേശി ഷിനോ മർദിച്ചെന്നാണ് പരാതി.പഞ്ചായത്ത് നികുതി തർക്കത്തെത്തുടർന്ന് തിരുവാർപ്പ് പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോയും സാന്പത്തിക പ്രതിസന്ധിയും മൂലം സ്ഥാപനം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ഇന്നലെ രാതി ഏഴോടെ പണം നൽകുവാനുള്ള ഷിനോയെ കണ്ടുമുട്ടി പണം ആവശ്യപ്പെട്ടു.പണം നൽകാൻ തയാറാകാതിരുന്നതിനാൽ സജു ജെസിബിയുടെ മുന്നിൽ കയറിനിന്ന് തടസം സൃഷ്ടിച്ചതോടെയാണ് തമ്മിൽ തല്ലിയത്. കുമരകം എസ്ഐ എസ്. സുരേഷിന്റെ നേതൃത്വത്തിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇരുവരേയും സ്റ്റേഷനിലെത്തിച്ച് കേസെടുത്ത് ജാമ്യത്തിൽ വിട്ടു.
Read Moreവീടിനു സുരക്ഷ ഒരുക്കാൻ സ്ഥാപിക്കുന്ന ഗേറ്റ് മോഷ്ടിച്ച് കള്ളൻമാർ; ഗേറ്റുകളും കള്ളന്മാരിൽനിന്നു സൂക്ഷിക്കേണ്ട അവസ്ഥയെന്ന് വീട്ടുടമ
ഈരാറ്റുപേട്ട: സൂക്ഷിക്കുക, വീടിനു സുരക്ഷ ഒരുക്കാൻ സ്ഥാപിക്കുന്ന ഗേറ്റുകളും കള്ളന്മാരിൽനിന്നു സൂക്ഷിക്കേണ്ട അവസ്ഥയിൽ. തീക്കോയി ഭാഗത്തുനിന്ന് ഇരുന്പു ഗേറ്റ് മോഷ്ടിച്ച് വിൽപന നടത്താൻ ശ്രമിച്ചവരെ പോലീസ് പിടികൂടി. ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളാണ് ഗേറ്റ് കവർന്നത്. പ്രായപൂർത്തിയാകാത്തയാളും സംഘത്തിലുണ്ടായിരുന്നു. ഈരാറ്റുപേട്ടയിലെ ആക്രിവ്യാപാര സ്ഥാപനത്തിൽ വിൽപന നടത്താൻ ശ്രമിക്കവേ ഗേറ്റിന്റെ ഉടമ ഇവരെ തിരിച്ചറിഞ്ഞ് പോലീസിൽ അറിയിക്കുകയായിരുന്നു. തീക്കോയിയിൽനിന്നു മൂന്ന് ഗേറ്റുകളാണ് നഷ്ടപ്പെട്ടത്. ഇതു സംബന്ധിച്ച് ഈരാറ്റുപേട്ട പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ആക്രിവ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതിനിടെ ഗേറ്റ് വില്പന നടത്താനായി മോഷണം നടത്തിയവരെത്തുകയായിരുന്നു. വാഹനത്തിന്റെ ഫോട്ടോ പകർത്തി പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു. ഗേറ്റുകൾ തിരികെ ലഭിച്ചതോടെ പരാതി പിൻവലിച്ചു.
Read Moreകുമരകത്തെ സാംസ്കാരികനിലയം സാമൂഹികവിരുദ്ധരുടെ ഇഷ്ടകേന്ദ്രം; ഉടമസ്ഥാവകാശത്തർക്കത്തിൽ നശിക്കുന്നത് രണ്ടരക്കോടിയുടെ കെട്ടിടം
കുര്യൻ കുമരകം കുമരകം: രണ്ടേകാൽ കോടി മുടക്കി മനോഹരമായി നിർമിച്ച് ഉദ്ഘാടനംചെയ്ത കുമരകം സാംസ്കാരിക നിലയം ഉടമസ്ഥാവകാശ തർക്കം പരിഹരിക്കാതെ നശിക്കുന്നു. നാഥനില്ലാക്കളരിയായി മാറിയ സാംസ്ക്കാരികകേന്ദ്രം സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറി തകർച്ചയുടെ വക്കിലെത്തിയിരിക്കുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ചു ചെടികൾ നട്ടു സൗന്ദര്യവത്കരിച്ച പരിസരങ്ങളിലാകെ പുല്ലു വളർന്ന് കാടു കയറിക്കിടക്കുന്നത് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് സൗകര്യ പ്രഥമായ ഇടമായി ഇവിടം മാറാൻ കാരണമായി. മദ്യക്കുപ്പികളും വെള്ളക്കുപ്പികളും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളും നിക്ഷേപിക്കുന്നതും ഇവിടെത്തന്നെ. കഴിഞ്ഞ പഞ്ചായത്തു ഭരണ സമതിയുടെ അന്തിമ കാലഘട്ടത്തിൽ നിർമാണം പൂർത്തിയാക്കിയതാണ് സാംസ്കാരിക നിലയം. പഞ്ചായത്തുവക സ്ഥലത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ സർക്കാർ ധനം മുടക്കി നിർമിച്ചതാണ് ഉടമസ്ഥാവകാശ തർക്കത്തിനു കാരണമായത്. കെട്ടിട നന്പരോ സ്ഥിരം വൈദ്യുതി കണക്ഷനോ നാളിതുവരെ ലഭിച്ചിട്ടില്ല. പരിസരമാകെ വളർന്നു പന്തലിച്ച വള്ളിച്ചെടികൾ ഈ കെട്ടിടത്തിന്റെ മേൽക്കൂര വരെ കീഴടക്കി. ഇഴ ജന്തുക്കളെ ഭയന്നാണ്…
Read Moreമാനസിക വെല്ലുവിളി നേരിടുന്ന മകൾ, അടച്ചുറപ്പില്ലാത്ത വീടും; അതിജീവനത്തിനായി പൊരുതുന്ന രാധാമണിയുടെ ജീവിതം ദുരിതക്കയത്തിൽ
കടുത്തുരുത്തി: അടച്ചുറപ്പില്ലാത്ത വീട്ടിൽ മാനസിക വെല്ലുവിളി നേരിടുന്ന മകൾക്കൊപ്പം കഴിയുന്ന അമ്മ അതിജീവനത്തിനായി പൊരുതുന്നു. മുളക്കുളം പഞ്ചായത്തിലെ രണ്ടാം വാർഡിലുള്ള വടുകുന്നപ്പുഴ ചാമക്കാലായിൽ രാധാമണിയാണ് മകൾക്കൊപ്പം ദുരിതക്കയത്തിലൂടെ ജീവിതം തള്ളിനീക്കുന്നത്. രാധാമണിയുടെ മകൾ അന്പിളി(37)ചെറുപ്പം മുതലേ മാനസിക വെല്ലുവിളി നേരിടുന്നതാണ്. ഈ കുട്ടിയുടെ ജനനശേഷം ഭർത്താവ് രാധാമണിയെ ഉപേക്ഷിച്ചു പോയി. ആലുവയിലാണ് ഇവർ താമസിച്ചിരുന്നത്. ഏലൂർ പോലീസ് സ്റ്റേഷനിലെ കാന്റീൻ ജീവനക്കാരിയായിരുന്നു രാധാമണി. അവിടത്തെ ജോലിക്കു ഇപ്പോൾ പോകാനാവുന്നില്ലെങ്കിലും പോലീസ് ഉദ്യോഗസ്ഥരുടെ ചെറിയ സഹായങ്ങളാണ് ഇവർക്ക് ഇപ്പോഴും തുണയാകുന്നത്. മകളെ പല മാനസികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സാർഥം കൊണ്ടു ചെന്നാക്കിയെങ്കിലും അപസ്മാരമുള്ളതിനാൽ പലരും അന്പിളിയെ അവിടെനിന്നും മടക്കി അയക്കുകയാണെന്ന് രാധാമണി പറയുന്നു. നിലവിൽ കൊച്ചിയിലെ അമൃതാ ആശുപത്രിയിലെ ചികിത്സയിലായിരുന്നു അന്പിളി. എന്നാൽ തുടർ ചികിത്സയ്ക്കു പണമില്ലാത്തതിനാൽ അതും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ഒരുവർഷം മുന്‍പാണ് രാധാമണി മകളുമായി ഇവരുടെ സ്വന്തം…
Read Moreസ്ത്രീകൾക്ക് ഏതു ജോലിയുമാകാം..! വീടു പോറ്റാൻ തെങ്ങുകയറിയും ഓട്ടോ ഓടിച്ചും അനിതാ ഉണ്ണികൃഷ്ണന് എന്ന വീട്ടമ്മ
കോട്ടയം: വനിതാ ദിനത്തിലും ഉരങ്ങളിലേക്കുള്ള യാത്രയിലാണ് കൂരോപ്പട ചേന്നാമറ്റം കൊച്ചുകൊട്ടാരത്തിൽ അനിതാ ഉണ്ണികൃഷ്ണന് എന്ന വീട്ടമ്മ. സ്ത്രീകൾക്ക് ഏതു ജോലിയുമാകാമെന്ന് അനിത തെളിയിക്കുന്നു. എത്ര ഉയരത്തിലുള്ള തെങ്ങിലും അനിത മിനിറ്റുകൾക്കുള്ളിൽ കുതിച്ചു കയറും. അടുക്കളയിൽ കറിക്കരിയുന്നതുപോലെ കരിക്കിൻകുലകൾ വെട്ടിയിറക്കും. സൈക്കിൾ ചവിട്ടുന്ന ലാഘവത്തോടെ ഓട്ടോ ഓടിച്ചു റോഡിലെത്തും. ദാഹിച്ചു വരുന്നവർക്കൊക്കെ കരിക്ക് വെട്ടി നൽകും. 47 കാരിയായ അനിത വീടു പോറ്റാൻ സാഹസിക അധ്വാനമാണ് നടത്തുന്നത്. കോട്ടയം കുര്യൻ ഉതുപ്പ് റോഡിൽ കരിക്കു കച്ചവടവവും ജില്ലാ ആശുപത്രിക്കുസമീപം ഓട്ടോ ഓടിച്ചുമാണ് അനിത കുടുംബം പോറ്റുന്നത്. പുലർച്ചെ നാലിന് ഉണർന്ന് ഭർത്താവിനും കുട്ടികൾക്കുമുള്ള ഭക്ഷണം തയാറാക്കുന്നതുൾപ്പെടെയുള്ള വീട്ടുജോലികൾ പൂർത്തിയാക്കി അനിത ഓട്ടോ ഓടിച്ച് ടൗണിലെത്തും. കുമരകം, പരിപ്പ് പ്രദേശങ്ങളിലെ തെങ്ങിൻ തോപ്പുകളിലെ തെങ്ങുകളിൽ കയറി കരിക്കുവെട്ടി ഓട്ടോയിൽ കയറ്റി തിരികെ ടൗണിലേക്കെത്തും. ഒരു ദിവസം 15 തെങ്ങുകളിൽ വരെ…
Read More