കപ്പ കർഷകർക്ക് ആശ്വാസമേകാൻ  കല്ലറ പഞ്ചായത്തിലെ കൃഷി-ക്ഷീര വകുപ്പുകൾ കൈ കോർക്കുന്നു


ക​ടു​ത്തു​രു​ത്തി: കോ​വി​ഡും ക​ന​ത്ത മ​ഴ​യും കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ ക​പ്പ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന​തി​നാ​യി സം​സ്ഥാ​ന കൃ​ഷി വ​കു​പ്പും ക്ഷീ​ര​വി​ക​സ​ന വ​കു​പ്പും ഒ​ന്നി​ക്കു​ന്നു.

ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ ക്ഷീ​ര സം​ഘ​ങ്ങ​ള്‍ വ​ഴി ക​ര്‍​ഷ​ക​രി​ല്‍ നി​ന്നും ക​പ്പ സം​ഭ​രി​ക്കു​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ച​താ​ണ് ക​ല്ല​റ​യി​ലെ നൂ​റു​ക​ണ​ക്കി​ന് വ​രു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​യ​ത്.

ക​ര്‍​ഷ​ക​രി​ല്‍ നി​ന്നും കി​ലോ​ഗ്രാ​മി​ന് ഏ​ഴ് രൂ​പ നി​ര​ക്കി​ല്‍ ക്ഷീ​ര​സം​ഘ​ങ്ങ​ള്‍ ക​പ്പ സം​ഭ​രി​ച്ചു അ​ത് ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ വ​ഴി ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നും കാ​ലി​ത്തീറ്റ​യാ​യും വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

ക​ല്ല​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണി തോ​ട്ടു​ങ്ക​ല്‍ സം​രം​ഭ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​കെ. ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​ര്‍ ആ​ന്‍റണി കെ.​ജോ​ര്‍​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ടെ​ക്നി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ കെ.​ജ​യ​ല​ക്ഷ്മി ആ​ദ്യ​വി​ല്‍​പ്പ​ന ന​ട​ത്തി.

ച​ട​ങ്ങി​ല്‍ ക​ടു​ത്തു​രു​ത്തി ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ര്‍ കെ.​പി. സ​തീ​ഷ്‌​കു​മാ​ര്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ബാ​ബു​രാ​ജ്, ക്ഷീ​ര​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ സാ​ബു ന​രി​ക്കു​ഴി, എ​ന്‍.​വേ​ണു​ഗോ​പാ​ല്‍, എം.​ജി. ഫി​ലേ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment