കോട്ടയം: വെച്ചൂര്‍ പഞ്ചായത്തില്‍ പക്ഷിപ്പനിയെത്തുടര്‍ന്ന് താറാവുകള്‍ നഷ്ടമായ കര്‍ഷകര്‍ക്ക് ധനസഹായം വിതരണം ചെയ്തു.അഞ്ച് കര്‍ഷകര്‍ക്ക് 31,42,500 രൂപയാണ് നല്‍കിയത്. പനി ബാധിച്ച് ചത്തവയും രോഗപ്രതിരോധ നടപടികളുടെ ഭാഗമായി നശിപ്പിച്ചവയും ഉള്‍പ്പെടെ 18,075 താറാവുകള്‍ക്കുള്ള നഷ്ടപരിഹാരമാണിത്. പനി ബാധിച്ച് ചത്ത 9,295 താറാവുകള്‍ക്ക് 200 രൂപ വീതം 18.59ലക്ഷം രൂപയും നശിപ്പിച്ച 8,780 താറാവുകള്‍ക്ക് 12,83,500 രൂപയുമാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. ഇതിനു പുറമെ നശിപ്പിച്ച ഒന്‍പതു കോഴികള്‍ക്ക് 1,800 രൂപയും കര്‍ഷകര്‍ക്ക് നല്കി. രണ്ടു മാസത്തില്‍ കൂടുതല്‍ പ്രായമുള്ള പക്ഷികള്‍ക്ക് 200 രൂപയും അതില്‍ താഴെ പ്രായമുള്ള പക്ഷികള്‍ക്ക് 100 രൂപ വീതവും എന്ന നിരക്കിലാണ് തുക അനുവദിച്ചത്. തലയോലപ്പറമ്പ് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ്് ട്രെയിനിംഗ് സെന്ററില്‍ നടന്ന ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. ഒ.സി.…
Read MoreCategory: Kottayam
കൈവിടില്ല ഞങ്ങൾ..! വീട്ടുകാര്‍ക്ക് കോവിഡ്; 17 പശുക്കള്‍ക്ക് സംരക്ഷണമേകി ക്ഷീരോദ്പാദക സഹകരണ സംഘം
കറുകച്ചാല്‍: കോവിഡ് ബാധിച്ച കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായ കന്നുകാലികളുടെ സംരക്ഷണം ക്ഷീരോദ്പാദക സഹകരണ സംഘം ഏറ്റെടുത്തു.കറുകച്ചാല്‍ പഞ്ചായത്തിലെ ശാന്തിപുരം ക്ഷീരോദ്പാദക സംഘം മുന്‍ പ്രസിഡന്റെ് ബിജുവിന്റെ 17 പശുക്കളെയാണു കൊടുങ്ങൂര്‍ ക്ഷീര സംഘം ഏറ്റെടുത്തത്. എട്ടു കറവ പശുക്കളും ഒമ്പതു കിടാവുകളുമാണ് ഫാമില്‍ ഉണ്ടായിരുന്നത്. ദിവസവും 50 ലിറ്റര്‍ പാല് ലഭിച്ചിരുന്ന ഫാമിന്റെ നടത്തിപ്പ് വീട്ടുകാര്‍ക്ക് കോവിഡ് ബാധിച്ചതോടെ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണു ക്ഷീര വികസന വകുപ്പിന്റെ സഹായമെത്തിയത്. സഹകരണ സംഘം സെക്രട്ടറി വി.എന്‍. മനോജിന്റെയും വാഴൂര്‍ ക്ഷീരവികസന ഓഫീസര്‍ ടി.എസ്. ഷിഹാബുദീന്റെയും നേതൃത്വത്തില്‍ പശുക്കളെ ഏറ്റെടുത്ത് കൊടുങ്ങൂര്‍ സംഘത്തിനു കീഴിലെ വിവിധ ക്ഷീര കര്‍ഷകരുടെ വീടുകളില്‍ എത്തിച്ച് സംരക്ഷണം നല്കുകയാണിപ്പോള്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 65 പശുക്കളെയാണ് ഇവിടെ ഇതുവരെ സംരക്ഷിച്ചത്. ക്ഷീരകര്‍ഷകരായ മനോജ് വാഴേപ്പറമ്പില്‍, സാബു കോലാമാക്കല്‍, കൊച്ചുമോന് കോയിക്കല്‍, ജുബിന്‍ മാത്യു…
Read Moreപ്രിൻസിപ്പൽ ഫ്രാൻസിസ് കാളാശേരി അച്ചൻ പറഞ്ഞു; ഉമ്മൻ ചാണ്ടിയുടെ കെഎസ്യു പ്രവർത്തനം കാമ്പസിനു പുറത്ത്…
ബെന്നി ചിറയിൽ ചങ്ങനാശേരി: എസ്ബിയിലെ വിദ്യാർഥിയാകാൻ കഴിഞ്ഞതിൽ മനസു നിറയെ അഭിമാനമാണെന്നു മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. കോട്ടയത്ത് പ്രീ യൂണിവേഴ്സിറ്റി പഠനത്തിനുശേഷം 1963-1966 കാലഘട്ടത്തിലാണ് താൻ എസ്ബി കോളജിൽ ഇക്കണോമിക്സ് ബിരുദ കോഴ്സിൽ ചേർന്നത്. എസ്ബിയിൽ അന്ന് വിദ്യാർഥി രാഷ്ട്രീയം അനുവദനീയമല്ലാത്ത കാലം. കെഎസ്യു ജില്ലാ സെക്രട്ടറിയായിരുന്നതിനാൽ എസ്ബി കോളജിൽ പ്രവേശനം ലഭിക്കുമോയെന്നു സംശയമുണ്ടായിരുന്നതിനാൽ പാലാ കെ.എം. മാത്യു സാറിനെയും കൂട്ടി എസ്ബി കോളജിലെത്തി. ഇക്കണോമിക്സ് വകുപ്പ് മേധാവിയായിരുന്ന പ്രഫ.സി.സെഡ്. സ്കറിയാ സാറിനെ കണ്ടു. പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസ് കാളാശേരി കോളജിൽ ഇല്ലാതിരുന്നതിനാൽ വൈസ് പ്രിൻസിപ്പലിനെ കണ്ട് അഡ്മിഷൻ കരസ്ഥമാക്കി. കെഎസ്യുക്കാരനായ തനിക്ക് കോളജിൽ പ്രവേശനം ലഭിച്ചവിവരം പ്രിൻസിപ്പൽ കാളാശേരി അച്ചൻ അറിഞ്ഞിരുന്നില്ല. കോളജ് തുറന്ന് ആദ്യദിനത്തിൽ കോട്ടയം ജില്ലയിൽ വിദ്യാർഥികളുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സ്വകാര്യബസ് പണിമുടക്കി. അന്ന് ഉച്ചകഴിഞ്ഞ് ബസ് സമരവുമായി…
Read Moreഅപൂർവ രോഗത്തിന്റെ വേദനകളെ തോൽപ്പിച്ച് ഐഎഎസ് കടമ്പ വരെ എത്തി! ഒടുവില്‍ എരുമേലിയുടെ വിരൽ തുന്പിലെ വിസ്മയം മാഞ്ഞു
എരുമേലി: അപൂർവ രോഗത്തിന്റെ വേദനകളെ തോൽപ്പിച്ച് ഐഎഎസ് കടന്പ വരെ എത്തിയ എരുമേലിയുടെ പ്രിയപ്പെട്ട ലത്തീഷ അൻസാരി (27) യെ ഒടുവിൽ മാഞ്ഞു. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു വിയോഗം. ശ്വാസതടസം മൂലം പാലാ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം എരുമേലി നൈനാർ മസ്ജിദിൽ കബറടക്കി.എരുമേലി പുത്തൻപീടികയിൽ അൻസാരി – ജമീല ദന്പതികളുടെ മകളാണ് ലത്തീഷ പിറന്നുവീണത്അസ്ഥികൾ ലോപിച്ച് നുറുങ്ങി പൊടിയുന്ന അപൂർവ രോഗവുമായിട്ടായിരുന്നു. ശ്രദ്ധയോടെ അവളെ എടുത്തില്ലെങ്കിൽ എല്ലുകൾ നുറുങ്ങുമെന്നും പ്രത്യേകിച്ചു മരുന്നോ ചികിത്സയോ ഈ രോഗത്തിന് ഇല്ലെന്നും സൂഷ്മമായ പരിചരണം എപ്പോഴും അനിവാര്യമാണെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. വേദനകളോട് മല്ലിട്ട ലത്തീഷയ്ക്ക് താങ്ങും തണലും എല്ലാം ഹോട്ടൽ ഉടമയായ പിതാവ് അൻസാരിയായിരുന്നു. ദീപിക പത്ര വിതരണക്കാരനായ എരുമേലി സ്വദേശി സണ്ണിയുടെ ഓട്ടോറിക്ഷയിലായിരുന്നു യാത്രകൾ. എരുമേലി സെന്റ് തോമസ് സ്കൂളിൽ എസ്എസ്എൽസിയും…
Read Moreഒന്നും രണ്ടുമല്ല, മുക്കിയത് എട്ടുലക്ഷത്തിന്റെ മദ്യം; മുണ്ടക്കയം ബിവറേജസ് ഔട്ട്ലെറ്റിലെ മദ്യക്കടത്ത്; അന്വേഷണം ഊര്ജിതമാക്കിഎക്സൈസ് കമ്മീഷണർ
മുണ്ടക്കയം: ലോക്ഡൗണിന്റെ മറവില്‍ മുണ്ടക്കയം ബിവറേജസ് ഔട്ട്ലെറ്റില്‍നിന്നു ജീവനക്കാര്‍ മദ്യം കടത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ എ. സുല്‍ഫിക്കര്‍. കഴിഞ്ഞദിവസം ബിവറേജ് ഔട്ട്ലെറ്റില് നടത്തിയ പരിശോധനയില്‍ 8.5 ലക്ഷം രൂപയുടെ മദ്യത്തിന്റെ കുറവ് കണ്ടെത്തിയെന്നാണു പ്രാഥമിക വിവരം. സംഭവത്തില്‍ ഷോപ് ഇന്‍ ചാര്‍ജ് പുഞ്ചവയല്‍ 504 സ്വദേശിയെ പ്രതിയാക്കി എക്സൈസ് കേസെടുത്തു. ഇവിടെനിന്നും മദ്യം കടത്തിയതിനു പിന്നില്‍ താത്കാലിക ജീവനക്കാര്‍ക്കു പങ്കുള്ളതായും ഷോപ്പ് ഇന്‍ ചാര്‍ജിനു മാത്രം കൈവശം വയ്ക്കുവാന്‍ അവകാശമുള്ള ഔട്ട്ലെറ്റ് താക്കോല്‍ താല്കാലിക ജീവനക്കാരുടെ പകല്‍ എങ്ങനെയെത്തിയെന്നതും അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ലോക്ഡൗണ്‍ കാലങ്ങളില്‍ രാത്രിയില്‍ ചാക്കില്‍കെട്ടി വലിയ തോതില്‍ മദ്യം കടത്തുന്നതായാണ് ആരോപണമുയര്‍ന്നത്. 400 രൂപ വിലയുള്ള മദ്യം, 1,000 മുതല്‍ 1,300 രൂപ വരെ വിലയ്ക്കായിരുന്നു വിറ്റഴിച്ചത്. സംഭവം വിവാദമായതിന്റെ അടിസ്ഥാനത്തിലാണ് ബിവറേജ് കോര്‍പ്പറേഷനും, എക്സൈസും സംയുക്തമായിട്ട്…
Read Moreഗ്രൂപ്പുകൾക്ക് ലോക്കിട്ട്..! കോട്ടയം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഗ്രൂപ്പില്ലാത്തയാളെ ലക്ഷ്യമിട്ട് സുധാകരന്
കോട്ടയം: കെ. സുധാകരന് കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതോടെ ഡിസിസിയിലും ഉടന്‍ അഴിച്ചു പണി വരും. നിലവിലെ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പും മറ്റു മുഴുവന്‍ ഭാരവാഹികളും മാറും. ഗ്രൂപ്പിനതീതമായ പുനഃസംഘടനയാണ് കെ. സുധാകരന് ലക്ഷ്യം വയ്ക്കുന്നത്. ഇന്നലെ ഇന്ദിരാ ഭവനില്‍ സ്ഥാനമേറ്റതിനുശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവരുമായി കെ. സുധാകരന് ചര്‍ച്ച നടത്തിയിരുന്നു. പുതിയ ഒരു ടീമിനെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന സൂചന സുധാകരന് നേതാക്കള്‍ക്ക് നല്കി. വര്‍ഷങ്ങളായി എ ഗ്രൂപ്പിന്റെ കൈയിലാണ് കോട്ടയം ജില്ലയിലെ ഡിസിസി പ്രസിഡന്റ് സ്ഥാനം. ഇത്തവണ ഗ്രൂപ്പിനതീമായവരെ പ്രസിഡന്റാക്കാന്‍ സുധാകരന് തീരുമാനിച്ചാലും ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായവും ഉപദേശവും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാണ്. ഫില്‍സണ്‍ മാത്യൂസ്, യുജിന്‍ തോമസ് എന്നിവരുടെ പേരുകളാണ് സജീവമായ പരിഗണനയിലുള്ളത്. സാമുദായിക പരിഗണന…
Read Moreലതിക സുഭാഷിന്റെ ഭർത്താവ് കോണ്‍ഗ്രസ് വിട്ടു; ഇനിയുള്ള പ്രവർത്തനം എൻസിപിയിൽ
കോട്ടയം: ലതികാ സുഭാഷിന്റെ ഭര്‍ത്താവും കോണ്‍ഗ്രസ് വിട്ടു. കെ.ആര്.സുഭാഷ് എന്‍സിപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.കെപിസിസി നിര്‍വാഹക സമിതിയംഗം, ഡിസിസി വൈസ് പ്രസിഡന്റ്, ഡിസിസി സെക്രട്ടറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. 2016-ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വൈപ്പിന്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് ലതികാ സുഭാഷ് എന്‍സിപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് എന്‍സിപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാ യും ലതികയെ നിയമിച്ചിരുന്നു.
Read Moreവളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി! രോഗമുള്ള മൃഗങ്ങളെ കോട്ടയം ജില്ലയിലെത്തിച്ചു വൽപന നടത്തുന്നത് വ്യാപകം
കോട്ടയം: വളർത്തുമൃഗങ്ങളിൽ പകർച്ചവ്യാധികൾ വ്യാപകമാകുന്പോഴും അന്യസംസ്ഥാനങ്ങളിൽനിന്നു മാരക രോഗങ്ങളുള്ള കന്നുകാലികളേയും ആടുകളേയും ജില്ലയിൽ എത്തിച്ചു വിൽപ്പന നടത്തുന്നത് വ്യാപകമാകുന്നു. ക്ഷീരകർഷകർക്കുള്ള എംഎസ്ഡിപി പദ്ധതി ആടു കർഷകർക്കുള്ള ആട് സാറ്റ്ലൈറ്റ് പ്രോജക്ട് തുടങ്ങിയ പദ്ധതികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചതോടെയാണ് ഇത്തരം വ്യാപാരം ശക്തമായിരിക്കുന്നത്. എംഎസ്ഡിപി പദ്ധതി വഴി ആനുകൂല്യം ലഭിക്കണമെങ്കിൽ അന്യസംസ്ഥാനങ്ങളിൽനിന്നുള്ള പശുകളെ വാങ്ങിയാൽ മാത്രമേ ലഭിക്കുകയുള്ളു. ഇതിന്റെ മറവിൽ ഗുണനിലവാരമില്ലാത്ത പശുക്കളെ കൊണ്ടുവന്നു പദ്ധതി തുക തട്ടിയെടുക്കുന്ന ഒരു ലോബി തന്നെ ജില്ലയിൽ പ്രവർത്തിക്കുന്നത് വ്യാപകമാണ്. ഗോട്ട് സാറ്റ്ലൈറ്റ് പദ്ധതി വഴി അഞ്ച് പെണ്ണാടിനെ വാങ്ങുന്നതിന് 25,000 രൂപ സർക്കാരിൽനിന്നു ലഭിക്കും. ഇതിന്റെ മറവിൽ അന്യസംസ്ഥാനങ്ങളിൽനിന്നു മാരക രോഗങ്ങളുള്ളവരും പ്രായമായതുമായ ആടുകളെ കൊണ്ടുവന്ന് ഈ പദ്ധതി തുക തട്ടിയെടുക്കുന്നതും വ്യാപകമാണ്. എറ്റുമാനൂർ കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള ആടുകച്ചവടം നടക്കുന്നതെന്ന് കർഷക കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്രറി എബി ഐപ്പ് ആരോപിച്ചു.…
Read More1.11 കോടി രൂപ കടം! കടം വാങ്ങിയവർക്കു തിരികെ നൽകാമെന്നു പറഞ്ഞ അവസാന തീയതി ജൂണ്‍ 12; അന്നാണ് അത് സംഭവിച്ചത്..; പ്രശാന്ത് രാജിന്റെ മരണത്തിലെ ദുരൂഹതകൾ നീങ്ങുന്നില്ല
ഗാന്ധിനഗർ: മെഡിക്കൽ കോളേജിനു സമീപം മുടിയൂർകരയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ നീങ്ങുന്നില്ല. കളരിയ്ക്കൽ കാർത്തികയിൽ (പടിഞ്ഞാറെ മുറിയിൽ) പരേതനായ രാജശേഖരന്റയും വിജയമ്മയുടെയും മകൻ പ്രശാന്ത് രാജിന്റെ (36) മൃതദേഹമാണ് കഴിഞ്ഞ 12നു കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോ സർജനാണെന്നു പരിചയപ്പെടുത്തി ഇയാൾ കൂടുതൽ പേരിൽ നിന്നു പണം കടം വാങ്ങിയിട്ടുണ്ട്. 1.11 കോടി രൂപ കടം വാങ്ങിയതായാണു ഇതിനോടകം പോലീസിനു പരാതി ലഭിച്ചത്. കടം വാങ്ങിയവർക്കു തിരികെ നൽകാമെന്നു പറഞ്ഞ അവസാന തീയതിയായ 12-ന് ആണ് പ്രശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം യാത്ര ചെയ്തിരുന്ന ഇന്നോവ കാറിന്റെ സഞ്ചാര വിവരങ്ങൾ സ്വകാര്യ ജിപിഎസ് കന്പനിയോട് ആവശ്യപ്പെട്ടിരുന്നു. പ്രശാന്ത് മരിക്കുന്നതിന്റെ സമീപ ദിവസങ്ങളിൽ എവിടെയെല്ലാം പോയെന്നാണ് പരിശോധിക്കുന്നത്. മെഡിക്കൽ കോളജിന്റെ ആളൊഴിഞ്ഞ പരിസരത്ത് മരിക്കുന്നതിന്റെ തലേന്നും എത്തിയിരുന്നു. കാറിന്റെ…
Read Moreരജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ..! ഉടമ അറിയാതെ മൊബൈൽ നമ്പരില്‍ കോവിഡ് വാക്സിൻ എടുത്തെന്ന്; സംഭവത്തെക്കുറിച്ച് ടി.വി. സണ്ണി പറയുന്നത് ഇങ്ങനെ…
രാജാക്കാട്: ഉടമ അറിയാതെ മൊബൈൽ നന്പരിൽ മറ്റൊരാൾ കോവിഡ് വാക്സിൻ എടുത്തതായി ആക്ഷേപം. കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ തന്റെ മൊബൈൽ നന്പർ ഉപയോഗിച്ച് മറ്റാരോ വാക്സിൻ സ്വീകരിച്ചതായി തെളിഞ്ഞുവെന്ന് സേനാപതി മാങ്ങാത്തൊട്ടി തേവരുപാറയിൽ ടി.വി. സണ്ണി പറയുന്നു. വാക്സിൻ എടുക്കുന്നതിനായി കഴിഞ്ഞദിവസം സണ്ണി തന്റെ മൊബൈൽ നന്പർ നൽകി ഓണ്‍ലൈനിൽ രജിസ്റ്റർചെയ്തു. ഫോണിൽ ലഭിച്ച ഒടിപി നന്പർ എന്റർചെയ്തപ്പോഴാണ് ഇതേ സിം നന്പറിൽ മറ്റാരോ രജിസ്റ്റർചെയ്ത് വാക്സിൻ എടുത്തതായി കണ്ടത്. പതിനഞ്ച് വർഷമായി ഉപയോഗിക്കുന്ന സിമ്മാണെന്നും സമീപകാലത്തൊന്നും തന്റെ നന്പരിലേക്ക് ഒടിപി വന്നിട്ടില്ലെന്നും സണ്ണി പറയുന്നു. സംഭവത്തെക്കുറിച്ച് സേനാപതി സെക്ടറൽ ഓഫീസറെ അറിയിച്ചതായി സണ്ണി പറഞ്ഞു.
Read More