രാജകുമാരി: തെക്കിന്റെ കാഷ്മീരായ മൂന്നാറിനോടു ചേർന്നുകിടക്കുന്ന ആനയിറങ്കൽ ജലാശയത്തിലെ തൂക്കുപാലം കാണുന്നവർക്കെല്ലാം കൗതുകമാണ്. ബ്രിട്ടീഷ് എൻജിനിയർമാരുടെ വിരുതിൽ തീർത്തതാണ് ഈ പാലം. എന്നാൽ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഇന്നും അന്യമാണ് ഈ പാലവും കാഴ്ചയും. കണ്ണൻദേവൻ കന്പനിയുടെ പെരിയകനാൽ ന്യൂ ഡിവിഷനിലാണ് തൂക്കുപാലമുള്ളത്. ഇടുക്കിയുടെ മലനിരകളിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കന്പനി തേയില കൃഷി ആരംഭിച്ചപ്പോൾ മതികെട്ടാൻചോല, സൂര്യനെല്ലി, ബിഎൽറാം തുടങ്ങിയ മലനിരകളിൽനിന്നും മഴവെള്ളം ഒഴുകിയെത്തുന്ന തോടുകൾക്കു കുറുകെയാണ് പാലം നിർമിച്ചത്. കണ്ണൻദേവൻ മലനിരകളിൽ നിന്നും നുള്ളിയെടുത്ത കൊളുന്ത് പെരിയകനാൽ ഫാക്ടറിയിലേക്ക് എത്തിക്കുന്നതിനുള്ള എളുപ്പമാർഗമായിട്ടാണ് ബ്രിട്ടീഷ് എൻജിനിയർമാർ പാലം നിർമിച്ചത്. കപ്പൽ മാർഗം ഇന്ത്യയിൽ എത്തിച്ച ഒരു ഉരുക്കുവടത്തിലാണ് തൂക്കുപാലത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. പച്ചപ്പരവതാനി വിരിച്ച തേയില ചെരിവുകൾക്കിടയിൽ ബ്രിട്ടീഷ് കൈയൊപ്പ് പതിഞ്ഞ പാലത്തിന് 100 മീറ്ററോളം നീളംവരും. കാട്ടാനശല്യം രൂക്ഷമായിരുന്ന കാലത്ത് തൊഴിലാളികൾക്ക് പെട്ടെന്ന് ലക്ഷ്യങ്ങളിലേക്ക് എത്തുന്നതിനുള്ള…
Read MoreCategory: Kottayam
ബൂത്ത് ഏജന്റിന് വെട്ടേറ്റതല്ല; മുള്ളുവേലിയില്‍ വീണതാണെന്ന് ഭാര്യ! പുതുപ്പള്ളിയിൽ കഴിഞ്ഞദിവസം നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കായംകുളം: പുതുപ്പള്ളിയിൽ കഴിഞ്ഞദിവസം കോണ്‍ഗ്രസ് ബൂത്ത് ഏജന്റിനു പരിക്കേറ്റത് രാഷ്ട്രീയ സംഘര്‍ഷത്തില്‍ അല്ലെന്ന് വെളിപ്പെടുത്തല്‍. പരിക്കേറ്റ് ചികിത്സയിലുള്ള കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് സോമന്റെ ഭാര്യ രാജിയാണ് ഇക്കാര്യം പോലീസിനു നൽകിയ മൊഴിയിൽ പറഞ്ഞത്. കുടുംബവഴക്കിനെത്തുടര്‍ന്നാണ് സോമനു പരിക്കേറ്റതെന്നും രാജി പറയുന്നു. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് രാജിയുടെ വാദം. പുതുപ്പള്ളിയിലെ 135-ാം നമ്പര്‍ ബൂത്ത് ഏജന്റായ പുതുക്കാട്ട് വടക്കേത്തറ സോമനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. മാധ്യമങ്ങൾ ഇതുസംബന്ധമായി വാർത്തയും നൽകി . എന്നാല്‍ സംഭവത്തിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്ന് സോമന്റെ ഭാര്യ രാജലക്ഷ്മി, മകള്‍ അനില എന്നിവര്‍ പോലീസിനോട് പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ സോമനും മകനും മുറി പൂട്ടിയിട്ടതിനെച്ചൊല്ലി വഴക്കുണ്ടായി. താക്കോലിനുവേണ്ടി അച്ഛനും മകനും തമ്മിലുള്ള വഴക്ക് അടിപിടിയിലെത്തി. ഇതിനിടെ തന്നെ മര്‍ദിച്ച് ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ മുള്ളുവേലിയില്‍ വീണ് സോമനു പരിക്കേറ്റുവെന്നും രാജി…
Read Moreപരീക്ഷാർഥികൾക്ക് അനുഗ്രഹം ചൊരിഞ്ഞ് ജക്രാന്തപ്പൂക്കൾ വിരിഞ്ഞു! ഇവയെ എക്സാം ട്രീ എന്നും വിളിക്കുന്നു; വിശ്വാസം ഇങ്ങനെ…
മറയൂർ: ലോകം കൊറോണ എന്ന ഭീകര വൈറസിനുമുന്നിൽ പേടിച്ചുനിൽക്കുന്പോൾ പരീക്ഷാപൂക്കൾ എന്നറിയപ്പെടുന്ന ജക്രാന്ത നീലക്കുട വിരിച്ചിരിക്കുകയാണ്. എത്ര നല്ല രീതിയിൽ ഗൃഹപാഠം ചെയ്താലും എത്ര മിടുക്കരായ കുട്ടികളിലും വാർഷിക പരീക്ഷ എന്നത് പേടി തന്നെയാണ്. ഈ പരീക്ഷാ പേടിയകറ്റുന്ന പൂക്കളാണ് മറയൂർ മലനിരകളിൽ പൂവണിഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് ജാഗ്രതയുടെ ഭാഗമായി ഒന്‍പതാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഇല്ലാതായെങ്കിലും ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ബിരുദ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അനുഗ്രഹവും ആശ്വാസവുമാണ് നീലപ്പൂക്കൾ. മറയൂരിനൂം മൂന്നാറിനും ഇടയിൽ സമുദ്രതീരത്തുനിന്നും എണ്ണായിരം അടി ഉയരത്തിലുള്ള ഉമിയാംമല എന്ന പാറക്കെട്ടിന്റെ താഴ്ഭാഗത്തുള്ള വാഗവരൈയിലാണ് ജക്രാന്ത മരങ്ങൾ പൂവിട്ടിരിക്കുന്നത്. തേയിലത്തോട്ടങ്ങൾക്കിടയിലും പാതയോരങ്ങളിലും ഇലകൾ പൂർണമായും കൊഴിഞ്ഞ ഉയരംകൂടിയ മരച്ചില്ലകൾ നിറയെ നീലനിറത്തിലുള്ള പൂക്കളുമായി മാർച്ച് -ഏപ്രിൽ മാസങ്ങളിൽ നിൽക്കുന്ന മരങ്ങൾനിറഞ്ഞ നാട് എന്ന അർഥം ഉൾക്കൊണ്ടാണ് വാഗവരൈ എന്ന ദേശപ്പേര് ഉണ്ടായതെന്ന് മുതിർന്ന തോട്ടം…
Read Moreഫലമറിയാൻ ഇനി 24 ദിവസങ്ങൾ; ശതമാനക്കണക്ക് തലനാരിഴകീറി പരിശോധിച്ചു മുന്നണികൾ
കടുത്തുരുത്തി: വോട്ടുകള്‍ പെട്ടിയിലായെങ്കിലും കടുത്തുരുത്തി മണ്ഡലത്തിലെ വോട്ടിംഗ് തലനാരിഴ കീറി പരിശോധിച്ചു മുന്നണികളും സ്ഥാനാര്‍ഥികളും. പോളിംഗ് ശതമാനത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ കാര്യമായ വ്യത്യാസം വരാത്തതാണ് മുന്നണികളും സ്ഥാനാര്‍ഥികളും പ്രധാനമായും വിലയിരുത്തുന്നത്. 2016-ലെ തെരഞ്ഞെടുപ്പില്‍ 69.59 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണയത് 68.05 ശതമാനം. 1,27,749 വോട്ടര്‍മാരാണ് ഇത്തവണ ബൂത്തുകളിലെത്തി വോട്ട് രേഖപെടുത്തിയത്. തപാല്‍ വോട്ടും 80 കഴിഞ്ഞവരുടെ വീടുകളിലെത്തി ചെയ്ത 4000 ത്തോളം വരുന്ന വോട്ടുകളും കൂടി ചേരുമ്പോള്‍ പോളിങ് ശതമാനം 70 ശതമാനത്തിലേക്ക് എത്തുമെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പോളിംഗ് തങ്ങളെ എങ്ങനെ ബാധിച്ചു എന്ന വിലയിരുത്തലാണ് ഇനിയുള്ള രണ്ടു ദിവസങ്ങളിലായി നടത്തുകയെന്ന് മൂന്ന് മുന്നണികളുടെയും നേതാക്കള്‍ പറഞ്ഞു. എല്ലാവരും പ്രതീക്ഷയിൽനിലവിലെ എംഎല്‍എയായിരുന്ന മോന്‍സ് ജോസഫ് തന്നെ വിജയിക്കുമെന്ന് യുഡിഎഫ് തറപ്പിച്ചു പറയുന്നു. എന്നാല്‍ അട്ടിമറി വിജയം നേടി സ്റ്റീഫന്‍ ജോര്‍ജിലൂടെ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ്…
Read Moreപുലർച്ചെ അലറിവിളിച്ച് ജോർജ്ജ് ചേട്ടൻ; ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് വായിൽ തുണി തിരികിയ നിലയിൽ അന്നമ്മയെ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം
കട്ടപ്പന: കട്ടപ്പന കൊച്ചുതോവാളയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വെളുപ്പിനെയാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മ (65) യാണ് കൊല്ലപ്പെട്ടത്. പുലർച്ചെ ജോർജിന്റെ കരച്ചിൽ കേട്ടാണ് നാട്ടുകാർ വിവരം അറിഞ്ഞത്. വായിൽ തുണി തിരികിയ നിലയിലാണ് ചിന്നമ്മയുടെ ി മെൃതദേഹം കാണപ്പെട്ടത്. അകത്തു നിന്നും പുറത്തു നിന്നും ജോർജിന്റെ വീട് പൂട്ടിയ നിലയിലായിരുന്നു. ചിന്നമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി സെന്റ്. ജോണ്‍സ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreആരോപണങ്ങൾകൊണ്ട് പാലായിലെ ജനങ്ങളെ സ്വാധീനിക്കാനാകില്ല; കാപ്പന് മറുപടിയുമായി ജോസ്
കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന് മറുപടിയുമായി കേരളാ കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. പാലായിലെ ജനങ്ങളെ സ്വാധീനിക്കാൻ കാപ്പന്റെ ആരോപണങ്ങൾ കൊണ്ടാകില്ലെന്ന് ജോസ് തുറന്നടിച്ചു. പാർട്ടി മത്സരിച്ച 12 സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂരിപക്ഷത്തിൽ കാര്യമില്ല. ഇടതുമുന്നണി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എൽഡിഎഫ് അധികാരത്തിൽ വരുമെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു.
Read Moreഅങ്കം കഴിഞ്ഞു; ഇനി കാത്തിരിപ്പ്; യുഡിഎഫ് കോട്ട ആര് വാഴും?
കോട്ടയം: തരംഗങ്ങൾ മാറിമറയുന്നത് ഉറ്റു നോക്കി മൂന്നു മുന്നണികളും. പലകുറി രാഷ്ട്രീയ കാറ്റ് ആഞ്ഞുവീശിയപ്പോഴും ഉലയാതെ നിന്ന യുഡിഎഫ് കോട്ടയാണു കോട്ടയം. സമീപ കാലങ്ങളിലെ പുത്തൻ രാഷ്ട്രീയ സമവാക്യങ്ങൾ കോട്ടയിളക്കുമോ എന്ന നിരീഷിക്കുകയാണ് വോട്ടർമാരും നേതാക്കളും. കേരള കോണ്‍ഗ്രസ് എമ്മിന്റ ഇടതുമാറ്റത്തിൽ ഇടതിന്റെ നേട്ടവും വലതിന്റെ കോട്ടവും എത്രയെന്നതു വിലയിരുത്താൻ മെയ് രണ്ടിന് വോട്ടെണ്ണൽ വരെ കാത്തിരിക്കണം. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പോരാട്ടമാണ് ഇന്നലെ ജില്ലയിലെ തെരഞ്ഞെടുപ്പിൽ കണ്ടത്. അവസാന റൗണ്ടിൽ ഓടിക്കയറി യുഡിഎഫ്മുന്നണികളും സ്ഥാനാർഥികളും ചേരി മാറി മത്സരിച്ച തെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളിലും വോട്ടുകളുടെ വ്യതിയാനം ഏതുതരത്തിൽ എന്നതാണു കണ്ടറിയേണ്ടത്. സ്ഥാനാർഥി നിർണയ തർക്കത്തിൽ ഏറെ അനിശ്ചിതത്വവും അനൈക്യവും ഉടലെടുത്ത യുഡിഎഫ് അവസാന റൗണ്ടിൽ, പ്രത്യേകിച്ചും രാഹൂൽ ഗാന്ധി ഉണർത്തിയ റോഡ് ഷോ ആവേശത്തിലാണു വേഗമെടുത്തത്. കോട്ടയം, പുതുപ്പള്ളി, വൈക്കം, പാലാ ഒഴികെ മണ്ഡലങ്ങളിൽ യുഡിഎഫ്…
Read Moreരാസദ്രാവകം കഴിച്ചു തൊഴിലാളി മരിച്ച സംഭവം; അന്വേഷണം ഊർജിതമാക്കി പോലീസ്; പ്രഥമിക വിലയിരുത്തലിലെ കണ്ടെത്തൽ ഇങ്ങനെ…
കുറവിലങ്ങാട്: രാസദ്രാവകം കഴിച്ചു തൊഴിലാളി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. കടപ്ലാമറ്റം ചുമടുതാങ്ങി ചിരട്ടാപ്പുറം രവീന്ദ്ര (56)നാണ് മരിച്ചത്. പോസ്റ്റുമോർട്ടം റിപോർട് ലഭിച്ചതിനു ശേഷം മരണകാരണം വിയക്തമാകും. ഇന്നലെ രാവിലെ പത്തോടെ വോട്ട് ചെയ്ത ശേഷമായിരുന്നു സംഭവം. കടപ്ലാമറ്റം സെന്റ് ആന്റണീസ് സ്കൂളിൽ പ്രവർത്തിച്ച പോളിംഗ് സ്റ്റേഷന് സമീപമുള്ള കോഴിഫാമിനോട് ചേർന്നായിരുന്നു അവശനിലയിൽ രവീന്ദ്രനെ കണ്ടെത്തിയത്. യൂത്ത്ഫ്രണ്ട് എം നേതാവിന്റെ കോഴിഫാമിൽ സൂക്ഷിച്ചിരുന്ന രാസദ്രാവകം മദ്യമെന്നു കരുതി കുടിച്ചതാകാം കാരണമെന്നാണ് പ്രഥമിക വിലയിരുത്തൽ. എൽഡിഎഫ് വ്യാജമദ്യം വിതരണം ചെയ്തെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി. കോഴിഫാം പൊലീസ് അടച്ചുപൂട്ടി സീൽ ചെയ്തു. കടപ്ലാമറ്റം സെന്റ് ആന്റണീസ് സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്ത ശേഷം രവീന്ദ്രൻ സമീപത്തുള്ള യൂത്ത്ഫ്രണ്ട് എം നേതാവിന്റെ വീട്ടിലെ കോഴിഫാമിൽ എത്തി മദ്യമാണ് എന്നു കരുതി രാസദ്രാവകം കഴിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ആസ്വാസ്ഥ്യങ്ങളനുഭവപ്പെടുന്ന സാഹചര്യത്തിൽ…
