പത്തനംതിട്ട: പട്ടിക വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പശ്ചിമ ബംഗാള്‍ മാള്‍ഡാ സ്വദേശിയായ പ്രതിയെ കോടതി 35 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. കൂടാതെ 50, 000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതി നരേന് ദേബ് നാഥി(30)നെയാണ് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് ഫസ്റ്റ് കോടതി (പോക്സോ സ്പെഷല്‍ കോടതി)ശിക്ഷിച്ചത്. പത്തനംതിട്ട ജില്ലയില്‍ ഇതാദ്യമായാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ നിയമമായ പോക്സോ ഉള്‍പ്പെട്ട ഒരു കേസില്‍ ഇത്തരമൊരു ശിക്ഷ വിധിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പി കിരണ്‍രാജ് ഹാജരായി.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളിലായാണ് 35 വർഷത്തെ കഠിന തടവ്. കോടതി വിധിച്ചിട്ടുള്ള പിഴത്തുക അടയ്ക്കാതിരുന്നാല്‍ മൂന്ന് വകുപ്പുകളിലായി 15 മാസം കഠിനതടവ് അനുഭവിക്കണം. പിഴത്തുകയില്‍ 35,000 രൂപ ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും…
Read MoreCategory: Kottayam
18 ദിവസമായി ശുദ്ധജലം ലഭിക്കുന്നില്ല! ശുദ്ധജലത്തിനായി കനകാസ്യന്റെ ഒറ്റയാൾ പോരാട്ടം
മറയൂർ: മറയൂർ പഞ്ചായത്ത് നാലാം വാർഡിൽ സഹായഗിരി ഭാഗങ്ങളിൽ 18 ദിവസമായി ശുദ്ധജലം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കോവിൽക്കടവ് സ്വദേശി ബിജു കനകാസ്യൻ പഞ്ചായത്ത് ഓഫീസിനുമുൻപിൽ കുത്തിയിരിപ്പുസമരം നടത്തി. കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രത്തിനു സമീപത്തുനിന്ന് ബൈക്കിൽ കുടിവെള്ളമില്ലായെന്ന വാചകം എഴുതിയ കാലിക്കുടങ്ങൾ ബൈക്കിൽ തൂക്കിയിട്ട് കഴുത്തിൽ ബോർഡും തൂക്കിയാണ് മറയൂർവരെ യാത്രചെയ്ത് പഞ്ചായത്ത് ഓഫീസിനുമുന്നിൽ സമരം നടത്തിയത്. ജലനിധി പദ്ധതിയിലൂടെ കുടിവെള്ളം എത്തിയിരുന്നെങ്കിലും അടിക്കടി കുടിവെള്ളം തടസപ്പെടുമായിരുന്നു. നിലവിൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്. പലതവണ പഞ്ചായത്ത് അധികൃതരോട് വിവരം സൂചിപ്പിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. കൂടാതെ, പാന്പാറിൽ ഏറെ മാലിന്യങ്ങൾ ഒഴുകുന്പോഴും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ശുദ്ധജലം എത്തിച്ചില്ലെങ്കിൽ തുടർ പോരാട്ടം നടത്തുമെന്നും ബിജു പറഞ്ഞു. എന്നാൽ 2013-ൽ ജലനിധി പദ്ധതി മുഖേന നടപ്പാക്കി പിജി ഗ്രൂപ്പ് മുഖേനയാണ് ശുദ്ധജലം ഉപഭോക്താക്കൾക്ക് എത്തിച്ചുനൽകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെൻട്രി ജോസഫ്…
Read Moreഎല്ലാം പറഞ്ഞുതീര്‍ത്തു, കേസില്ല! നിയന്ത്രണംവിട്ട കാര്‍ കടയ്ക്കുള്ളിലേക്കു പാഞ്ഞുകയറി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കുറവിലങ്ങാട്: നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ചശേഷം കടയ്ക്കുള്ളിലേക്ക് പാഞ്ഞുകയറി. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നെത്തിയ കാര്‍ പള്ളിക്കവലയിലെ ഓട്ടോസ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചശേഷം സ്കൂട്ടറിലും ഇടിച്ച് എതിര്‍വശത്തുള്ള ബേക്കറിക്കുള്ളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബേക്കറിയുടെ പടികള്‍ ഇടിച്ചുകയറിയ കാര്‍ കടയിലെ ചില്ല് അലമാര തകര്‍ത്താണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറോടിച്ചിരുന്നയാള് വഴിയില്‍ വീണെങ്കിലും സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. മിനി ബസ് ടെര്‍മിനലിന് സമീപമായിരുന്നു അപകടമെങ്കിലും കാര്‍ പാഞ്ഞെത്തിയ ഭാഗത്തെങ്ങും യാത്രക്കാരും മറ്റു വാഹനങ്ങളും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബസ് ടെര്‍മിനലില്‍ ബസ് കാത്തു നിന്നവരും ഈ ഭാഗത്തുണ്ടായിരുന്നില്ലെന്നതു ഭാഗ്യമായി. ആരുടെയും പരിക്ക് സാരമല്ല. സംഭവം പറഞ്ഞുതീര്ത്തതിനാല് കേസില്ലെന്ന് പോലീസ് പറയുന്നു.
