കോട്ടയം: കഴിഞ്ഞ ദിവസങ്ങളിൽ റിക്കാർഡ് മഴയാണ് ജില്ലയിൽ പെയ്തിറങ്ങിയത്.വെള്ളിയാഴ്ച രാവിലെ എട്ടര മുതൽ ഇന്നലെ രാവിലെ എട്ടര വരെ ജില്ലയിൽ പെയ്തത് 162.2 മില്ലീമീറ്റർ. വ്യാഴാഴ്ച 88 മില്ലിമീറ്ററും ബുധനാഴ്ച 10.2 മില്ലിമീറ്ററും മഴ ലഭിച്ചതായാണു കുമരകം കാർഷിക ഗവേഷണകേന്ദ്രത്തിലെ കണക്ക്. കാൽ നൂറ്റാണ്ടിനുള്ളിൽ മേയ് മാസങ്ങളിൽ ഇത്തരത്തിലൊരു പെയ്ത്ത് ലഭിച്ചിട്ടില്ല. ഇന്നത്തെ കണക്കും 150 മില്ലിമീറ്ററിനു മുകളിലായിരിക്കുമെന്നാണ് സൂചന. കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും കഴിഞ്ഞ ദിവസങ്ങളിൽ 170 മില്ലിമീറ്റർ വരെ മഴ ലഭിച്ചതായാണ് സൂചന. ന്യൂനമർദപ്പെയ്ത്തിൽ വൻ നാശനഷ്കോട്ടയം: ന്യൂനമർദത്തിൽ കാലം തെറ്റിയെത്തിയ പെരുമഴയിൽ ജില്ലയിൽ 10.37 കോടി രൂപയുടെ കൃഷിനാശം. അപ്പർ കുട്ടനാട്ടിലെ മടവീഴ്ചയിൽ പാടങ്ങൾ മുങ്ങി. കൊയ്ത്ത് അവശേഷിച്ച പാടങ്ങളിൽ നെല്ല് ചെളിയിൽ മുങ്ങിനശിച്ചു. കുമരകം, അയ്മനം, ആർപ്പൂക്കര, തലയാഴം, വെച്ചൂർ പ്രദേശങ്ങളിൽ മടവീഴ്ചയുണ്ടായി. അടുത്ത കൃഷിക്ക് പാടം ഒരുക്കിയ കർഷകരും വിത നടത്തിയവരും…
Read MoreCategory: Kottayam
ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു വീട്ടമ്മ മരിച്ചു;അത്ഭുതകരമായി രക്ഷപ്പെട്ട് അച്ഛനും മകനും
കട്ടപ്പന: മൂന്നാർ-തേക്കടി സംസ്ഥാന പാതയിൽ പുളിയൻമല അപ്പാപ്പൻപടിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് വീട്ടമ്മ മരിച്ചു. ഭർത്താവിനും മകനും പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. തൊടുപുഴ കീരികോട് പേണ്ടാനത്ത് പി.ഡി.സെബാസ്റ്റ്യന്റെ (റിട്ട.സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്) ഭാര്യയും വിദ്യാഭ്യാസവകുപ്പ് റിട്ട.സീനിയർ സൂപ്രണ്ടുമായ സൂസന്നാമ്മ (മോളി-60) ആണ് മരിച്ചത്. ഭർത്താവ് സെബാസ്റ്റ്യൻ (70), മകൻ അരുണ് (33) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുണിന്റെ ഭാര്യ ഡോ. ബ്ലസിയെ മുണ്ടിയെരുമ പിഎച്ച്സിയിൽ എത്തിച്ചശേഷം തൊടുപുഴയിലുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണു അപകടമുണ്ടായത്. ഏലത്തോട്ടത്തിൽ നിന്ന വൻ മരം കടപുഴകി കാറിനു മുകളിലേക്ക് വീഴുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ കാർ വെട്ടിപ്പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്. ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും കാറിന്റെ പിൻസീറ്റിലിരുന്ന സൂസന്നാമ്മയുടെ ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ച മുന്പായിരുന്നു അരുണിന്റെ വിവാഹം. സംസ്കാരം…
Read Moreമനുഷ്യരോട് ഇണങ്ങാത്ത ഇനമാണെങ്കിലും..! നെടുങ്കണ്ടത്തെ ലോഡ്ജിൽ വിരുന്നുകാരനായി അപൂർവയിനം കുരങ്ങ്; ഇവയുടെ പ്രധാന ഭക്ഷണം ഇലകളാണ്
നെടുങ്കണ്ടം: നെടുങ്കണ്ടത്തെ ലോഡ്ജിൽ വിരുന്നുകാരനായി അപൂർവയിനം കുരങ്ങെത്തി. കേരളത്തിൽ ചിന്നാർ വനമേഖലയിൽ മാത്രം കാണപ്പെടുന്ന ഗ്രേ ലാംഗൂർ ഇനത്തിൽപെട്ട കുരങ്ങാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ നെടുങ്കണ്ടം സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വരിക്കയാനി ബിനുവിന്റെ ഉടമസ്ഥതയിലുള്ള മരിയൻ ലോഡ്ജിലെത്തിയത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണ് ഗ്രേലാംഗൂർ ഉള്ളത്. മുഖവും ചെവിയും കറുപ്പുനിറമാണെങ്കിലും രോമം ചാരനിറത്തിലാണ്. നീളമുള്ള വാലും ഇതിന്റെ പ്രത്യേകതയാണ്. സാധാരണയായി മനുഷ്യരോട് ഇണങ്ങാത്ത ഇനമാണെങ്കിലും ലോഡ്ജിലെത്തിയ കുരങ്ങൻ ഉടമ നൽകിയ പഴവും ദോശയടക്കമുള്ള ഭക്ഷണപദാർഥങ്ങളും കഴിച്ചു. സാധാരണയായി ഇലകളാണ് ഇവയുടെ പ്രധാന ഭക്ഷണം. രാമക്കൽമേടിനു താഴെയായുള്ള തമിഴ്നാട് വനമേഖലയിൽ ഗ്രേലാംഗൂർ ഇനത്തിൽപെട്ട കുരങ്ങുകളുണ്ട്. ഇവിടെനിന്നും കൂട്ടംതെറ്റി എത്തിയതാകാം ഈ ആണ്കുരങ്ങെന്നു കരുതുന്നു. വെള്ളിയാഴ്ച വൈകുന്നേരം ടെറസിലെത്തിയ കുരങ്ങ് പിന്നീട് തൊട്ടടുത്തുള്ള ലയണ്സ് ക്ലബ് ഓഡിറ്റോറിയത്തിലേക്ക് കയറി നിലയുറപ്പിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും കുരങ്ങനെ പിടികൂടാനായില്ല.
Read Moreഎല്ലാവരും വീട്ടിലിരിക്കുന്നു, കള്ളന്മാര് വിലസുന്നു! മുൻ ചക്രം പഞ്ചറായിരുന്നിട്ടും വീട്ടമുറ്റത്ത പാർക്ക് ചെയ്തിരുന്ന ആഢംബര ബൈക്ക് മോഷണം പോയി
കോട്ടയം: ലോക്ക് ഡൗണിനെത്തുടർന്ന് പകൽ, രാത്രി വ്യത്യാസമില്ലാത്ത പോലീസ് ശക്തമായ പരിശോധനകൾ നടത്തുന്പോൾ ജനങ്ങൾ വീട്ടിലിരിക്കുകയും കള്ളൻമാർ പുറത്തിറങ്ങുകയും ചെയ്യുന്നു. കഴിഞ്ഞ വ്യഴാഴ്ച രാത്രിയിൽ ഏറ്റുമാനൂർ പേരൂരിലെ വീട്ടമുറ്റത്ത പാർക്ക് ചെയ്തിരുന്ന ആഢംബര ബൈക്ക് മോഷണം പോയി. ബൈക്കിന്റെ മുൻ ചക്രം പഞ്ചറായിരുന്നിട്ടും കള്ളൻമാർ ബൈക്ക് മോഷ്്ടിച്ചു കടന്നുകളയുകയായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും പേരൂരിൽ വാടകയ്ക്കു താമസിക്കുന്നയാളുടെ ആഢംബര ബൈക്കാണ് മോഷണം പോയത്. ഈ ബൈക്ക് പാർക്ക് ചെയ്തിരുന്ന വീട്ടുമുത്ത് തന്നെ അഞ്ച് മറ്റ് ബൈക്കുകളും രണ്ട് ഓട്ടോറിക്ഷകളും പാർക്ക് ചെയ്തിരുന്നു. ഇവയൊന്നും കള്ളനു വേണ്ടായിരുന്നു. കള്ളൻമാർ കൃത്യമായ ആഢംബര ബൈക്ക് മാത്രമാണ് തട്ടിയെടുത്തത്. വ്യാഴാഴ്ച രാത്രി 12-നുശേഷമാണ് മോഷണം നടന്നിരിക്കുന്നത്. ബൈക്കിന്റെ ഹാൻഡിൽ ലോക്ക് ചെയ്തിരുന്നതുമാണ്. വീട്ടുകാർ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. ഇതിനാൽ ലോക്ക് തകർത്ത് തള്ളി നീക്കിയോ, അല്ലെങ്കിൽ ബൈക്ക് മറ്റൊരു…
Read Moreജില്ലയിൽ ശക്തമായ മഴ തുടരുന്നു; പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പ് ഉയരുന്നു; നിരവധി വീടുകൾക്കു നാശം; പല സ്ഥലങ്ങളിലും വൈദ്യുതി തടസപ്പെട്ടു
കോട്ടയം: ജില്ലയിൽ ശക്തമായ മഴ തുടരുന്നു. പുഴകൾ നിറഞ്ഞൊഴുകുകയാണ് പടിഞ്ഞാറൻ മേഖലകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നിരവധി വീടുകൾക്കാണ് നാശമുണ്ടായിരിക്കുന്നത്. പല സ്ഥലങ്ങളിലും മണിക്കൂറുകളായി വൈദ്യുതി തടസപ്പെട്ടിരിക്കുകയാണ്. നാളെ വരെ അതി തീവ്രമഴ തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കനത്ത മഴയിൽ മീനച്ചിൽ, മണിമല, പന്പ നദികളിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ഇന്നും നാളെയും കനത്ത മഴയ്ക്കും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ ജില്ലയിൽ ജാഗ്രതാ നിർദേശവും നല്കിയിട്ടുണ്ട്. മിന്നൽ പ്രളയമുണ്ടായാൽ ആളുകളെ ക്യാന്പുകളിലേക്ക് മാറ്റുന്നതിന് തയാറായിരിക്കാൻ ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി. ക്യാന്പുകളിലേക്കു മാറ്റുന്നതിനു മുന്പ് കോവിഡ് ആന്റിജൻ പരിശോധനയും നടത്തും. വാഗമണ്, മുക്കുളം, ഏന്തയാർ, പെരുവന്താനം, തീക്കോയി, അടുക്കം പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. ഇതിനു പുറമെ നാട്ടകം, വടവാതൂർ, കുമരകം പ്രദേശത്തെ ഇടവട്ടം, മങ്കുഴി, മൂലേപ്പാടം, നാലു പങ്ക്, പത്ത്പങ്ക്, പൊങ്ങലക്കരി പ്രദേശങ്ങളിൽ വെള്ളം കയറി പാടശേഖരങ്ങളിൽ…
Read Moreദിവസങ്ങളുടെ വിത്യാസം! മഹാമാരി ഒരു കുടുംബത്തിലെ രണ്ടു ജീവനെടുത്തു; അനാഥരായി നാലു പെൺകുട്ടികൾ
കടുത്തുരുത്തി: കോവിഡ് ബാധിച്ച അച്ഛനും കോവിഡാനന്തര ചികിത്സയിലിരിക്കെ അമ്മയും മരണത്തിന് കീഴടങ്ങി. ദിവസങ്ങളുടെ വിത്യാസത്തിൽ മഹാമാരി ഒരു കുടുംബത്തിലെ രണ്ടു ജീവനെടുത്തപ്പോൾ അനാഥരായത് നാലു പെണ്കുട്ടികൾ. കുറുപ്പന്തറ കൊച്ചുപറന്പിൽ ബാബു (55) കഴിഞ്ഞ രണ്ടാം തീയതിയാണ് കോവിഡ് ബാധിച്ചു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ബാബുവിന്റെ ഭാര്യ ജോളി (52) കോവിഡിൽ നിന്നും വിമുക്തയായെങ്കിലും പിന്നീടുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇവരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം ജോളിയും മരണത്തിന് കീഴടങ്ങിയത്. ഇരുവരുടെയും സംസ്കാരം മണ്ണാറപാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ നടന്നു. ജോളിയുടെ സംസ്കാരം യൂത്ത് കോണ്ഗ്രസ്, യൂത്ത് കെയർ പ്രവർത്തകരാണ് നടത്തിയത്. ഇവരുടെ മൂന്നാമത്തെ മകൾ അഞ്ചു (19) വിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബാംഗങ്ങൾക്കെല്ലാം രോഗം ബാധിച്ചു. ഫിസിയോതെറാപ്പി വിദ്യാർഥിനിയായ ചിഞ്ചുമോൾ (24), നഴ്സിംഗ് പഠനം പൂർത്തിയാക്കി…
Read Moreമൂവാറ്റുപുഴയാറിനും തൊടുപുഴയാറിനും ഇരുവശങ്ങളില് താമസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..! മലങ്കര അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ ഇന്നു തുറക്കും
തൊടുപുഴ: മലങ്കര അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ ഇന്നു രാവിലെ എട്ടിന് 50 സെന്റി മീറ്റർ വീതം ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കും. ന്യൂനമർദത്തെ തുടർന്നു ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിലാണ് നടപടി. പുഴയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുള്ളതിനാൽ തൊടുപുഴയാറിനും മൂവാറ്റുപുഴയാറിനും ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എംവിഐപി അധികൃതർ അറിയിച്ചു. കനത്ത മഴയോ, മൂലമറ്റം പവർ ഹൗസിൽനിന്നും വൈദ്യുതോത്പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളത്തിന്റെ അളവോ ക്രമാതീതമായി കൂടുന്ന സാഹചര്യമുണ്ടായാൽ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് ഒരു മീറ്ററാക്കി ഉയർത്തുമെന്നും അധികൃതർ അറിയിച്ചു. ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിനായി ജനുവരി അഞ്ചു മുതൽ ആറു ഷട്ടറുകളുള്ള ഡാമിന്റെ രണ്ടു ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിവരികയായിരുന്നു. നിലവിൽ ഡാമിലെ ജലനിരപ്പ് 40.80 മീറ്ററാണ്. പരമാവധി സംഭരണശേഷി 42 മീറ്ററാണ്.
Read Moreകോട്ടയം ജില്ലയിൽ കനത്ത മഴ! താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി; അതീവ ജാഗ്രത പാലിക്കണമെന്നു നിർദേശം
കോട്ടയം: ജില്ലയിൽ കനത്ത മഴ. ഇന്നലെ വൈകുന്നേരം മുതൽ ജില്ലയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ശക്തമായ മഴ പെയ്യുകയാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. ഇന്നു രാവിലെ ചില സ്ഥലങ്ങളിൽ മഴയ്ക്കു നേരിയ ശമനമുണ്ടായിട്ടുണ്ട്. ജില്ലയിൽ ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ എം. അഞ്ജനയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം മുൻകരുതൽ സംവിധാനങ്ങൾ സജ്ജമാക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ആർഡിഒമാർ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വിവിധ വകുപ്പു…
Read Moreകോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി സേവാഭാരതിയുടെ സഞ്ചരിക്കുന്ന ഓക്സിജൻ പാർലർ
പള്ളിക്കത്തോട്: പള്ളിക്കത്തോട് പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി സേവാഭാരതിയുടെ സഞ്ചരിക്കുന്ന ഓക്സിജൻ പാർലർ പ്രവർത്തനമാരംഭിച്ചു. കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർക്ക് രക്തത്തിലെ ഓക്സിജൻ അളവ് കുറയുന്പോൾ ആശുപത്രിയിലേക്ക് മാറ്റേണ്ടി വരുന്ന സാഹചര്യമുണ്ടാകും. ഓക്സിജൻ അളവ് കുറയുന്നവർക്ക് ഡോക്ടർമാരുടെ നിർദേശപ്രകാരം രോഗികളുടെ വീട്ടിൽ ഓക്സിജൻ പാർലർ സേവനം ലഭ്യമാക്കും. കഴിഞ്ഞ രണ്ട് ദിവസമായി പഞ്ചായത്തിലെ ഇരുനൂറോളം വീടുകളിൽ സേവാഭാരതി ഉച്ചഭക്ഷണം നൽകുന്നുണ്ട്. ആവശ്യ സാധങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്നുമുണ്ട്.രാഷ്ട്രീയ സ്വയംസേവക സംഘം പാന്പാടി സംഘചാലക് സി.എൻ. പുരുഷോത്തമൻ പഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷിന് വാഹനത്തിന്റെ താക്കോൽ കൈമാറി. വൈസ് പ്രസിഡന്റ് ബാബു വീട്ടിക്കൽ, ബിജെപി സംസ്ഥാന സമിതി അംഗം എൻ.ഹരി എന്നിവർ പങ്കെടുത്തു.
Read Moreആളൊഴിഞ്ഞ പുരയിടത്തിൽ യുവാക്കൾ വന്നുപോകുന്നു; അജ്ഞാത സന്ദേശത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ചാക്ക് പൊക്കിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
ഗാന്ധിനഗർ: പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ചാക്ക് കൊണ്ട് മൂടി ആളൊഴിഞ്ഞ പറന്പിൽ സൂക്ഷിച്ചിരുന്ന രണ്ടര കിലോഗ്രാം കഞ്ചാവ് ഗാന്ധിനഗർ പോലീസ് പിടികൂടി. ഇന്നലെ അതിരന്പുഴ നാല്പാത്തിമല ഭാഗത്തു നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. എസ്ഐയുടെ നേതൃത്വത്തിൽ പട്രോളിംഗ് നടത്തി കൊണ്ടിരിക്കുന്നതിനിടയിൽ ലഭിച്ച ഫോണ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൻ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഈ മേഖലയിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള യുവാക്കൾ വന്നു പോകുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. പുരയിടത്തിൽ നിന്നു കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ ഈ ഭാഗത്ത് കഞ്ചാവ് ഉപയോഗിക്കുന്നവരേയും, കച്ചവടം നടത്തുന്നവരേയും, മുൻപ് കേസ് കളിൽ പ്രതികളായ വരേയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്തുന്നതിനായി എസ്എച്ച്ഒ സുരേഷ് വി നായരുടെ നേതൃത്വത്തിൽ എസ്ഐമാരായ ഹരിദാസ്, ടി.കെ. സജിമോൻ, എഎസ്ഐ പത്മകുമാർ, സിപിഒമാരായ…
Read More