കോട്ടയം: നിരത്തുകളിൽ വിവിധ വർണങ്ങളിലുള്ള കൊടികൾ നിരന്നു തുടങ്ങി. കോണ്‍ഗ്രസിന്റെ ത്രിവർണ കൊടിയും സിപിഎമ്മിന്റെ ചെങ്കൊടിയും ബിജെപിയുടെ കാവിക്കൊടിയും ആൾക്കൂട്ട നടുവിൽ പാറിപ്പറക്കുകയാണ്. ഇതിനൊപ്പം ചെറുതും വലുതുമായ രാഷ്്ട്രീയ പാർട്ടികളുടെയും സമുദായ സംഘടനകളുടെയും കൊടികളും വരും ദിവസങ്ങളിൽ സാന്നിധ്യമാകും. കൊടികളുടെ വിൽപന്ന കാലം കൂടിയാണിത്. കൊടികൾ മാത്രമല്ല, പാർട്ടി ചിഹ്നങ്ങൾ, തോരണങ്ങൾ, തൊപ്പികൾ, ടീഷർട്ടുകൾ തുടങ്ങി തെരഞ്ഞെടുപ്പു പ്രചാരണത്തിനാവശ്യമായ എല്ലാ സാമഗ്രികളുടെയും വിൽപന ആരംഭിച്ചു കഴിഞ്ഞു. ത്രിവർണത്തിലുള്ള കൈപ്പത്തിയും അരിവാളിൽ വിരിയുന്ന ചുവപ്പും താമരയുമെല്ലാം വിൽപന ശാലകളിലെത്തി. മൂന്നു പാർട്ടികളുടെയും കൊടിയുടെ നിറത്തിലുള്ള ടീ ഷർട്ടുകളും തൊപ്പികൾ, ചിഹനങ്ങൾ, കുട, തോരണം, ബലൂണ്‍, റിബണ്‍, തൊപ്പി, തലപ്പാവ്, പേക്കറ്റ് ബാഡജ്, സ്വീകരണ മാല, മുഖംമൂടി, ഷാൾ എന്നിവയ്ക്കു പുറമേ സ്ഥാനാർഥിയുടെ ഫോട്ടോയും ചിഹ്നവും പതിച്ച മാസ്കിനും ഡിമാൻഡുണ്ട്. 30 ഇഞ്ച് വലിപ്പമുള്ള വലിയ കൊടികൾക്ക് 30 രൂപ…
Read MoreCategory: Kottayam
പ്രതിഷേധം പ്രാദേശിക തലത്തിൽ മാത്രം; കുറ്റ്യാടിയില്‍ കേരളാ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് ജോസ്.കെ.മാണി
കോട്ടയം: എല്‍ഡിഎഫിനായി കേരളാ കോണ്‍ഗ്രസ്-എം തന്നെ കുറ്റ്യാടിയില്‍ മത്സരിക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ്.കെ.മാണി. സീറ്റ് സംബന്ധിച്ച് സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുമായി ധാരണയിലെത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലുണ്ടായ പ്രതിഷേധം പ്രാദേശികതലത്തില്‍ മാത്രമാണ്. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. വിജയ സാധ്യതയുള്ള സ്ഥാനാർഥിയെ ആണ് മണ്ഡലത്തില്‍ മത്സരിപ്പിക്കുകയെന്നും ജോസ്.കെ.മാണി കൂട്ടിച്ചേർത്തു. കുറ്റ്യാടിയില്‍ മത്സരിച്ചാല്‍ സിപിഐഎമ്മിന് വേണ്ടി ജീവന് കളഞ്ഞു നില്ക്കാന് തയാറാകുമെന്ന് കുറ്റ്യാടിയിലെ കേരളാ കോണ്‍ഗ്രസ് സ്ഥാനാർഥി മുഹമ്മദ് ഇഖ്ബാൽ പ്രതികരിച്ചു. താന്‍ പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര സീറ്റ് ചോദിക്കാത്തത് മന്ത്രി ടി.പി രാമകൃഷ്ണന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreസിന്ധുമോൾ മികച്ച സ്ഥാനാർഥി;പുറത്താക്കാന്‍ ലോക്കല്‍ കമ്മിറ്റിക്ക് സാധിക്കില്ല; ഉഴവൂർ പ്രാദേശിക നേതൃത്വത്തെ തള്ളി വാസവൻ
കോട്ടയം: പിറവത്തെ കേരള കോൺഗ്രസ്-എം സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ സിപിഎം ഉഴവൂർ ലോക്കൽ കമ്മിറ്റിയുടെ നടപടിയെ തള്ളി ജില്ലാ നേതൃത്വം. പുറത്താക്കാന്‍ ലോക്കല്‍ കമ്മിറ്റിക്ക് സാധിക്കില്ല. സംഘടനാരീതിപ്രകാരം ജില്ലാ കമ്മിറ്റിക്കാണ് അധികാരം. ലോക്കൽ കമ്മിറ്റിയുടെ നടപടി പാർട്ടി പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ പറഞ്ഞു. സിന്ധുമോൾ സിപിഎം അംഗമായിരുന്നു. എന്നാൽ നിലവിൽ സിപിഎം അംഗത്വമുണ്ടോയെന്നത് തെരഞ്ഞെടുപ്പിനുശേഷം പരിശോധിക്കും. ജനകീയമുഖമുള്ള മികച്ച സ്ഥാനാർഥിയാണ് സിന്ധുമോളെന്നും വാസവൻ പറഞ്ഞു.
Read Moreവൈദികൻ ചമഞ്ഞു തട്ടിപ്പ്! അനക്കമില്ലാതെ പോലീസ്; വിദേശ മലയാളികളില്‍നിന്നടക്കം തട്ടിയെടുത്തത് ലക്ഷക്കണക്കിനു രൂപ
ചിങ്ങവനം: വൈദികൻ ചമഞ്ഞു സാന്പത്തിക തട്ടിപ്പു നടത്തിയ സംഭവത്തിൽ പോലീസിനു അലംഭാവം എന്നു ആക്ഷേപം. വിദേശ മലയാളികളിൽനിന്നടക്കം ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത യുവാവിനെതിരേ പരാതിയുമായി പ്രവാസി മലയാളിയടക്കം രംഗത്തു വന്നെങ്കിലും പോലീസ് സ്റ്റേഷൻ പരിധിയുടെ പേരിലാണ് പോലീസ് ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നത്. വിയന്നയിൽ താമസിക്കുന്ന സജി ജേക്കബ് എന്ന പ്രവാസി മലയാളി കോട്ടയം പോലീസ് ചീഫിന് ഇതു സംബന്ധിച്ചു പരാതി നൽകിയതാണ്. തുടർന്നു വാകത്താനം പോലീസാണ് സംഭവം അന്വേഷിച്ചിരുന്നത്. തട്ടിപ്പു നടത്തിയ ആൾ ചിങ്ങവനം സ്വദേശിയെന്നു അന്വേഷണത്തിൽ അറിഞ്ഞതോടെ വാകത്താനം പോലീസ് ചിങ്ങവനം പോലീസിനു കേസ് കൈമാറുകയായിരുന്നു. എന്നാൽ, കേസ് സംബന്ധമായ വിവരം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടില്ലെന്നും അതിനു രണ്ട്, മൂന്നു ദിവസം വേണ്ടിവരുമെന്നാണ് ചിങ്ങവനം പോലീസിന്റെ ഭാഷ്യം. ഉന്നത ഉദ്യോഗസ്ഥർക്കടക്കം പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും ചിങ്ങവനം സ്വദേശിയായ പ്രതിക്കെതിരേ ഇതുവരെ…
Read Moreവേനൽ കനത്തു; ആനക്കുളത്തെ ആനക്കുളിക്കും ചന്തമേറി! കാടിറങ്ങിവരുന്ന ആനകളെ കാത്ത് സഞ്ചാരികൾ മറുകരയിൽ
അടിമാലി: വേനൽ കനത്തതോടെ ആനക്കുളത്തെ ആനക്കുളിക്കും ചന്തമേറി. കാടിനെയും നാടിനെയും തമ്മിൽ വേർതിരിക്കുന്ന പുഴയിലിറങ്ങി ആനകൾ ദാഹമകറ്റാൻ തുടങ്ങിയിട്ട് കാലങ്ങളായി. കാടിറങ്ങിവരുന്ന ആനകളെ കാത്ത് ധാരാളം സഞ്ചാരികൾ മറുകരയിൽ ഇരിപ്പുറപ്പിക്കാറുണ്ട്. വേനൽ കടുത്തതോടെ നീരാട്ടിനായി കൂട്ടമായെത്തുന്ന ആനകൾ മണിക്കൂറുകളോളം പുഴയിലും സമീപത്തുമായി ചെലവഴിക്കും. ചൂടേറിയാൽ പകൽസമയത്തും ആനകൾ പുഴയിലേക്കെത്തിതുടങ്ങും. ദിവസവും സഞ്ചാരികൾ ധാരാളമായി ആനക്കുളത്തെത്തി കാട്ടാനകളെ കണ്ട് മടങ്ങുന്നുണ്ട്. രാത്രിയിലാണ് ആനക്കുളം കൂടുതൽ സജീവമാകുന്നത്. പുഴയുടെ ഒത്ത നടുവിൽനിന്നും ചെറുകുമിളകൾ ഉയരുന്നുണ്ട്. ഈ ഭാഗത്തെ വെള്ളം ആനകൾക്കേറെ പ്രിയങ്കരമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാട്ടാനകളുടെ ചന്തത്തിനപ്പുറം കാടിന്റെ വന്യതയും പച്ചവിരിച്ച ആനക്കുളത്തിന്റെ ഗ്രാമീണതയുമെല്ലാം ആകർഷണീയമാണ്. കാട്ടാനകളും ആനകളെ കാണാനെത്തുന്ന സഞ്ചാരികളുമാണ് ആനക്കുളത്തിന്റെ സായാഹ്നങ്ങളെ സജീവമാക്കുന്നത്.
Read Moreകോട്ടയത്ത് കാഹളം മുഴങ്ങി, ഇനി അങ്കപ്പുറപ്പാട്; യുദ്ധ ഭൂമിയിലേക്ക് നോക്കി ജനങ്ങളും
കോട്ടയം: കാഹളം മുഴങ്ങിക്കഴിഞ്ഞു. യുദ്ധ ഭൂമിയിൽ പോരാട്ടത്തിനായി ആവനാഴിയിലെ മുഴുവൻ അസ്ത്രങ്ങളുമായി പോരാളികളും തയാർ. ഇനിയാണ് ആവേശം സൃഷ്ടിക്കുന്ന നാളുകൾ. വീണ്ടും ഒരു തെരഞ്ഞെടുപ്പ് യുദ്ധാന്തരീഷം സൃഷ്ടിക്കാനൊരുങ്ങുന്പോൾ ജില്ലയിൽ മൂന്നു പാർട്ടികളും സജ്ജമായിരിക്കുന്നു. ചിലർ വെടിക്കോപ്പുകളും ആയുധങ്ങളും ശേഖരിക്കുന്പോൾ മറ്റു ചിലർ കളത്തിലിറങ്ങിക്കഴിഞ്ഞു.പുതിയ സൈന്യങ്ങളുമായി സഖ്യം ചേർന്ന് പ്രബല ശക്തിയായി മാറാനാണ് ഓരോ ചേരിയും ശ്രമിക്കുന്നത്. പുതിയ ചില യുവരാജാക്കന്മാർ വന്നപ്പോൾ തലമൂത്ത സൈനാധിപന്മാരെ ഒതുക്കി നിർത്തിയതിനും കോട്ടയം അംഗരാജ്യം സാക്ഷിയായി. വരും നാളുകളിൽ വാർത്തകളും വിവാദങ്ങളും വാക്ധോരണികളും നിറം പിടിപ്പിച്ച കഥകളുമായി എത്തുന്ന യുദ്ധ ഭൂമികയിലേക്കാണ് ജനങ്ങളും ഉറ്റു നോക്കുന്നത്.ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സൈന്യം പൂർണമായും കളത്തിലിറങ്ങിയിട്ടില്ല. ചങ്ങനാശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ തുടങ്ങിയ നാട്ടുരാജ്യങ്ങളിലെ മത്സരത്തിനിറക്കേണ്ട സൈനാധിപ·ാരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. തർക്കങ്ങളും സന്ധിസംഭാഷങ്ങളും തുടരുകയാണ്. പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി, പാലാ മണ്ഡലങ്ങളിൽ പ്രചാരണം…
Read Moreവൈദികൻ ചമഞ്ഞ് യുവാവിന്റെ വൻ തട്ടിപ്പ്; പലർക്കും നഷ്ടമായത് ലക്ഷങ്ങൾ; ഇരകൾ തന്നെ വിശ്വസിക്കാൻ തുടങ്ങിയെന്നു തോന്നുമ്പോൾ തട്ടിപ്പിന്റെ തന്ത്രം പുറത്തെടുക്കും…
ചിങ്ങവനം: വൈദികൻ ചമഞ്ഞു ലക്ഷക്കണക്കിനു രൂപ നാട്ടിലും വിദേശ മലയാളികളിൽനിന്നും തട്ടിയെടുത്തെന്നു യുവാവിനെതിരേ പരാതിയുമായി പ്രവാസി മലയാളി. വിയന്നയിൽ താമസിക്കുന്ന സജി ജേക്കബ് എന്ന പ്രവാസി മലയാളി കോട്ടയം പോലീസ് ചീഫിന് ഇതു സംബന്ധിച്ചു പരാതി നൽകിയതോടെയാണ് തട്ടിപ്പിന്റെ വിവരം പുറം ലോകം അറിയുന്നത്. കബളിപ്പിക്കപ്പെട്ട വ്യക്തിയുടെ പരാതി ഇതിനോടകം ഉന്നത ഉദ്യോഗസ്ഥർക്കു ലഭിച്ചിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. വാകത്താനം, ചിങ്ങവനം