കോട്ടയം: അഞ്ചു കേസുകളിൽ പ്രതിയായി ആറുവർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി ഒടുവിൽ പോലീസ് പിടിയിൽ. തൃശൂർ ചന്ത്രാപ്പിന്നി സ്വദേശിയായ ബിനോജാ (വാവ)ണു കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസിന്റെ ഓപ്പറേഷൻ കാവൽ പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച രാത്രിയിൽ പരിശോധന നടത്തുന്പോൾ തിരുനക്കര ഭാഗത്ത് ബിനോജിനെ സംശയം തോന്നി പിടികൂടുകയായിരുന്നു. ഇയാൾ തൃശൂരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ്. ഇയാൾ പിടികിട്ടാപ്പുള്ളിയായി ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെ തൃശൂർ മതിലകം പോലീസ് സ്റ്റേഷനിലേക്ക് ഞായറാഴ്ച രാത്രി കൈമാറി. കോട്ടയം ടൗണ്‍ ഭാഗത്തു തന്പടിച്ചിരിക്കുന്ന ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ടവർക്കെതിരെ നടപടികൾ തുടരുകയാണെന്നും പോലീസ് അറിയിച്ചു. വെസ്റ്റ് എസ്എച്ച്ഒ അനൂപ് കൃഷ്ണ, എസ്ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.
Read MoreCategory: Kottayam
സിപിഎം സമ്മേളനത്തിൽ കരുത്ത് തെളിയിച്ച് കോട്ടയം
കോട്ടയം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും നടന്ന തലമുറ മാറ്റത്തിൽ തലയുയർത്തി ജില്ലയും. 75 വയസ് എന്ന പ്രായപരിധിയുടെ കടന്പയിൽ ജില്ലയിൽനിന്നും രണ്ടു പേർ സംസ്ഥാന സമിതിയിൽനിന്നും ഒരാൾ സെക്രട്ടേറിയേറ്റിൽനിന്നും ഒഴിവായപ്പോൾ രണ്ടു പേർ സംസ്ഥാന സമിതിയിൽ ഉൾപ്പെട്ടും ഒരാൾ സംസ്ഥാന സെക്രട്ടേറിയറ്റിലും എത്തി. മന്ത്രി വി.എൻ. വാസവനു സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ സംസ്ഥാന സമിതിയിലേക്കു ജില്ലാ സെക്രട്ടറി എ.വി.റസലും ജില്ലാ സെക്രട്ടേറിയറ്റംഗം കെ. അനിൽകുമാറും എത്തി. മുൻ ജില്ലാ സെക്രട്ടറിമാർ കൂടിയായിരുന്ന വൈക്കം വിശ്വനും കെ.ജെ. തോമസുമാണ് സംസ്ഥാന സമിതിയിൽനിന്ന് ഒഴിവായത്. ഇരുവരും പ്രത്യേക ക്ഷണിതാക്കളായി തുടരും. കെ.ജെ. തോമസ് സെക്രട്ടേറിയറ്റിൽനിന്നും ഒഴിവായിട്ടുണ്ട്. വാസവന്റെ സെക്രട്ടേറിയറ്റ് സ്ഥാനവും എ.വി.റസലിന്റെ സംസ്ഥാന സമിതി അംഗത്വവും നേരത്തെതന്നെ ഉറപ്പായിരുന്നു. കെ.ജെ. തോമസ് സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാകുന്പോൾ വാസവൻ സെക്രട്ടേറിയറ്റിലെത്തുമെന്നുറപ്പായിരുന്നു. മധ്യകേരളത്തിൽനിന്നും ഒരു സെക്രട്ടേറിയറ്റംഗം,…
Read Moreവടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പിടിക്കാതെ പോലീസ്; ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു മുന്നിൽ പായവിരിച്ച് റോഡ് ഉപരോധിച്ച് നാട്ടുകാർ; പിന്നെ സംഭവിച്ചത് കണ്ടോ…
ഏറ്റുമാനൂർ: പട്ടിത്താനം പൊയ്കപ്പുറം രാജീവ് ഗാന്ധി കോളനിയിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പോലീസ് സ്റ്റേഷന്റെ ഗ്രിൽ തകർക്കാൻ ശ്രമിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. ഇതേ കോളനിയിൽ താമസിക്കുന്ന നവാസ് (47) ആണ് അറസ്റ്റിലായത്. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണ്.രാജീവ് ഗാന്ധി കോളനിക്ക് സമീപം ഷറഫ്നിസയുടെ കടയിൽ വടിവാളുമായി എത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഇയാളെ അറസ്റ്റ് ചെയ്യാൻ തയാറായില്ലെന്നാരോപിച്ച് ഇന്നലെ രാത്രി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു മുന്നിൽ പായ വിരിച്ചു കിടന്ന് ഉപരോധസമരം നടത്തി. രാത്രി 12 ന് മന്ത്രി വി.എൻ. വാസവൻ ഇടപെട്ടതിനെത്തുടർന്നാണ് നവാസിനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറായത്. ഇന്നലെ രാത്രി 7.30നാണ് നവാസ് ഷറഫ്നിസയുടെ കടയിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഷറഫ്നിസയുടെ അംഗപരിമിതയായ അമ്മ ഐഷ(76)യ്ക്കും രണ്ടു കുട്ടികൾക്കും നേരെയും ഇയാൾ വടിവാൾ വീശി ഭീഷണിപ്പെടുത്തി.…
Read Moreപൊൻപള്ളി പള്ളിയിലെ മോഷ്ടാക്കൾ സത്യങ്ങൾ തുറന്നു പറഞ്ഞു; ഇറഞ്ഞാൽ ക്ഷേത്രമോഷ്ടാക്കൾ പിടിയിലായത് മറ്റൊരു മോഷണശ്രമത്തിനിടയിൽ
കോട്ടയം: ഇറഞ്ഞാൽ ദേവീക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിയടക്കം അഞ്ചുപേരെ പോലീസ് പിടികൂടിയതിനു പിന്നിൽ മറ്റൊരു മോഷണ ശ്രമം. കഴിഞ്ഞ ദിവസം പൊൻപള്ളി പള്ളിയിൽ കവർച്ചക്കിടെ രണ്ടു പ്രതികളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചിരുന്നു. ഇവരെ ചൊദ്യം ചെയ്തതോടെയാണ് ഇറഞ്ഞാൽ ക്ഷേത്ര മോഷണം സംബന്ധിച്ച വിവരം ലഭിച്ചത്. നിരവധി കവർച്ചക്കേസുകളിലെ പ്രതികളാണ് പിടിയിലായവർ. മണർകാട് കുറ്റിയക്കുന്ന് അന്പലത്തറയിൽ ബിമൽ മണി (23), മണർകാട് കുറ്റിയക്കുന്ന് തകിടിയിൽ സുധീഷ്മോൻ രാജു (21), മണർകാട് പറന്പുകരകോളനി പള്ളിപ്പറന്പിൽ ജിബുമോൻ പി. പീറ്റർ (22), അയർക്കുന്നം അമയന്നൂർ വരകുമല തേവർ വടക്കേതിൽ ശരത് ശശി (23) എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ യു. ശ്രീജിത്ത്, എസ്ഐ അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പിടിയിലായവരെല്ലാം നിരവധി മോഷണ കവർച്ചാ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.ഒരുമാസം മുന്‍പായിരുന്നു…
Read Moreകോവിഡിനെതിരായ പോരാട്ടം; രതീഷ് കുമാർ നക്ഷത്രയ്ക്ക് സോഷ്യൽ ജസ്റ്റിസ് ഫോറത്തിന്റെ ആദരം
കെ.എ. അബ്ബാസ്പൊൻകുന്നം: കോവിഡ് കാലത്ത് ചെയ്ത സേവനത്തിനു രതീഷ് കുമാർ നക്ഷത്രയ്ക്ക് നിസ്വാർഥ സേവന പ്രവർത്തനങ്ങൾക്കുള്ള സോഷ്യൽ ജസ്റ്റിസ് ഫോറത്തിന്റെ ആദരവ്. ഉരുളികുന്നം കല്ലൂക്കുന്നേൽ രതീഷ് കുമാർ (38) ആണ് ആദരവ് ലഭിച്ചത്. അയൽവാസിയും സമപ്രായക്കാരനും വികലാംഗനുമായ വ്യക്തിക്ക് സ്വന്തം സ്ഥാപനത്തിൽ അയാൾക്ക് ചെയ്യാനാവുന്ന തൊഴിലിന് ഇരിപ്പിടം നല്കിക്കൊണ്ടായിരുന്നു രതീഷിന്റെസാമൂഹ്യ പ്രതിബദ്ധയുടെ തുടക്കം. കോവിഡ് മഹാമാരി കാലത്ത് ഇരുനൂറിലേറെ രോഗികളെ തന്റെ സ്വന്തം വാഹനത്തിൽ തികച്ചും സൗജന്യമായി ജില്ലയിലെ വിവിധ ആശുപത്രികളിലെത്തിക്കുകയും രോഗം ഭേദമായശേഷം അവരെ തിരികെ വീടുകളിലെത്തിക്കുകയും ചെയ്തു. ബന്ധു കോവിഡ് ബാധിച്ചു മരിച്ചതോടെ രതീഷ് കുമാർ മൃതദേഹം ഒറ്റയ്ക്ക് സംസ്കരിച്ചിരുന്നു. ഇതാണ് രതീഷ് കുമാറിന് കോവിഡിനെതിരെയുള്ള പോരാട്ടത്തിന് ഇറങ്ങാൻ പ്രേരണയായത്. തന്റെ ബന്ധുവിനെ ആശുപത്രിയിലെത്തിക്കാൻ വാഹനം തേടിയലഞ്ഞ രതീഷ് കുമാറിന്റെ ബുദ്ധിമുട്ടാണ് പിന്നീട് ഇരുനൂറിലേറെ കോവിഡ് രോഗികളുടെ യാത്ര സുഗമമാക്കിയത്. ഭാര്യ രഞ്ജിനിയും ഏകമകൻ…
Read Moreവികസന പ്രവർത്തന കാര്യത്തിൽ കോട്ടയം മെഡിക്കൽ കോളജിന് മുൻഗണന ; എല്ലാ മെഡിക്കൽ കോളജുകളിലും കരൾമാറ്റ ശസ്ത്രക്രിയ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്
ഗാന്ധിനഗർ: കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും കരൾമാറ്റ ശസ്ത്രക്രിയ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോട്ടയം മെഡിക്കൽ കോളജിൽ ആദ്യ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായ യുവാവിനെ ഡിസ്ചാർജ് ചെയ്തു സമ്മറി നൽകിയശേഷം പ്രസംഗിക്കുകയായിരുന്നു മന്ത്രി. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും അതിന് നേതൃത്വം നൽകിയ മെഡിക്കൽ സംഘത്തിനെയും ആശുപത്രി അധികൃതരെയും മന്ത്രി അഭിനന്ദിച്ചു. ഒറ്റ മനസോടെ ഒരു ടീമായി പ്രവർത്തിച്ചതിനാലാണ് ഇത് വിജയിപ്പിക്കാൻ കഴിഞ്ഞതെന്നും കോട്ടയം മെഡിക്കൽ കോളജിന്റെ ചികിത്സകളിലുള്ള വിജയം പ്രശംസാർഹമാണെന്നും അതിനാൽ വികസന പ്രവർത്തന കാര്യത്തിൽ കോട്ടയത്തിന് മുൻഗണന നൽകുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. തൃശൂർ വേലൂർ വട്ടേക്കാട്ടിൽ സുബീഷ് (40) ആണ് കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയമായത്. ഭാര്യ പ്രവീജ ആയിരുന്നു ദാതാവ്. കഴിഞ്ഞ 14നായിരുന്നു 12 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയത്. കോളജ്…
Read Moreകെ -റെയില്‍ ; കല്ലിടാന്‍ എത്തിയവര്‍ക്കു നേരേ മുളക്കുളത്ത് വന്‍ പ്രതിഷേധം
കടുത്തുരുത്തി: കെ -റെയില്‍ പദ്ധതിയുടെ കല്ലിടാന്‍ എത്തിയവര്‍ക്കു നേരെ മുളക്കുളത്ത് വന്‍ പ്രതിഷേധം. കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ഭൂവുടമകളും പ്രതിക്ഷേധവുമായെത്തി. ഇന്നലെ രാവിലെ പത്തോടെ മുളക്കുളം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍പ്പെടുന്ന അറുനൂറ്റിമംഗലം പാറശേരി തച്ചേട്ട് പുരയിടത്തിലാണ് കല്ലിടീല്‍ ആരംഭിച്ചത്. തുടര്‍ന്ന് കണ്ണംകരയത്ത് സിജോ, ആമ്പക്കാട്ടേല് മാത്യു, വരീക്കല്‍ ജോയി എന്നിവരുടെ പുരയിടത്തില്‍ കല്ലിടാനെത്തിയപ്പോഴാണ് പ്രതിഷേധക്കാരെത്തിയത്. ഇതോടെ പ്രതിഷേധമില്ലാത്ത പ്രദേശങ്ങളിലും ആളുകള്‍ സ്ഥലത്തില്ലാത്തതുമായ പുരയിടങ്ങളിലും കല്ലിടീല്‍ നടത്തുകയായിരുന്നു. ഇന്നലെ രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ കല്ലുകള്‍ സ്ഥാപിച്ചു. ഇതിനിടെയില്‍ ആമ്പക്കാട്ട് മാത്യുവിന്റെ പുരയിടത്തിലെത്തിയപ്പോള്‍ വെള്ളൂര്‍ പോലീസും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം സുബിന് മാത്യുവുമായി വാക്കേറ്റമുണ്ടായി. ആമ്പക്കാട്ടേല് മാത്യുവിന്റെ ഭാര്യയും മകളും പ്രതിഷേധവുമായെത്തിയതോടെ ഇവിടെ കല്ലിടാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. കോണ്‍ഗ്രസ് മുളക്കുളം മണ്ഡലം പ്രസിഡന്റ് ജെഫി ജോസഫ്, ബിജെപി പഞ്ചായത്ത് പ്രസിഡന്റെ അജീഷ് വി.നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ്…
Read Moreനേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ കള്ളൻമാരെ കുടുക്കി നാട്ടുകാർ
കോട്ടയം: പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ മോഷണം നടത്തുന്നതിനിടെ രണ്ടു യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. അയർക്കുന്നം സ്വദേശികളായ അശ്വിൻ, ശരത്ത് എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് കൂടുതൽ ചോദ്യംചെയ്തുവരികയാണ്. ഇന്നു പുലർച്ചെ 12.30നു കളത്തിപ്പടി- പൊൻപള്ളി റോഡിനോടു ചേർന്നുള്ള കുരിശുംതൊട്ടിയിലെ നേർച്ചപ്പെട്ടി, പള്ളിമുറ്റത്തെ സ്റ്റീൽ നേർച്ചപ്പെട്ടി, ഓഫീസ് മുറി എന്നിവിടങ്ങളിലാണ് മോഷണം നടത്തിയത്. ബൈക്കിലെത്തിയ യുവാക്കൾ റോഡരികിലെ നേർച്ചപ്പെട്ടി കുത്തിപ്പൊളിച്ചു പണം അപഹരിച്ചു. ശബ്്ദംകേട്ട അയൽവാസി സംശയം തോന്നി മറ്റ് അയൽവാസികളെ ഫോണിൽ വിവരമറിയിക്കുകയായിരുന്നു. രണ്ടു നേർച്ചപ്പെട്ടിയിലെയും പണം എടുത്തശേഷം ഓഫീസ് മുറിയുടെ വാതിൽ തുറന്ന് അലമാരയിലെ പണം എടുക്കുന്നതിനിടയിലാണ് നാട്ടുകാർ സംഘടിച്ചെത്തിയത്. ആളുകൾ എത്തുന്നതു കണ്ടതോടെ ഇവർ പള്ളിയുടെ പിന്നിലുടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ മോഷ്ടാക്കളെ വളഞ്ഞിട്ടു പിടിക്കുകയായിരുന്നു. മോഷ്്ടാക്കൾ ഓടുന്നതിനിടെ ഇവരുടെ കൈയിലുണ്ടായിരുന്ന പണം പള്ളിമുറ്റത്ത് ചിതറിവീണിരുന്നു.…
Read Moreവാട്സ് ആപ്പ് ഒടുവിൽ ആപ്പായി..! സ്റ്റേഷനിൽ തമ്മിലടിച്ച പോലീസുകാർക്ക് സസ്പെൻഷൻ; വനിതാ പോലീസുകാരിയുടെ നമ്പർ എഎസ്ഐയുടെ ഭാര്യ ബ്ലോക്ക് ചെയ്തപ്പോൾ, കലിപ്പ്കഥയിങ്ങനെ…
കോട്ടയം: പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ തമ്മിലടിച്ച വനിതാ പോലീസുകാരിയെയും അഡീഷണൽ എസ്ഐയെയും അന്വേഷണ വിധേയമായി സർവീസിൽനിന്നും സസ്പെൻഡ് ചെയ്തു. അഡീഷണൽ എസ്ഐ സി.ജി. സജികുമാർ, വനിതാ പോലീസുകാരി വിദ്യാ രാജൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജില്ലാ പോലീസ് ചീഫിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി നീരജ്കുമാർ ഗുപ്തയാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. ഏതാനും ദിവസം മുന്‍പാണ് പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ അഡീഷൽ എസ്ഐയെ മർദിച്ചത്. ആദ്യം അഡീഷണൽ എസ്ഐ വനിതാ പോലീസുകാരിക്കു അശ്ലീല മെസേജ് അയച്ചതിനെച്ചൊല്ലിയാണ് വാക്കുതർക്കവും അടിയുമുണ്ടായതെന്നായിരുന്നു പുറത്തുവന്ന വിവരം. സംഭവം ജില്ലാ പോലീസിനു നാണക്കേടുണ്ടാക്കിയതോടെ ഇരുവരെയും ജില്ലാ പോലീസ് ചീഫ് സ്ഥലം മാറ്റിയിരുന്നു. സജികുമാറിനെ ചിങ്ങവനത്തേക്കും വിദ്യയെ മുണ്ടക്കയത്തേക്കുമാണ് മാറ്റിയത്. ഇതിനുപുറമെ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയും അന്വേഷണം നടത്തിയതോടെ സംഭവത്തിനു പിന്നിലെ യഥാർഥ കഥ പുറത്തുവന്നത്.…
Read Moreകോട്ടയം നഗരത്തിലെ റോഡ് വക്കുകളിൽ മാലിന്യമതിൽ ഉയരുന്നു; നഗരസഭയ്ക്കു കുലുക്കമില്ല; പരാതിപറഞ്ഞ് മടുത്ത് നഗരവാസികൾ
കോട്ടയം: കോട്ടയം നഗരത്തിലെ മാലിന്യങ്ങൾ എന്തു ചെയ്യണമെന്നറിയാതെ നഗരസഭ. നഗരത്തിലെ 20ൽപ്പരം സ്ഥലങ്ങളിലാണ് മാലിന്യങ്ങൾ ചാക്കിൽക്കെട്ടി അടുക്കി സൂക്ഷിച്ചിരിക്കുന്നത്. മാലിന്യമല വർധിക്കുന്നതോടെ മുക്കുപൊത്തിയാണ് ജനങ്ങൾ ഇതുവഴി കടന്നുപോകുന്നത്. നാഗന്പടം ഇൻഡോർ സ്റ്റേഡിയത്തിന് സമീപം, ശ്രീനിവാസ അയ്യർ റോഡ്, പാരഗണിനുസമീപം, തിരുനക്കര ബിഎസ്എൻഎല്ലിന് പുറകിൽ, കാരാപ്പുഴ, തെക്കും ഗോപുരം, ബാലഭവനു സമീപം, ചിറയിൽ പാടം, ഉപയോഗശൂന്യമായ കഞ്ഞിക്കുഴി ബസ് സ്റ്റാൻഡ്, കോടിമത, പുത്തനങ്ങാടി റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് മാലിന്യങ്ങൾ ചാക്കിൽ നിറച്ചു മതിൽപോലെ കൂട്ടിയിട്ടിരിക്കുകയാണ്. നഗരവാസികളും വ്യാപാരികളും പലതവണ നഗരസഭ അധികാരികളോടെ പരാതി പറഞ്ഞിട്ടും നഗരസഭയ്ക്കു കുലുക്കമില്ല. വേനൽ കടുത്തതോടെ നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾക്കു തീപിടിക്കുന്നതും പതിവായിരിക്കുകയാണ്. നാഗന്പടം മൈതാനത്ത് ഒരുമാസം മുന്‍പും മണിപ്പുഴയിൽ കഴിഞ്ഞ ആഴ്ചയിലും ശാസ്ത്രിറോഡിൽ കഴിഞ്ഞദിവസവും തീപിടിത്തമുണ്ടായിരുന്നു. ഇതിനുപുറമെ അടച്ചുപൂട്ടിക്കിടക്കുന്ന വടവാതൂർ ഡംപിംഗ് യാർഡിലും തീപിടിത്തം പതിവാണ്. 2013ൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള…
Read More