കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ അസ്വാരസ്യം! ചെയർമാനെ കണ്ടതിനെക്കുറിച്ച്  ജോ​ണി നെ​ല്ലൂ​ർ രാ​ഷ്ട്ര ​ദീ​പി​ക​യോ​ടു പ​റ​ഞ്ഞതിങ്ങനെ…

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പി​ൽ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളു​ടെ പേ​രി​ൽ അ​ഭി​പ്രാ​യ വ്യത്യാസം രൂ​ക്ഷം. ഉ​ട​ൻ സം​സ്ഥാ​ന നേ​തൃ​യോ​ഗം വി​ളി​ച്ചു കൂ​ട്ടാ​ൻ ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ്. നേ​താ​ക്ക​ളാ​യ ജോ​ണി നെ​ല്ലൂ​ർ, കെ.​ഫ്രാ​ൻ​സീ​സ് ജോ​ർ​ജ്. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, അ​റ​യ്ക്ക​ൽ ബാ​ല​കൃ​ഷ്ണ​പിള്ള എ​ന്നി​വ​ർ ഇ​ന്ന​ലെ തൊ​ടു​പു​ഴ​യി​ലെ പി.​ജെ. ജോ​സ​ഫി​ന്‍റെ വ​സ​തി​യി​ലെ​ത്തി ച​ർ​ച്ച ന​ട​ത്തി. പാ​ർ​ട്ടി​യി​ലെ ചി​ല നേ​താ​ക്ക​ൾ പാ​ർ​ട്ടി​യി​ൽ അ​പ്ര​മാ​ദി​ത്വം ന​ട​ത്തു​ക​യാ​ണെ​ന്നും ചെ​യ​ർ​മാ​നെ ഹൈ​ജാ​ക്ക് ചെ​യ്ത് പ​ല തീ​രു​മാ​ന​ങ്ങ​ളു​മെ​ടു​ക്കു​ക​യാ​ണെ​ന്നും നേ​താ​ക്ക​ൾ പി.​ജെ. ജോ​സ​ഫി​നെ അ​റി​യി​ച്ചു. യാ​തൊ​രു ക​ണ​ക്കും നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രെ നി​യ​മി​ക്കു​ന്ന​തി​നെ​തി​രെ​യും നേ​താ​ക്ക​ൾ പ​രാ​തി​പ്പെ​ട്ടു. ര​ണ്ടു കാ​ര്യ​ങ്ങ​ൾ​ക്കും ഉ​ട​ൻ പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നും ഉ​ട​ൻ നേ​തൃ​യോ​ഗം വി​ളി​ച്ചു കൂ​ട്ടി പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​മെ​ന്നും പി.​ജെ.​ജോ​സ​ഫ് നേ​താ​ക്ക​ളെ അ​റി​യി​ച്ചു. പാ​ർ​ട്ടി​യി​ൽ പി​ള​ർ​പ്പി​ല്ലെ​ന്നും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഏ​തു പാ​ർ​ട്ടി​യി​ലു​മു​ണ്ടാ​കു​മെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ൾ ചെ​യ​ർ​മാ​നു​മാ​യി സം​സാ​രി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ജോ​ണി നെ​ല്ലൂ​ർ രാ​ഷ്ട്ര ​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. പാ​ർ​ട്ടി​യി​ലെ…

Read More

നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും പ​​രി​​ശോ​​ധ​​ന​​യും കു​​റ​​ഞ്ഞു! ന​​ഗ​​ര​​ത്തി​​ൽ ഉ​​ത്രാ​​ട​​പാ​​ച്ചി​​ൽ പോ​​ലെ തി​​ര​​ക്കും ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കും

കോ​​ട്ട​​യം: ടി​​പി​​ആ​​ർ അ​​നു​​സ​​രി​​ച്ച് ഇ​​ള​​വു​​ക​​ൾ അ​​നു​​വ​​ദി​​ച്ച​​തോ​​ടെ ന​​ഗ​​ര​​ത്തി​​ൽ ഉ​​ത്രാ​​ട​​പാ​​ച്ചി​​ൽ പോ​​ലെ തി​​ര​​ക്കും ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കും. ആ​​ളു​​ക​​ൾ കൂ​​ട്ടം കൂ​​ടു​​ന്ന​​തോ​​ടെ പ​​ല​​യി​​ട​​ത്തും സാ​​മൂ​​ഹി​​ക അ​​ക​​ലം കാ​​റ്റി​​ൽ പ​​റ​​ന്നു. മാ​​സ്ക് ധ​​രി​​ക്കാ​​തെ​​യും കൈ​​ക​​ൾ സാ​​നി​​റ്റൈ​​റ​​സ് ചെ​​യ്യാ​​തെ​​യും കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പ​​ര​​ക്കെ ലം​​ഘി​​ക്ക​​പ്പെ​​ടു​​ക​​യാ​​ണ്. സെ​​ക്​​ട​റ​​ൽ മ​​ജി​​സ്ട്രേ​​റ്റു​​മാ​​രു​​ടെ​​യും പോ​​ലീ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പ​​രി​​ശോ​​ധ​​ന​​യും നി​​ല​​ച്ചു. തി​​ങ്ക​​ൾ, വെ​​ള്ളി ദി​​വ​​സ​​ങ്ങ​​ളി​​ലാ​​ണ് ന​​ഗ​​ര​​ത്തി​​ൽ ഉ​​ത്രാ​​ട ദി​​വ​​സ​​ത്തെ പാ​​ച്ചി​​ൽ പോ​​ലെ തി​​ര​​ക്ക് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. വാ​​രാ​​ദ്യ ലോ​​ക്ഡൗ​​ൺ ക​​ഴി​​ഞ്ഞു​വ​​രു​​ന്ന ദി​​ന​​മാ​​യ​​തി​​നാ​​ലാ​​ണ് തി​​ങ്ക​​ളാ​​ഴ്ച തി​​ര​​ക്ക്. ശ​​നി​​യും ഞാ​​യ​​റും സ​​ന്പൂ​​ർ​​ണ ലോ​​ക്ഡൗ​​ണാ​​യ​​തി​​നാ​​ൽ വെ​​ള്ളി​​യാ​​ഴ്ച​യും ആ​​ളു​​ക​​ൾ കൂ​​ട്ട​​ത്തോ​​ടെ പു​​റ​​ത്തി​​റ​​ങ്ങു​​ക​​യാ​​ണ്. തി​​ങ്ക​​ളും വെ​​ള്ളി​​യും ക​​ഴി​​ഞ്ഞാ​​ൽ ബു​​ധ​​നാ​​ഴ്ച ദി​​വ​​സ​​മാ​​ണ് തി​​ര​​ക്കേ​​റെ. ഇ​​ന്ന​​ലെ ന​​ഗ​​ര​​ത്തി​​ൽ രാ​​വി​​ലെ മു​​ത​​ൽ വൈ​​കു​​ന്നേ​​രം വ​​രെ വ​​ലി​​യ തി​​ര​​ക്കും ആ​​ൾ​​ക്കൂ​​ട്ട​​വു​മാ​​യി​​രു​​ന്നു. സ്വ​​കാ​​ര്യ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ തി​​ര​​ക്കാ​​ണ് കൂ​​ടു​​ത​​ലും. വ്യാ​​പാ​​ര​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ സാ​​ധ​​ന സാ​​മ​​ഗ്രി​​ക​​ൾ വാ​​ങ്ങാ​​നെ​​ത്തു​​ന്ന​​വ​​രാ​​ണ് കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ളും. കെ​​കെ റോ​​ഡി​​ൽ ക​​ഞ്ഞി​​ക്കു​​ഴി, മ​​ണ​​ർ​​കാ​​ട്, സെ​​ൻ​​ട്ര​​ൽ ജം​​ഗ്ഷ​​ൻ, എം​​സി റോ​​ഡി​​ൽ…

Read More

കനത്തിൽ കിട്ടിക്കാണും? നോക്കു കുത്തികളായി അധികൃതർ മാറുന്പോൾ ജനത്തിന് സംശയം…

കു​മ​ര​കം: റോ​ഡ് കയ്യേ​റ്റം ക​ണ്‍​മു​ന്നി​ൽ ന​ട​ന്നി​ട്ടും നി​ഷ്ക്രിയ​രാ​യി അ​ധി​കൃ​ത​ർ. കോ​ട്ട​യം – കു​മ​ര​കം റോ​ഡി​ൽ ചെ​ങ്ങ​ളം ഭാ​ഗ​ത്താ​ണ് റോ​ഡ് കയ്യേ​റ്റം ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്. കോ​ട്ട​യം – കു​മ​ര​കം റോ​ഡി​ന് വീ​തി ഇ​ല്ല എ​ന്ന പ​രാ​തി വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കേ​യാ​ണ് റോ​ഡ് കയ്യേ​റ്റം ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്. ഇ​ല്ലി​ക്ക​ൽ, അ​യ്യ​മാ​ന്ത്ര, മൂ​ന്നു​മൂ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡ് കയ്യേ​റി നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ നാ​ളി​തു​വ​രെ ന​ട​പ​ടി​ക​ൾ ഒ​ന്നും സ്വീ​ക​രി​ക്കാ​ത്ത​താ​ണ് കയ്യേറ്റ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​കു​ന്ന​ത്. ചെ​ങ്ങ​ളം ഭാ​ഗ​ത്തു റോ​ഡ് കയ്യേ​റി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​താ​യാ​ണ് ഇ​പ്പോ​ൾ പ​രാ​തി ഉ​യ​രു​ന്ന​ത്. വാ​യ​ന​ശാ​ല​ക്ക് സ​മീ​പ​മാ​ണ് സ്വ​കാ​ര്യ വ്യ​ക്തി അ​ന​ധി​കൃ​ത കയ്യേ​റ്റം ന​ട​ത്തി​യ​ത്. പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ നി​ർ​മി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ത​ട​ഞ്ഞു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം. ഏ​റ്റ​വും തി​ര​ക്കേ​റി​യ​തും ര​ണ്ടു പേ​രു​ടെ ജീ​വ​ൻ അ​പ​ഹ​രി​ച്ച​തു​മാ​യ റോ​ഡ് അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്താ​ണ് നി​ർ​മാ​ണം. സ​മീ​പ​ത്തു​ള്ള…

Read More

ഇ​ടു​ങ്ങി​യ ന​ട​യും വ​രാ​ന്ത​യും സ്ഥ​ല പ​രി​മി​തി​യും! ‘ഒരു സബ് ട്രഷറിയും കുറേ പൊല്ലാപ്പുകളും’

മു​ണ്ട​ക്ക​യം: കൂ​ട്ടി​ക്ക​ൽ റോ​ഡി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ബ് ട്ര​ഷ​റി മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യം വീ​ണ്ടും ശ​ക്ത​മാ​കു​ന്നു. പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ എ​ത്തി​യ റി​ട്ട​. അ​ധ്യാ​പി​ക വ​ട്ട​ക്കാ​വ് പേ​ഴ​ത്താ​നി​ക്ക​ല്ലു​റു​ന്പി​ൽ നാ​രാ​യ​ണി (84) ന​ട​യി​ൽ നി​ന്നു വീ​ണു വ​ല​തു കൈ ​ഒ​ടി​യു​ക​യും കാ​ലി​നു പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് വീ​ണ്ടും ആ​വ​ശ്യം ശ​ക്ത​മാ​കു​ന്ന​ത്. ര​ണ്ടാം നി​ല​യി​ൽ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ടം അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി നി​ല​നി​ന്നി​രു​ന്നു. സ​ബ് ട്ര​ഷ​റി മാ​റ്റി സ്ഥാ​പി​ക്കാ​ൻ സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടും ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്. 2012ലാ​ണ് പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ​നി​ന്നും കൂ​ട്ടി​ക്ക​ൽ റോ​ഡി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് സ​ബ് ട്ര​ഷ​റി മാ​റ്റി​യ​ത്. ര​ണ്ട് ഹാ​ളു​ക​ൾ മാ​ത്ര​മു​ള്ള കെ​ട്ടി​ട​ത്തി​ൽ 11 ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്.ഇ​ടു​ങ്ങി​യ ന​ട​യും വ​രാ​ന്ത​യും സ്ഥ​ല പ​രി​മി​തി​യും ഇ​വി​ടെ​ത്തു​ന്ന ഇ​ട​പാ​ടു​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു. ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും അ​രക്കിലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് സ​ബ് ട്ര​ഷ​റി​യി​ൽ…

Read More

‘നാരായണൻ’മാർ ഇനിയുമുണ്ടോ ‍? ഇയാള്‍ മുമ്പും സ​മാ​ന കേ​സി​ൽ പ്ര​തി​യെ​ന്ന ആ​രോ​പ​ണം ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ വെ​ട്ടി​ലാ​ക്കു​ന്നു

ഗാ​ന്ധി​ന​ഗ​ർ: ചി​കി​ത്സ തേ​ടി​യെ​ത്തി​യ വീ​ട്ട​മ്മ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജ് ആശുപത്രിയിൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി മു​ന്പും സ​മാ​ന കേ​സി​ൽ പ്ര​തി​യെ​ന്ന ആ​രോ​പ​ണം ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ വെ​ട്ടി​ലാ​ക്കു​ന്നു. വൈ​ക്കം ഉ​ദ​യ​നാ​പു​രം ഇ​ത്തി​പ്പു​ഴ താ​ഴ​ത്തു​ത​റ നാ​രാ​യ​ണ​നെ (53) ആ​ണ് സം​ഭ​വ​ത്തി​ൽ ഗാ​ന്ധിന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റാ​യ ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം ജോ​ലി​യി​ൽ നി​ന്നും അ​ധി​കൃ​ത​ർ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് മ​റ്റൊ​രു യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രേ പ​രാ​തി ഉ​യ​ർ​ന്ന​ത്. അ​ന്ന് ബാ​ഹ്യ ഇ​ട​പെ​ട​ൽ ന​ട​ന്നെ​ന്നും പ്ര​മു​ഖ​ർ ഇ​യാ​ൾ​ക്കു വേ​ണ്ടി രം​ഗ​ത്തു വ​ന്ന​തോ​ടെ വ​ഴി​വി​ട്ട​ രീ​തി​യി​ൽ സ​ഹാ​യി​ച്ച് കേ​സ് ഒ​തു​ക്കി തീ​ർ​ക്കു​ക​ ആ​യി​രു​ന്നെ​ന്നും ആ​രോ​പ​ണം ഉ​യ​രു​ന്നു. മു​ന്പ് ഇ​തേ ആ​ശു​പ​ത്രി​യി​ൽ പീ​ഡ​ന ശ്ര​മ​ത്തി​ൽ പ്ര​തി​യാ​യ നാ​രാ​യ​ണ​നെ വീ​ണ്ടും സ്ത്രീ​ക​ള​ട​ക്കം ചി​കി​ത്സ​യ്ക്കെ​ത്തു​ന്നി​ട​ത്തു ജോ​ലി​യ്ക്കു നി​യ​മി​ച്ച​താ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ ഇ​പ്പോ​ൾ പ്ര​ശ്ന​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 21 നാ​ണ്…

Read More

വൈക്കത്തുനിന്നും കാണാതായ അമ്മയും കുഞ്ഞും കാമുകനോടൊപ്പം! നാടുവിട്ടത് ആലപ്പുഴയിലേക്ക്…

വൈ​ക്കം: ഫേ​സ്ബു​ക്ക് സു​ഹൃ​ത്തി​നൊ​പ്പം ആ​ല​പ്പു​ഴ​യി​ലേ​ക്കു നാ​ടു​വി​ട്ട നാ​നാ​ടം പി​തൃ​കു​ന്നം സ്വ​ദേ​ശി​യാ​യ അ​മ്മ​യും കു​ഞ്ഞും ഇ​ന്നു വൈ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കും. 23കാ​രി​യാ​യ യു​വ​തി ര​ണ്ടു വ​യ​സു​ള്ള കു​ഞ്ഞു​മാ​യി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30നാ​ണ് വീ​ടു വി​ട്ടി​റ​ങ്ങി​യ​ത്. അ​ക്ഷ​യ സെ​ന്‍റ​റി​ലും ന​ഗ​ര​സ​ഭ​യി​ലും പോ​യി​വ​രാ​മെ​ന്ന് പ​റ​ഞ്ഞു വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ അ​മ്മ​യേ​യും കു​ഞ്ഞി​നേ​യും കാ​ണാ​താ​യ​തോ​ടെ ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്നാ​ണ് വൈ​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. മൊ​ബൈ​ൽ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി​യും കു​ഞ്ഞും ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​യു​ടെ കൂ​ടെ​യു​ണ്ടെ​ന്നാ​ണ് വി​വ​രം ല​ഭി​ച്ച​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​ത്തി​ലാ​യ ഇ​യാ​ളു​മാ​യി യു​വ​തി അ​ടു​പ്പ​ത്തി​ലാ​കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു. ആ​ല​പ്പു​ഴ കൈ​ന​ക​രി​യി​ൽ വി​വാ​ഹം ക​ഴി​ച്ച​യ​ച്ച യു​വ​തി ബ​ന്ധു​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് പി​തൃ​കു​ന്ന​ത്തെ വീ​ട്ടി​ലെ​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത് പോ​ലി​സി​നേ​യും വ​ട്ടം​ചു​റ്റി​ച്ചു. തു​ട​ർ​ന്ന് വി​വ​രം ല​ഭി​ച്ച മ​റ്റൊ​രു…

Read More

പെരുമാറ്റ ദുഷ്യമുള്ള തൊഴിലാളിയെ പറഞ്ഞുവിട്ടു; രാത്രിയിൽ ഒളിച്ചിരുന്ന് മുതലാളിയുടെ തല അടിച്ചു പൊളിച്ചു; ഇരുപത്തിയൊന്നുകാരൻ പിടിയിൽ

