കടുത്തുരുത്തി: സിഗ്നല്‍ തകരാര്‍ മൂലം ട്രെയിന്‍ വരുന്നതറിഞ്ഞില്ല. തുറന്നിട്ട ഗേറ്റിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെ ട്രെയിനെത്തി. ബൈക്കിലെത്തിയ വീട്ടമ്മയും ഭര്‍ത്താവും ട്രെയിന്‍ വരുന്നത് കണ്ട് ചാടിയിറങ്ങി വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കടുത്തുരുത്തി വാലാച്ചിറ റെയില്‍വേ ഗേറ്റില്‍ ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. ആയാംകുടി പാറയില്‍ വീട്ടില്‍ നിഷ (35) യും ഭര്‍ത്താവ് സുഭാഷുമാണ് വലിയൊരു ദുരന്തത്തില്‍ നിന്നും നാടിനെ രക്ഷിച്ചത്. രാവിലെ ഭര്‍ത്താവിനൊപ്പം മുട്ടുചിറയില്‍ ജോലിക്കായി പോകുമ്പോഴാണ് സംഭവമെന്ന് നിഷ പറഞ്ഞു. ഗേറ്റിലൂടെ ബൈക്കില്‍ കടന്നു പോകുമ്പോള്‍ വെറുതെ ട്രെയിന്‍ വരുന്നുണ്ടോയെന്ന് നോക്കിയപ്പോഴാണ് ദൂരെ നിന്നും ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ബൈക്ക് മാറ്റി നിര്‍ത്തിയ ശേഷം ഓടി വന്നു ഈ സമയം നിറയെ യാത്രക്കാരുമായി കടുത്തുരുത്തിയില്‍ നിന്നും കല്ലറ വഴി കോട്ടയത്തേക്കു പോവുകയായിരുന്ന ആലഞ്ചേരി ബസിന് മുന്നില്‍ കേറി നിന്നു…
Read MoreCategory: Kottayam
സീസർക്കുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്..! എക്സൈസ് വ്ളോഗർ വലയിൽ കുടുങ്ങിയത് ചെറിയ മീനല്ല; പോൾ ജോർജിന്റെ ശൈലി ഇങ്ങനെ…
കോട്ടയം: സീസർക്കുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്… കഴിഞ്ഞ ദിവസം എക്സൈസ് സംഘം പിടികൂടിയ, ഒട്ടേറെ അബ്കാരി കേസുകളിൽ പ്രതിയായ പോൾ ജോർജിന്റെ ശൈലിയാണിത്. ഒരു ലീറ്റർ ചാരായത്തിന് 1001 രൂപ വാങ്ങുന്ന പോൾ ലീറ്റർ ഒന്നിന് ഒരു രൂപ ദൈവത്തിന് കാണിക്കയായി മാറ്റിവയ്ക്കും. ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽക്കല്ല് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോം സ്റ്റേയിലും റിസോർട്ടുകളിലും വിനോദ സഞ്ചാരികൾക്കു ചാരായം വിൽപന നടത്തിയിരുന്ന ആളാണ് പോൾ ജോർജ്. ഇയാളുടെ വീട്ടിൽ നിന്നു 16 ലീറ്റർ ചാരായവും 150 ലീറ്റർ വാഷും ചാരായം വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. ബൈക്കും കസ്റ്റഡിയിലെടുത്തു. മുന്‍പ് നിരവധി തവണ ഇയാളെ പിടികൂടാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും എക്സൈസ് സംഘത്തെ ആക്രമിച്ചു കടന്നുകളയുകയാണ് പതിവ്. ഇത്തവണ വ്ളോഗർമാരെന്ന വ്യാജേന എത്തിയാണ് എക്സൈസ് ഉദ്യോഗസ്ഥർ പോൾ ജോർജിനെ പിടികൂടിയത്.
Read Moreആരുടെയെങ്കിലും ജീവൻ പോകുമ്പോഴേ നടപടി ഉണ്ടാവുകയുള്ളോ ? റോഡരികിൽ പതിയിരിക്കുന്നത് കെഎസ്ഇബി വക അപകടക്കെണി
കുമരകം: അധികൃതരുടെ അനാസ്ഥയിൽ റോഡരികിൽ പതിയിരിക്കുന്നത് കെഎസ്ഇബി വക അപകടക്കെണി. പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖം തിരിച്ച് കെഎസ്ഇബി. അയ്മനം പഞ്ചായത്തിലെ പുലിക്കുട്ടിശേരി – മണലേൽ പള്ളി റോഡ് ഉയരം കൂട്ടി കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയെങ്കിലും കാൽനട യാത്രക്കാരുടെ കാൽമുട്ടിന്റെ ഉയരം പോലും ഇല്ലാതെ റോഡരികിൽ നില്ക്കുന്ന ട്രാൻസ്ഫോർമറും അനുബന്ധ ഉപകരണങ്ങളുമാണ് അപകടക്കെണിയായി മാറിയിരിക്കുന്നത്. റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറുകൾ കന്പിവേലി സ്ഥാപിച്ച് സുരക്ഷിതമാക്കണമെന്നാണ് വൈദ്യുതി ബോർഡിന്റെ ഉത്തരവ്. റോഡിനോട് വളരെയധികം ചേർന്ന് നില്ക്കുകുന്ന ഈ ട്രാൻസ്ഫോർമറിന് ഒരു സുരക്ഷാ സംവിധാനവുമില്ല. റോഡ് ഉയർത്തി നിർമിച്ചതോടെ സ്ഥിതി കൂടുതൽ അപകടകരമായി മാറി. അപകടാവസ്ഥ വിശദീകരിച്ച് വാർഡ് മെന്പർ ബിജു മാന്താറ്റിൽ കെഎസ്ഇബി അധികൃതർക്ക് കത്ത് നൽകി. പഞ്ചായത്തിൽ നിന്ന് ഫണ്ട് അനുവദിക്കുയോ ഉന്നത ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരുടെ സമ്മതം ലഭിക്കുകയോ ചെയ്യാതെ അപകടാവസ്ഥയ്ക്ക് പരിഹാരം കാണാൻ നടപടി സ്വീകരിക്കാനാവില്ലെന്നാണ്…
Read Moreആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണം! ഇരുട്ടിൽത്തപ്പി പോലീസ്; മോഷണം പോയ കാണിക്കവഞ്ചി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണം നിത്യ സംഭവമാകുന്പോഴും ഇരുട്ടിൽ തപ്പി പോലീസ്. ജില്ലയിൽ വിവിധ ഇടങ്ങളിലെ പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചുള്ള ചെറുതും വലുതുമായ മോഷണങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിടനാട് ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് അവസാന മോഷണം നടന്നിരിക്കുന്നത്. തിടനാട് മഹാക്ഷേത്രം, വട്ടക്കാവ് ദേവീക്ഷേത്രം, മാളികപ്പുറം ക്ഷേത്രം, എസ്എൻഡിപി ഗുരുമന്ദിരം എന്നിവിടങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് ഞായറാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. പുലർച്ചെ ഗുരുമന്ദിരത്തിൽ എത്തിയവരാണ് മോഷണം നടന്നതായി അറിഞ്ഞത്. തുടർന്ന് ശാഖാ ഭാരവാഹികളുടെ പരാതിയിൽ തിടനാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് മറ്റു ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികളിലും മോഷണം നടന്നത് അറിയുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ആറിടത്താണ് ഇത്തരത്തിൽ മോഷണം റിപോർട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 23ന് രാത്രിയിൽ വൈക്കം ചെന്പ് മുസ്ലിം പള്ളിയിലെ നേർച്ചക്കുറ്റിയാണ് മോഷ്ടാക്കൾ കുത്തിത്തുറന്നത്. ഫെബ്രുവരി 20 ന് ചങ്ങനാശേരി വാഴപ്പള്ളി…
Read Moreചിരട്ടയിൽ തീർത്ത നിലവിളക്ക് മികച്ച കരകൗശല ഉത്പന്നം; അംബികയ്ക്കു പ്രധാനമന്ത്രിയുടെ പ്രശംസ
വൈക്കം: ചിരട്ടയിൽ മലയാളി വീട്ടമ്മ തീർത്ത നിലവിളക്ക് വനിതാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച കരകൗശല ഉത്പന്നമായി തെരഞ്ഞെടുത്തു. വൈക്കം കിഴക്കേ നടകൊപ്പറന്പിൽ തറക്കണ്ടത്തിൽ (മണി മന്ദിരം ) അംബികയാണ് പ്രധാനമന്ത്രിയുടെ പ്രശംസയ്ക്കു പാത്രമായത്. വർഷങ്ങളായി അംബിക ചിരട്ടയിൽ വിവിധ കരകൗശല വസ്തുക്കളുണ്ടാക്കുന്നുണ്ട്. സർവേയറായി റിട്ടയർ ചെയ്ത ഭർത്താവ് വിജയനും ഭാര്യയുടെ കരവിരുതിനെ പ്രോത്സാഹിപ്പിച്ചു ഗുണമേന്മയുള്ള ചിരട്ടയും അനുബന്ധ വസ്തുക്കളും എത്തിച്ചു നൽകുന്നു. അംബിക ചിരട്ടയിൽ തീർക്കുന്ന ഉത്പന്നങ്ങൾ കുടുംബശ്രീ മുഖേനയാണ് വിൽക്കുന്നത്. വൈക്കം നഗരസഭാ പരിധിയിലെ കുടുംബശ്രീ ഗ്രൂപ്പുകൾ തെരഞ്ഞെടുത്ത കരകൗശല വസ്തുക്കൾ തിരുവനന്തപുരത്തു നടത്തിയ എക്സിബിഷനിൽ പ്രദർശിപ്പിച്ചിരുന്നു. ഈ എക്സിബിഷനിൽ ശ്രദ്ധാകേന്ദ്രമായ ചിരട്ടയിൽ തീർത്ത നിലവിളക്കിനെ സംബന്ധിച്ചു അധികൃതർ നൽകിയ റിപ്പോർട്ടാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. മികച്ച കരകൗശല വസ്തുവായി ചിരട്ടയിൽ തീർത്ത നിലവിളക്ക് പ്രധാനമന്ത്രി തെരഞ്ഞെടുത്തതോടെ അംബികയുടെ കരവിരുതിൽ തീർത്ത ചിരട്ട ഉത്പന്നങ്ങൾ രാജ്യത്തിനകത്തും…
Read Moreപരിശോധന ആശുപത്രിയിൽ ചെയ്യും റിപ്പോർട്ട് കിട്ടാൻ ഡോക്ടറെ വീട്ടിൽ ചെന്നു കാണണം; കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിയെക്കുറിച്ച് വ്യാപക പരാതി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ഐക്യൂ പരിശോധനയ്ക്ക് എത്തുന്ന കുട്ടികൾക്ക് പരിശോധനകൾക്ക് ശേഷം വിശദമായ റിപ്പോർട്ട് നൽകുന്നില്ലെന്നു പരാതി. റിപ്പോർട്ട് നൽകാത്തതിനാൽ ഫിസിയോതെറാപ്പി വേണ്ടതാണോ, എന്നു ചെയ്യണം തുടങ്ങിയ കാര്യങ്ങൾ അറിയാൻ കഴിയാതെ രക്ഷിതാക്കൾ വിഷമിക്കുന്നു. രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് ബന്ധപ്പെട്ട ഡോക്ടറുടെ ഡ്യൂട്ടി സമയം. എന്നാൽ വളരെ ചുരുങ്ങിയ മണിക്കൂർ മാത്രമേ ഡോക്ടർ ഡ്യൂട്ടി ചെയ്യുന്നുള്ളൂ എന്നും ആക്ഷേപമുണ്ട്. ആശുപത്രിയിൽ ഐക്യൂ പരിശോധനയ്ക്ക് എത്തുന്ന രോഗികൾക്ക് റിപ്പോർട്ട് നൽകുന്നില്ല. പകരം രോഗിയുടെ ബന്ധുക്കളെ ഡോക്ടറുടെ വീട്ടിൽ വിളിച്ചുവരുത്തി റിപ്പോർട്ട് നൽകുകയാണ് പതിവ്. ഇതിന് കനത്ത ഫീസ് വാങ്ങുന്നുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു. ഇതു ചൂഷണം ആണെന്നും അതിനാൽ കുട്ടികളുടെ ആശുപത്രിയിൽ ഐക്യൂ പരിശോധനയ്ക്ക് എത്തുന്ന കുട്ടികൾക്ക് വിശദമായ റിപ്പോർട്ട് ആശുപത്രിയിൽ നൽകുവാനും സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയം വരെ ബന്ധപ്പെട്ട ഡോക്ടർ ഡ്യൂട്ടിയിലുണ്ടാകുന്നതിനുള്ള…
Read Moreഗുരുതരപരിക്കുകളോടെ പാമ്പു രാജുവിനെ റോഡരികിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ; വീണപ്പോൾ സംഭവിച്ചതാകാമെന്ന് പോലീസ്
കുമരകം: തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ വയോധികനെ റോഡരികിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.നഷ്ണാന്തറ രാജു (പാന്പ് രാജു – 59)വിനെയാണ് ഇന്നലെ പുലർച്ചെ കുമരകം അപ്സര ജംഗ്ഷനു സമീപം നാട്ടുകാർ കണ്ടത്. റോഡരികിൽ വീണു കിടന്ന നിലയിൽ അവശ നിലയിലാണ് രാജുവിനെ കണ്ടത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് രാജു.മുന്‍പ് കോയിക്കൽച്ചിറ ചന്ദ്രൻ വധക്കേസ് പ്രതിയായി ജയിലിലായിരുന്നു. പിന്നീട് തെളിവുകളുടെ അഭാവത്തിൽ രാജുവിനെ കോടതി വെറുതെ വിട്ടു. തലയ്ക്കു മാരക പരിക്കേറ്റു രക്തം വാർന്ന നിലയിൽ അബോധാവസ്ഥയിൽ കിടന്ന രാജുവിനെക്കുറിച്ച് നാട്ടുകാർ കുമരകം പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് കുമരകം പോലീസാണ് ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. രാജുവിന്റെ തലയിലുണ്ടായ മാരക മുറിവ് വീണപ്പോൾ സംഭവിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്. വീണപ്പോൾ സംഭവിച്ചതല്ലെന്നും മറ്റാരോ മാരകമായി ആക്രമിച്ചപ്പോൾ ഉണ്ടായതാകാം എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Read Moreപുറത്ത് വേനൽ ചൂട് അകത്ത് രാഷ്ട്രീയ ചൂട്..! മുന്നണികൾക്കുള്ളിൽ ആകെ പരവേശം; ‘ഒന്നും അങ്ങോട്ട് സെറ്റ് ആകുന്നില്ല’
കോട്ടയം: പത്രികാ സമർപ്പണത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കുന്പോഴും ജില്ലയിലെ സീറ്റു വിഭജനത്തിലും സ്ഥാനാർഥി പ്രഖ്യാപനത്തിലും ആശയക്കുഴപ്പവുമായി മുന്നണികൾ. യുഡിഎഫ്യുഡിഎഫിൽ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി ഏകദേശ ധാരണ കോണ്‍ഗ്രസ് ഉണ്ടാക്കിയെങ്കിലും ഒൗദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സംസ്ഥാന തലത്തിൽ നീക്കമുണ്ടായെങ്കിലും പ്രാദേശിക തലത്തിലെ എതിർപ്പുകളാണ് പ്രഖ്യാപനം വൈകിപ്പിക്കുന്നത്. ജോസഫ് വിഭാഗത്തിനുള്ള ഒന്‍പതു സീറ്റിൽ ഏറ്റുമാനൂരും ഉൾപ്പെടുമെന്നാണ് മുതർന്ന നേതാക്കൾ പ്രാദേശിക നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ജോസഫ് വിഭാഗം കഴിഞ്ഞ ദിവസം പുറത്തുവിട്ട സ്ഥാനാർഥി പട്ടികയിൽ ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസിന്റെ പേരാണ് ഉണ്ടായിരുന്നത്. ഇതിനൊപ്പം കുടുത്തുരുത്തി, ചങ്ങനാശേരി സീറ്റുകൾ ജോസഫ് വിഭാഗത്തിനു നൽകാനാണ് ധാരണയായിരിക്കുന്നത്.പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകൾ കോണ്‍ഗ്രസിനാണെന്നു തീരുമാനിച്ചെങ്കിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. പാലായിൽ മാണി സി. കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയായി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തും സജീവമായി. ഇന്നലെ പുതുപ്പള്ളിയിലെത്തിയ…
Read Moreഇന്ന് വനിതാ ദിനമാണ്, മുന്നണികളോട് ഒരു കാര്യം പറയാനുണ്ട്… ‘വനിതകളെക്കൂടി ഒന്നു പരിഗണിക്കണം’
കോട്ടയം: ഇന്ന് വനിതാ ദിനം. ഈ ദിനത്തിൽ കോട്ടയം ചർച്ച ചെയ്യുന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ചാണ്.മൂന്നു മുന്നണികളിലും പല മണ്ഡലങ്ങളിലും പ്രമുഖ വനിതകളുടെ പേര് പറഞ്ഞു കേട്ടെങ്കിലും പതിവു പോലെ അവസാന ഘട്ട വീതം വെപ്പിലും പടലപ്പിണക്കത്തിലും അതൊക്കെ വെട്ടിപ്പോകുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തവണയും കാര്യങ്ങൾ മറിച്ചല്ല. മൂന്നു പ്രബല മുന്നണികളിലായി ഒരുപിടി യുവതികളുടെ പേര് ഉയർന്നു കേട്ടെങ്കിലും കാര്യത്തോട് അടുക്കുന്പോൾ ആകെ ഒരു സീറ്റിൽ മാത്രമാണ് സ്ത്രീ പ്രാതിനിധ്യം ഇപ്പോൾ ഉറപ്പിച്ചിരിക്കുന്നത്.എൽഡിഎഫ് വൈക്കം മണ്ഡലത്തിലേക്ക് സിറ്റിംഗ് എം എൽഎ സി.കെ. ആശയെ അങ്കത്തിനിറക്കാനുള്ള പുറപ്പാടിലാണ്. ഇതു സംബന്ധിച്ച് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് സി.കെ. ആശയുടെ പേര് സംസ്ഥാന കൗണ്‍സിലിന് അയച്ചു.സിപിഎം ജില്ലയിൽ മൂന്നിടത്തു മത്സരിക്കുന്നുണ്ടെങ്കിലും വനിതകളെ പരിഗണിച്ചിരുന്നില്ല. യുഡിഎഫിൽ വനിതകളുടെ കാര്യത്തിൽ വ്യക്തമായ തീരുമാനത്തിലെത്തിയിട്ടില്ല. ഏറ്റുമാനൂരിൽ ആദ്യം മുതൽ കോണ്‍ഗ്രസിലെ ലതികാ…
Read Moreമുട്ടിനു താഴേക്ക് കൈയും കാലുമില്ല! വിധിയെ പഴിക്കാനോ പരിതപിക്കാനോ തയാറല്ല; അമ്മയ്ക്ക് തുണയാകാൻ ബിന്ദുവിനു ജീവിച്ചേ മതിയാകൂ…
ചെറുതോണി: മുട്ടിനു താഴേക്ക് കൈയും കാലുമില്ലാതെ പിറന്ന ബിന്ദു വിധിയെ പഴിക്കാനോ പരിതപിക്കാനോ തയാറല്ല. അമ്മയ്ക്ക് തുണയാകാൻ ബിന്ദുവിനു ജീവിച്ചേ മതിയാകൂ. ബൈസൻവാലി പഞ്ചായത്തിലെ മുട്ടുകാട് കുറ്റിയാനിക്കൽ രവിയുടെയും രുഗ്മിണിയുടെയും മകളാണ് 47-കാരിയായ ബിന്ദു. നാലു ചുമരുകൾക്കുള്ളിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഇവർ വീട്ടിൽത്തന്നെ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തിയാണ് ഉപജീവനം കഴിക്കുന്നത്. ബിന്ദു ഒറ്റയ്ക്കല്ല അമ്മയുണ്ട് തുണയായി. 30 വർഷം മുൻപ് അമ്മയേയും അഞ്ചു പെണ്മക്കളേയും ഉപേക്ഷിച്ച് പടിയിറങ്ങിപ്പോയതാണ് അച്ഛൻ. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പറയുന്പോഴും അവരുടെ വാക്കുകളിൽ ഉറച്ച ആത്മവിശ്വാസമാണ്. വീട്ടിലെ മൂത്തയാളാണ് ബിന്ദു. നാലു പെണ്മക്കളേയും രുഗ്മിണി കൂലിപ്പണിയെടുത്ത് നല്ല വിദ്യാഭ്യാസം നൽകി വിവാഹം ചെയ്തയച്ചു. ബിന്ദു നാലാം ക്ലാസുവരെ പഠിച്ചത് മുട്ടുകാട് വേണാട് സ്കൂളിലാണ്. ഹൈസ്കൂൾ വിദ്യാഭ്യാസം മൂവാറ്റുപുഴ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലും പൂർത്തിയാക്കി. അവിടെ കോണ്‍വന്റിലെ സിസ്റ്റേഴ്സിന്റെ സംരക്ഷണയിലായിരുന്നു ബിന്ദുവിന്റെ പഠനം. പിന്നീട്…
Read More