ശ​രീ​ര​ത്തി​ല്‍ 60 മു​റി​വു​ക​ള്‍! ജീ​വ​ന്‍ പൊ​ലി​ഞ്ഞ ബാ​ലി​ക​യു​ടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

പ​ത്ത​നം​തി​ട്ട: കു​മ്പ​ഴ​യി​ല്‍ ര​ണ്ടാ​ന​ച്ഛ​നി​ല്‍ നി​ന്നു​ണ്ടാ​യ പീ​ഡ​ന​ത്തി​ലും ക്രൂ​ര​മ​ര്‍​ദ​ന​ത്തി​ലും ജീ​വ​ന്‍ പൊ​ലി​ഞ്ഞ ബാ​ലി​ക​യു​ടെ ശ​രീ​ര​ത്തി​ല്‍ 60 ഓ​ളം മു​റി​വു​ക​ളും ക്ഷ​ത​ങ്ങ​ളും.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ലാ​ണ് ഇ​ത്ര​യ​ധി​കം മു​റി​വു​ക​ള്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ര​ഹ​സ്യ​ഭാ​ഗ​ങ്ങ​ളി​ലെ നീ​ര്‍​ക്കെ​ട്ട് ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത് മൂ​ല​മാ​ണെ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ല്‍ വ്യ​ക്ത​മാ​യി. നെ​ഞ്ചി​നേ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണം.

കൂ​ടാ​തെ ക​ഴു​ത്തി​ല്‍ മു​റി​വു​ക​ളും കാ​ണ​പ്പെ​ട്ടു. ര​ണ്ടാ​ന​ച്ഛ​ന്‍ അ​ല​ക്‌​സ് കു​ട്ടി​യെ ക്രൂ​ര​പീ​ഡ​ന​ത്തി​നു വി​ധേ​യ​യാ​ക്കി​യെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment