വെ​ള്ള​ക്കെ​ട്ടി​ൽ കോ​ട! ഒരു കിലോമീറ്ററിലേറെ ദൂരം വെള്ളക്കെട്ടിലൂടെ നീന്തി എക്‌സൈസിന്റെ സാഹസികത; സംഘത്തെക്കുറിച്ചു സൂചന

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി​യി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ കോ​ട ഒ​ളി​പ്പി​ച്ച വാ​റ്റു​കാ​ർ​ക്കു വേ​ണ്ടി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി എ​ക്സൈ​സ് സം​ഘം. കോ​ട ഒ​ളി​പ്പി​ച്ച​വ​രെ​ക്കു​റി​ച്ച് എ​ക്സൈ​സ് സം​ഘ​ത്തി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന​ലെ ച​ങ്ങ​നാ​ശേ​രി പാ​ടി​ഞ്ഞാ​റ് അ​റു​നൂ​റി​ൽ പു​തു​വ​ൽ ഭാ​ഗ​ത്ത് മേ​പ്രാ​ൽ റോ​ഡി​നു പടിഞ്ഞാ​റ് ത​റ​യി​ൽ​മു​ക്ക് ജെ​ട്ടി​ക്ക് സ​മീ​പം ആ​റ്റു പു​റം​പോ​ക്കി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന 105 ലി​റ്റ​ർ കോ​ട​യാ​ണ് ച​ങ്ങ​നാ​ശേ​രി എ​ക്സൈ​സ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ച​ത്.

വാ​റ്റു ചാ​രാ​യം ത​യാ​റാ​ക്കു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന കോ​ട അ​ധി​കൃ​ത​രു​ടെ ക​ണ്ണു​വെ​ട്ടി​ക്കു​ന്ന​തി​നാ​യി ക​ന്നാ​സു​ക​ളി​ലാ​ക്കി ക​യ​ർ കെ​ട്ടി വെ​ള്ള​ക്കെ​ട്ടി​ലി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ലോ​ക്ഡൗ​ണി​ന്‍റെ മ​റ​വി​ൽ വാ​റ്റ് ന​ട​ക്കു​ന്ന​താ​യി ച​ങ്ങ​നാ​ശേ​രി എ​ക​സൈ​സി​ന് വി​വ​രം ല​ഭി​ച്ച​തി​നെത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് അ​ധി​കൃ​ത​ർ ആ​ദ്യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ട ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

പി​ന്നി​ട് വി​ശ​ദ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ന്നാ​സു​ക​ളി​ലാ​ക്കി വെ​ള്ള​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ കോ​ട ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ പ്ര​ദേ​ശ​ത്ത് വെ​ള്ളം പൊ​ങ്ങി​യി​രു​ന്നു. എ​ക്സൈ​സ് സം​ഘം ഒ​രു കി​ലോ​മീ​റ്റ​റി​ലേ​റെ ദൂ​രം സാ​ഹ​സി​ക​മാ​യി വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ നീ​ന്തി​യും വ​ള്ള​ത്തി​ൽ സ​ഞ്ച​രി​ച്ചും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ട ക​ണ്ടെ​ത്തി​യ​ത്.

ച​ങ്ങ​നാ​ശേ​രി റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ൽ​ഫോ​ൻ​സ് ജേ​ക്ക​ബി​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കോ​ട പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment