കോട്ടയം: കോട്ടയം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ നാടകീയത വർധിപ്പിച്ച് ബിജെപി. അവിശ്വാസത്തിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ഇതുവരെയും പാർട്ടി തീരുമാനമെടുത്തിട്ടില്ല. ഇന്നലെ യോഗം ചേരാൻ തീരുമാനിച്ചിരുന്നുവെങ്കിലും ഒടുവിൽ മാറ്റിവച്ചു. ഇന്നു പാർട്ടിയുടെ കോർ കമ്മിറ്റി യോഗം ജില്ലാ കമ്മറ്റി ഓഫീസിൽ ചേർന്നു തീരുമാനമെടുക്കുമെന്നാണ് സൂചന. പാർട്ടിയുടെ തീരുമാനം നേരത്തെ പുറത്തായാൽ അതനുസരിച്ചു യുഡിഎഫും എൽഡിഎഫും കരുക്കൾ നീക്കുമെന്നതിനാൽ കരുതലോടെ മാത്രം നിലപാടു പ്രഖ്യാപിക്കാനാണു ബിജെപിയുടെ തീരുമാനം. നിലവിലെ സാഹചര്യത്തിൽ യുഡിഎഫിനും എൽഡിഎഫിനും അഗ്നി പരീക്ഷയാണ് അവിശ്വാസ പ്രമേയമെങ്കിൽ നിർണായക റോൾ ബിജെപിക്കാണ്. ബിജെപി സ്വീകരിക്കുന്ന നിലപാട് ഇരു മുന്നണികൾക്കും ഒരുപോലെ നിർണായകമാണ്. എട്ടംഗങ്ങളുള്ള ബിജെപി അവിശ്വാസത്തെ പിന്തുണച്ചാൽ, സാങ്കേതികമായി എൽഡിഎഫിനു നേട്ടമാണ്. അവിശ്വാസം പാസാകും. ബിജെപിയുടെ പിന്തുണയോടെ അവിശ്വാസം പാസായെന്ന ദുഷ്പേര് ചർച്ചയാക്കാൻ സിപിഎം താത്പര്യപ്പെടുന്നില്ല. ഈരാറ്റുപേട്ടയിൽ എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ്…
Read MoreCategory: Kottayam
സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ ഇങ്ങനെയൊക്കെ ചെയ്യാമോ? മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾക്ക് ഇനി ‘സുഖവാസം’
മാന്നാർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് ഹൈറേഞ്ചിലേക്ക് ഒളിച്ചോടിപ്പോയ കമിതാക്കളെ പോലീസ്പിടികൂടി. മാന്നാർ പോലീസ് കണ്ടെത്തിയ ഇവരെ ബാലനീതി നിയമപ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു. മാന്നാർ കുരട്ടിശ്ശേരി, പാവുക്കര, പുത്തൻപുരയിൽ, റംസിയ(36), കുരട്ടിശ്ശേരി, വിഷവർശ്ശേരിക്കര കുറുമ്പൊഴിക്കൽ താമരാക്ഷൻ(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ 14 ഉം 10 ഉം വയസ്സു പ്രായമുള്ള രണ്ട് കുട്ടികൾ വീതം ഇരുവർക്കുമുണ്ട്. പ്രായപൂർത്തിയാകാത്ത മക്കളെ സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ അവരെ ഉപേക്ഷിച്ച് പോയി കുട്ടികൾക്ക് മാനസിക വിഷമവും ഭയവും ഉണ്ടാക്കിയതിന് 2015 ലെ ബാലനീതി (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമം വകുപ്പ് 75 പ്രകാരമുള്ളതാണ് കേസ്. സെപ്റ്റംബർ 19 ന് വൈകുന്നേരം ആറിന് ശേഷം റംസിയയെ കാണാതായതിന് ഭർത്താവ് നൽകിയ പരാതിയിൽ മാന്നാർ പോലീസ് മാൻ മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കാറും കസ്റ്റഡിയിൽ കാണാതായ റംസിയയെ താമരാക്ഷനൊപ്പം സെപ്റ്റംബർ 20 ന്…
Read Moreഇവരുടെ സങ്കടമാരറിയാൻ? വീടിന്റെ സംരക്ഷണഭിത്തി പോയി, നടപ്പുവഴിയുമില്ല; വൃദ്ധദന്പതികൾ ആശങ്കയിൽ
പൊൻകുന്നം: ഹൈവേ നിർമ്മാണ വികസനത്തിന്റെ ഭാഗമായി വീടിന്റെ സംരക്ഷണഭിത്തി ഇടിച്ചു കളഞ്ഞിട്ട് നാലു മാസം . അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. പുനലൂർ – മൂവാറ്റുപുഴ ഹൈവേയിൽ പൊൻകുന്നം മുസ്ളീം പള്ളിയുടെ എതിർ വശത്തുള്ള ഷെറീനാസ് മുഹമ്മദു ഷെരീഫ് താമസിക്കുന്ന വീടിന്റെ സം രക്ഷണഭിത്തിയാണ് കെഎസ്പിടി അധികൃതർ തകർത്തുകളഞ്ഞത്. ഇതിനൊപ്പം തന്നെ ഉണ്ടായിരുന്ന വീട്ടിലേക്കുള്ള കൽക്കെട്ടും തകർത്തിരുന്നു. സംരക്ഷണഭിത്തിയും നടപ്പുവഴിയും ഇല്ലാതിരുന്നതിനാൽ മുഹമ്മദ് ഷെരിഫും ഭാര്യയും മക്കളുടെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. വീട്ടിൽ മടങ്ങിവന്ന ഈ വൃദ്ധ ദമ്പതികൾ ഭീതിയിലാണ്. ഇവർ പലതവണ വകുപ്പധികൃതർക്കും എൻഞ്ചിനിയർക്കും പലതവണ പരാതി നൽകിയെങ്കിലും നടപടിയായിട്ടില്ല. വീടിനു സംരക്ഷണഭിത്തിയുമില്ല. റോഡിലേക്ക് ഇറങ്ങാൻ വഴിയുമില്ല. ഇതിനു പരിഹാരം കാണാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നയാവശ്യം ശക്തമായി.
Read Moreസീതത്തോട് ബാങ്കിലെ1.40കോടിയുടെ തട്ടിപ്പ്; തട്ടിപ്പ് നടത്തിയത് സെക്രട്ടറി ? സിപിഎം പ്രതിരോധത്തിൽ
പത്തനംതിട്ട: സീതത്തോട് സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുയര്‍ന്ന സാമ്പത്തിക ക്രമക്കേടുകളില്‍ സെക്രട്ടറി ആയിരുന്ന കെ.യു. ജോസ് മാത്രമാണ് നിലവില്‍ കുറ്റക്കാരനെന്ന് ബാങ്ക് പ്രസിഡന്റ് ടി.എ. നിവാസ്. സഹകരണ വകുപ്പ് പത്തനംതിട്ട ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ജോസിനെതിരേ നടപടികള്‍ സ്വീകരിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു. നിലവില്‍ സഹകരണ നിയമം 65 -ാം ചട്ടപ്രകാരമുള്ള അന്വേഷണമാണ് നടന്നിട്ടുള്ളത്. ചട്ടം 68 പ്രകാരം മറ്റൊരു അന്വേഷണവും നടക്കുന്നത്. ഏത് അന്വേഷണത്തെയും നേരിടാന്‍ ബാങ്ക് ഭരണസമിതി തയാറാണ്. കുറ്റക്കാരായി കണ്ടെത്തുന്ന ആരെയും സംരക്ഷിക്കേണ്ട ആവശ്യകത ഭരണസമിതിക്കില്ലെന്നും പ്രസിഡന്റ് പറഞ്ഞു.2013 – 19 കാലയളവിലാണ് ബാങ്കില്‍ ഇത്രയധികം തുകയ്ക്കുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുള്ളത്. ഇക്കാലയളവില്‍ 1,40,49,233 രൂപ അപഹരിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സെക്രട്ടറിയായിരുന്ന കെ.യു. ജോസ് സ്വന്തം അക്കൗണ്ടിലേക്കും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്കും തുക മാറ്റിയതായാണ് കണ്ടെത്തിയത്. അപഹരിക്കപ്പെട്ടതായി കണ്ടെത്തിയ തുക…
Read Moreഅമ്മയ്ക്കും കുഞ്ഞിനും രക്ഷകനായി ഡോക്ടർ! ആശുപത്രിയിലെത്തിക്കാനായി ബന്ധുക്കൾ സൗകര്യങ്ങൾ ഒരുക്കിയപ്പോഴേക്കും…
എരുമേലി: രാത്രിയിൽ പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് രക്ഷകനായി ഡോക്ടർ. ഇന്നലെ പുലർച്ചെയോടെ എരുമേലിക്കടുത്ത് നെടുങ്കാവുവയലിലാണ് സംഭവം. തടത്തിൽ സുഭാഷിന്റെ ഭാര്യ രേണുകയ്ക്ക് (30) ആണ് അർധ രാത്രിയിൽ പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെടുകയും ആശുപത്രിയിലെത്തിക്കാൻ കഴിയാത്ത വിധത്തിൽ രക്തം വാർന്ന് കടുത്ത വേദനയിൽ ബുദ്ധിമുട്ടിയിലാവുകയും ചെയ്തത്. ആശുപത്രിയിലെത്തിക്കാനായി ബന്ധുക്കൾ സൗകര്യങ്ങൾ ഒരുക്കിയപ്പോഴേക്കും യുവതി പ്രസവത്തോട് അടുത്തു. തുടർന്ന് നാട്ടുകാരനും കെഎസ്ഇബി ജീവനക്കാരനുമായ സജീവ് വെച്ചൂച്ചിറയിലെ വ്യാപാരി വ്യവസായി ഭാരവാഹി ഷൈനു ചാക്കോ മുഖേനെ വെച്ചൂച്ചിറ ബിഎംസി ആശുപത്രിയിലെ ഡോ. മനു എം. വർഗീസിനെ വിവരം അറിയിച്ചു. വിവരമറിഞ്ഞെത്തിയ ഡോക്ടർ അത്യാസന്ന നിലയിലായിരുന്ന യുവതിയിൽ നിന്നു കുഞ്ഞിനെ വേർപെടുത്തിയ ശേഷം ഇരുവരെയും സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുവതിയും നവജാത ശിശുവായ പെൺകുഞ്ഞും സുഖം പ്രാപിച്ചു. ഇരുവരെയും രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് ബന്ധുക്കളും നാട്ടുകാരും. വിവരമറിഞ്ഞ് നിരവധി പേരാണ്…
Read Moreവീട്ടുമുറ്റത്ത് നിന്ന യുവതിയെ പിന്നിൽ നിന്നെത്തി വട്ടംപിടിച്ചു;ബഹളം വച്ചപ്പോൾ ഓടി രക്ഷപ്പെട്ടു; പാറയ്ക്കിടയിൽ ഒളിച്ച പാറമടതൊഴിലായിയെ പിടികൂടി നാട്ടുകാർ
മുണ്ടക്കയം: വീട്ടിൽ കയറി മധ്യവയസ്കയെ കടന്നു പിടിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയ റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ വെള്ളാളൂർ തടത്തിൽ അരികത്ത് വീട്ടിൽ എസ്. ഉണ്ണി (41) ആണ് ഇന്നലെ പോലീസ് പിടിയിലായത്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.വൈകുന്നേരം അഞ്ചിന് കൂട്ടിക്കൽ ഇളംകാട് കരയിൽ വല്ല്യന്ത ഭാഗത്തുള്ള വീടിന്റെ മുന്നിൽ നിന്നിരുന്ന വീട്ടമ്മയെ സമീപത്തുണ്ടായിരുന്ന ക്രഷർ യൂണിറ്റിലെ തൊഴിലാളിയായ ഉണ്ണി പുറകിൽനിന്നും വട്ടം കയറി പിടിക്കുകയായിരുന്നു. വീട്ടമ്മ നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.മുണ്ടക്കയം പോലിസ് ഇൻസ്പെക്ടർ എ. ഷൈൻകുമാറിന്റെ നേതൃത്വത്തിൽ സിപിഒമാരായ ജോഷി എം തോമസ്, രഞ്ജിത് എസ് നായർ എന്നിവരുൾപ്പെട്ട സംഘം സ്ഥലത്തെത്തി പ്രതിക്കായി തെരച്ചിൽ നടത്തി. പാറയുടെ ഇടയിൽ കയറി ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്.
