കുമരകം: പത്താം ക്ലാസുകാരൻ അനന്ദുവിന്റെ കൈവിരുതിലും ഭാവനയിലും നിർമിക്കപ്പെടുന്ന കുഞ്ഞൻ വാഹനങ്ങൾക്ക് പ്രിയമേറെ.ടൂറിസ്റ്റ് ബസുകൾ, ട്രാക്ടർ, കൊയ്ത്ത് യന്ത്രം, ഹൗസ് ബോട്ടുകൾ തുടങ്ങിയ അനന്ദുവിന്റെ കലാസൃഷ്ടികൾ ഒറിജിനലുകളെ പോലും വെല്ലുന്നവയാണ്. സാധരണ മിനിയേച്ചറുകൾ നിർമിക്കുന്നവർ രൂപ സാദൃശ്യത്തിനു മാത്രം പ്രധാന്യം നൽകുന്പോൾ തന്റെ സൃഷ്ടികൾ പൂർണതയിലെത്തണമെന്ന വാശിയാണ് അനന്ദുവിനെ വ്യത്യസ്തനാക്കുന്നത്. കുഞ്ഞൻ വാഹനങ്ങൾക്കുള്ളിൽ എൻജിനുൾപ്പെടെ എല്ലാ അനുബന്ധ സാമഗ്രികളും അനന്ദു സജ്ജീകരിച്ചിട്ടുണ്ട്. ബാറ്ററിയിൽ ചലിക്കുകയും റിമോട്ടിനാൽ നിയന്ത്രിക്കുകയും ചെയ്യുന്ന വാഹനങ്ങളിൽ മ്യൂസിക് സിസ്റ്റം പോലും ഒരുക്കിയിട്ടുണ്ട്. അനന്ദു നിർമിച്ച തങ്ങളുടെ ബസുകളുടെ മാതൃക കണ്ടു അത്ഭുതപ്പെട്ട ബസുടമകൾ അവ സ്വന്തമാക്കിയ സംഭവങ്ങൾ ഏറെയാണ്. അനന്ദുവിന്റെ നിർമിതികളിൽ ഏറ്റവും ശ്രദ്ധേയമായത് ട്രാക്്ടറും കൊയ്ത്ത് യന്ത്രവുമാണ്. പാടശേഖരത്തിനു സമീപത്തെ വാസവും അച്ഛനു സ്വന്തമായി ട്രാക്ടറുള്ളതുമാണ് ഇവ രണ്ടും ഭംഗിയായി നിർമിക്കാൻ അനന്ദുവിനു പ്രേരണയായത്. ഫോം ഷീറ്റ് ഉപയോഗിച്ച് നിർമിക്കുന്ന വാഹനങ്ങൾക്ക്…
Read MoreCategory: Kottayam
തെരഞ്ഞെടുപ്പ് കഴിഞ്ഞു ഫലവും വന്നു; തെരഞ്ഞെടുപ്പിനെത്തുടർന്നു സ്ഥലം മാറ്റിയ പോലീസുകാർ മാത്രം തിരികെ വന്നില്ല
കോട്ടയം: തെരഞ്ഞെടുപ്പ് കഴിഞ്ഞു ഫലവും വന്നു സർക്കാർ അധികാരമേറ്റ് ഒരു മാസം പിന്നിട്ടിട്ടും തെരഞ്ഞെടുപ്പിനെ തുടർന്നു സ്ഥലം മാറ്റിയ പോലീസ് ഉദ്യോഗസ്ഥർക്കു തിരികെ നിയമനം നൽകിയില്ല. ഏപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞടുപ്പിനു മുന്നോടിയായി പെരുമാറ്റച്ചട്ടം പുറത്തിറങ്ങിയതോടെയാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ജില്ലയിൽനിന്നും എസ്ഐ മുതൽ ഡിവൈഎസ്പി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥർക്കു സ്ഥലം മാറ്റം നൽകിയത്. ജില്ലയിലുള്ള കൂടുതൽ ഉദ്യോഗസ്ഥർക്കും തിരുവന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലേക്കാണ് നിയമനം നൽകിയത്. ഇവർക്കു പകരമായി തിരുവനന്തപുരം ജില്ലയിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് കോട്ടയത്തേക്ക് എത്തിയതും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കുന്പോൾ തിരികെ നിയമനം നൽകണമെന്നു കമ്മീഷൻ നിർദേശിച്ചിരുന്നു. അത് ഇന്നുവരെ നടപ്പായിട്ടില്ല. ഇക്കാര്യത്തിൽ പോലീസ് സേനയിൽനിന്നും പോലീസ് അസോസിയേഷനുകളിൽനിന്നും വലിയ തോതിൽ ആവശ്യമുയർന്നിട്ടും അധികൃതരുടെ ഭാഗത്ത നിന്നും യാതൊരു നടപടിയുമുണ്ടായിട്ടില്ല. മക്കളെയും കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരെയും ദിവസങ്ങളായി കാണാൻ സാധിക്കാതെ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക…
Read Moreവല വീശാതെ വാഴയില തണ്ടും പരുത്തിക്കോലും; കൗതുകമായി വേറിട്ട മീൻപിടിത്തം
വൈക്കം: വല വീശാതെ വാഴയില തണ്ടും പരുത്തിക്കോലും ഉപയോഗിച്ച് മീൻ പിടിച്ചു ശ്രദ്ധ നേടുകയാണ് വൈക്കത്തെ കായൽ പുഴയോര പ്രദേങ്ങളിലുള്ളവർ. നേരേക്കടവ് അക്കരപ്പാടം, ഇത്തിപ്പുഴ എന്നിവടങ്ങളിലെ ഉൾനാടൻ ജലാശയങ്ങളിലാണ് മീൻ പിടിക്കാനെത്തുന്നവർ കൗതുക ജനകമായ പരന്പരാഗത രീതി അവലംബിക്കുന്നത്. കണ്ണാടി പോലെ തെളിഞ്ഞ നാട്ടുതോടുകളിലെ കരിമീൻ, പള്ളത്തി, പരൽ തുടങ്ങിയ മീനുകളാണ് ഇവർ പിടിക്കുന്നത്. ഇരു കൈളിലായി നീട്ടി പിടിക്കുന്ന വാഴ ഇലതണ്ടും പരുത്തികന്പും തോട്ടിൽ നീന്തി തുടിക്കുന്ന മൽസ്യങ്ങളുടെ നേർക്കു നേർത്ത ശബ്ദത്തോടെ പിടിക്കുന്പോൾ മൽസ്യം ഭയന്ന് ചെളിയിൽ ഒളിക്കും. ഈ സമയം മൽസ്യത്തെ മീൻപിടിത്തക്കാരൻ കൈപിടിയിലൊതുക്കും.ഒരേസമയം ചെറിയ മീനുകളാണെങ്കിൽ അഞ്ചിലധികവും കരിമീനുകളാണെങ്കിൽ രണ്ടെണ്ണവും ഇവർക്ക് ലഭിക്കുന്നു. കിട്ടുന്ന മത്സ്യങ്ങളെ ഈർക്കിലികളിൽ കോർത്ത് വെള്ളത്തിലൂടെ വലിച്ചുതന്നെ കൊണ്ടുപോകുന്നു. ഒരു മണിക്കൂറിനകം ഒരു കിലോയിലധികം മത്സ്യമാണ് ഇവർക്കു ലഭിക്കുന്നത്. തുടക്കത്തിൽ കുറച്ചുപേരാണ് കൗതുകകരമായ ഈ മീൻപിടിത്ത രീതിയുടെ…
Read Moreബസ് സ്റ്റോപ്പ് ഒരിടത്ത്, കാത്തിരിപ്പ് കേന്ദ്രം മറ്റൊരിടത്ത്; ചങ്ങനാശേരി എംഎൽഎയുടെ പേരിലുള്ള ബസ് സ്റ്റോപ്പ് ചർച്ചയാകുന്നു
മാമ്മൂട്: ബസ് സ്റ്റോപ് ഒരിടത്ത്. ബസ് കാത്തിരിപ്പു കേന്ദ്രം മറ്റൊരിടത്ത്. വലഞ്ഞ് യാത്രക്കാരും ബസ് ജീവനക്കാരും. വാഴൂർ റോഡിൽ മാമ്മൂട്ടിൽ കാത്തിരിപ്പു കേന്ദ്രം നിർമിച്ചു മാസങ്ങൾ പിന്നിട്ടിട്ടും ബസ് സ്റ്റോപ്പ് മാറ്റാത്തിനെതിരേ ഇപ്പോൾ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. മാമ്മൂട് ടൗണിന്റെ മധ്യത്തിൽ പ്രവർത്തിക്കുന്ന ബസ് സ്റ്റോപ്പ് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമായ സാഹചര്യത്തിലാണ് പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചത്. ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായിട്ട് ആറുമാസം പിന്നിട്ടെങ്കിലും ബസ് സ്റ്റോപ്പ് മാറ്റുന്ന കാര്യത്തിൽ ബന്ധപ്പെട്ട അധികൃതരുടെ നടപടികൾ നീളുകയാണ്. സി.എഫ്. തോമസ് എംഎൽഎ അനുവദിച്ച ഫണ്ടുപയോഗിച്ചാണ് ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചത്. ചങ്ങനാശേരി ഭാഗത്തുനിന്ന് കറുകച്ചാലിലേക്കുള്ള ബസുകളുകളുടെ സ്റ്റോപ്പ് പുതുതായി നിർമിച്ച കാത്തിരിപ്പു കേന്ദ്രത്തിനടുത്തുള്ള ബസ്ബേ യിലേക്ക് മാറ്റിയാൽ ജംഗ്ഷനിൽ ഇപ്പോഴുള്ള ഗതാഗതക്കുരുക്ക് കുറെയൊക്കെ പരിഹരിക്കാനാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചങ്ങനാശേരി ഭാഗത്തേക്കുള്ള ബസുകൾ സ്റ്റേറ്റ് ബാങ്കിനു അടുത്തേക്ക് മാറ്റിയാൽ പൊതു…
Read Moreശലഭം പോലെ ഒരു വവ്വാൽ…! നാട്ടുകാർക്ക് കൗതുകമായി അപൂർവ്വയിനം ചിത്ര വവ്വാൽ; നിരവധി പ്രത്യേകതകൾ…
ചെങ്ങന്നൂർ: നാട്ടുകാർക്ക് കൗതുകമായി അപൂർവ്വയിനം ചിത്ര വവ്വാൽ. തിരുവൻവണ്ടൂർ ഇരമല്ലിക്കര വാഴുവേലിൽ ശ്രീജിത്തിന്റെ പുരയിടത്തിലാണ് ചിത്ര വവ്വാൽ പ്രത്യക്ഷപ്പെട്ടത്.. ശ്രീജിത്തിന്റെ കെട്ടിടം പണിയുടെ മേൽനോട്ടം വഹിക്കുന്ന സജികുമാർ നടുവിലേ മുറിയാണ് വവ്വാലിനെ ആദ്യം കണ്ടത് . പണി നടക്കുന്ന സ്ഥലത്തേക്ക് പറന്നു വീണ വവ്വാലിനെ സജികുമാർ എടുത്ത് സുരക്ഷിത സ്ഥലത്ത് വച്ച ശേഷം ഫോറസ്റ്റ് അധികൃതരെ അറിയിക്കുകയായിരുന്നു. ബ്രൂണെ, കംബോഡിയ, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാള്, ശ്രീലങ്ക, വിയറ്റ്നാം എന്നീ രാജ്യങ്ങളിലാണ് ഇവയെ ധാരാളമായി കണ്ടുവരുന്നത്. നിരവധി പ്രത്യേകതകൾ ശലഭങ്ങളെപ്പോലെ മുകളിലേക്കും താഴേക്കും ചിറകടിച്ചുകൊണ്ടാണ് ഇവ പറക്കുന്നത്.ഓറഞ്ചും കറുപ്പും ഇടകലർന്ന നിറമുള്ള ചിറകുകളോടുള്ള വവ്വാലാണിത്. പുറം തിളക്കമുള്ള ഓറഞ്ചു നിറത്തിലുള്ള രോമങ്ങൾകൊണ്ടും ശരീരത്തിന്റെ അടിവശം നീളമുള്ളതും നിബിഡമായ രോമങ്ങൾകൊണ്ട് പൊതിഞ്ഞിരിക്കുന്നു. സുതാര്യമായ ഉൾചെവിയോടു കൂടിയ വലിയ ചെവികളാണ് ഇവക്കുള്ളതെന്നും സ്പ്രർടിലിനോയ്ഡെ കുടുംബത്തിൽപ്പെടുന്ന ഒരു വെസ്പർ വവ്വാൽ…
Read Moreമൈക്കൽ കുരുവിള! യുഎസിൽ മലയാളി പോലീസ് മേധാവി; കോട്ടയം സ്വദേശി….
വാഷിംഗ്ടണ് ഡിസി: അമേരിക്കയിൽ ആദ്യമായി ഒരു മലയാളി പോലീസ് മേധാവി. കോട്ടയം സ്വദേശിയായ മൈക്കൽ കുരുവിളയാണ് ഈ പദവിയിലെത്തിയത്. യുഎസിലെ ഇലിനോയ് സംസ്ഥാനത്തെ ബ്രൂക്ക്ഫീൽഡ് നഗരത്തിന്റെ ചുമതലയാണ് മൈക്കൽ കുരുവിളയ്ക്ക് നൽകിയിരിക്കുന്നത്. അടുത്തമാസം കുരുവിള സ്ഥാനമേൽക്കും. മൈക്കൽ നിലവിൽ ബ്രൂക്ക്ഫീൽഡ് പോലീസ് സേനയുടെ ഉപമേധാവിയാണ്.
Read Moreവീടുകളിലും ശല്യം വർധിച്ചു! പോലീസിലും എക്സൈസിലും പരാതികൾ നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല; ഒടുവില് സംഘശക്തിയായി സ്ത്രീ കൂട്ടായ്മ
റാന്നി: നാറാണംമൂഴി പഞ്ചായത്തിലെ അടിച്ചിപ്പുഴ ചൊള്ളനാവയലിലെ വാറ്റുകേന്ദ്രം സ്ത്രീകൾ അടിച്ചു തകർത്തു. ലോക്്ഡൗണ് നിയന്തണം നിലവിൽ വന്ന് ബെവ്കോ ഒൗട്ട്ലെറ്റുകൾ അടച്ചതുമുതൽ ചൊള്ളനാവയലിലും സമീപപ്രദേശങ്ങളിലും വാറ്റു കേന്ദ്രങ്ങൾ സജീവമായിരുന്നു. മദ്യപാനവും വില്പനയും വർധിച്ചതോടെ സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു. വൈകുന്നേരങ്ങളിൽ മദ്യപശല്യം കാരണം സ്ത്രീകൾക്കും കുട്ടികൾക്കും റോഡിലൂടെ നടക്കാനും കഴിയാത്ത അവസ്ഥയായെന്ന് നാട്ടുകാർ പറഞ്ഞു. പോലീസിലും എക്സൈസിലും പരാതികൾ നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല.വീടുകളിലും ശല്യം വർധിച്ചതോടെ സ്ത്രീ കൂട്ടായ്മ വാറ്റുകേന്ദ്രത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. വാറ്റു കേന്ദ്രം ആക്രമിച്ച സ്ത്രീകൾ വാറ്റുപകരണങ്ങളും ജാറും വിറകുകളും നശിപ്പിച്ചു. വാറ്റുസംഘങ്ങൾ സ്ഥലത്തെത്തിയെങ്കിലും സ്ത്രീകളുടെ സംഘബലത്തിനു മുന്നിൽ പ്രതികരിക്കാനാവാതെ പിൻവാങ്ങി. കണ്ടു നിന്ന ആരോ വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെ സംഭവം വൈറൽ ആകുകയും പോലീസ്, എക്സൈസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ പാഞ്ഞെത്തി പരിശോധന നടത്തുകയും ചെയ്തു.
Read Moreനാലുകോടിയിൽ വീട് ആക്രമിച്ച സംഭവം ! അവര് ഒളിച്ചത് വനത്തില്; പ്രതികളെ പിടികൂടിയത് തന്ത്രപരമായി
ചങ്ങനാശേരി: നാലുകോടിയിൽ വീട് ആക്രമിച്ച കേസിൽ പ്രതികളെ പോലീസ് പിടികൂടിയത തന്ത്രപരമായി. വനത്തിൽ ഒളിച്ച പ്രതികൾക്കായി പോലീസ് ആദ്യം തെരച്ചിൽ നടത്തിയെങ്കിലും പീന്നിട് പോലീസ് തന്ത്രപരമായി തെരച്ചിൽ നിർത്തി മാറി നില്ക്കുകയായിരുന്നു. പോലീസ് തെരച്ചിൽ നിർത്തിയതായി തെറ്റിദ്ധരിച്ചു വനത്തിൽ നിന്നു പുത്തറങ്ങിയ പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. തൃക്കൊടിത്താനം കുന്നുംപുറം പുതുപ്പറന്പിൽ അഭിജിത്ത്(26), വാലടിത്തറ ജിത്തു പ്രസാദ്(27), നാലുകോടി സ്വദേശിയും ഇപ്പോൾ കട്ടപ്പനയിൽ താമസക്കാരനുമായ ചക്കാലയിൽ ജിതിൻ തോമസ്(കുട്ടൻ-26) എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 18ന് നാലുകോടി വേഷ്ണാൽ ഭാഗത്തുള്ള സനീഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും സനീഷിനെയും ഭാര്യ രേഷ്മയെയും മർദിക്കുകയും വീടും വീട്ടുപകരണങ്ങളും അടിച്ചുതകർക്കുകയുമായിരുന്നു. സനീഷ് മുത്തൂറ്റ് പോൾ വധക്കേസിലെ പ്രതിക്കെതിരേ മൊഴി കൊടുത്തതിന്റെ വൈരാഗ്യവും ഫോണിനെചൊല്ലിയുള്ള തർക്കവുമായിരുന്നു അക്രമത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. അക്രമത്തിനുശേഷം എരുമേലി മുക്കടയിൽ പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു. വിവരം ലഭിച്ചതിന്റെ…
Read Moreപണി കെണിയായി! സഹയാത്രികയ്ക്കതിരേ മദ്യപിച്ച് ട്രെയിനിൽ കയറിയ യുവാവിന്റെ മുട്ടന്പണി; സംഭവം ഐലൻഡ് എക്പ്രസിൽ
കോട്ടയം: ഐലൻഡ് എക്പ്രസിൽ മദ്യപിച്ചു കേറിയ യുവാവു സഹയാത്രികയെ കഞ്ചാവു കേസിൽ കുടുക്കാനായി വ്യാജ സന്ദേശം നൽകി. പ്രതി പിടിയിൽ. പത്തനംതിട്ട സ്വദേശിയായ റസിയ മൻസിലിൽ ജിനീഷ്(41) ആണു പിടിയിലായത്. മദ്യപിച്ചു ട്രെയിനിൽ കേറിയ ജിനീഷ് സഹ യാത്രക്കാരിയോടു മോശമായി പെരുമാറുകയായിരുന്നു. ഇതേത്തുടർന്നു യുവതി പ്രതികരിച്ചതോടെയാണ് ഇയാൾ റെയിവേ പോലീസിൽ വ്യാജ സന്ദേശം അറിയിച്ചത്. യുവതിയുടെ ബാഗിൽ കഞ്ചാവുണ്ടെന്നും യുവതിയെ തിരിച്ചറിയാനുള്ള അടയാളങ്ങളടക്കം ഇയാൾ ഫോണ് വിളിച്ചു വിവരം നൽകുകയായിരുന്നു. ഐലൻഡ് എക്സ്പ്രസ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും റെയിൽവേ പോലീസും റെയിൽവേ സുരക്ഷാ സേനയും യുവതിയുടെ ബാഗ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്നു നടത്തിയ അന്വേഷണത്തിലാണു ജിനീഷ് കബളിപ്പിച്ചതാണെന്നു മനസിലായത്. ബോഗിയുടെ മുൻഭാഗത്തുകൂടെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ പോലീസ് പിടികൂടി. പരിശോധനയിൽ ഇയാളുടെ പക്കൽ മദ്യം കണ്ടെത്തി. ചോദ്യം ചെയ്യലിൽ നൽകിയതു വ്യാജ സന്ദേശമാണെന്നു സമ്മതിച്ചു.…
Read Moreപണി തീർന്ന റോഡ് ഇനി പൈപ്പിടാൻ കുഴിക്കില്ല! തലയോലപ്പറമ്പിൽ റോഡ് കുത്തിപ്പൊളിച്ച സ്ഥിതി ചൂണ്ടിക്കാട്ടിയപ്പോള് മന്ത്രിയുടെ മറുപടി ഇങ്ങനെ…
കോട്ടയം: പണിതീർന്ന റോഡ് ഇനി പൈപ്പിടാൻ കുഴിക്കില്ല, ഇതു സംബന്ധിച്ച് വകുപ്പുകൾ തമ്മിൽ ധാരണയായതായി മന്ത്രി റോഷി അഗസ്റ്റിൻ. ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി ചർച്ച നടത്തിയതായി റോഷി അഗസ്റ്റിൻ പറഞ്ഞു. കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ തലയോലപ്പറന്പിൽ ഇത്തരത്തിൽ റോഡ് കുത്തിപ്പൊളിച്ച സ്ഥിതി ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രിയുടെ മറുപടി. റോഡു നിർമാണത്തിനു മുന്പ് ജല വിഭവ, പൊതുമരാമത്ത്, വൈദ്യുതി തുടങ്ങിയ വിവിധ വകുപ്പുകളുമായി കൂടിയാലോചന നടത്തും. റോഡ് നിർമിച്ച ശേഷം പൈപ്പ് പൊട്ടുന്ന സ്ഥിതി പിന്നീടുണ്ടാകില്ല. പൈപ്പ് ഇടുന്നത് അടക്കമുള്ള ചെലവുകൾ ഉൾപ്പെടുത്തിയാണ് റോഡിന്റെ വിശദമായ പദ്ധതിരേഖ തയാറാക്കുന്നത്. ഇതിന് ആവശ്യമായ ചെലവുകൾ കൂടി പദ്ധതിയുടെ ഭാഗമാക്കാനാണ് ആലോചന. ഇക്കാര്യത്തിൽ പ്രാഥമിക ചർച്ചകളാണ് നടന്നിട്ടുള്ളതെന്നും അന്തിമ തീരുമാനം വൈകാതെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നദികളെക്കുറിച്ച് സമഗ്ര പഠനം നടത്താൻ തീരുമാനിച്ചതായും…
Read More