ച​ങ്ങ​നാ​ശേ​രി: മ​ത്സ്യ​വ്യാ​പാ​രി​യെ വീ​ടി​നു​മു​ന്പി​ൽ പ​തി​യി​രു​ന്ന് അ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​മ്മൂ​ട് വ​ലി​യ​പ​റ​ന്പി​ൽ രാ​ഹു​ൽ സു​രേ​ന്ദ്ര(21)​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​മ്മൂ​ട് പ​രി​യാ​ര​ത്തു​മ​ല​യി​ൽ അ​രു​ണ്‍ രാ​ജ​പ്പ​നാ(32)​ണ് അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​നു പു​ല​ർ​ച്ചെ മൂ​ന്നി​ന് മീ​ൻ വ്യാ​പാ​ര​ത്തി​നാ​യി വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങു​ന്പോ​ൾ അ​രു​ണി​നെ രാ​ഹു​ലും സം​ഘ​വും പ​തി​യി​രു​ന്ന് അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. തൃ​ക്കൊ​ടി​ത്താ​നം എ​സ്എ​ച്ച്ഒ ഇ. ​അ​ജീ​ബ്, എ​സ്ഐ അ​ഖി​ൽ ദേ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. മീ​ൻ വ്യാ​പാ​രി​യാ​യ അ​രു​ണി​ന്‍റെ ക​ട​യി​ലെ വി​ൽ​പ​ന​ക്കാ​ര​നാ​യി​രു​ന്നു രാ​ഹു​ൽ. രാ​ഹു​ലി​ന്‍റെ പെ​രു​മാ​റ്റ​രീ​തി ശ​രി​യ​ല്ലാ​ത്ത​തി​നാ​ൽ ഇ​യാ​ളെ ക​ട​യി​ൽ​നി​ന്നും അ​രു​ണ്‍ പ​റ​ഞ്ഞു​വി​ട്ടി​രു​ന്നു. ഇ​തി​ൽ രാ​ഹു​ൽ കു​പി​ത​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ നാ​ലി​നു രാ​ത്രി രാ​ഹു​ലി​ന്‍റെ വീ​ട്ടി​ൽ ആ​രോ അ​ക്ര​മം ന​ട​ത്തി​യി​രു​ന്നു.അ​രു​ണാ​ണ് ഈ ​അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്നു ക​രു​തി​യാ​ണ് രാ​ഹു​ൽ അ​രു​ണി​നെ ആ​ക്ര​മി​ച്ച​തെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.…

Read More

അമ്മയെയും കുഞ്ഞിനെയും കാണാതായതായി ;   ബന്ധുക്കളുടെ പരാതിയിൽ വൈക്കം പോലീസ് അന്വേഷണം തുടങ്ങി

വൈ​ക്കം: അ​ക്ഷ​യ സെ​ന്‍റ​റി​ലും ന​ഗ​ര​സ​ഭ​യി​ലും പോ​യി വ​രാ​മെ​ന്ന് പ​റ​ഞ്ഞു വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ അ​മ്മ​യെ​യും കു​ഞ്ഞി​നേ​യും കാ​ണാ​താ​യ​താ​യി പ​രാ​തി.വൈ​ക്കം നാ​നാ​ടം പി​തൃ​കു​ന്നം സ്വ​ദേ​ശി​യാ​യ 23 കാ​രി​യേ​യും ര​ണ്ടു വ​യ​സു​ള്ള കു​ഞ്ഞി​നേ​യു​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ കാ​ണാ​താ​യ​ത്. ആ​ല​പ്പു​ഴ കൈ​ന​ക​രി​യി​ൽ വി​വാ​ഹം ക​ഴി​ച്ച​യ​ച്ച യു​വ​തി ബ​ന്ധു​വി​ന്‍റെ മ​ര​ണ​ത്തെത്തുട​ർ​ന്നു ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് പി​തൃ​കു​ന്ന​ത്തെ വീ​ട്ടി​ലെ​ത്തി​യ​ത്. വൈ​ക്ക​ത്തു പോ​യി​ട്ട് തി​രി​ച്ചു വ​രാ​ൻ വൈ​കി​യ​തോ​ടെ ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഫോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തോ​ടെ യു​വ​തി​യു​ടേ​യും കു​ഞ്ഞി​ന്‍റെ​യും തി​രോ​ധാ​ന​ത്തി​ലെ ദു​രൂ​ഹ​ത നീ​ങ്ങു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വൈ​ക്കം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

Read More

ലഹരിമാഫിയയുടെ സങ്കേതമായി ഏറ്റുമാനൂർ; മാഫിയകളുടെ വിളയാട്ടം ബ്ലേ​ഡ് സം​ഘ​ങ്ങ​ളു​ടെ ത​ണ​ലി​ൽ

കോ​ട്ട​യം: ല​ഹ​രി മാ​ഫി​യാ​യു​ടെ സ​ങ്കേ​ത​മാ​യി ഏ​റ്റു​മാ​നൂ​രും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് അ​തി​ര​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സു​കാ​ര​നെ ഗു​ണ്ടാ സം​ഘം ആ​ക്ര​മി​ച്ചി​രു​ന്നു. ഈ ​ഗു​ണ്ടാസം​ഘ​ത്തെ ഇ​നി​യും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​ന്നു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ൽ ഗു​ണ്ടാ ത​ല​വ​നെ പി​ടി​കൂ​ടി​യെ​ങ്കി​ലും സം​ഘ​ത്തി​ലു​ള്ള​വ​ർ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇ​വ​ർ​ക്കാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല.ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ മാ​ത്രം നി​ര​വ​ധി ചെ​റു​തും വ​ലു​മാ​യ ഗു​ണ്ടാ ആ​ക്ര​മ​ണ​ക്കേ​സു​ക​ളാ​ണ് ഏ​റ്റു​മാ​നൂ​രി​ൽ ഉ​ണ്ടാ​യ​ത്. നാ​ളു​ക​ൾ​ക്കു മു​ന്പു വ​രെ കോ​ട്ട​യം ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചു ഗു​ണ്ടാ ല​ഹ​രി മാ​ഫി​യാ സം​ഘം ഇ​പ്പോ​ൾ ഏ​റ്റു​മാ​നൂ​ർ, ആ​ർ​പ്പൂ​ക്ക​ര അ​തി​ര​ന്പു​ഴ കേ​ന്ദ്രീ​ക​ര​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഏ​റ്റു​മാ​നൂ​രി​നു സ​മീ​പ​ത്തു​ള്ള ചി​ല പ്ര​ത്യേ​ക പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു മാ​ഫി​യ സം​ഘ​ങ്ങ​ൾ ക​ഞ്ചാ​വും ല​ഹ​രി​മ​രു​ന്നു​ക​ൾ ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ചി​ല ബ്ലേ​ഡ് മാ​ഫി​യ സം​ഘ​ങ്ങ​ളു​ടെ…

Read More

കോട്ടയം നഗരത്തിൽ തെരുവ്നായ ശല്യം രൂക്ഷം; നടപടി വേണമെന്ന ആവശ്യവുമായി വ്യാപാരികൾ

കോ​ട്ട​യം: ന​ഗ​ര​ത്തി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ൾ വി​ഹ​രി​ക്കു​ക​യാ​ണ്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രേ​യും ഇ​രു ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രെ​യും ആ​ക്ര​മി​ക്കു​ന്ന​തും പ​തി​വാ​യി. ഇ​ന്ന​ലെ തി​രു​ന​ക്ക​ര ബ​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു കൂ​ടി യാ​ത്ര ചെ​യ്തി​രു​ന്ന ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ എ​ബി ഐ​പ്പി​ന് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. എ​ബി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം ന​ഗ​ര​ത്തി​ലെ സ്ഥി​രം സ​ഞ്ചാ​രി​യാ​യ എ​ബി ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് തി​രു​ന​ര​ക്ക​യി​ലൂ​ടെ ന​ട​ന്ന പോ​ക​വേ നാ​യ ഓ​ടി​വ​ന്ന് ക​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ യാ​ത്ര​ക്കാ​രി​യേ​യും നാ​യ അ​ക്ര​മി​ച്ചു. ടി​ബി റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്നു ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക്കു നേരേയും നാ​യ​യു​ടെ അ​ക്ര​മ​ണ​മു​ണ്ടാ​യി. തെ​ക്കും​ഗോ​പു​രം, സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ൾ നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ ത​ന്പ​ടി​ക്കു​ക​യാ​ണ്. രാ​ത്രി ഇ​തു​വ​ഴി​യെ​ത്തു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കു നേ​രേ​യാ​ണ് നാ​യ​ക​ളു​ടെ അ​ക്ര​മ​ണം. പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വ​രെ​യും നാ​യ​ക​ൾ വെ​റു​തെ വി​ടു​ന്നു​ല്ലി. തി​രു​ന​ക്ക​ര,…

Read More