ചങ്ങനാശേരി: ചങ്ങനാശേരിയിൽ വെള്ളക്കെട്ടിൽ കോട ഒളിപ്പിച്ച വാറ്റുകാർക്കു വേണ്ടി അന്വേഷണം ഉൗർജിതമാക്കി എക്സൈസ് സംഘം. കോട ഒളിപ്പിച്ചവരെക്കുറിച്ച് എക്സൈസ് സംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്. ഇന്നലെ ചങ്ങനാശേരി പാടിഞ്ഞാറ് അറുനൂറിൽ പുതുവൽ ഭാഗത്ത് മേപ്രാൽ റോഡിനു പടിഞ്ഞാറ് തറയിൽമുക്ക് ജെട്ടിക്ക് സമീപം ആറ്റു പുറംപോക്കിൽ ഒളിപ്പിച്ചിരുന്ന 105 ലിറ്റർ കോടയാണ് ചങ്ങനാശേരി എക്സൈസ് പിടികൂടി നശിപ്പിച്ചത്. വാറ്റു ചാരായം തയാറാക്കുന്നതിനായി സൂക്ഷിച്ചിരുന്ന കോട അധികൃതരുടെ കണ്ണുവെട്ടിക്കുന്നതിനായി കന്നാസുകളിലാക്കി കയർ കെട്ടി വെള്ളക്കെട്ടിലിട്ടിരിക്കുകയായിരുന്നു. ലോക്ഡൗണിന്റെ മറവിൽ വാറ്റ് നടക്കുന്നതായി ചങ്ങനാശേരി എകസൈസിന് വിവരം ലഭിച്ചതിനെത്തുടർന്ന് മേഖലയിൽ പരിശോധന ശക്തമാക്കിരുന്നു. കഴിഞ്ഞ ദിവസം കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് അധികൃതർ ആദ്യം നടത്തിയ പരിശോധനയിൽ കോട കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നിട് വിശദമായി നടത്തിയ പരിശോധനയിലാണ് കന്നാസുകളിലാക്കി വെള്ളത്തിൽ ഒളിപ്പിച്ച നിലയിൽ കോട കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ…
Read MoreCategory: Kottayam
പ്രകൃതിസൗന്ദര്യം കാണാനെത്തിയപ്പോൾ കണ്ടത് പ്രദേശവാസികളുട ദുരിതം: സഹായം നൽകി വിദേശവനിതകൾ
കുമരകം: പ്രകൃതിക്ഷോഭത്തെ ത്തുടർന്ന് ദുരിതം അനുഭവിക്കുന്ന കുമരകത്തെ ജനങ്ങൾക്ക് വിദേശ വനിതകളുടെ സഹായം. കുമരകം കാണാനെത്തിയ സ്വിറ്റ്സർലൻഡ് വനിതകളാണ് ദുരിതബാധിതർക്ക് ഭക്ഷണം, പലചരക്ക്, പച്ചക്കറി കിറ്റുകൾ ഇന്നലെ വിതരണം ചെയ്ത്. കവണാറ്റിൻകര, ചക്രംപടി, പള്ളിച്ചിറ ഭാഗങ്ങളിലുള്ള ദുരിതബാധിതരായ 75 കുടുംബങ്ങൾക്കാണ് അരി, പലചരക്ക്, പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ വാങ്ങി നൽകിയത്. കഴിഞ്ഞ ദിവസം കുമരകത്തെ നിരാമയ റിസോർട്ടിൽ എത്തിയ വിനോദ സഞ്ചാരികളായ ക്ലെയർ മാർട്ടീംഗ്നർ , റീറ്റ റോസർ എന്നീ സുഹൃത്തുക്കളാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സന്മനസ് കാട്ടിയത്. കൂടാതെ 200 ബിരിയാണി സ്വകാര്യ റിസോർട്ടിൽ നിന്ന് വാങ്ങി കുമരകം പഞ്ചായത്ത് ഓഫീസിൽ എത്തിച്ച് കമ്മ്യുണിറ്റി കിച്ചണിലേക്കും നൽകി. മൂന്ന് ദിവസത്തെ കുമരകം സന്ദർശനത്തിനുശേഷം ഇവർ നാളെ നാട്ടിലേക്ക് മടങ്ങും.
