ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ നഴ്സിംഗ് അസിസ്റ്റന്റിനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു. വൈക്കം ഉദയനാപുരം ഇത്തിപ്പുഴ താഴത്തുതറ നാരായണൻ (53) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ രണ്ടു വർഷം മുന്പും സമാനമായ പരാതി ഉയർന്നിരുന്നു. കഴിഞ്ഞ 21 നാണ് കേസിനാസ്പദമായ സംഭവം. ചേർത്തല കയ്പ്പമംഗലം സ്വദേശിനിയായ 44 കാരിയെ അമിതമായി ഉറക്ക ഗുളിക കഴിച്ചതിനെത്തുടർന്നാണ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഡോക്്ടർമാരുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം വയറു കഴുകുന്നതിനായി മുറിയിൽ പ്രവേശിച്ചപ്പോഴാണ് വീട്ടമ്മയെ നാരായണൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഒരു വനിത ജീവനക്കാരിയും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇവർ പുറത്തേക്കു പോയ സമയത്തായിരുന്നു. പീഡിപ്പിക്കാൻ ശ്രമം നടത്തിയത്.തുടർന്നു വീട്ടമ്മ ഗാന്ധിനഗർ പോലീസിൽ പരാതി നല്കുകയായിരുന്നു. നാരായണനെതിരേ വകുപ്പുതല നടപടികൾക്കും ശിപാർശ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്താനും സൂപ്രണ്ട്…
Read MoreCategory: Kottayam
മരണാനന്തര ചടങ്ങിനിടെ സംഘർഷം! എസ്എച്ച്ഒയുടെ ഭാര്യയ്ക്ക് കന്പിവടിക്ക് അടിയേറ്റു; വൈക്കത്ത് നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
വൈക്കം: മരണാനന്തര ചടങ്ങുകൾക്കിടെ ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ എസ്എച്ച്ഒയുടെ ഭാര്യയ്ക്ക് കന്പിവടിയ്ക്കു അടിയേറ്റു. സംഭവത്തിൽ മൂന്നു പേർക്കെതിരെ വൈക്കം പോലീസ് കേസെടുത്തു. കാസർകോഡ് കോസ്റ്റൽ എസ്എച്ച്ഒ എം.ജെ. അരുണിന്റെ ഭാര്യ ശ്രീജ (40)യ്ക്കാണ് അടിയേറ്റത്്. ഇന്നലെ വൈകുന്നേരം വൈക്കം ചെമ്മനത്തുകരയിലാണ് സംഭവം. കഴിഞ്ഞ ദിവസം ശ്രീജയുടെ അമ്മാവൻ ചെമ്മനത്തുകര സ്വദേശി മരണപ്പെട്ടിരുന്നു. ഇന്നലെ 41-ാം ചരമദിനമായിരുന്നു. ഇതിനോടനുബന്ധിച്ചു വീട്ടിൽ കർമ്മങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇത്തരം കർമ്മങ്ങൾ നടത്തണ്ടായെന്ന് ചില ബന്ധുക്കൾ ആവശ്യപ്പെട്ടു. തുടർന്ന് ഇത് സംബന്ധിച്ച് തർക്കം സംലർഷത്തിൽ കലാശിക്കുകയും, തടസം പിടിക്കാനെത്തിയ ശ്രീജയ് അടിയേൽക്കുകയുമായിരുന്നു. ഉടൻ തന്നെ ഇവരെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read Moreഇങ്ങനെയും കുറേയെണ്ണങ്ങളുണ്ട്, മോഷ്ടാക്കൾ സൂക്ഷിച്ചോ…!
ചങ്ങനാശേരി: മോഷ്്ടിച്ച സ്വർണമാല തട്ടിയെടുക്കാൻ മോഷ്്ടാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ മറ്റു പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി. കുന്നന്താനം ചേലക്കപ്പടി കുന്നേൽ മനുമോഹൻ(21), മുണ്ടിയപ്പള്ളി പാറയിൽ അനന്തു പൊന്നപ്പൻ(21) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന നാലു പേർക്കു വേണ്ടിയാണ് തൃക്കൊടിത്താനം പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മാടപ്പള്ളി ഇടപ്പള്ളി കോളനി കാളാശേരി രഹിനി(രഥു-21)നെയാണ് സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചത്. ക്രിമിനൽ കേസുകളിലെ പ്രതിയായ രഹിൻ കഴിഞ്ഞ ദിവസം തിരുവല്ലയിൽനിന്നും രണ്ടുസ്വർണമാലകൾ മോഷ്ടിച്ചു. ഈ സ്വർണമാലകൾ വിറ്റു പണം നൽകുന്നതിനായി ഇയാൾ തിരുവല്ല ഭാഗത്തുള്ള ക്രിമിനൽ സംഘത്തിൽപ്പെട്ട ഒരാളെ ഫോണിൽ ബന്ധപ്പെട്ടു. ഫോണ്സന്ദേശം ലഭിച്ചയാൾ രഹിന്റെ കയ്യിൽനിന്നും സ്വർണമാല തട്ടിയെടുക്കാൻ കൂട്ടുകാരുമായി ആലോചന നടത്തി. ആറംഗസംഘം ഇന്നലെ പുലർച്ചെ മാടപ്പള്ളി ഇടപ്പള്ളി കോളനിയിലുള്ള വീട്ടിലെത്തി രഹിനെ വിളിച്ചിറക്കി സ്വർണമാല വേണമെന്ന് ആവശ്യപ്പെട്ടു. മാല തന്റെ കൈവശമില്ലെന്നും മറ്റൊരു സുഹൃത്തിന്റെ കയ്യിലാണെന്നും രഹിൻ പറഞ്ഞിട്ടും സംഘം…
Read Moreപറയാതെ പറഞ്ഞു… എല്ലാ മോഹങ്ങളും നടക്കാനുള്ളതല്ല..! പാർട്ടി അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അമർഷം പുകയുന്നു
കോട്ടയം: മോഹിച്ച കസേരകൾ കിട്ടിയില്ല. ജില്ലയിലെ പാർട്ടി അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അമർഷം പുകയുന്നു. ജില്ലയിലേക്ക് എഎസ്പി, ഡിവൈഎസ്പി, എസ്എച്ച്ഒ കസേരകളിലേക്ക് പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ സിപിഎം ജില്ലാ കമ്മിറ്റി കത്ത് നല്കിയിരുന്നു. എന്നാൽ ആഭ്യന്തര വകുപ്പ് പല ഉദ്യോഗസ്ഥരുടെയും പേരുകൾ വെട്ടി മറ്റ് ഉദ്യോഗസ്ഥരെയാണ് വിവിധ സ്ഥലങ്ങളിൽ നിയമിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ പാർട്ടി ജില്ലാ കമ്മിറ്റികൾ പേര് നിർദേശിക്കുന്ന ഉദ്യോഗസ്ഥരെ അതാത് തസ്തികകളിൽ ആഭ്യന്തര വകുപ്പ് നിയമിച്ചിരുന്നു. എന്നാൽ ഇത്തവണ ജില്ലാ കമ്മിറ്റിയുടെ നിർദേശം ആഭ്യന്തര വകുപ്പ് വെട്ടിയതോടെ പാർട്ടി നിർദേശത്തിനു തിരിച്ചടിയായിരിക്കുകയാണ്. ജില്ലാ കമ്മിറ്റി നല്കിയ ഡിവൈഎസ്പിമാരുടെ പട്ടികയിൽ നിന്നും ഒരാൾക്കു മാത്രമാണ് നിയമനം ലഭിച്ചിരിക്കുന്നത്. മറ്റുള്ളവരെ ക്രൈം ബ്രാഞ്ച്, സ്പെഷൽ ബ്രാഞ്ച്, നാർകോട്ടിക് സെൽ എന്നിവിടങ്ങളിലാണ് നിയമനം നല്കിയത്. ഇവർക്കു പകരം പട്ടികയിൽ ഇല്ലാത്ത ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. ജില്ലയിലെ ഒരു സബ് ഡിവിഷനിലേക്ക്…
Read Moreസന്ധ്യ മയങ്ങിയാൽ പൊൻകുന്നത്ത് അവരെത്തും! ഭയന്നോടിയ വിദ്യാർഥിയ്ക്കു വീണു പരിക്ക്; പ്രദേശത്ത് ഏറെ നാളുകളായി ശല്യമുള്ളതായി നാട്ടുകാർ
പൊൻകുന്നം: സന്ധ്യമയങ്ങിയാൽ പൊൻകുന്നത്തും സമീപ പ്രദേശങ്ങളും കുറുക്കൻമാരുടെ വിളയാട്ടം. പൊൻകുന്നം റോയൽ ബൈപാസ്, ചിറക്കടവ് അന്പലം, മഞ്ഞപ്പള്ളിക്കുന്ന്, മണ്ണംപ്ലാവ് തുടങ്ങി വിവിധ പ്രദേശങ്ങളിലാണ് കുറുക്കൻമാർ കൂട്ടമായി ഇറങ്ങുന്നത്. പി.സി. ആന്റണി റോഡ് കുറുക്കൻമാരുടെ സ്ഥിരം തവളമാണ്. കഴിഞ്ഞ രാത്രിയിൽ കുറുക്കൻമാരെ കണ്ട് ഭയന്നോടിയ വിദ്യാർഥിയ്ക്കു വീണു പരിക്കേറ്റിരുന്നു. ചേപ്പുംപാറ ഉൗഴിയാട്ട് സാനിയോ സെബാസ്റ്റ്യനാണ് (19) പരിക്കേറ്റത്. രാത്രിയിൽ ചേപ്പുംപാറ പി.സി. ആന്റണി റോഡിലുള്ള കുടുംബവീട്ടിൽ നിന്ന് തൊട്ടടുത്തുള്ള സ്വന്തം വീട്ടിലേക്കു പോകുകയായിരുന്ന സാനിയോയുടെ നേരേ കുറുക്കന്മാർ പാഞ്ഞടുത്തു. ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനായി തിരിഞ്ഞോടുന്പോൾ റോഡിൽ വീണ് പരിക്കേൽക്കുകയായിരുന്നു. അടുത്തുകണ്ട വെളിച്ചമുള്ള വീട്ടിലേക്ക് ഓടിക്കയറിയതോടെ കുറുക്കൻമാർ പിൻമാറി. റോഡിൽ വീണ് ഇടതു കൈവിരലിന് ഒടിവുണ്ടായി. കൈക്കും കാലിനും സാരമായി പരിക്കേറ്റു. സാനിയോ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. രാത്രിയായാൽ കൂട്ടംകൂടിയെത്തുന്ന കുറുക്കന്മാർ പ്രദേശത്ത് നിലയുറപ്പിക്കും. ഇത് കാൽനടയാത്രക്കാർക്കും പ്രദേശവാസികൾക്കും…
Read Moreഒന്ന് കരുതി നടന്നോ, ഇല്ലെങ്കിൽ ഇരയാകും..! കോവിഡിൽ നട്ടം തിരിഞ്ഞ് കുറിച്ചി, പനച്ചിക്കാട് പഞ്ചായത്തുകൾ
ചിങ്ങവനം: കോവിഡിൽ നട്ടം തിരിഞ്ഞ് കുറിച്ചി, പനച്ചിക്കാട് പഞ്ചായത്തുകൾ. ദിവസേന പോസിറ്റീവാകുന്ന രോഗികൾ കൂടിയതോടെ ജില്ലയിലെ കണക്കനുസരിച്ച് ഇപ്പോൾ രോഗികളുടെ എണ്ണത്തിലുള്ള വർധനവിൽ ഈ പഞ്ചായത്തുകൾ ഒന്നാം സ്ഥാനത്താണ്. കോവിഡിന്റെ ആദ്യ ഘട്ടത്തിൽ രോഗികളുടെ എണ്ണം പിടിച്ചു നിർത്തിയ പഞ്ചായത്തുകൾ രണ്ടാം ഘട്ടമെത്തിയതോടെ കൈവിട്ട നിലയിലായി. കഴിഞ്ഞ ദിവസം പനച്ചിക്കാട് പോസിറ്റീവായവരുടെ എണ്ണം 80 ആണ്. ഇന്നലെ കുറിച്ചി പഞ്ചായത്തിലെ 103 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇത് ജില്ലയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇരു പഞ്ചായത്തുകളിലെയും ചുരുക്കം ചില വാർഡുകൾ ഒഴിച്ചാൽ മറ്റു വാർഡുകളിലെല്ലാം രോഗികളുടെ എണ്ണം വർധിക്കുകയാണ്. പനച്ചിക്കാട്ട് 13-ാ0 വാർഡ് പാത്താമുട്ടമാണ് പഞ്ചായത്തിലെ രോഗ വ്യാപനം ഏറ്റവും കൂടുതലുള്ള പ്രദേശം. പനച്ചിക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആർടിപിസിആർ ടെസ്റ്റ് നടത്തുന്നുണ്ടെങ്കിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിലുള്ള കുറവാണ് രോഗം പടർന്നു പിടിക്കാനുള്ള…
Read Moreകഴിഞ്ഞ പിതൃദിനത്തിൽ അപ്രതീക്ഷിത അപകടത്തിൽ അച്ഛനും മരിച്ചു! ഭാവി ഇരുളടഞ്ഞ് മൂന്നു മക്കൾ; അമ്മയില്ലാത്തതിന്റെ കുറവ് മക്കൾ അറിയരുതെന്നും സോയി പറയാറുണ്ടായിരുന്നു…
പന്നിമറ്റം: കഴിഞ്ഞ പിതൃദിനത്തിൽ അപ്രതീക്ഷിത അപകടത്തിൽ അച്ഛനും മരിച്ചതോടെ ജീവിതവഴിയിൽ ഇരുൾമൂടി മൂന്നു മക്കൾ. ഒന്നരവർഷം മുൻപ് മാതാവ് ഹൃദയാഘാതം വന്നു മരിക്കുകയും പിതാവ് കഴിഞ്ഞമാസം 20-ന് മരത്തിൽനിന്നു വീണുണ്ടായ അപകടത്തിൽ അപ്രതീക്ഷിതമായി മരിക്കുകയും ചെയ്തതോടെയാണ് ഇവർ അനാഥരായത്. പന്നിമറ്റം മുളയ്ക്കൽ പരേതരായ സോയിയുടെയും അനീറ്റയുടെ മക്കളായ സാനിയ, സെബിൻ, സോണിയ എന്നിവർക്കാണ് ഭാവിജീവിതം ചോദ്യചിഹ്നമാകുന്നത്. പത്താംക്ലാസ് വിദ്യാർഥിനിയായ സാനിയ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലും സെബിൻ കാൽവരിമൗണ്ട് സ്കൂളിൽ ഏഴാംക്ലാസിലും ഇളയ കുട്ടി സോണിയ കൊടുവേലി ലിറ്റിൽ ഫ്ളവർ സ്കൂളിൽ നാലാംക്ലാസിലുമാണ് പഠിക്കുന്നത്. പറക്കമുറ്റാത്ത മൂന്നു കുട്ടികളും എഴുപത്തിയാറു വയസുള്ള മുത്തശി അന്നക്കുട്ടിയുടെ സംരക്ഷണയിലാണ് ഇപ്പോൾ കഴിയുന്നത്. പന്നിമറ്റത്തെ വാടകവീട്ടിലാണ് ഇവർ താമസിക്കുന്നത്. ആകെ അൽപം ഭുമിയുള്ളത് മലയുടെ മുകളിലാണ്. ഇവിടേക്ക് യാത്രാമാർഗവും കുറവാണ്. ഒറ്റപ്പെട്ട പ്രദേശം കൂടാതെ ഏതുസമയവും മലയിടിച്ചിൽ സാധ്യതയുമുണ്ട്.…
Read Moreഏബലിന് 15 വയസ്! പത്താം ക്ലാസിലെ ഫലം കാത്തിരിക്കുന്ന ഏബൽ വീട്ടിലെ തൊഴുത്തിൽ പരിപാലിച്ചുവരുന്നത് 16 പശുക്കളെ…
ചാമംപതാൽ: ചാമംപതാൽ കണയങ്കൽ ഏബൽ കെ. ജൂബിന് പതിനഞ്ച് വയസ്. പത്താം ക്ലാസിലെ ഫലം കാത്തിരിക്കുന്ന ഏബൽ വീട്ടിലെ തൊഴുത്തിൽ പരിപാലിച്ചുവരുന്നത് 16 പശുക്കളെയാണ്. പിതാവ് ജൂബിനും അമ്മ സെലിനും വളർത്തിവന്ന പശുക്കളുടെ പരിപാലനം ഈ കോവിഡിൽ ഏബൽ ഏറ്റെടുക്കുകയായിരുന്നു. അതിരാവിലെ നാലിന് തൊഴുത്ത് വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ച് യന്ത്രത്തിൽ കറവ നടത്താൻ ഏബൽ മുന്നിലുണ്ട്. വീടിനടുത്ത് വളർത്തുന്ന തീറ്റപ്പുല്ല് പിതാവ് ജൂബിനൊപ്പം വാനിൽ ചെത്തിക്കൊണ്ടുവന്ന് യന്ത്രത്തിൽ അരിഞ്ഞുകൊടുക്കാനും കിടാക്കളെ പരിപാലിക്കാനും ഏബലിന് നല്ലവശം. ബസ് ഡ്രൈവറായിരിക്കെ ജൂബിനും അങ്കണവാടി അധ്യാപികയായ ഭാര്യ സെലിനും ചേർന്ന് തുടങ്ങിയതാണ് പശുവളർത്തൽ. അന്ന് പത്തു പശുക്കൾ തൊഴുത്തിലുണ്ടായിരുന്നു. രണ്ടു വർഷമായി ഏബലും പശുവളർത്തലിൽ ഇവരെ സഹാക്കാൻ താത്പര്യത്തോടെ മുന്നോട്ടുവന്നു. പത്താം ക്ലാസ് പരീക്ഷ പൂർത്തിയായതു മുതൽ തൊഴുത്തിന്റെ പൂർണ ചുമതല ഏബൽ ഏറ്റെടുക്കുകയായിരുന്നു. ഇതോടെ പശുക്കളുടെ എണ്ണം പതിനാറായി ഉയർന്നു.…
Read Moreറബറിനെക്കാൾ ലാഭം! 15 ഓളം കരിങ്കോഴികളെ വളർത്തി തുടക്കം; ഇപ്പോൾ നാലു കൂടുകളിലായി 250 ലേറെ കരിങ്കോഴികൾ; കരിങ്കോഴി വളർത്തലിലും മികവ് തെളിയിച്ച് പൊതുപ്രവർത്തകൻ
മുണ്ടക്കയം: പൊതുപ്രവർത്തനത്തിനൊപ്പം കരിങ്കോഴി വളർത്തലും നടത്തി ശ്രദ്ധേയനാവുകയാണ് ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ. ടി ബിനു. റബർ വിലയിടിവിനെ തുടർന്നാണ് മുണ്ടക്കയം 35ാം മൈൽ സ്വദേശി ബിനു കരിങ്കോഴി വളർത്തൽ ആരംഭിച്ചത്. വരുമാന നഷ്ടത്തിന്റെ കണക്ക് മാത്രം റബർ നൽകിയതോടെയാണ് കരിങ്കോഴി കൃഷിയിലേക്ക് തിരിഞ്ഞത്. 15 ഓളം കരിങ്കോഴികളെ വളർത്തിയായിരുന്നു തുടക്കം. ഇപ്പോൾ നാലു കൂടുകളിലായി 250ാളം കരിങ്കോഴികളുണ്ട്. റബറിനെക്കാൾ ലാഭം കരിങ്കോഴി കൃഷി നൽകുന്നുണ്ടെന്നാണ് ബിനുവിന്റെ പക്ഷം. പെരുവന്താനം മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബിനു നിലവിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം ജില്ല കമ്മിറ്റി അംഗവുമാണ്. പുലർച്ചെ വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരെ പൂവഞ്ചിയിലുള്ള ഫാമിൽ എത്തിയാണ് ബിനുവിന്റെ ദിവസം തുടങ്ങുന്നത്. ഭാര്യ ജിജിയും ഒപ്പം കൂടും. കുഞ്ഞുങ്ങളെ വിരിയിക്കാൻ ഇൻകുബേറ്ററാണ് ഉയോഗിക്കുന്നത്. ഒരാഴ്ച കഴിഞ്ഞാൽ ഫാമുകളിലെ കൂടുകളിലേക്ക് കുഞ്ഞുങ്ങളെ തുറന്ന്…
Read Moreഫോണ് വിളിച്ച ആളെ കണ്ടെത്തിയെങ്കിൽ മാത്രമേ..! കുടിപ്പക, ഹണിട്രാപ്പ്; ദുരൂഹതകൾ അഴിയുന്നില്ല; കെണിയിൽ കൂടുതൽ യുവതികൾ
കോട്ടയം: നഗരമധ്യത്തിലെ പെണ്വാണിഭ കേന്ദ്രത്തിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ ദുരൂഹത അഴിയുന്നില്ല. പെണ്വാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണു ക്വട്ടേഷനു കാരണമെന്നു പോലീസ് പറയുന്നുണ്ടെങ്കിലും ഇതിനു പിന്നിലുള്ള ഹണിട്രാപ്പ് സംബന്ധിച്ചുള്ള ആരോപണമാണ് ഇപ്പോഴും ദൂരൂഹമായി തുടരുന്നത്. കേസിൽ രണ്ടു പ്രതികളെ പിടികൂടിയെങ്കിലും സംഭവത്തിനു പിന്നിലെ ഗൂഢാലോചനക്കാരെ പിടികൂടാത്തതും കേസിലെ ബാഹ്യ ഇടപെടലുകളുമാണ് ദുരൂഹമായി തുടരുന്നത്. കോട്ടയം മാർക്കറ്റ് ഭാഗത്തുള്ള അക്രമം നടന്ന വീടിനുള്ളിൽ ഷൂട്ടിംഗിനു തയാറാക്കിയ നിലയിൽ കാമറയുടെ ട്രൈപ്പോഡുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ ട്രൈപ്പോഡുകളിൽ കാമറ കാണാനില്ലായിരുന്നു. ഈ കാമറകൾ അക്രമികൾ കൊണ്ടു പോയതായാണ് ലഭിക്കുന്ന സൂചന. കാമറ കൊണ്ടുപോയതിനു പിന്നിൽ ഹണിട്രാപ്പ് സംഘത്തിൽ കുടുങ്ങിയവരാരെങ്കിലുമാകുമോയെന്ന സംശയത്തിലാണു പോലീസ്. ഈ സാഹചര്യത്തിലാണ് ഹണിട്രാപ്പ് സംഘങ്ങളുമായി ബന്ധപ്പെട്ടും പോലീസ് അന്വേഷണം നടത്തുന്നത്. അക്രമത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിനു ഫോണ് കോൾ എത്തിയത് കൊട്ടാരക്കരയിൽ നിന്നായിരുന്നു. ഈ ഫോണ്…
Read More