മറയൂർ: കുന്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന കഥാപാത്രം പ്രതിയോഗികളെയെല്ലാം അടിച്ചുവീഴ്ത്തിയശേഷം കസേരയിൽ ഇരുന്നു പറയുന്ന ഷമ്മി ഹീറോയാടാ ഹീറോ എന്ന ഡയലോഗ് സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരമുള്ളതാണ്. ജീവിതത്തിൽ പ്രതിയോഗിയായി എത്തിയ സാക്ഷാൽ പുലിയെ തല്ലിയോടിച്ച് വളർത്തുനായയെ രക്ഷിച്ച രാജമ്മയെ അയൽക്കാർ പറയുന്നു ഷമ്മിയല്ല ഹീറോ രാജമ്മയാടാ ഹീറോ. പാന്പൻപാറ ഇരുപ്പുവിള വീട്ടിൽ രാജമ്മയാണ് അതിസാഹസികമായി പുള്ളിപ്പുലിയെ തല്ലയോടിച്ച് വളർത്തുനായയെ പരിക്കുകളോടെ രക്ഷപെടുത്തിയത്. കുറേ നാളുകളായി കാന്തല്ലൂർ പഞ്ചായത്തിലെ പാന്പൻപാറ, ചുരക്കുളം നിവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുന്ന പുലിയാണ് തിങ്കളാഴ്ച രാത്രി 7.55-ഓടെ രാജമ്മയുടെ വീട്ടുമുറ്റത്തെത്തി കുക്ക്രു എന്ന വളർത്തുനായെ കടിച്ചുകീറാൻ ശ്രമിച്ചത്. ടിവി കണ്ടുകൊണ്ടിരുന്ന രാജമ്മ നായുടെ കുരകേട്ട് ആനയാകാമെന്നുകരുതി ടോർച്ചുമായി പുറത്തിറങ്ങിയപ്പോഴാണ് രണ്ടുകാലും വരാന്തയിലേക്ക് എടുത്തുവച്ച് നായയെ കടിച്ചുവലിക്കാൻ ശ്രമിക്കുന്ന പുള്ളിപ്പുലിയെ കണ്ടത്. ഉടൻതന്നെ വീടിന്റെ വാതിലിനുസമീപം സൂക്ഷിച്ചിരുന്ന വടിയെടുത്ത് നായയെ ആക്രമിച്ച…
Read MoreCategory: Kottayam
മുണ്ടക്കയം ബിവറേജിൽനിന്നു മദ്യം കടത്തിയ സംഭവത്തിൽ വൻ ക്രമക്കേട്! സ്റ്റോക്ക് എടുപ്പിൽ കണ്ടെത്തിയിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
മുണ്ടക്കയം: മുണ്ടക്കയം ബിവറേജിൽനിന്നു മദ്യം കടത്തിയ സംഭവത്തിൽ വൻ ക്രമക്കേട്. എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോക്ഡൗണിനെ തുടർന്നു മുണ്ടക്കയം ബിവറേജ് ഒൗട്ടലെറ്റിൽനിന്ന് അനധികൃതമായി മദ്യം കടത്തിയെന്ന വാർത്തയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക പരിശോധനയിൽ രണ്ടായിരം ലിറ്ററിലധികം മദ്യം കടത്തിയതായി പ്രാഥമികവിവരം. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ സൂരജ്, സജീവ്കുമാർ, ബിവറേജ് കോർപറേഷൻ ഓഡിറ്റ് വിഭാഗം ടീം പ്രതിനിധികളായ കെ.സി. പ്രദീപ്കുമാർ, സി.വി. ലിബിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണു ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. ഉദ്ദേശം പത്തുലക്ഷത്തിലധികം രൂപയുടെ കുറവാണ് സ്റ്റോക്ക് എടുപ്പിൽ കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതായി എക്സൈസ് അറിയിച്ചു. കോവിഡിന്റെ രണ്ടാം തരംഗം മൂലം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുണ്ടക്കയം ബിവറേജ് ഒൗട്ട്ലെറ്റിൽനിന്നു ചില ജീവനക്കാരുടെ ഒത്താശയിൽ മദ്യം കടത്തുന്നതായി പരാതി ഉയർന്നിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ. സുൽഫിക്കർ അന്വേഷണത്തിന്…
Read Moreഒരു ഫിനിക്സ് പക്ഷിയെപോലെ വെല്ലുവിളികളെ അതിജീവിച്ചു പറന്ന റിറ്റോ മെറിൻ ഉയരങ്ങളിലേക്കു ചിറകടിച്ചകന്നു; നിറഞ്ഞ പുഞ്ചിരിയോടെ…
കോട്ടയം: ഒരു ഫിനിക്സ് പക്ഷിയെപോലെ വെല്ലുവിളികളെ അതിജീവിച്ചു പറന്നുയർന്ന റിറ്റോ മെറിൻ മാത്യു ഒടുവിൽ കൂട് ഉപേക്ഷിച്ച് ഉയരങ്ങളിലേക്കു ചിറകടിച്ചകന്നു. നിറഞ്ഞ പുഞ്ചിരിയോടെയുള്ള മുഖം തന്റെ സുഹൃത്തുക്കളുടേയും സഹപ്രവർത്തകരുടെയും മനസിൽ പ്രതിഷ്ഠിച്ചാണ് റിറ്റോയും മഹാമാരിക്കു മുന്നിൽ കിഴടങ്ങിയത്. “തളരാത്ത സേവന സന്നദ്ധതയോടെ, ഏവരോടും സമഭാവനയോടെ ഇടപെട്ടുകൊണ്ട് മികച്ച കാരിത്താസിയൻ എന്ന നിലയിൽ, സ്വന്തം പ്രവർത്തിപഥത്തിൽ അനുകരണീയമായ മാതൃകയായിരുന്നു റിറ്റോ’ എന്നാണു കോട്ടയം കാരിത്താസ് ആശുപത്രിയിലെ സഹപ്രവർത്തകർ സ്മരണാഞ്ജലികളിൽ കുറിച്ചിട്ടത്. ആശുപത്രി ജീവനക്കാരിലും പരിചയക്കാരായ രോഗികളിലും ശുശ്രൂഷകരിലും തരളിതമായ ഇടപെടലിലൂടെ റിറ്റോ മനസിലിടം നേടി. കാരിത്താസ് ആശുപത്രിയിലെ ഡയറക്ടർ സെക്രട്ടറിയായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു റിറ്റോ. 37 വർഷത്തെ തന്റെ വ്യക്തിജീവിതത്തിലുണ്ടായ എല്ലാ വെല്ലുവിളികളെയും മുറിവുകളെയും നിറഞ്ഞ പുഞ്ചിരിയോടും ധൈര്യത്തോടുമാണ് റിറ്റോ എതിരേറ്റത്. 2014ൽ കാൻസർ കോശങ്ങൾ ശരീരത്തിൽ പടർന്നിറങ്ങിയപ്പോൾ ധൈര്യത്തോടെ അതിനെ നേരിട്ടു. രോഗത്തോടു പടവെട്ടി പൂർണആരോഗ്യത്തോടെ…
Read Moreവിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്ന കാലയളവിൽ രതീഷ് മോഷണം നടത്തിയിട്ടുണ്ടോ ? പിടിയിലായത് നിരവധി മോഷണക്കേസുകളിലെ പ്രതി
ചങ്ങനാശേരി: സകൂട്ടർ മോഷ്്ടിച്ച കേസിൽ ചങ്ങനാശേരി പോലീസ് പിടികൂടിയയാൾ നിരവധി മോഷണക്കേസുകളിൽ പ്രതി. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറന്പിൽ രതീഷ്(22)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിൽ 19ന് ആശുപത്രിയിലെ കോവിഡ് കെയർ സെന്ററിന്റെ മുന്പിൽ പാർക്ക് ചെയ്തിരുന്ന ആശുപത്രി ജീവനക്കാരന്റെ ആക്ടീവ സ്കൂട്ടറാണ് ഇയാൾ മോഷ്ടിച്ചത്. മോഷണ കേസുകളിൽ മാവേലിക്കര ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ഇയാൾ ജനുവരി 29-നാണ് പുറത്തിറങ്ങിയത് തുടർന്ന് വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്ന് സ്്കൂട്ടർ മോഷ്്ടിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്ന കാലയളവിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ രതീഷ് നിരവധി വാഹനമോഷണം, ഭവനഭേദനം, കാണിക്കവഞ്ചി, മോഷണ കേസുകളിലെ പ്രതിയാണെന്നും കറുകച്ചാൽ, കീഴ്വായ്പൂർ സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുകളുള്ളതായും പോലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചങ്ങനാശേരി ഡിവൈഎസ്പി വി.ജെ.ജോഫിയുടെ നിർദേശപ്രകാരം എസ്എച്ച്ഒ അബ്ദുൾ കലാം ആസാദ്, എസ്ഐ രാഹുൽ,…
Read Moreകിറ്റ് വിതരണത്തിനു പോയ സിപിഎം ലോക്കൽ സെക്രട്ടറിക്കു നേരേ വടിവാൾ ആക്രമണം; മറ്റു പ്രതികൾക്കായി തെരച്ചിൽ; സംഭവം മുണ്ടക്കയത്ത്
മുണ്ടക്കയം: കിറ്റ് വിതരണത്തിനു പോയ സിപിഎം ലോക്കൽ സെക്രട്ടറിയെ വടിവാളിനു ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പ്രതികൾക്കു വേണ്ടി മുണ്ടക്കയം പോലീസ് അന്വേഷണം ഉൗർജിതമാക്കി. കേസിലെ പ്രധാന പ്രതികളായ കോരുത്തോട് കൊന്പുകുത്തി സ്വദേശി പുത്തൻപുരയ്ക്കൽ സലിയൻ (59), മകൻ സതീശ് (39 ) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന എട്ടംഗ സംഘത്തിനു വേണ്ടിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സിപിഎം ലോക്കൽ സെക്രട്ടറി രാജു, സുഹൃത്തും സിപിഎം പ്രവർത്തകനുമായി കാസിം എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മടുക്ക – കൊന്പുകുത്തി റോഡിൽ മൈനാക്കുളത്തു ഞായറാഴ്ച വൈകുന്നേരം ആറിനു ആക്രമണമുണ്ടായത്. ചെന്നാപ്പാറ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ടിആർ ആൻഡ് ടി തോട്ടത്തിൽ ധാന്യ കിറ്റ് നൽകി തിരികെ വരുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും സതീശിന്റെ ഓട്ടോയും തമ്മിൽ വഴികൊടുക്കുന്നതിനിടയിൽ ഉരസിയതായി പറയുന്നു. ഇതേച്ചൊല്ലിയുള്ള വാക്കു തർക്കം സംഘർഷത്തിൽ കലാശിക്കുകകയായിരുന്നു. ഇതിനിടെ സതീശ് ഓട്ടോറിക്ഷയിൽ…
Read Moreചാറ്റിംഗിന് താല്പര്യമുണ്ടോ ? ആംബുലന്‍സ്വഡ്രൈ റുടെ ഫോണില്‍ നിന്നും കാള്‍ വന്നു; കോട്ടയം മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരിയ്ക്ക് പിന്നെ സംഭവിച്ചത് ഇങ്ങനെ…
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ എൻഎച്ച്എം സെക്യൂരിറ്റി ജീവനക്കാരിയെ ജോലിയിൽനിന്നും ഒഴിവാക്കിയതായി പരാതി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാഷനൽ ഹെൽത്ത് മിഷനിലൂടെ സുരക്ഷാ ജീവനക്കാരിയായി മെഡിക്കൽ കോളജിൽ നിയമിതയായ അന്പലപ്പുഴ കരുമാടി രജിതാ ഭവനിൽ സമീക്ഷയെയാണ് ജോലിയിൽനിന്നും ഒഴിവാക്കിയത്. ഇവർ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്പോൾ കഴിഞ്ഞ ആറിനു രാത്രിയിൽ 10.20നു ആംബുലൻസ് ഡ്രൈവർ മല്ലപ്പള്ളി സ്വദേശിയുടെ ഫോണിൽ നിന്നും ചാറ്റിംഗിന് താല്പര്യമുണ്ടോ എന്നു ചോദിച്ചു കൊണ്ട് ഫോണ്‍ കാൾ വന്നുവെന്ന് പറഞ്ഞു ഇയാൾക്കെതിരെ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. സൂപ്രണ്ട് ബന്ധപ്പെട്ട കക്ഷികളെ വിളിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. അന്നു വൈകുന്നേരം സമീക്ഷാ ഗാന്ധിനഗർ പോലീസിലും പരാതി നല്കി. തുടർന്ന് പോലീസ് ഇരുവരെയും വിളിച്ച് എസ്എച്ച്ഒയുടെ സാന്നിധ്യത്തിൽ പരാതിയിൽ തീർപ്പാക്കുകയും ചെയ്തു. അതിനു ശേഷം ആർഎംഒയുടെ നിർദ്ദേശപ്രകാരം സെക്യൂരിട്ടി ഓഫീസർ ഇവരോടു ജോലിയിൽ തുടരേണ്ടതില്ലെന്ന്…