Read Moreവാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച് എസ്ഐക്ക് സാരമായ പരിക്ക്; ഈരാറ്റുപേട്ടയിൽ നടന്ന സംഭവം ഇങ്ങനെ
കോട്ടയം: വാഹന പരിശോധനയ്ക്കിടയിൽ ബൈക്കിടിച്ചു പരിക്കേറ്റ എസ്ഐ ചികിത്സയിൽ. ഈരാറ്റുപേട്ട സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ വി.ബി. അനസിനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിലാണ് സംഭവം. ബാരിക്കേഡ് വച്ചു വാഹന പരിശോധന നടത്തുന്നതിനിടയിൽ അമിത വേഗതയിൽ എത്തിയ ബൈക്കിനു പോലീസ് കൈകാണിച്ചിട്ടും നിർത്താതെ എത്തിയ ബൈക്ക് എസ്ഐയെ ഇടിക്കുകയായിരുന്നു. തുടർന്ന് നിർത്താതെ ബൈക്ക് ഓടിച്ചു പോയാളെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. മൂന്നിലവ് കാഞ്ഞിരപ്പാറയിൽ രാജേഷി (41)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ ജോലിയ്ക്കു തടസമുണ്ടാക്കിയതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്. എസ്ഐയുടെ കാൽമുട്ടിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കുണ്ട്.
Read Moreഅക്ഷരനഗരിയിൽ നിന്ന് അമരത്തേക്ക്; വികസന മുന്നേറ്റം പ്രതീക്ഷിച്ചു കോട്ടയം ജില്ല
കോട്ടയം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറുന്പോൾ വികസന മുന്നേറ്റം പ്രതീക്ഷിച്ചു കോട്ടയം ജില്ല.ഏറ്റുമാനൂരിൽ നിന്നു വിജയിച്ചു വി.എൻ. വാസവൻ മന്ത്രിയാകുന്പോൾ മറ്റൊരു മന്ത്രിയായ ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ പാലാ ചക്കാന്പുഴ സ്വദേശിയാണ്. ഇതിനു പുറമെ കാബിനറ്റ് പദവിയോടെ കാഞ്ഞിരപ്പള്ളി എംഎൽഎ എൻ. ജയരാജ് ചീഫ് വിപ്പാകും. മന്ത്രിയാകുന്ന പി. രാജീവിനുമുണ്ട് വൈക്കം ബന്ധം. അദേഹത്തിന്റെ ഭാര്യവീട് വൈക്കത്താണ്.യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട മന്ത്രിമാരെല്ലാം കോട്ടയം ജില്ലയിൽ നിന്നാകും.എൽഡിഎഫിൽ ഒന്നും കിട്ടാത്ത പതിവുമായിരുന്നു. അതാണ് ഇത്തവണ തിരുത്തിക്കുറിച്ചത്. ഏറ്റുമാനൂരിനു വി.എൻ. വാസവനിലൂടെ മന്ത്രിസ്ഥാനം ആദ്യമാണ്. ഇന്നേവരെ മന്ത്രിസ്ഥാവും മറ്റു പദവിയും ലഭിക്കാത്ത മണ്ഡലമായിരുന്നു കാഞ്ഞിരപ്പള്ളി. ഇന്നു കാഞ്ഞിരപ്പള്ളിക്കൊപ്പമായ പഴയ വാഴൂരിൽ കെ. നാരായണക്കുറുപ്പും വി.കെ. വേലപ്പനും പലതവണ മന്ത്രിയായിട്ടുണ്ട്. എന്നാൽ പഴയ കാഞ്ഞിരപ്പള്ളിക്ക് പദവികൾ ലഭിച്ചിട്ടില്ല. ഇപ്പോൾ ജയരാജിലൂടെ കാബിനറ്റ് റാങ്കിൽ ചീഫ് വിപ്പ്…
Read Moreബീഡിത്തൊഴിലാളി ജനാർദ്ദനന് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം! ക്ഷണിച്ചതിന്റെ കത്തും കാർ, ഗേറ്റ് പാസുകളും ജനാര്ദനന് പുറത്തുവിട്ടു
