സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ നടത്തുന്ന മധ്യവയസ്കനെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

 ഏ​റ്റു​മാ​നൂ​ർ: വാ​ഹ​ന ക​ച്ച​വ​ട​വും സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ന​ട​ത്തി​യി​രു​ന്ന​യാ​ളെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഏ​റ്റു​മാ​നൂ​ർ ചു​ണ്ടു​കാ​ട്ടി​ൽ ക​രു​ണാ​ക​ര​ന്‍റെ മ​ക​ൻ സ​തീ​ശ്കു​മാ​റി (ത​ന്പി – 54) നെ​യാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.തോ​ർ​ത്ത ക​ഴു​ത്തി​ൽ കെ​ട്ടി കാ​റി​നു​ള്ളി​ലെ പി​ടി​യി​ൽ കെ​ട്ടി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പു​ല​ർ​ച്ച പെ​ട്രോ​ളിം​ഗ് ന​ട​ത്തി​യ പോ​ലീ​സ് സം​ഘ​മാ​ണ് ഏ​റ്റു​മാ​നൂ​ർ – പ​ട്ടി​ത്താ​നം ബൈ​പ്പാ​സ് റോ​ഡി​ൽ ക​ഐ​ൻ​ബി ജം​ഗ്ഷ​നു സ​മീ​പം സം​ശ​യാ​സ​പ​ദ​മാ​യ സാ​ഹ​​ച​ര്യ​ത്തി​ൽ കാ​ർ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​തേ​ദ​ഹം ക​ണ്ട​ത്. അ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കാ​മു​കി​യെ പീഡിപ്പിച്ച്, നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തൽ; കാമുകനും സുഹൃത്തും അഴിക്കുള്ളിൽ

ക​റു​ക​ച്ചാ​ൽ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കാ​മു​കി​യെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ച്ചു. കാ​ര്യം ക​ഴി​ഞ്ഞ​പ്പോ​ൾ ന​ഗ്ന ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലു​ടെ പു​റ​ത്തുവി​ടു​മെ​ന്ന് ഭീ​ഷ​ണി. ഒ​ടു​വി​ൽ കാ​മു​ക​നും സു​ഹൃ​ത്തും അ​ഴി​ക്കു​ള്ളി​ലാ​യി. നെ​ടും​കു​ന്നം പ​തി​ക്ക​പ്പ​ടി പ​ടി​ഞ്ഞാ​റേ​വെ​ങ്ങോ​ലി​ക്ക​ൽ നി​ധി​ൻ കു​മാ​ർ (19), സു​ഹൃ​ത്ത് നെ​ടു​മ​ണ്ണി തോ​ണി​പ്പാ​റ മ​ടു​ക്കു​ഴി​യി​ൽ ഷാ​രോ​ണ്‍ ജോ​ർ​ജ് (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ 16നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മീ​ന​ടം സ്വ​ദേ​ശി​നി​യാ​യ 16 കാ​രി​യു​മാ​യി നി​ഥി​ൻ ഏ​റെ​ക്കാ​ല​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ കൂ​ട്ടി ഷാ​രോ​ണി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ നി​ധി​ൻ അ​വി​ടെ​വ​ച്ചു പെ​ണ്‍​കു​ട്ടി​യെ പീഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ നഗ്നചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലു​ടെ പു​റ​ത്തു​വി​ടു​മെ​ന്നും പ​റ​ഞ്ഞ് ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്നു ഇ​വ​ർ ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

വീട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ 33 ലക്ഷത്തിന്‍റെ പ്രാർഥന; രണ്ടുവർഷമായിട്ടും പ്രശ്നം ഒഴിയാതെ വന്നതോടെ ശരിക്കും പ്രശ്നം എന്തെന്ന് വീട്ടമയ്ക്ക് മനസിലായി ; ഒ​രു പ്രാ​ർ​ഥ​ന​യ്ക്ക് 13,000 രൂ​പ; തട്ടിപ്പിനിരയായത് റിട്ടയേർഡ് കോളജ് അധ്യാപിക

ച​ങ്ങ​നാ​ശേ​രി: പ​ണം ത​ന്നാ​ൽ വീ​ട്ടി​ലെ പ്ര​ശ്ന​ങ്ങ​ൾ പ്രാ​ർ​ഥ​ന​യി​ലു​ടെ മാ​റ്റി​ത്താ​ര​മെ​ന്ന് പ​റ​ഞ്ഞു ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ റി​ട്ട. കോ​ള​ജ് അ​ധ്യാ​പി​ക​യു​ടെ കൈ​യ്യി​ൽ​നി​ന്ന് ത​ട്ടി​പ്പു​കാ​ര​ൻ വാ​ങ്ങി​യെ​ടു​ത്ത​ത് 33 ല​ക്ഷം രൂ​പ. ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ​ണം ന​ഷ്ട​മാ​കു​ന്ന​ത​ല്ലാ​തെ പ്ര​ശ്ന​ങ്ങ​ൾ​ക്കു കു​റ​വി​ല്ലാ​തെ വ​ന്ന​തോ​ടെ വീ​ട്ട​മ്മ​യ്ക്കു കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ട്ടു. ഒ​ടു​വി​ൽ പ​രാ​തി ന​ല്കി​യ​തോ​ടെ പ്ര​തി പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം മ​ര​ട് സ്വ​ദേ​ശി​യും ഇ​പ്പോ​ൾ പാ​ന്പാ​ടി ആ​ശാ​രി​പ്പ​റ​ന്പി​ൽ പൊ​ന്ന​ൻ സി​റ്റി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സ​ക്കു​ക​യും ചെ​യ്യു​ന്ന നോ​ർ​ബി​ൻ നോ​ബി (40) ആ​ണ് ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​യാ​ൾ വേ​റെ​യും ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. ച​ങ്ങ​നാ​ശേ​രി കു​രി​ശും​മൂ​ട് സ്വ​ദേ​ശി​യാ​യ റി​ട്ട​യേ​ർ​ഡ് കോ​ള​ജ് അ​ധ്യാ​പി​ക​യു​ടെ ക​യ്യി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ 33 ല​ക്ഷം രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത​ത്. പ്രാ​ർ​ഥ​നാ ച​ട​ങ്ങു​ക​ളി​ൽ​വ​ച്ച് വീ​ട്ട​മ്മ​യെ പ​രി​ച​യ​പ്പെ​ട്ട നോ​ർ​ബി​ൻ ഇ​വ​രു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ക​യും വീ​ട്ടി​ൽ ഒ​രു​പാ​ട് പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും പ്രാ​ർ​ഥ​ന​യി​ൽ കൂ​ടി മാ​റ്റി​ത്ത​രാ​മെ​ന്നും പ​റ​ഞ്ഞ്…

Read More

ഇ​നി സീ​റ്റ് ത​ന്നാ​ലും സ്വീ​ക​രി​ക്കി​ല്ല; ഏ​റ്റു​മാ​നൂ​രി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചിട്ടുണ്ടെന്ന ചരിത്രം ഓർമ്മിപ്പിച്ച് ല​തി​ക സു​ഭാ​ഷ്