Read Moreശരീരത്തില്‍ 60 മുറിവുകള്‍! ജീവന് പൊലിഞ്ഞ ബാലികയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…
പത്തനംതിട്ട: കുമ്പഴയില്‍ രണ്ടാനച്ഛനില്‍ നിന്നുണ്ടായ പീഡനത്തിലും ക്രൂരമര്‍ദനത്തിലും ജീവന് പൊലിഞ്ഞ ബാലികയുടെ ശരീരത്തില്‍ 60 ഓളം മുറിവുകളും ക്ഷതങ്ങളും. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് ഇത്രയധികം മുറിവുകള്‍ കണ്ടെത്തിയിരിക്കുന്നത്. രഹസ്യഭാഗങ്ങളിലെ നീര്‍ക്കെട്ട് ലൈംഗിക പീഡനത്തിന് ഇരയായത് മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണം. കൂടാതെ കഴുത്തില്‍ മുറിവുകളും കാണപ്പെട്ടു. രണ്ടാനച്ഛന് അലക്സ് കുട്ടിയെ ക്രൂരപീഡനത്തിനു വിധേയയാക്കിയെന്നാണ് പോലീസ് നിഗമനം. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreകോട്ടയം ജില്ലയിൽ നാളെ കോവിഡ് മെഗാ വാക്സിനേഷൻ ക്യാന്പുകൾ
കോട്ടയം: ലോക ആരോഗ്യദിനമായ നാളെ ജില്ലയിൽ 24 സ്ഥലങ്ങളിൽ കോവിഡ് മെഗാ വാക്സിനേഷൻ ക്യാന്പുകൾ സംഘടിപ്പിക്കും. 45 വയസിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനേഷൻ അതിവേഗം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണു പരിപാടി. ഓരോ ക്യാന്പിലും കുറഞ്ഞത് 1000 പേർക്ക് വാക്സിൻ നൽകുന്നതിനുള്ള ക്രമീകരണങ്ങളുണ്ടാകും. മുൻകൂട്ടി പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർക്കും ആധാർ കാർഡുമായി എത്തി വാക്സിനേഷൻ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്തു വാക്സിൻ സ്വീകരിക്കാമെന്ന് ജില്ലാ കളക്്ടർ എം. അഞ്ജന അറിയിച്ചു. ക്യാന്പുകൾ നടക്കുന്ന സ്ഥലങ്ങൾ. കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, ബേക്കർ മെമ്മോറിയൽ എൽപി സ്കൂൾ കോട്ടയം, ഏറ്റുമാനൂർ മാരിയമ്മൻ കോവിൽ ഓഡിറ്റോറിയം, കയ്യൂർ ക്രിസ്തുജ്യോതി പബ്ലിക് സ്കൂൾ, കടുത്തുരുത്തി സെന്റ് ജോർജ് സ്കൂൾ, പരിപ്പ് എൻഎസ്എസ് കരയോഗം ഹാൾ, പാക്കിൽ സെന്റ് തോമസ് പാരിഷ് ഹാൾ, പ്ലാശനാൽ ഗവണ്മെന്റ് എൽപിഎസ്, മുത്തോലി ബ്രില്യന്റ് സ്റ്റഡി സെന്റർ, മറവന്തുരുത്ത്…
Read More