Read Moreയുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന് മുല്ലപ്പള്ളി; തുടർഭരണം ഉറപ്പെന്ന് ജോസ് കെ. മാണി
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് തരംഗമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. വോട്ടെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിക്കുന്നത് കൃത്രിമ വിനയമാണ്. ഇത് പിആര്‍ ഏജൻസിയുടെ നിർദേശ പ്രകാരമാണെന്നും മുല്ലപ്പള്ളി പരിഹസിച്ചു. തുടർഭരണം ഉറപ്പെന്ന് ജോസ് കെ. മാണി കോട്ടയം: സംസ്ഥാനത്ത് തുടർഭരണം ഉറപ്പെന്ന് പാലായിലെ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണി. പാലായിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. കേരളാ കോൺഗ്രസ്-എം മത്സരിക്കുന്ന എല്ലാ സീറ്റിലും വിജയിക്കും. രണ്ടില ചിഹ്നം കൂടുതൽ കരുത്താകുന്നെന്നും ജോസ് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. കോട്ടയം: സംസ്ഥാനത്ത് തുടർഭരണം ഉറപ്പെന്ന് പാലായിലെ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണി. പാലായിൽ…
Read Moreജോലിക്ക് എത്തിയിട്ട് രണ്ടുമാസം; പമ്പ് ഹൗസിന്റെ സ്ലാബ് തകർന്ന് കിണറ്റിൽ വീണു മരിച്ച ജീവനക്കാരന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭാര്യ
പാലാ: പന്പ് ഹൗസിന്റെ സ്ലാബ് തകർന്ന് കിണറ്റിൽ വീണു മരിച്ച ജീവനക്കാരന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന്. മരണത്തിൽ ദുരൂഹഹതയുണ്ടെന്നു കാണിച്ച് ഭാര്യ പോലീസിൽ പരാതി നൽകി. മീനച്ചിൽ കടയം ശാസ്താസദനം രാജേഷ് (42) ആണ് ഇന്നലെ രാവിലെ ദാരുണമായി മരിച്ചത്. കിടങ്ങൂർ കാവാലിപ്പുഴ കുടിവെള്ള പദ്ധതിയുടെ പന്പ് ഹൗസിൽ ഇന്നലെ രാവിലെ എട്ടിനാണ് അപകടം നടന്നത്. പന്പ് ഹൗസിലെ പ്രവർത്തനങ്ങൾക്കായി എത്തിയ രാജേഷ് മീറ്ററിനു സമീപമുള്ള മാൻഹോളിൽ ചവിട്ടിയതോടെ സ്ലാബ് തകർന്ന് 15 അടിയോളം താഴ്ചയുള്ള പന്പ് ഹൗസിന്റെ കിണറ്റിലേക്ക് വീഴുകയായിരുന്നു. നിലവിളി കേട്ടു നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷാപ്രവർത്തനം അസാധ്യമായിരുന്നു. രണ്ടരയടി മാത്രം വീതിയുള്ള മാൻഹോളിലൂടെ കിണറ്റിലേക്കു ഇറങ്ങാൻ നാട്ടുകാർക്കായില്ല. കൂടാതെ കിണറ്റിൽ വായു സഞ്ചാരമില്ല. കൂരിരുട്ടും തടസമായി. ഉടൻതന്നെ പാലായിൽ നിന്നു ഫയർഫോഴ്സും കിടങ്ങൂർ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കിണറ്റിലിറങ്ങാൻ സാധിച്ചില്ല. തുടർന്ന്…
Read Moreമൂർഖൻ കുഞ്ഞുങ്ങളെ തുറന്നുവിട്ടത് ജനവാസമേഖലയിൽ; നാട്ടുകാർക്ക് ‘കട്ടക്കലിപ്പ് ’; സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ
എരുമേലി: ഉൾവനത്തിൽ വിടാതെ എരുമേലിക്ക് സമീപം കരിമ്പിൻതോട് ജനവാസ മേഖലയിലെ വനാതിർത്തിയിൽ 35 മൂർഖൻ കുഞ്ഞുങ്ങളെ വനപാലകർ തുറന്നുവിട്ടെന്ന് നാട്ടുകാർ. പ്രതിഷേധവുമായി കുടുംബശ്രീ, അയൽക്കൂട്ടം യൂണിറ്റുകളിലെ നൂറുകണക്കിന് വീട്ടമ്മമാർ രംഗത്തെത്തി. വനം വകുപ്പ് പിടിക്കുന്ന പാമ്പുകളിൽ മിക്കതിനെയും കരിമ്പിൻതോട് ഭാഗത്ത് വനാതിർത്തിയിലെ ജനവാസ മേഖലയിൽ ഉപേക്ഷിക്കുന്നത് മൂലം നാട്ടുകാരിൽ പലർക്കും പാമ്പുകടിയേൽക്കുകയാണെന്ന് പരാതികൾ നിലവിലുള്ളപ്പോഴാണ് 35 മൂർഖൻ പാമ്പ് കുഞ്ഞുങ്ങളെ ഇവിടേക്ക് തുറന്നു വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നാട്ടുകാരിൽ ഒരാൾ പാമ്പുകടിയേറ്റ് ചികിത്സ തേടിയത്. മൂർഖൻ പാമ്പിന്റെ മുട്ടകളിൽ നിന്നു വിരിയിച്ചെടുത്ത 35 മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെയാണ് കഴിഞ്ഞ ദിവസം വനപാലകർ തുറന്നുവിട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരി 15നു മറിയപ്പള്ളിയിലെ വീട്ടിൽനിന്നു കിട്ടിയ മൂർഖൻ പാമ്പിന്റെ 35 മുട്ടകളാണ് നാല്പത് ദിവസത്തോളം ഇൻക്യൂബേറ്ററിൽ വച്ച് വിരിയിച്ചെടുത്ത് തനിയെ ജീവിക്കാൻ പ്രാപ്തിയാക്കിയ ശേഷം വനമേഖലയിൽ തുറന്നുവിട്ടത്. പാറമ്പുഴ ഫോറസ്റ്റ് കൺസർവേറ്റർ…
Read More‘ഹൃദയമുള്ള മനുഷ്യർ എല്ലാ മുന്നണികളിലുമുണ്ട്, അവരെന്നെ സഹായിക്കുമെന്ന് ലതികാ സുഭാഷ്
ഏറ്റുമാനൂർ: ഒരു മുന്നണികളുടെയും പിന്തുണയില്ലാതെ മത്സരിക്കുന്ന ലതികാ സുഭാഷ് വിജയ പ്രതീക്ഷയിലാണ്. സീറ്റ് വിഭജനത്തിനൊടുവിൽ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതോടെ മുടിമുറിച്ച് എതിർപ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസ് വിട്ട മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് പ്രചാരണ രംഗത്ത് മൂന്നു മുന്നണികൾക്കും ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. ഹൃദയമുള്ള മനുഷ്യർ എല്ലാ മുന്നണിയിലുമുണ്ട്. അവരെന്നെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ആരോപണങ്ങളെല്ലാം ഇലക്ഷൻ സമയത്തുള്ളതാണെന്നും ലതിക ആരോപിച്ചു. ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉൾപ്പെടെ ഏറ്റുമാനൂരിന്റെ വികസനത്തിനു മാസ്റ്റർ പ്ലാൻ തയാറാക്കും. പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾ നേരിടുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കും. അതിരന്പുഴയേയും പടിഞ്ഞാറൻ പ്രദേശങ്ങളെയും ബന്ധിപ്പിച്ച് ടൂറിസം പദ്ധതികൾ വികസിപ്പിക്കും.മുന്‍പ് പല മുന്നണികളുടെയും ഭരണകാലത്ത് തുടങ്ങിവെച്ചതും മുടങ്ങികിടക്കുന്നതുമായ പദ്ധതികൾ പൂർത്തിയാക്കാനുള്ള ശ്രമമായിരിക്കും ആദ്യം നടത്തുക. ഇങ്ങനെ നീളുന്നു ലതികയുടെ വാഗ്ദാനങ്ങൾ. മുന്നണി സ്ഥാനാർഥികളെയെല്ലാം പരാജയപ്പെടുത്തി ഏറ്റുമാനൂരിലെ ചരിത്രത്തിൽ ഇടംപിടിച്ച ജോർജ് ജോസഫ്…
Read Moreമേളക്കാരുടെ സങ്കടം വലുതാണ്; കൊട്ടിക്കലാശയത്തിന് മേളങ്ങളുടെ അകമ്പടിയില്ലാതെ ഈ തെരഞ്ഞെടുപ്പുകാലവും
കോട്ടയം: തെരഞ്ഞെടുപ്പു കമ്മീഷന്റെ നിരോധനം വന്നതോടെ കൊട്ടിക്കലാശത്തിന്റെ പകിട്ടില്ലാതെ ഇന്നലെ പരസ്യപ്രചരണത്തിനു തിരശീല വീണു. തങ്ങളുടെ സ്ഥാനാർഥിക്കു മുദ്രാവാക്യം വിളിച്ചും ആക്രോശം മുഴക്കിയും വാദ്യമോളങ്ങളുടെ അകന്പടിയോടെ പ്രവർത്തകർ കലാശക്കൊട്ട് കൂട്ടപ്പൊരിച്ചിലാക്കുന്ന കാഴ്ച തദ്ദേശതെരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിലും നഷ്ടമായി. ഇതോടെ കലാശക്കൊട്ട് കൊഴുപ്പിക്കാനെത്തുന്ന കൂട്ടരും അതു കണ്ട് ആവേശം നിറയ്ക്കുന്നവരും വാദ്യമേളങ്ങളും കലാരൂപങ്ങളും അവതരിപ്പിക്കുന്ന കലാകാരൻമാരും ഒരുപോലെ നിരാശയിലായി. എട്ടു ദിക്കും മുഴങ്ങുന്ന മുദ്രാവാക്യം വിളികളും ബൈക്ക് റാലിയുമടക്കം കലാശക്കൊട്ടിന്റെ സ്ഥിരം മുഖങ്ങൾ പലതും ഇത്തവണയുമുണ്ടായില്ല. ചെണ്ടമേളം, ശിങ്കാരിമേളം, നാസിക് ഡോൾ, വിവിധ കലാരൂപങ്ങളുടെ അവതരണം ഒത്തുചേർന്ന കലാശക്കൊട്ട് കാഴ്ച ഇത്തവണയും നഷ്ടമായി. ഉത്സവ സീസണ് കഴിഞ്ഞാൽ കേരളത്തിലെ മേളക്കാർക്ക് ഏറ്റവുമധികം പരിപാടികൾ കിട്ടാറുള്ള സമയമായിരുന്നു തെരഞ്ഞെടുപ്പുകാലം. ഉത്സവങ്ങളും പെരുന്നാളും ആചാരപരമായ ചടങ്ങുകൾ മാത്രമായി ചുരുക്കിയതു മൂലവും ഒട്ടേറെ കലാകാരൻമാർക്ക് അവസരം ലഭിക്കാതെ വന്നു. തദ്ദേശ തെരഞ്ഞെടുപ്പിനു…
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച ജീവനക്കാരിക്ക്കോവിഡ്
ഗാന്ധിനഗർ: രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരിക്കും ചികിത്സയിൽ കഴിയുന്ന രോഗിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരും ചികിത്സയിൽ കഴിയുന്ന രോഗികളും വീണ്ടും ആശങ്കയിൽ. കോട്ടയം മെഡിക്കൽ കോളജ് ഡയാലിസിസ് ടെക്നീഷ്യ അരീപ്പറന്പ് സ്വദേശിനി 27കാരിക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിഞ്ഞിരുന്ന വൈക്കം ചെന്പ് സ്വദേശിയായ 25കാരനും രോഗം സ്ഥിരീകരിച്ചതോടെ ആശങ്ക പടർന്നിരിക്കുകയാണ്. ജനുവരിയിൽ മെഡിക്കൽ കോളജ് സെന്ററിൽ നിന്നും ടെക്നീഷ്യ ആദ്യ വാക്സിൻ ഡോസ് സ്വീകരിച്ചിരുന്നു. ഫെബ്രുവരി 28ന് രണ്ടാമത്തെ ഡോസും എടുത്തു. കഴിഞ്ഞ ദിവസം പനിയും ശ്വാസം മുട്ടലുമുണ്ടായതിനെ തുടർന്ന് പരിശോധന നടത്തി. ഇന്നലെ പരിശോധന ഫലം വന്നപ്പോൾ കോവിഡ് സ്ഥിരീകരിച്ചു. തൽക്കാലം ഹോം ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചിരിക്കുകയാണ്. വീട്ടുമുറ്റത്ത് തെന്നി വീണു കാൽ ഒടിഞ്ഞ അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 25കാരനു ശസ്ത്രക്രിയക്ക് മുന്‍പു നടത്തിയ…
Read Moreനാടും വീടും കണ്ടിട്ട് രണ്ടു വർഷത്തോളം; വിട്ടൊഴിയാതെ കോവിഡ്; നാട്ടിലെത്താനാവാതെ പ്രവാസികൾ
കോട്ടയം: കോവിഡ് മഹാമാരിമൂലം നാട്ടിലെത്താനാകാതെ പ്രവാസികൾ. ഈസ്റ്റർ, വിഷു ഉൾപ്പെടെ ചടങ്ങുകളിൽ പങ്കെടുക്കാനും ഉറ്റവരെ നേരിൽ കാണാനുമാകാതെ അന്യനാടുകളിൽ കഴിയുന്നവർ ഏറെപ്പേരാണ്. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത് ആന്ധ്രപ്രദേശ് എന്നിവിടങ്ങിൽ കോവിഡിന്റെ രണ്ടാം വരവോടെ മലയാളികൾ നാട്ടിലേക്കുള്ള അവധി വരവ് ഉപേക്ഷിക്കുകയാണ്. മുൻ വർഷങ്ങളെക്കാൾ ഇക്കൊല്ലം ട്രെയിനുകളിൽ റിസർവേഷൻ തിരക്കു കുറവുമാണ്. വിമാനയാത്രയും സുരക്ഷിതമല്ലെന്ന ഭീതിയാണ്. നാട്ടിലെത്തിയാൽ ക്വാറന്റൈനും രോഗവ്യാപന ഭീതിയും മൂലം ഏറെപ്പേരും യാത്ര ഒഴിവാക്കി. ഗൾഫിൽനിന്നുള്ള പ്രവാസികളുടെ വരവും ഇല്ലാതായി. അമേരിക്കയിലും യൂറോപ്പിലും കിഴക്കനേഷ്യൻ രാജ്യങ്ങളിലും കഴിയുന്ന ഒട്ടേറെ കുടുംബങ്ങൾ നാടും വീടും കണ്ടിട്ട് രണ്ടു വർഷത്തോളമായി. യൂറോപ്പിനു പുറമേ ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും കോവിഡ് വർധിച്ചതോടെ വിമാന സർവീസ് കുറഞ്ഞു. ഇംഗ്ളണ്ട്, അയർലൻഡ്, ജർമനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലും നിയന്ത്രണം കർക്കശമായതോടെ ഇക്കൊല്ലവും നാട്ടിൽ വരാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്. കൂടുതൽ തീവ്രമായ കോവിഡ് വൈറസുകൾ വരുന്ന…
Read More