കോട്ടയം: വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന സംസ്ഥാനത്തെ മരച്ചീനി കര്‍ഷകരെ സഹായിക്കാനുള്ള ചെറുതെങ്കിലും ഫലപ്രദമായ നടപടി എന്ന നിലയില്‍ കോവിഡ് റേഷന്‍ കിറ്റില്‍ രണ്ടു കിലോ ഉണക്കുകപ്പകൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി. ഈ ആവശ്യവമുന്നയിച്ച് എംജി യൂണിവേഴ്സിറ്റി പ്രസിദ്ധീകരണ വിഭാഗം മുന്‍ മേധാവി കുര്യന് കെ. തോമസ് സര്‍ക്കാരിനു നിര്‍ദേശം സമര്‍പ്പിച്ചു. ഇതുമായി ബന്ധപ്പെട്ട കാമ്പയിനുമായി കണമല സര്‍വീസ് സഹകരണ ബാങ്കും സജീവമായി രംഗത്തുണ്ട്. ബാങ്കിന്റെ നേതൃത്വത്തില്‍ കപ്പ കൃഷിയും സജീവമാണ്. വിലയിടിവുമൂലം മരച്ചീനി കൃഷി രണ്ടു സീസണായി നഷ്ടത്തിലാണ്. വില കുത്തനെ ഇടിഞ്ഞ് പച്ചകപ്പക്ക് കിലോയ്ക്ക് പത്ത് രൂപയില്‍ താഴെ മാത്രമാണ് കര്ഷകന് ലഭിക്കുന്നത്. കടകളില്‍ വില്‍ക്കുന്നത് കിലോയ്ക്ക് പതിനഞ്ച് രൂപയില്‍ താഴെയും. ഈ പ്രതിസന്ധി നേരിടാന്‍ കര്‍ഷകര്‍ ഇപ്പോള്‍ വ്യാപകമായി കപ്പ വാട്ടി സംസ്കരിക്കുകയാണ്. ഏറെ അധ്വാനവും പണച്ചിലവുമുള്ള വാട്ടുകപ്പക്ക് ഇപ്പോള്‍ ലഭിക്കുന്ന വില (കിലോ…
Read MoreCategory: Kottayam
വീട്ടമ്മയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പട്ടാപ്പകല്‍ സ്വര്‍ണം കവര്‍ന്ന കേസ്; ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം; കള്ളനെ കുടുക്കാൻ അന്വേഷണത്തിന് 9 അംഗ സംഘം
കോട്ടയം: കേവിഡ് വാക്സിന് വിതരണത്തിനെന്ന പേരില്‍ എത്തി വീട്ടമ്മയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പട്ടാപ്പകല്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം. അന്വേഷണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് ചീഫ് ഡി. ശില്പയുടെ നിര്‍ദേശാനുസരണം കോട്ടയം ഡിവൈഎസ്പി എം.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഒമ്പതംഗ അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് അയര്‍ക്കുന്നം ചേന്നാമാറ്റത്താണ് സംഭവം. പുത്തന്‍പുരയ്ക്കല്‍ ജോസിന്റെ ഭാര്യ ലിസിമ്മ(60)യെ കെട്ടിയിട്ടാണ് 29 പവന് കവര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. പരിശോധനയില്‍ സംഭവ സമയം വീടിനു സമീപം ഒരു ബൈക്ക് പാര്‍ക്ക് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ബൈക്ക് കേന്ദ്രീകരിച്ചാണ് അന്വേഷണം. എന്നാല്‍ ഇതുവരെ ആരെയും കേന്ദ്രീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.വീട്ടുകാര്‍ പറഞ്ഞ കാര്യങ്ങളിലെ അസ്വഭാവികത കണ്ടു സ്വര്‍ണം വീട്ടിലുണ്ടായിരുന്നോ എന്നുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു. അന്വേഷണത്തില്‍ ബാങ്ക് ലോക്കറില്‍ നിന്നും…
Read Moreശസ്ത്രക്രിയ നടത്താൻ കൈക്കൂലി ആവശ്യപ്പെട്ട ഗവൺമെന്റ് ഡോക്ടർ പിടിയിൽ; മികച്ച ഡോക്ടറായിരുന്നു പക്ഷേ….
വൈക്കം: ശസ്ത്രക്രിയ നടത്തുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ വൈക്കം താലൂക്ക് ആശുപത്രിയിലെ സര്ജന് ഡോ. എസ്. ആര്. ശ്രീരാഗിനെ കോട്ടയം വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രീരാഗിനെ കൊച്ചുകവലയിലെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നിടത്തുനിന്നും അറസ്റ്റ് ചെയ്തത്. തലയാഴം സ്വദേശിയുടെ അപ്പെന്‍ഡിസൈറ്റിസ് ശസ്ത്രക്രിയ്ക്കായി ഡോക്ടര്‍ 5000രൂപ ആവശ്യപ്പെട്ടെന്നും 2500രൂപ നല്കി ശസ്ത്രക്രിയ നടത്തിയെന്നും രോഗിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പിന്നീട് വയറുവേദനയ്ക്ക് ശമനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഒരു ശസ്ത്രക്രിയകൂടി ചെയ്യണമെന്നും അതിനായി 2500 രൂപ കൂടിനല്കണമെന്നും ഡോക്്ടര്‍ ആവശ്യപ്പെട്ടതായി രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രോഗിയുടെ ബന്ധുക്കള്‍ നല്കിയ പണമടക്കം ഡോ. ശ്രീരാഗിനെ വിജിലന്‍സ് അറസ്റ്റു…
Read Moreഒളശ വീണ്ടും ഭീതിയുടെ നിഴലിൽ; കഞ്ചാവ് മാഫിയയെ ചോദ്യംചെയ്ത ഗൃഹനാഥന്ക്രൂര മർദനം; രാത്രികാലങ്ങളിൽ പ്രദേശത്ത് മാഫിയ സംഘങ്ങളുടെ വിളയാട്ടം
അയ്മനം: കഞ്ചാവ് മാഫിയയെ ചോദ്യംചെയ്ത ഗൃഹനാഥന് ആക്രമിക്കപ്പെട്ടതോടെ ഒളശ വീണ്ടും ഭീതിയില്‍.ഒളശ വെള്ളിയാന്‍ റോബി ഏബ്രഹാമി(കുഞ്ഞുമോന്)നാണു പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ റോബി ഏബ്രഹാം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏറെനാളായി പള്ളിക്കവല, കോഴിപുഞ്ച, എനാദി, ഇല്ലത്തുകവല പ്രദേശങ്ങളില്‍ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടമാണ്. രാത്രി കാലത്ത് യുവാക്കളുടെ സംഘം ബൈക്കുകളില്‍ പ്രദേശത്ത് വിഹരിക്കുകയാണ്. കോഴിപുഞ്ചയില് ലഹരിയെ ചൊല്ലി പരസ്പരം കലഹിച്ച യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമിക്കപ്പെട്ടത്. നേരത്തെ ഇല്ലത്തു കവലയ്ക്കുസമീപം രാത്രി വീടുകയറി ആക്രമിച്ചുവെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ലെന്നു പരാതിയുണ്ട്.ലഹരിമരുന്ന് ലോബിയുമായി ബന്ധപ്പെട്ടവരാണ് ആക്രമണത്തിനു പിന്നില്ലെന്ന് ആരോപണമുണ്ട്. അയ്മനം പഞ്ചായത്ത് അംഗങ്ങളായ അനു ശിവപ്രസാദ്, സുനിത അഭിഷേക് എന്നിവര്‍ റോബിയെ സന്ദര്‍ശിച്ചു. ഏറെനാളായി പ്രദേശത്ത് ലഹരി മാഫിയ സംഘം വിളയാടുന്നതായി പരാതിയുണ്ട്. പോലീസില്‍ പരാതി നല്കി.
Read Moreകാപ്പനൊപ്പം പീതാംബരൻ മാസ്റ്ററും യുഡിഎഫിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
കോട്ടയം: യുഡിഎഫിലേക്കു പോകുന്ന മാണി സി. കാപ്പനൊപ്പം എന്‍സിപി സംസ്ഥാന പ്രസിഡന്റും. എ.കെ. ശശീന്ദ്രന് എന്‍സിപി വിഭാഗം ഇടതിനൊപ്പം നിലനിന്നാലും മാണി സി. കാപ്പന് യുഡിഎഫിലേക്കു പോകും.ഡല്‍ഹിയിലുള്ള മാണി സി. കാപ്പന് ശരത് പവാറുമായി ഇന്നു ചര്‍ച്ച നടത്തും. നിലവിലെ സ്ഥിതി അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായിലെ യോഗത്തില്‍ കാപ്പനും പങ്കെടുക്കും. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എന്നിവരും കാപ്പനെ സ്വീകരിക്കാനെത്തും. ഇന്നു വൈകുന്നേരത്തോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. പാലായില്‍ വിട്ടുവീഴ്ച ചെയ്യാനും എല്‍ഡിഎഫ് വിടേണ്ടെന്നും പവാര്‍ തീരുമാനിച്ചാലും യുഡിഎഫില്‍ ചേര്‍ന്നു പാലായില്‍ മത്സരിക്കാനാണ് കാപ്പന്റെ തീരുമാനം. തന്റെ തീരുമാനത്തിനു പവാറിന്റെ അനുമതി വാങ്ങാനാണ് കാപ്പന്റെ ഉദ്ദേശ്യം. കാപ്പന് വേണമെങ്കില്‍…
Read Moreകൂലി ചോദിച്ച ഭിന്നശേഷിക്കാരനെ കരാറുകാരന് പത്തു മിനിറ്റോളം നഗ്നനാക്കി ‘പഞ്ഞിക്കിട്ടു’; പിന്നാലെ ഗുണ്ടാ സംഘം ആക്രമിച്ചതായി കരാറുകാരന്റെ പരാതി
കുടമാളൂര്‍: കൂലി ചോദിച്ച ഭിന്നശേഷിക്കാരനെ കരാറുകാരന് മര്‍ദിച്ചു. പിന്നാലെ ഗുണ്ടാ സംഘം ആക്രമിച്ചതായി കരാറുകാരന്റെ പരാതി. കുടമാളൂര്‍ പള്ളിക്കുസമീപം താമസിക്കുന്ന കരാറുകാരന് ആന്റണി മഹേന്ദ്രനെതിരെ പോലീസ് കേസെടുത്തു. കുടമാളൂര്‍ സ്വദേശിയും സംസാര ശേഷി കുറവുള്ളതുമായ മനു മോന് സെബാസ്റ്റിയ(28)നെ മര്‍ദിച്ച സംഭവത്തിലാണ് മഹേന്ദ്രനതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ സമീപ വാസികളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഞായറാഴ്ചയാണ് യുവാവിനെ മര്‍ദിച്ച സംഭവമുണ്ടായത്. ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിന്റെ പേരിലാണ് മഹേന്ദ്രന് മനുവിനെ മര്‍ദിച്ചത്. കവലയില്‍ ഉടുവസ്ത്രങ്ങള്‍ വലിച്ചുകീറി പൂര്‍ണ നഗ്നനാക്കിയായിരുന്നു മര്‍ദനം. പത്തു മിനിറ്റോളം നഗ്നനാക്കി ഉപദ്രവിച്ചു. പ്രശ്നത്തില്‍ ഇടപെട്ട സമീപവാസികളേയും ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനു ശേഷമാണ് ആര്‍പ്പൂക്കര പനമ്പാലം കേന്ദ്രീകരിച്ചു ഗുണ്ടാ സംഘം അക്രമിച്ചതായി ആരോപിച്ചു ആന്റണി മഹേന്ദ്രന് പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്.
Read Moreഅങ്ങ് കൊട്ടാരക്കരയിൽ മാത്രമല്ല ഇങ്ങ് കോട്ടയത്തും നടക്കാം; ‘കോട്ടയം ഡിപ്പോയിലും ബസ് മോഷണം നടക്കാൻ സാധ്യതയെന്ന് ജീവനക്കാർ
കോട്ടയം: കൊട്ടാരക്കരയില്‍നിന്ന് ഞായറാഴ്ച രാത്രി മോഷണം പോയ കെഎസ്ആര്‍ടിസി വേണാട് ഓര്‍ഡിനറി ബസ് പാരിപ്പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട സംഭവം കോട്ടയം ജില്ലയിലെ ഏതു ഡിപ്പോയിലും സംഭവിക്കാമെന്ന് ജീവനക്കാര്‍ പറയുന്നു. വിധ ഡിപ്പോകളിലെ പഴയ മോഡല്‍ ബസുകള്‍ക്കൊന്നും സ്റ്റാര്‍ട്ട് ചെയ്യാന്‍ താക്കോല്‍ സംവിധാനമില്ല. ഇത്തരം ബസുകള്‍ ബട്ടണ്‍ അമര്‍ത്തി സ്റ്റാര്‍ട്ട് ചെയ്യുകയും എന്ജിന് പുള്ളി വലിച്ച് ഓഫ് ചെയ്യുകയുമാണ് പതിവ്.ഷട്ടറുകളും ഡോറുകളും ആര്‍ക്കും തുറക്കാന്‍ സാധിക്കും. ചിലയിടങ്ങളില്‍ ബസുകളില്‍നിന്ന് ഡീസല്‍ മോഷണം പോകുന്നതും പതിവാണ്. ഡീസല്‍ ടാങ്കിന് പൂട്ടു ഘടിപ്പിക്കണമെന്ന നിര്‍ദേശം ഏറെയിടങ്ങളിലും പാലിക്കപ്പെടുന്നില്ല.ഹെവി വാഹനങ്ങള്‍ ഓടിക്കാന്‍ അറിയാവുന്ന ആര്‍ക്കും ബസുകള്‍ സ്റ്റാര്‍ട്ട് ചെയ്തുകൊണ്ടുപോകാനാകുമെന്ന സാഹചര്യമാണ്. പുതിയ മോഡല്‍ ബസുകള്‍ക്കു മാത്രമാണു താക്കോല്‍ സംവിധാനമുള്ളത്. കോവിഡ് വ്യാപനം വന്നതോടെ പഴക്കം ചെന്ന ഓര്‍ഡിനറി ബസുകള്‍ ഏറെയും ഡിപ്പോകള്‍ക്കു സമീപം വഴിയോരങ്ങളില്‍ പാര്‍ക്ക് ചെയ്യുകയാണ്. ജില്ലയിലെ ഒരു ഡിപ്പോയ്ക്കും ഗേറ്റില്ല. വാഹനം…
Read Moreകാസർഗോട്ട് വിജയചരിത്രം എഴുതിയ ഡി. ശില്പ കോട്ടയത്ത്; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനയെന്ന് ജില്ലാ പോലീസ് ചീഫ്
കോട്ടയം: ജില്ലാ പോലീസ് ചീഫായി ഡി. ശില്പ ചുമതലയേറ്റു. ഇന്നലെ രാവിലെ ജില്ലാ പോലീസ് ചീഫ് കാര്യാലയത്തിലെത്തിയ ശില്പ ചുമതലയേറ്റ ശേഷം പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും പങ്കെടുത്തു. തുടര്‍ന്ന് എംജി യൂണിവേഴ്സിറ്റിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത സിഎം അറ്റ് കാമ്പസ് പ്രോഗ്രാമില്‍ പങ്കെടുത്തു. ഇതായിരുന്നു ആദ്യ പരിപാടി. തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്നും ഡി. ശില്പ രാഷ്ട്ര ദീപികയോടു പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇലക്ഷന് വിഭാഗവുമായി ചര്‍ച്ച നടത്തി തുടര്‍ നടപടികള്‍ക്കായി യോഗവും വിളിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തില്‍ സംസ്ഥാനത്ത് അഞ്ചാം സ്ഥാനമാണ് ജില്ലയ്ക്കുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനവും കര്‍ശനമാക്കാന്‍ തീരുമാനിച്ചതായും പോലീസ് ചീഫ് അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും പ്രോട്ടോകോള്‍ ലംഘനം ഒരു കാരണവശാലും അനുവദിക്കരുതെന്നും ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദേശം നല്കി.ട്രാഫിക് ലംഘനങ്ങള്‍ തടയുന്നതിനായി…
Read More360 ഡിഗ്രിയില്‍ മുഴുവനായി കറങ്ങി നിങ്ങളെ വീക്ഷിക്കുന്നു; കോട്ടയത്ത് എത്തുന്ന എല്ലാവരും ഒന്ന് കരുതി നടന്നോ’ 52 കാമറക്കണ്ണുകൾ നിങ്ങളെ കാണുന്നുണ്ട്
‘കോട്ടയം: ശ്രദ്ധിക്കൂ, നിങ്ങള്‍ കാമറ നിരീഷണത്തിലാണ്. കോട്ടയം നഗരം പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലെത്തിക്കുന്നതിന്റെ ഭാഗമായി 13 കേന്ദ്രങ്ങളിലായി 52 കാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. നാഗമ്പടം ബസ്സ്റ്റാന്‍ഡ്, നാഗമ്പടം പാലം, നാഗമ്പടം, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, സെന്‍ട്രല്‍ ജംഗഷന്, കഞ്ഞിക്കുഴി, കോടിമത പാലം, കളക്്ടറേറ്റ്, മാര്‍ക്കറ്റ്, തിരുനക്കര ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളെല്ലാം കാമറ നിരീക്ഷണത്തിലാണ്. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനും ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും സുരക്ഷയുടെ ഭാഗമായിട്ടാണ് കാമറകള്‍ സ്ഥാപിക്കുന്നത്. 13 പോയിന്റുകളില്‍ ഒമ്പതു സ്ഥലങ്ങളിലായി 360 ഡിഗ്രിയില്‍ മുഴുവനായി കറങ്ങുന്ന ഹൈടെക് കാമറയും മറ്റിടങ്ങളില്‍ സാധാരണ കാമറയുമാണുള്ളത്. മുട്ടമ്പലത്തുള്ള പോലീസ് കണ്ട്രോള് റൂമില്‍ 24 മണിക്കൂറും 13 കാമറ പോയിന്റുകളിലെയും ദൃശ്യങ്ങള്‍ വീക്ഷിക്കാനും വേണ്ട നിര്‍ദേശങ്ങള്‍ നല്കാനുമായി പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകും.സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍നിന്നും 75 ലക്ഷം രൂപ വകയിരുത്തിയാണ് വിദേശത്ത് ഇറക്കുമതി ചെയ്ത കാമറകള്‍ സ്ഥാപിക്കുന്നത്. നേരത്തെ സ്വകാര്യ…
Read Moreഅതിരപ്പിള്ളിപദ്ധതി വൈകുന്നതിനു പിന്നിൽ അഭിപ്രായവ്യത്യാസമെന്ന് എം. എം. മണി
അതിരപ്പിള്ളിപദ്ധതി വൈകുന്നതിനു പിന്നിൽ അഭിപ്രായവ്യത്യാസമെന്ന് എം. എം. മണികായംകുളം: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി വൈകുന്നത് അഭിപ്രായ വ്യത്യാസം മൂലമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. കായംകുളം ഇലക്്ട്രിക്കൽ സബ് ഡിവിഷന്റെയും സെക്്ഷന്റെയും പുതിയകെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. രാഷ്്ട്രീയക്കാർക്കിടയിലെ അഭിപ്രായ വ്യത്യാസം പരിഹരിച്ചാൽ അതിരപ്പിള്ളി പദ്ധതി വേഗത്തിൽ നടപ്പിലാക്കാൻ കഴിയും. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് സൗരോർജ പദ്ധതി അനുയോജ്യമാണ്. അതിനാൽ സൗരോർജ പദ്ധതി കൂടുതൽ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. താപനിലയങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു. വൈദ്യുതി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടു പോകാൻ ജനങ്ങളുടെയും ജീവനക്കാരുടെയും സഹകരണം വേണം. യു . പ്രതിഭ എം എൽ എ അധ്യക്ഷയായി. നഗരസഭാ ചെയർ പേഴ്സൺ പി. ശശികല , വൈസ് ചെയർമാൻ ജെ. ആദർശ് , മധ്യ മേഖലാ വൈദ്യുതി വിതരണ വിഭാഗം ചീഫ് എഞ്ചിനീയർ ജയിംസ് എം. ഡേവിഡ്,…
Read More