Read Moreകറുകച്ചാലുകാരുടെ ഉറക്കം കെടുത്തിയ പരമ്പര മോഷ്ടാവിനെ വലയിലാക്കി പോലീസ്;കുട്ടികള്ളനെ കണ്ട് നാട്ടുകാർ ഞെട്ടിയ കാരണം ഇങ്ങനെ…
കറുകച്ചാൽ: ഒടുവിൽ കറുകച്ചാലിന്റെ ഉറക്കം കെടുത്തിയ പരന്പര മോഷ്ടാവ് പോലീസിന്റെ പിടിയിൽ. കോഴിക്കോട് പിലാശേരി കൈയ്യെത്തിയാലുങ്കൽ അജയ് (19)ആണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്. മൂന്നാഴ്ചയോളമായി പ്രദേശത്ത് നിരവധി മോഷണമാണ് ഇയാൾ നടത്തിയത്. ഏതാനും ദിവസം മുന്‍പ് കറുകച്ചാലിലെ ഒരു ഹോട്ടലിൽ ഇയാൾ ജോലിക്കു കയറിയിരുന്നു. ജോലി കഴിഞ്ഞശേഷം രാത്രികാലങ്ങളിലാണ് മോഷണത്തിനായി ഇറങ്ങിയിരുന്നത്. നെടുംകുന്നം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മേൽക്കൂര തകർത്ത് 128 രൂപയും പത്തനാട് സ്റ്റേഷനറിക്കട കുത്തിപ്പൊളിച്ച് 4000രൂപയും നെടുംകുന്നത്തെ മില്ലിൽനിന്നും 1000രൂപയും മല്ലപ്പള്ളി റോഡിലെ ഷാപ്പിൽനിന്നും 5000രൂപയും മോഷ്ടിച്ചിരുന്നു. കാനത്ത് സ്റ്റേഷനറിക്കടയിൽ മോഷണം നടത്തിയതും ഇയാളാണെന്നു പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ബാലുശേരി, കുന്നമംഗലം എന്നിവിടങ്ങളിൽ ബൈക്ക് മോഷണവും നടത്തി. മാണികുളത്ത് മോഷണം നടന്ന മില്ല്, കഴിഞ്ഞ ദിവസം മോഷണം നടന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്തെ കടകൾ എന്നിവിടങ്ങളിൽനിന്നും ശേഖരിച്ച ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്.…
Read Moreപണം, അത് വിഷ്ണുവിന് പ്രശ്നമല്ല ! ഐ ഫോണ്‍ വാങ്ങാന്‍ ശ്രമിച്ച വിഷ്ണുവിന്റെ തന്ത്രം പാളി; കോട്ടയം വെസ്റ്റ് പോലീസ് ഓടിച്ചിട്ടു പിടികൂടി
കോട്ടയം: നോട്ടുകെട്ടെന്ന വ്യാജേന വെള്ള പേപ്പർ കെട്ട് നല്‍കിയയാളെ കോട്ടയം വെസ്റ്റ് പോലീസ് ഓടിച്ചിട്ടു പിടികൂടി. കൊല്ലം ശൂരനാട് സ്വദേശി പ്ലാവിലശേരിയിൽ വിഷ്ണു ചന്ദ്രനെ (29)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകുന്നേരം കോട്ടയം ഭാരത് ആശുപത്രിക്കു സമീപമാണ് സംഭവം. കോട്ടയം സ്വദേശിയായ യുവാവ് ഇയാളുടെ രണ്ട് ഐഫോണുകൾ വിൽക്കാനുണ്ടെന്നു കാണിച്ചു ഓണ്‍ലൈൻ വില്പന സൈറ്റായ ഒഎൽഎക്സിൽ പരസ്യം നല്കി. ഇതു കണ്ട വിഷ്ണു ഫോണ്‍ ഇഷ്ടപ്പെട്ടുവെന്നും വാങ്ങാൻ താത്പര്യമുണ്ടെന്നും കാണിച്ച് ഉടമയെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് ഇന്നലെ വൈകുന്നേരം ഭാരത് ആശുപത്രിക്കു സമീപത്തു വച്ചു പണം നല്കി ഫോണ്‍ വാങ്ങിക്കൊള്ളാമെന്ന് വാക്ക് പറഞ്ഞുറപ്പിച്ചു. ഇതോടെ വൈകുന്നേരത്തോടെ പറഞ്ഞുറപ്പിച്ച സമയത്ത് രണ്ടു പേരും സ്ഥലത്തെത്തി. ഫോണ്‍ വാങ്ങിനോക്കിയ വിഷ്ണു പണമാണെന്നു പറഞ്ഞ് ഒരുപൊതി ഫോണ്‍ നല്‍കിയയാൾക്കു കൈമാറി. തുടർന്നു ഫോണുകളുമായി ഓടിരക്ഷപ്പെടുകയായിരുന്നു. ഫോണ്‍ വില്പന നടത്തിയയാൾ ബഹളമുണ്ടാക്കിയതോടെ…
