നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് മോഷണം നടത്തുന്നതിനിടെ കള്ളൻമാരെ കുടുക്കി നാട്ടുകാർ

 കോ​ട്ട​യം: പൊ​ൻ​പ​ള്ളി സെന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ ര​ണ്ടു യു​വാ​ക്ക​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ചു.

അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി​ക​ളാ​യ അ​ശ്വി​ൻ, ശ​ര​ത്ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ പോ​ലീ​സ് കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്.

ഇ​ന്നു പു​ല​ർ​ച്ചെ 12.30നു ​ക​ള​ത്തി​പ്പ​ടി- പൊ​ൻ​പ​ള്ളി റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള കു​രി​ശും​തൊ​ട്ടി​യി​ലെ നേ​ർ​ച്ച​പ്പെ​ട്ടി, പ​ള്ളി​മു​റ്റ​ത്തെ സ്റ്റീ​ൽ നേ​ർ​ച്ച​പ്പെ​ട്ടി, ഓ​ഫീ​സ് മു​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ൾ റോ​ഡ​രി​കി​ലെ നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​പ്പൊ​ളി​ച്ചു പ​ണം അ​പ​ഹ​രി​ച്ചു. ശ​ബ്്ദം​കേ​ട്ട അ​യ​ൽ​വാ​സി സം​ശ​യം തോ​ന്നി മ​റ്റ് അ​യ​ൽ​വാ​സി​ക​ളെ ഫോ​ണി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടു നേ​ർ​ച്ച​പ്പെ​ട്ടി​യി​ലെ​യും പ​ണം എ​ടു​ത്ത​ശേ​ഷം ഓ​ഫീ​സ് മു​റി​യു​ടെ വാ​തി​ൽ തു​റ​ന്ന് അ​ല​മാ​ര​യി​ലെ പ​ണം എ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി​യ​ത്.

ആ​ളു​ക​ൾ എ​ത്തു​ന്ന​തു ക​ണ്ട​തോ​ടെ ഇ​വ​ർ പ​ള്ളി​യു​ടെ പി​ന്നി​ലു​ടെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ നാ​ട്ടു​കാ​ർ മോ​ഷ്ടാ​ക്ക​ളെ വ​ള​ഞ്ഞി​ട്ടു പി​ടി​ക്കു​ക​യാ​യി​രു​ന്നു.

മോ​ഷ്്ടാ​ക്ക​ൾ ഓ​ടു​ന്ന​തി​നി​ടെ ഇ​വ​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണം പ​ള്ളി​മു​റ്റ​ത്ത് ചി​ത​റി​വീ​ണി​രു​ന്നു. പീ​ന്നി​ട് കോ​ട്ട​യം ഈ​സ്റ്റ് എ​സ്എ​ച്ച്ഒ യു. ​ശ്രീ​ജി​ത്ത്, എ​സ്ഐ എം.​എ​ച്ച്്. അ​നു​രാ​ജ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി മോ​ഷ്്ടാ​ക്ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ർ എ​ത്തി​യ ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.

ഏ​താ​നും നാ​ളു​ക​ളാ​യി കോ​ട്ട​യ​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ധാ​രാ​ളം മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഈ ​മോ​ഷ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ലും ഇ​വ​ർ ത​ന്നെ​യാ​ണോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Related posts

Leave a Comment