പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ​യും ജെ​സി​ബി ഡ്രൈ​വ​റും ന​ടു​റോ​ഡി​ൽ ഏ​റ്റു​മു​ട്ടി; ഇല്ലിക്കൽ ടൗണിലെ ഏറ്റുമുട്ടലിൽ ഒടുവിൽ പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ…

കു​മ​ര​കം: ഇ​ല്ലി​ക്ക​ൽ ക​വ​ല​യ്ക്കു സ​മീ​പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പെ​ട്രോ​ൾ പ​ന്പ് ഉ​ട​മ​യും ഡീ​സ​ൽ അ​ടി​ച്ച​തി​ന് പ​ണം ന​ൽ​കാ​നു​ള്ള ജെ​സി​ബി ഡ്രൈ​വ​റും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി.

പ​മ്പ് ഇ​പ്പോ​ൾ ​പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണെ​ങ്കി​ലും മു​ന്പ് ഡീ​സ​ൽ അ​ടി​ച്ച ഇ​ന​ത്തി​ൽ ന​ൽ​കു​വാ​നു​ള്ള പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഉ​ട​മ സ​ജു ജോ​ണി​ന് മ​ർ​ദന​മേ​റ്റ​ത്.

ഇ​ല്ലി​ക്ക​ൽ താ​മ​സി​ച്ചുവ​രു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി ഷി​നോ മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി.പ​ഞ്ചാ​യ​ത്ത് നി​കു​തി ത​ർ​ക്ക​ത്തെത്തുട​ർ​ന്ന് തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ സ്റ്റോ​പ്പ് മെ​മ്മോ​യും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും മൂ​ലം സ്ഥാ​പ​നം ഇ​പ്പോ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

ഇ​ന്ന​ലെ രാ​തി ഏ​ഴോ​ടെ പ​ണം ന​ൽ​കു​വാ​നു​ള്ള ഷി​നോ​യെ ക​ണ്ടു​മു​ട്ടി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു.പ​ണം ന​ൽ​കാ​ൻ ത​യാ​റാ​കാതി​രു​ന്ന​തി​നാ​ൽ സ​ജു ജെ​സി​ബി​യു​ടെ മു​ന്നി​ൽ ക​യ​റിനി​ന്ന് ത​ട​സം സൃ​ഷ്ടി​ച്ച​തോ​ടെ​യാ​ണ് ത​മ്മി​ൽ ത​ല്ലി​യ​ത്.

കു​മ​ര​കം എ​സ്ഐ​ എ​സ്. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​രു​വ​രേ​യും സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് കേ​സെ​ടു​ത്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു.

Related posts

Leave a Comment