ഗാന്ധിനഗർ: ഒറ്റ പ്രസവത്തിൽ മൂന്നു കുട്ടികൾക്ക് ജന്മം നൽകിയ യുവതിക്കും ഭർത്താവിനും നവജീവന്റെ സഹായഹസ്തം. പീരുമേട് വണ്ടിപ്പെരിയാർ എസ്റ്റേറ്റിലെ രാജയുടെ ഭാര്യ ഗ്ലോറി (23)യാണ് രണ്ടു പെണ്‍കുട്ടികൾക്കും ഒരാണ്‍കുട്ടിക്കും ജന്മം നൽകിയത്. ഫെബ്രുവരി 24 നാണു കോട്ടയം മെഡിക്കൽ കോളജിൽ ഇവർ പ്രസവചികിത്സയ്ക്ക് എത്തിയത്. ചികിത്സാ സംബന്ധമായ പണത്തിനും ഭക്ഷണത്തിനും ഭർത്താവ് രാജ ബുദ്ധിമുട്ടുന്ന വിവരം അറിഞ്ഞ നവജീവൻ ട്രസ്റ്റി പി.യു. തോമസ് ആശുപത്രിയിലെത്തി വേണ്ട സഹായങ്ങൾ നൽകി. രണ്ടു മാസത്തെ ആവശ്യത്തിനുള്ള അരിയും പല വ്യഞ്ജനസാധനങ്ങളും, മരുന്നുകളും നൽകിയാണ് നവജീവൻ ട്രസ്റ്റി പി.യു. തോമസ് ഇവരെ യാത്രയാക്കിയത്.
Read MoreCategory: Kottayam
വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതി! തെറ്റായ വാർത്തകളാണ് തങ്ങൾക്കെതിരേ പ്രചരിക്കുന്നതെന്നു ടിന്റുവിന്റെ അമ്മ
ഗാന്ധിനഗർ: തലയ്ക്ക് അക്രമിയുടെ വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതി. സംസാരിക്കുവാൻ തയാറായെങ്കിലും മേൽനിരയിലെ നിരവധി പല്ലുകൾ തകർക്കപ്പെട്ടതിനാൽ കഴിയുന്നില്ല. യുവതിയുടെ മൊഴി രേഖപ്പെടുത്താൻ പോലീസ് എത്തിയെങ്കിലും തലയ്ക്കേറ്റ മാരകമായ ക്ഷതവും ഓർമക്കുറവും പരിമിതിയായി. പാലാ വെള്ളിയേപ്പള്ളി വലിയ മലയ്ക്കൽ ടിന്റു മരിയ ജോണി (26) യാണു ചികിത്സയിൽ കഴിയുന്നത്. പാലാ കൊട്ടാരമറ്റം സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർ കടപ്പാട്ടൂർ കുറ്റിമഠത്തിൽ പി.കെ. സന്തോഷ് (61) യുവതിയെ വെട്ടിയതായാണു കേസ്. ബുധനാഴ്ച പുലർച്ചെ അഞ്ചിനു വീടിനുസമീപമായിരുന്നു സംഭവം. പാലായിലെ കോളജ് ജീവനക്കാരിയായിരുന്നു ടിന്റുവിന്റെ അമ്മ. പിതാവ് മുന്‍പ് മരണപ്പെട്ടു. ബിരുദാനന്ത ബിരുദവും ബിഎഡും പാസായ മൂത്തമകളും, ആക്രമണത്തിന് വിധേയയായ ബിരുദാനന്ത ബിരുദം നേടിയ യുവതിയും ഇവരുടെ ഇളയ സഹോദരുമൊത്ത് വെള്ളിയേപ്പള്ളി ഭാഗത്ത് വാടകയ്ക്കു താമസിക്കുകയാണ്. തെറ്റായ വാർത്തകളാണ് തങ്ങൾക്കെതിരേ പ്രചരിക്കുന്നതെന്നു ടിന്റുവിന്റെ അമ്മ…
Read Moreകഴിഞ്ഞ ദിവസം മഞ്ഞളരുവി റോഡിൽ രാത്രിയിൽ കണ്ട കാട്ടുപോത്താണോ ? എരുമേലിയിൽ കാട്ടുപോത്ത് ഇറങ്ങി; നാട്ടുകാർ പരിഭ്രാന്തിയിൽ
എരുമേലി: ജനവാസമേഖലയിലിറങ്ങിയ കൂറ്റൻ കാട്ടുപോത്ത് നാട്ടുകാരെ പരിഭ്രാന്തരാക്കി. സംഭവം അറിഞ്ഞ് കാട്ടുപോത്തിനെ പിടികൂടാൻ സർവ സന്നാഹങ്ങളുമായി വനം വകുപ്പ് രംഗത്തെത്തി. ഇന്നലെ ഉച്ചയോടെ എരുമേലിക്കടുത്ത് ചരളയിൽ കുടുക്കവള്ളി എസ്റ്റേറ്റിനും മലയിൽ ഭാഗത്തിനും സമീപമാണു കാട്ടുപോത്തിനെ കണ്ടത്. നാട്ടുകാരെകണ്ടതോടെ പോത്ത് സെന്റ് മേരി, നേർച്ചപ്പാറ ഭാഗത്തേക്കു ഓടി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടി കാട്ടിലേക്ക് തിരിച്ചയക്കാനായുള്ള പരിശീലനം ലഭിച്ച സംഘം ക്യാമ്പ് ചെയ്യുന്നുണ്ടെന്നും പരിഭ്രാന്തി വേണ്ടെന്നും എരുമേലി റേഞ്ച് ഓഫീസർ എൻ.വി. ജയകുമാർ അറിയിച്ചു. കഴിഞ്ഞ ദിവസം പേരൂർത്തോട് ഭാഗത്ത് എരുമേലി – മുണ്ടക്കയം പാതയിലെ മഞ്ഞളരുവി റോഡിൽ രാത്രിയിൽ കണ്ട കാട്ടുപോത്താണ് ഇതെന്നു സംശയമുണ്ട്. എരുമേലി സ്വദേശി മാഹീൻ എന്ന യുവാവും സുഹൃത്തുക്കളുമാണ് പേരൂർത്തോട് മഞ്ഞളരുവി ഭാഗത്ത് റോഡിൽ കാട്ടുപോത്ത് നിലയുറപ്പിച്ച വിവരം നാട്ടുകാരെയും വനപാലകരെയും അറിയിച്ചത്. കഴിഞ്ഞദിവസം മുണ്ടക്കയം വെള്ളനാടി എസ്റ്റേറ്റ് ഭാഗത്ത് കൊടുകപ്പലത്തും കാട്ടുപോത്തിനെ കണ്ടിരുന്നു.…
Read Moreജോലി ചെരുപ്പു തുന്നൽ, കാർഡ് എപിഎൽ! കാര്‍ഡ് മാറ്റിക്കിട്ടുന്നതിനായി ഓഫീസില്‍ കയറിയിറങ്ങി മടുത്തതായി ചന്ദ്രശേഖരന്
തൊടുപുഴ: ഉപജീവനത്തിനായി ചെരുപ്പുകുത്തിയുടെ ജോലി ചെയ്യുന്ന ആളിന് ലഭിച്ചത് എപിഎൽ കാർഡ്. കാർഡ് ബിപിഎൽ ആക്കണമെന്നാവശ്യപ്പെട്ട് ഒരുവർഷം മുന്‍പ് സപ്ലൈഓഫീസിൽ പരാതി നൽകിയിട്ടും ഇതുവരെ നടപടിയില്ല. കുമാരമംഗലം പാറ സ്വദേശി ചന്ദ്രശേഖരൻ താഴപ്പള്ളിലിനാണ് ഈ ദുരവസ്ഥ. ഭാര്യ ഗിരിജയുടെ കുടുംബവീടിന്റെ പേരിലുണ്ടായിരുന്ന അന്ത്യോദയ റേഷൻ കാർഡ് സ്വന്തം പേരിൽ മാറ്റിയെടുക്കാൻ നൽകിയ അപേക്ഷയാണ് ഇദ്ദേഹത്തിനു വിനയായത്. തൊടുപുഴ സിവിൽസ്റ്റേഷനു മുന്നിലുള്ള റോഡരികിലാണ് ജോലി ചെയ്യുന്നത്. ഭാര്യ ശാരീരിക ന്യൂനതയുള്ള ആളാണ്. സ്വന്തമായി ഇവർക്ക് വീടില്ല. വാടകവീട്ടിലാണ് 18 വർഷമായി താമസം. കഴിഞ്ഞ 17 വർഷമായി ചെരുപ്പ് കുത്തിയാണ് കുടുംബം പോറ്റുന്നത്. കാർഡ് മാറ്റിക്കിട്ടുന്നതിനായി ഓഫീസിർ കയറിയിറങ്ങി മടുത്തതായും ഇദ്ദേഹം പറഞ്ഞു.
Read Moreആ നമ്പരില്‍ വിളിച്ചപ്പോള്‍..! ഓൺലൈൻ സ്ഥാപനത്തിന്റെ പേരിൽ സ്ക്രാച്ച് ആൻഡ് വിൻ തട്ടിപ്പ്; ശാരീരിക ന്യൂനതയുള്ള പരാതിക്കാരനു നേരേ ഭീഷണി
കുമരകം: ഓണ്‍ലൈൻ സ്ഥാപനത്തിന്റെ സ്ക്രാച്ച് ആൻഡ് വിന്നിൽ കാർ സമ്മാനമായി ലഭിച്ചെന്നു തെറ്റിധരിപ്പിച്ച് തട്ടിപ്പിനിരയാക്കിയ ശാരീരിക ന്യൂനതയുള്ള ലോട്ടറി വില്പനക്കാരനു ഫോണിൽ ഭീഷണി. ‘നാപ്ടോൾ’ ഓണ്‍ലൈൻ കന്പനിയുടെ ഭാഗ്യസമ്മാനമായ ഹ്യുണ്ടായ് കാർ ലഭിച്ചുവെന്നു തെറ്റിധരിപ്പിച്ച് തട്ടിപ്പുനടത്താനുള്ള ശ്രമം പോലീസിനെയും മാധ്യമങ്ങളെയും അറിയിച്ചതിനെത്തുടർന്നാണ് ഭീഷണി. കുമരകം തുണ്ടിയിൽ ടി.ജി. സന്തോഷിനെയാണ് ഫോണിൽ ഭീഷണിപ്പെടുത്തിയത്. രണ്ട് വർഷം മുന്‍പ് ഈ കന്പനിയിൽനിന്നും 2500 രൂപ നൽകി പല വലിപ്പത്തിലുള്ള എട്ടു ബാഗുകൾ സന്തോഷ് വാങ്ങിയിരുന്നു. ഈ വർഷം ആദ്യം തപാലിൽ ലഭിച്ച കവറിൽ സ്ക്രാച്ച് കാർഡും മറ്റുവിവരങ്ങളും ഉണ്ടായിരുന്നു. ഈ കാർഡ് ഉരച്ചു നോക്കിയപ്പോഴാണ് കാറാണ് സമ്മാനം എന്നറിയുന്നത്. കാർഡിൽ നൽകിയിരുന്ന 8335915613 എന്ന നന്പറിൽ വിളിച്ചപ്പോൾ സ്ക്രാച്ച് കാർഡിന്റെ ഫോട്ടോ വാട്ട്സ്ആപ്പിൽ അയച്ചുനൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് കാർ വേണോ പണം വേണോ എന്നറിയിക്കാൻ ആവശ്യപ്പെട്ടു. കാറിന് 19.5 ലക്ഷം…
Read Moreപ്രണയ അഭ്യർഥന പെണ്‍കുട്ടി നിരാകരിച്ചു! വിദ്യാർഥിനിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ; കുമരകത്ത് നടന്ന സംഭവം ഇങ്ങനെ…
കുമരകം: പതിനഞ്ചുകാരിയായ വിദ്യാർഥിനിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ. കുമരകം അപ്സര ജംഗ്ഷനു സമീപം അത്തിക്കളം വീട്ടിൽ ദിവിൻ ലാൽ (22) നെ യാണ് കുമരകം എസ്ഐ വി. സുരേഷിന്റെ നേൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നു രാവിലെ കോട്ടയം തിരുവാർപ്പിൽ ഒളിവിൽ കഴിയവേയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ അഞ്ചിന് വൈകുന്നേരം 6.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജെട്ടി പാലത്തിന്റെ ഇറക്കത്തിൽ കൂട്ടുകാരോടൊപ്പം വന്ന വിദ്യാർഥിനിയുടെ കൈക്ക് ദിവിൻ ലാൽ കടന്നുപിടിക്കുകയും കത്തികാട്ടി ഭയപ്പെടുത്തുകയും ചെയ്തു. വിദ്യാർഥിനിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ കുട്ടിക്കും പരുക്കേറ്റിരുന്നു. മദ്യയത്തിനും കഞ്ചാവിനും അടിമയായ പ്രതിയുടെ പ്രണയ അഭ്യർഥന പെണ്‍കുട്ടി നിരാകരിച്ചതാണ് പ്രകോപനത്തിനു കാരണം. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് വ്യാപക പരിശോധന നടത്തിവരികയായിരുന്നു.
Read Moreചിന്നമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് ; വാതിൽ തുറന്നു കിടന്നതിൽ ദുരൂഹത; വീട്ടുകാരുടെ മൊഴി വീണ്ടുമെടുക്കും
കട്ടപ്പന: വീട്ടിലെ കിടപ്പുമറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞതോടെ വീണ്ടും മൊഴിയെടുക്കാനും ചോദ്യം ചെയ്യാനും പോലീസ് ഒരുങ്ങുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചയാണ് കട്ടപ്പനയിലെ മലഞ്ചരക്കു വ്യാപാരി എസ് എൻ ജംങ്ഷൻ കൊച്ചുപുരയ്ക്കൽ ജോർജിൻ ഭാര്യ ചിന്നമ്മ (63) മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രാഥമിക നിഗമനത്തിൽ സ്വാഭാവിക മരണമാണെന്നു കരുതി പോലീസ് നടപടി ആരംഭിച്ചപ്പോൾ ഭർത്താവ് നൽകിയ മൊഴിയിൽ ചിന്നമ്മ ധരിച്ചിരുന്ന മാലയും വളയും ഉൾപ്പെടെ നാലു പവന്റെ ആഭരണങ്ങൾ കാണാതായതായി അറിയിച്ചത്. ഇതേത്തുടർന്നു മരണം മോഷണശ്രമത്തിനിടയിലുണ്ടായ കൊലപാതകമാണെന്ന നിഗമനത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിലാണ് മരണം ശ്വാസം മുട്ടി ഉണ്ടായതാണെന്നു കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ ബലപ്രയോഗം നടന്നതിന്റെയോ മോഷണം നടന്നതിന്റെയോ ലക്ഷണങ്ങൾ കണ്ടെത്താനായിട്ടില്ല . രണ്ടു നിലകളുള്ള ഇവരുടെ വീടിന്റെ താഴത്തെ നിലയിലെ…
Read Moreചിന്നമ്മയെ വീണ നിലയിൽ കണ്ടകാര്യവും സ്വർണം പോയതും, ഭർത്താവ് ജോർജിന്റെ മൊഴിയിൽ വൈരുദ്ധ്യം; സത്യം എന്തെന്നറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരണം
കട്ടപ്പന: കട്ടപ്പനയിൽ വീട്ടമ്മ ഭുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കോട്ടയം മെഡിക്ക ൽ കോളജിൽ പോലീസ് സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തും. വ്യാഴാഴ്ച പുലർച്ചെ 4.30 നോടെയാണ് കട്ടപ്പന എസ് എൻ ജo ഗ്ഷൻ കൊച്ചപുരയ്ക്കൽ ജോർജിൻ്റെ ഭാര്യ ചിന്നമ്മ – 63 നെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇവിടെ ഭാര്യയും ഭർത്താവും മാത്രമാണ് ഉണ്ടായിരുന്നത്. ഭർത്താവ് ജോർജ് വീടിന്റെ രണ്ടാമത്തെ നിലയിലെ മുറിയിലായിരുന്നു ഉറങ്ങിയിരുന്നത്. പുലർച്ചെ ജോർജ് താഴത്തെ നിലയിൽ എത്തിയപ്പോഴാണ് ചിന്നമ്മ കട്ടിലിൽ നിന്നു വീണ നിലയിൽ കണ്ടതെന്നു പറയുന്നു. ചിന്നമ്മ ധരിച്ചിരുന്ന നലു പവനോളം തൂക്കമുള്ള മാലയും വളയും കാണാതായതായും പറയുന്നു. മോഷണശ്രമത്തിനിടയിൽ കൊലപാതകം നടന്നതായുള്ള സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് വ്യാപകമായ പരിശോധന കൾ നടത്തിയെങ്കിലും മോഷണം നടന്നതായുള്ള സൂചനകൾ ലഭിച്ചിട്ടില്ല. മൃതദേഹം പോസ്റ്ററുമോർട്ടം നടത്തിയ ശേഷമെ മരണകാരണം…
Read Moreരാഷ്ട്രീയ സംഘർഷം ഇങ്ങനെയും..! അച്ഛനും മകനും കുത്തേറ്റയാളും സിപിഎം; ഒരു മകൻ ബിജെപിക്കാരനും; വൈക്കത്തെ കത്തിക്കുത്ത് രാഷ്ട്രീയം ചിരിപടർത്തുന്നു…
വൈക്കം: റോഡരികിൽ ചില്ല് ഗ്ലാസ് പൊട്ടിച്ചിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്നു യുവാവിനു കുത്തേറ്റ സംഭവത്തിലെ പ്രതികൾക്കായി പോലീസ് തെരച്ചിൽ ഉൗർജിതമാക്കി. സംഭവം ഇപ്പോൾ സിപിഎം- ബിജെപി സംഘർഷമായി മാറിയിരിക്കുകയാണ്. ചെന്പ് ടോളിനു സമീപം ബുധനാഴ്ച രാവിലെ 7.30നുണ്ടായ സംഘട്ടനത്തിലാണ് ചെന്പ് ടോൾ സ്വദേശി വിനീത് (25) കത്തികൊണ്ടു ഞരന്പു മുറിഞ്ഞ് ഗുരുതരാവസ്ഥയിലാണ്. ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ചെന്പ് ടോൾ സ്വദേശികളായ പ്രമോദൻ (50), മക്കളായ പ്രവീണ്‍ (22), അനന്തു (20) എന്നിവർക്കെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തു. പ്രമോദനും മുത്തമകൻ പ്രവീണും സംഘടനത്തിൽ പരിക്കേറ്റ വിനീതും സിപിഎം പ്രവർത്തകരാണ്. പ്രമോദന്റെ ഇളയ മകൻ അനന്തു ബിജെപി പ്രവർത്തകനുമാണ്. ബിജെപി പ്രവർത്തകർ ജില്ലാ പോലിസ് ചീഫിനു പരാതി നൽകി. ഇതോടെയാണ് സംഭവം സിപിഎം- ബിജെപി പോരിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ വിജയോദയം സ്കൂളിനു സമീപത്തെ…
Read Moreമെഡിക്കൽ കോളജ് ആശുപത്രി കോമ്പൗണ്ടിൽ നിന്ന് ഇരുചക്രവാഹനങ്ങൾ അപ്രത്യക്ഷമാകുന്നു; പരാതി കൊടുത്തിട്ടും നടപടിയെടുക്കാതെ പോലീസ്; കാരണം കേട്ടാൽ ഞെട്ടും…
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽനിന്ന് ഇരുചക്രവാഹനങ്ങളുടെ മോഷണങ്ങൾ പെരുകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ആറ് ബൈക്കുകളാണ് കോന്പൗണ്ടിൽനിന്നു മാത്രം നഷ്ടപ്പെടുന്നത്. ബൈക്കുകളിൽ ചിലത് കുറച്ചു നാളുകൾക്ക് ശേഷം മോഷണം നടന്നയിടത്തു തന്നെ കൊണ്ടുവന്നു ഉപേക്ഷിക്കുന്നതും പതിവാണ്. ബൈക്കുകൾ മോഷണം പോകുന്നത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയാൽ കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്. കഞ്ചാവ് ലഹരിക്കടിമപ്പെട്ട യുവാക്കളാണ് ആശുപത്രി കോന്പൗണ്ടിൽ നിന്ന് ബൈക്കുകൾ മോഷ്ടിക്കുന്നതെന്നാണ് പ്രഥമിക നിഗമനം. മോഷണം പോയ ബൈക്ക് കണ്ടെത്തിയാൽ പോലീസ് പരാതിക്കാരെ വിളിച്ചു വരുത്തി ഉടമസ്ഥർക്ക് തിരികെ ഏല്പിക്കാറുണ്ട്. അതുകൊണ്ടാണ് മോഷണം സംബന്ധിച്ചു പരാതി കിട്ടിയാലുടൻ കേസ് രജിസ്റ്റർ ചെയ്യാത്തതെന്ന് ഗാന്ധിനഗർ പോലീസ് പറയുന്നു. കോവിഡ് ഭീതി മൂലം ആശുപത്രിക്കുള്ളിലും പരിസരങ്ങളിലും കോന്പിംഗ് നടത്താൻ കഴിയാത്തത് മോഷ്ടാക്കൾക്കും കഞ്ചാവ് മാഫിയയ്ക്കും ആശുപത്രി പരിസരം താവളമാക്കാൻ കാരണമാകുന്നുണ്ടെന്നും പോലീസ് പറയുന്നു.
Read More