കണ്ണൂർ: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അതിഥിയായി വാക്സിന് ചലഞ്ചിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന ചെയ്ത ബീഡിത്തൊഴിലാളി ജനാര്‍ദനനും. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചതിന്റെ കത്തും കാർ, ഗേറ്റ് പാസുകളും ജനാര്ദനന് തന്നെയാണ് പുറത്തുവിട്ടത്. വിവിഐ പാസാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ജനാര്‍ദനന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 2,00,850 രൂപയില്‍, 850 രൂപ ബാക്കിവച്ച് രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് സംഭാവന നല്‍കിയാണ് ജനാര്ദനന് ശ്രദ്ധേയനായത്. ഏപ്രില്‍ അവസാനവാരം കണ്ണൂര്‍ ടൗണിലെ ഒരു ബാങ്കു ജീവനക്കാരന് ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ജനാര്‍ദനന്റെ കഥ പുറംലോകമറിഞ്ഞത്. 35 വര്‍ഷത്തോളമായി ദിനേശ് ബീഡി തൊഴിലാളിയാണ് ജനാര്ദനന്. ആകെയുള്ള സമ്പാദ്യവും ഭാര്യയുടെയും തന്റെയും ഗ്രാറ്റുവിറ്റിയും ചേര്‍ന്ന തുകയായിരുന്നു അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നത്. അതില്‍ നിന്നാണ് അദ്ദേഹം വാക്സിന് ചലഞ്ചിലേക്ക് സംഭാവന നല്‍കിയത്.
Read Moreകുടിവെള്ളം ശേഖരിച്ചു മടങ്ങുന്നതിനിടയിൽ വള്ളത്തിൽനിന്ന് വെള്ളത്തിൽവീണു, കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി; സംഭവം കണ്ടു നിന്ന നാട്ടുകാർ പറഞ്ഞത് ഇങ്ങനെ…
ചിങ്ങവനം: വള്ളത്തിൽ കുടിവെള്ളം ശേഖരിച്ചു മടങ്ങുന്നതിനിടയിൽ വെള്ളത്തിൽ വീണു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അറായിരംചിറ രാജന്റെ മകൻ രതീഷി (മണിക്കുട്ടി- 36)ന്റെ മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെത്തിയത്. പള്ളം പഴുക്കാനില കായലിൽ ഇന്നലെ വൈകുന്നേരം മൂന്നിനാണ് അപകടമുണ്ടായത്. ആറായിരം കായലിലെ വീട്ടിൽ നിന്നും പള്ളം എറന്പത്തു നിന്നും വെള്ളവുമായി തുഴഞ്ഞു വരുന്നതിനിടയിൽ പഴുക്കാനില ഭാഗത്തു വെച്ച് രതീഷ് വള്ളത്തിൽ നിന്നും വീഴുകയായിരുന്നു. തുടർന്ന് നീന്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വെള്ളത്തിൽ താഴുകയായിരുന്നുവെന്ന് കരയിൽ സംഭവം കണ്ടു നിന്ന നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ നാട്ടുകാർ വള്ളത്തിലും, നീന്തി ചെന്നും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രതീഷിനെ കണ്ടെത്താനായില്ല. തുടർന്ന് ചിങ്ങവനം പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. ഇരു വിഭാഗങ്ങളും ഉടൻ തന്നെ തെരച്ചിൽ ആരംഭിച്ചു. ശക്തമായ അടിയൊഴുക്കും, വെള്ളം ഉയർന്നതും തെരച്ചിൽ ശ്രമകരമായി. രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും…
Read Moreകേരള കോൺഗ്രസിന്റെ സംസ്കാരത്തിനൊത്ത് പ്രവർത്തിക്കുമെന്ന് റോഷി അഗസ്റ്റിൻ
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ സംസ്കാരം നിലനിർത്തിയായിരിക്കും പ്രവർത്തിക്കുകയെന്ന് നിയുക്ത മന്ത്രി റോഷി അഗസ്റ്റിൻ. ഇന്നു രാവിലെ പാലായിൽ ജോസ് കെ. മാണിയുടെ വസതിയിൽ എത്തി ചർച്ചകൾ നടത്തിയശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു റോഷി അഗസ്റ്റിൻ. പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ നിർദേശം അനുസരിച്ചു പ്രവർത്തിക്കുന്നുമെന്നും അദേഹം പറഞ്ഞു.രാവിലെ വീട്ടിലെത്തി റോഷി അഗസ്റ്റിൻ, കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മയെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു. ചർച്ചകൾക്കുശേഷം റോഷി അഗസ്റ്റിൻ തിരുവനന്തപുരത്തിനു മടങ്ങുകയും ചെയ്തു. പാർട്ടിക്കു ലഭിക്കുന്ന വകുപ്പുകൾ സംബന്ധിച്ചു ചർച്ചകൾ നടന്നിട്ടില്ലെന്നും മുഖ്യമന്ത്രിയാണ് അക്കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും നല്ല വകുപ്പുകൾ കിട്ടണമെന്നാണ് ആഗ്രഹമെന്നും ജോസ് കെ. മാണി പറഞ്ഞു.
Read Moreമഴകുറഞ്ഞെങ്കിലും പ്രളയദുരിതം വിട്ടൊഴിയാതെ പടിഞ്ഞാറൻ മേഖല
കോട്ടയം: ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലെ പ്രളയ ദുരിതം വിട്ടൊഴുയുന്നില്ല.മഴ മാറിയതോടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി. ജലനിരപ്പ് ഗണ്യമായി ഉയർന്നതിനെത്തുടർന്നു കഴിഞ്ഞദിവസം മീനച്ചിലാറിന്റെയും കൊടൂരാറിന്റെയും തീരങ്ങളിൽ താമസിക്കുന്നവർക്കു നൽകിയ മുന്നറിയിപ്പ് പിൻവലിച്ചു. നാഗന്പടം, കുമരകം, കിടങ്ങൂർ, പേരൂർ മേഖലയിൽ മീനച്ചിലാറും കോടിമതയിൽ കൊടൂരാറും അപകട സാധ്യതാ നിലയ്ക്കു മുകളിൽ എത്തിയിരുന്നു. കോട്ടയം, ഏറ്റുമാനൂർ മുനിസിപ്പാലിറ്റികളിലും അയ്മനം, തിരുവാർപ്പ്, കുമരകം, ആർപ്പൂക്കര, കിടങ്ങൂർ, വിജയപുരം പഞ്ചായത്തുകളുടെയും താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ 31 ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ട്. ക്യാന്പുകളിലായി 168 കുടുംബങ്ങളിലെ 560 പേർ കഴിയുന്നുണ്ട്. കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്നത്. ഇന്നു മഴ പെയ്തില്ലെങ്കിൽ വെള്ളക്കെട്ടിന്റെ ദുരിതം പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷ. കാലവർഷം വൈകാതെ എത്തുമെന്ന മുന്നറിയിപ്പ് പടിഞ്ഞാറൻ മേഖലയെ ഭീതിയിലാഴ്ത്തുകയാണ്.…
Read Moreറോഷി അഗസ്റ്റിൻ മന്ത്രിയാകും, എൻ. ജയരാജ് ചീഫ് വിപ്പ്; പ്രഖ്യാപിച്ച് കേരള കോൺഗ്രസ്-എം
തൊടുപുഴ: എൽഡിഎഫ് മന്ത്രിസഭയിൽ അനുവദിച്ച് കിട്ടിയ രണ്ട് ക്യാബിനറ്റ് റാങ്ക് പദവിയിലേക്ക് ആളെ തീരുമാനിച്ച് കേരളാ കോൺഗ്രസ്-എം. മന്ത്രി സ്ഥാനത്തേക്ക് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനേയും, ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ എന്‍. ജയരാജിനെയും തീരുമാനിച്ചു. പാർട്ടി തീരുമാനം അറിയിച്ച് ചെയർമാൻ ജോസ് കെ. മാണി മുഖ്യമന്ത്രിക്ക് കത്ത് നൽകി. രണ്ട് മന്ത്രിസ്ഥാനത്തിന് വേണ്ടി എൽഡിഎഫിൽ കേരളാ കോൺഗ്രസ്-എം ആദ്യാവസാനം നിലപാടെടുത്തിരുന്നെങ്കിലും സിപിഎം വഴങ്ങിയിരുന്നില്ല. യുവത്വത്തിന്റെ പ്രസരിപ്പുമായാണ് ഇടുക്കിയുടെ അമരക്കാരൻ റോഷി അഗസ്റ്റിൻ സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുന്നത്. ഇടുക്കി നിയോജകമണ്ഡലത്തിൽനിന്നു മന്ത്രിസഭയിലെത്തുന്ന ആദ്യജനപ്രതിനിധിയെന്ന വിശേഷണവും ഇനി ഇദ്ദേഹത്തിനു സ്വന്തം. കാഞ്ഞിരപ്പള്ളി എംഎല്‍എ ആയ ഡോ എന്‍. ജയരാജ് നാലാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്. തിരുമ്മു-മർമ ചികിത്സയ്ക്കും കളരിപ്പയറ്റിനും പെരുമയുള്ള ചന്പക്കര കുറുപ്പുമാരുടെ ബന്ധത്തിലെ ചെറുമാക്കൽ കുടുംബാംഗമാണ്.
Read Moreകടുത്ത ശ്വാസം മുട്ടൽ! അത്യാസന്ന നിലയിലായ വയോധികയ്ക്ക് ചികിത്സ നൽകിയത് ആശുപത്രിക്ക് പുറത്ത് വാഹനത്തിൽ; എരുമേലിയില്‍ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
എരുമേലി: കടുത്ത ശ്വാസം മുട്ടൽ മൂലം അത്യാസന്ന നിലയിലായ വയോധികയ്ക്ക് ചികിത്സ നൽകിയത് ആശുപത്രിക്ക് പുറത്ത് വാഹനത്തിൽ. ഇന്നലെ എരുമേലിയിലാണ് സംഭവം. തുമരംപാറ സ്വദേശിനിയായ റോസമ്മ (65) യ്ക്കാണ് ഈ ദാരുണ അനുഭവം. രോഗിയായ റോസമ്മ ശാസതടസം കൂടി മരണ വെപ്രാളത്തിലായപ്പോൾ പെട്ടെന്ന് എംഇഎസ് യൂത്ത് വിംഗ് പ്രവർത്തകർ വാഹനവുമായിയെത്തി എരുമേലി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ എത്തിക്കുകയായിരുന്നു. എന്നാൽ കോവിഡ് ഉള്ളവരെ മാത്രം അഡ്മിറ്റ് ചെയ്യാനാണ് നിയമപ്രകാരം കഴിയുകയെന്ന് അറിയിച്ച് അധികൃതർ രോഗിയെ ഇവിടെ അഡ്മിറ്റ് ചെയ്തില്ലെങ്കിലും ഡോക്ടറുടെ നേതൃത്വത്തിൽ പ്രാഥമിക ചികിത്സ നൽകി. യൂത്ത് വിംഗ് പ്രവർത്തകരുടെ വാഹനത്തിൽ തന്നെ രോഗിയെ ഇരുത്തി രണ്ട് മണിക്കൂറോളം ഓക്സിജൻ നൽകി. പെട്ടെന്ന് വിദഗ്ധ ചികിത്സ നൽകണമെന്ന് നിർദേശം നൽകിയ ഡോക്ടർ രോഗിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ടു. എന്നാൽ ബെഡ് ഒഴിവില്ല…
Read More