Read Moreകുമരകത്ത് കോവിഡ് രോഗികൾ വർധിക്കുന്നു ! നസ്രത്ത് വാർഡിൽ മാത്രം 40 പേർ രോഗബാധിതര്‍
കുമരകം: കുമരകത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഇന്നലെ മാത്രം 70 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കുമരകത്ത് നടന്ന മെഗാ പരിശോധന ക്യാന്പിന്റെ പരിശോധന ഫലം ഇന്നലെ ലഭ്യമായപ്പോൾ 60 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ വിവിധയിടങ്ങളിൽ നടന്ന പരിശോധനയിൽ കുമരകം സ്വദേശികളായ പത്തു പേർക്കുകൂടി ഫലം പോസിറ്റീവായി. കോവിഡ് വ്യാപനം രൂക്ഷമായ നസ്രത്ത് വാർഡിൽ മാത്രം 40 പേർ രോഗബാധിതരാണ്. ഇതോടെ ജില്ലയിൽ കോവിഡ് പോസിറ്റീവിറ്റി നിരക്ക് രണ്ടാമതും കുമരകത്താണ്. ഇവിടെ ചേർന്ന വാർഡ്തല സാനിറ്റേഷൻ കമ്മിറ്റി യോഗം നിയന്ത്രണം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. തൊഴിലുറപ്പ് ജോലികൾ നിർത്തിവയ്ക്കുന്നതിനും വ്യാപനം രൂക്ഷമായ പ്രദേശങ്ങളിലെ മുഴുവൻ ആളുകളേയും കേവിഡ് പരിശോധനക്ക് വിധേയരാക്കുന്നതിനും തീരുമാനമായി. കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പ്രാധാന്യം നൽകിയുള്ള മെഗാ പരിശോധനകളാണ് നടന്നുവന്നിരുന്നത്. ഇവരിൽ…
Read Moreമൊബൈൽ ടവർ നിർമാണം! പ്രതിഷേധവുമായി പ്രദേശവാസികൾ; പ്രതിഷേധത്തിനുള്ള കാരണമായി പ്രദേശവാസികള്‍ പറയുന്നത് ഇങ്ങനെ…
വൈക്കം: തലയാഴം പഞ്ചായത്തിലെ മൂന്നാം വാർഡിൽ അംബേദ്ക്കർ സെറ്റിൽമെന്റ് കോളനിക്കു സമീപം സ്വകാര്യ മൊബൈൽ കന്പനിയുടെ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രദേശ വാസികളുടെ പ്രതിക്ഷേധം ശക്തമാകുന്നു. തോട്ടകം – വാക്കേത്തറ – കല്ലുപുരയ്ക്കൽ -എത്തക്കുഴി റോഡിലെ വാക്കേത്തറ അംബേദ്ക്കർ സെറ്റിൽമെന്റ് കോളനിക്കു സമീപത്താണ് മൊബൈൽ ടവർ സ്ഥാപിക്കുന്നതിനായി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ടവർ സ്ഥാപിക്കാനായി സ്വകാര്യ വ്യക്തിയിൽ നിന്നു വാങ്ങിയ അഞ്ചു സെന്റ് സ്ഥലത്തിൽ റോഡിനോടു ചേർന്ന് രണ്ടര മീറ്ററോളം താഴ്ചയിൽ കുഴിച്ചു. വർഷത്തിൽ പല തവണ വെള്ളപ്പൊക്കക്കെടുതി നേരിടുന്ന ഇവിടം താഴ്ന്ന ചതുപ്പുനിലമാണ്. ടവറിന്റെ പൈലിംഗിനായി കുഴിച്ചപ്പോൾ തന്നെ തെക്കു പടിഞ്ഞാറു ഭാഗങ്ങളിലെ സ്വകാര്യ വ്യക്തികളുടെ ഭൂമിയും കിഴക്കുഭാഗത്തു കൂടി കടന്നു പോകുന്ന റോഡും താഴേക്കു ഇടിഞ്ഞുതാഴ്ന്നു. റോഡിൽ നിന്നു മൂന്നു മീറ്റർ അകലെ മാത്രമേ നിർമാണ പ്രവർത്തനം നടത്താൻ കഴിയൂവെന്ന നിബന്ധന നിലനിൽക്കെ…