തി​രു​വ​ന​ന്ത​പു​രം: താ​ൻ വി​ളി​ച്ച​പ്പോ​ൾ ഫോ​ൺ എ​ടു​ക്കാ​ൻ പോ​ലും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കൂ​ട്ടാ​ക്കി​യി​ല്ലെ​ന്ന് രാ​ജി​വ​ച്ച മ​ഹി​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷ്. കോ​ൺ​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വം രാ​ജി വ​യ്ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് ഇ​നി സീ​റ്റ് ത​ന്നാ​ലും സ്വീ​ക​രി​ക്കി​ല്ലെ​ന്നും ല​തി​ക സു​ഭാ​ഷ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ത​നി​ക്ക് സീ​റ്റ് നി​ഷേ​ധി​ച്ച​ത് ആ​രാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും ല​തി​ക സു​ഭാ​ഷ് പ​റ​ഞ്ഞു. ഏ​റ്റു​മാ​നൂ​ർ സീ​റ്റ് ത​നി​ക്ക് ന​ൽ​കു​മെ​ന്ന് പ്ര​തീ​ക്ഷി​രു​ന്നു​വെ​ന്ന് ല​തി​ക സു​ഭാ​ഷ് പ​റ​ഞ്ഞു. ഏ​റ്റു​മാ​നൂ​ർ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ വൈ​പ്പി​നി​ൽ മ​ത്സ​രി​ക്കാ​നും ത​യ്യാ​റാ​യി​രു​ന്നു. ആ​രു​ടെ പി​ന്തു​ണ​യി​ല്ലെ​ങ്കി​ലും ഏ​റ്റു​മാ​നൂ​രി​ൽ സ്വ​ത​ന്ത്ര​യാ​യി വി​ജ​യി​ക്കാ​ൻ ക​ഴി​യു​മെ​ന്നും മു​ൻ​പും ഏ​റ്റു​മാ​നൂ​രി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചി​ട്ടു​ണ്ടെ​ന്നും ല​തി​ക സു​ഭാ​ഷ് പ​റ​ഞ്ഞു.

Read More

ദേ വന്നു, ദാ പോയി! രാ​മ​ക്ക​ൽ​മേ​ട്ടി​ലെ 1.38 കോ​ടി​യു​ടെ നി​ർ​മാ​ണ​ങ്ങ​ൾ ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ ത​ക​ർ​ന്നു​വീ​ണു; വ​ൻ അ​ഴി​മ​തി​യെ​ന്ന് ആ​ക്ഷേ​പം

നെ​ടു​ങ്ക​ണ്ടം: പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ രാ​മ​ക്ക​ൽ​മേ​ട്ടി​ൽ 1.38 കോ​ടി രൂ​പ ചെ​ല​വി​ട്ട് ന​ട​ത്തി​യ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളി​ൽ വ​ൻ അ​ഴി​മ​തി​യെ​ന്ന് ആ​ക്ഷേ​പം. ഉ​ദ്ഘാ​ട​നം ന​ട​ത്തി ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ പു​തി​യ നി​ർ​മി​തി​ക​ൾ ത​ക​ർ​ന്നു​വീ​ണു. നി​ല​വാ​ര​മി​ല്ലാ​ത്ത വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് പ​ണി​യി​ൽ കൃ​ത്രി​മം കാ​ട്ടി​യ​താ​യാ​ണ് ആ​ക്ഷേ​പം. ജി​ല്ല​യു​ടെ ടൂ​റി​സം മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് രാ​മ​ക്ക​ൽ​മേ​ട്ടി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ര​ണ്ടാം​ഘ​ട്ട ടൂ​റി​സം പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം​ചെ​യ്ത​ത്. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ഇ​ടു​ക്കി ഡി​ടി​പി​സി വ​ഴി 1.38 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ന​ട​പ്പാ​ത നി​ർ​മാ​ണം, ഫെ​ൻ​സിം​ഗ്, വാ​ഹ​ന പാ​ർ​ക്കിം​ഗ് ഏ​രി​യ, ഇ​രി​പ്പി​ട​ങ്ങ​ൾ, സ്നാ​ക്സ് ബാ​ർ, പ്ര​തി​മ​യ്ക്കു ചു​റ്റു​മു​ള്ള ന​വീ​ക​ര​ണ ജോ​ലി​ക​ൾ, പൂ​ന്തോ​ട്ട​വ​ത്ക​ര​ണം, സോ​ളാ​ർ ലൈ​റ്റിം​ഗ്, കൈ​വ​രി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ കൈ​വ​രി​യു​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ത​ക​ർ​ന്നു​വീ​ണ​ത്. ചെ​ങ്കു​ത്താ​യ മ​ല​മു​ക​ളി​ലേ​ക്ക് ക​യ​റു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യ…

Read More

കോട്ടയം ടൗണിൽ റോഡുപണി; ഗതാഗത നിയന്ത്രണം; ബേ​ക്ക​ർ ജം​ഗ്ഷ​ൻ മു​ത​ൽ ചാ​ലു​കു​ന്ന് വ​രയുള്ള ജോ​ലി​ക​ളാണ് നടക്കുന്നത്

കോ​ട്ട​യം: കോ​ട്ട​യം ബേ​ക്ക​ർ ജം​ഗ്ഷ​ൻ മു​ത​ൽ ചാ​ലു​കു​ന്ന് വ​രെ റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു. ബേ​ക്ക​ർ ജം​ഗ്ഷ​ൻ മു​ത​ലു​ള്ള റോ​ഡ് എ​ക്സ്ക​വേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ റോ​ഡി​ലെ ടാ​റിം​ഗ് കു​ത്തി​പ്പൊ​ളി​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. തു​ട​ർ​ന്നു ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ റോ​ഡ് ടാ​റിം​ഗ് ന​ട​ത്തും. പു​ന​രു​ദ്ധാ​ര​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു മു​ത​ൽ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു ത​ട​സം നേ​രി​ടു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ​നി​ന്നും കു​മ​ര​കം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ തി​രു​ന​ക്ക​ര മൈ​താ​നം ചു​റ്റി ക്ഷേ​ത്രം-​കാ​രാ​പ്പു​ഴ-​തി​രു​വാ​തു​ക്ക​ൽ-​ഇ​ല്ലി​ക്ക​ൽ വ​ഴി കു​മ​ര​ക​ത്തേ​ക്ക് പോ​ക​ണം. മ​ട​ക്ക​യാ​ത്ര​യും ഇ​തു​വ​ഴി​യാ​യി​രി​ക്ക​ണം. ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ​നി​ന്നും ചാ​ലു​കു​ന്ന് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ തി​രു​ന​ക്ക​ര മൈ​താ​നം ചു​റ്റി കാ​രാ​പ്പു​ഴ-​തി​രു​വാ​തു​ക്ക​ൽ-​പു​ത്ത​ന​ങ്ങാ​ടി പ​ള്ളി-​അ​റു​ത്തൂ​ട്ടി വ​ഴി പോ​ക​ണം. ചാ​ലു​കു​ന്ന് ഭാ​ഗ​ത്തു​നി​ന്നും കോ​ട്ട​യ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​റു​ത്തൂ​ട്ടി-​പു​ത്ത​ന​ങ്ങാ​ടി-​കു​രി​ശു​പ​ള്ളി-​തി​രു​ന​ക്ക​ര ക്ഷേ​ത്രം വ​ഴി പോ​ക​ണം. ഈ ​വ​ഴി​ക​ളി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗ് താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു.മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നും ചാ​ലു​കു​ന്നു ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന…

Read More

യുഡിഎഫിൽ ചർച്ചയോടു ചർച്ച; പ്രചാരണം തുടങ്ങാനാവാതെ സ്ഥാനാർഥികളും അണികളും

കോ​ട്ട​യം: ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ ആ​രൊ​ക്കെ​യെ​ന്നു വ്യ​ക്തം. പ്ര​ഖ്യാ​പ​നം വ​രാ​ത്ത​തി​നാ​ൽ പ്ര​ചാ​ര​ണം തു​ട​ങ്ങാ​ൻ വ​യ്യാ​ത്ത സ്ഥി​തി​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളും അ​ണി​ക​ളും. ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന പു​തു​പ്പ​ള്ളി, കോ​ട്ട​യം, വൈ​ക്കം, കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണു പ്ര​ഖ്യാ​പ​നം വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി​യും മു​ന്ന​ണി​യും ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ന്ന​ത്. കാഞ്ഞിരപ്പള്ളിയിൽ ആര്?പൂ​ഞ്ഞാ​റി​ൽ ടോ​മി ക​ല്ലാ​നി​യും വൈ​ക്ക​ത്ത് പി.​ആ​ർ. സോ​ന​യും എ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. അ​വ​സാ​ന​നി​മി​ഷം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ജോ​സ​ഫ് വാ​ഴ​യ്ക്ക​നെ തൃ​ക്കാ​ക്ക​ര​യി​ലേ​ക്കു മാ​റ്റു​ന്ന​തും ആ​ലോ​ച​ന​യു​ണ്ടാ​യി. അ​ങ്ങ​നെ​യെ​ങ്കി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ കെ.​സി. ജോ​സ​ഫോ ല​തി​കാ സു​ഭാ​ഷോ എ​ന്ന​തി​ൽ അ​വ്യ​ക്ത​ത​യു​ണ്ട്. പൂ​ഞ്ഞാ​റി​ലും വൈ​ക്ക​ത്തും സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​ചാ​ര​ണ​ത്തി​ന് ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. തിരുവഞ്ചൂർ തുടങ്ങികോ​ട്ട​യ​ത്ത് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പ്ര​ചാ​ര​ണ​ത്തി​ലാ​ണ്. ഉ​മ്മ​ൻ ചാ​ണ്ടി ഡ​ൽ​ഹി​യി​ലാ​യ​തി​നാ​ൽ പു​തു​പ്പ​ള്ളി​യി​ലും പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​യി​ട്ടി​ല്ല. പാ​ലാ​യി​ൽ മാ​ണി സി. ​കാ​പ്പ​ൻ കു​ടും​ബ​യോ​ഗ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി അ​ടു​ത്ത​യാ​ഴ്ച പ​ര്യ​ട​ന​വും വാ​ർ​ഡ് ക​ണ്‍​വ​ൻ​ഷ​നു​ക​ളും തു​ട​ങ്ങും. തർക്കം തുടരുന്നുകേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ക​ടു​ത്തു​രു​ത്തി​യി​ൽ മോ​ൻ​സ് ജോ​സ​ഫ് മാ​ത്ര​മാ​ണു ത​ർ​ക്ക​മി​ല്ലാ​ത്ത​ത്.…

Read More

ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​ക​ളാ​യി; ച​ങ്ങ​നാ​ശേ​രി​യി​ൽ വി.​ജെ. ലാ​ലി, തൃ​ക്ക​രി​പ്പൂ​രി​ൽ കെ.​എം. മാ​ണി​യു​ടെ മ​രു​മ​ക​ൻ

  കോ​ട്ട​യം: കേ​ര​ളാ കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം മ​ത്സ​രി​ക്കു​ന്ന പ​ത്ത് സീ​റ്റി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ച​ങ്ങ​നാ​ശേ​രി​യി​ൽ വി.​ജെ. ലാ​ലി​യും തി​രു​വ​ല്ല​യി​ൽ കു​ഞ്ഞു​കോ​ശി പോ​ളും സ്ഥാ​നാ​ർ​ഥി​ക​ളാ​കും.തൃ​ക്ക​രി​പ്പൂ​രി​ൽ കെ.​എം. മാ​ണി​യു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് എം.​പി. ജോ​സ​ഫാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ​യി​ൽ പി.​ജെ ജോ​സ​ഫ്, ഇ​ടു​ക്കി​യി​ല്‍ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, ക​ടു​ത്തു​രു​ത്തി​യി​ല്‍ മോ​ന്‍​സ് ജോ​സ​ഫ്, ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, ഏ​റ്റു​മാ​നൂ​രി​ല്‍ പ്രി​ന്‍​സ് ലൂ​ക്കോ​സ്, കോ​ത​മം​ഗ​ല​ത്ത് ഷി​ബു തെ​ക്കും​പു​റം, കു​ട്ട​നാ​ടി​ല്‍ ജേ​ക്ക​ബ് എ​ബ്ര​ഹാം എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ്റ​പ്പി​ച്ച മ​റ്റു​ള്ള​വ​ർ. നാ​ലി​ട​ങ്ങ​ളി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം ജോ​സ്- ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​രി​ട്ടു​ള്ള മ​ത്സ​ര​ത്തി​നാ​ണ് വ​ഴി​യൊ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ, ക​ടു​ത്തു​രു​ത്തി, ഇ​ടു​ക്കി, ച​ങ്ങ​നാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​രു പാ​ർ​ട്ടി​ക​ളും നേ​രി​ട്ട് ഏ​റ്റു​മു​ട്ടു​ന്ന​ത്.

Read More

“ഞ​ങ്ങ​ളു​ടെ കു​ഞ്ഞൂ​ഞ്ഞി​നെ വി​ട്ടു​ത​രി​ല്ല’; ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വീ​ടി​നു മു​ക​ളി​ൽ ക​യ​റി പ്ര​തി​ഷേ​ധം

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വീ​ടി​നു മു​ന്നി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വൈ​കാ​രി​ക പ്ര​ക​ട​നം. ഉ​മ്മ​ൻ ചാ​ണ്ടി​യെ നേ​മ​ത്തേ​ക്ക് വി​ട്ടു ന​ൽ​കി​ല്ലെ​ന്നും പു​തു​പ്പ​ള്ളി​യി​ൽ ത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​ർ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഫോ​ട്ടോ​യു​മാ​യി വീ​ടി​നു മു​ക​ളി​ൽ ക​യ​റി​യും പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, ഉ​മ്മ​ൻ ചാ​ണ്ടി പു​തു​പ്പ​ള്ളി വി​ട്ട് എ​ങ്ങോ​ട്ടും പോ​കി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. ജോ​സ​ഫ് പ​റ​ഞ്ഞു.

Read More

ഉമ്മൻ ചാണ്ടി നേമത്തോ? പുതുപ്പള്ളിയിൽ ആശങ്ക; 50000 എന്ന റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷത്തിനുള്ള പ്രവർത്തനം തുടങ്ങിയിട്ട് നാളുകളായെന്ന് പ്രവർത്തകർ; യൂത്ത് കോൺഗ്രസുകാർ പറയുന്നതിങ്ങനെ…

കോ​ട്ട​യം: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം നേ​മ​ത്തു പ​രി​ഗ​ണി​ക്കു​ന്ന​തോ​ടെ പു​തു​പ്പ​ള്ളി​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ശ​ങ്ക​യി​ൽ. പു​തു​പ്പ​ള്ളി​യി​ൽ നി​ന്നു നി​യ​മ സ​ഭ പ്ര​വേ​ശ​ന​ത്തി​ന്‍റെ 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജൂ​ബി​ലി ആ​ഘോ​ഷം മാ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന​ത്. ഇ​ത്ത​വ​ണ 50000 റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഉ​മ്മ​ൻ ചാ​ണ്ടി​യെ വി​ജ​യ​പ്പി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടി​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി ഉ​മ്മ​ൻ ചാ​ണ്ടി നേ​മ​ത്തു മ​ത്സ​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹം പ​ര​ന്ന​ത്. ഉ​മ്മ​ൻ ചാ​ണ്ടി​ക്കു പ​ക​രം പു​തു​പ്പ​ള്ളി​യി​ൽ മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ മ​ത്സ​രി​ക്കു​മെ​ന്നും വാ​ർ​ത്ത പ​ര​ന്നി​രു​ന്നു. എ​ന്നാ​ൽ നി​യ​മ​സ​ഭാ ത​ര​ഞ്ഞെ​ടു​പ്പി​ൽ നേ​മം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി മ​ത്സ​രി​ക്കു​മെ​ന്ന പ്ര​ചാ​ര​ണം ദു​ഷ്ട​ലാ​ക്കോ​ടെ ഉ​ള്ള​താ​ണെ​ന്ന് കോ​ട്ട​യം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് എ​വി​ടെ മ​ത്സ​രി​ച്ചാ​ലും വി​ജ​യ​സാ​ധ്യ​ത​യു​ള്ള നേ​താ​വാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി.…

Read More