ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലിരിക്കെ മരണമടഞ്ഞയാളിന്റെ മൊബൈൽ ഫോണ്‍ മോഷണം പോയ സംഭവത്തിൽ അധികൃതരും പോലീസും കൈയൊഴിഞ്ഞതായി പരാതിക്കാർ. സംഭവത്തിൽ മെഡിക്കൽ കോളജ് ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതായി മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. എന്നാൽ മരിച്ച രോഗിയുടെ മൊബൈൽ ഫോണ്‍ മോഷ്ടിച്ചത് ഗൗരവപൂർവം കാണണമെന്നും പ്രതിക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം. ആശുപത്രി അധികൃതർ മൗനം പാലിച്ചതിനെത്തുർന്നു മെഡിക്കൽ കോളജ് പോലീസിനോടും ബന്ധപ്പെട്ടെങ്കിലും അവിടെയും അനുകൂല സമീപനമല്ലായിരുന്നെന്നു പരാതിക്കാർ പറയുന്നു. കഴിഞ്ഞ 17-ന് കോവിഡ് ബാധിച്ചു മരണപ്പെട്ട് സംക്രാന്തി സ്വദേശിയുടെ 13,000 രൂപാ വിലമതിക്കുന്ന മൊബൈൽ ഫോണാണ് ഐസിയുവിൽ നിന്നു മോഷണം പോയത്. കോലോട്ടന്പലം കരിപ്പ റോഡിലെ കലിങ്കിനടയിൽ നിന്നു പ്രദേശവാസിയായ കൗമാരക്കാരനു ലഭിച്ച ഫോണ്‍ ബന്ധുക്കൾക്കു തിരികെ ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു രോഗിയുടെ ബന്ധുക്കളുടെ പരാതിയിൽ ആശുപത്രി അധികൃതരുടെ അന്വേഷണത്തിൽ മോഷ്ടാവിനെ തിരിച്ചറിഞ്ഞു.…
Read MoreCategory: Kottayam
കപ്പ കർഷകർക്ക് ആശ്വാസമേകാൻ കല്ലറ പഞ്ചായത്തിലെ കൃഷി-ക്ഷീര വകുപ്പുകൾ കൈ കോർക്കുന്നു
കടുത്തുരുത്തി: കോവിഡും കനത്ത മഴയും കാരണം പ്രതിസന്ധിയിലായ കപ്പ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്നതിനായി സംസ്ഥാന കൃഷി വകുപ്പും ക്ഷീരവികസന വകുപ്പും ഒന്നിക്കുന്നു. കല്ലറ പഞ്ചായത്തിലെ ക്ഷീര സംഘങ്ങള്‍ വഴി കര്‍ഷകരില്‍ നിന്നും കപ്പ സംഭരിക്കുന്ന പദ്ധതി ആരംഭിച്ചതാണ് കല്ലറയിലെ നൂറുകണക്കിന് വരുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായത്. കര്‍ഷകരില്‍ നിന്നും കിലോഗ്രാമിന് ഏഴ് രൂപ നിരക്കില്‍ ക്ഷീരസംഘങ്ങള്‍ കപ്പ സംഭരിച്ചു അത് ക്ഷീരകര്‍ഷകര്‍ വഴി ഗാര്‍ഹിക ആവശ്യത്തിനും കാലിത്തീറ്റയായും വില്‍പ്പന നടത്തുന്ന പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ സംരംഭത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.കെ. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഓഫീസര്‍ ആന്റണി കെ.ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ക്ഷീരവികസന വകുപ്പ് ടെക്നിക്കല്‍ ഓഫീസര്‍ കെ.ജയലക്ഷ്മി ആദ്യവില്‍പ്പന നടത്തി. ചടങ്ങില്‍ കടുത്തുരുത്തി ക്ഷീരവികസന ഓഫീസര്‍ കെ.പി. സതീഷ്കുമാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍…
Read Moreകോവിഡ് വറുതിയും സാമ്പത്തിക മാന്ദ്യവും, റേഷൻ കടകളിൽ തിരക്കേറുന്നു; ജില്ലയിലെ റേഷൻ വിതരണം ഈ മാസം 100ശതമാനം റിക്കാർഡിലേക്ക്…
കോട്ടയം: കോവിഡ് വറുതിയും സാന്പത്തിക മാന്ദ്യവും ജനത്തെ വലയ്ക്കുവെന്നതിന് തെളിവായി റേഷൻ കടകളിലെ തിരക്ക്.ജില്ലയിലെ റേഷൻ വിതരണം ഈ മാസം 100 ശതമാനം എന്ന റിക്കാർഡിലെത്തുകയാണ്. അതായത് 5.35 ലക്ഷം കാർഡുടമകളും എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ റേഷൻ വാങ്ങുന്നു. ഏതു വിതരണ കേന്ദ്രത്തിൽ നിന്നു റേഷൻ വാങ്ങാവുന്ന സൗകര്യം വന്നതോടെ ജില്ല മാറി താമസിക്കുന്നവരും റേഷൻ പൂർണമായി വാങ്ങുന്നു. എപിഎൽ, ബിപിഎൽ വേർതിരിവില്ലാതെ അനുവദനീയമായ റേഷനും സൗജന്യകിറ്റും കാർഡുടമകൾ വാങ്ങിക്കഴിഞ്ഞു. റബറിനും ഇതര കാർഷികോത്പന്നങ്ങൾക്കും വില ഇടിയുകയും ക്ഷീരമേഖല സ്തംഭിക്കുകയും ചെയ്തു. തൊഴിലാളികൾക്ക് ജോലിയും വേതവുമില്ലാതായതോടെ റേഷൻ ധാന്യങ്ങളെ ആശ്രയിക്കുകയാണ് ജനങ്ങൾ.പൊതുവിപണിയിലെ വിലക്കയറ്റവും സാന്പത്തിക ക്ലേശവും തുടരുന്ന സാഹചര്യത്തിൽ സർക്കാർ എപിഎൽ വിഭാഗത്തിനുൾപ്പെടെ കൂടുതൾ ധാന്യങ്ങൾ നൽകേണ്ടിയിരിക്കുന്നു.
Read Moreരണ്ടാമൂഴത്തിൽ പ്രതീക്ഷയർപ്പിച്ച് ട്രാവൻകൂർ സിമന്റ്സ്; പുതുജീവൻ നേടാനാകുമെന്ന പ്രതീക്ഷയിൽ ജീവനക്കാർ
കോട്ടയം: സർക്കാർ ഇടപെടൽ സാധ്യമാകുന്നതോടെ ട്രാവൻകൂർ സിമന്റസിനു പുതു ജീവൻ നേടാനാകുമെന്ന പ്രതീക്ഷയിൽ ജീവനക്കാർ.കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചു സഹകരണ മന്ത്രി വി.എൻ. വാസവൻ ഇന്നലെ ട്രാവൻകൂർ സിമന്റ്സലെത്തി ഉദ്യോഗസ്ഥരുമായും യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തി. പ്രതിസന്ധിയിലായിരുന്ന സിമന്റസിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സർക്കാരാണ് കന്പനിയിൽ പുനുരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ കന്പനിയുടെ പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്നും ട്രാവൻകൂർ സിമന്റസിനെ പഴയ കാല പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേരള സ്റ്റേറ്റ് ഇലക്്ട്രിസിറ്റി ബോർഡിന് ആവശ്യമായ കോണ്‍ക്രീറ്റ് പോസ്റ്റ് നിർമിക്കുന്ന പദ്ധതിക്ക് ഉടൻ തുടക്കമാകും. കൂടാതെ വൈറ്റ് സിമന്റ് വിപണിയിൽ വന്ന വലിയ വിലയിടിവും കാരണം ഏകദേശം ഒരു മാസം 700 ടണ്‍ വൈറ്റ് സിമന്റ് മാത്രമേ കന്പനി വിപണനം ചെയ്യുന്നുള്ളു. ഇതിനാവശ്യമായ മില്ല് നിലനിർത്തി…
Read Moreഅതിഥിത്തൊഴിലാളിക്ക് അഭിനന്ദനപ്രവാഹം… റോഡിൽ കിടന്ന് കിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി സജീർ
കുമരകം: അതിഥിത്തൊഴിലാളിയെ തേടി അഭിനന്ദന പ്രവാഹം. മനസ് നിറഞ്ഞ ആനന്ദത്തിൽ ഡൽഹി സ്വദേശി സജീർ. ഇന്നലെ നടുറോഡിൽ നിന്നു കിട്ടിയ പണം ഉടമയ്ക്കു നൽകി അതിഥിത്തൊഴിലാളി സജീറാണ് അഭിനന്ദനം ഏറ്റു വാങ്ങുന്നത്. കോവിഡ് മൂലം ഒരു മാസത്തിലേറെയായി ശന്പളം പോലും ലഭിക്കാത്ത അവസ്ഥയിലും വഴിയിൽ കിടന്നു കിട്ടിയ പണം ഉടമയെ കണ്ടെത്തി തിരികെ നൽകിയ സജീറിന്റെ നല്ല മനസിനെ നാടാകെ അംഗീകരിച്ചു കഴിഞ്ഞു. ഡൽഹിയിലുള്ള പാവപ്പെട്ട കുടുംബത്തിന്റെ ഏക അത്താണിയാണ് സജീർ. ഇന്നലെ ഉച്ചയോടെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കുമരകം ശാഖയിൽ നിന്നെടുത്ത 84, 000 രൂപയാണ് കുമരകം എസ്ബിഐ ബാങ്കിനു സമീപത്തെ റോഡിൽ വീണു നഷ്ടമായത്. കുമരകം സ്വദേശി സജിമോൻ കരീമഠത്തിന്റെ പണമാണ് നഷ്്ടപ്പെട്ടത്. കുമരകം ജെട്ടിയിലെ ഒലീവിയ ജന്റ്സ് ബ്യൂട്ടി പാർലറിലെ ജീവനക്കാരനായ സജീർ കുമരകം മാർക്കറ്റിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുന്പോഴാണ് പണം…
Read Moreഉണരുന്നതും ഉറങ്ങുന്നതും അപകട വാർത്ത കേട്ട്: ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന കൊടും വളവുകള്‍; സമരത്തിനൊരുങ്ങി നാട്ടുകാർ
കടുത്തുരുത്തി: ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന കൊടും വളവുകള്‍ നിവരന്നതും പ്രതീക്ഷിച്ചുള്ള യാത്രക്കാരുടെയും നാട്ടുകാരുടെയും കാത്തിരിപ്പ് ഇനിയും വൈകും. വളവുകള്‍ നിവര്‍ത്താനുള്ള നടപടികള്‍ കടലാസിലൊതുങ്ങുകയാണ്. സിലോണ്‍ കവലയ്ക്കു സമീപം കുറിച്ചി വളവിലും കുറുപ്പന്തറ പുളിന്തറ വളവിലുമാണ് ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ അപകടങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത്. നമ്പ്യാകുളം, കളത്തൂര്‍, പുളിന്തറ, കുറുപ്പന്തറ ആറാംമൈല്‍, പട്ടാളമുക്ക്, മുട്ടുചിറ, കടുത്തുരുത്തി ഇടക്കര, ആപ്പാഞ്ചിറ, സിലോണ്‍ ജംഗ്ഷന്, കുറിച്ചി വളവ് തുടങ്ങിയ വളവുകളിലായി ഉണ്ടായ വാഹനാപകടങ്ങള്‍ എണ്ണിയാല്‍ തീരില്ല. എതിരേ വരുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെടാതെ പോകുന്നതും അമിതവേഗവുമാണ് പലപ്പോഴും ഇവിടെ അപകട കാരണമാകുന്നത്. കോട്ടയം-എറണാകുളം റോഡ് ആധുനിക നിലവാരത്തില്‍ നിര്‍മിച്ചതിനുശേഷം ഇവിടെ അപകടങ്ങള്‍ വര്‍ധിച്ചതായാണ് പോലീസിന്റെ കണക്കുകളും വ്യക്തമാക്കുന്നത്. മോൻസ് ജോസഫ് എംഎൽഎ നിവേദനം നൽകികുറുപ്പന്തറ ജംഗ്ഷന് വികസനത്തിനും പുളിന്തറ വളവ് നിവര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള വികസന ആവശ്യങ്ങള്‍ക്കും വേണ്ടി സ്ഥലം എറ്റെടുക്കാനുള്ള…
Read Moreവെള്ളക്കെട്ടിൽ വലഞ്ഞ് പടിഞ്ഞാറൻ മേഖല; നാശത്തിന്റെ വക്കിൽ വീടുകൾ; അധികൃതരുടെ കനിവിനായി കാത്ത് ജനങ്ങൾ
കുറിച്ചി: മഴയ്ക്കു കുറവുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ വെല്ലുവിളികളിൽ നട്ടം തിരിഞ്ഞ് പടിഞ്ഞാറൻ മേഖല.കൃഷി നാശത്തിനു പിന്നാലെ വീടുകളുടെയും കെട്ടിടങ്ങളുടെയും ഭിത്തിയും വിണ്ടു കീറുന്നതാണ് വലയ്ക്കുന്നത്. അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് ഇവിടെയുള്ളവർ. മാസങ്ങളായി വെള്ളം കയറിക്കിടക്കുന്നതോടെയാണ് വീടുകൾ നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. പുഞ്ചകൃഷിക്കുശേഷം വെള്ളം കയറ്റിയ പാടത്തെ തുരുത്തുകളിലേയും പുറബണ്ടുകളിലേയും വീടുകളാണു താഴ്ന്നു പോകുകയും പൊട്ടിക്കീറുകയും ചെയ്യുന്നതിലേറെയും. കൂടുതൽ കാലം വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്പോൾ തറക്കടിയിലെ മണ്ണ് അയഞ്ഞു പോകുന്നതാണു വീടുകൾക്ക് അപകടം സൃഷ്ടിക്കുന്നത്. പാടത്തേയും പുറംബണ്ടിലേയും ഉറപ്പില്ലാത്ത മണ്ണിൽ നിർമിക്കുന്ന വീടുകൾക്കാണു കേടുപാടുകൾ കൂടുതൽ സംഭവിക്കുന്നത്. കൃഷി ഉള്ള സമയത്ത് മണ്ണ് ഉണങ്ങുകയും കൃഷിക്കുശേഷം വെള്ളം കയറ്റുന്പോൾ മണ്ണ് അയയുകയും ചെയ്യുന്നതോടെ വീട് താഴുകയും ചെരിയുകയും ചെയ്ത് ഭിത്തിയും തറയും പൊട്ടിപ്പോകുകയാണു പതിവ്. കുമരകത്ത് കൊല്ലകരി, ഇടവട്ടം, മങ്കുഴി, മൂലേപ്പാടം തുടങ്ങിയ പാടശേഖരങ്ങളിലെ വീടുകൾ വർഷത്തിൽ നാലു…
Read Moreലോക്ക് അഴിയുന്നതും പ്രതിക്ഷിച്ച്..! വരുമാനം നിലച്ച് സാധാരണക്കാരുടെയും തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയിൽ
കോട്ടയം: തൊഴിലും വരുമാനവും നിലച്ചിരിക്കെ സാധാരണക്കാരുടെയും തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലേക്ക്.പഴം, പച്ചക്കറി, പലവ്യഞ്ജനം, മരുന്ന് ഒഴികെ മറ്റൊന്നും വാങ്ങാൻ പണമില്ലാതെ വലിയൊരു സമൂഹം കടുത്ത ഞെരുക്കത്തിലാണ്. ലോക്ഡൗണ്‍ ഒരു മാസം പിന്നിടുന്പോൾ കടകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും വാഹനങ്ങളിലും ജോലി ചെയ്തിരുന്നവർക്ക് വരുമാനം നിലച്ചു. കാർഷികോത്പന്നങ്ങളുടെ വിലയിടഞ്ഞതിനാൽ കർഷകർ വൻ തകർച്ചയിലായി. ഇവരെ ആശ്രയിച്ചുകഴിയുന്ന തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെട്ടു. കോവിഡ് ആശങ്കയിൽ തൊഴിലാളികളെ ജോലികൾക്ക് നിയമിക്കാൻ ആശങ്കപ്പെടുന്നവരും കുറവല്ല.പണലഭ്യത കുറഞ്ഞത് വ്യാപാര വാണിജ്യ മേഖലയിലും മാന്ദ്യത്തിനു കാരണമായി. മത്സ്യം, മാസം, മുട്ട തുടങ്ങിയവയുടെ വിൽപനയിൽ വലിയ കുറവുണ്ടായി. ഇറച്ചിക്കോഴി വില 110 രൂപയിൽനിന്ന് 80 – 85 നിരക്കിലേക്ക് താഴ്ന്നു. അടുത്തയാഴ്ച വില വീണ്ടും ഇടിയുമെന്നാണ് സൂചന. കടലിൽ പോകുന്നതിൽ നിയന്ത്രണം വന്ന സാഹചര്യത്തിൽ മത്സ്യലഭ്യത കുറഞ്ഞു. മത്സ്യവില കൂടിയെങ്കിലും വിൽപന നന്നേ ഇടിഞ്ഞു.
Read Moreആസാമിൽ 18 ടൂറിസ്റ്റ് ബസുകൾ കുടുങ്ങി; ഭക്ഷണവും താമസസൗകര്യവുമില്ലാതെ ജീവനക്കാർ ദുരിതത്തിൽ; ചിലർക്ക് കോവിഡ് പിടിപെട്ടു
കോട്ടയം: ആസാമിൽ കുടുങ്ങിപ്പോയ 18 ടൂറിസ്റ്റ് ബസുകളിലെ ജീവനക്കാരുടെ കാര്യം വളരെ കഷ്ടത്തിൽ.പലരും ഭക്ഷണവും താമസസൗകര്യവുമില്ലാതെ അവിടെ വലയുകയാണ്. ഇതിനിടയിൽ ചില ബസുകളിലെ ജീവനക്കാർക്ക് കോവിഡും മറ്റു രോഗങ്ങളും പിടിപെട്ടത് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. ഇതോടെ വലഞ്ഞത് ബസ് ഉടമകളാണ്. ജീവനക്കാരുടെ താമസത്തിനും ഭക്ഷണത്തിനും മറ്റു ചെലവുകളും ജീവനക്കാരുടെ വീട്ടിലേക്കു വേണ്ട പണവും ഉടമകൾ നൽകുകയാണിപ്പോൾ. അതിഥിത്തൊഴിലാളികളുമായി ആസാമിലേക്ക് ഓട്ടംപോയ 18 ടൂറിസ്റ്റ് ബസുകളും അതിലെ ജീവനക്കാരുമാണ് ആസാമിലെ വിവിധ പ്രദേശങ്ങളിൽ കുടങ്ങിക്കിടക്കുന്നത്. റംസാന് മുന്നോടിയായി വിവിധ തൊഴിലാളി ക്യാന്പുകളിൽ നിന്ന് ഏജൻസികൾ വഴി ഓട്ടം പോയ ബസുകളാണ് ലോക്ഡൗണിൽ മടക്കയാത്ര അനിശ്ചിതത്വത്തിലായി ആസാമിൽ പെട്ടുപോയത്.ആറു സംസ്ഥാനങ്ങൾ പിന്നിട്ട് 3,500 കിലോമീറ്റർ ദിവസങ്ങൾ താണ്ടിയാണ് ബസുകൾ അവിടെയെത്തിയത്. റംസാനുശേഷം തൊഴിലാളികുമായി തിരികെ പോരാമെന്ന കരാറുകാരുടെ ഉറപ്പിലാണ് ബസുകൾ ഓട്ടം പോയത്.ലോക്ഡൗണ്‍ വന്നതോടെ തൊഴിലാളികളുടെ മടക്കം അനിശ്ചിതത്വത്തിലായതിനൊപ്പം വിവിധ…
Read Moreപനിയും ശരീരവേദനയും! കോവിഡ് ടെസ്റ്റ് നടത്തിയശേഷം ഫലം പോസിറ്റീവാണെന്ന് അറിയിച്ചു; പിന്നെ നടന്നത്…
മറയൂർ: കോവിഡ് ടെസ്റ്റ് നടത്തിയശേഷം ഫലം പോസിറ്റീവാണെന്ന് അറിയിച്ചതിനെതുടർന്ന് ആശാ പ്രവർത്തകർക്കും കാന്തല്ലൂരിലെ ആരോഗ്യപ്രവർത്തകർക്കൂം ഭീഷണിയും അസഭ്യവർഷവും. കാന്തല്ലൂർ ഗ്രാമപഞ്ചായത്തിലെ കർശനാട് ഭാഗത്ത് നിരവധിപേർക്ക് പനിയും ശരീരവേദനയും അനൂഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യപ്രവർത്തകർ എത്തി കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ഇതേതുടർന്ന് ഗ്രാമത്തിലെ എട്ടുപേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും അവരെ വിവരം അറിയിക്കൂകയും ക്വാറന്ൈറനിലിരിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. വീടുകളിൽ മതിയായ സൗകര്യം ഇല്ലാത്തവരെ സിഎഫ്എൽടിസി സെന്ററിലേക്ക് മാറ്റുന്നതിനിടെ ആരോഗ്യപ്രവർത്തകരെ കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ മകൻ ഭീഷണിപ്പെടുത്തുകയായിരുന്നെന്നു പറയുന്നു. ആരോഗ്യ പ്രവർത്തകരെ അസഭ്യം പറഞ്ഞതു സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർ മറയൂർ പോലീസിൽ പരാതിനൽകി.
Read More