സ്വദേശിയെന്നു പറയുന്ന പ്രതിക്കെതിരേ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടു പോലുമില്ല. വ്യാജപേരിൽബനഡിക്ടൻ സഭയിലെ വൈദികനായ ലൂർദ് സ്വാമി എന്നു പരിചയപ്പെടുത്തിയാണ് ഇയാൾ വൈദികരെയും സന്യാസിനികളെയും പ്രവാസി മലയാളികളെയും വലയിൽ വീഴ്ത്തി പണം തട്ടിയെടുക്കുന്നത്. ഇന്ത്യയിൽനിന്നും ഓസ്ട്രേലിയ, അമേരിക്ക, സ്വിറ്റസർലൻഡ് തുടങ്ങി രാജ്യങ്ങളിൽനിന്നുമായി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായാണു വിവരം. ഒന്നിലേറെ പേർ പരാതികളുമായി രംഗത്തുവന്നിട്ടുണ്ട്. കബളിപ്പിക്കലിന് ഇരയായിട്ടും പരാതി നൽകാത്തവരുമുണ്ട്. കോളജ് അധ്യാപകരെ…
Read Moreഐക്യൂ പരിശോധനയ്ക്ക് എത്തുന്ന കുട്ടികൾക്ക് റിപ്പോർട്ട് നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ല; ഇപ്പോഴത്തെ വിവാദം അനർഹരായ കുട്ടികളുടെ അപേക്ഷ തള്ളിയത് മൂലം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐക്യൂ പരിശോധനയ്ക്ക് എത്തുന്ന കുട്ടികൾക്ക് റിപ്പോർട്ട് നൽകുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ. മാനസിക- ശാരീരിക വെല്ലുവിളികളുള്ള കുട്ടികളാണ് ഇവിടെ ഐക്യു പരിശോധന്ക്കായി എത്തുന്നത്. അവരോട് കാരുണ്യ പൂർവമായ സമീപനമാണ് പുലർത്തുന്നത്. അർഹരായ എല്ലാ കുട്ടികൾക്കും നീതി പൂർവമായ ഇടപെടലാണ് ആശുപത്രിയിൽ നിന്നും ബന്ധപ്പെട്ട വിഭാഗം ഡോക്്ടറുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടുള്ളത്. ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതി അടിസ്ഥാന രഹിതമാണെന്നും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അറിയിച്ചു. പരീക്ഷ സംബന്ധമായ ആനുകൂല്യം ലഭിക്കുന്നതിനും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പി വേണ്ടതാണോ എന്നു തീരുമാനിക്കുന്നതിനും അർഹരായ മുഴുവൻ കുട്ടികൾക്കും മെച്ചപ്പെട്ട സംവിധാനവും സഹായ മനോഭാവവുമാണ് ബന്ധപ്പെട്ട വിഭാഗം ചെയ്തു വരുന്നത്. ആനുകൂല്യം നേടുന്നതിനായി സമീപിച്ച അനർഹരായ കുട്ടികളുടെ അപേക്ഷ തള്ളിയതിന്റെ പ്രതികരണമാണ് ഇപ്പോഴത്തെ വിവാദം എന്നും ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയന നടപടികൾ സ്വീകരിക്കുമെന്നും…
Read Moreഅങ്ങനെയങ്ങ് വിട്ടുകൊടുക്കില്ല…കോട്ടയത്തെ ആദ്യ സിഎൻജി ദീർഘദൂര സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു
കോട്ടയം: ലോക്ഡൗണും പിന്നാലെയുണ്ടായ ഡീസൽ വില വർധനവും സ്വകാര്യ ബസ് മേഖലയുടെ നടുവൊടിച്ചപ്പോൾ വെല്ലുവിളികളെ നേരിടാൻ സിഎൻജി (സമ്മർദ്ദിത പ്രകൃതി വാതകം) ഇന്ധനവുമായി സെന്റ് ജോർജ് മോട്ടോഴ്സ്. ജില്ലയിലെ ആദ്യത്തെ സിഎൻജി ദീർഘദൂര സ്വകാര്യ ബസ് സർവീസ് ആരംഭിച്ചിരിക്കുകയാണ് ഈരാറ്റുപേട്ടയിലെ ആദ്യകാല ബസ് കന്പനിയായ സെന്റ് ജോർജ് മോട്ടോഴ്സ്. സിഎൻജി വാതകത്തിലേക്കു മാറി സർവീസ് ഒരു വാരം പിന്നിടുന്പോൾ ആശ്വാസത്തിന്റെ വളയം തിരിച്ച സന്തോഷത്തിലാണ് ഉടമ തീക്കോയി സ്വദേശി മാനുവലിന്. മാനുവൽ മാത്രമല്ല ബസിലെ തൊഴിലാളികളും ഇപ്പോൾ ആത്മവിശ്വാസത്തിന്റെ പുത്തൻ സവാരിയിലാണ്. മുണ്ടക്കയം -എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് ജോർജ് മോട്ടോഴ്സ് ബസിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. സർവീസ് നടത്തിയിരുന്ന ബസിന്റെ എൻജിൻ, റേഡിയേറ്റർ, പന്പ് എന്നീ ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തി സിഎൻജി ഇന്ധനം നിറയ്ക്കുന്ന പുതിയ സിലിണ്ടറുകൾ ഘടിപ്പിച്ചു. സിലിൻഡറുകൾക്ക് 15 വർഷത്തെ ഗ്യാരന്റി…
Read Moreമൂവാറ്റുപുഴ വേണം; ഏറ്റുമാനൂരിന് പകരം പൂഞ്ഞാർ നൽകണമെന്ന് കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗം; യുഡിഎഫിൽ ആശയക്കുഴപ്പം തുടരുന്നു
തൊടുപുഴ: സീറ്റ് വിഭജനം പൂർത്തിയായ ശേഷവും യുഡിഎഫിൽ ആശയക്കുഴപ്പം തുടരുന്നു. മൂവാറ്റുപുഴ സീറ്റ് നൽകുന്നത് പരിഗണിക്കണമെന്ന് കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗം കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇതിന് പുറമേ ഏറ്റുമാനൂരിന് പകരം പൂഞ്ഞാർ നൽകണമെന്നും ജോസഫ് വിഭാഗം നിർദ്ദേശിച്ചിട്ടുണ്ട്. ഏറ്റുമാനൂരിൽ കോണ്‍ഗ്രസിന് മത്സരിക്കാം. ഇടുക്കി ഏറ്റെടുത്ത് ഉടുമ്പുൻചോല വിട്ടുനൽകണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. പൂഞ്ഞാറിൽ ടോമി കല്ലാനിയെ സ്ഥാനാർഥിയായി കോണ്‍ഗ്രസ് ഏതാണ്ട് ഉറപ്പിച്ച നിലയിലാണ്. അതിനിടെയാണ് പുതിയ ആവശ്യവുമായി ജോസഫ് വിഭാഗത്തിന്റെ രംഗപ്രവേശം. ഏറ്റുമാനൂർ ജോസഫ് വിഭാഗത്തിന് നൽകിയതിനെതിരേ കോണ്‍ഗ്രസിൽ പ്രതിഷേധം ഉയർന്നിരുന്നു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിന്റെ പേരാണ് ഏറ്റുമാനൂരിൽ ആദ്യഘട്ടത്തിൽ ഉയർന്നു കേട്ടതെങ്കിലും സീറ്റ് ഒടുവിൽ ജോസഫ് വിഭാഗത്തിന് നൽകുകയായിരുന്നു.
Read More