Read Moreവില കോടികള്‍! ചരിത്രത്തിന്റെ ശേഷിപ്പായ റവന്യു ഭൂമികൾ ലോക്ഡൗണിന്റെ മറവിൽ കൈയേറുന്നു; സംഭവം തലയോലപ്പറമ്പില്‍…
തലയോലപ്പറന്പ്: ചരിത്രത്തിന്റെ ശേഷിപ്പായ റവന്യു ഭൂമികൾ കോവിഡ് ലോക്ക്ഡൗണിന്റെ മറവിൽ കൈയേറുന്നു.\ പോയ കാലത്തെ ചരിത്രത്തിന്റെ സ്മാരകശിലകളായ ഭൂമിയടക്കം സ്വകാര്യ വ്യക്തികൾ കൈയേറിയിട്ടും അധികൃതർ നടപടി ശക്തമാക്കാത്തതിൽ പ്രതിക്ഷേധം രൂക്ഷമാകുകയാണ്. എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിനോടു ചേർന്നു കിടക്കുന്നതും വൈക്കം താലൂക്കിലെ വെള്ളൂർ വില്ലേജ് ഓഫിസ് പരിധിയിൽ വരുന്ന നീർപ്പാറ കോട്ടപ്പുറം ഭാഗത്താണ് ലോക്ഡൗണിന്റെ മറവിൽ സർക്കാർ ഭൂമി കൈയേറ്റം നടക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. ഈ ഭാഗത്തു കൂടിയാണ് കൊച്ചി തിരുവതാംകൂർ രാജ്യങ്ങളെ വേർതിരിക്കുന്ന കൂറ്റൻ കോട്ടയും കിടങ്ങും കടന്നു പോകുന്നത്. രാമയ്യൻ ദളവയുടെ കാലത്താണ് ചെന്പ് മുതൽ പിറവം വരെ കൂറ്റൻ കിടങ്ങും കോട്ടയും നിർമിച്ചത്. നിലവിലുണ്ടായിരുന്ന ഈ അതിരിന്റെ ഭൂരിഭാഗവും ആളുകൾ കൈയേറി പട്ടയം സ്വന്തമാക്കി. ചരിത്രത്തിന്റെ ശേഷിപ്പ് ഇനി അൽപം ബാക്കിയുള്ളത് കോട്ടയം -എറണാകുളം ജില്ലാ അതിർത്തിയായ നീർപ്പാറയിലാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന റവന്യുഭൂമിയാണിത്.…
Read Moreഇവിടെ ഒരു രൂപക്ക് ആംബുലൻസ് ! ആംബുലൻസിന്റെ സേവനം ലഭ്യമാകാന്‍ വിളിക്കൂ 8592900108 നമ്പറിൽ; ഇങ്ങനെ ഒരു തീരുമാനമെടുക്കാനുള്ള കാരണം…
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു രൂപക്ക് ആംബുലൻസ് സർവീസ് ആരംഭിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പത്തനംതിട്ടയിലെ യുവജന നേതാക്കൾ ചേർന്ന് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് പലപ്പോഴും ചികിത്സാ ചെലവ് താങ്ങാൻ സാധിക്കാറില്ല. അത്തരം അവസരങ്ങളിൽ ആംബുലൻസ് ചെലവ് വലിയ ഭാരമായി മാറുന്ന സ്ഥിതിയാണുള്ളത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ആംബുലൻസ് വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. പൂർണമായും സേവന വ്യവസ്ഥയിലാണ് ആംബുലൻസ് സർവീസ് നടത്തുന്നത്. ആരോടും കണക്ക് പറഞ്ഞ് പണം വാങ്ങുകയില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആംബുലൻസ് ഓടിക്കുന്നത്. ആംബുലൻസിൽ സ്ഥാപിച്ചിരിക്കുന്ന വഞ്ചിയിൽ ഒരു രൂപ നാണയം നിക്ഷേപിക്കുന്നവർക്ക് ഈ വാഹനം ഉപയോഗിക്കാവുന്നതാണ്. കൂടുതൽ പണം നിക്ഷേപിക്കാൻ കൈയിൽ ഉണ്ടെങ്കിൽ മാത്രം അവർക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കാം. കൂടുതൽ പണം…
Read More