Read Moreഅവരുടെ നിഗമനം തെറ്റി, പ്രതീക്ഷിച്ചത് ലഭിച്ചതുമില്ല, കുടുങ്ങുകയും ചെയ്തു! പൊന്‍കുന്നത്ത് നടന്ന സംഭവം ഇങ്ങനെ…
പൊൻകുന്നം: കല്ലറയ്ക്കൽ സ്റ്റോഴ്സ് ഉടമ തച്ചപ്പുഴ കല്ലറയ്ക്കൽ കെ.ജെ. ജോസഫിന്റെ വാഹനം തടഞ്ഞു പണം കവർന്ന കേസിൽ നാലുയുവാക്കൾ അറസ്റ്റിൽ. കഴിഞ്ഞ 17ന് രാത്രി കടയടച്ചു മടങ്ങിയപ്പോൾ തച്ചപ്പുഴ റോഡിൽ പണം തട്ടിയെടുത്ത ചേനപ്പാടി തരകനാട്ടുകുന്ന് പറയരുവീട്ടിൽ അഭിജിത്ത് (25), തന്പലക്കാട് തൊണ്ടുവേലി കൊന്നയ്ക്കാപറന്പിൽ ഹരികൃഷ്ണൻ (24), തന്പലക്കാട് വേന്പനാട്ട് രാജേഷ് (23), തന്പലക്കാട് കുളത്തുങ്കൽ മുണ്ടപ്ലാക്കൽ ആൽബിൻ (26) എന്നിവരാണ് അറസ്റ്റിലായത്. 25,000 രൂപയാണു വാഹനത്തിൽനിന്ന് ഇവർ തട്ടിയെടുത്തത്. മൊത്തവിൽപ്പന വ്യാപാരിയായതിനാൽ കൂടുതൽ പണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാൽവർസംഘം കവർച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ബിഗ്ഷോപ്പറുമായി പതിവായി വാനിൽ കയറി മടങ്ങുന്ന കടയുടമയെ പലദിവസം നിരീക്ഷിച്ചാണിവർ പദ്ധതി തയാറാക്കിയത്. അഭിജിത്തിനെ ചേനപ്പാടിയിലെ വീട്ടിൽനിന്നും മറ്റുള്ളവരെ എറണാകുളം ഇടപ്പള്ളിയിലെ ലോഡ്ജിൽ നിന്നുമാണു പിടികൂടിയത്. ഇവരുടെ പക്കൽനിന്നു കത്തികളും കവർച്ചയ്ക്ക് ഉപയോഗിച്ച ബൈക്കുകളും കണ്ടെടുത്തു. കുറച്ചുപണം ഇവർ ചെലവഴിച്ചു.…
Read Moreസ്കൂളുകൾ തുറക്കാൻ മുന്നൊരുക്കം തുടങ്ങി; രക്ഷിതാക്കൾക്ക് ആശങ്ക ബാക്കി! ഇനി വാക്സിനെടുക്കാനുള്ളവരുടെ പേരുവിവരങ്ങൾ ആരോഗ്യവകുപ്പിന് കൈമാറി
തൊടുപുഴ: നവംബറിൽ സ്കൂളുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചതോടെ ജില്ലയിലും മുന്നൊരുക്കങ്ങൾ തുടങ്ങി. അധ്യാപകർക്ക് പൂർണമായും വാക്സിൻ നൽകാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ വ്യക്തമായ മാർഗ നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടില്ല. എങ്കിലും സ്കൂളുകൾ തുറക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് ഇതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. എന്നാൽ കോവിഡിന്റെ ഭീഷണി പൂർണമായും നീങ്ങാത്ത സാഹചര്യത്തിൽ വിദ്യാർഥികളെ സ്കൂളുകളിലേക്ക് വിടുന്ന കാര്യത്തിൽ നല്ലൊരു വിഭാഗം രക്ഷിതാക്കൾക്കും ആശങ്കയുണ്ട്. രണ്ടു വർഷത്തോളമായി അടഞ്ഞു കിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നീണ്ട ഇടവേളയ്ക്കു ശേഷം തുറക്കുന്നത്. ലോവർ, അപ്പർ പ്രൈമറി ക്ലാസുകളും, ഹയർസെക്കൻഡറി ക്ലാസുകളുമാണ് ആദ്യം തുടങ്ങുന്നത്. ജില്ലയിലെ സ്കൂളിൽ അധ്യാപകരും അനധ്യാപകരുമായി ആറായിരത്തോളം പേരാണുള്ളത്. ഇതിൽ 179 അധ്യാപകരും 24 അനധ്യാപകരും ഒഴികെയുള്ളവർ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ് ഇവരുടെ വാക്സിനേഷൻ വൈകിയതെന്ന് ജില്ലാ…
Read More